Home Blog Page 1238

ജസ്പ്രീത് ബുംറ വിവാഹിതനായി, വധു സഞ്ജന ഗണേശൻ

0
Spread the love

ജസ്പ്രീത് ബുംറ വിവാഹിതനായി. ഗോവയിൽ വെച്ചായിരുന്നു വിവാഹം. സഞ്ജന ഗണേശൻ ആണ് വധു. കഴിഞ്ഞ കുറേ ദിവസങ്ങളായി ഇതിനെ സംബന്ധിച്ച അഭ്യൂഹങ്ങൾ നിലനിന്നിരുന്നു. ഇപ്പോൾ ആണ് ഔദ്യോഗിക വാർത്ത പുറത്തുവന്നത്.

ബുംറ തന്നെയാണ് ഈ വിവരം തൻറെ ഔദ്യോഗിക ഇൻസ്റ്റഗ്രാം അക്കൗണ്ട് വഴി അറിയിച്ചത്. തൻെറയും സഞ്ജനയുടെയും ജിവിതത്തിലെ ഏറ്റവും സന്തോഷകരമായ ദിനമാണിതെന്ന് ബുംറ ഇൻസ്റ്റഗ്രാമിൽ കുറിച്ചു. ഞങ്ങളൊരുമിച്ച് പുതിയ യാത്ര തുടങ്ങുന്ന ദിവസമാണിന്ന്. “നിങ്ങളുടെ എല്ലാവരുടെയും ആശംശയും അനുഗ്രഹവും ഒപ്പം വേണം,” ബുംറ കൂട്ടിച്ചേർത്തു.

ധാരാളം ആളുകൾ ആണ് ആശംസകളുമായി രംഗത്ത് എത്തുന്നത്. വെറും 20 പേർ മാത്രമായിരുന്നു വിവാഹത്തിന് അതിഥികളായി എത്തിയത് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അടുത്ത കുടുംബക്കാർ മാത്രമായിരുന്നു വിവാഹത്തിൽ പങ്കെടുത്തത്. View this post on Instagram

A post shared by jasprit bumrah (@jaspritb1)

2014ൽ മിസ് ഇന്ത്യ കിരീടം ചൂടിയ ആളാണ് സഞ്ജന ഗണേശൻ. എംടിവി റിയാലിറ്റി ഷോ ആയ സ്പ്ലിറ്റ്സ്‌വില്ലയുടെ ഏഴാം സീസണിൽ സഞ്ജന പങ്കെടുത്തിരുന്നു.

‘ധര്‍മ്മം ജയിക്കാന്‍ ധര്‍മജന്‍’ സ്വന്തമായി ഉണ്ടാക്കിയ മുദ്രാവാക്യവുമായി പ്രചരണത്തിനിറങ്ങി ധര്‍മജന്‍ ബോള്‍ഗാട്ടി

0
Spread the love

തെരഞ്ഞെടുപ്പിലെ കന്നിയങ്കത്തില്‍ വിജയക്കൊടി പാറിക്കാനുള്ള ശ്രമത്തിലാണ് നടന്‍ ധര്‍മജന്‍ ബോള്‍ഗാട്ടി. ബാലുശ്ശേരിയില്‍ നിന്നും കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായിട്ടാണ് താരം ജനവിധി തേടുന്നു. സ്വയം ഉണ്ടാക്കിയ മുദ്രാവാക്യവുമായിട്ടാണ് ധര്‍മജന്‍റെ പ്രചരണം. “ധര്‍മ്മം ജയിക്കാന്‍ ധര്‍മ്മജന്‍” എന്നതാണ് മുദ്രാവാക്യമെന്നും അത് താന്‍ സ്വയം ഉണ്ടാക്കിയ മുദ്രാവാക്യം ആണെന്നും ധര്‍മ്മജന്‍ ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

