Home Blog Page 10

ഹൈബ്രിഡ് കഞ്ചാവുമായി ആവേശം, പൈങ്കിളി, സൂക്ഷ്മദർശിനി, രോമാഞ്ചം സിനിമകളുടെ മേക്കപ്പ്മാൻ പിടിയിൽ

0
Spread the love

ഹൈബ്രിഡ് കഞ്ചാവുമായി മേക്കപ്പ്മാൻ പിടിയിൽ. ആർജി വയനാടൻ എന്നറിയപ്പെടുന്ന രഞ്ജിത്ത് ​ഗോപിനാഥാണ് പിടിയിലായത്. ഇടുക്കി മൂലമറ്റം എക്സൈസാണ് ഇയാളെ പിടികൂടിയത്. കാഞ്ഞാറിൽ നിന്നാണ് ഇയാൾ പിടിയിലായതെന്ന് എക്സൈസ് അറിയിച്ചു. പ്രതിയുടെ കയ്യിൽ നിന്ന് 45 ​ഗ്രാം ഹൈബ്രിഡ് കഞ്ചാവുണ്ടായിരുന്നുവെന്നും എക്സൈസ് വ്യക്തമാക്കി.

ആവേശം, പൈങ്കിളി, സൂക്ഷ്മദർശിനി, രോമാഞ്ചം തുടങ്ങിയ സിനിമകളുടെ മേക്കപ്പ്മാൻ ആയിരുന്നു രഞ്ജിത്ത്. ‘അട്ടഹാസം’ എന്ന സിനിമയുടെ ഷൂട്ടിം​ഗ് ലൊക്കേഷനിലേക്ക് പോവുന്നതിനിടെ രാവിലെ ഒമ്പത് മണിയോടെയാണ് എക്സൈസിന്റെ പിടിയിലായത്.

വാ​ഗമൺ മേഖലയിലാണ് അട്ടഹാസം സിനിമയുടെ ഷൂട്ടിം​ഗ് നടക്കുന്നത്. ലൊക്കേഷനിൽ ലഹരി ഉപയോ​ഗിക്കുന്നുണ്ടെന്ന രഹസ്യവിവരം എക്സൈസിന് ലഭിച്ചിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ അവിടെ ലഹരി ഉപയോ​ഗിച്ച ചിലരെ കണ്ടെത്തി. ഇവരിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഇന്നുരാവിലെ പരിശോധന വ്യാപിപ്പിച്ചപ്പോഴാണ് രഞ്ജിത്തിലേക്ക് അന്വേഷണം എത്തിയത്. ഊബർ ടാക്സിയിൽ പോവുകയായിരുന്ന ഇയാളെ കയ്യോടെ പിടികൂടി പരിശോധിച്ചപ്പോൾ ഹൈബ്രിഡ് കഞ്ചാവ് കണ്ടെത്തുകയായിരുന്നു എക്സൈസ്.

ഞങ്ങൾ ലിപ് ലോക്കൊന്നും ചെയ്തിട്ടില്ലല്ലോയെന്ന് ദാസേട്ടൻ; സുധിച്ചേട്ടൻ ഉണ്ടായിരുന്നെങ്കിൽ എന്ന ചോദ്യത്തിന് ചുട്ട മറുപടി നൽകി രേണു

0
Spread the love

കോമഡി വേഷങ്ങളിലൂടെ മലയാളികൾക്ക് സുപരിചിതനായി മാറിയ നടനായിരുന്നു അന്തരിച്ച കൊല്ലം സുധി. വാഹനാപകടത്തിൽ സുധി മരിച്ചതിനുശേഷം ഭാര്യ രേണുവിന് വിവിധ തരത്തിലുളള വിമർശനങ്ങളും ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ റീലുകൾ ചെയ്തിരുന്ന രേണു ഇപ്പോൾ നാടക അഭിനേത്രി കൂടിയാണ്. ദിവസങ്ങൾക്കു മുൻപ് രേണു സുധിയും ദാസേട്ടൻ കോഴിക്കോടും കൂടി ചെയ്ത റീല് വീഡിയോ വലിയ ചർച്ച വിഷയം ആയിരുന്നു. ദിവസങ്ങൾ ഏറെ കഴിഞ്ഞിട്ടും വിവാദമായി നിലനിൽക്കുന്ന റീലിൽ ഏറ്റവുമൊടുവിലിതാ വിശദീകരണവുമായി എത്തുകയാണ് ഇരുവരും.

