Home Blog Page 1228

40 വർഷം കൊണ്ടുണ്ടായ മാറ്റം, മലയാളത്തിന്റെ പ്രിയ താരത്തിന്റെ ചിത്രം വൈറൽ

0
Spread the love

മലയാളത്തിന്റെ പ്രിയ വില്ലനായി മാറിയ താരമാണ് സിദ്ധിഖ്. 90കളിലെ മൾട്ടിസ്റ്റാർ ചിത്രങ്ങളിലെ നായകനായി എത്തി അഭിനയത്തിൽ സജീവമായ താരം നിന്നും ശക്തനായ വില്ലനായും സ്വഭാവ നടനായും തന്റെ കഴിവ് തെളിയിച്ചു. ഇപ്പോഴിതാ സിനിമയിലെത്തുന്നതിന് മുൻപത്തെ പഴയ ബ്ലാക്ക് ആൻഡ് വൈറ്റ് ഫോട്ടോ ഫേസ്ബുക്കിൽ പങ്കുവച്ചിരിക്കുകയാണ് താരം. 40 വർഷങ്ങൾ കൊണ്ടുണ്ടായ മാറ്റം എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പങ്കുവച്ചിരിക്കുന്നത്. ഒപ്പം തൻറെ ഇപ്പോഴത്തെ ഫോട്ടോയും പങ്കുവച്ചിട്ടുണ്ട്. സിദ്ധിഖിൻറെ പഴയ ചിത്രം കണ്ട് അതിശയം പ്രകടിപ്പിക്കുകയാണ് ആരാധകർ.

നാൽപത് വർഷം കൊണ്ട് വലിയൊരു മാറ്റമാണ് നടന് സംഭവിച്ചിരിക്കുന്നത്. സിദ്ധിഖിൻറെ പഴയ ചിത്രം കണ്ട് അതിശയം പ്രകടിപ്പിക്കുന്നുണ്ട് ആരാധകർ. പഴയ ബ്ലാക്ക് ആൻ‍ഡ് വൈറ്റ് ഫോട്ടോയെക്കാൾ ഇപ്പോഴാണ് കൂടുതൽ സുന്ദരനെന്നാണ് ചിലരുടെ കമൻറ്. ഹെയർ സ്റ്റൈൽ മാത്രം മാറ്റിക്കൊണ്ട് 30 വയസ്സ് മുതൽ 90 വയസ്സ് വരെയുള്ള ഏതു കഥാപാത്രത്തെയും അവതരിപ്പിക്കാൻ ഇക്കക്കെ പറ്റുവെന്ന് ഒരാൾ കമൻറ് ചെയ്യുന്നു.

മിമിക്രിയിലൂടെയും നാടകങ്ങളിലൂടെയും തിളങ്ങിയ സിദ്ധിഖ് 1985ൽ പുറത്തിറങ്ങിയ ആരോടും പറയരുത് എന്ന ചിത്രത്തിലൂടെയാണ് സിനിമയിലെത്തുന്നത്.തൻറെ ആദ്യകാല സിനിമകളിൽ സിദ്ദിഖ്, തന്റെ സഹനടന്മാരായിരുന്ന മുകേഷ്, ജഗദീഷ് എന്നിവരുമായി ചേർന്ന് ഒരു ഹാസ്യ കൂട്ടുകെട്ട് തന്നെ ഉണ്ടാക്കിയിരുന്നു. സിനിമ അഭിനയം കൂടാതെ അദ്ദേഹം നിർമാതാവ്, ടി. വി. അവതാരകൻ എന്നീ നിലകളിലും അറിയപ്പെടുന്നു. 2005 ൽ സിദ്ദിഖ് ഏറ്റവും നല്ല ടെലിഫിലിം അഭിനേതാവിനുള്ള കേരള സംസ്ഥാന അവാർഡും 2003ൽ മികച്ച സഹനടനുള്ള സംസ്ഥാന പുരസ്കാരവും സിദ്ധിഖ് നേടിയിട്ടുണ്ട്.

അവാർഡുകൾ ലഭിച്ചിട്ടില്ല, മനസ്സിന് തൃപ്തിയുള്ള ഒരുപാട് സിനിമകൾ ചെയ്യാൻ കഴിഞ്ഞതാണ് എന്റെ അവാർഡ്-ജനാർദ്ദനൻ

0
Spread the love

അവാർഡ്‌ ഒരിക്കലും തന്നെ മോഹിപ്പിച്ചിട്ടില്ലെന്ന് നടൻ ജനാർദ്ദനൻ. ഇത്ര വർഷം സിനിമയിൽ അഭിനയിച്ചിട്ടും അതിനെക്കുറിച്ച്‌ ചിന്തിച്ചിട്ടില്ലെന്നും നല്ല നല്ല സിനിമകൾ ലഭിച്ചതാണ് തനിക്ക് ലഭിച്ച ഏറ്റവും വലിയ അവാർഡ്‌ എന്നും ജനാർദ്ദനൻ വ്യക്തമാക്കുന്നു.

