“കാലാവസ്ഥാ വ്യതിയാനത്തിന്റെ കാർഷിക ആഘാതം” സെമിനാർ സംഘടിപ്പിക്കുന്നു
തീവ്ര കാലാവസ്ഥാ വ്യതിയാനം കൊണ്ടുണ്ടാകുന്ന സാമ്പത്തിക നഷ്ടവും കർഷകരുടെ അതിജീവനവും സംബന്ധിച്ച് ദേശീയ സെമിനാർ നാളെയും മറ്റന്നാളും (നവംബർ 11, 12 ) കേരള കാർഷിക സർവകലാശാലയിൽ നടക്കും. അടിക്കടി ഉണ്ടാകുന്ന കാലാവസ്ഥാ പ്രതിഭാസങ്ങളായ അതിവർഷം, വെള്ളപ്പൊക്കം, ഉരുൾപൊട്ടൽ, ചുഴലി കൊടുംകാറ്റ് എന്നിവ കാർഷിക ഉൽപാദനത്തെയും ഭക്ഷ്യ ലഭ്യതയെയും എങ്ങിനെ ബാധിക്കുന്നുവെന്നും അതുയർത്തുന്ന വെല്ലുവിളികളെ എങ്ങനെ അഭിമുഖീകരിക്കാൻ കഴിയുമെന്നും ദ്വിദിന സെമിനാർ ചർച്ച ചെയ്യുന്നു. “തീവ്ര കാലാവസ്ഥ സംഭവങ്ങളും കാർഷിക നഷ്ടവും”, “ഉപജീവന പ്രത്യാഘാതങ്ങൾ”, “കർഷക അതിജീവനം”, “കാർഷിക നഷ്ടം വിലയിരുത്തൽ”, എന്നീ നാലു പ്രമേയങ്ങളിലായിട്ടാണ് ചർച്ച സംഘടിപ്പിച്ചിരിക്കുന്നത്.
കേരള കാർഷിക സർവകലാശാല വൈസ് ചാൻസിലർ ഡോ ആർ ചന്ദ്രബാബു സെമിനാർ ഉദ്ഘാടനം ചെയ്യും. ഡോ എം എസ് സ്വാമിനാഥൻ റിസർച്ച് ഫൗണ്ടേഷനിലെ കാലാവസ്ഥ വിദഗ്ദൻ പ്രൊഫ ടി ജയരാമൻ മുഖ്യ പ്രഭാഷണം നിർവഹിക്കും. വെള്ളാനിക്കര കാർഷിക കോളേജ് ഡീൻ ഡോ എൻ മിനിരാജ് അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ മുൻ കേന്ദ്ര പ്ലാനിംഗ് കമ്മീഷൻ അംഗവും ഇന്ത്യൻ സൊസൈറ്റി ഓഫ് അഗ്രിക്കൾച്ചറൽ എക്കണോമിക്സ് പ്രസിഡന്റുമായ പ്രൊഫ അഭിജിത് സെൻ, സംസ്ഥാന പ്ലാനിംഗ് ബോർഡ് അംഗം ഡോ ജിജു പി അലക്സ്, ഗവേഷണ വിഭാഗം മേധാവി ഡോ മധു സുബ്രമണ്യൻ, ഡോ സി എൽ ദാദിച് എന്നിവർ സെമിനാറിനെ അഭിസംബോധന ചെയ്ത് സംസാരിക്കും. രണ്ടു ദിവസം നീണ്ടു നിൽക്കുന്ന ചടങ്ങിൽ മുപ്പതിൽ പരം പ്രബന്ധങ്ങൾ അവതരിപ്പിക്കും. കേരള കാർഷിക സർവകലാശാലയും ഇന്ത്യൻ സൊസൈറ്റി ഫോർ അഗ്രിക്കൾച്ചറൽ എക്കണോമിക്സ് മുംബൈയും സംയുക്തമായി സംഘടിപ്പിക്കുന്ന സെമിനാറിൽ താൽപര്യമുള്ള ഗവേഷകർക്കും വിദ്യാർത്ഥികൾക്കും താഴെ കൊടുത്തിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് പങ്കെടുക്കാം.
https://us02web.zoom.us/j/84640756279?pwd=VTBUamNSV1JrUStxdDFrbkVPa0lEZz09
ഫോൺ : 9446319848