“ഞാനും രേണുവും തമ്മിൽ ഒരു വർഷത്തോളമായി പരിചയത്തിലായിട്ട്. സംസാരിക്കുമായിരുന്നു. അങ്ങനെയാണ് ഒന്നിച്ച് റീൽ ചെയ്യാമെന്ന് തീരുമാനിക്കുന്നത്. അതാണ് വിവാദ റീലിന്റെ ഉത്ഭവം. നെ​ഗറ്റീവ് കമന്റ് വന്നപ്പോൾ ചുട്ട മറുപടി കൊടുക്കാനാണ് ഞാൻ രേണുവിനോട് പറഞ്ഞത്. പണ്ട് ഭർത്താവ് മരിച്ചാൽ ഭാര്യ ചിതയിൽ ചാടി മരിക്കണം. സതി അനുഷ്ഠിക്കണം. ആ കാലഘട്ടം ഒക്കെ മാറി. കമന്റ് ഇടുന്നവരോട് പറയാനുള്ളത് ഇത് 2025 ആണ്”, ദാസേട്ടന്റെ വാക്കുകൾ ഇങ്ങനെ.

രേണുവുമായി വിവാഹം കഴിഞ്ഞോ എന്ന ചോദ്യത്തിന്, “ചേട്ടന് നല്ലൊരു ഭാ​ര്യയുണ്ട്. മക്കളുണ്ട്. അവര്‍ സന്തോഷകരമായി അവരുടെ ലൈഫ് മുന്നോട്ട് കൊണ്ട് പോകുകയാണ്. ഞാൻ സുധിച്ചേട്ടനെ വിവാഹം കഴിച്ചതാണ്. ദാസേട്ടന്‍ എന്റെ സഹോദരനാണ്”, എന്നായിരുന്നു രേണുവിന്റെ മറുപടി.

“ഞാൻ വിവാഹിതനാണ്. മൂന്ന് കുട്ടികളുടെ അച്ഛനാണ്. ഭാര്യ ടീച്ചറാണ്. കുടുംബം നല്ല രീതിയിൽ സന്തോഷമായി പോകുന്നുണ്ട്. വൈഫ് സപ്പോർട്ടാണ്. നമ്മൾ മോശമായൊന്നും ചെയ്തില്ലല്ലോ. ലിപ് ലോക്കൊന്നും ചെയ്തിട്ടില്ലല്ലോ. ആളുകൾ അത്തരത്തിലൊക്കെയാണ് കമന്റ് ഇടുന്നത്. അഭിനയം അഭിനയം മാത്രമാണ്. അങ്ങനയെ അതിനെ കാണാൻ പാടുള്ളൂ”, എന്ന് ദാസേട്ടനും പറയുന്നു.

സുധിച്ചേട്ടൻ ഉണ്ടായിരുന്നെങ്കിൽ ഇങ്ങനെ ഒന്നും അഭിനയിക്കാൻ വിടില്ലെന്നുള്ള കമന്റിന്, “ഓ പിന്നെ.. എന്റെ കെട്ടിയോനെ ഇവർക്കാണോ അറിയുന്നത്. എന്റെ കെട്ടിയോനെ എനിക്ക് അറിയാം. ആ മനുഷ്യന്റെ രണ്ട് പിള്ളേരുടെ അമ്മയല്ലേ ഞാൻ”, എന്നാണ് രേണു സുധി മറുപടി നൽകിയത്. അതേസമയം, ഇരുവരും ഒന്നിച്ചൊരു സിനിമ ചെയ്യാനുമുള്ള തയ്യാറെടുപ്പിലാണ് ഇപ്പോൾ.

കാസര്‍കോട് നിന്ന് കാണാതായ 15കാരിയും അയൽവാസിയായ 42കാരനും മരിച്ച നിലയിൽ

0
Spread the love

കാസര്‍കോട്: കാസര്‍കോട് പൈവളിഗയിൽ നിന്ന് കാണാതായ പെണ്‍കുട്ടിയെയും അയൽവാസിയായ യുവാവിനെയും മരിച്ച നിലയിൽ കണ്ടെത്തി. പൈവളിഗ സ്വദേശിനിയായ 15കാരി, ഇവരുടെ അയൽവാസിയായ പ്രദീപ് (42) എന്നിവരെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. പെണ്‍കുട്ടിയെ കാണാതായ സംഭവത്തിൽ അന്വേഷണം നടക്കുന്നതിനിടെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. അതേസമയം, പരാതി ലഭിച്ചിട്ടും പൊലീസ് അന്വേഷണത്തിൽ വീഴ്ച സംഭവിച്ചതിനാലാണ് കണ്ടെത്താൻ വൈകിയതെന്ന ആരോപണമാണ് ഉയരുന്നത്.

പെണ്‍കുട്ടിക്കൊപ്പം കാണാതായ പ്രദീപിനെതിരെ ആരോപണവുമായി മാതാപിതാക്കള്‍ രംഗത്തെത്തിയിരുന്നു. ഇരുവരുടെയും മൊബൈൽ ഫോണുകള്‍ സ്വിച്ച് ഓഫായത് ഒരേയിടത്തുനിന്നായിരുന്നു. ഇത് കേന്ദ്രീകരിച്ച് നടത്തിയ തെരച്ചിലിലാണിപ്പോള്‍ മരിച്ച നിലയിൽ കണ്ടെത്തിയത്. പൈവളിഗ സ്വദേശികളായ ദമ്പതികളുടെ മകളായ 15കാരിയെ മൂന്നാഴ്ച മുമ്പാണ് കാണാതായത്.

