മൂന്നാറിൽ വീണ്ടും കെഎസ്ആർടിസി ബസ് ആക്രമിച്ച് ഒറ്റയാൻ പടയപ്പ. മൂന്നാറിൽ നിന്ന് തമിഴ്നാട്ടിലെ ഉദുമൽപേട്ടയിലേക്ക് പോവുകയായിരുന്ന RPC 917 ഫാസ്റ്റ് പാസഞ്ചർ ബസിനു നേരെ പുലർച്ചെ ആറ് മണിയോടെയായിരുന്നു ആക്രമണമുണ്ടായത്.
നയമക്കാട് എസ്റ്റേറ്റ് പരിസരത്തു വച്ചാണ് സംഭവം ഉണ്ടായത്. ബസിന്റെ മുൻവശത്തെ ഗ്ലാസ് ആന കുത്തിപ്പൊട്ടിച്ചു. ഇതോടെ യാത്രക്കാരും ജീവനക്കാരും ഇതോടെ പരിഭ്രാന്തരായി. എന്നാൽ ഗ്ലാസ് തകർത്ത ശേഷം ആന പിന്തിരിഞ്ഞു പോയതോടെയാണ് ആശ്വാസമായത്.
ചില്ല് തകർന്നതിനാൽ യാത്ര തുടരാൻ കഴിയാതെ ഇന്ന് സർവീസ് ഉപേക്ഷിച്ചു. രണ്ടു ദിവസങ്ങൾക്ക് മുമ്പും നയമക്കാട് എസ്റ്റേറ്റ് പരിസരത്തുവച്ച് തമ്പടിച്ചിരുന്ന പടയപ്പ കെഎസ്ആർടിസി ബസ് ആക്രമിച്ചിരുന്നു.