വെറുതെ പ്രാസം ഒപ്പിക്കാന്‍ അല്ല ഇത് പറയുന്നതെന്നും കേരളത്തില്‍ എല്ലായിടത്തും ഇപ്പോള്‍ അധര്‍മ്മമാണ് വിളയാടുന്നതെന്നും ധര്‍മ്മജന്‍ പറഞ്ഞു. രാഷ്ട്രീയത്തിലേക്ക് പെട്ടെന്ന് കടന്നുവന്ന ആളല്ല താന്‍ എന്നും സ്‌കൂള്‍ കാലം മുതല്‍ കോണ്‍ഗ്രസ് സംഘടനാ പ്രവര്‍ത്തനം നടത്തിയ ആളാണ് താനെന്നും ധര്‍മ്മജന്‍ മാധ്യമങ്ങളോട് പറഞ്ഞു. തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളില്‍ സിനിമാ മേഖലയില്‍ നിന്നുള്ളവരും ഉണ്ടാകുമെന്നും രമേഷ് പിഷാരടി തീര്‍ച്ചയായും ഉണ്ടാകുമെന്നും ധര്‍മ്മജന്‍ കൂട്ടിച്ചേര്‍ത്തു.

ധര്‍മജനിലൂടെ ബാലുശ്ശേരി പിടിക്കാനാകുമെന്നാണ് കോണ്‍ഗ്രസ് പ്രതീക്ഷ. അതേസമയം ധര്‍മജന് ബാലുശ്ശേരി സീറ്റ് നല്‍കുന്നതില്‍ ദളിത് കോണ്‍ഗ്രസിന്‍റെ എതിര്‍പ്പുണ്ടായിരുന്നു. ഈ എതിര്‍പ്പ്‌ അവഗണിച്ചാണ് കോണ്‍ഗ്രസ് ധര്‍മജനെ തന്നെ ബാലുശ്ശേരി ഏല്‍പ്പിച്ചിരിക്കുന്നത്. അതിനിടെ എതിര്‍പ്പുണ്ടെങ്കില്‍ ബാലുശേരിയില്‍ മത്സരിക്കില്ലെന്നും ധര്‍മജന്‍ വ്യക്തമാക്കുകയും ചെയ്തിരുന്നു.

മോഹൻലാലിനൊപ്പം ഗാനം ആലപിച്ച് സുചിത്രയും പ്രണവും മായയും, വീഡിയോ വൈറൽ

0
Spread the love

മലയാളികളുടെ പ്രിയപ്പെട്ട നടനാണ് മോഹന്‍ലാല്‍. സിനിമയ്ക്ക് അകത്തും പുറത്തും വന്‍ ആരാധകരാണ് താരത്തിനുള്ളത്. മോഹന്‍ലാലിനെ പോലെ തന്നെ അദ്ദേഹത്തിന്റെ കുടുംബവും മലയാളികള്‍ക്ക് പ്രിയപ്പെട്ടതാണ്. മകന്‍ പ്രണവ് തന്റെ വഴിയും അഭിനയമെന്ന് തെളിയിച്ച് കഴിഞ്ഞു,. മകള്‍ വിസ്മയയാവട്ടെ കവിതയും വരയുമൊക്കെയായി തിരക്കിലാണ്. അടുത്തിടെ വിസ്മയയുടെ ആദ്യ പുസ്തകം പുറത്തിറങ്ങിയിരുന്നു. ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറല്‍ ആകുന്ന് മോഹന്‍ലാലും കുടുംബവും ഗാനം ആലപിക്കുന്നതിന്റെ വീഡിയോയാണ്.

ഗായകന്‍ ചാള്‍സ് ആന്റണിയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ഐ വാണ്ട് ടു ഹോള്‍ഡ് യുവര്‍ ഹാന്‍ഡ്‌സ് എന്ന ബീറ്റില്‍സിന്റെ പാട്ട് ആണ് താര കുടുംബം ആവശ്യപ്പെട്ടത്. അതിന്റെ വരികള്‍ ഞാന്‍ അവര്‍ക്കു നല്‍കുകയും ഇവരെല്ലാം ചേര്‍ന്ന് അത് ആലപിക്കുകയുമായിരുന്നു. ആ പാട്ടിന്റെ വരികള്‍ വളരെ അര്‍ഥവത്താണ്. അതുകൊണ്ടാണ് ഈ പാട്ട് തന്നെ തിരഞ്ഞെടുത്തതും.’ചാള്‍സ് പറയുന്നു. ‘മലയാളികള്‍ ഏറെ ഇഷ്ടപ്പെടുന്ന കുടുംബത്തില്‍ നിന്നും ഇങ്ങനെയൊരു വിഡിയോ അപൂര്‍വമായിരിക്കും. അതുകൊണ്ടാണ് ഈ വിഡിയോ സ്‌പെഷല്‍ ആകുന്നത്. ബീറ്റില്‍സിന്റെ പാട്ടും മറ്റൊരു പ്രത്യേകതയായി.’ചാള്‍സ് കൂട്ടിച്ചേര്‍ത്തു.