ഇന്ന് രാവിലെ മുതൽ 52 അംഗ പൊലീസ് സംഘവും നാട്ടുകാരുമടക്കം വ്യാപക തെരച്ചിൽ നടത്തിവരുന്നതിനിടെയാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. പൈവളിഗയിലെ പെണ്‍കുട്ടിയുടെ വീടിന് സമീപമുള്ള മണ്ടെക്കാപ്പ് ഗ്രൗണ്ടിനടുത്തുള്ള അക്കേഷ്യ മരത്തിൽ തൂങ്ങി മരിച്ച നിലയിലാണ് പെണ്‍കുട്ടിയെയും യുവാവിനെയും കണ്ടെത്തിയത്. ഇരുവരുടെയും മൃതദേഹങ്ങള്‍ക്ക് ദിവസങ്ങളുടെ പഴക്കമുണ്ട്.

ഫെബ്രുവരി 12 മുതലാണ് പെണ്‍കുട്ടിയെ കാണാതായെന്ന് മാതാപിതാക്കള്‍ പരാതി നൽകിയത്. ഡ്രോണ്‍ അടക്കമുള്ളവ ഉപയോഗിച്ച് പരിശോധന നടത്തിയിരുന്നു. ഏക്കറുകളോളം വ്യാപിപ്പിച്ചുകിടക്കുന്ന പ്രദേശമാണിത്. തോട്ടത്തിലെ ഉള്‍ഭാഗങ്ങളിലാണ് കൂടുതൽ തെരച്ചിൽ നടത്തിയിരുന്നതെന്നും നേരത്തെ ഈ ഭാഗത്ത് തെരച്ചിൽ കാര്യമായി നടത്തിയിരുന്നില്ലെന്നും പൊലീസ് പറഞ്ഞു.

പെണ്‍കുട്ടിയെ കാണാതായതിനൊപ്പം അയൽവാസിയായ യുവാവിനെയും കാണാതായിരുന്നു. കാണാതായി 26 ദിവസത്തിനുശേഷമാണിപ്പോള്‍ മരിച്ച നിലയിൽ കണ്ടെത്തിയത്. മൊബൈൽ ഫോണ്‍ ലോക്കേഷൻ നോക്കിയാണ് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തിയത്. മൃതദേഹത്തിന് സമീപത്ത് നിന്ന് മൊബൈൽ ഫോണും കത്തിയുമടക്കം കണ്ടെടുത്തു. പൊലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിച്ചു. ആദ്യം കാണാതായെന്ന പരാതി ഉയരുകയും പിന്നീട് ദിവസങ്ങള്‍ക്കുശേഷം വീടിന് സമീപത്തെ ഗ്രൗണ്ടിനോട് ചേര്‍ന്ന് മരിച്ച നിലയിൽ ഇരുവരെയും കണ്ടെത്തുകയും ചെയ്ത സംഭവത്തിൽ ദുരൂഹത തുടരുകയാണ്.

‘അടുത്ത സുഹൃത്താണ്, അതുകൊണ്ട് രമേശ് പിഷാരടി സിനിമകളിൽ അവസരം കിട്ടിയിട്ടില്ല’; കാരണമിതാണ്, വെളിപ്പെടുത്തി ആര്യ

0
Spread the love

നടിയും അവതാരകയും മുൻ ബിഗ് ബോസ് മത്സരാർത്ഥിയുമായിരുന്ന ആര്യയെ ഓർക്കാൻ മലയാളികൾക്ക് ബഡായി ബംഗ്ളാവ് എന്നൊരൊറ്റ ഷോ മതി. നടൻ മുകേഷിനും രമേഷ് പിഷാരടിക്കും ധർമജൻ ബോൾഗാട്ടിക്കുമൊപ്പമെത്തിയ ടെലിവിഷൻ പ്രോഗ്രാം അത്ര വലിയ ജനപ്രീതി നേടിയിരുന്നു. വിവാഹമോചനത്തിനും പിന്നീട് സംഭവിച്ച പ്രണയ തകർച്ചയ്ക്കുമെല്ലാം ശേഷം താരം തന്റെ മകളും ബിസിനസ്സും സിനിമകളുമൊക്കെയായി മുന്നോട്ടു പോവുകയാണ്. ഇപ്പോഴിതാ ബിഗ്ബോസിൽ പോയതിനുശേഷം സിനിമയിൽ അവസരം കുറഞ്ഞിട്ടുണ്ടെന്നും ഇപ്പോഴത്തെ സിനിമകളിൽ കല്പനയും സുകുമാരിയുമൊക്കെ ചെയ്തത് പോലെയുള്ള ഹാസ്യ വേഷങ്ങൾ കുറയുകയാണെന്നും ആര്യ പറഞ്ഞു.