‘എനിക്ക് ഒരു അവാർഡും കിട്ടിയിട്ടില്ല. എന്റെ മനസ്സിന് തൃപ്തിയുള്ള ഒരുപാട് സിനിമകൾ ചെയ്യാൻ കഴിഞ്ഞതാണ് എന്റെ അവാർഡ്‌. എന്നേക്കാൾ നല്ല ആളുകൾക്കായിരിക്കണമെല്ലോ അവാർഡ്‌ കൊടുക്കുക. അങ്ങനെ ഞാൻ വിശ്വസിക്കുന്നു. ആ വിശ്വാസം എന്നെ സമാധാനപ്പെടുത്തുന്നു. അവാർഡ്‌ പ്രേരണയാൽ നൽകുന്നുവെന്ന് എനിക്ക് തോന്നിയിട്ടില്ല. കാരണം ഞാൻ അതിനെക്കുറിച്ച്‌ ചിന്തിച്ചിട്ടില്ല. അവാർഡ്‌ കിട്ടാൻ വേണ്ടി ഇതിന്റെ പിറകിൽ പോയിരുന്നുവെങ്കിൽ മാത്രമേ ആരെല്ലാമാണ് ഇത് വാങ്ങുന്നത് എന്നൊക്കെ മനസ്സിലാക്കാൻ കഴിയൂ. ഞാൻ ഇതിന് പോയിട്ടില്ല എന്നതാണ് സത്യം. എന്നാൽ അവാർഡ്‌ നൽകിയാൽ സ്വീകരിക്കില്ല എന്നും പറയില്ല.

ഏതെങ്കിലുമൊരു കാലത്ത് നമുക്ക് കിട്ടാൻ യോഗ്യതയുണ്ടേൽ കിട്ടൂ. സലിം കുമാറിന് ഇവിടെ അവാർഡ്‌ കിട്ടി. എനിക്ക് അത്ര ഉറപ്പാണ് അവൻ ഇതിന്റെ പിറകെ പോയിട്ടല്ല ലഭിച്ചതെന്ന്. അത് പോലെ എനിക്കും ഒരുനാൾ അവാർഡ്‌ കിട്ടിയാൽ സന്തോഷം ജനാർദ്ദനൻ പങ്ക്വയ്ക്കുന്നു.

വരനെ ആവശ്യമുണ്ട് കണ്ടപ്പോഴുണ്ടായ രസകരമായ അനുഭവങ്ങൾ വിവരിച്ച്‌ മോഹൻലാൽ

0
Spread the love

പ്രശസ്ത സംവിധായകൻ സത്യൻ അന്തിക്കാടിന്റെ മകൻ അനൂപ് സത്യൻ ആദ്യമായ് സംവിധാനം ചെയ്ത ‘വരനെ ആവശ്യമുണ്ട്’ എന്ന ചിത്രം കണ്ടതിനെപ്പറ്റിയും, ചിത്രം ആസ്വദിച്ചതിനെപ്പറ്റിയുമൊക്കെ ഒരു വാരികയ്ക് നൽകിയ അഭിമുഖത്തിൽ മോഹൻലാൽ പറഞ്ഞ കാര്യങ്ങൾ ഇപ്പോൾ ശ്രദ്ധേയമാവുകയാണ്.

സുരേഷ് ഗോപി, ശോഭന, ദുൽഖർ സൽമാൻ, കല്യാണി പ്രിയദർശൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായ ചിത്രം ഒരുപാട് ഇഷ്ടമായെന്ന് മോഹൻലാൽ പറയുന്നു. ‘സിനിമ ഇഷ്ടമായി. മനസ്സിൽ സന്തോഷം നിറച്ച ഒരുപാട് നർമ്മ മുഹൂർത്തങ്ങൾ അതിൽ ഉണ്ടായിരുന്നു. സിനിമയിലെ പല തമാശകളും കണ്ട് ഞാൻ ചിരിച്ചു. ചിരിച്ചു കൊണ്ട് ചുറ്റും നോക്കിയപ്പോൾ അടുത്തിരിക്കുന്ന പ്രിയദർശനോ, മറ്റുളളവർക്കോ യാതൊരു ഭാവമാറ്റവുമില്ല. പലപ്പോഴും അങ്ങനെയാകും. നമുക്ക് മാത്രം ചിരിക്കാൻ കഴിയുന്ന, നമ്മളിൽ മാത്രം ചിരി ജനിപ്പിക്കുന്ന ചില തമാശകളും കമന്റുകളും ഉണ്ടാകുമല്ലോ. സിനിമ കണ്ടശേഷം അതിൽ അഭിനയിച്ച പഴയതും പുതിയതുമായ തലമുറയിൽ പെട്ട എല്ലാവരെയും വിളിച്ചു’, മോഹൻലാൽ പറഞ്ഞു.

