Home Blog Page 11

അവസാനകാലത്ത് ശ്രീനിവാസനും മമ്മൂട്ടിയും തമ്മിൽ തെറ്റി! കാരണം വെളിപ്പെടുത്തി ഗണേഷ് കുമാർ

0
Spread the love

മലയാള സിനിമയിലെ അതുല്യപ്രതിഭ ശ്രീനിവാസന്റെ വിടവാങ്ങൽ സിനിമാലോകത്തെ മാത്രമായിരുന്നില്ല മലയാളക്കരയേ ആകെ വേദനയിലാഴ്ത്തിയ സംഭവമായിരുന്നു. ഇക്കഴിഞ്ഞ ഡിസംബർ 20ന് ഡയാലിസിസിനായി സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടർന്ന് മരണപ്പെടുകയായിരുന്നു അദ്ദേഹം. പിന്നാലെ സിനിമാ ലോകത്തെ സഹപ്രവർത്തകരിൽ നിന്നും മലയാളികളിൽ നിന്നും വേദനയിൽ കുതിർന്ന വലിയ യാത്രയയപ്പ് തന്നെയാണ് അദ്ദേഹത്തിന് ലഭിച്ചത്. ഇപ്പോഴിതാ കേരള നിയമസഭയുടെ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ നാലാം പതിപ്പിൽ സന്മനസ്സുള്ള ശ്രീനി എന്ന പരിപാടിയിൽ മന്ത്രി കെ ബി ഗണേഷ് കുമാർ അദ്ദേഹത്തെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ചർച്ചയാകുന്നത്.അവസാനകാലത്ത് നടൻ മമ്മൂട്ടിയും ശ്രീനിവാസനും തമ്മിൽ തെറ്റി നിൽക്കുകയായിരുന്നു എന്നും ഇതിനുപിന്നിൽ ഉണ്ടായ കാരണത്തെക്കുറിച്ചുമാണ് അദ്ദേഹം പറഞ്ഞത്. എന്നാൽ ഇതൊരു രസകരമായ വഴക്കായിരുന്നു എന്നും ഗണേഷ് കുമാർ പറയുന്നുണ്ട്.

‘ശ്രീനിവാസൻ ബുദ്ധിമാനാണ്, ജീനിയസാണ്, ബുദ്ധിരാക്ഷസനാണ്. പക്ഷേ അവസാനകാലത്ത് അദ്ദേഹം കൃഷിയെ സ്‌നേഹിച്ചു. മമ്മൂട്ടിയുമായി അദ്ദേഹം തെറ്റലിലായിരുന്നു. മമ്മൂട്ടിയുടെ വയലിൽ ഉത്പാദിപ്പിക്കുന്നതാണ് ഏറ്റവും നല്ല ജൈവ നെല്ല് എന്ന് മമ്മൂട്ടിയും, അതല്ല, ‘അതിനേക്കാൾ മികച്ച നെല്ലാണ് എന്റെ വയലിൽ ഉണ്ടാകുന്നത്, ആ അരിയാണ് ഏറ്റവും നല്ലത്’ എന്ന് ശ്രീനിവാസനും. ആ ചെറിയ പ്രശ്‌നത്തിന്റെ പുറത്ത് അവസാനം ഇവര് തമ്മിൽ അത്ര സുഖത്തിലായിരുന്നില്ല.’ -ഗണേഷ് കുമാർ പറഞ്ഞു.

ജൈവകൃഷിയിൽ ഇവര് തമ്മിൽ മത്സരിച്ചു. മമ്മൂട്ടി പറഞ്ഞു അദ്ദേഹത്തിന്റെ വയലിലാണ് ഏറ്റവും മികച്ച ജൈവ നെല്ല് വിളഞ്ഞുകൊണ്ടിരിക്കുന്നത്. ‘അതല്ല എന്റേതാണ്’ എന്ന് ശ്രീനിയേട്ടനും. നമ്മൾ വിചാരിക്കും ശ്രീനിയേട്ടൻ ഭയങ്കര ജീനിയസാണ് എന്നൊക്കെ. നിങ്ങൾ ഇത്രയും കേട്ടല്ലോ. എന്നാൽ ഒരു വശത്ത് അദ്ദേഹം വളരെ സാധാരണക്കാരനായ ഒരു മലയാളിയാണ്.’ -അദ്ദേഹം പറഞ്ഞു.

‘മറ്റേ മോനേ… കേരളത്തിൽ എയിംസ് വരും’, പൊതുവേദിയിൽ അധിക്ഷേപ പരാമർശവുമായി സുരേഷ് ഗോപി

0
Spread the love

പൊതുവേദിയിൽ അധിക്ഷേപ പരാമർശവുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപി. തൃപ്പൂണിത്തുറ എൻഎം ഹാളിൽ ബിജെപി സംഘടിപ്പിച്ച ‘വികസിത തൃപ്പൂണിത്തുറയ്ക്കായി’ യാേഗം ഉദ്ഘാടനം ചെയ്യവെ, എയിംസ് കേരളത്തിലേക്ക് വരുമെന്ന് അവകാശപ്പെട്ടുകൊണ്ട് ആരുടെയും പേരുപറയാതെയാണ് സുരേഷ് ഗോപി അധിക്ഷേപ പരാമർശം നടത്തിയത്. കേരളത്തിൽ എയിംസ് വരും മറ്റേ മോനേ.. എന്നായിരുന്നു അദ്ദേഹം പറഞ്ഞത്.

