Home Blog Page 1239

നെഞ്ചില്‍ പറ്റികിടന്ന് കുരുന്ന്, വെയിലില്‍ സ്‌കൂട്ടര്‍ ഓടിച്ച് യുവതി, പൊള്ളുന്ന ജീവിതം പറഞ്ഞ് രേഷ്മ

0
Spread the love

പിഞ്ചുകുഞ്ഞിനെ കംഗാരു ബാഗിലാക്കി നെഞ്ചോട് ചേര്‍ത്ത് സ്വിഗ്ഗിക്ക് വേണ്ടി സ്‌കൂട്ടറില്‍ ഭക്ഷണവിതരണം നടത്തുന്ന യുവതിയുടെ വീഡിയോ കഴിഞ്ഞ ദിവസമാണ് സോഷ്യല്‍ മീഡിയകളില്‍ പ്രത്യക്ഷപ്പെട്ടത്. കൊടുവെയിലില്‍ അമ്മയുടെ നെഞ്ചില്‍ ചാഞ്ഞ് ഉറങ്ങുകയാണ് ആ കുഞ്ഞ്. 23 സെക്കന്റ് മാത്രമുള്ള ആ കാഴ്ച ആരും ഒരിക്കല്‍ കണ്ടിരുന്നു പോകും. കഷ്ടപ്പാടുകളോട് ഒറ്റക്ക് പോരാടുന്ന ഒരു യുവതിയുടെ ജീവിതമാണത്.

എറണാകുളം ഇടപ്പള്ളിയില്‍ താമസിക്കുന്ന കൊല്ലം ചിന്നക്കട സ്വദേശി എസ് രേഷ്മയാണ് വീഡിയോയിലുള്ളത്. ഏതോ വഴിയാത്രക്കാരന്‍ യാത്രയ്ക്കിടെ ഇവരുടെ വീഡിയോ ചിത്രീകരിച്ച് സോഷ്യല്‍ മീഡിയകളില്‍ പങ്കുവെയ്ക്കുകയായിരുന്നു. തന്റെ വിഡിയോ ആരെങ്കിലും എടുത്തതോ വൈറലായതോ രേഷ്മ അറിഞ്ഞിട്ടില്ല. കഴിഞ്ഞ ദിവസം ഒരു കൂട്ടുകാരി ഗ്രൂപ്പില്‍ ഈ വിഡിയോ പോസ്റ്റു ചെയ്ത് ആരാണ് എന്നു ചോദിക്കുമ്പോഴാണു താന്‍ വിവരം അറിയുന്നതെന്ന് രേഷ്മ പറയുന്നു.

‘പിന്നെ ആരൊക്കെയോ വാട്‌സാപ്പില്‍ അയച്ചു തന്നു. ശരിക്കും പേടിച്ചു പോയി. ജോലി നഷ്ടമാകുമോ എന്നായിരുന്നു ആദ്യ ഭയം. വേറെ ഒരു വഴിയുമില്ലാത്തുകൊണ്ടാണു കുഞ്ഞുമായി ജോലിക്കു പോകേണ്ടി വരുന്നത്. കഴിഞ്ഞ ദിവസം ജോലി ചെയ്യുന്ന സ്ഥാപനത്തില്‍നിന്നു വിളിച്ച് വിഡിയോയിലുള്ളത് താനല്ലേ എന്നു ചോദിച്ചപ്പോഴും ജോലിയില്‍നിന്ന് പറഞ്ഞു വിടുമോ എന്നായിരുന്നു ഭയം.’ -രേഷ്മ പറയുന്നു.

‘എന്റെ നെഞ്ചില്‍ ചാരിക്കിടക്കുമ്പോള്‍ അവള്‍ ഏറ്റവും സുരക്ഷിതയാണെന്ന് ഉറപ്പുണ്ട്. പെണ്‍കുഞ്ഞല്ലേ. ധൈര്യമായി ഞാന്‍ ആരെ ഏല്‍പിക്കും? വിഡിയോ പലരും കൂട്ടുകാരും വീട്ടുകാരുമൊക്കെയുള്ള ഗ്രൂപ്പുകളില്‍ ഷെയര്‍ ചെയ്യുന്നുണ്ട്. ചിലര്‍ നെഗറ്റീവ് കമന്റ് എഴുതിയത് തളര്‍ത്തി. കംഗാരുവിനെപ്പോലെ കുഞ്ഞിനെയും കൊണ്ടുപോകാതെ എവിടെ എങ്കിലും ഏല്‍പിച്ചു കൂടെ? പൊലീസില്‍ പരാതി കൊടുക്കും എന്നൊക്കെയാണ് ചിലര്‍ എഴുതിയത്.-രേഷ്മ പറഞ്ഞു.

ദേവീ കടാക്ഷം, ക്ഷേത്രകാര്യദര്‍ശിക്ക് ഒരു കോടിയുടെ ഭാഗ്യം

0
Spread the love

ആറ്റിങ്ങല്‍: ഭാഗ്യം പലര്‍ക്കും പല രീതിയിലാണ്. വളരെ അപ്രതീക്ഷിതമായി വന്നു ചേരുന്ന വലിയ ഭാഗ്യങ്ങളുമുണ്ട്. കല്ലമ്പുഴ ദേവീ മൂര്‍ത്തിനട ക്ഷേത്രകാര്യദര്‍ശി സി ബിജുകുമാറിനെ തേടിയെത്തിയതും അപ്രതീക്ഷിതമായ ഒരു സൗഭാഗ്യമായിരുന്നു. കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ ഭാഗ്യമിത്ര പ്രതിമാസ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനമാണ് നിനച്ചിരിക്കാത്ത നേരത്ത് അദ്ദേഹത്തെ തേടിയെത്തിയത്.

ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനമായ ഒരു കോടി രൂപയാണ് ബിജുകുമാറിന് സ്വപ്‌ന ഭാഗ്യമായി എത്തിച്ചേര്‍ന്നത്. ബി എം 4 സീരീസിലുള്ള ബി ഇ 293339 എന്ന ഭാഗ്യക്കുറിയാണ് ഒന്നാം സമ്മാനത്തിന് അര്‍ഹമായത്. ഏഴാം തീയതിയായിരുന്നു നറുക്കെടുപ്പ് നടന്നത്. സമ്മാനം ലഭിച്ച വിവരം കഴിഞ്ഞ ദിവസം ലോട്ടറി കച്ചവടക്കാരന്‍ അറിയിക്കുമ്പോഴാണ് ബിജുകുമാര്‍ അറിഞ്ഞത്.

വലിയകുന്ന് ഗവ. പോളിടെക്‌നിക്കിന് സമീപം ലക്ഷ്മീ ഭവനില്‍ ബിജുകുമാര്‍ കഴിഞ്ഞ 19 വര്‍ഷങ്ങളാണ് കൊല്ലമ്പുഴ മൂര്‍ത്തിനടയുടെ ക്ഷേത്രകാര്യദര്‍ശിയാണ്. അഞ്ച് ദിവസം മുമ്പ് ക്ഷേത്രത്തില്‍# ഇരിക്കുമ്പോഴാണ് ബിജുകുമാര്‍ കിളിമാനൂര്‍ സ്വദേശിയായ ഷാജിയില്‍ നിന്നും നൂറ് രൂപയുടെ ലോട്ടറി ടിക്കറ്റ് എടുത്തത്.

സരിതയാണ് ബിജുകുമാറിന്റെ ഭാര്യ. മിഥിലാ ബിജു,. നന്ദനാ ബിജു എന്നിങ്ങനെ രണ്ട് മക്കളുമുണ്ട്. ദേവീ കടാക്ഷമാണ് ലോട്ടറി ടിക്കറ്റിന്റെ രൂപത്തിലെത്തിയതെന്നാണ് ബിജുകുമാര്‍ പറയുന്നത്. ലഭിക്കുന്ന പണം ഉപയോഗിച്ച് ക്ഷേത്രത്തില്‍ അടിയന്തിരമായി തീര്‍ക്കേണ്ട അറ്റകുറ്റ പണികള്‍ തീര്‍ക്കാനാണ് പ്രധാന ആവിശ്യം എന്ന് അദ്ദേഹം പറയുന്നു. ബാക്കി തുകയേ സ്വന്തം ആവശ്യത്തിന് ഉപയോഗിക്കൂ എന്നും ബിജുകുമാര്‍ പറഞ്ഞു.

പണത്തെക്കുറിച്ചോ പ്രശസ്തിയെക്കുറിച്ചോ എനിക്ക് ആധികളില്ല, ചിത്ര

0
Spread the love

മലയാളികളുടെ പ്രിയപ്പെട്ട ഗായകിയാണ് കെ എസ് ചിത്ര. മലയാളത്തിന് പുറമെ നിരവധി അന്യ ഭാഷകളിലും ചിത്ര ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്. കെ എസ് ചിത്രയുടെ വ്യക്തി ജീവിതവും സ്വഭാവ രീതികളുമൊക്കം മലയാളികള്‍ക്ക് സുപരിചിതമാണെങ്കിലും ശരിക്കും താന്‍ എങ്ങനെയുള്ള ആളാണെന്ന് തുറന്ന് പറയുകയാണ് ചിത്ര. പണത്തെക്കുറിച്ചും, പ്രശസ്തിയെക്കുറിച്ചും ആധി പിടിക്കുന്ന വ്യക്തിത്വമല്ല തന്റേതെന്നും, നോ പറയേണ്ടിടത്ത് നോ പറയുന്ന ഒരു സ്വഭാവം പോലും തനിക്ക് ഇല്ലെന്നും കെ എസ് ചിത്ര പറഞ്ഞു. ഒരു മാഗസിനു നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെയാണ് ചിത്ര മനസ് തുറന്നത്.

കെ.എസ് ചിത്രയുടെ വാക്കുകള്‍ ഇങ്ങനെ, ‘മുഷിഞ്ഞു സംസാരിക്കാനും മുഖം കറുപ്പിച്ചു പെരുമാറാനും പൊതുവേ എനിക്കറിയില്ല. ‘നോ’ പറയേണ്ടിടത്ത് ‘നോ’ പറയാന്‍ പോലും പ്രയാസമാണ്. അതൊരു നെഗറ്റീവ് ക്വാളിറ്റിയായി പലരും പറയാറുണ്ട്. എന്നാലും ചെറുപ്പം മുതലുള്ള ശീലമാണ്. മറ്റൊരാള്‍ക്ക് വിഷമമുണ്ടാക്കുന്ന സംസാരങ്ങള്‍ ഒഴിവാക്കിക്കൊണ്ട് മുന്നോട്ടു പോകാനാണ് ശ്രമിക്കുന്നത്. അതുകൊണ്ട് തന്നെയാകണം ഇത്രയും കാലത്തിനിടെ വലിയ തോതിയിലുള്ള വിമര്‍ശനം ഒന്നും വരാത്തത്. എല്ലാവരോടും പൊതുവേ ചിരിച്ച മുഖത്തോടെ സംസാരിക്കാന്‍ താത്പര്യപ്പെടുന്ന ആളാണ് ഞാന്‍.

പണത്തിന്റെ കണക്കുകളും കാര്യങ്ങളും ഒന്നും എന്റെ സെക്ഷനല്ല. അത്തരം റിസ്‌കുകള്‍ ഒന്നും വിജയേട്ടന്‍ എനിക്ക് നല്‍കാറില്ല. പാട്ടിന്റെ ലോകത്ത് സ്വതന്ത്രമായി സഞ്ചരിക്കാനുള്ള സാഹചര്യം ഒപ്പമുള്ളവര്‍ എനിക്കൊരുക്കിത്തരുന്നു. അതുകൊണ്ടുതന്നെ പണത്തെക്കുറിച്ചോ പ്രശസ്തിയെക്കുറിച്ചോ എനിക്ക് ആധികളില്ല’.