നേരത്തെ, എം.ടി.വാസുദേവൻ നായരുടെ തിരക്കഥയിൽ, 1990 ൽ, ഭരതൻ സംവിധാനം ചെയ്ത്, മോഹൻലാൽ, സുമലത എന്നിവർ പ്രധാന കഥാപാത്രങ്ങളായ ‘താഴ്‌വാരം’ എന്ന ചിത്രമുൾപ്പടെ, താൻ അഭിനയിച്ച പ്രശസ്തമായ പല സിനിമകളും ഈ ലോക്ക്ഡൗൺ കാലത്താണ് മോഹൻലാൽ ആദ്യമായ് കാണുന്നതെന്ന് സുഹൃത്തും, സംവിധായകനുമായ ബി.ഉണ്ണികൃഷ്ണൻ പറഞ്ഞത് ഏറെ ചർച്ചയായിരുന്നു.

ധരിക്കുന്ന വസ്ത്രത്തിന്റെ നിറവും രക്തഗ്രൂപ്പും മണത്തറിയും കൊതുകുകൾ

0
Spread the love

ഇന്ന് ലോക കൊതുകു ദിനം. കൊതുകുകൾ ഉണ്ടാക്കുന്ന അപകടങ്ങളെക്കുറിച്ച് ബോധവാന്മാരാക്കുന്നതിനുവേണ്ടിയാണ് ഓഗസ്റ്റ് 20 ലോക കൊതുകു ദിനമായി ആചരിക്കുന്നത്.കൊതുക് കടിക്കുന്നത് ശരീരത്തിൽ ചോര അധികമുണ്ടായിട്ടാണെന്ന് ചിലർ വീമ്പു പറയാറുണ്ട്. കൊതുക് എന്തുകൊണ്ട് ചിലരെ മാത്രം വട്ടമിട്ട് തേടിപ്പിടിച്ച് കടിക്കുന്നത്. എപ്പോഴെങ്കിലും എന്താകും കാരണം എന്ന് ഓർത്തിട്ടുണ്ടോ. എന്നാൽ കേട്ടോളൂ ധരിക്കുന്ന വസ്ത്രം മുതൽ ശരീരത്തിൽ അടങ്ങിയിട്ടുള്ള കാർബൺഡൈ ഓക്സൈഡിന്റെ അളവും രക്തഗ്രൂപ്പും വരെ കൊതുകിന്റെ ആകർഷക ഘടകങ്ങളാണെന്ന് ചില പഠനങ്ങൾ പറയുന്നു. ഇതാ ചിലരെ മാത്രം കൊതുക് കടിക്കുന്നതിന്റെ ഏഴ് കാരണങ്ങൾ നോക്കാം.

വസ്ത്രത്തിന്റെ നിറം
വസ്ത്രത്തിന്റെ നിറം നോക്കാൻ കൊതുക് തിരിച്ചറിൽ പരേഡ് നടത്തിയാണോ കടിക്കുന്നത് എന്ന് സംശയിക്കേണ്ട. കാഴ്ച വളരെ പ്രധാനമാണ് കൊതുകുകൾക്ക്. ചില വസ്ത്രത്തിന്റെ നിറം കൊതുകിനെ പെട്ടെന്നാകർഷിക്കും. നേവി ബ്ലൂ, ഓറഞ്ച്, കറുപ്പ്, ചുവപ്പ് നിറങ്ങളിലെ വസ്ത്രം ധരിച്ചിരിക്കുന്നവരെ പെട്ടെന്ന് കൊതുക് കടിക്കാൻ ഇടയുണ്ട്.

രക്ത ഗ്രൂപ്പ്
ആൺകൊതുകുകൾ ചോരകുടിയന്മാരല്ല. പക്ഷെ മുട്ടയിട്ടു പെരുകുന്ന പെൺകൊതുകുകൾ രക്തത്തിലെ പ്രൊട്ടാനുകൾ ശേഖരിക്കും. ഇതിനായി ഒ ഗ്രൂപ്പുകാരെ തിരിച്ചറിഞ്ഞാൽ ഇവ വിടില്ല. മറ്റേതൊരു രക്തഗ്രൂപ്പിനെയും അപേക്ഷിച്ച് ഒ ഗ്രൂപ്പിലുള്ളവരെയാണ് കൂടുതലായും കൊതുകുകള്‍ ലക്ഷ്യമിടുന്നത്. കൊതുകിന് തീരെ താല്‍പര്യമില്ലാത്തത് എ ഗ്രൂപ്പ് രക്തമുള്ളവരെയാണ്. ഇതിന്റെ ഇടയ്ക്കാണ് ബി, എബി ഗ്രൂപ്പ് രക്തമുള്ളവരുടെ സ്ഥാനം. എങ്കിലും കൊതുകുകൾക്ക് പ്രിയം എ ഗ്രൂപ്പ് തന്നെ. നമ്മുടെ ശരീരം പുറന്തള്ളുന്ന വിയർപ്പിലൂടെ പോലും കൊതുകുകൾക്ക് രക്തത്തിന്റെ പ്രത്യേകത മനസിലാക്കാനാകും.

