മൂന്നാർ∙ ഭീതിപരത്തി വീണ്ടും കാട്ടുകൊമ്പൻ പടയപ്പയുടെ ആക്രമണം. മൂന്നാർ ഇക്കോ പോയിന്റിലിറങ്ങിയ പടയപ്പ താത്‌കാലിക കടകൾ തകർത്തു. കോൺക്രീറ്റ് കടയുടെ ഷട്ടർ തകർത്ത് അകത്തുകയറി സാധനങ്ങൾ ഭക്ഷിച്ചു. പ്രദേശത്ത് ഏറെ നേരം ഗതാഗതതടസ്സവുമുണ്ടാക്കി.
കഴിഞ്ഞ രണ്ടാഴ്ചയായി 5 തവണ പടയപ്പ ജനവാസ മേഖലകളിൽ ഇറങ്ങി പ്രശ്നങ്ങൾ ഉണ്ടാക്കിയിരുന്നു. കഴിഞ്ഞ ദിവസം പെരിയവര ടോപ്പ്, കന്നിമല ലോവർ എന്നിവിടങ്ങളിലെ തൊഴിലാളികളുടെ വീടുകൾക്ക് അടുത്തുണ്ടായിരുന്ന കൃഷികൾ നശിപ്പിച്ചു.