യോഗാഭ്യാസത്തിലൂടെ വീണ്ടും അതിശയിപ്പിച്ച്‌ സംയുക്ത വര്‍മ

0
Spread the love

മലയാള സിനിമയില്‍ ഒരുകാലത്ത് നിറ സാന്നിധ്യമായിരുന്നു സംയുക്ത വര്‍മ. നിലവില്‍ സിനിമയില്‍ നിന്നും വിട്ടുനില്‍ക്കുകയാണെങ്കിലും സമൂഹമാധ്യമങ്ങളില്‍ വിശേഷങ്ങള്‍ പങ്കുവയ്ക്കാറുണ്ട് താരം.

പലപ്പോഴും ഫിറ്റ്‌നെസ്സ് വിശേഷങ്ങളുമായാണ് സംയുക്ത വര്‍മ സൈബര്‍ ഇടങ്ങളില്‍ പ്രത്യക്ഷപ്പെടുന്നത്. ശ്രദ്ധ നേടുന്നതും സംയുക്ത വര്‍മയുടെ ഒരു ഫിറ്റ്‌നെസ്സ് വിഡിയോയാണ്.

യോഗാഭ്യാസത്തില്‍ അതിശയിപ്പിയ്ക്കുകയാണ് താരം. മെയ്-വഴക്കത്തോടെയുള്ള സംയുക്ത മേനോന്റെ ശീര്‍ഷാസന വിഡിയോ ഇതിനോടകംതന്നെ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടി. അതേസമയം ചലച്ചിത്ര ആരാധകര്‍ക്ക് പ്രിയപ്പെട്ട താരദമ്ബതികള്‍ക്കൂടിയാണ് സംയുക്ത വര്‍മയും ബിജു മേനോനും.

ആദ്യം ബക്കറ്റിലെ വെള്ളത്തില്‍ മുക്കി, പിടഞ്ഞപ്പോള്‍ വിഷമം തോന്നി, പിന്നെ ചേര്‍ത്ത് കിടത്തി തലയണകൊണ്ട് മുഖത്തമര്‍ത്തി കൊന്നു

0
Spread the love

മൂന്നര മാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കുഞ്ഞ് കരഞ്ഞപ്പോള്‍ ബക്കറ്റിലെ വെള്ളത്തില്‍ താഴ്ത്തി കൊലപ്പെടുത്തുകയായിരുന്നുവെന്ന് മാതാവ് ദിവ്യ പൊലീസിനോട് പറഞ്ഞു.

ഇന്നലെ വൈകിട്ടാണ് കുഞ്ഞിനെ ബക്കറ്റിലെ വെള്ളത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ കുട്ടിയുടെ അമ്മ കാഞ്ഞിരകോട് മായംകോട് നന്ദാവനത്തില്‍ ദിവ്യയെ (24)കുണ്ടറ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

ദിവ്യയുടെ ഭര്‍ത്താവ് ചിറ്റുമലയില്‍ ആയുര്‍വേദ ക്ലിനിക് നടത്തുകയാണ്. അദ്ദേഹം ഉച്ചഭക്ഷണം കഴിച്ച്‌ തിരിച്ച്‌ ക്ലിനിക്കിലേക്ക് പോയതിന് പിന്നാലെയാണ് യുവതി കുഞ്ഞിനെ കൊലപ്പെടുത്തിയത്. ദിവ്യയ്ക്കു മാനസിക അസ്വസ്ഥത ഉണ്ടായിരുന്നതായും, ഒരു തവണ കൈ ഞരമ്ബ് മുറിച്ച്‌ ആത്മഹത്യയ്ക്കു ശ്രമിച്ചതായും ബന്ധുക്കള്‍ പറഞ്ഞു.

മോഹന്‍ലാല്‍ കൊറോണ വാക്സിന്‍ സ്വീകരിച്ചു

0
Spread the love

നടന്‍ മോഹന്‍ലാല്‍ കൊറോണ വാക്സിന്‍ സ്വീകരിച്ചു. കൊച്ചിയിലെ അമൃത ആശുപത്രിയില്‍ വെച്ചാണ് മോഹന്‍ലാല്‍ വാക്സിന്റെ ആദ്യ ഡോസ് സ്വീകരിച്ചത്. രണ്ടാംഘട്ട വാക്സിനേഷന്റെ ഭാഗമായാണ് മോഹന്‍ലാല്‍ വാക്സിന്‍ സ്വീകരിച്ചത്. 60 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്കും 45 വയസിന് മുകളിലുള്ള രോഗബാധിതര്‍ക്കുമാണ് രണ്ടാംഘട്ട കുത്തിവെപ്പ് നടക്കുന്നത്.

28 ദിവസങ്ങള്‍ക്ക് ശേഷം അദ്ദേഹം വാക്‌സിന്റെ രണ്ടാം ഡോസ് സ്വീകരിക്കും. കൊറോണ വാക്സിന്‍ സ്വീകരിക്കേണ്ടത് സമൂഹത്തിന് വേണ്ടിയാണെന്നും അദ്ദേഹം പറഞ്ഞു. എല്ലാവരും സര്‍ക്കാര്‍ നിര്‍ദ്ദേശ പ്രകാരം പല ഘട്ടങ്ങളായുള്ള വാക്സിനേഷനില്‍ പങ്കാളികളാകണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. രണ്ടാംഘട്ട വാക്സിനേഷന്റെ ഭാഗമായാണ് മോഹന്‍ലാല്‍ വാക്സിന്‍ സ്വീകരിച്ചത്. 60 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്കും 45 വയസിന് മുകളിലുള്ള രോഗബാധിതര്‍ക്കുമാണ് കുത്തിവെപ്പ് നടക്കുന്നത്.