‘ഇമോഷണലി വീക്ക് ആകുമ്പോൾ കരഞ്ഞ് തീർക്കുകയാണ് പതിവ്. അതിൽ പുറത്തുവരാൻ വേറെ വഴികളില്ല. മ​റ്റുളളവരുടെ സുഹൃത്തായി ഇരിക്കാൻ വലിയ ഇഷ്ടമാണ്. എന്റെ അച്ഛനും ഇതുപോലെയായിരുന്നു. സുഹൃത്തെന്ന നിലയിൽ നമ്മളെ ഒരാൾ പോസിറ്റീവായി ഓർക്കുന്നത് വലിയ കാര്യമാണ്. മ​റ്റുളളവർ പറയുന്ന എല്ലാ കാര്യങ്ങളും ഞാൻ കേൾക്കും. പക്ഷെ ഉപദേശങ്ങളൊന്നും കേൾക്കാറില്ല. സിനിമയിൽ അവസരങ്ങൾ കുറയുന്നുണ്ട്. ബഡായി ബംഗ്ലാവിന്റെ ഭാഗമായതിനുശേഷമാണ് മലയാളികൾ എന്നെ കൂടുതലായി അറിയുന്നത്. ബിഗ്‌ബോസിൽ വന്നതിനുശേഷം അധികം അവസരങ്ങൾ ലഭിച്ചിട്ടില്ല- ആര്യ പറയുന്നു.

സിനിമയിൽ ഹാസ്യവേഷങ്ങൾ ചെയ്യുന്ന നടിമാർ പണ്ടും ഇന്നും കുറവാണ്. പക്ഷെ ഇപ്പോഴുളള സിനിമകളിൽ അത്തരത്തിലുളള വേഷങ്ങളൊന്നും ഉണ്ടാകുന്നില്ല. സുകുമാരി അമ്മയും കൽപ്പന ചേച്ചിയും ചെയ്തിരുന്ന പോലുളള വേഷങ്ങൾ ഇപ്പോൾ ഒരു സിനിമയിലും കാണാനില്ല. ഇപ്പോഴുളളതെല്ലാം റിയലിസ്​റ്റിക് സിനിമകളാണ്. നടിയെന്ന നിലയിൽ എനിക്ക് സിനിമയിൽ നിന്ന് അവസരങ്ങൾ ലഭിക്കുന്നില്ല. രമേശ് പിഷാരടിയുടെ സിനിമകളിലും അധികം അഭിനയിച്ചിട്ടില്ല. ഗാനഗന്ധർവൻ എന്ന ചിത്രത്തിൽ ചെറിയൊരു വേഷം ചെയ്തു. ഞാൻ അദ്ദേഹത്തിന്റെ നല്ലൊരു സുഹൃത്താണ്. ഇടയ്ക്കിടയ്ക്ക് ഞങ്ങൾ ഫോണിൽ സംസാരിക്കാറുണ്ട്. അതുകൊണ്ട് രമേശിന്റെ സിനിമയിൽ എന്നെ കാസ്​റ്റ് ചെയ്തിട്ടില്ല. അതിന് കൃത്യമായ കാരണവും അദ്ദേഹം പറഞ്ഞിട്ടുണ്ട്. സിനിമയിൽ എനിക്ക് പ​റ്റിയ കഥാപാത്രം വരുമ്പോൾ തരുമായിരിക്കും. ഞാൻ ഒന്നും ചോദിച്ചിട്ടില്ല’- ആര്യ പറഞ്ഞു.

ബൈക്കിൽ സഞ്ചരിക്കുന്നതിനിടെ പുലി ചാടിവീണു; രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

0
Spread the love

മലപ്പുറം മമ്പാട് ബൈക്കിൽ സഞ്ചരിക്കുന്നതിനിടെ യാത്രക്കാരന് നേരെ പുലിയുടെ ആക്രമണം. നടുവക്കാട് സ്വദേശി പൂക്കോടൻ മുഹമ്മദാലിക്കാണ് പരിക്കേറ്റത്. ഇന്ന് രാവിലെ 7.30ഓടെയാണ് ആക്രമണം. മുഹമ്മദാലി ബൈക്കിൽ പോകുന്നതിനിടെ പുലി ചാടിവീഴുകയായിരുന്നു. പുലിയുടെ നഖം കാലിൽ കൊണ്ടാണ് പരിക്കേറ്റത്.

ഭാഗ്യംകൊണ്ടാണ് പുലി കൂടുതൽ ആക്രമിക്കാതെ സ്ഥലത്ത് നിന്ന് പോയതെന്നും മറ്റു ശരീരഭാഗങ്ങളിൽ പുലിയുടെ ആക്രമണം ഏൽക്കാത്തതിനാൽ തലനാരിഴക്കാണ് മുഹമ്മദാലി രക്ഷപ്പെട്ടതെന്നുമാണ് വിവരം.

