Spread the love
കൊച്ചി മെട്രോ സ്റ്റേഷനുകളില്‍ കലാപരിപാടികള്‍ അവതരിപ്പിക്കാന്‍ അവസരം

പുതുവര്‍ഷാഘോഷത്തിന്റെ ഭാഗമയി കലാ, സാംസ്‌കാരിക പരിപാടികള്‍ കൊച്ചി മെട്രോ സ്റ്റേഷനുകളില്‍ അവതരിപ്പിക്കാന്‍ അവസരം. ഒറ്റയ്‌ക്കോ സംഘമായോ രണ്ട് മണിക്കൂര്‍ വരെ നീളുന്ന പരിപാടികള്‍ ഡസംബര്‍ 31 വരെയുള്ള ഏതു ദിവസവും ഏതു സ്റ്റേഷനിലും അവതരിപ്പിക്കാം. ഏതു പ്രായത്തിലുള്ളവര്‍ക്കും പങ്കെടുക്കാം. കലാപരമായ കഴിവുകള്‍ വ്യത്യസ്തമായ അന്തരീക്ഷത്തില്‍ കാഴ്ചക്കാരിലെത്തിക്കാന്‍ ആളുകള്‍ക്ക് അവസരം നല്‍കുവാനാണ് പരിപാടി സംഘടിപ്പിക്കുന്നത്. താല്‍പര്യമുള്ളവര്‍ അവതരിപ്പിക്കാനുദ്ദേശിക്കുന്ന പരിപാടിയുടെയും പങ്കെടുക്കുന്നവരുടെയും വിശദാംശം, ദൈര്‍ഘ്യം തുടങ്ങിയവ socialmediacell@kmrl.co.in എന്ന വിലാസത്തില്‍ ഇ മെയ്ല്‍ ചെയ്യുക. കൂടുതല്‍ വിവരങ്ങള്‍ക്ക് 8129268888 എന്ന നമ്പരില്‍ ജയശങ്കറുമായി ബന്ധപ്പെടുക.

Leave a Reply