മാര്‍ച്ച് ഒന്നിനാണ് രാജ്യത്തെ രണ്ടാം ഘട്ട വാക്സിനേഷന്‍ ആരംഭിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദി വാക്‌സിന്‍ സ്വീകരിച്ചാണ് രണ്ടാം ഘട്ടത്തിന് തുടക്കമിട്ടത്. ആഭ്യന്തരമന്ത്രി അമിത് ഷാ, രാഷ്ട്രപതി രാം നാഥ് കോവിന്ദ്, ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, പ്രതിരോധ മന്ത്രി രാജ് നാഥ് സിംഗ്, ആരോഗ്യ മന്ത്രി ഹര്‍ഷ വര്‍ദ്ധന്‍, നിയമ മന്ത്രി രവി ശങ്കര്‍ പ്രസാദ്, കേരളാ മുഖ്യമന്ത്രി പിണറായി വിജയന്‍, ആരോഗ്യ മന്ത്രി കെ കെ ശൈലജ എന്നിങ്ങനെ നിരവധി പേര്‍ വാക്സിനേഷന്‍ സ്വീകരിച്ചു.

ഓസ്ട്രേലിയക്കാരിയെ പ്രണയിച്ച് വിഹാഹം കഴിച്ച യുവാവിന്റെ യഥാർത്ഥ കഥ ഇങ്ങനെ

0
Spread the love

ഓസ്ട്രേലിയക്കാരിയെ വിവാഹം കഴിച്ചതിന്റെ കഥ പറയുകയാണ് അഞ്ജു അഹം. ജിഎൻപിസി എന്ന ​ഗ്രൂപ്പിലാണ് കഥ പറയുന്നത്. 2 ഓസ്ട്രേലിയക്കാർ, പൊതുവെ തണ്ടുകാരാണ്. ഒരു സൂപ്പർ ഫാസ്റ്റിൽ ലഗേജ് സീറ്റിൽ വെച്ച് സീറ്റ്‌ റിസേർവ് ചെയ്യുന്ന ക്ലാസിക് കേരള ടെക്‌നിക് കാണിച്ചു കൊടുത്തു. അത് കണ്ടിട്ടാണോ അതോ ഞാൻ അവളെ പറഞ്ഞു വിടാൻ ആത്മാർഥമായി ശ്രമിക്കുന്നത് കണ്ടിട്ടാണോ അറിയില്ല, കണ്ണ് നിറയുന്നത് ഞാൻ ശ്രദ്ധിച്ചായിരുന്നു അതോടെയാണ് തുടക്കമെന്ന് കുറിപ്പിൽ പറയുന്നു

കുറിപ്പിങ്ങനെ

ഒരുപാട് പേര് ചോദിച്ചിരുന്നു എങ്ങനെയയാണ് ഞങ്ങൾ ഒരുമിച്ചതെന്ന്. ട്രോളാരുത്! അത്ര എളുപ്പമല്ലായിരുന്നു ഒന്നും. കൊറോണക് മുൻപ് 4 മാസം മുന്നേയ് ഞാൻ ഒരു സാധാ ഹോംസ്റ്റേ സ്റ്റാർട്ട്‌ ചെയ്തായിരുന്നു.Backpackers നെ മാത്രം ലക്ഷ്യം വെച്ചായിരുന്നു.കടവും ഇടവും എടുത്തു എല്ലാരേം പോലെ ഒരു ബിസിനസ്‌ തുടങ്ങി എന്ന് പറയുന്നതായിരിക്കും ശെരി.12വർഷത്തെ ഹോസ്പിറ്റലിറ്റി എക്സ്പീരിയൻസും e-മാർക്കറ്റിംഗ് നോളേഡ്ജും മാത്രമായിരുന്നു കൈ മുതൽ.കൂട്ടുകാരും നല്ല പിന്തുണ നൽകി.

നല്ല റിവ്യൂ ഉണ്ടെങ്കിലേ ഗസ്റ്റ് വരൂ. അതിനായ് ഏതു തലവേദന ഗസ്റ്റ് വന്നാലും ചിരിച്ചു സ്വീകരിക്കാൻ തയ്യാറായി നിന്നു.കുറഞ്ഞ സാലറിക് ഒരു സ്റ്റാഫിനെ കിട്ടാത്തതിനാൽ ഞാൻ തന്നെ എല്ലാ ജോലിയും ചെയ്തു. അഡിഷണൽ ഇങ്കത്തിനായി യോഗയും പഠിപ്പിച്ചു. അങ്ങനെ ഒരുമാസം കഴിഞ്ഞപ്പോൾ kerriudea ബുക്കിങ് വന്നു. ചെക്ക് ഇൻ ചെയ്തു കഴിഞ്ഞു പൊതുവെ ചെയ്യുന്ന എല്ലാകാര്യങ്ങളും ഞാൻ അവൾക്കു introduce ചെയ്തു കൊടുത്തു. ഒന്ന് രണ്ട് മനോഹരമായ തേപ്പു മുൻപ് കിട്ടിയത് കൊണ്ട് സാധാരണ ഞാൻ ആരെയും അടുപ്പിക്കാറില്ല. Kerri നേപ്പാളിൽ സോഷ്യൽ വർക്കിൽ ഇന്റേൺഷിപ് കഴിഞ്ഞു കേരളത്തിൽ ചെറിയ ഒരു പ്രൊജക്റ്റ്‌ ചെയ്യാൻ വന്നതാണ്. രണ്ട് ദിവസം മാത്രം alleppeyil ഉള്ളൂ.ഇന്ത്യയിൽ ആദ്യമായി ആണ് വരുന്നത്. പുറത്തു ബീച്ചിൽ ഒറ്റക് പോകാൻ മടിയായിരുന്നു.എന്നോട് കു‌ടെ വരുമൊന്നു ചോദിച്ചു. ഒരു 5 സ്റ്റാർ റിവ്യൂ കിട്ടാൻ ഉള്ള ചാൻസ് ഉള്ളത് കൊണ്ട് ഒന്നും ആലോചിക്കാതെ കൂടെ പോയി.2 ദിവസം കഴിഞ്ഞാൽ കേരളം വിടുന്ന മദാമ്മയോട് കൂടുതൽ എന്ത് പറയാൻ, പ്രെത്തെകിച്ചു ഓസ്ട്രേലിയകാരിയോട്, പൊതുവെ അവർ തണ്ടുകാരാണ്, മുൻപ് നമ്മുടെ സച്ചിനോടൊക്കെ ഓസ്ട്രേലിയൻസ് എന്തെല്ലാം ചെയ്തിരിക്കുന്നു, സ്വന്തം സംസ്കാരവും പാരമ്പര്യവും അതിമനോഹരം എന്നു വിശ്വസിച്ച ഞാൻ മുൻപ് ചൊറിയാൻ വന്ന വെള്ളക്കാരെ മാന്തി പൊളിച്ചു വിട്ടിട്ടുണ്ട്.പക്ഷെ kerri ഞാൻ മനസിലാക്കിയ വെസ്റ്റേൺ സ്ത്രീകളെ പോലെ ആയിരുനില്ല.