‘പുച്ഛം കാണും. കേരളത്തിൽ എയിംസ് വരുമെന്ന് പറയുമ്പോൾ പലരും അങ്കലാപ്പിലാകുന്നുണ്ട്. പുച്ഛിക്കും. അത് അവരുടെ ഡിഎൻഎയാണ്. അതവർ ചെയ്തുകൊണ്ടിരിക്കട്ടേ. പിഒഎസ് മെഷീനെക്കുറിച്ചും ഇന്ത്യയിലെ സാധാരണക്കാരായ ആളുകളുടെ പച്ചക്കറി മാർക്കറ്റിൽ വരെ ഡിജിറ്റൽ ട്രാൻസാക്ഷൻ വരുമെന്നും അരുൺ ജെ‌യ്‌റ്റ്‌ലി പറഞ്ഞപ്പോൾ രാജ്യസഭയിൽ നിന്നുകൊണ്ട് വലിയ സാമ്പത്തിക വിദഗ്ദ്ധൻ, സുപ്രീംകോടതിയിലെ വലിയ വക്കീൽ രാജാവ് എന്താണ് പുച്ഛിച്ചതെന്ന് നിങ്ങൾ കണ്ടതല്ലേ?. പിന്നേ ഉരുളക്കിഴങ്ങും തക്കാളിയുമൊക്കെ വിൽക്കുന്നവർ ഉടൻതന്നെ പിഒഎസ് ഒക്കെവച്ച് ഒണ്ടാക്കിക്കളയും. അവരുടെ അടുത്ത് പിഒഎസ് മെഷീനുണ്ടോ, ചാർജ് ചെയ്യാൻ സൗകര്യമുണ്ടോ, വൈഫൈ കണക്ഷനുണ്ടോ എന്നൊക്കെയല്ലേ ചോദിച്ചത്.

ഇന്ന് രാജ്യം എന്താണ്. ബ്രിട്ടീഷ് ഉദ്യോഗസ്ഥരുടെ ഒരുസംഘം വന്നപ്പോൾ രാജ്യത്തെ സാധാരണക്കാരായ സ്ത്രീകൾ എന്താണ് പറഞ്ഞത്. വീ ഡോണ്ട് ടേക്ക് കറൻസി… എന്നിടത്ത് എത്തിയെങ്കിൽ കേരളത്തിൽ എയിംസ് വരും മറ്റേ മോനേ എന്നുമാത്രമേ എനിക്ക് പറയാൻ പറ്റൂ. തീർച്ചയായും കേരളത്തിലെ ഒരു ജില്ലയിൽ എയിംസ് വരും. അത് വരും എന്നുപറയുന്നത് ആരെയൊക്കെയോ ഭയപ്പെടുത്തുന്നുണ്ട്. അങ്ങനെയുള്ളവർ ആ ഭയത്തിൽ മുങ്ങി മരിക്കട്ടെ. നിലവിൽ രണ്ടുജില്ലകളെ കേന്ദ്രീകരിച്ചാണ് കേരളത്തിൽ എയിംസ് ചർച്ചകൾ നടക്കുന്നത്. എന്നാൽ വികസന കാര്യത്തിൽ അവഗണിക്കപ്പെട്ടുകിടക്കുന്ന ജില്ല എന്നനിലയിൽ ആലപ്പുഴയ്ക്ക് എയിംസിനായി മുൻഗണന നൽകണമെന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം. ആലപ്പുഴയിലല്ലെങ്കിൽ തൃശൂരിന് എയിംസ് നൽകുന്നതാണ് നീതി- സുരേഷ് ഗോപി പറഞ്ഞു.

തനിക്ക് അനുകൂലമായ ഫോണിലെ തെളിവുകൾ നശിപ്പിക്കപ്പെടാൻ സാധ്യതയുണ്ട്; എസ്ഐടിക്ക് പാസ്‌വേഡ് നൽകാതെ രാഹുൽ മാങ്കൂട്ടത്തിൽ

0
Spread the love

ബലാത്സംഗക്കേസിൽ അറസ്റ്റിലായ രാഹുൽ മാങ്കൂട്ടത്തിൽ അന്വേഷണ സംഘവുമായുള്ള നിസ്സഹകരണം തുടരുന്നെന്ന് റിപ്പോർട്ട്. പിടിച്ചെടുത്ത ഫോണുകളുടെ പാസ്സ് വേഡ് നൽകാൻ രാഹുൽ തയ്യാറാകുന്നില്ലെന്നാണ് അന്വേഷണസംഘം വ്യക്തമാക്കുന്നത്. തനിക്ക് അനുകൂലമായ തെളിവുകൾ നശിപ്പിക്കപ്പെടുമെന്ന് ചൂണ്ടിക്കാട്ടിയാണ് രാഹുൽ ഈ നിലപാട് സ്വീകരിക്കുന്നതെന്നാണ് വിവരം.

രാഹുലിന്റെ രണ്ടു ഫോണുകൾ അന്വേഷണ സംഘം പിടിച്ചെടുത്തിരുന്നു. ഒന്ന് ആദ്യദിവസം പാലക്കാട്ടെ കെപിഎം റീജൻസി ഹോട്ടലിൽനിന്ന് രാത്രി കസ്റ്റഡിയിലെടുക്കുമ്പോൾ രാഹുലിന്റെ കൈവശമുണ്ടായിരുന്ന ഒരു സാംസങ് ഫ്‌ളിപ്പ് ഫോണാണ്. പിന്നീട് രാഹുലിനെ അറസ്റ്റ് ചെയ്ത ശേഷം അന്വേഷണ സംഘം വീണ്ടും പാലക്കാട്ടെ ഈ ഹോട്ടൽ മുറിയിലെത്തിയപ്പോൾ നടത്തിയ പരിശോധനയിൽ ഒരു ഐഫോൺകൂടി ലഭിച്ചു. രാഹുൽ താമസിച്ചിരുന്ന 2002-ാം നമ്പർ മുറിയിൽ ഷൊർണൂർ ഡിവൈഎസ്പി എൻ. മുരളീധരന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് പേഴ്‌സണൽ ഫോണുകളിലൊന്ന് കണ്ടെടുത്തത്. പക്ഷേ, ഈ ഫോണുകളുടെ ലോക്ക് പാറ്റേണും പാസ്‌വേഡും നൽകാൻ ഇതുവരെ രാഹുൽ തയ്യാറായിട്ടില്ല.

തനിക്ക് അനുകൂലമായ തെളിവുകൾ ഫോണുകളിലുണ്ടെന്നും എസ്‌ഐടി ഫോണുകൾ പരിശോധിച്ചാൽ തനിക്ക് അനുകൂലമായ തെളിവുകൾ നശിപ്പിക്കപ്പെടാൻ സാധ്യതയുണ്ടെന്നും അത് തന്റെ കേസിനെ ബാധിക്കുമെന്നുമാണ് ഫോണിന്റെ ലോക്ക് തുറന്നുനൽകാതിരിക്കാനുള്ള കാരണമായി രാഹുൽ എസ്‌ഐടിയോട് പറയുന്നതെന്നാണ് വിവരം. തന്നെ കേസിൽനിന്ന് രക്ഷപ്പെടുത്താൻ കഴിയുന്ന നിരവധി തെളിവുകൾ ഫോണിലുണ്ടെന്ന കാര്യമാണ് രാഹുൽ എസ്‌ഐടിയോട് പറഞ്ഞിരിക്കുന്നത്.

