Home Blog Page 1227

ജാതിപ്പേര് ചേർക്കാതെ പേരിടണമെന്നുള്ളത് അച്ഛന്റെ ആ​ഗ്രഹമായിരുന്നു-മോഹൻലാൽ

0
Spread the love

വില്ലനായി എത്തി മലയാളി മനസ്സുകളിൽ ലാലേട്ടനായി സ്ഥാനം നേടിയ താരമാണ് മോഹൻലാൽ.ഇത്രയധികം ആരാധകരുള്ള വോറൊരു താരവും മലയാളത്തിലില്ല. മലയാളത്തിന്റെ താര രാജാവ് മോഹൻലാൽ തന്റെ പേരിനു പിന്നിലെ കാര്യം തുറന്നു പറയുന്നു.

മാതൃഭൂമിയുടെ ഓണപതിപ്പിൽ ‘മോഹൻലാൽ കയറിവന്ന പടവുകൾ’ എന്ന തന്റെ ആത്മകഥയിൽ മോഹൻലാൽ പറയുന്നതിങ്ങനെ. അറുപത് വർഷങ്ങൾക്ക് മുൻപ് തന്റെ സഹോദരിയുടെ മക്കൾക്ക് പ്യാരിലാൽ,മോഹൻലാൽ എന്നൊക്കെ പേരിട്ടത് എന്റെ വല്യമ്മാവൻ ഗോപിനാഥൻ നായരാണ്. ജാതിപേര് വാൽപോലെ ചേർത്ത് കെട്ടാതെ മക്കൾ വിളിക്കണമെന്ന് ആഗ്രഹം എന്റെ അച്ഛന്റേതായിരുന്നു. അമ്മാവൻ എനിക്ക് ആദ്യം നൽകാൻ ഉദ്ദേശിച്ച പേര് റോഷൻ ലാൽ എന്നായിരുന്നു അത്രേ.

പിന്നെ മോഹിപ്പിക്കുന്ന ഒരു പേരാകട്ടെ എന്ന എന്റെ അമ്മാവന്റെ തീരുമാനം എന്നെ മോഹൻലാൽ ആക്കി. പ്രായം കൊണ്ട് അഞ്ച് വയസ്സിന്റെ വ്യത്യാസം ജ്യേഷ്ഠനും ഞാനും തമ്മിലുണ്ടായിരുന്നു. ജനനം കൊണ്ട് പത്തനംത്തിട്ടക്കാരാണെങ്കിലും പിറന്നതിന്റെ തൊണ്ണൂറാം ദിവസം മുതൽ ഞാൻ വളർന്നത് തിരുവന്തപുരത്താണ്.’

നയൻതാരയുമായുള്ള വിവാഹം എന്നെന്നുള്ള ചോദ്യത്തിന് ഉത്തരം നൽകി വിഘ്നേശ് ശിവൻ

0
Spread the love

തെന്നിന്ത്യയുടെ പ്രിയപ്പെട്ട നായികയാണ് നയൻതാര. ആരാധകർ കൊണ്ടും പ്രതിഫലം കൊണ്ടും നായകന്മാരുടെ ഒപ്പം നിൽകുന്ന നടിയാണ് നയൻസ്. മലയാളി ആണെങ്കിലും നയൻസ് തെന്നിന്ത്യയുടെ മുഴുവൻ സൂപ്പർ താരമാണ്. ചിമ്പുവുമായുള്ള പ്രണയവുമായി ബന്ധപ്പെട്ട് നയൻതാര ഗോസിപ്പ് കോളങ്ങളിൽ ഇടം പിടിച്ചിരുന്നു. പിന്നീട് പ്രഭുദേവയുമായി നടി പ്രണയത്തിലാണെന്നും വിവാഹം വരെ എത്തുമെന്നും വിവരങ്ങൾ എത്തിയെങ്കിലും ഇരുവരും പിരിഞ്ഞു. ഇപ്പോൾ സംവിധായകൻ വിഘ്‌നേഷ് ശിവയും നയൻതാരയും തമ്മിൽ അടുപ്പത്തിലാണ്. ഇരുവരുടെയും വിവാഹം ഉടൻ ഉണ്ടാകുമെന്നും വാർത്തകൾ വന്നിരുന്നു.

