Spread the love
‘ഓപ്പറേഷൻ സൈലൻസ്’ കുടുങ്ങിയത് 104 ഫ്രീക്കന്മാർ. 

‘ഓപ്പറേഷൻ സൈലൻസ്’ എന്ന പ്രത്യേക പരിശോധനയുടെ ഭാഗമായി അഞ്ചുദിവസത്തിനിടെ ഫ്രീക്കായും അമിതശബ്ദത്തിലുള്ള ഹോൺമുഴക്കിയും റോഡിലിറങ്ങിയ 104 വാഹനങ്ങളാണ് ജില്ലയിൽ എൻഫോഴ്‌സ്‌മെന്റ് വിഭാഗം പിടികൂടിയത്. 

ആറ്‌ താലൂക്കുകളിലെ പരിശോധനകളിൽനിന്ന് 5.62 ലക്ഷം രൂപ പിഴയും ഈടാക്കി. വാഹനങ്ങളുടെ ഭാഗങ്ങൾമാറ്റി രേഖകളിലേതിന് വിരുദ്ധമായി വാഹനം നിരത്തിലിറക്കിയവരെയാണ് പിടികൂടിയത്. രൂപമാറ്റം വരുത്തിയതിന് 50 വാഹനങ്ങൾ പിടികൂടുകയും 3.67 ലക്ഷരൂപ പിഴയീടാക്കുകയും ചെയ്തു

രൂപമാറ്റത്തിലൂടെ ശബ്ദ-വായു മലിനീകരണമുണ്ടാക്കിയതിന് 54 വാഹനങ്ങളും പിടിച്ചു. ഇവരിൽനിന്ന് 1.95 ലക്ഷം രൂപയും പിഴയീടാക്കി. പാലക്കാട് നഗരം, ഒറ്റപ്പാലം, പട്ടാമ്പി ഭാഗങ്ങളിലാണ് കൂടുതൽപേരെ പിടികൂടിയിട്ടുള്ളത്.

ഇത്തരം വാഹനങ്ങൾമൂലമുണ്ടാകുന്ന അപകടങ്ങൾ വർധിച്ചതോടെയാണ് പ്രത്യേക പരിശോധന തുടങ്ങിയത്. അനുവദനീയമല്ലാത്തതിലും കൂടിയ ശബ്ദമുണ്ടാക്കുന്ന ഇത്തരം വാഹനങ്ങൾ ശബ്ദ-പരിസ്ഥിതി മലിനീകരണമുണ്ടാക്കുന്നുവെന്നും മോട്ടോർവാഹനവകുപ്പ് അധികൃതർ പറയുന്നു.സ്ത്രീകളെയും വിദ്യാർഥികളെയും പേടിപ്പെടുത്തുന്ന രീതിയിൽ ശബ്ദമുണ്ടാക്കി വാഹനമോടിച്ചവരും പിടികൂടിയവയിലുണ്ട്.

Leave a Reply