കമ്മട്ടിപ്പാടത്തിലെ ദുൽഖർ സൽമാന്റെ നായികയായ മലയാളി തനിമയുള്ള പെൺകുട്ടിയെ പെട്ടെന്നൊന്നും മലയാളി മറക്കില്ല. എന്നാൽ യഥാർത്ഥ ജീവിതത്തിൽ വൻ മോഡേൺ ലുക്കിൽ പ്രത്യക്ഷപ്പെടുന്ന ഷോൺ റോമി ഒരു മോഡലാണ്. മലയാള സിനിമയിൽ അത്രയധികം സജീവമല്ലെങ്കിലും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ എന്ന നിലയിൽ മലയാളികൾക്ക് നന്നായി അറിയാം. ഇപ്പോഴിതാ തന്നെ ബാധിച്ച ഓട്ടോ ഇമ്യൂണ്‍ എന്ന അവസ്ഥയെ കുറിച്ചും അതിനോടുള്ള തന്റെ പോരാട്ടത്തെക്കുറിച്ചും പുതുവര്‍ഷത്തില്‍ താരം ഇട്ട ഇന്‍സ്റ്റപോസ്റ്റാണ് ഇപ്പോൾ വൈറലാകുന്നത് .
ഭ്രാന്തമായിരുന്നു 2024, എന്‍റെ ഓട്ടോ ഇമ്മ്യൂൺ അവസ്ഥ എല്ലാ പിടിയും വിട്ടു. ചിലത് കൈവിടേണ്ടിവന്നു, ചിലത് ദൈവത്തില്‍ ഏല്‍പ്പിക്കേണ്ടിവന്നു. ഞാൻ എന്‍റെ ബെസ്റ്റിയെ ബന്ധപ്പെട്ടു, അവളെ സ്വര്‍ഗ്ഗത്തില്‍ നിന്നും അയച്ചതാണെന്ന് കരുതുന്നു. അവളുടെ വാക്കുകൾ വിശ്വസിച്ചത് ഞാൻ ഓർക്കുന്നു. ഇത് ഒരു ഘട്ടം മാത്രമാണെന്ന് അവൾ പറഞ്ഞു.ഒരു മാസത്തിനുള്ളിൽ നിന്‍റെ മുടിയെല്ലാം തിരികെ വരും എന്ന് അവള്‍ പറഞ്ഞു. അങ്ങനെ സംഭവിച്ചു. ആദ്യ രണ്ടാഴ്ച കൂടുമ്പോഴും ആഗസ്ത് മുതൽ ഇപ്പോൾ വരെ എല്ലാ മാസവും സ്റ്റിറോയിഡ് കുത്തിവയ്പ്പുകൾ എടുക്കുന്നു. വര്‍ക്ക് ഔട്ട് ചെയ്യാൻ എനിക്ക് ഭയമായിരുന്നു, കാരണം ചെയ്താൽ എനിക്ക് ഉടൻ തന്നെ ആർത്തവം ആരംഭിക്കും. എനിക്ക് ശരിക്കും ജീവിതത്തിന്‍റെ വേഗത കുറയ്ക്കേണ്ടി വന്നു. ഗോവയിലേക്ക് മാറിയത് ഏറെ സഹായിച്ചു. 2024 കഠിനവും എന്നാല്‍ ശക്തിയും പരിവർത്തനവും നല്‍കി. അറിയാതെയും നിയന്ത്രണത്തിലാകാതെയും സുഖമായിരിക്കാൻ ഞാൻ പഠിച്ചു – ഷോണ്‍ റോമി റീലിന്‍റെ കൂടെ എഴുതി.