ചാൻസലർ സ്ഥാനത്ത് നിന്ന് ഗവർണറെ നീക്കാനുള്ള ഓർഡിനൻസ് രാജ്ഭവനിലേക്ക് അയച്ച് സർക്കാർ.
ഗവർണറും സർക്കാരും തമ്മിലുള്ള പോര് രൂക്ഷമായ സാഹചര്യത്തിലാണ് പുതിയ നീക്കം. സർവകലാശാലകളുടെ ചാൻസലർ സ്ഥാനത്ത് നിന്ന് ഗവർണറെ നീക്കി പകരം വിദഗ്ധരെയോ മന്ത്രിക്കോ ചുമതല നൽകാനാണ് സർക്കാരിന്റെ നീക്കം. ഇതിന്റെ പ്രാരംഭ നടപടിയെന്നോണം കലാമണ്ഡലത്തിന്റെ ചാൻസലർ സ്ഥാനത്ത് നിന്ന് ഗവർണറെ നീക്കിയിരുന്നു. അതേസമയം, സർക്കാർ ഓർഡിനൻസ് ലഭിച്ചാൽ രാഷ്ട്രപതിക്ക് അയയ്ക്കുമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നേരത്തെ വ്യക്തമാക്കിയിരുന്നു.