ഇപ്പോഴിതാ തങ്ങളുടെ വിവാഹവുമായി ബന്ധപ്പെട്ട റിപ്പോർട്ടുകളിൽ വിഘ്നേശ് തന്റെ പ്രതികരണം നടത്തിയിരിക്കുകയാണ്.കല്യാണത്തിന് മുമ്പ് തന്നെ തങ്ങൾക്ക് നേടേണ്ട ലക്ഷ്യങ്ങളുണ്ടെന്നാണ് വിഘ്നേശ് പറയുന്നത്. പ്രൊഫഷണലി നയൻതാരയ്ക്കും ചില ലക്ഷ്യങ്ങളുണ്ട്. അത് നേടിയ ശേഷമായിരിക്കും വിവാഹത്തെ കുറിച്ച്‌ ചിന്തിക്കുയുള്ളൂവെന്നാണ് വിഘ്നേശ് പറയുന്നത്. ഒരു ഓൺലെെനിന് നൽകിയ അഭിമുഖത്തിലാണ് വിഘ്നേശ് മനസ് തുറന്നത്.മാധ്യമങ്ങളിലെ വാർത്തകൾ അനുസരിച്ച്‌ താനും നയൻതാരയും 22 തവണയെങ്കിലും വിവാഹം കഴിച്ചിട്ടുണ്ടെന്നാണ് വിഘ്നേശ് പറയുന്നത്. പ്രണയത്തിന് ഇപ്പോഴും കുറവ് സംഭവിച്ചിട്ടില്ല. നിലവിലെ അവസ്ഥയിൽ തങ്ങൾക്ക് ബോറടിക്കുമ്ബോൾ വിവാഹത്തെ കുറിച്ച്‌ ചിന്തിക്കാമെന്നാണ് വിഘ്നേശ് പറയുന്നത്.

നിരവധി ചിത്രങ്ങളാണ് നയൻതാരയുടേതായി പുറത്തിറങ്ങാനുള്ളത്. നെട്രിക്കൻ, മൂക്കുത്തി അമ്മൻ, അണ്ണാത്തെ തുടങ്ങിയ ചിത്രങ്ങളാണ് പുറത്തിറങ്ങാനുള്ളത്. വിജയ് സേതുപതിയും നയൻതാരയും സമാന്തയും അഭിനയിക്കുന്ന കാത്തു വാക്കിലെ രണ്ടു കദെെ എന്ന ചിത്രം നിർമ്മിക്കുന്നത് വിഘ്നേശാണ്.

സുശാന്തിന്റെ മാനേജറുടെ മരണശേഷവും മൊബൈല്‍ ഫോണ്‍ ദിവസങ്ങളോളം പ്രവര്‍ത്തിച്ചു, ഇന്റര്‍നെറ്റ് ഉപയോഗവും നടന്നിരുന്നു, ദുരൂഹത

0
Spread the love

നടന്‍ സുശാന്തിന്റെ ആത്മഹത്യയ്ക്കുപിന്നാലെ പല ആരോപണങ്ങളും ദുരൂഹതകളും ഉയര്‍ന്നുവരികയാണ്. കഴിഞ്ഞ ജൂണ്‍ എട്ടിന് കെട്ടിടത്തിനുമുകളില്‍ നിന്ന് ചാടി മരിച്ച സുശാന്തിന്റെ മാനേജര്‍ ദിഷയുടെ മരണവുമായി ബന്ധപ്പെട്ടുള്ള അന്വേഷണങ്ങളും നടക്കുന്നു. അപകടമരണമാണെന്ന് പോലീസ് റിപ്പോര്‍ട്ട് ചെയ്‌തെങ്കിലും സുശാന്തിന്റെ മരണത്തിന് ദിഷയുടെ ആത്മഹത്യയുമായി ബന്ധമുണ്ടോയെന്നുള്ള സംശയങ്ങളാണ് നിഴലിക്കുന്നത്.