‘അമ്മയുടെ പ്രായമുള്ള സ്‌ത്രീകളുമായി റൂമിൽ കയറും, ചോദിച്ചാൽ ചേച്ചിയെ പോലെയാണെന്ന് പറയും’; നടൻ ബാലയുടെ മുൻഭാര്യ

0
Spread the love

മുൻ ഭാര്യമാരും നടൻ ബാലയുമായുള്ള തുറന്ന പോരാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലായിട്ടുള്ള ചർച്ചകളിൽ ഒന്ന്. വേർപിരിയലുമായി ബന്ധപ്പെട്ട കേസിലെ രേഖകളിൽ വ്യാജ ഒപ്പു വെച്ചു എന്നും തന്റെ മകൾക്കായി ബാല ആകെ നൽകിയ ഇൻഷുറൻസ് തന്നെ അറിയിക്കാതെ പിൻവലിച്ചു എന്നും ചൂണ്ടിക്കാട്ടി ആദ്യ ഭാര്യ അമൃത സുരേഷ് ആയിരുന്നു ആദ്യം രംഗത്തെത്തിയത്. പിന്നാലെ വിവാഹിതയായിരുന്ന സമയത്ത് താൻ നേരിട്ട കൊടിയ പീഡനങ്ങളെ കുറിച്ചും ബാലയുടെ സംശയാസ്പദമായ സ്വഭാവത്തെക്കുറിച്ചും വെളിപ്പെടുത്തി രണ്ടാം ഭാര്യ എലിസബത്ത് ഉദയനും രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ ബാലയ്‌ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി വീണ്ടും രംഗത്തെത്തിയിരിക്കുകയാണ് മുൻ പങ്കാളി എലിസബത്ത് ഉദയൻ.

പ്രായമായ സ്‌ത്രീകളെ വീട്ടിലെ ബെഡ്‌റൂമിൽ വിളിച്ചുകയറ്റുമായിരുന്നുവെന്നും ഇത് ചോദ്യം ചെയ്താൽ അമ്മയെ പോയെലാണ്, ചേച്ചിയെ പോലെയാണ് എന്നെല്ലാം പറയുമായിരുന്നു എന്നും എലിസബത്ത് പറയുന്നു. നിന്റെ അമ്മയെ മുറിയിൽ കയറ്റിയാലും നീ ഇങ്ങനെ പറയുമോ എന്ന് ബാല മറു ചോദ്യം ചോദിച്ചിരുന്നുവെന്നും എലിസബത്ത് തന്റെ യൂട്യൂബ് ചാനലിൽ പങ്കുവെച്ച വിഡിയോയിൽ പറയുന്നു.

‘പല അധികാരികളുമായും ബാലയ്‌ക്ക് ബന്ധമുണ്ട്. ബാഗിൽ മയക്കുമരുന്ന് വല്ലതും വച്ച് എന്നെ കേസിൽ കുടുക്കുമോയെന്ന് ഭയമുണ്ട്. ബാല പ്രതികാരത്തോടെ കാത്തിരിക്കുകയായിരിക്കും. ഇപ്പോൾ എന്തെങ്കിലും സംസാരിച്ചാൽ പ്രശ്‌നമായാലോ എന്നുകരുതി മിണ്ടാത്തതാണ്. ഞാൻ ആരുമില്ലാത്ത ഒരാളാണ്. കുറച്ച് മാസങ്ങൾ കൂടി കഴിയുമ്പോൾ വണ്ടിയിടിച്ചോ മറ്റോ അവസാനിപ്പിക്കും എന്ന പേടിയുണ്ട്. ആരും അപ്പോഴിതൊന്നും ഓർക്കില്ല.’

‘പലരെയും പറഞ്ഞ് തെറ്റിദ്ധരിപ്പിച്ച് ശത്രുക്കളാക്കുന്ന സ്വഭാവം ബാലയ്‌ക്കുണ്ട്.2008 -2009 കാലത്ത് ബാലയ്‌ക്ക് മറ്റൊരു ബന്ധമുണ്ടായിരുന്നു. യുഎസ്എ പ്രോഗ്രാം എന്ന പേരിലാണ് നമ്പർ സേവ് ചെയ്‌തിരുന്നത്. ആരാണെന്ന് ചോദിച്ചപ്പോൾ യുഎസിൽ പ്രോഗ്രാം ചെയ്‌തിരുന്നു. അവർ വിളിക്കുന്നതാണ് എന്നായിരുന്നു മറുപടി. എന്റെ മുന്നിൽ വച്ച് ഫോൺ എടുക്കില്ലായിരുന്നു. ചെകുത്താൻ കേസിൽ പൊലീസ് വീട്ടിലെത്തിയപ്പോൾ അയാൾ എന്നെ മുറിയിൽ പൂട്ടിയിട്ടു. എന്നെക്കൂടി കേസിൽ ഉൾപ്പെടുത്തുകയായിരുന്നു ബാലയുടെ ലക്ഷ്യം. ഇതിനുവേണ്ടിയാണ് എന്നെ ചെകുത്താന്റെ വീട്ടിൽ കൊണ്ടുപോയത്. പിന്നീട് പല ഇന്റർവ്യൂകളിലും എന്റെ ഭാര്യ ഒപ്പമുണ്ടായിരുന്നുവല്ലോ എന്ന് അയാൾ പറഞ്ഞിട്ടുണ്ട്.’