വലിയവരോടിഷ്ടം
വലിയ ശരീരം ഉള്ളവരോട് കൊതുകുകൾക്ക് താൽപര്യം കൂടുതലാണ്. ഇവരിലാണ് കാർബൺ ഡൈ ഓക്സൈഡ് ഉൽപ്പാദിപ്പിക്കുന്ന അളവ് കൂടുതലുണ്ടാകുക. ശരീരം കൂടുതല്‍ കാര്‍ബണ്‍ഡൈഓക്സൈഡ് പുറത്തുവിടുന്നവരെ കൊതുകുകള്‍ പ്രത്യേകമായി ലക്ഷ്യമിട്ട് ആക്രമിക്കും.

ഗര്ഭിണികളോട് ഒരു പ്രത്യേക ഇഷ്ടമാണ് കൊതുകുകൾക്കു
ഗര്‍ഭിണികളായ സ്ത്രീകളും കൊതുകുകളുടെ ആക്രമണത്തിന് കൂടുതല്‍ ഇരയാകുന്നു. മറ്റുള്ളവരെ അപേക്ഷിച്ച് കൂടുതല്‍ കാര്‍ബണ്‍ഡൈഓക്സൈഡ് പുറത്തുവിടുന്നവരാണ് ഗര്‍ഭിണികള്‍. സാധാരണ മനുഷ്യരെ അപേക്ഷിച്ച് ഗർഭിണികളിൽ 21 ശതമാനം വരെ കൂടുതൽ കാർബൺ ഡൈ ഓക്സൈഡ് ഉൽപ്പാദിപ്പിക്കപ്പെടുന്നു. ആഫ്രിക്കയിൽ നടത്തിയ സർവ്വേയിൽ മലേറിയ ബാധിച്ച രോഗികളിൽ കൂടുതലും ഗർഭിണികളായിരുന്നു എന്ന് കണ്ടെത്തിയിരുന്നു.
വിയർപ്പുള്ളവരെ തേടിപ്പിടിക്കും

വിയർപ്പും ചൂടും കൂടുതലുള്ളവരെ കൊതുക് വേഗം ആകര്‍ഷിക്കും. വ്യായാമം, നൃത്തം എന്നിവ സ്ഥിരമായി ചെയ്യുന്നവരിൽ വിയർപ്പുണ്ടായിക്കൊണ്ടേ ഇരിക്കാറുണ്ട്. രക്തം ചൂടാവുക, വിയർക്കുക, വിയർപ്പിന്റെ ഗന്ധം എന്നിവ കൊതുകിനെ ആകര്‍ഷിക്കുന്ന ഘടകങ്ങളാണത്രെ. വിയര്‍പ്പിന്റെ മണത്തിന് കാരണം ലാക്ടിക് ആസിഡ്, യൂറിഡ് ആസിഡ്, അമോണിയ എന്നിവയാണ്. ഇവ കൊതുക് ഏറെ ആകർഷിക്കും. കൊതുകുള്ളിടത്തേക്ക് ഇത്തരക്കാർ അടുക്കുകയേ വേണ്ട.

നല്ല ത്വക്കുള്ളവർ

മൃദുചർമ്മമുള്ളരെയും ഭംഗിയുള്ള ശരീരമുള്ളവരെയും കൊതുക് വെറുതെ വിടില്ല. ഇവരിൽ ശരീരം വിയർപ്പിലൂടെ പുറം തള്ളുന്ന ബാക്ടീരിയ ത്വക്കിന്റെ ഘടനകളിൽ കൂടുതൽ നേരം നിലനിൽക്കും. ഇതത്രക്കാരെ കൊതുക് ആക്രമിക്കും.

ബിയര്‍ ഇഷ്ടമുള്ള കൊതുക്

ബിയർ കുടിക്കുന്നവരുടെ കഷ്ടകാലം. ബിയർ കൊതിയന്മാരെ നിങ്ങളെപ്പോലെ ബിയർ ഇഷ്ടമാണ് കൊതുകിനും. ബിയർ കുടിക്കുന്നവരുടെ ശരീരത്തെ പെട്ടെന്ന് കൊതുകുകൾ ആകർഷിക്കുമെന്ന് പുതിയ പഠനങ്ങൾ വ്യക്തമാക്കുന്നു. ഇതിന് ശാസ്ത്രീയവിശദീകരണവുമുണ്ട്. ബിയറിലെ എഥനോളിന്റെ അംശം വിയര്‍പ്പിലൂടെ പുറത്തേക്ക് വരും. ഇത് മനസിലാക്കുന്ന കൊതുകുകള്‍, ബിയര്‍ കുടിച്ചയാളെ തെരഞ്ഞുപിടിച്ച് ആക്രമിക്കും.

