ബിരുദത്തിന് 70 സീറ്റും പി.ജി.ക്ക് 30 സീറ്റും വര്‍ധിപ്പിക്കാമെന്ന് ഉത്തരവ്
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ മുഴുവൻ ആർട്സ് ആൻഡ് സയൻസ് കോളേജുകളിലും ബിരുദബിരുദാനന്തര കോഴ്സുകൾക്ക് സീറ്റ് വർധിപ്പിക്കാൻ ഉന്നത വിദ്യാഭ്യാസ വകുപ്പ് ഉത്തരവായി.
2021-22 അക്കാദമിക വർഷത്തിൽ ബിരുദ കോഴ്സുകൾക്ക് പരമാവധി 70 സീറ്റുവരെ വർധിപ്പിക്കാം. സയൻസ് വിഷയങ്ങൾക്ക് 25 സീറ്റ് എന്ന പരിധിയിലും ആർട്സ്, കൊമേഴ്സ് വിഷയങ്ങൾക്ക് 30 സീറ്റ് എന്ന പരിധിയിലും ബിരുദാനന്തരബിരുദ കോഴ്സുകളിൽ സീറ്റ് വർധിപ്പിക്കും. അധിക സീറ്റ് വേണമോയെന്ന് കോളേജുകൾക്ക് തീരുമാനിക്കാമെന്നും ഉത്തരവിൽ പറയുന്നു.
സർവകലാശാലകൾ എത്രയും വേഗം കോളേജുകളുടെ സൗകര്യമനുസരിച്ചും നിലവിലുള്ള നിയമപ്രകാരവും സർക്കാരിന് ബാധ്യതയുണ്ടാകാത്തവിധത്തിലും അധികസീറ്റുകൾ ഈ അക്കാദമിക വർഷം തന്നെ അനുവദിക്കണമെന്നും ഉത്തരവിൽ പറയുന്നു.