Spread the love

ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രി ആയിരുന്ന ജെല്ലിക്കെട്ട് ഓസ്കാറില്‍ നിന്ന് പുറത്തായപ്പോള്‍ നിരാശരായ ഇന്ത്യന്‍ സിനിമാ ലോകം വീണ്ടും ഓസ്കാര്‍ പ്രതീക്ഷയില്‍. കുറുമ്ബ ഭാഷയിലുള്ള ഇന്ത്യയില്‍നിന്നുള്ള ആദ്യസിനിമയായ ‘മ്..'( സൗണ്ട് ഓഫ് പെയിന്‍ ) ആണ് സ്ക്രീനിങ്ങില്‍ മികച്ച പ്രകടനം കാഴ്ച്ച വെച്ച്‌ മുന്നേറുന്നത്. ലോകത്തെവിടെ നിന്നും പൊതുജനങ്ങള്‍ക്ക് കൂടി കാണാന്‍ സാധിക്കുന്ന രീതിയില്‍ വെര്‍ച്വല്‍ പ്ലാറ്റ്ഫോമിലൂടെയാണ് ഇത്തവണ സ്ക്രീനിങ് നടക്കുന്നത്. കാഴ്ചക്കാരുടെ എണ്ണം സാധ്യതകള്‍ കൂട്ടുമെന്നതിനാല്‍ രാജ്യത്തിന്റെ അഭിമാനം കാത്തുസൂക്ഷിക്കാനുള്ള ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ചിത്രത്തിന്റെ നിര്‍മ്മാതാവ് ഡോ.സോഹന്‍ റോയ് അഭ്യര്‍ത്ഥിച്ചു.

ലോസ് എഞ്ചല്‍സില്‍ ചിത്രത്തിന്റെ വിതരണം ഏറ്റെടുത്തിരിക്കുന്ന ഗാതര്‍ ഫിലിംസ് അവരുടെ വെര്‍ച്വല്‍ പ്ലാറ്റ്ഫോമിലൂടെ ഫെബ്രുവരി 21 മുതല്‍ 27 വരെ നടത്തുന്ന പ്രദര്‍ശനമാണ് പൊതുജനങ്ങള്‍ക്ക് കാണാന്‍ കഴിയുക. https://gathr.us/screening/31737 എന്ന ലിങ്ക് വഴി പുലര്‍ച്ചെ 7:30, 5:00, 2:30 എന്നീ സമയങ്ങളില്‍ ഉള്ള പ്രദര്‍ശനങ്ങള്‍ ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്ത് കാണുവാനുള്ള സൗകര്യമാണ് ഒരുക്കിയിരിക്കുന്നത്. മെയിന്‍ സ്ട്രീം കാറ്റഗറിയില്‍ ‘ ഏറ്റവും മികച്ച ചിത്രം ‘ എന്ന വിഭാഗത്തിലാണ് ഈ ചിത്രം പ്രധാനമായും മത്സരിക്കുന്നത്.

Leave a Reply