ദിലീപിന്റെ കഥാപാത്രം ഒരു പെണ്‍കുട്ടിയെയാണ് പ്രേമിക്കുന്നത്. അതില്‍ ഒരു കുഞ്ഞ് പിറക്കുന്നുണ്ട്-ലാൽ ജോസ്

0
Spread the love

മലയാളി പ്രേക്ഷകര്‍ ഇരു കയ്യും നീട്ടി സ്വീകരിച്ച ചിത്രമായിരുന്നു ചാന്തുപൊട്ട്. ദിലീപിനെ നായകനാക്കി ലാല്‍ ജോസ് സംവിധാനം ചെയ്ത് ചിത്രം സൂപ്പര്‍ ഹിറ്റായിരുന്നു. ദിലീപിന്റെ കരിയറിലെ ഹിറ്റ് ചിത്രങ്ങളില്‍ ഒന്നും. എന്നാല്‍ ചിത്രത്തിലെ ദിലീപിന്റെ സ്‌ത്രൈണതയുള്ള രാധാകൃഷ്ണന്‍ എന്ന കഥാപാത്രം വലിയ വിവാദങ്ങള്‍ക്കും വഴിയൊരുക്കിയിരുന്നു. ഇപ്പോള്‍ ചിത്രത്തെ തുടര്‍ന്ന് ഉണ്ടായ ഈ വിവാദങ്ങള്‍ക്ക് മറുപടി പറഞ്ഞിരിക്കുകയാണ് സംവിധായകന്‍ ലാല്‍ ജോസ്. ദിലീപ് അവതരിപ്പിച്ച വേഷം ട്രാന്‍സ്‌ജെന്‍ഡറിന്റേതായിരുന്നില്ലെന്നും. ചിത്രത്തില്‍ ദിലീപ് അഭിനയിച്ച രാധ എന്ന കഥാപാത്രം ട്രാന്‍സ് വ്യക്തിയല്ല എന്നും അയാളൊരു പുരുഷനാണെന്നും ലാല്‍ ജോസ് വ്യക്തമാക്കി. നേരത്തെയും ലാല്‍ ജോസ് ഇക്കാര്യം പറഞ്ഞിട്ടുള്ളതാണ്. ഇപ്പോള്‍ വീണ്ടും ലാല്‍ ജോസിന്റെ ഈ വാക്കുകള്‍ ചര്‍ച്ചയാവവുകയാണ്.

” ചാന്ത്‌പൊട്ട് എന്ന സിനിമയുടെ പേരില്‍ തന്നെ കടിച്ചുകീറാന്‍ വന്ന ആളുകള്‍ക്ക് അറിയാത്ത കാര്യം അതിലെ രാധാകൃഷ്ണന്‍ എന്ന കഥാപാത്രം പുരുഷന്‍ തന്നെയാണെന്നായിരുന്നു. ദിലീപിന്റെ കഥാപാത്രം ഒരു പെണ്‍കുട്ടിയെയാണ് പ്രേമിക്കുന്നത്. അതില്‍ ഒരു കുഞ്ഞ് പിറക്കുന്നുണ്ട്. അവന് ആകെയുണ്ടായിരുന്നത് അവന്റെ പെരുമാറ്റത്തിലുളള സ്‌ത്രൈണത മാത്രമാണ്. അത് അവന്‍ വളര്‍ന്ന സാഹചര്യവുമായി ബന്ധപ്പെട്ടിട്ടുളളതാണ്.

അവന്റെയൊപ്പമുളള പെണ്‍കുട്ടിയുമായി പ്രണയം ഉണ്ടാകുന്നുണ്ട്. അവന് സെക്‌സ് ഉണ്ടാകുന്നുണ്ട്. അതില്‍ കുഞ്ഞ് ഉണ്ടാകുന്നുണ്ട്. ചാന്തുപൊട്ട് ഒരു ട്രാന്‍സ്‌ജെന്‍ഡറിന്റെ കഥ ആണെന്നാണ് ഇപ്പോഴും ആളുകള്‍ പറഞ്ഞുകൊണ്ടിരിക്കുന്നത്. അത് തന്റെ പരാജയമായിട്ടാണ് താന്‍ കാണുന്നത്. കാരണം ആ സിനിമ മുഴുവന്‍ കണ്ടിട്ട് അത് ട്രാന്‍സ്‌ജെന്‍ഡറുടെ കഥ ആണെന്ന് മനസിലാക്കുന്ന അവര്‍ക്ക് എന്തോ പ്രശ്‌നമുണ്ട്. അല്ലെങ്കില്‍ അത് കൃത്യമായി അവര്‍ക്ക് കമ്മ്യൂണിക്കേറ്റ് ചെയ്യാന്‍ സാധിക്കാത്തതില്‍ എനിക്ക് എന്തോ പ്രശ്‌നമുണ്ട്. അങ്ങനെ മാത്രമേ ഞാന്‍ ആ വിവാദത്തെ എന്നും നോക്കി കാണുന്നുളളു.” ലാല്‍ജോസ് പറയുന്നു.

