Spread the love

കുട്ടിക്കാലത്ത് സ്റ്റാച്യു കളിച്ച അനുഭവം പലര്‍ക്കും ഉണ്ടാവാം. അനങ്ങാതെ നിമിഷങ്ങളോളം പ്രതിമ പോലെ നിന്ന് ഒടുവില്‍ അല്‍പ്പമെങ്കിലും ഒന്നനങ്ങിയാല്‍ ഔട്ട് ആവുന്നതായിരുന്നു രീതി. എന്നാല്‍ മൃഗങ്ങള്‍ സ്റ്റാച്യു കളിച്ചാല്‍ എങ്ങനെയുണ്ടാവും? അത്തരത്തില്‍ ഒരാള്‍ ഈ ചിത്രത്തിലുണ്ട്.

ഒന്നൊഴികെ ഈ പടത്തിലെ നായകള്‍ എല്ലാം വെറും മരപ്പാവകളാണ്. ഇവര്‍ക്കൊപ്പം അനങ്ങാതെ പ്രതിമ പോലെ നില്‍ക്കുന്ന ജീവനുള്ള ഒരു നായയുണ്ട്. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഈ നായകുട്ടിയുടെ വീഡിയോ വൈറലാവുകയാണ്. സുകി-കുന്‍ എന്ന നായയാണ് എല്ലാവരെയും അഭിനയിച്ച്‌ പറ്റിക്കുന്നത്. ആറ് ദശലക്ഷം വ്യൂസ് നേടിയ വീഡിയോയാണിത്. ജപ്പാനിലെ മിയോ ഹാഷിമോട്ടോ എന്ന ശില്പിയുടെ വളര്‍ത്തുനായയാണിത്. അദ്ദേഹത്തിന്റെ പണിശാലയിലാണ് നായയുടെ അത്ഭുത പ്രകടനം.

ഇതിന് മുന്‍പ് യജമാനനെ പോലും പറ്റിച്ച്‌ ബെഡ് ഷീറ്റിനുള്ളില്‍ പുതച്ചു കിടന്ന നായയുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. നായയെ കാണാതെ അന്വേഷിച്ചിറങ്ങിയതാണ് അതിന്റെ ഉടമ. ഒടുവില്‍ നായ വീടുവിട്ടു പോയിട്ടില്ലെന്ന നിഗമനത്തില്‍ ഏതാണ്ട് പത്തുമിനിറ്റോളം എടുത്താണ് അതിനെ കണ്ടെത്താന്‍ കഴിഞ്ഞത്. ഇനിയും ഈ ചിത്രത്തിലെ ആ വിരുതനെ കണ്ടെത്താന്‍ കഴിഞ്ഞില്ലെങ്കില്‍ താഴെ കാണുന്ന ട്വിറ്റര്‍ വീഡിയോ നോക്കിയാല്‍ മനസ്സിലാവും. വീഡിയോ അവസാനം വരെ കണ്ടാല്‍ മാത്രമേ ആളെ പിടികിട്ടൂ.

Leave a Reply