Spread the love
ശബ്ദ മലിനീകരണം തടയാൻ മോട്ടോർ വാഹന വകുപ്പിന്റെ ഓപറേഷൻ സൈലൻസ്

കാതടപ്പിക്കുന്ന ശബ്ദത്തിൽ ബൈക്കിൽ ചീറിപ്പാഞ്ഞാൽ പിടിവീഴും. വാഹനങ്ങളിലെ ശബ്ദ മലിനീകരണം തടയാൻ മോട്ടോർ വാഹന വകുപ്പിന്റെ പ്രത്യേക പരിശോധന ഓപറേഷൻ സൈലൻസ് ആരംഭിച്ചു. ഇരുചക്ര വാഹനങ്ങളിലെ സൈലൻസർ രൂപമാറ്റം പിടിക്കുകയാണ് പ്രധാന ലക്ഷ്യം. ഈ മാസം 18 വരെ അഞ്ച് ദിവസം റോഡുകളിൽ പ്രത്യേക പരിശോധന നടത്തും. മറ്റ് നിയമ വിരുദ്ധ രൂപമാറ്റങ്ങൾക്കെതിരെയും നടപടി വരും.ഹെഡ്‌ലൈറ്റിന് വെളിച്ചം കൂട്ടുക, ഹാൻഡിൽ ബാർ മാറ്റുക, അനധികൃത രൂപമാറ്റം വരുത്തൽ എന്നിവയ്‌ക്കെതിരെ നടപടിയെടുക്കും. ഇത്തരം വാഹനങ്ങൾക്ക് പിഴ ചുമത്തുകയും പഴയ പടിയാക്കാൻ നിർദ്ദേശം നൽകുകയും ചെയ്യും. ഇതനുസരിച്ചില്ലെങ്കിൽ രജിസ്‌ട്രേഷൻ റദ്ദാക്കുന്നതിനുള്ള നടപടി സ്വീകരിക്കും.

Leave a Reply