മുംബൈ പൊലീസിനെതിരെ കടുത്ത വിമര്‍ശനങ്ങളാണ് ഇതുമായി ബന്ധപ്പെട്ടുയരുന്നത്. ദിഷയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും പൊലീസ് യഥാര്‍ഥ വിവരങ്ങള്‍ മറച്ചു വയ്ക്കുകയാണെന്നുമായിരുന്നു മുഖ്യ ആരോപണം. എന്നാല്‍ സംശയങ്ങള്‍ ശക്തമാക്കുന്ന തരത്തിലാണ് ഇപ്പോഴെത്തുന്ന പുതിയ റിപ്പോര്‍ട്ടുകള്‍. ദിഷയുടെ മരണശേഷവും മൊബൈല്‍ ഫോണ്‍ പ്രവര്‍ത്തനക്ഷമമായിരുന്നു എന്നാണ് ഇപ്പോള്‍ പറയപ്പെടുന്നത്.

ദിഷയുടെ മരണവിവരം അറിഞ്ഞ് പൊലീസ് സ്ഥലത്തെത്തിയെങ്കിലും സംഭവസ്ഥലത്തു നിന്നും മൊബൈല്‍ കണ്ടെടുക്കാനായിരുന്നില്ല എന്നാണ് ആദ്യം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. പിന്നീട് മൊബൈല്‍ കണ്ടെടുത്ത് അന്വേഷണത്തിന്റെ ഭാഗമായി സ്വിച്ച്‌ ഓണ്‍ ചെയ്തിരുന്നു. അപ്പോഴാണ് മരണം നടന്ന് ഒന്‍പത് ദിവസം വരെ ഫോണില്‍ ഇന്റര്‍നെറ്റ് ഉപയോഗം നടന്നിരുന്നുവെന്ന് വ്യക്തമായത്.

മിക്കി മൗസ് സ്റ്റൈലില്‍ മുടിയും കെട്ടി സ്മാര്‍ട്ട് ഗേളായി നസ്രിയ

0
Spread the love

ചെറുപ്പത്തില്‍ സിനിമയില്‍ വന്നു, ബാലതാരമായി പിന്നെ നായികയായി ഇപ്പോഴും മലയാളികള്‍ക്ക് പ്രിയപ്പെട്ടവളാണ് നസ്രിയ.കോവിഡ് കാലം സിനിമാവ്യവസായത്തെയും പ്രതിസന്ധിയിലാക്കിയതിനാല്‍ ഷൂട്ടിങ് തിരക്കുകളില്‍ നിന്നും സിനിമാചര്‍ച്ചകളില്‍ നിന്നും അകന്ന് വീടുകളില്‍ കഴിയുകയാണ് താരങ്ങളെല്ലാം. സമൂഹമാധ്യമങ്ങളിലൂടെ തങ്ങളുടെ ആരാധകരുമായി കണക്റ്റ് ചെയ്താന്‍ ശ്രമിക്കുകയാണ് താരങ്ങളെല്ലാം തന്നെ.

നസ്രിയയും തന്റെ വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കാറുണ്ട്. അത്തരത്തില്‍ നസ്രിയ പങ്കുവച്ചൊരു ചിത്രം വളരെ ശ്രദ്ധേയമാണ്.കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ പ്രിയപ്പെട്ട കാര്‍ട്ടൂണ്‍ കഥാപാത്രമായ മിക്കി മൗസിന്റെ പ്രിന്റുള്ള ഒരു ഷര്‍ട്ടിട്ട് മിക്കി മൗസ് സ്റ്റൈലില്‍ മുടിയും കെട്ടി സ്മാര്‍ട്ട് ഗേളായി നില്‍ക്കുകയാണ് താരം.

