ജയസൂര്യ ചിത്രമായ വെള്ളം സിനിമയെ അഭിനന്ദിച്ച് സംവിധായകന്‍ പത്മകുമാര്‍. സിനിമ കണ്ടിറങ്ങുമ്പോൾ ഈ സംവിധായകന്റെ സുഹൃത്താണെന്നതില്‍ അഭിമാനം തോന്നിയെന്നും അദ്ദേഹം പറഞ്ഞു. ജയസൂര്യയെ കെട്ടിപ്പിടിച്ച് ഒന്ന് ഉമ്മ വെയ്ക്കണം എന്ന് തോന്നിയെന്നും സിനിമയ്ക്ക് ഒപ്പം നിന്ന എല്ലാവരെയും ഹൃദയത്തിന്റെ ഭാഷയില്‍ അഭിനന്ദിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. പ്രജേഷ് സെന്‍ സംവിധാനം ചെയ്ത് ജയസൂര്യ അഭിനയിക്കുന്ന ചിത്രമാണ് വെള്ളം.
‘ഞാന്‍ എന്റെ ആദ്യസിനിമ സംവിധാനം ചെയ്യാന്‍ തീരുമാനിച്ച സമയത്ത് എന്റെ സുഹൃത്ത്, മലയാളത്തിന്റെ പ്രിയപ്പെട്ട സംവിധായകന്‍, ഒപ്പം ആ സിനിമയുടെ തിരക്കഥാകൃത്ത് കൂടിയായ രഞ്ജിത്ത് പറഞ്ഞ ഒരു കാര്യമുണ്ട്, മലയാള സിനിമക്ക് സംവിധായക ദാരിദ്ര്യം ഒട്ടും തന്നെ ഇല്ല, സിനിമകളുടെ എണ്ണം കൊണ്ടും നമ്മള്‍ വളരെ അധികം സമ്ബന്നരാണ്.. അപ്പോള്‍ ഒരു പുതിയ സംവിധായകന്‍ വരുമ്ബോള്‍ പുതിയ എന്തെങ്കിലും കൊണ്ടുവരണം.. അല്ലെങ്കില്‍ സമൂഹത്തിന് നല്‍കാന്‍ നന്മയുടെ ഒരു നല്ല സന്ദേശം എങ്കിലും അതില്‍ ഉണ്ടാവണം.. അങ്ങനെയാണ് ‘അമ്മക്കിളിക്കൂട്’ എന്ന ആശയവും സിനിമയും ഉണ്ടാവുന്നത്.
Prajesh Sen എന്ന സംവിധായകന്‍ തന്റെ സിനിമ ആലോചിക്കുമ്ബോഴും രഞ്ജി എന്നോട് പറഞ്ഞ ആ ആശയങ്ങള്‍ അയാളുടെ ഹൃദയത്തിലൂടെ കടന്ന് പോയിരിക്കണം.. അതുകൊണ്ട് തന്നെ ആവണം ‘ക്യാപ്റ്റന്‍’ പോലെ, ഇപ്പോള്‍ ‘വെള്ളം’ പോലെ ഒക്കെ ഉള്ള ചിത്രങ്ങള്‍ ചെയ്യാന്‍ Prajeshന് സാധിക്കുന്നതും…നിറഞ്ഞ സദസ്സില്‍ (തിയേറ്ററില്‍ അനുവദിക്കപ്പെട്ട) ഇന്ന് ‘വെള്ളം’ കണ്ട് ഇറങ്ങുമ്ബോള്‍ ഈ സംവിധായകന്റെ സുഹൃത്തുക്കളില്‍ ഒരാളാണ് ഞാനും എന്ന അഭിമാനം എനിക്കു തോന്നി. ജയസൂര്യയെ കെട്ടിപ്പിടിച്ച് ഒന്ന് ഉമ്മ വെക്കണം എന്ന് തോന്നി.. ഇത് ഒരായിരം മുരളിമാരുടെ മാത്രം കഥയല്ല, അത്രയും സുനിതമാരുടെയും കഥയാണ് എന്ന് തോന്നി.. ലളിതമായി സുനിതയെ അവതരിപ്പിച്ച സംയുക്ത മേനോന്‍ അടക്കമുള്ള എല്ലാ അഭിനേതാക്കളേയും സിനിമക്ക് ഒപ്പം നിന്ന എല്ലാവരെയും ഹൃദയത്തിന്റെ ഭാഷയില്‍ അഭിനന്ദിക്കണം എന്നും തോന്നി’
ഇരുള്‍ നീങ്ങി സിനിമ അതിന്റെ വെള്ളിവെളിച്ചത്തിലേക്ക് തിരിച്ചെത്തുമ്ബോള്‍ നമ്മുടെ പ്രതീക്ഷകള്‍ മാനംമുട്ടെയാണ്..ആ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാന്‍ വലിയൊരു കൈത്താങ്ങ് ആവട്ടെ ‘വെള്ള’ ത്തിന്റെ ഈ മഹനീയ വിജയവുമെന്നും പത്മകുമാര്‍ വ്യക്തമാക്കി.