രാഹുലിന്റെ ലാപ്‌ടോപ്പിനായും അന്വേഷണം നടക്കുന്നുണ്ട്. ലാപ്‌ടോപ്പ് എവിടെയാണ് എന്നത് സംബന്ധിച്ച് യാതൊരു വിശദീകരണവും രാഹുൽ നൽകിയിട്ടില്ല. അതിനാൽ ലാപ്‌ടോപ് എവിടെയെന്ന് കണ്ടെത്താൻ എസ്‌ഐടിക്കായിട്ടില്ല. ഒരുപക്ഷേ ലാപ്‌ടോപ്പ് അദ്ദേഹത്തിന്റെ വീട്ടിലെ മുറിയിൽ ഉണ്ടാകാനുള്ള സാധ്യത പോലീസ് തള്ളിക്കളയുന്നില്ല.

രാഹുലിന്റെ ഫോണിൽ പരാതിക്കാരിയുടെ ദൃശ്യങ്ങൾ ഉള്ളതായി എസ്‌ഐടി സംശയിക്കുന്നുണ്ട്. പരാതിക്കാരി അന്വേഷണ സംഘത്തിന് നൽകിയ മൊഴിയിൽ ഇക്കാര്യം പറഞ്ഞിട്ടുണ്ടെന്നാണ് സൂചന. പരാതിക്കാരി പറഞ്ഞിട്ടുള്ള വാട്ട്‌സ്ആപ്പ് ചാറ്റുകളടക്കം വീണ്ടെടുക്കണമെങ്കിൽ രാഹുലിന്റെ ഫോൺ തുറന്ന് പരിശോധിക്കേണ്ടതായിട്ടുണ്ട്. പരാതിക്കാരിയുടെ മൊഴി നേരത്തെ പോലീസ് ശേഖരിച്ചിരുന്നു.

രാഹുലിന്റെ ഫോണുകളെല്ലാം വിശദപരിശോധനയ്ക്കായി ഫോറൻസിക് ലാബിലേക്ക് അയക്കാനും എസ്‌ഐടി നീക്കമുണ്ട്. ഫോണിൽനിന്ന് ലഭിക്കുന്ന വിവരങ്ങൾ കേസിന് നിർണായകമായ വിവരങ്ങൾ നൽകുമെന്ന പ്രതീക്ഷയിലാണ് അന്വേഷണസംഘം. കോളുകൾ, സന്ദേശങ്ങൾ, ലൊക്കേഷൻ വിവരങ്ങൾ, ഡിജിറ്റൽ ഇടപാടുകൾ എന്നിവയ്ക്കായാണ് പരിശോധന നടത്തുക.

രൗദ്ര വേട്ട! വവ്വാലിന്റെ ഏറ്റവും പുതിയ അപ്ഡേഷൻ ചർച്ചയാക്കി ആരാധകർ

0
Spread the love

മലയാളത്തിൽ നിന്നും ഒരിക്കലും ചിന്തിക്കാത്ത വേഷപ്പകർച്ചയുമായി വവ്വാലിന്റെ ഏറ്റവും പുതിയ അപ്ഡേഷൻ വന്നിരിക്കുന്നൂ. കൽക്കി അവതാരത്തെ പോലെ തോന്നിക്കുന്ന രൗദ്ര ഭാവമായി വേട്ടക്കൊരുങ്ങി നിൽക്കുന്ന ശരവണൻ എന്ന ക്യാരക്റ്ററിന്റെ പോസ്റ്ററാണ് വവ്വാൽ ടീം പുറത്തു വിട്ടിരിക്കുന്നത്. ശരവണനായി അഭിനയിക്കുന്നത് ലെവിൻ സൈമൺ ജോസഫ് ആണ്.

മലയാളികൾക്കു സുപരിചിതനാണ് ലെവിൻ. കഠിനാദ്ധ്വാനം കൊണ്ട് മാത്രം ജനങ്ങൾക്കിടയിൽ പ്രശംസകൾ പിടിച്ചു പറ്റിയിട്ടുള്ള ലെവിൻ സൈമൺ ന്റെ എട്ടാമത്തെ ചിത്രമാണ് വവ്വാൽ. രാപ്പകലില്ലാതെ മാസങ്ങളോളം പരിശീലനങ്ങൾ എടുത്തു നടത്തുന്ന ലെവിന്റെ വേഷപ്പകർച്ച തീയേറ്ററിൽ ജനങ്ങൾ നെഞ്ചിലേറ്റും എന്ന് തന്നെ അണിയറക്കാർ വിശ്വസിക്കുന്നൂ.

വർഷങ്ങളുടെ പ്രയത്നവും മാസങ്ങളുടെ പ്രീപ്രൊഡക്ഷൻ വർക്കുകളും നടത്തി ഇപ്പോൾ പോസ്റ്റ് പ്രൊഡക്ഷനിൽ ഇരിക്കുന്ന വവ്വാൽ മലയാള സിനിമക്ക് അഭിമാനമാകുന്ന തരത്തിൽ ചലനങ്ങൾ ഉണ്ടാക്കട്ടെ എന്ന് ആശംസിക്കാം, ചിത്രത്തിന്റെ ഇതുവരെ യുള്ള എല്ലാ അപ്ഡേഷനുകളും ഇന്ത്യമുഴുവൻ നേരിയ തോതിൽ ചർച്ചചെയ്തു വരുന്നുണ്ട്.