താരത്തിന്റെ ചിത്രം ഇപ്പോള്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്. നടനും നസ്രിയയുടെ ഭര്‍ത്താവുമായ ഫഹദ് ഫാസിലിന്റെ ജന്മദിനം ദിവസങ്ങള്‍ക്ക് മുന്‍പായിരുന്നു ആഘോഷ പൂര്‍ണമാക്കിയിരുന്നതും. ഹൃദയസ്പര്‍ശിയായ ഒരു കുറിപ്പും ഫഹദിന് ജന്മദിനാശംസകള്‍ നേര്‍ന്നുകൊണ്ട് നസ്രിയ പങ്കുവച്ചിരുന്നു.

അച്ഛന്റെ അന്നത്തെ ആ വാക്കുകളാണ് തെങ്ങുകയറാൻ പ്രചോദനമായത്-ശ്രീദേവി

0
Spread the love

ആൺകുട്ടികളാരുന്നേൽ അവരെകൂട്ടി ജോലിക്കു പോകാമായിരുന്നു’ തെങ്ങുകയറ്റ തൊഴിലാളിയായ ഗോപാലൻ ഭാര്യ ഉഷയോട് തമാശക്കാണെങ്കിലും പറഞ്ഞുപോയ ഈ വാക്കുകൾ മകൾ ശ്രീദേവിയുടെ മനസിൽ തറച്ചു. ലോക്‌ ഡൗൺ നാളുകളിൽ തെങ്ങുകയറ്റവും ഓട്ടോ ഡ്രൈവിങ്ങും പഠിച്ച്‌ കുടുംബത്തിന്‌ വരുമാനമുണ്ടാക്കുകയാണിന്ന്‌ ഈ ബിഎഡ്‌ വിദ്യാർഥിനി. പെൺകുട്ടികളാണെന്നത്‌ ഒന്നിനും പരിമിതയില്ലന്ന്‌ മലപ്പുറം ഗവൺമെന്റ്‌ കോളേജിലെ ബികോം വിദ്യർഥികളായ അനുജത്തിമാരെയും അവൾ പഠിപ്പിച്ചു. പുലർച്ചെ അച്ഛനൊപ്പം തേങ്ങയിടാൻ പോകുകയാണിപ്പോൾ ശ്രീദേവി. ‘ഇച്ചിരി പൊടിയും ചൊറിച്ചിലുമൊക്കെ കാണുന്നെ ള്ളൂ. അത് കുളിച്ച പോവൂലോ’ അത്രേയുള്ളൂ അവൾക്കത്‌. കലിക്കറ്റ്‌ സർകലാശാല ക്യാമ്പസിൽ നിന്ന്‌ എം എ പാസായ ശ്രീദേവിക്ക്‌ ചരിത്രത്തിൽ ഗവേഷണം ചെയ്യാനും അധ്യാപികയാകാനുമാണ്‌ ആഗ്രഹം.

കാടാമ്പുഴ മുക്കലംപാട്ട്‌ വടക്കേതിൽ ഗോപാലന്റെയും ഉഷയുടെയും മുത്തമകളായ ശ്രീദേവി ഒറ്റപ്പാലം എൻഎസ്എസ് ട്രെയിനിങ് കോളജിൽ പഠിക്കുകയാണിപ്പോൾ. മാർച്ച്‌ 11ന്‌ ഹോസ്‌റ്റലിൽ നിന്ന്‌ മടങ്ങിയെത്തിയ അവൾ ലോക്‌ ഡൗണായതിനാൽ വീട്ടിൽ കുടുങ്ങി. മുമ്പ്‌ ട്യൂഷൻ സെന്ററിലും അക്ഷയ കേന്ദ്രത്തിലും ജോലിക്കുപോയി കുടംബത്തെ സഹായിച്ചിട്ടുണ്ട്‌ അവൾ.