ശുദ്ധകധികാരിയും സമാന ചിന്താഗതി ഉള്ളവളാണെന്നു മനസ്സിലായി.മുക്കത്താണ് ശുണ്ഠിയുള്ളതെന്ന് പിന്നെയാണ് പിടികിട്ടിയത് പൊതുവായ കാര്യങ്ങൾ സംസാരിച്ചതോടെ ഞങ്ങൾ കുറെ കൂടുതൽ അടുത്തു. പക്ഷെ എന്റെ പരിമിതികൾ എനിക്ക് നല്ലവണ്ണം അറിയാവുന്നത് കൊണ്ട് അടുത്ത ദിവസം കൂടുതൽ മുഖം കൊടുക്കാതെ കടന്നു പോയി. പിറ്റേന്ന് checkout ആയി.ആലപ്പുഴ വഴി trivandrum train സമയത്ത് ഇല്ലാത്തത് കൊണ്ട് ബസിൽ പോകമെന്നായി.ഞാൻ സഹായിക്കാമെന്ന് ഏറ്റു.ബസ് സ്റ്റാൻഡിൽ ആണേ തിരക്കോട് തിരക്ക്. അവസാനം നിർത്താൻ പോകുന്ന ഒരു സൂപ്പർ ഫസ്റ്റിൽ ലഗേജ് സീറ്റിൽ വെച്ച് സീറ്റ്‌ റിസേർവ് ചെയ്യുന്ന ക്ലാസിക് കേരള ടെക്‌നിക് കാണിച്ചു കൊടുത്തു. അത് കണ്ടിട്ടാണോ അതോ ഞാൻ അവളെ പറഞ്ഞു വിടാൻ ആത്മാർഥമായി ശ്രമിക്കുന്നത് കണ്ടിട്ടാണോ അറിയില്ല

കണ്ണ് നിറയുന്നത് ഞാൻ ശ്രെദ്ധിച്ചായിരുന്നു. പിന്നെ എന്നും ഫോൺ വിളിക്കും. അവൾ പോയ സ്ഥലങ്ങളെയും കാഴ്ചകളെയും പറ്റി പറയും, ഞാൻ പറഞ്ഞിട്ടുണ്ടായിരുന്നു ഇന്ത്യയിൽ ഒറ്റക്കാണെന്ന തോന്നൽ വേണ്ട നീ എന്നെ ഒരു നല്ല കൂട്ടുകാരനായി കണ്ടോളു എന്ന്.അങ്ങനെ അവൾ അങ്ങ് രാജസ്ഥാൻ എത്തി, ദൂരം കുടുതോറും ഇഷ്ടവും കൂടി വന്നു. അവസാനം ഓസ്ട്രേലിയിൽ പോകുന്നതിനു മുൻപ് അവൾക് എന്നെ കാണാൻ ആകുമോ എന്നു ചോദിച്ചു. പീക്ക് സീസനിൽ ബിസിനസ് വിട്ടു പോകുന്നത് റിസ്ക് ആണെന്ന് മനസിലാക്കിയിട്ടും, ഏതാനം ദിവസം മാത്രം അടുത്തറിയാവുന്ന ഒരു വെള്ളകാരിയെ കാണാൻ അങ്ങ് രാജസ്ഥാൻ വരെ പോകുന്നത് മണ്ടത്തരം എന്നു കരുതിയ സുഹൃത്തുക്കൾ ഉണ്ടായിട്ടും ഞാൻ വരാം എന്നു വാക്ക് പറഞ്ഞു. പക്ഷേ അടുത്ത 10 ദിവസം kerri വിപാസന മെഡിറ്റേഷന് ജോയിൻ ചെയ്യുകയാണ്.10 ദിവസം സംസാരിക്കാൻ പറ്റില്ല, എന്നോടെന്നല്ല ആരോടും. അത് ആ ആശ്രമത്തിന്റേ റൂൾ ആണ്.11 ആം ദിവസം ഞാൻ കണ്ടോളാം എന്നു പറഞ്ഞു. പിന്നെഉള്ള 10 ദിവസം കൊടും നിശബ്ദദ. അവൾ വിളിച്ച ഫോൺ റെക്കോർഡ് ഇല്ലെങ്കിൽ അങ്ങനെ ഒരു ആൾ ഈ ഭൂമിയിൽ ഉണ്ടെന്ന് വിശ്വാശ്വസിക്കാൻ പ്രയാസം( ഫേസ്ബുക് ഞാൻ ചോദിച്ചില്ല, ). മെഡിറ്റേഷൻ കഴിഞ്ഞാൽ 2 ദിവസം ഉണ്ട് അവൾക് തിരിച്ചു പോകനായി.ഒരു മാസം കഴിഞ്ഞാണ് വീണ്ടും കാണുന്നത്, മൊത്തത്തിൽ ഒരു പുകമറ. അത് ഒരു കോഫി കുടിച്ചപ്പോ മാറിക്കിട്ടി.