ആരും പ്രതീക്ഷിക്കാത്ത ജനങ്ങളെ ആവേശത്തിലാക്കാൻ സാധ്യതയുള്ള പുത്തൻ അപ്ഡേറ്റുകൾ വവ്വാൽ സിനിമയുടെ അണിയറക്കുള്ളിൽ നിന്നും ഇനിയും വരാനുണ്ട് എന്നും, പോസ്റ്ററിൽ നിന്നും എത്രമാത്രം പ്രേക്ഷകർ പ്രതീക്ഷിക്കുന്നുവോ അതിലുപരി തീയേറ്ററിൽ നിന്നും ഉണ്ടാകും എന്നും ചിത്രത്തിന്റെ അണിയറക്കാർ കൂട്ടിച്ചേർക്കുന്നൂ

ഷാഹ്‌മോൻ ബി പറേലിൽ കഥയും തിരക്കഥയും നിർവഹിച്ചു സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മകരന്ദ് ദേശ് പാണ്ഡേ, അഭിമന്യു സിങ് മുത്തുകുമാർ , ലെവിൻ സൈമൺ ജോസഫ് എന്നിവർ ലീഡ് റോൾ ചെയ്യുന്നൂ. മറാട്ടിയിൽ നിന്നും ലക്ഷ്മി ചപോർക്കർ നായികയാകുന്ന ചിത്രത്തിൽ, മണികണ്ഠൻ ആചാരി, സുധി കോപ്പ, പ്രവീൺ ടി ജെ, മെറിൻ ജോസ്, മൻരാജ്, ഗോകുലൻ, ജോജി കെ ജോൺ, ശ്രീജിത്ത് രവി, ജയശങ്കർ കരിമുട്ടം, ദിനേശ് ആലപ്പി, ഷഫീഖ്, തുടങ്ങി വലിയൊരു താരനിര അണിനിരക്കുന്ന ബിഗ് ബഡ്ജറ്റ് സിനിമയാണിത് ഓൺഡിമാൻഡ്‌സിന്റെ ബാനറിൽ ഷാമോൻ പി ബി നിർമിക്കുന്ന ചിത്രത്തിന്റെ കോ പ്രൊഡ്യൂസർ സുരീന്ദർ യാദവാണ്.

ഛായാ​ഗ്രഹണം-മനോജ് എം ജെ, പ്രൊഡക്ഷൻ ഡിസൈനർ-ജോസഫ് നെല്ലിക്കൽ, എഡിറ്റർ-ഫാസിൽ പി ഷഹ്‌മോൻ, സം​ഗീതം- ജോൺസൺ പീറ്റർ, ഗാനരചന-പി ബി എസ്, സുധാംശു, റീ റെക്കോർഡിങ് മിക്സർ – ഫസൽ എ ബക്കർ, പ്രൊഡക്ഷൻ കൺട്രോളർ-അനിൽ മാത്യു, മേക്കപ്പ്-സന്തോഷ് വെൺപകൽ, കോസ്റ്റ്യും ഡിസൈനർ – ഭക്തൻ മങ്ങാട്, കോറിയോഗ്രാഫി – അഭിലാഷ് കൊച്ചി, കളറിസ്റ്റ് – ലിജു പ്രഭാകർ, സംഘട്ടനം – നോക്കൗട്ട് നന്ദ, ചീഫ് അസോസിയേറ്റ് – ആഷിഖ് ദിൽജിത്ത്, പി ആർ ഒ – എ എസ് ദിനേശ്, സതീഷ് എരിയാളത്ത്, ഗുണ, സ്റ്റിൽസ്- രാഹുൽ തങ്കച്ചൻ, ഡിജിറ്റൽ മാർക്കറ്റിം​ഗ്- ഒപ്പറ, ഹോട്ട് ആന്റ് സോർ, ഡിസൈൻ – കോളിൻസ് ലിയോഫിൽ.

അറന്നൂറ്റിയെട്ടാം ദിവസം ആഡിസിനെ തേടി സന്തോഷ വാർത്ത; നിർമ്മാതാവായി ആന്റണി വർ​ഗീസ് പെപ്പേ

0
Spread the love

ഒരു സിനിമ ഉണ്ടാക്കുക എന്ന സ്വപ്നത്തിന്റെ പിറകിൽ നടനും ഇൻഫ്ലുവൻസറുമായ ആഡിസ് അക്കര നടക്കാൻ തുടങ്ങിയിട്ട് അറനൂറ്റിയേഴ് ദിവസം. എല്ലാ ദിവസവും അപേഡേറ്റ് ഇന്റസ്റ്റ​ഗ്രാം വഴി തന്റെ ഫോളേവേഴ്സിനെ ആഡിസ് അയിച്ചുകൊണ്ടിരുന്നു. രണ്ട് വർഷത്തോളമുള്ള ആഡിസിന്റെ ശ്രമങ്ങൾക്ക് ഇന്ന് അവസാനമാകുന്നു. 608മത് ദിവസം ആഡിസിന്റെ പ്രൊജക്ട് ഏറ്റെടുക്കാൻ ഒരു നിർമ്മാതാവ് എത്തിയിരിക്കുന്നു. മറ്റാരുമല്ല സാക്ഷാൽ ആന്റണി വർ​ഗീസ് പെപ്പേ. എവിപി പ്രൊഡക്ഷൻസിന്റെ ബാനറിൽ പെപ്പെ നിർമ്മിക്കുന്ന ആദ്യ ചിത്രം ആഡിസ് സംവിധാനം ചെയ്യും.ഇന്നത്തെ തന്റെ അപ്ഡേറ്റിൽ താൻ വീഡിയോ ഇടുന്നത് അവസാനിപ്പിക്കുകയാണെന്ന് പറഞ്ഞാണ് ആഡിസ് തുടങ്ങുന്നത്. എന്നാൽ വിഷമിക്കേണ്ട പടം ഓണായി എന്നു പറഞ്ഞ് നിർമ്മാതാവായ പെപ്പേയെ പരിചയപ്പെടുത്തുന്നു. ആദ്യത്തെ സിനിമയാണെന്നും എല്ലാവരുടേയും പിൻതുണ വേണമെന്നും പെപ്പേയും പറയുന്നു. ഒന്നിച്ച് മാജിക്ക് സൃഷ്ടിക്കാമെന്നും പെപ്പേ കൂട്ടിച്ചേർത്തു. ചിത്രത്തിന്റെ കൂടുതൽ വിശദാംശങ്ങൾ വരും ​ദിവസങ്ങളിൽ പുറത്തുവിടുമെന്ന് അണിയറപ്രവർത്തകർ അറിയിച്ചു.