കോവിഡ്‌ കാലത്ത്‌ അത്തരം ജോലികളൊന്നും ചെയ്യാനാവാത്തതിനാൽ അച്ഛന്റെ തൊഴിൽ പയറ്റാൻ തീരുമാനിക്കയായിരുന്നു. അമ്മയും അനുജത്തിമാരായ ശ്രീകുമാരിയും ശ്രീകലയും എതിർത്തെങ്കിലും പിന്മാറിയല്ല. യന്ത്രം വാങ്ങി തെങ്ങിൽ കയറിയപ്പോൾ തേങ്ങയിടാൻ പഠിപ്പിച്ചത്‌ അച്ഛൻ. അയൽവക്കത്തെ താത്തയ്‌ക്ക്‌ ഇളനീർ വേണമെന്ന്‌ പറഞ്ഞപ്പോൾ അച്ഛൻ ആ ദൗത്യം മകളെ ഏൽപിച്ചു. ആദ്യം കിട്ടിയ കൂലി അച്ഛനെ ഏൽപിച്ചപ്പോൾ ആ മുഖത്ത്‌ പുഞ്ചിരി. ഇതിനിടെ അമ്മയോട്‌ വാശിപടിച്ച്‌ ഒാട്ടോ ഓടിക്കാനും അവൾ പഠിച്ചു.

ഇപ്പോഴത്തെ കുട്ടികളൊക്കെ എന്നെ പേരാണ് വിളിക്കുന്നത്-കവിയൂർ പൊന്നമ്മ

0
Spread the love

മലയാള സിനിമയിൽ ഒരിക്കലും പുരുഷാധിപത്യം ഉണ്ടെന്ന് തോന്നിയിട്ടില്ലെന്ന് തുറന്നു പറയുകയാണ് മലയാളത്തിന്റെ അമ്മ നടി കവിയൂർ പൊന്നമ്മ. തന്റെ അമ്മ സ്നേഹം മമ്മൂട്ടി മോഹൻലാൽ എന്നിവരിൽ മാത്രമല്ല തങ്ങി നിൽക്കുന്നതെന്നും മലയാള സിനിമയിൽ പുതു തലമുറയിൽപ്പെട്ടവർക്കും ആ സ്നേഹം പകുത്തു നൽകാറുണ്ട് എന്ന് തുറന്നു പറയുകയാണ് കവിയൂർ പൊന്നമ്മ.

സിനിമയിൽ നായികമാർക്ക് വലിയ പ്രാധാന്യം ഒന്നും ഇല്ലല്ലോ. അങ്ങനെ സ്ത്രീ കഥാപാത്രങ്ങൾക്ക് പ്രാധാന്യമുള്ള സിനിമകൾ കുറവാണ്. നായിക വന്നാലും രണ്ട് പാട്ടും പാടി പോകുകയാണ് ചെയ്യുന്നത്. മലയാള സിനിമയിൽ പുരുഷാധിപത്യം ഉണ്ടെന്ന് പറയില്ല. കാരണം ജനങ്ങൾക്ക് അത് കാണാനാണ് ഇഷ്ടം. എന്ത് കൊണ്ട് ഒരു കാലത്ത് മലയാള സിനിമയിൽ പുതിയ താരങ്ങൾ ഉണ്ടായില്ല. അന്ന് മമ്മൂട്ടിയെയും മോഹൻലാലിനെയും കാണാനായിരുന്നു പ്രേക്ഷകർക്ക് കൂടുതൽ ഇഷ്ടം. പുതിയ ആളുകൾ ഇനിയും വരണം. എല്ലാവരും അഭിനയിച്ചു മുന്നോട്ടു വരട്ടെ.

മമ്മൂട്ടി മോഹൻലാലിൽ മാത്രമല്ല എന്റെ അമ്മ സ്നേഹമുള്ളത്. ഇപ്പോഴത്തെ കുട്ടികളൊക്കെ എന്നെ പേരാണ് വിളിക്കുന്നത്. ഒരിക്കലും ബഹുമാനമില്ലാത്തത് കൊണ്ടല്ല അങ്ങനെ വിളിക്കുന്നത്. അവരുടെ സ്നേഹത്തിന്റെ പാരമ്യത കൊണ്ട് വിളിക്കുന്നതാണ്’. കവിയൂർ പൊന്നമ്മ പറയുന്നു.