കുടുംബ സമേതം മോഹന്‍ലാല്‍ പൊതു ചടങ്ങുകളില്‍ അധികം എത്താറില്ല. ഭാര്യ സുചിത്ര പലപ്പോഴും ഒപ്പം കാണുമെങ്കിലും പ്രണവും വിസ്മയയും അധികം കാണാറില്ല. അടുപ്പ മുള്ളവരുടെ പരിപാടികളില്‍ മാത്രമാണ് നാല് പേരും ഒന്നിച്ച് എത്തുന്നത്. എന്തായാലും നാല് പേരും ഒരുമിച്ച് ഗാനം ആലപിക്കുന്നതിന്റെ വീഡിയോ സോഷ്യല്‍ വൈറല്‍ ആവുകയാണ്. മോഹന്‍ലാലിനും കുടുംബത്തിനും ആശംസകള്‍ നേര്‍ന്ന് ആരാധകരും രംഗത്ത് എത്താറുണ്ട്. https://www.facebook.com/plugins/video.php?height=308&href=https%3A%2F%2Fwww.facebook.com%2Fcharles.antony.180%2Fvideos%2F3743794155689620%2F&show_text=false&width=560

ജൂനിയർ ചിരുവിനെ കാണാനെത്തി ഇന്ദ്രജിത്ത്, ഫോട്ടോ വൈറൽ

0
Spread the love

മേഘ്ന രാജ് നാലുമാസം ​ഗർഭിണിയായിരിക്കേ ചീരഞ്ജീവി സർജ മരണപ്പെട്ടത് ഏവരെയും സങ്കടത്തിലാഴ്ത്തിയിരുന്നു. കഴിഞ്ഞ വർഷമാണ് മേഘ്ന ആൺകുഞ്ഞിന് ജന്മം നൽകിയത്. ധ്രുവ് സർജ കുഞ്ഞിനെ കൈകളിലേറ്റുവാങ്ങുന്ന ചിത്രമെല്ലാം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

ഇന്ദ്രജിത്ത് ജൂനിയർ ചിരുവിനെ കാണാനെത്തിയതിന്റെ വിശേഷങ്ങൾ പങ്കുവെച്ച് എത്തിയിരിക്കുകയാണ് മേഘ്‌ന. ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ച ചിത്രങ്ങൾ ക്ഷണനേരം കൊണ്ടാണ് വൈറലായി മാറിയത്. ഇന്ദ്രൂ, ഒരുപാട് കാലങ്ങൾക്ക് ശേഷം നമ്മൾ വീണ്ടും കണ്ടു. ജൂനിയർ ചിരുവിന് നിങ്ങളുടെ കൂട്ട് ഇഷ്ടമായി. വൈകാതെ തന്നെ പൂർണിമയേയും കാണാനാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നുമായിരുന്നു മേഘ്‌ന രാജ് കുറിച്ചത്.ബെംഗളൂരുവിലെ മേഘ്‌നയുടെ വീട്ടിലെത്തിയാണ് ഇന്ദ്രജിത്ത് അമ്മയേയും മകനേയും കണ്ടത്. മേഘ്‌നയുടെ മാതാപിതാക്കളും ചിത്രങ്ങളിലുണ്ട്.ഹേയ് മെഹു, നമ്മുടെ കൂടിക്കാഴ്ച വളരെ മനോഹരമായിരുന്നു. നല്ല ഭക്ഷണമാണ് എനിക്ക് സമ്മാനിച്ചത്. മേഘ്‌നയുടെ മാതാപിതാക്കൾക്കും ജൂനിയർ ചിരുവിനും സ്‌നേഹമെന്നുമായിരുന്നു ഇന്ദ്രജിത്ത് കുറിച്ചത്.