മധുരത്തിന് പകരം ശർക്കരയാണോ നിങ്ങളുടെ ശീലം; തൂക്കം കൂട്ടാൻ ചേർക്കുന്നത് വാഷിംഗ് സോഡയും ചോക്ക് പൊടിയും, രാസവസ്തുക്കൾ വേറെയും

0
Spread the love

വീടുകളില്‍ സാധാരണയായി ഉപയോഗിക്കുന്ന ഒഴിച്ചുകൂടനാവാത്ത മധുര സ്രോതസാണ് ശര്‍ക്കര. പ്രകൃതിദത്തമായി നിർമ്മിക്കുന്ന ശർക്കരയിൽ ഇരുമ്പ്, മഗ്‌നീഷ്യം, പൊട്ടാസ്യം, കാത്സ്യം തുടങ്ങിയ ധാതുക്കളും അടങ്ങിയിരിക്കുന്നതിനാലും ദഹനം മെച്ചപ്പെടുത്തുന്നതിനാലും നിറയെപ്പേർ ഉപയോഗിക്കാറുണ്ട്. പഞ്ചസാരയ്ക്ക് ഒരു പകരക്കാരൻ എന്ന നിലയിലും പ്രമേഹ രോഗികൾ അടക്കം ഇത് വ്യാപകമായി ഉപയോഗിക്കാറുണ്ട്. ഇപ്പോഴിതാ സുരക്ഷിതമെന്ന് കരുതി നമ്മൾ വാങ്ങി ഉപയോഗിക്കുന്ന ശർക്കരയും അത്ര നല്ലതല്ലെന്ന് പറയുകയാണ് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ.
പണികളിൽ ലഭ്യമാകുന്ന ശർക്കരയിൽ വൃക്കകളെ തകരാറിലാക്കുന്ന രാസവസ്തുക്കൾ കണ്ടെത്തിയിരിക്കുകയാണിപ്പോൾ.

തൂക്കവും അളവും വർദ്ധിപ്പിക്കുന്നതിനായി വാഷിങ് സോഡയും ചോക്കുപൊടിയും കലർത്തിയതായാണ് കണ്ടെത്തൽ. ശർക്കരയ്‌ക്ക് മഞ്ഞകലർന്ന സ്വർണ നിറം നൽകാൻ മെറ്റാനിൽ യെല്ലോ പോലുള്ള അഡിറ്റീവുകളും ഉൾപ്പെടുത്തിയിട്ടുണ്ട്. ഉത്സവ സീസണുകളിൽ ശർക്കരയുടെ ആവശ്യകത വർദ്ധിക്കുന്നത് മുന്നിൽക്കണ്ടാണ് ഈ മായം ചേർക്കലെന്നാണ് റിപ്പോർട്ട്.

വൃത്തിയാക്കുന്നതിനും വ്യാവസായിക ആവശ്യങ്ങൾക്കും ഉപയോഗിക്കുന്ന ഉയർന്ന ക്ഷാര സ്വഭാവമുള്ള രാസവസ്തുവാണ് വാഷിങ് സോഡ. ഇത് മനുഷ്യ ഉപഭോഗത്തിന് സുരക്ഷിതമല്ല. ഭക്ഷണത്തിലെ വാഷിങ് സോഡയുടെ സാന്നിധ്യം വായ, തൊണ്ട, ആമാശയം എന്നിവിടങ്ങളിൽ പൊള്ളലിനും അന്നനാളത്തിലെ അൾസർ, ഛർദ്ദി, വയറിളക്കം എന്നീ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും. മധുരപലഹാരങ്ങൾ, മഞ്ഞൾ തുടങ്ങിയ ഭക്ഷ്യവസ്തുക്കളിൽ പലപ്പോഴും നിയമവിരുദ്ധമായി ഉപയോഗിക്കുന്ന സിന്തറ്റിക് ഫുഡ് ഡൈയാണ് മെറ്റാനിൽ യെല്ലോ. ഇത് ഓക്കാനം, ഛർദ്ദി, വയറുവേദന, വയറിളക്കം തുടങ്ങിയ ആരോഗ്യ പ്രശനങ്ങൾക്ക് കാരണമാകും. മെറ്റാനിൽ യെല്ലോ അമിത അളവിൽ ശരീരത്തിലെത്തുന്നത് കരൾ, ഹൃദയം, വൃക്ക, കുടൽ തുടങ്ങിയ അവയവങ്ങളുടെ പ്രവർത്തനങ്ങളെ ദോഷകരമായി ബാധിക്കും.