https://www.instagram.com/reel/DTXtSZKEvDQ/?igsh=eHQ4eWJhcGpmcHI4

കാട്ടാളൻ റിലീസ് മെയ് 14ന്; ആദ്യ ടീസർ ജനുവരി പതിനാറിനെത്തും

0
Spread the love

ക്യൂബ്സ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ്‌ നിർമ്മിക്കുന്ന ബ്രഹ്മാണ്ഡ ആക്ഷൻ ത്രില്ലർ ചിത്രമായ കാട്ടാളൻ മെയ് 14 ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിലെത്തും. മലയാള സിനിമയുടെ ചരിത്രത്തിലെ തന്നെ വമ്പൻ റിലീസുകളിൽ ഒന്നായാണ് ചിത്രം എത്തുക. ചിത്രത്തിന്റെ ആദ്യ ടീസർ ജനുവരി 16 ന് പുറത്ത് വരും. ചിത്രത്തിലെ ആദ്യ ദൃശ്യങ്ങളാണ് ഇതിലൂടെ പുറത്ത് വരുന്നതെന്നത് കൊണ്ട് തന്നെ, വലിയ ആവേശത്തോടെയും പ്രതീക്ഷയോടെയുമാണ് പ്രേക്ഷകർ ടീസർ കാത്തിരിക്കുന്നത്. ആന്റണി വർഗീസ് നായകനായ ചിത്രം നവാഗതനായ പോൾ ജോർജ് ആണ് സംവിധാനം ചെയ്യുന്നത്. മലയാള സിനിമയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഓവർസീസ് ഡീലുകളിൽ ഒന്ന് ചിത്രം സ്വന്തമാക്കിയിട്ടുണ്ട്.

ഷൂട്ടിംഗ് പൂർത്തിയാവുന്നതിന് മുമ്പ് തന്നെ മലയാള സിനിമയിലെ പ്രീ റിലീസ് ബിസിനസ്സ് റെക്കോർഡുകൾ പലതും മാറ്റി എഴുതിയിട്ടുണ്ട് ചിത്രം എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഫാർസ് ഫിലിംസ് ആയി സഹകരിച്ചാണ് മലയാള സിനിമ കണ്ട എക്കാലത്തേയും വമ്പൻ വിദേശ റിലീസിനായി “കാട്ടാളൻ” ഒരുങ്ങുന്നത്. ‘മാർക്കോ’ എന്ന പാൻ ഇന്ത്യൻ ബ്ലോക്ക്ബസ്റ്റർ ആക്ഷൻ ത്രില്ലറിന് ശേഷം ക്യൂബ്സ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ്‌ നിർമ്മിക്കുന്ന ചിത്രമാണിത്.

മലയാള സിനിമ കണ്ട ഏറ്റവും ഗംഭീരമായ പൂജ ചടങ്ങുകളോടെയാണ് ചിത്രം ലോഞ്ച് ചെയ്തത്. ഒരു പാൻ ഇന്ത്യൻ ചിത്രമായി അവതരിപ്പിക്കുന്ന ഈ പ്രോജക്ട് മെഗാ ക്യാൻവാസിലാണ് ഒരുക്കുന്നത്. ആൻ്റണി വർഗീസിൻ്റെ സ്റ്റൈലിഷ് മാസ്സ് ഗെറ്റപ്പ് പുറത്ത് വിട്ട ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു. തായ്‌ലന്റിൽ വെച്ച് ഒരുക്കിയ, ആനയുമായുള്ള സംഘട്ടന രംഗങ്ങൾ ചിത്രത്തിന്റെ ഹൈലൈറ്റ് ആയി മാറുമെന്നാണ് സൂചന.

ഓങ് ബാക്ക് സീരീസ് ഉൾപ്പെടെയുള്ള അന്താരാഷ്ട്ര ആക്ഷൻ ത്രില്ലറുകൾക്ക് സംഘട്ടനം ഒരുക്കിയ ലോകപ്രശസ്തനായ കെച്ച കെംബാക്ഡിയുടെയും അദ്ദേഹത്തിൻ്റെ ടീമിൻ്റെയും നേതൃത്വത്തിൽ ആണ് ചിത്രത്തിലെ ആക്ഷൻ രംഗങ്ങൾ തായ്‌ലൻ്റിൽ ഒരുക്കിയത്. ഓങ് ബാക്ക് സീരിസിലൂടെ വലിയ ശ്രദ്ധ നേടിയ “പോങ്” എന്ന ആനയും കാട്ടാളന്റെ ഭാഗമാണ്. കാന്താര, മഹാരാജ എന്നീ ബ്ലോക്ക്ബസ്റ്റർ തെന്നിന്ത്യൻ ചിത്രങ്ങളിലൂടെ തരംഗമായി മാറിയ കന്നഡ മ്യൂസിക് ഡയറക്ടർ അജനീഷ് ലോക്നാഥ് സംഗീതമൊരുക്കുന്ന ചിത്രത്തിൽ വലിയ താരനിരയാണ് അണിനിരക്കുന്നത്.

ദുഷാര വിജയൻ നായികയായി മലയാളത്തിലെത്തുന്ന ചിത്രത്തിൽ, പുഷ്പ, ജയിലർ എന്നിവയിലൂടെ പ്രശസ്തനായ തെലുങ്ക് താരം സുനിൽ, മാർക്കോയിലൂടെ മലയാളത്തിലെത്തി ശ്രദ്ധ നേടിയ കബീർദുഹാൻ സിംഗ്, പുഷ്പ ഫെയിം തെലുങ്കു താരം രാജ് തിരാണ്ടുസു, “കിൽ” എന്ന ബ്ലോക്ക്ബസ്റ്റർ ഹിന്ദി ചിത്രത്തിലൂടെ പ്രശംസ നേടിയ ബോളിവുഡ് താരം പാർഥ് തിവാരി, മലയാളത്തിൽ നിന്നും ജഗദീഷ്, സിദ്ദിഖ്, വ്ളോഗറും സിംഗറുമായ ഹനാൻഷാ, റാപ്പർ ബേബി ജീൻ, ഹിപ്സ്റ്റർ എന്നിവരും നിർണ്ണായക വേഷങ്ങൾ ചെയ്യുന്നു. ജോബി വർഗീസ്, പോൾ ജോർജ് , ജെറോ ജേക്കബ് എന്നിവർ ചേർന്ന് തിരക്കഥ രചിച്ച ചിത്രത്തിന്റെ സംഭാഷണങ്ങൾ ഒരുക്കുന്നത് ഉണ്ണി ആർ ആണ്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിൽ ചിത്രം റിലീസിനെത്തും.