കഴിഞ്ഞ ജൂൺ ഏഴിനായിരുന്നു മേഘ്ന ഗർഭിണിയായിരിക്കെ നടൻ അന്തരിച്ചത്. ഹൃദയാഘാതമായിരുന്നു മരണകാരണം. രണ്ടാം വിവാഹ വാർഷികം ആഘോഷിച്ച്‌ ദിവസങ്ങൾക്കകമായിരുന്നു നടന്റെ വിയോ​ഗം. പത്ത് വർഷത്തെ സൗഹൃദത്തിന് ശേഷമായാണ് മേഘ്‌നയും ചിരഞ്ജീവി സർജയും വിവാഹിതരായത്. വിവാഹം കഴിഞ്ഞ് രണ്ട് വർഷം പൂർത്തിയായപ്പോഴാണ് സർജ ഹൃദയാ​ഗതത്തെത്തുടർന്ന് മരിക്കുന്നത്.

‘ഒരു ലിറ്റര്‍ വെള്ളം കുടിച്ചാല്‍, 50 കിലോമീറ്റര്‍ ഓടുന്ന വണ്ടി’; പെട്രോള്‍ വിലവര്‍ധനയെ ട്രോളി നടന്‍ ബിനീഷ് ബാസ്റ്റിന്‍

0
Spread the love

രാജ്യത്തെ പെട്രോള്‍, ഡീസല്‍ വില വര്‍ധനയെ പരിഹസിച്ച്‌ നടന്‍ ബിനീഷ് ബാസ്റ്റിന്‍. സൈക്കിള്‍ ഓടിച്ച്‌ റോഡിലൂടെ പോകുന്ന ഫോട്ടോ ഫേസ്ബുക്കില്‍ പങ്കുവെച്ച ബിനീഷ് ബാസ്റ്റിന്‍ രസകരമായ അടിക്കുറിപ്പും ചിത്രത്തിന് നല്‍കി.

‘ഒടുക്കത്തെ മൈലേജ് ആണ് ട്ടോ.. ഒരു ലിറ്റര്‍ വെള്ളം കുടിച്ചാല്‍.. 50 കിലോമീറ്റര്‍ ഓടുന്ന വണ്ടി വേറെന്തുണ്ട്’, എന്നാണ് ബിനീഷ് ബാസ്റ്റിന്‍ ഇന്ധന വിലവര്‍ധനയെ പരിഹസിച്ചത്.

ഫെയ്സ് ബുക്ക് പോസ്റ്റ്

ടീമേ.. പെട്രോള് നമ്മളോടാ കളി..
ഒടുക്കത്തെ മൈലേജ് ആണ് ട്ടോ.. ഒരു ലിറ്റര്‍ വെള്ളം കുടിച്ചാല്‍.. 50 കിലോമീറ്റര്‍ ഓടുന്ന വണ്ടി വേറെന്തുണ്ട്.

ഇത് പ്രായത്തെ വെല്ലുന്ന പ്രകടനം, പുതിയ വീഡിയോയുമായി മോഹന്‍ലാല്‍

0
Spread the love

മോഹന്‍ലാല്‍ പങ്കുവെച്ച പുതിയ വീഡിയോയാണ് സോഷ്യല്‍ മീഡിയകളില്‍ വൈറല്‍ ആവുന്നത്. വര്‍ക്കൗട്ട് ചെയ്യുന്ന വീഡിയോയാണ് നടന്‍ പങ്കുവെച്ചിരിക്കുന്നത്. ശാരീരിക മാനസിക ആരോഗ്യത്തിന് വര്‍ക്കൗട്ട് ചെയ്യുന്നത് മുഖ്യമാണെന്ന സന്ദേശത്തോടെയാണ് നടന്‍ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ഇന്നലെയാണ് പുതിയ വര്‍ക്കൗട്ട് വീഡിയോ മോഹന്‍ലാല്‍ പങ്കുവെച്ചിരിക്കുന്നത്. പ്രായത്തെ തോല്‍പ്പിക്കുന്ന പ്രകടനമാണ് ലാലേട്ടന്‍ കാഴ്ച വെയ്ക്കുന്നത് എന്നാണ് പലരും അഭിപ്രായപ്പെടുന്നത്.

