കേരള സർക്കാരിന്റെ ഊർജ്ജ വകുപ്പിന് കീഴിലുള്ള അനെർട്ടും തൊഴിൽ വകുപ്പിന് കീഴിലുള്ള കേരള അക്കാദമി ഓഫ് സ്കിൽ എക്സലൻസുമായി (KASE) സഹകരിച്ച് വനിതകൾക്ക് മാത്രമായി സൗരോർജ്ജ മേഖലയിൽ നാലു ദിവസത്തെ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു.
അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത: ഐടിഐ
ബി പി എൽ കാർഡ് ഉടമകൾ, കോവിഡ് /പ്രളയം മൂലം തൊഴിൽ നഷ്ടപ്പെട്ടവർ, ഏകരക്ഷകർത്താസംരക്ഷക, ഭിന്നശേഷിക്കാരായ മക്കളുടെ മാതാവ്, വിധവ, വിവാഹ ബന്ധം വേർപെടുത്തിയവർ, ഒറ്റ പെൺകുട്ടിയുടെ മാതാവ് എന്നീ വിഭാഗത്തിൽപെട്ടവർ എന്നിവർക്കാണ് അപേക്ഷിക്കാൻ അവസരം.
പരിശീലനത്തിനുള്ള സ്ഥലവും തീയതിയും പിന്നീട് അറിയിക്കുന്നതാണ്.
ഓരോ ജില്ലയിലും 10 പേർക്ക് വീതമാണ് അവസരം ലഭിക്കുക.
അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി : ഏപ്രിൽ 10 2022
കോഴ്‌സ് തൃപ്തികരമായി പൂർത്തിയാക്കിയവർക്ക് കേരള അക്കാദമി ഓഫ് സ്കിൽ എക്സലൻസ ഉം അനെർട്ട് ഉം സംയുക്തമായി സർട്ടിഫിക്കറ്റുകൾ നൽകും
വിശദ വിവരങ്ങൾക്ക് വിളിക്കുക – 9188119431, 18004251803
ഇമെയിൽ:
training@anert.org ; anert2020@anert.in
അപേക്ഷിക്കാനുള്ള ലിങ്ക്:
https://forms.gle/syP43UvukfgVip