എനിക്കു ഇടക്ക് വരുന്ന ഫോൺ കാൾ ശ്രെധിച്ചിട്ടായിരിക്കും ഇവിടെ വരെ വന്നത് ബുദ്ധിമുട്ടയോ എന്നു ചോദിച്ചു, നിന്നെ കാണാതെ പോയിരുന്നെങ്കിൽ അതിലേറെ ബുദ്ധിമുട്ടായേനെ എന്നു മറുപടി കൊടുത്തു. അതോടുകുടെ അവൾ ഫ്ലൈറ്റ് ടിക്കറ്റ് ക്യാൻസൽ ചെയ്തു. എന്നിട്ട് അടുത്ത മാസത്തേക്കു ഒരെണ്ണം ബുക്ക്‌ ചെയ്തു. പുറകെ അവളുടെ വീട്ടീന്ന് കാൾ വന്നു. എന്നെ സൂക്ഷ്‌കണം എന്നൊക്ക പറയുന്നത് ഞാൻ ചെവി വട്ടം പിടിച്ചു കേട്ടു.എന്തോ ഞങ്ങളങ് പരസ്പരം വിശ്വസിച്ചു. അടുത്ത ഒരു മാസം നോർത്ത് ഉന്ത്യ മുഴുവൻ കറങ്ങി. കൂടുതൽ അടുത്തു മനസിലാക്കി. തിരിച്ചു പോയി വീട്ടിൽ പറഞ്ഞു എല്ലാം ശെരിയാക്കി കല്യാണം കഴിക്കാൻ തീരുമാനിച്ചു. അവൾ പോയി 2ആം ദിവസം ലോകത്തുള്ള എയർപോർട്ട് മുഴുവൻ അടച്ചു, കൊറോണ സൃഷ്‌ടിച്ച അടിയാദിരാവസ്ഥ ഞങ്ങളുടെ ബന്ധത്തേ വെല്ലുവിളിച്ചു. അവളുടെ കൂട്ടുകാരും വീട്ടുകാരും വിധിയെഴുതി കുറഞ്ഞത് 2വർഷത്തേക്ക് ഇന്ത്യയിലേക്ക് ഒരു തിരിച്ചു പോക്ക് സാധയമല്ല എന്ന്. ആരും സഹായിക്കാൻ പോയിട്ട് നല്ല ഒരു വാക്ക് പറയാൻ പോലും ഇല്ലായിരുന്നു. അതിനിടക് ഓരോരുത്തന്മാർ അവളെ കോഫി കുടിക്കാനും ഡിന്നർ കഴിക്കാനും വിളിയോട് വിളി. അവരെ കുറ്റം പറഞ്ഞിട്ടും കാര്യമില്ല kerri സുന്ദരിയാണ്.

പക്ഷെ എനിക്ക് അത് തോന്നിയത് അവൾ വള്ളി പുള്ളി വിടാതെ എല്ലാം എന്നോട് പറയുമ്പോഴായിരുന്നു.എല്ലാ ദിവസവും അവളെ ഇവിടെ എത്തിക്കാനായി എല്ലാ വഴികളും നോക്കി.9 മാസത്തിനു ശേഷം ഇന്ത്യ എൻട്രി വിസ ഓപ്പൺ ചെയ്തു. പക്ഷേ ഒന്നും ഉറപ്പില്ല. അവസാനം ഓസ്ട്രേകിയിലേ ഇന്ത്യൻ അംബാസിഡർ ഉൾപ്പടെ എല്ലാർക്കും മെയിൽ ചെയ്തു. ആരാണെന്നും എവിടാണെന്നും നോക്കിയില്ല ചന്നം പിന്നം മെയിൽ അയച്ചു. അങ്ങനെ ഒരു മറുപടി വന്നു എന്റെ സത്യവങ്ൻമൂലവും ഐഡി ചോദിച്ചു കൊണ്ട്. അങ്ങനെ പടി പടിയായി 1 മാസത്തിനുള്ളിൽ visa കിട്ടി. 5 ദിവസത്തിനുമുൻപ് ഞങ്ങൾ വിവാഹിതരായി.

ദീര്‍ഘനാള്‍ എന്റെ സ്വന്തം ശരീരത്തെ ഞാന്‍ വെറുത്തു, ശരീരമെന്നെ വഞ്ചിച്ചു എന്നു വരെ ചിന്തിച്ചു-വിദ്യ ബാലൻ

0
Spread the love

നിരവധി ആരാധകരുള്ള ബോളിവുഡ് താരമാണ് വിദ്യ ബാലൻ.നിരവധി ചിത്രങ്ങളിലൂടെ ഹിന്ദിയിലെ മുൻനിര നായികമാരിൽ ഒരാളാണ് നടി മാറി.സിൽക്ക് സ്മിതയുടെ ജീവിതം പറഞ്ഞ് ദ ഡേർട്ടി പിക്ചർ എന്ന ചിത്രത്തിലൂടെ ദേശീയ പുരസ്‌കാരവും നടിയെ തേടിയെത്തി.പിന്നീട് നിരവധി സ്ത്രീ കേന്ദ്രീകൃത ചിത്രങ്ങളാണ് വിദ്യയെ തേടിയെത്തിയത്.എന്നാൽ കരിയറിൽ തളങ്ങുന്നത് വരെ നടിയുടെ യാത്ര അത്ര എളുപ്പം ആയിരുന്നില്ല.കരിയറിന്റെ ആരംഭത്തിൽ പല തവണ പരിഹാസങ്ങൾക്കും അപമാനങ്ങൾക്കും താൻ ഇരയായിട്ടുണ്ടെന്ന് നടി തന്നെ വെളിപ്പെടുത്തിയിരുന്നു.