നേരത്തെയും മോഹന്‍ലാല്‍ ജിമ്മില്‍ നിന്നുമുള്ള വീഡിയോ പങ്കുവെച്ചിരുന്നു. കുറച്ച് വര്‍ഷങ്ങളായി സോഷ്യല്‍ മീഡിയകളിലൂടെ പ്രേക്ഷകര്‍ക്കായി തന്റെ വ്യക്തി ജീവിതത്തിലെ നിമിഷങ്ങള്‍ താരം സജീവമായി പങ്കുവെയ്ക്കാന്‍ തുടങ്ങിയിട്ട്. മോഹന്‍ലാലിന് ഫേസ്ബുക്കില്‍ മാത്രം 6.4 മില്യണ്‍ ഫോളോവേഴ്‌സാണ് ഉള്ളത്. താരം സംവിധാനം ചെയ്യുന്ന ബറോസിന്റെ മുന്നൊരുക്കമാണോ ഈ വ്യായാമ വീഡിയോ എന്ന് പലരും കമന്റ് ചെയ്യുന്നുണ്ട്.

ആരാധകരില്‍ നിന്നും മോഹന്‍ലാലിന്റെ ഫേസ്ബുക്ക് പോസ്റ്റുകള്‍ക്കെല്ലാം മിശ്ര അഭിപ്രായമാണ് ഉണ്ടാകാറുള്ളത്. എന്നാല്‍ താരത്തിന്റെ പുതിയ വീഡിയോ ഏവരും ഏറ്റെടുത്തിരിക്കുകയാണ്. പ്രായത്തെ വെല്ലുന്ന പ്രകടനമാണ് താരത്തിന്റേത് എന്നാണ് പലരും അഭിപ്രായപ്പെടുന്നത്. നമ്മുടെ ശരീരത്തിന്റെയും മനസിന്റെയും ആരോഗ്യത്തിന്റെ ഉത്തരവാദിത്വം നമുക്ക് തന്നെയാണ്. അത് ശരിയായ രീതിയില്‍ പരിപോഷിപ്പിക്കാന്‍ പ്രായം ഒരു പ്രശ്‌നമല്ല എന്നാണ് ഇത്തരം വര്‍ക്ക്ഔട്ട് വീഡിയോകളിലൂടെ മോഹന്‍ലാല്‍ പ്രേക്ഷകരിലേക്ക് എത്തിക്കുന്ന സന്ദേശം.

നിലവില്‍ മോഹന്‍ലാല്‍ ബറോസ് എന്ന ചിത്രത്തിന്റെ പോസ് പ്രൊഡക്ക്ഷന്‍ പരിപാടികളിലാണ്. ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത ആറാട്ടിന്റെ ചിത്രീകരണത്തിന് ശേഷമാണ് മോഹന്‍ലാല്‍ ബറോസിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി ചെന്നൈയിലേക്ക് പോയത്. മാര്‍ച്ച് അവസാനത്തോടെ ബറോസിന്റെ ചിത്രീകരണം ഗോവയില്‍ ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

കുഞ്ഞിനെ തോടിനരികിൽ ഉപേക്ഷിച്ചു കടന്നുകളഞ്ഞ യുവതിയെ വാഹനം തടഞ്ഞ് പൊലീസ് പിടികൂടി

0
Spread the love

പാലക്കാട് പ്രസവിച്ച ഉടൻ കുഞ്ഞിനെ തോടിനരികിൽ ഉപേക്ഷിച്ചു കടന്നു കളഞ്ഞ സ്ത്രീയെ പൊലീസ് പിടികൂടി. അങ്കമാലിയിലാണ് സംഭവം. കുറ്റിക്കാട്ടില്‍ നിന്ന് കുഞ്ഞിന്റെ കരച്ചില്‍ കേട്ട നാട്ടുകാരാണ് വിവരം പൊലീസിനെ അറിയിച്ചത്. കുഞ്ഞിനെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ നിലയിലായിരുന്നു കുഞ്ഞിനെ കണ്ടെത്തിയത്. ആശുപത്രിയിലെത്തിച്ചു നടത്തിയ പരിശോധനയിൽ മണിക്കൂറുകൾക്കു മുമ്പ് പ്രസവിച്ചിട്ടുണ്ടെന്ന് വ്യക്തമായി. തുടർന്ന് അമ്മയെ കുഞ്ഞിനടുത്തേയ്ക്ക് എത്തിക്കുന്നതിനായി പാലക്കാട്ടേയ്ക്ക് കൊണ്ടു പോയി. പാലക്കാട് ജില്ലാ ആശുപത്രിയിലാണ് കുഞ്ഞുള്ളത്.