എമ്പുരാൻ മലയാളത്തിന്റെ ബാഹുബലി; ലാലേട്ടൻ ഉപയോഗിച്ചത് അത്രയും ഒർജിനൽ, 14 ലക്ഷത്തിന്റെ ജാക്കറ്റ് മുതൽ 2 ലക്ഷത്തിന്റെ ​ഗ്ലാസുകൾ വരെ

0
Spread the love

കഴിഞ്ഞ കുറച്ച് നാളുകളായി മലയാള സിനിമാസ്വാദകർ ഒന്നടങ്കം കാത്തിരിക്കുന്ന സിനിമയാണ് എമ്പുരാൻ. ലൂസിഫർ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന്റെ രണ്ടാം ഭാ​ഗവും പൃഥ്വിരാജ്- മോഹൻലാൽ കോമ്പോ വീണ്ടും ഒന്നിക്കുന്നതുമൊക്കെയാണ് അതിന് കാരണം. ആഗോള തലത്തിൽ തന്നെ ശ്രദ്ധിക്കപ്പെട്ട താരങ്ങളടക്കം നിരവധിപ്പേരാണ് ചിത്രത്തിന്റെ ഭാഗമാകുന്നത്. എമ്പുരാന്റേതായി പുറത്തിറങ്ങിയ ഫസ്റ്റ്ലുക്ക് പോസ്റ്ററുകളും മോഹൻലാലിന്റെ കാരക്ടർ പോസ്റ്ററും വലിയ ശ്രദ്ധപിടിച്ചുപറ്റിയിരുന്നു.ഇപ്പോഴിതാ ചിത്രത്തിനെ കുറിച്ച് ഡിസൈനർ സുജിത് സുധാകരൻ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധേയമാകുന്നത്.

എമ്പുരാൻ മലയാളത്തിന്റെ ബാഹുബലിയാണെന്നും ചിത്രത്തെ കുറിച്ച് വർഷങ്ങൾക്ക് മുമ്പ് തന്നെ ഒരു വിഷ്വൽ പൃഥ്വിരാജിന് ഉണ്ടായിരുന്നെന്നും ചിത്രത്തിൽ മറ്റു സിനിമകളിൽ നിന്നും വ്യത്യസ്തമായി വിലകൂടിയതും കോപ്പികൾ അല്ലാത്തതുമായ ജാക്കറ്റുകളും വാച്ചുമാണ് ഉപയോഗിച്ചതെന്നും സുജിത് പറയുന്നു. സിനിമയുടെ കോസ്റ്റ്യൂമാണ് സിനിമയുടെ ഭാഷയെന്നും കൂടുതലായും കഥാപാത്രങ്ങൾക്കായി കറുപ്പും വെള്ളയും നിറങ്ങളുള്ള വസ്ത്രങ്ങളാണ് ഉപയോ​ഗിച്ചതെന്നും സുജിത് പറയുന്നു.

പലപ്പോഴും സിനിമകളിൽ വാച്ചുകളുടെയും ​ഗ്ലാസുകളുടെയും കോപ്പിയാണ് ഉപയോ​ഗിക്കുന്നത്. എന്നാൽ എമ്പുരാനിൽ മോഹൻലാലിനായി 14 ലക്ഷം വരുന്ന ഏഴ്, എട്ട് ജാക്കറ്റുകൾ, രണ്ട് ലക്ഷം രൂപയുടെ ​വരെ ഗ്ലാസുകൾ ഉപയോഗിച്ചുവെന്നും സുജിത് പറയുന്നു.

അതേസമയം ലൂസിഫർ പുറത്തിറങ്ങിയതിന് പിന്നാലെ മോഹൻലാലിന്റെ വസ്ത്രങ്ങളും വാച്ചും ​ഗ്ലാസുമൊക്കെ ഏറെ ചർച്ചയായിരുന്നു. ആഡംബര വാച്ചുകളാണ് ചിത്രത്തിൽ അധികവും ഉപയോ​ഗിച്ചിരുന്നത്.

അമിത് ഷായ്ക്ക് സ്വാഗതം പറഞ്ഞ് പടുകൂറ്റൻ പോസ്റ്റർ; പക്ഷേ ഫോട്ടോയിൽ സംവിധായകൻ സന്താനഭാരതി, ബിജെപി എയറിൽ

0
Spread the love

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ തമിഴ്‌നാട് സന്ദര്‍ശനത്തിന്റെ ഭാഗമായി സ്ഥാപിച്ച പോസ്റ്ററുകളിൽ മന്ത്രിക്ക് പകരം ‘ഗുണ’ സംവിധായകനും നടനുമായ സന്താന ഭാരതി. പോസ്റ്ററുകള്‍ വിവാദത്തില്‍ ആയതോടെ . ബി.ജെ.പിയെ ട്രോൾ ചെയ്ത് എതിർ പാർട്ടിക്കാർ അടക്കം രംഗത്തെത്തിയിരിക്കുകയാണ്.