വരൂ… നമുക്ക് ഒരുമിച്ച്‌ ജിമ്മാം, അപ്പനെയും കൂട്ടിക്കോ: ടൊവിനോയോട് പൃഥ്വി

0
Spread the love

മലയാള സിനിമയിൽ ഫിറ്റ്നസ്സിൽ ഏറെ ശ്രദ്ധിക്കുന്ന താരങ്ങളിൽ രണ്ടുപേരാണ് പൃഥ്വിരാജും ടൊവിനോ തോമസും. ലോക്ക്ഡൗൺ കാലത്തും മുടക്കമില്ലാതെ വ്യായാമത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് രണ്ടുപേരും. പൃഥ്വിരാജ് പങ്കുവച്ച വർക്ക് ഔട്ട് ഫോട്ടോയും അതിന് ടൊവിനോ നൽകിയ കമന്റുമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ കവരുന്നത്.

‘മൺഡേ മോട്ടിവേഷൻ’ എന്ന ഹാഷ് ടാഗോടെ പൃഥ്വി പങ്കുവച്ച ചിത്രത്തിന് ‘അമ്ബോ.. പൊളി’ എന്നാണ് ടൊവിനോ കമന്റ് നൽകിയത്. ‘വരൂ, നമുക്ക് ഒരുമിച്ച്‌ ജിമ്മാം, അപ്പനെയും കൂട്ടിക്കോ’ എന്നാണ് ടൊവിനോയ്ക്ക് പൃഥ്വി നൽകിയ മറുപടി. ‘ഉറപ്പായിട്ടും, ഞാനും അപ്പനും റെഡി’ എന്ന് ടൊവിനോയും മറുപടി കൊടുത്തിട്ടുണ്ട്.

പിങ്കുനിറമുള്ള ലെഹങ്കയിൽ അതിസുന്ദരിയായി മിയ, മിയയുടെയും അശ്വിന്റെയും മനസമ്മതം കഴിഞ്ഞു

0
Spread the love

നടി മിയയുടെയും അശ്വിന്റെയും മനസമ്മതം കഴിഞ്ഞു.ലോക്ക് ഡൗൺ മാനദണ്ഡങ്ങളനുസരിച്ച് പള്ളിയിൽവെച്ചുനടന്ന
ചടങ്ങുകളുടെ കിടിലൻ വിഡിയോ പുറത്തിറങ്ങി.ലൈറ്റ് പിങ്ക് നിറമുള്ള ലെഹങ്കയിൽ നിറയെ വർക്കുകളുള്ള വസ്ത്രത്തിൽ അതീവ സുന്ദരിയായിട്ടാണ് മിയ മനസമ്മതത്തിനെത്തിയത്,വെള്ള ഷർട്ടിൽ ഇളംനീല നിറമുള്ള ഓവർകോട്ട് ആയിരുന്നു അശ്വിന്റെ വസ്ത്രം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് മനസമ്മതത്തിലും പങ്കെടുത്തിരിക്കുന്നത്.

കഴിഞ്ഞ ജൂണിലായിരുന്നു മിയയും അശ്വിനും തമ്മിലള്ള വിവാഹനിശ്ചയം നടന്നത്. കൊവിഡ് പ്രതിസന്ധി നിലനിൽക്കുന്നതിനാൽ അശ്വിന്റെ വീട്ടിൽ വെച്ച് നടത്തിയ ചടങ്ങിൽ ഇരു കൂട്ടരുടെയും അടുത്ത ബന്ധുക്കൾ മാത്രമായിരുന്നു പങ്കെടുത്തത്.ബംഗളൂരുവിലും ഇംഗ്ലണ്ടിലും പഠനം കഴിഞ്ഞ അശ്വിൻ യു.കെ.യിലും യു.എ.ഇ.യിലും ബിസിനസ് ചെയ്ത ശേഷം നാട്ടിലേക്കു തിരികെയെത്തുകയായിരുന്നു.