എക്സികുട്ടീവ് പ്രൊഡ്യൂസർ- ജുമാന ഷരീഫ്, ഛായാഗ്രഹണം – റെനഡിവേ, അഡീഷണൽ ഛായാഗ്രഹണം – ചന്ദ്രു സെൽവരാജ്, സംഗീതം- ബി അജെനീഷ് ലോക്നാഥ്, എഡിറ്റിംഗ് -ഷമീർ മുഹമ്മദ്, സംഘട്ടനം- കെച്ച കെംബാക്ഡി, ആക്ഷൻ സന്തോഷ്, പ്രൊഡക്ഷൻ ഡിസൈൻ- സുനിൽ ദാസ്, ക്രീയേറ്റീവ് പ്രൊഡ്യൂസർ- ഡിപിൽ ദേവ്, പ്രൊഡക്ഷൻ കൺട്രോളർ – ദീപക് പരമേശ്വരൻ, ഓഡിയോഗ്രഫി- രാജകൃഷ്ണൻ എം ആർ, സൗണ്ട് ഡിസൈനർ- കിഷൻ, സപ്ത റെക്കോർഡ്‌സ്, വസ്ത്രാലങ്കാരം – ധന്യ ബാലകൃഷ്ണൻ, മേക്കപ്പ് – റോണക്സ് സേവ്യർ, വരികൾ- സുഹൈൽ കോയ, സ്റ്റിൽ ഫോട്ടോഗ്രാഫർ- അമൽ സി സദർ, നൃത്തസംവിധാനം- ഷരീഫ്, വിഎഫ്എക്സ്- 3 ഡോർസ്, ഓവർസീസ് ഡിസ്ട്രിബുഷൻ പാർട്ണർ – ഫാർസ് ഫിലിംസ്, പിആർ ആൻഡ് മാർക്കറ്റിങ്- വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ, മലയാളം പിആർഒ- ആതിര ദിൽജിത്, ഹിന്ദി മാർക്കറ്റിങ്- മാക്സ് മാർക്കറ്റിങ് ലിമിറ്റഡ്, തമിഴ് പിആർഒ- സതീഷ് എസ് 2 ഇ, ശ്രീ വെങ്കടേഷ് പി, തമിഴ് ഡിജിറ്റൽ മാർക്കറ്റിങ്- ആകാശ്, തെലുങ്ക് പിആർഒ- വംശി ശേഖർ, തെലുങ്ക് ഡിജിറ്റൽ മാർക്കറ്റിങ് – ഹാഷ്ടാഗ് മീഡിയ, ദിലീപ്, കന്നഡ പിആർഒ- ശ്രേയ ഉഞ്ചലി, ടൈറ്റിൽ ഡിസൈൻ- ഐഡൻറ് ലാബ്സ്, പബ്ലിസിറ്റി ഡിസൈൻ- യെല്ലോ ടൂത്സ്.

പെപ്പെയുടെ ആദ്യ പ്രൊഡക്ഷൻ! എവിപി പ്രൊഡക്‌ഷൻസിന്റെ ആദ്യ ചിത്രമെത്തുന്നു

0
Spread the love

നടൻ ആന്റണി വർഗീസ് പെപ്പെയുടെ നിർമ്മാണ കമ്പനിയായ എവിപി പ്രൊഡക്‌ഷൻസിന്റെ ആദ്യ ചിത്രമെത്തുന്നു. ചിത്രത്തിന്റെ കൂടുതൽ വിവരങ്ങൾ ഇന്ന് രാത്രിയോടെ പുറത്തുവിടുമെന്നാണ് നടൻ തന്റെ പേജിൽ പങ്കുവച്ച പോസ്റ്ററിലൂടെ വ്യക്തമാക്കുന്നത്. ‘ഒരു പുതു യുഗത്തിന് ഇന്ന് തുടക്കമാകുന്നു’വെന്നും കൂടുതൽ വിവരങ്ങൾ ഇന്ന് പുറത്തുവിടുമെന്നും വ്യക്തമാക്കുന്ന പോസ്റ്റർ ഇതിനോടകം തന്നെ താരത്തിന്റെ ആരാധകരും സിനിമാ പ്രേമികളും ഏറ്റെടുത്തിട്ടുണ്ട്.

മാസങ്ങൾക്ക് മുൻപാണ് സ്വന്തമായി നിർമാണക്കമ്പനിയുമായി നടൻ പെപ്പെ രംഗത്ത് എത്തിയത്. ഒരു വലിയ ആഗ്രഹം ചെറിയൊരു രീതിയിൽ തുടങ്ങാൻ സാധിച്ചുവെന്നും സിനിമയുടെ ശക്തിയിൽ വിശ്വസിക്കുന്ന എല്ലാവർക്കും വേണ്ടിയുള്ള ചുവടുവയ്പ്പാണ് തന്റെ നിർമാണക്കമ്പനിയെന്നും അന്ന് പെപ്പെ പറഞ്ഞിരുന്നു. എവിപി പ്രൊഡക്‌ഷൻസിന്റെ ആദ്യ ചിത്രമെന്ന നിലയിലും പുറത്തുവിട്ട പോസ്റ്ററിൽ പിടിതരാതെ നിൽക്കുന്ന പൂച്ചയുടെതെന്നോ കടുവയുടേതെന്നോ ഉറപ്പിക്കാൻ കഴിയാത്ത ഒറ്റ കാൽ പാദം തരുന്ന സൂചന എന്താവുമെന്നതിലും വലിയ ആകാംക്ഷയിൽ ആണ് സിനിമാലോകം. ചിത്രം ഏത് ജോണറിൽ ആയിരിക്കും, ആരാണ് പ്രധാന കഥാപാത്രങ്ങൾ, താരം ചിത്രത്തിന്റെ ഭാഗമാണോ തുടങ്ങി നിരവധി ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ കൂടിയായിരിക്കും ഇന്ന് വരാനിരിക്കുന്ന അപ്ഡേറ്റ് എന്നതിൽ സംശയമില്ല.