സ്വന്തം നേതാവിനെ പോലും തിരിച്ചറിയാൻ കഴിയാത്ത ബി.ജെ.പി. പ്രവര്‍ത്തകര്‍ക്ക് സ്വന്തം രാഷ്ട്രീയം നിയന്ത്രിക്കാനുള്ള എന്തു കഴിവാണുള്ളതെന്ന് പരിഹസിച്ചുകൊണ്ട്. ഇതിനോടകം എതിരാളികൾ ആയ ഡി.എം.കെ. പ്രവർത്തകരടക്കം ഒട്ടനവധി പേർ രംഗത്തെത്തി കഴിഞ്ഞു. സമൂഹമാധ്യമങ്ങളില്‍ ഇപ്പോൾ അമളിയുടെ ചിത്രങ്ങൾ വ്യാപകമായി പ്രചരിപ്പിക്കുകയാണ്.

അതേസമയം ബി.ജെ.പിയെ നാണം കെടുത്താനുള്ള ഗൂഢാലോചനയുടെ ഭാഗമായി എതിരാളികള്‍ ചെയ്തതാണെന്നാണ് സംഭവത്തില്‍ ബി.ജെ.പിയുടെ വാദം. പാർട്ടി പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

വിവാഹ സാരിയിൽ ബാക്കും ഷോള്‍ഡർ മസിലുകളും ബൈസെപ്പ്സും കാണിച്ച് വധു; ചിത്രങ്ങൾ വൈറൽ..

0
Spread the love

ജീവിതത്തിലുടനീളം ബോഡി ബിൽഡിങ്ങിനോടുള്ള അഭിനിവേശം കൊണ്ടു നടക്കുന്നവരുണ്ട്. അക്കൂട്ടത്തിൽ ഒരാളാണ് കർണാടകയിൽ നിന്നുള്ള ബോഡി ബിൽഡർ ചിത്ര പുരുഷോത്തമ്. വിവാഹദിനത്തിലും ബോഡി ബിൽഡിങ്ങിനോടുള്ള തന്റെ പ്രണയം ചിത്ര മറച്ചു വച്ചില്ല. ഫിറ്റ്നസ് ട്രെയിനർ കൂടിയായ ചിത്രയുടെ ബ്രൈഡൽ ലുക്കാണ് ഇപ്പോൾ മാധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്.

മഞ്ഞയും നീലയും ഇടകലർന്ന കാഞ്ചീപുരം സാരിയായിരുന്നു ചിത്ര വധുവായി ഒരുങ്ങാൻ തിരഞ്ഞെടുത്തത്. തന്റെ മസിലുകൾ കാണുന്നവിധം ബ്ലൗസ്‌ലെസായാണ് സാരി സ്റ്റൈൽ ചെയ്തിരിക്കുന്നത്. സാരിക്ക് അനുയോജ്യമായ രീതിയിൽ പരമ്പരാഗത രീതിലുള്ള സ്വർണാഭരണങ്ങളായിരുന്നു ആക്സസറീസ്. ഹെവി മേക്കപ്പാണ്. പിന്നിയിട്ട മുടിയിൽ മുല്ലപ്പൂ ചൂടിയിരിക്കുന്നു. ചുവപ്പ് ലിപ്സ്റ്റിക്കാണ്. ഐലൈനറും മസ്കാരയും ഉപയോഗിച്ചിരിക്കുന്നു.

നവവധുവായി അണിഞ്ഞൊരുങ്ങിയ ചിത്ര ബാക്ക്,ഷോള്‍ഡർ മസിലുകളും ബൈസെപ്പ്സും പ്രദർശിക്കുന്നതും സമൂഹമാധ്യമത്തിൽ പങ്കുവച്ച വിഡിയോയിൽ ഉണ്ട്. ‘മനസ്സാണ് എല്ലാം’ എന്ന കുറിപ്പോടെയാണ് ചിത്ര വിഡിയോ പങ്കുവച്ചത്. സമൂഹമാധ്യമത്തിലെത്തിയ വിഡിയോ ഇതിനോടകം തന്നെ നിരവധിപേർ കണ്ടു. വിഡിയോയ്ക്കു താഴെ ചിത്രയുടെ ബോഡി ബിൽഡിങ്ങിനെ പ്രകീർത്തിച്ചുകൊണ്ടുള്ള നിരവധി കമന്റുകളും എത്തി. വർഷങ്ങള്‍ നീണ്ട പ്രണയത്തിനു ശേഷമാണ് ചിത്ര കിരൺ രാജിനെ വിവാഹം കഴിച്ചത്. മിസ് ഇന്ത്യ ഫിറ്റ്‌നെസ് ആന്‍ഡ് വെല്‍നെസ്, മിസ് സൗത്ത് ഇന്ത്യ, മിസ് ബെംഗളൂരു, മിസ് മൈസൂരു വോഡെയാര്‍ എന്നീ ബഹുമതികൾ ചിത്ര നേടിയിട്ടുണ്ട്.

118,800FansLike
97,086FollowersFollow
82,645FollowersFollow
89,036SubscribersSubscribe

Latest posts