ഡ്രൈവിംഗ്,സ്‌പോർട്‌സ് പോലുള്ള സമാന ഇഷ്ടങ്ങൾ ഇരുവർക്കുമുണ്ട്.മിയക്ക് സംസാരിക്കാനാണിഷ്ടമെങ്കിൽ അശ്വിന് കേൾക്കാനാണ് താൽപ്പര്യം.കല്യാണം കഴിഞ്ഞാലും മിയ അഭിനയിക്കുന്നതിൽ അശ്വിന് വിരോധമൊന്നുമില്ല.ആദ്യം ചെറു റോളുകളിൽ തുടക്കമിട്ട മിയ പിന്നീട് സച്ചി

ൻ രചന ചെയ്ത ചേട്ടായീസ് എന്ന ചിത്രത്തിലൂടെയാണ് നായികയായി അരങ്ങേറ്റം കുറിച്ചത്.

സം​ഗീത സംവിധായകൻ എന്ന നിലയിൽ ആരും എന്നെ അം​ഗീകരിക്കാറില്ല-നാദിർഷ

0
Spread the love

നാദിർഷയെ അറിയാത്ത മലയാളികളിന്നില്ല.ഇപ്പോൾ സംവിധായകനും എഴുത്തുകാരനും നടനുമാണ് നാദിർഷ.മിമിക്രി അവതരിപ്പിക്കുക മാത്രമല്ല, ഗംഭീരമായി പാടുകയും ചെയ്യും.പാരഡി ഗാനങ്ങളുടെ രാജകുമാരൻ എന്നാണ് നാദിർഷയെ അറിയപ്പെടുന്നതുപോലും.

.ഇപ്പോളിതാ തന്നെ ഒരു മ്യൂസിക് ഡയറക്ടർ എന്ന നിലയിൽ പലർക്കും അംഗീകരിക്കാൻ മടിയുണ്ടെന്നും അമർ അക്ബർ അന്തോണി ചെയ്തപ്പോൾ അതിലെ ഹിറ്റ് മെലഡി ഗാനം ചെയ്തത് താൻ ആണെന്ന് പലർക്കും വിശ്വാസമുണ്ടായിരുന്നില്ലെന്നും തുറന്ന് പറയുകയാണ് നാദിർഷ.

വാക്കുകൾ ഇങ്ങനെ,അമർ അക്ബർ അന്തോണിയിലെ എന്നോ ഞാൻ എന്റെ മുറ്റത്ത് ഒരു അറ്റത്ത് എന്ന് തുടങ്ങുന്ന ഹിറ്റ് ഗാനം ഞാൻ ആണ് ചെയ്തതെന്ന് അറിയുമ്പോൾ ചിലരുടെ നെറ്റി ചുളിയും.അന്നത് ചെയ്യുമ്പോൾ ആ ഗാനം അംഗീകരിക്കപ്പെടെണ്ടതാണ് എന്ന് തോന്നിയാലും അതിന്റെ മ്യൂസിക് ഡയറക്ടർ ആരാണ് എന്നറിയുമ്പോൾ ആ ഗാനം അതേ പോലെ മാറ്റി നിർത്തും എനിക്ക് അത് കൃത്യമായി അറിയാവുന്ന കാര്യമാണ്.ഓ നാദിർഷയാണോ അതിന്റെ സംഗീതം അയാളെയൊക്കെ ഒരു മ്യൂസിക് ഡയറക്ടറായി ആരെങ്കിലും അംഗീകരിക്കുമോ എന്ന മനോഭാവമാണ് പലരിലും.പാരഡി ഗായകൻ എന്ന ബാനർ ഇല്ലായിരുന്നുവെങ്കിൽ ഞാൻ എന്റെ ലൈഫിൽ ഒന്നുമാകില്ലായിരുന്നു.മിമിക്രിയും പാരഡിയുമാണ്‌ ഒരു കലാകാരൻ എന്ന നിലയിൽ എന്നെ വളർത്തിയത്

