Spread the love

സപ്ലൈകോയുടെ നെല്ല് സംഭരണം

ജനുവരി 1 മുതൽ മാർച്ച് 31 വരെ കൊയ്ത്ത് നടത്തുന്നവരുടെ നെല്ല് സപ്ളൈകോ സംഭരിക്കണമെങ്കിൽ ഓൺലൈനായി ഇപ്പോൾ രജിസ്റ്റർ ചെയ്യണം.
മുൻവർഷങ്ങളിലെ രജിസ്ട്രേഷൻ കണക്കിലെടുക്കുന്നതല്ല.

Crop 1 എന്നാണ് സൈറ്റിൽ രേഖപ്പെടുത്തേണ്ടത്. സ്വന്തം ഭൂമിയിലും പാട്ടഭൂമിയിലും കൃഷി ചെയ്യുന്നവർ രണ്ടിനും വെവ്വേറെ അപേക്ഷ നൽകണം. മുദ്രപത്രം ആവശ്യമില്ല. ഓൺലൈൻ അപേക്ഷിച്ച ശേഷം ലഭിക്കുന്ന പ്രിൻ്റൗട്ട് കൃഷിഭവനിൽ നൽകുക.

നെല്ലിൻ്റെ വിലയായി 28 രൂപയും കയറ്റുകൂലിയായി 12 പൈസയും സപ്ലൈകോയുടെ PRS (Paddy Receipt Sheet) ൻ്റെ ഉറപ്പിൻമേൽ കർഷകൻ്റെ അക്കൗണ്ടിലേക്ക് വായ്പയായി ബാങ്ക് നൽകും. വായ്പയുടെ മുതലും പലിശയും സപ്ലൈകോ ബാങ്കിന് പിന്നീട് നൽകി വീട്ടും.

കൂടുതൽ വിവരങ്ങൾക്കും സംശയങ്ങൾക്കും:?
9497714802
9846115345

Leave a Reply