ഫോട്ടോ എടുക്കാൻ മാത്രമായി ചെളിയിലേക്ക് ഇറങ്ങുന്ന ചിലർ; നടി അനുമോളുടെ ഫോട്ടോയ്ക്ക് വിമർശനം

0
Spread the love

കോവിഡ് കാലത്ത് കൃഷി ചെയ്യുന്ന ചിത്രം പങ്കുവച്ച് നടി അനുമോൾ. നാട്ടിൽ അവധിക്കാലം ചിലവഴിക്കുന്ന താരത്തിന്റെ ചിത്രങ്ങൾ വൈറലാവുകയാണ്. ”ഈ വർഷത്തെ കർഷകശ്രീ അവാർഡ് ഞാൻ വിട്ടുകൊടുക്കില്യച്ചണ്ണു…” എന്ന ക്യാപ്ഷനോടെയാണ് വിത്ത് കുട്ടയുമായി നിൽക്കുന്ന ചിത്രം താരം പങ്കുവച്ചത്.

ചിത്രം വൈറലായതോടെ ഇതിന് വിമർശനങ്ങളും എത്തി. താരത്തിനെതിരെ വന്ന വിമർശനത്തിന് പതിവ് സ്റ്റൈലിൽ മറുപടി കൊടുത്തിരിക്കുകയാണ് താരം. ”ഇത് ഇപ്പോ ട്രെൻഡായല്ലോ. വലിയ സെലിബ്രിറ്റീസ് ഒക്കെ ഇങ്ങനെ ഫോട്ടോക്ക് പോസ് ചെയ്യാൻ വേണ്ടി മാത്രം ചെളിയിലേക്ക് ഇറങ്ങുന്നുണ്ട്. ചേച്ചി അങ്ങനല്ലെന്ന് ചേച്ചിയുടെ സ്‌റ്റോറീസ് കാണുമ്പോൾ മനസിലാകും. എന്നാലും ഫോട്ടോയും കോസ്റ്റിയൂമും തമ്മിൽ ചേർച്ചയില്ല” എന്നാണ് ഒരു കമന്റ്.”വീട്ടിൽ ഇട്ടോണ്ടിരുന്ന കോസ്റ്റിയൂമാണ്. ഇത് പ്ലാൻ ചെയ്ത് ഇട്ടതല്ല” എന്നാണ് താരത്തിന്റെ മറുപടി. മാസ്‌ക് എവിടെയെന്ന ചോദ്യത്തിന് കൈയ്യിൽ ഉണ്ടെന്ന മറുപടിയും താരം നൽകിയിട്ടുണ്ട്. ഇത് കേരള പൊലീസ് കാണണ്ടെന്നും ചിലർ ഉപദേശിക്കുന്നുണ്ട്.

മഴക്കാലത്ത് പാടത്തിന്റെ വരമ്പിലൂടെ നടക്കുന്ന വീഡിയോയും താരം പോസ്റ്റ് ചെയ്തിരുന്നു. ”വെറുതെ ഒരീസം ഉച്ചക്ക്..പാടത്ത് പണി ഉള്ളപ്പോ ഉച്ചക്ക് ഭക്ഷണം കൊണ്ടു പോയതാ..വീഡിയോലുള്ളത് ഉണ്ണിയേട്ടൻ, കുഞ്ഞുമാനേട്ടൻ, രവിയണ്ണൻ” എന്ന ക്യാപഷനോടെയാണ് വീഡിയോ പങ്കുവച്ചത്.

ആദ്യ 3D ചലച്ചിത്രത്തിന് 36 വയസ്സ്

0
Spread the love
ഇന്ത്യൻ സിനിമ ചരിത്രത്തിൽ ആദ്യമായി 3D എന്ന മാസ്മരിക ലോകത്തിലേക്ക്‌ സിനിമാ പ്രേമികളെ കൊണ്ടുപോയ ചിത്രം ആയിരുന്നു 1984 ൽ പുറത്തിറങ്ങിയ
മൈ ഡിയർ കുട്ടിച്ചാത്തൻ . മലയാളികൾക്കും സിനിമാ ആസ്വാദകർക്കും അഭിമാനത്തോടെ പറയാവുന്ന ഒരു കാര്യം ചരിത്ര മുഹൂർത്തത്തിന് കരണക്കാരായതു മലയാളികൾ ആണെന്നും നമ്മുടെ മലയാളത്തിൽ ആയിരുന്നു ഈ ചിത്രം പുറത്തിറങ്ങിയതെന്നായിരുന്നു . 1984 അഗസ്റ്റ് മാസത്തിൽ പുറത്തിറങ്ങിയ ഈ ചിത്രം 36 വർഷം പിന്നിടുന്ന ഈ ചിത്രത്തിന്റെ അണിയറ പ്രവർത്തകരെ ഈ അവസരത്തിൽ നമുക്ക് ഓർക്കുന്നതോടൊപ്പം നമ്മിൽ നിന്നും വേർപിരിഞ്ഞ കലാകാരന്മാർക്ക് പ്രണാമങ്ങളും അർപ്പിക്കാം ….