ട്രാൻസിനു വേണ്ടി ഫഹദ് ഫാസിലും അമൽ നീരദും ഒരു രൂപ പോലും വാങ്ങിയില്ല;അൻവർ റഷീദ്

0
Spread the love

ഈ വർഷം തിയറ്ററുകളിൽ എത്തിയ ചില ചിത്രങ്ങളിൽ ഒന്നാണ് ‘ട്രാൻസ്’. ചിത്രത്തിൽ ഫഹദ് ഫാസിൽ അഭിനയിച്ച്‌ വിസ്മയിപ്പിച്ച കഥാപാത്രമാണ് ജോഷ്വാ കാൽട്ടൻ. അൻവർ റഷീദ് സംവിധാനം നിർവഹിച്ച ചിത്രത്തിൽ നസ്രിയയാണ് നായിക. അമൽ നീരദാണ് ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. റിലീസിന് മുൻപേ തന്നെ ഏറെ വാർത്താ പ്രാധാന്യം നേടിയ ചിത്രമാണ് ‘ട്രാൻസ്’. മൂന്ന് വർഷത്തെ കാലയളവിലാണ് ചിത്രത്തിന്റെ ഷൂട്ടിങ് പൂർത്തിയായത്.ഏറെ രാഷ്ട്രീയ പ്രാധാന്യമുള്ള വിഷയമാണ് ‘ട്രാൻസ്’ എന്ന സിനിമ മുമ്ബോട്ട് വെക്കുന്നത്.

ഇപ്പോഴിതാ ചിത്രത്തെ കുറിച്ചുള്ളൊരു തുറന്നു പറച്ചിലയുമായി എത്തിയിരിക്കുകയാണ് ട്രാൻസിന്റെ സംവിധായകനായ അൻവർ റഷീദ്. ട്രാൻസ് തനിക്ക് ഏറ്റവും പ്രിയപ്പെട്ട സിനിമകളി ലൊന്നാണ്. അമലിനും ഫഹദിനും അത് അങ്ങനെ തന്നെയായിരിക്കുമെന്നും ഫഹദും അമലും ഒരു രൂപ പോലും പ്രതിഫലം വാങ്ങാതെയാണ് ചിത്രത്തിന്റെ ഭാഗമായതെന്നും അദ്ദേഹം പറഞ്ഞു.

ട്രാൻസ് എന്ന ചിത്രം എല്ലാ പ്രേക്ഷകരും ഒരു പോലെ സ്വീകരിക്കാത്തതിനെ കുറിച്ചും അദ്ദേഹം സംസാരിക്കുന്നുണ്ട്. തന്റെ പഴയകാല ചിത്രങ്ങൾ വെച്ച്‌ നോക്കുമ്ബോൾ ട്രാൻസിലെ എന്റർടൈൻമെന്റ് ഘടകം കുറവാണെന്നും അദ്ദേഹം പറയുന്നു. എല്ലാതരം പ്രേക്ഷകർക്കും ഉൾകൊള്ളാൻ കഴിയാത്ത ഈ ചിത്രത്തിന് ആരാധകർ ഉണ്ടെന്നും തമിഴ് സംവിധായകനായ കെ.വി.ആനന്ദ് തന്നോട് ട്രാൻസ് ഇഷ്ടപ്പെട്ടിരുന്നു എന്ന് പറഞ്ഞതായും അൻവർ റഷീദ് പറഞ്ഞു.

അൻവർ റഷീദ് തമിഴിൽ ആദ്യമായി സിനിമയെടുക്കാൻ ഒരുങ്ങുകയാണ്. അൽഫോൺസ് പുത്രൻ സംവിധാനം നിർവഹിക്കുന്ന ഒരു ചിത്രവും അംബുജി സംവിധാനം ചെയ്യുന്ന ‘ഒതളങ്ങ തുരത്തും’ അൻവർ റഷീദ് നിർമിക്കും. ഓൺ മനോരമയ്ക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.

118,800FansLike
97,086FollowersFollow
82,645FollowersFollow
89,036SubscribersSubscribe

Latest posts