ലിഫ്ടിൽ വച്ച് അയാൾ അങ്ങനെ ചെയ്തു, പുറത്തിറങ്ങിയതും കരണത്തടി കൊടുത്തുവെന്ന് നടി പാർവതി; വെളിപ്പെടുത്തൽ

0
Spread the love

തന്റെ അഭിനയ പ്രതിഭ കൊണ്ടും ഉരുക്കിനോളം ഉശിരുള്ള നിലപാടുകൾ കൊണ്ടും മലയാളി പ്രേക്ഷകർ നെഞ്ചേറ്റിയ താരമാണ് പാർവതി തിരുവോത്ത്. ഒന്നിനോടൊന്ന് വ്യത്യാസപ്പെട്ട മികച്ച നിലപാടുള്ള സിനിമകളും കഥാപാത്രത്തോട് അങ്ങേയറ്റം ആത്മസമർപ്പണം നടത്തുന്ന നടിയുടെ അഭിനയരീതിയും മലയാളി പലകുറി പ്രശംസിച്ചിട്ടുള്ളതാണ്. സംസ്ഥാന പുരസ്കാരങ്ങൾ അടങ്ങുന്ന നിരവധി ചലച്ചിത്ര പുരസ്കാരങ്ങൾ ഇതിനോടകം നേടിയ നടി മലയാളത്തിനു പുറമേ തമിഴിലും തെലുങ്കിലും ഹിന്ദിയിലും അഭിനയിച്ചിട്ടുണ്ട്. ഇപ്പോഴിതാ തനിക്ക് കുട്ടിക്കാലത്ത് നേരിടേണ്ടി വന്ന ദുരനുഭവത്തെ കുറിച്ച് നടി പറഞ്ഞ വാക്കുകളാണ് ശ്രദ്ധേയമാകുന്നത്.

19-20 വയസുള്ളപ്പോൾ ലിഫ്ടിൽ വച്ച് ഒരാൾ അയാളുടെ ദേഹം എന്റെ ദേഹത്തോട് ചേർത്ത് വച്ച് അമർത്തുകയായിരുന്നു. പുറത്തിറങ്ങിയതും ഞാൻ അയാളുടെ കരണത്ത് അടി കൊടുത്തു. പിന്നാലെ സെക്യൂരിറ്റി ഓടി വന്നുവന്നുവെന്നും അയാൾക്ക് അടി കൊടുത്തില്ലേ വിട്ടേക്കു എന്നാണ് പൊലീസ് അടക്കം പറഞ്ഞതെന്നും പാ‌ർവതി വെളിപ്പെടുത്തുന്നു. അയാൾ കരഞ്ഞുകൊണ്ട് കാലിൽ വീണു. ഗൾഫിൽ ജോലി കിട്ടിയതേയുള്ളൂ. കല്യാണം കഴിക്കാൻ പോകുകയാണ് എന്ന് പറഞ്ഞ് കരഞ്ഞു. ഇതൊക്കെ ഉണ്ടായിരുന്നിട്ടും നിനക്ക് നിന്റെ വികാരങ്ങളെ തടഞ്ഞുനിറുത്താൻ കഴിഞ്ഞില്ലേ എന്നാണ് താൻ ചോദിച്ചതെന്നും പാർവതി പറയുന്നു.

പാർട്ടിയിൽ നിന്ന് പുറത്തായ ആളിന് ഒരു പിന്തുണയുമില്ല; രാഹുലിനെ പൂർണമായും തള്ളി കോൺഗ്രസ്

0
Spread the love

പത്തനംതിട്ട: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരായ മൂന്നാമത്തെ ലൈംഗിക പീഡനക്കേസിൽ യാതൊരു തരത്തിലും ഉത്തരവാദിത്തം ഏറ്റെടുക്കില്ലെന്ന് കോൺഗ്രസ്. പാർട്ടിയിൽ നിന്ന് പുറത്തായ ആളിന് ഒരു പിന്തുണയും അറിയിക്കില്ലെന്നാണ് കോൺഗ്രസിന്റെ വാദം. സംഭവത്തിൽ കോൺഗ്രസ് മുതിർന്ന നേതാവ് കെ മുരളീധരനും പാലക്കാട് ഡിസിസി പ്രസിഡന്റ് എ തങ്കപ്പനും മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.

പാർട്ടിയിൽ നിന്ന് പുറത്തായ ആളുടെ അറസ്​റ്റിൽ യാതൊരു ഉത്തരവാദിത്തവുമില്ലെന്നാണ് കെ മുരളീധരൻ പറഞ്ഞത്. ബ്രഹ്മാസ്ത്രം പ്രയോഗിക്കേണ്ട സമയത്ത് പ്രയോഗിച്ചിട്ടുണ്ട്. പാർട്ടി പുറത്താക്കിയ ആൾ എംഎൽഎ സ്ഥാനം രാജി വയ്ക്കാൻ പറയാൻ പ​റ്റില്ലല്ലോയെന്നും അദ്ദേഹം ചോദിച്ചു. ‘ഉചിതമായ തീരുമാനങ്ങൾ സർക്കാരും പൊലീസും തീരുമാനിക്കട്ടെ. കോൺഗ്രസ് ഒരിക്കലും തെ​റ്റ് ന്യായീകരിക്കില്ല. ആ സംസ്‌കാരം തങ്ങൾക്കില്ല. ഒതേനൻ ചാടാത്ത മതിലുകൾ ഇല്ല. അതിന് ഞങ്ങൾക്ക് എന്തുത്തരവാദിത്തമാണ്. പിജെ കുര്യനെ പോലെയുള്ളവരുടെ രാഹുലിനെ സംരക്ഷിക്കുന്ന രീതിയിലുള്ള വാക്കുകൾക്ക് മറുപടിയില്ല. രാഹുൽ എന്നേ സ്വയം രാജിവച്ച് പോകേണ്ടതായിരുന്നു’ -അദ്ദേഹം കൂട്ടിച്ചർത്തു.

