കോട്ടയം ∙ അയോധ്യയിലെ ശ്രീരാമക്ഷേത്രത്തിൽ പ്രാണപ്രതിഷ്ഠാ ചടങ്ങ് നടക്കവേ ഇന്ത്യൻ ഭരണഘടനയുടെ ആമുഖം പങ്കുവച്ച് നിലപാട്റി അറിയിച്ചു ചലച്ചിത്ര താരങ്ങളും ആക്ടിവിസ്റ്റുകളും. ‘ഭാരതത്തിലെ ജനങ്ങളായ നാം..’ എന്ന ആമുഖത്തിന്റെ ചിത്രമാണു സംവിധായകൻ ആഷിഖ് അബു, നടിമാരായ പാർവതി തിരുവോത്ത്, റിമ കല്ലിങ്കൽ തുടങ്ങിയവർ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്.