മക്കളുമായുള്ള ഭരതന്റെ ബന്ധത്തെ കുറിച്ച് കെപിഎസി ലളിത

0
Spread the love

മലയാള സിനിമയിലെ ഹിറ്റ് സംവിധായകനായിരുന്നു ഭരതൻ.എൺപതുകളിൽ ഭരതന്റേതായി പുറത്തിറങ്ങിയ ചിത്രങ്ങൾ എല്ലാം തന്നെ വളരെ അധികം ശ്രദ്ധിക്ക പെട്ടിരുന്നു.കെപിഎസി ലളിതയെയായിരുന്നു ഭരതൻ വിവാഹം ചെയ്തത്.ഒരു കുടുംബനാഥൻ എന്ന നിലയിലും വേറിട്ട് നിന്ന വ്യക്തിത്വമായിരുന്നു ഭരതൻ. പല വേദികളിൽ ഭരതനിലെ സംവിധായകനെ കുറിച്ച് കെപിഎസി ലളിത തുറന്ന് പറഞ്ഞിട്ടുണ്ട്.ഇപ്പോൾ ഭരതൻ എന്ന അച്ഛനെ കുറിച്ച് ആദ്യമായി തുറന്ന് പറഞ്ഞിരിക്കുകയാണ് അവർ.

മകളുടെ പഠനവുമായി ബന്ധപെട്ട കാര്യം അവൾ സ്വയം തെരഞ്ഞെടുത്തതാണെന്നും തന്റെ മകൾ എന്താകണമെന്ന അച്ഛന്റെ ആഗ്രഹത്തിനൊപ്പം ചേർന്നില്ലെന്നും ഭരതനിലെ അച്ഛനെക്കുറിച്ച് പറയുന്നതിനിടെ കെപിഎസി ലളിത പറഞ്ഞു.’ചേട്ടന് മകളെ ഒരുപാട് ഇഷ്ടമായിരുന്നു.അവളെ അദ്ദേഹം ഒരു ചിത്രകാരിയാക്കാനാണ് ആഗ്രഹിച്ചത്. അവൾ നല്ല പോലെ പെയിന്റ് ചെയ്യുമായിരുന്നു.പക്ഷേ അതൊരു സൈഡ് ബിസിനസിനപ്പുറം ഒരു പ്രൊഫഷനാക്കി മാറ്റാൻ അവൾ ആഗ്രഹിച്ചില്ല. അതിന്റെ പേരിൽ അവർ തമ്മിൽ പിണങ്ങിയിരുന്നു.

ഇവൾ സ്വന്തമായി തീരുമാനിച്ചതാണ് ബിബിഎ എടുക്കാമെന്ന്.അച്ഛന്റെ കാലിൽ തൊട്ട് വന്ദിച്ചിട്ടാണ് അവൾ അതിന് പോകുന്നത്. അന്നാണ് പിന്നെ അവർ തമ്മിൽ മിണ്ടുന്നത്.അച്ഛന് അതിന്റെ പേരിൽ നല്ല വിഷമം ഉണ്ടായിരുന്നു.താൻ പറഞ്ഞത് ചെയ്തിലല്ലോ എന്ന രീതിയിൽ നല്ല വിഷമം പുള്ളിക്ക് തോന്നിയിരുന്നു.അന്ന് രാത്രിയിലാണ് സുഖമില്ലാതെ ആശുപത്രിയിൽ പോകുന്നതൊക്കെ’. കെപിഎസി ലളിത പറയുന്നു.

എസ്.പി ബാലസുബ്രഹ്മണ്യത്തിന്‍റെ ആരോഗ്യനില അതീവ ഗുരുതരമെന്ന് എം.ജി.എം ആശുപത്രി

0
Spread the love

ചെന്നൈ: ബാധിച്ച്‌ ചെന്നൈയിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന പ്രശസ്ത ഗായകൻ ത്തിന്റെ നില ഗുരുതരമായി തുടരുന്നു. ബുധനാഴ്ച എംജിഎം ഹെൽത്ത് കെയർ പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

ഐസിയുവിൽ വെന്റിലേറ്ററിലാണ് അദ്ദേഹമെന്ന് എംജിഎം ഹെൽത്ത് കെയർ അസിസ്റ്റന്റ് ഡയറക്ടർ ഡോ. അനുരാധ ഭാസ്കരൻ പ്രസ്താവനയിൽ വ്യക്തമാക്കുന്നു. ‘കോവിഡിനെ തുടർന്ന് എംജിഎം ഹെൽത്ത് കെയറിൽ പ്രവേശിപ്പിച്ച ബാലസുബ്രഹ്മണ്യത്തിന്റെ നില ഗുരുതരമായി തുടരുന്നു. വെന്റിലേറ്റർ, ഇഎംഒ(എക്സ്ട്രാകോർപ്പറിയൽ മെബ്രൻസ് ഓക്സിജെന്റേഷൻ) എന്നിവയുടെ പിന്തുണയോടെ ഐസിയുവിൽ തുടരുകയാണ്’- പ്രസ്താവനയിൽ വ്യക്തമാക്കുന്നു.

