സുപ്രീംകോടതി വിധിയനുസരിച്ച് മുല്ലപ്പെരിയാറിലെ പരമാവധി ജലനിരപ്പ് 142 അടിയാണ് എന്നിരിക്കേ അതിനും മുന്‍പേ വെള്ളം ഒഴുക്കി വിടുന്നതിനെതിരെ അണ്ണാ ഡിഎംകെ നേതാവും മുന്‍ തമിഴ്‌നാട് ഉപമുഖ്യമന്ത്രിയുമായ ഒ.പനീര്‍ സെല്‍വം രംഗത്ത് എത്തി.
കേരളത്തിന്റെ മുന്നില്‍ തമിഴ്‌നാടിന്റെ അധികാരങ്ങള്‍ അടിയറവ് വയ്ക്കുകയാണ് ഡിഎംകെ സര്‍ക്കാരെന്ന് പനീര്‍സെല്‍വം പറഞ്ഞു. 142 അടി എത്തുന്നതിന് മുമ്ബ് വെള്ളം ഒഴുക്കിവിട്ടത് എന്തിനാണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം. തമിഴ്‌നാട്ടിലെ കര്‍ഷകരെ സ്റ്റാലിന്‍ മറക്കുകയാണെന്നും കേരളവുമായി ഡിഎംകെ സര്‍ക്കാര്‍ ഒത്തുകളിക്കുകയാണെന്നും പനീര്‍സെല്‍വം ആരോപിച്ചു.