ബോഡി ഷെയിമിങ്ങിന് വിധേയയായതിന്റെ ദുരുനുഭവങ്ങൾ തുറന്നു പറയുകയാണ് താരം. ഒരുപാട് കാലം സ്വന്തം ശരീരത്തെ താൻ വെറുത്തിരുന്നുവെന്നും നടി വെളിപ്പെടുത്തി. വാക്കുകൾ, ‘ജീവിതത്തിൽ ഉടനീളം എനിക്ക് ഹോർമോൺ പ്രശ്‌നങ്ങളുണ്ടായിരുന്നു. ദീർഘനാൾ എന്റെ സ്വന്തം ശരീരത്തെ ഞാൻ വെറുത്തു. ശരീരമെന്നെ വഞ്ചിച്ചു എന്നു വരെ ചിന്തിച്ചു. സമ്മർദത്തിലായിരുന്ന നാളുകളിൽ എനിക്ക് ദേഷ്യം വന്നു. ഇച്ഛാഭംഗയായി’ – സിനിമാ ബന്ധമില്ലാത്ത ഒരു കുടുംബത്തിൽ നിന്നാണ് ഞാൻ വരുന്നത്. ഈ വിഷമഘട്ടം അവസാനിക്കില്ല എന്ന് എന്നോട് പറയാൻ ആരുമുണ്ടായിരുന്നില്ല. എന്റെ തടി ഒരു ദേശീയ പ്രശ്‌നമായി കഴിഞ്ഞിരുന്നു.

ഞാൻ എന്നും ഒരു തടിച്ചിയായിരുന്നു. എന്റെ തടി മറ്റുള്ളവരെ ബാധിക്കുന്ന പ്രശ്‌നമല്ല എന്ന് പറയാനുള്ള സാഹചര്യത്തിലായിരുന്നില്ല ഞാൻ. എന്നാൽ ഞാൻ ഒരുപാട് ദൂരം പിന്നിട്ടിരിക്കുന്നു.സ്വന്തം ശരീരത്തെ സ്‌നേഹിച്ച്‌ മുമ്പോട്ട് പോകുന്നത് എളുപ്പമായിരുന്നില്ല . ഓരോ ദിവസവും താൻ സ്വയം അംഗീകരിച്ചു മുമ്പോട്ടു പോയി. അതോടെ ജനങ്ങളിൽ കൂടുതൽ സ്വീകാര്യയായി. അവർ സ്‌നേഹവും അനുമോദനവും നൽകാൻ തുടങ്ങി

ആഗ്രഹങ്ങൾക്കും പ്രതീക്ഷകൾക്കും മേൽ ഇരുൾ വീഴ്ത്തി അവളിൽ ചേക്കേറിയ അർബുദമെന്ന അതിഥിക്ക് ആദരാഞ്ജലികൾ

0
Spread the love

കാൻസർ എന്ന് കേട്ടാൽ തന്നെ ഏവർക്കും ഭയമാണ്.ഈ രോഗം പിടിപെട്ടാൽ എല്ലാം അവസാനിച്ചു എന്ന് കരുതുന്നവരുമുണ്ട്.എന്നാൽ പൊരുതി ജയിക്കുന്നവരുമുണ്ട്.അവർക്ക് ധൈര്യം പകർന്ന് കൂടെ നിൽക്കുന്നവരുമുണ്ട്.ഇപ്പോൾ തന്റെ നല്ലപാതിക്ക് കാൻസർ ആണെന്ന് അറിഞ്ഞപ്പോൾ തളരാതെ ചേർത്ത് നിർത്തിയ ധനേഷ് പങ്കുവെച്ച വാക്കുകളാണ് ശ്രദ്ധേയമാവുന്നത്.രക്തം ഛർദിച്ചു വരണ്ടുചുവന്ന ചുണ്ടുകളുമായി ആശുപത്രിയികിടക്കയിൽ മുഷ്ടിചുരുട്ടിപിടിച്ചു മരുന്നുകൾക്ക്മുന്നിൽ കീഴടങ്ങി അനുസരണയോടെ കിടക്കുമ്പോഴും ഞങ്ങൾക്കുവേണ്ടി ആയിരകണക്കിനാളുകളുടെ പ്രാർത്ഥന ഒന്നുമാത്രമേ ഉണ്ടായിരുന്നുള്ളു…”തളർത്തല്ലേ ദൈവമേയെന്ന്”.. ഇല്ല തളർന്നില്ല…. തളർത്തിയില്ലെന്ന് കുറിപ്പിൽ പറയുന്നു

കുറിപ്പിങ്ങനെ

പിരിയാനാണ് വിധി….എന്നായാലും പിരിയേണ്ടവരാണ്..ഇനി ഒരുമിച്ചു മുന്നോട്ട് പോവില്ല….ഇത് അന്തിമ തീരുമാനമാണ് ഗതികേടിന്റെ കൂരിരുട്ടിലും പൊള്ളുന്നവേദനയിലും പ്രാണൻ മുറുക്കിപിടിച്ചു ദൈവത്തോട് പ്രാർത്ഥിച്ചതും യാചിച്ചതും വേദനയിൽനിന്ന് മോചനം മാത്രമായിരുന്നു….കീമോയുടെയും റെഡിയേഷന്റെയും ചൂടിൽ വെന്തുരുകി മുഖംമങ്ങാതെ ചെറുചിരിയോടെ കരഞ്ഞുതീർത്ത ഇക്കഴിഞ്ഞ കാലമത്രയും ഒരു യുഗം ജീവിച്ചുതീർത്താൽപോലും മതിയാവാത്തവിധം നോവിച്ചു…കാലമെത്ര കഴിഞ്ഞാലും മറക്കാനാവാത്ത അനുഭവങ്ങളിൽ വാർത്തെടുത്ത നീതന്ന ചിതറിയ ചിതലരിക്കാത്ത ഓർമ്മകൾ മനസ്സിൽനിന്നുപോലും പടിയിറക്കി വിടുകയാണ് ….കീറിമുറിച്ചു തളർന്നുക്ഷീണിച്ച ശരീരവും,
എണ്ണമില്ലാത്ത സൂചികൾതുളഞ്ഞുകയറി ചുരുങ്ങിയ നാടിഞരമ്പുകളും,