സംഭവം ഇങ്ങനെ: പാലക്കാട് ചുള്ളിമട പേട്ടക്കാട് വെള്ളമില്ലാത്ത തോടിനടുത്ത് എത്തിയ പഴക്കച്ചവടക്കാരനാണ് കുഞ്ഞിന്റെ കരച്ചിൽ കേട്ട് നടത്തിയ പരിശോധനയിൽ നവജാത ശിശുവിനെ കണ്ടെത്തിയത്. ഉടനെ ആളുകളെ വിളിച്ചു കൂട്ടി പൊലീസിൽ അറിയിക്കുകയായിരുന്നു. വാളയാർ പൊലീസ് സ്ഥലത്തെത്തി നടത്തിയ പരിശോധനയിൽ കുഞ്ഞുണ്ടായിട്ട് മണിക്കൂറുകൾ മാത്രമേ ആയുള്ളൂ എന്ന് വ്യക്തമായി

കുഞ്ഞിന്റെ അമ്മയ്ക്കായി നടത്തിയ അന്വേഷണത്തിലാണ് അന്യ സംസ്ഥാനത്തു നിന്നു വരുകയായിരുന്ന വാഹനത്തിലെ യാത്രക്കാരിയാണ് കുഞ്ഞിന്റെ അമ്മയെന്നു തിരിച്ചറിഞ്ഞത്. ഈ വാഹനം പേട്ടക്കാട് എത്തിയപ്പോൾ എക്സൈസ് ഉദ്യോഗസ്ഥർ തടഞ്ഞ് പരിശോധന നടത്തിയിരുന്നു. ഇതിനിടെ ഒരു സ്ത്രീ പുറത്തേയ്ക്ക് ഇറങ്ങിപ്പോയത് പരിസരവാസികൾ ശ്രദ്ധിച്ചിരുന്നു. ഇവർ ഛർദിക്കാൻ ഇറങ്ങിപ്പാകുകയാണ് എന്നാണ് ഒപ്പമുണ്ടായിരുന്നവരോടു പറഞ്ഞത്. ഈ സമയം പ്രസവിച്ച ശേഷം കുഞ്ഞിനെ സ്ഥലത്ത് ഉപേക്ഷിച്ച് തിരികെ വന്നു ബസിൽ കയറി ഇരിക്കുകയായിരുന്നു.

ബസ് അങ്കമാലിയിലെത്തിയപ്പോൾ പൊലീസ് തടഞ്ഞ് ചോദ്യം ചെയ്തപ്പോഴാണ് ഇവർ ഗർഭിണിയായിരുന്നു എന്നത് ഉൾപ്പടെയുള്ള വിവരം സഹയാത്രക്കാർ അറിയിക്കുന്നത്. കോതമംഗലത്തേയ്ക്കു പോകുകയായിരുന്ന ബസിലായിരുന്നു ഇവരുണ്ടായിരുന്നത്. നേരത്തെ ആലുവയിൽ ജോലി ചെയ്തിരുന്ന ഇവരുടെ കൂടെ പ്രായം കുറഞ്ഞ ബന്ധു യുവാവുണ്ടായിരുന്നു. മറ്റൊരു ബന്ധു ആലുവയിലും ഉണ്ടെന്നു പറഞ്ഞതിനെ തുടർന്ന് അയാളോട് സ്റ്റേഷനിൽ എത്താൻ ആവശ്യപ്പെട്ടിട്ടുണ്ട്. കുഞ്ഞിനെ കഞ്ചിക്കോട് പിഎച്ച്സിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകിയ ശേഷം പാലക്കാട് ജില്ലാശുപത്രിയിലെത്തിച്ചു.

