പത്തനംതിട്ട∙ സ്ത്രീകൾക്ക് അർഹിക്കുന്ന പരിഗണന നൽകുന്ന പാർട്ടിയാണ് ബിജെപി എന്ന് പത്മജ വേണുഗോപാൽ. കോൺഗ്രസിനും സിപിഎമ്മിനും നല്ല നേതാക്കളില്ല. ചവിട്ടും കുത്തും അപമാനവും സഹിച്ചാണ് കോൺഗ്രസിൽനിന്നതെന്നും പത്മജ പറഞ്ഞു.
‘‘55 – 60 വയസ് കഴിഞ്ഞവരാണ് യൂത്ത് കോൺഗ്രസ് യോഗത്തിനു പോകുന്നത്. രാഷ്ട്രീയം മടുത്ത് മതിയാക്കാൻ ആഗ്രഹിച്ചിരുന്നു. മോദിയുടെ വികസന പ്രവർത്തനങ്ങൾ കണ്ട് ആകൃഷ്ടയായാണ് ബിജെപിയിൽ ചേർന്നത്. ഇത്തവണ ബിജെപി കേരളത്തിൽ അക്കൗണ്ട് തുറക്കും. അടുത്ത അസംബ്ലി തിരഞ്ഞെടുപ്പിലും എൻഡിഎ നേട്ടം കൊയ്യും. സാധാരണ പ്രവർത്തകയായി പ്രവർത്തിക്കാനാണു താൽപര്യം’’– പത്മജ വ്യക്തമാക്കി.