നിരീക്ഷിക്കുന്നുണ്ടെന്നും ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. അദ്ദേഹം വെൻറിലേറ്ററിലാണെന്നും വിദഗ്ധ സംഘം അദ്ദേഹത്തെ പരിശോധിച്ച്‌ വരികയാണെന്നും മകൻ എസ് പി ചരൺ ചൊവ്വാഴ്ച അറിയിച്ചിരുന്നു.

കോവിഡിനെ തുടർന്ന് ഓഗസ്റ്റ് അഞ്ചിനാണ് അദ്ദേഹത്തെ എംജിഎം ഹെൽത്ത് കെയറിൽ പ്രവേശിപ്പിച്ചത്. അതേസമയം അദ്ദേഹം വേഗം സുഖം പ്രാപിക്കുന്നതിന് രജനികാന്ത്, ശിവകുമാർ ഉൾപ്പെടെ പ്രമുഖ താരങ്ങൾ ആശംസകൾ അറിയിച്ചു. പ്രശസ്ത സംവിധായകൻ ഭാരതിരാജ ബാലസുബ്രഹ്മണ്യത്തിനായി വ്യാഴാഴ്ച കൂട്ടപ്രാർഥന സംഘടിപ്പിച്ചിട്ടുണ്ട്. കമൽഹാസൻ, രജനികാന്ത് ഉൾപ്പെടെയുള്ളവർ പ്രാർഥനയിൽ പങ്കെടുക്കുന്നുണ്ട്.

സുശാന്ത് സിംഗിന്റെ മരണം, റിയ ചക്രബര്‍ത്തിയുടെ ഹര്‍ജി സുപ്രീം കോടതി തള്ളി

0
Spread the love

സുശാന്ത് സിംഗിന്റെ മരണവുമായി ബന്ധപ്പെട്ട് റിയ ചക്രബർത്തിയുടെ ഹർജി സുപ്രീംകോടതി തള്ളി. ബീഹാർ സർക്കാരിന് സി.ബി.ഐ അന്വേഷണം ആവശ്യപ്പെടാമെന്നും കോടതി പറഞ്ഞു. മരണവുമായി ബന്ധപ്പെട്ട എല്ലാ കേസുകളും സി.ബി.ഐ ഏറ്റെടുക്കണമെന്നും കോടതി വ്യക്തമാക്കി. സാമ്ബത്തികനേട്ടത്തിനായി റിയ സുശാന്തിനെ ഉപയോഗിച്ചെന്നാണ് സുശാന്തിന്റെ കുടുംബത്തിന്റെ ആരോപണം.


ബീഹാർ പൊലീസ് രജിസ്‌റ്റർ ചെയ്‌ത കുറ്റപത്രം കോടതി അംഗീകരിച്ചു. ബീഹാറിൽ നിന്ന് കേസ് മഹാരാഷ്ട്രയിലേക്ക് മാറ്റണമെന്നായിരുന്നു റിയയുടെ പ്രധാന ആവശ്യം. എന്നാൽ ഇതിനെ കേന്ദ്രവും ബീഹാറും എതിർത്തു. മഹാരാഷ്ട്ര പൊലീസ് നീതിയുക്തമായ അന്വേഷണമല്ല നടത്തുന്നതെന്ന് സുശാന്തിന്റെ അച്ഛനും ബീഹാറും കോടതിയിൽ വാദിച്ചു. ഇത് കോടതി അംഗീകരിക്കുകയായിരുന്നു.

സുശാന്ത് മരിച്ച്‌ രണ്ട് മാസത്തിലേറെയായിട്ടും മരണത്തിന് കാരണമെന്തെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. സുശാന്തിന്റെ മരണം ആത്മഹത്യയല്ല ആസൂത്രിത കൊലപാതകമാണെന്ന് കാണിച്ച്‌ കുടുംബാംഗങ്ങളാണ് കോടതിയെ സമീപിച്ചത്. സുശാന്തിന്റെ മരണം ആത്മഹത്യയെന്ന തരത്തിലാണ് പ്രാഥമിക വിലയിരുത്തൽ. എന്നാൽ, അതൊരു കൊലപാതകമാണെന്നാണ് തങ്ങൾ ഉറച്ചു വിശ്വസിക്കുന്നതെന്ന് സുശാന്തിന്റെ കുടുംബാംഗങ്ങൾ വ്യക്തമാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കോടതി അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്.

118,800FansLike
97,086FollowersFollow
82,645FollowersFollow
89,036SubscribersSubscribe

Latest posts