ഭാമയ്ക്ക് ‘കടിഞ്ഞൂല്‍കണ്മണി’ പിറന്നു, ആഘോഷമാക്കി സോഷ്യല്‍ മീഡിയ

0
Spread the love

മലയാളത്തിന്റെ പ്രിയ നായിക ഭാമയ്ക്ക് കടിഞ്ഞൂല്‍ കണ്മണി പിറന്നു. പെണ്‍കുഞ്ഞ് പിറന്നതിന്റെ സന്തോഷത്തിലാണ് ഭാമയും, ഭര്‍ത്താവ് അരുണും. സോഷ്യല്‍ മീഡിയകളില്‍ ആരാധകരുമായി സജീവമായി ഇടപെടാത്ത താരമാണ് ഭാമ.

എന്തായാലും ഈ സന്തോഷവാര്‍ത്ത സമൂഹമാധ്യമങ്ങള്‍ ആഘോഷമാക്കുകയാണ്. അമ്മയും കുഞ്ഞും സുഖമായി ഇരിക്കുന്നുവെന്ന് ഭാമയോട് അടുത്തവൃത്തങ്ങള്‍ അറിയിച്ചു.

ലോഹിതദാസ് സംവിധാനം ചെയ്ത നിവേദ്യം എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച ഭാമ പെട്ടെന്നാണ് തമിഴിലും തെലുങ്കിലുമടക്കം നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചത്.

2020 ജനുവരിയിലായിരുന്നു ഭാമയുടെയും അരുണിന്റെയും വിവാഹം. ദുബായില്‍ ബിസിനസുകാരനായ അരുണിനെയാണ് ഭാമ വിവാഹം കഴിച്ചത്.

ഭാമയുടെ സഹോദരിയുടെ ഭര്‍ത്താവും അരുണും തമ്മിലുള്ള സൗഹൃദമായിരുന്നു വിവാഹം വരെ എത്തിയത്.

“സി​നി​മ​യി​ല്‍ എ​നി​ക്ക് ഒ​രാ​ള്‍ ചാ​ന്‍​സ് ത​ന്നു, കി​ട്ടി​യ​ത് തി​രി​ച്ചു കൊ​ടു​ക്കു​ന്നു’

0
Spread the love

പു​തി​യ സം​വി​ധാ​യ​ക​രു​ടെ സി​നി​മ​യി​ല്‍ പു​തു​മ​യു​ള്ള​തു​കൊ​ണ്ടാ​ണ് അ​വ​ര്‍​ക്ക് അ​വ​സ​രം ന​ല്‍​കു​ന്ന​തെ​ന്ന് ന​ട​ന്‍ മ​മ്മൂ​ട്ടി. ഒ​രു പു​തു​മു​ഖ സം​വി​ധാ​യ​ക​ന്‍റെ മ​ന​സി​ല്‍ പു​തി​യ സി​നി​മ​യാ​യി​രി​ക്കും. ആ ​സി​നി​മ എ​നി​ക്ക് ഒ​രു പു​തു​മ​യാ​യി​രി​ക്കും. എ​ന്‍റെ പ്ര​ക​ട​ന​ത്തി​ലോ ക​ഥാ​പാ​ത്ര​ത്തി​ലോ പു​തു​മ കൊ​ണ്ടു​വ​രും എ​ന്നാ​ണ് പ്ര​തീ​ക്ഷ. എ​ല്ലാം വി​ജ​യ​മാ​ക​ണ​മെ​ന്നി​ല്ല. ന​മു​ക്ക് തെ​ര​ഞ്ഞെ​ടു​ക്കാ​ന​ല്ലേ പ​റ്റൂ. പൂ​ര്‍​ത്തീ​ക​രി​ക്കാ​ന്‍ പ​റ്റി​ല്ല​ല്ലോ.