തെ​റ്റ് ചെയ്‌തെങ്കിൽ അറസ്​റ്റ് ചെയ്‌തോട്ടെയെന്നും രാഹുലിനെ ഒരുവിധത്തിലും പിന്തുണയ്ക്കുകയുമില്ലെന്നും എ തങ്കപ്പൻ പറഞ്ഞു. കോൺഗ്രസ് അയാളെ പാർട്ടിയിൽ നിന്ന് പുറത്താക്കിയതാണ്. യാതൊരു തരത്തിലുള്ള ബന്ധവും രാഹുലുമായി പാർട്ടിക്കില്ല. അദ്ദേഹം ഇനി എന്തുചെയ്യണമെന്ന് സ്വയം തീരുമാനിക്കേണ്ട കാര്യമാണ്. പാർട്ടിക്ക് അതിനുള്ള അവകാശമില്ല. ധാർമികതയെക്കുറിച്ച് ചിന്തിക്കേണ്ടത് രാഹുൽ മാങ്കൂട്ടത്തിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, രാഹുൽ മാങ്കൂട്ടത്തിലിനെ എആർ ക്യാമ്പിൽ ചോദ്യം ചെയ്തതിനുശേഷം പത്തനംതിട്ട ജനറൽ ആശുപത്രിയിൽ വൈദ്യപരിശോധനയ്ക്കായി കൊണ്ടുപോയിരിക്കുകയാണ്. രാഹുലിന്റെ രണ്ട് ഫോണുകളും അന്വേഷണ സംഘം പിടിച്ചെടുത്തിട്ടുണ്ട്. ബലാത്സംഗം, ഭീഷണപ്പെടുത്തൽ എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. തെളിവുകൾ ശേഖരിക്കേണ്ടതുണ്ടെന്നും ജാമ്യം അനുവദിക്കാൻ പാടില്ലെന്നും അന്വേഷണ സംഘം കോടതിയിൽ ആവശ്യപ്പെടുമെന്നാണ് വിവരം.

‘വിജയ് സർ ഗംഭീര യാത്രയയപ്പ് അർഹിക്കുന്നു’; ആരാധകരോട് ഖേദം പ്രകടിപ്പിച്ച് ‘ജനനായകൻ’ നിർമാതാവ്

0
Spread the love

‘ജനനായകൻ’ റിലീസ് വൈകുന്നതിൽ വിജയ് ആരാധകരോട് ഖേദം പ്രകടിപ്പിച്ച് ചിത്രത്തിന്റെ നിർമാതാവ് വെങ്കട് കെ. നാരായണ. ചിത്രം സെൻസർ ബോർഡിന്റെ അനുമതിക്കായി സമർപ്പിച്ചതിന്റെ നാൾവഴികൾ ഉൾപ്പെടെ അക്കമിട്ട് നിരത്തിയാണ് നിർമാതാവിന്റെ വിശദീകരണം. നീതിന്യായ വ്യവസ്ഥയിൽ പൂർണവിശ്വാസമുണ്ടെന്നും വിജയ് ഗംഭീര യാത്രയയപ്പ് അർഹിക്കുന്നുണ്ടെന്നും വെങ്കട് നാരായണ അഭിപ്രായപ്പെട്ടു.

റിലീസ് നിയമനടപടികളിൽ കുരുങ്ങിയതിനെത്തുടർന്ന് തങ്ങൾക്ക് ലഭിച്ച ഫോൺകോളുകളും സന്ദേശങ്ങളും സിനിമയോട് ആളുകൾക്കുള്ള സ്‌നേഹത്തേയാണ് കാണിക്കുന്നത്. ഡിസംബർ 18-ന് ചിത്രം സെൻസർ ബോർഡ് അനുമതിക്കായി സമർപ്പിച്ചു. 22-ന് ഏതാനും മാറ്റങ്ങൾക്കുവിധേയമായി യു/ എ 16+ സർട്ടിഫിക്കറ്റ് നൽകാമെന്ന് മറുപടി ലഭിച്ചു. മാറ്റങ്ങൾ വരുത്തിയ ശേഷം സിനിമ വീണ്ടും സമർപ്പിച്ചു. അനുമതിക്കായി കാത്തിരിക്കവെയാണ്, റിലീസിന് നാലുദിവസം മാത്രം ബാക്കിനിൽക്കെ സിനിമ റിവൈസിങ് കമ്മിറ്റിക്ക് വിട്ടതായി അറിയിപ്പ് ലഭിച്ചതെന്ന് നിർമാതാവ് അവകാശപ്പെട്ടു.

റിവൈസിങ് കമ്മിറ്റിയെ സമീപിക്കാൻ സമയമില്ലാത്തതിനാലും പരാതിക്കാരനെക്കുറിച്ച് യാതൊരു വിവരവുമില്ലാത്തതിനാലും ഹൈക്കോടതിയെ സമീപിച്ചു. ഇപ്പോൾ കോടതി റിലീസ് സ്‌റ്റേ ചെയ്തിരിക്കുകയാണ്. സഹകരിച്ച പ്രേക്ഷകർക്കും വിതരണക്കാർക്കും നന്ദി അറിയിക്കുന്നു. സിനിമ യഥാസമയം റിലീസ് ചെയ്യാൻ എല്ലാവിധ ശ്രമങ്ങളും നടത്തി. എന്നാൽ, ഇത് വളരേ വൈകാരികവും വേദനാജനകവുമായ നിമിഷമാണെന്നും വെങ്കട് നാരായണ പറഞ്ഞു

‘നീതിന്യായ വ്യവസ്ഥയിൽ പൂർണ്ണ വിശ്വാസമുണ്ട്. എത്രയും പെട്ടെന്ന് സിനിമ തിയേറ്ററിൽ റിലീസ് ചെയ്യാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു. പ്രേക്ഷകരിൽനിന്നും സിനിമാ മേഖലയിൽനിന്നും ദളപതി വിജയ് സാർ നേടിയെടുത്ത സ്‌നേഹത്തിനും ആദരവിനും തുല്യമായി അദ്ദേഹം ഗംഭീര യാത്രയയപ്പ് അർഹിക്കുന്നുണ്ട്’, അദ്ദേഹം കൂട്ടിച്ചേർത്തു.

പൊങ്കൽ റിലീസായി ‘ജനനായകൻ’ വെള്ളിയാഴ്ചയായിരുന്നു പ്രദർശനത്തിന് എത്തേണ്ടിയിരുന്നത്. സെൻസർ ബോർഡ് അനുമതി വൈകിയതിനെത്തുടർന്ന് നിർമാതാക്കൾ മദ്രാസ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ചിത്രത്തിന് അനുകൂലമായി സിംഗിൾ ബെഞ്ച് ഉത്തരവിട്ടെങ്കിലും ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് സ്റ്റേ ചെയ്തു. ഹർജി ഇനി പൊങ്കൽ അവധിക്കുശേഷം 21-ന് മാത്രമേ പരിഗണിക്കുകയുള്ളൂ. നിർമാതാക്കൾ സുപ്രീംകോടതിയെ സമീപിച്ചേക്കും.

118,800FansLike
97,086FollowersFollow
82,645FollowersFollow
89,036SubscribersSubscribe

Latest posts