Spread the love

മൂന്നാർ : മൂന്നാർ-ഉടുമൽപേട്ട അന്തർ സംസ്ഥാനപാതയിൽ പടയപ്പയിറങ്ങി ഒരു മണിക്കൂർ ഗതാഗതം തടഞ്ഞു.മറ്റൊരു കാട്ടാനക്കൂട്ടം ക്ഷേത്രത്തിനു കേടുപാടുകൾ വരുത്തി. ബുധൻ രാത്രി എട്ടുമണിക്കാണു പടയപ്പ എന്ന കാട്ടുകൊമ്പൻ കന്നിയാർ ബംഗ്ലാവിനു സമീപമിറങ്ങി ഗതാഗതം തടഞ്ഞത്.

ഒരു മണിക്കൂർ നേരം ബംഗ്ലാവ് മുതൽ പെരിയവരമൈതാനം വരെയുള്ള റോഡ് വഴി നടന്നതിനെ തുടർന്നാണു ഗതാഗത തടസ്സമുണ്ടായത്. ഒരു മണിക്കൂറിനുശേഷമാണു പടയപ്പ കാട്ടിലേക്കു മടങ്ങിയത്. ഇന്നലെ രാവിലെ കന്നിമല ടോപ് ഡിവിഷനിലെ 11-ാം നമ്പർഫീൽഡിലായിരുന്നു .

ബുധൻ രാത്രി പത്തിനു ശേഷമാണ് അഞ്ച് കാട്ടാനകൾ ചേർന്നു കന്നിമലടോപ്പ് ഡിവിഷനിലെ മാരിയമ്മൻ ക്ഷേത്രം ആക്രമിച്ചത്. ക്ഷേത്രത്തിന്റെ ഭിത്തികളും ഗെയ്റ്റും കാട്ടാനകൾ തകർത്തു. ഇത് ഏഴാംതവണയാണു കാട്ടാനകൾ ക്ഷേത്രത്തിനു ആക്രമണം നടത്തുന്നത്.കഴിഞ്ഞ ഒരു മാസമായി കന്നിമലടോപ്പ് ഡിവിഷനിൽ കാട്ടാന ശല്യം രൂക്ഷമാണ്.

Leave a Reply