സി​നി​മ​യെ​ന്നു പ​റ​ഞ്ഞ് ഒ​രു​പാ​ട് കാ​ലം അ​ല​ഞ്ഞു​ന​ട​ന്ന ആ​ളാ​ണ് ഞാ​ന്‍. അ​ന്ന് എ​നി​ക്ക് ഒ​രാ​ള്‍ ചാ​ന്‍​സ് ത​ന്നു. പി​ന്നെ ഞാ​ന്‍ എ​ന്നേ​ക്കൊ​ണ്ട് ആ​വ​ന്ന​തു​പോ​ലെ ചെ​യ്താ​ണ് ഇ​ങ്ങ​നെ​യെ​ത്തി​യ​ത്. അ​തു​പോ​ലെ അ​വ​രും വ​ര​ട്ടെ. ഇ​ത് വ​ലി​യ കാ​ര്യ​മാ​യി കാ​ണേ​ണ്ട​തി​ല്ല. എ​നി​ക്ക് കി​ട്ടി​യ​ത് തി​രി​ച്ചു കൊ​ടു​ക്കു​ന്നു അ​ത്ര​യേ ഉ​ള്ളൂ,’ മ​മ്മൂ​ട്ടി പ​റ​ഞ്ഞു.​ പു​തി​യ ചി​ത്രം ‘ദി ​പ്രീ​സ്റ്റി​ന്‍റെ’ റി​ലീ​സി​ന് ശേ​ഷ​മു​ള്ള വാ​ര്‍​ത്താ സ​മ്മേ​ള​ന​ത്തി​ല്‍ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മ​മ്മൂ​ട്ടി.

ബറോസിന്റെ പ്രീ പ്രൊഡക്ഷന്‍ ജോലിയില്‍ മോഹന്‍ലാലിനൊപ്പം പൃഥ്വിരാജും: ചിത്രങ്ങള്‍ ശ്രദ്ധനേടുന്നു

0
Spread the love

മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം ബറോസിന്റെ പ്രീപ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുകയാണ്. മോഹന്‍ലാലും പൃഥ്വിരാജും ആന്റണി പെരുമ്ബാവൂരും ഒരുമിച്ചുള്ള ആദ്യഘട്ട ചര്‍ച്ചകളുടെ ചിത്രങ്ങള്‍ ആശിര്‍വാദ് പ്രൊഡക്ഷന്‍സാണ് പങ്കുവച്ചത്. ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടുകയാണ്. ചെന്നൈയിലാണ് ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ നടക്കുന്നത്.

മാര്‍ച്ച്‌ മാസം അവസാനത്തോടെ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുമെന്നാണ് സൂചന. കൊച്ചിയും ഗോവയുമാണ് പ്രധാന ലൊക്കേഷനുകള്‍. പോര്‍ച്ചുഗീസ് പശ്ചാത്തലത്തിലുള്ള പിരീഡ് സിനിമയാണ് ബറോസ്. വാസ്‌കോ ഡ ഗാമയുടെ നിധി സൂക്ഷിപ്പുകാരനായ ഒരു ഭൂതമാണ് ബറോസ്. 400 വര്‍ഷങ്ങളായി നിധിക്ക് കാവലിരുന്ന ബറോസ് യഥാര്‍ത്ഥ അവകാശിയെ കാത്തിരിക്കുകയാണ്. നിധി തേടി ഒരു കുട്ടി ബറോസിന് മുന്നിലെത്തുന്നതാണ് സിനിമയുടെ പ്രമേയം.

സ്പാനിഷ് അഭിനേത്രി പാസ് വേദ, നടന്‍ റഫേല്‍ അമാര്‍ഗോ എന്നിവര്‍ ചിത്രത്തിലുണ്ട്. വാസ്‌കോ ഡഗാമയുടെ റോളിലാണ് റഫേലെത്തുന്നത്. വാസ്‌കോ ഡാ ഗാമയുടെ ഭാര്യയുടെ റോളിലാണ് പാസ് വേഗ എത്തുന്നത്. മോഹന്‍ലാലും ചിത്രത്തില്‍ പ്രധാനവേഷത്തില്‍ എത്തുന്നുണ്ട്. ബറോസ്: ഗാര്‍ഡിയന്‍ ഓഫ് ഡി ഗാമാസ് ട്രഷര്‍ എന്ന പേരിലെ നോവല്‍ അടിസ്ഥാനമാക്കി ജിജോ പുന്നൂസ് ആണ് ചിത്രത്തിന്റെ തിരക്കഥ.

118,800FansLike
97,086FollowersFollow
82,645FollowersFollow
89,036SubscribersSubscribe

Latest posts