മണ്ഡല പൂജ മകര വിളക്കിനോട് അനുബന്ധിച്ച് ശബരിമലയിൽ ദിവസ വേതന വ്യവസ്ഥയിൽ ജോലി ചെയ്യാൻ താൽപര്യമുള്ള ഹിന്ദുക്കളായ പുരുഷന്മാർക്ക് അവസരം. 18 നും 60 നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. ആറു മാസത്തിനകം എടുത്തിട്ടുള്ള പാസ്സ്‌പോർട്ട് സൈസ് ഫോട്ടോ, ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടിട്ടില്ല എന്ന് തെളിയിക്കുന്ന എസ്ഐ റാങ്കിൽ കുറയാത്ത ഒരു പോലീസ് ഉദ്യോഗസ്ഥന്റെ സർട്ടിഫിക്കറ്റ്, വയസ്സ് മതം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, ആധാർ കാർഡിന്റെ പകർപ്പ്, മൊബൈൽ ഫോൺ നമ്പർ , മെഡിക്കൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ്, കോവിഡ് വാക്‌സിനേഷൻ സർട്ടിഫിക്കറ്റ് എന്നീ രേഖകൾ ഹാജരാക്കണം.
വെള്ള പേപ്പറിൽ 10 രൂപയുടെ ദേവസ്വം സ്റ്റാമ്പ് ഒട്ടിച്ച് തയാറാക്കിയ അപേക്ഷകൾ 2021 ഡിസംബർ 20 ന് വൈകുന്നേരം അഞ്ച് മണിക്ക് മുമ്പ് സമർപ്പിക്കണം. അപേക്ഷകൾ സമർപ്പിക്കേണ്ട മേൽവിലാസം ചീഫ് എഞ്ചിനീയർ , തിരുവിതാംകൂർ ദേവസ്വം ബോർഡ്, നന്തൻകോട്, തിരുവനന്തപുരം – 695003 . അപേക്ഷയോടൊപ്പം പോലീസ് വെരിഫിക്കേഷൻ സർട്ടിഫിക്കറ്റ് , മെഡിക്കൽ സർട്ടിഫിക്കറ്റ് എന്നിവയുടെ ഒറിജിനലും , മറ്റു സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പും ഹാജരാക്കേണ്ടതാണ്.