രക്തം ഛർദിച്ചു വരണ്ടുചുവന്ന ചുണ്ടുകളുമായി ആശുപത്രിയികിടക്കയിൽ മുഷ്ടിചുരുട്ടിപിടിച്ചു മരുന്നുകൾക്ക്മുന്നിൽ കീഴടങ്ങി അനുസരണയോടെ കിടക്കുമ്പോഴും ഞങ്ങൾക്കുവേണ്ടി ആയിരകണക്കിനാളുകളുടെ പ്രാർത്ഥന ഒന്നുമാത്രമേ ഉണ്ടായിരുന്നുള്ളു…”തളർത്തല്ലേ ദൈവമേയെന്ന്”..ഇല്ല തളർന്നില്ല…. തളർത്തിയില്ല പ്രാണന്റെ പാതിയായ് കണ്ട അവളുടെ ജീവനെടുക്കാൻ തുനിഞ്ഞു ഒട്ടും ദയയും ദാക്ഷണ്യവുമില്ലാതെ നരകയാതനകളുടെ നിലയില്ലാ കയങ്ങളിലേക്ക് തട്ടിയെറിഞ്ഞു റേഡിയേഷന്റെയും കീമോയുടെയും അഗ്നിയിലിട്ടെരിച്ചു ആഗ്രഹങ്ങൾക്കും പ്രതീക്ഷകൾക്കും മേൽ ഇരുൾ വീഴ്ത്തി അവളിൽ ചേക്കേറിയ അർബുദമെന്ന അവളിലെ കാമുകനായ അതിഥിക്ക്#ആദരാഞ്ജലികൾ#

ഉയർത്തെഴുന്നേൽപ്പിന് തടസ്സം നിന്ന കാമുകനെ വേരോടെ പിഴുതെടുക്കാൻ നിങ്ങളുടെയെല്ലാം ഉള്ളുരുകിയുള്ള പ്രാർത്ഥനയും കണ്ണീരും ദൈവത്തിനു കേൾക്കാതിരിക്കാൻ സാധിച്ചില്ല….ഒടുവിൽ വിട്ടുപിരിയേണ്ടിവന്നു കാമുകന് …നിന്റെ കടന്നുവരവിൽ നെഞ്ചിൽ കൈവച്ചു പറഞ്ഞിരുന്നു നിനക്കെതിരെ വിധിപറയാൻ അവളുടെ നെറ്റിയിലെ സിന്ദൂരം ഒന്നുകൂടെ നീട്ടിവരയ്ക്കുമെന്ന്….ജീവനുവേണ്ടി തേരോടുമ്പോൾ പ്രാർത്ഥനയോടെ സ്നേഹത്തിൽ പൊതിഞ്ഞപടയാളികളും ഒരേ മനസ്സോടെ നിനക്കെതിരെ നിന്നാൽ ഞങ്ങൾക്ക് തോൽവിയെന്ന ചിന്ത കേട്ടുകേൾവി മാത്രമായിരിക്കും…. “”ഒടുവിൽ ജയം ഞങ്ങൾക്കുതന്നെ”

പൃഥ്വിരാജ് ചിത്രത്തില്‍ നിന്നും അഹാനയെ ഒഴിവാക്കിയത് രാഷ്ട്രീയ നിലപാടുകള്‍ കൊണ്ടോ? കാരണം വ്യക്തമാക്കി നിര്‍മ്മാതാക്കള്‍

0
Spread the love

പൃഥ്വിരാജ് നായകനാകുന്ന ‘ഭ്രമം’ സിനിയില്‍ നിന്നും നടി അഹാന കൃഷ്ണയെ ഒഴിവാക്കിയത് രാഷ്ട്രീയ കാര്യങ്ങളാലാണ് എന്ന റിപ്പോര്‍ട്ടുകളെ തള്ളി സിനിമയുടെ നിര്‍മ്മാതാക്കള്‍. രാഷ്ട്രീയ നിലപാടുകള്‍ കൊണ്ടാണ് സിനിമയില്‍ നിന്നും അഹാനയെ മാറ്റിയത് എന്ന റിപ്പോര്‍ട്ടുകള്‍ ശ്രദ്ധയില്‍പ്പെട്ടു, ഈ ആരോപണത്തെ ശക്തമായി എതിര്‍ക്കുന്നുവെന്നും ഓപ്പണ്‍ ബുക്ക് പ്രൊഡക്ഷന്‍സിന്റെ പ്രസ്താവനയില്‍ വ്യക്തമാക്കി.

പ്രസ്താവനയുടെ പൂര്‍ണ്ണരൂപം:

ബഹുമാന്യരെ ഞങ്ങള്‍ ഓപ്പണ്‍ ബുക്ക് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നിര്‍മിച്ച ഭ്രമം എന്ന സിനിമയില്‍ അഭിനേതാക്കളുടെ തിരഞ്ഞെടുപ്പിലോ ടെക്‌നിഷ്യന്‍മാരെ നിര്‍ണ്ണയിക്കുന്നതിലോ ഏതെങ്കിലും തരത്തിലുള്ള രാഷ്ട്രീയ പരിഗണനകള്‍ ഇല്ല എന്ന് ആദ്യം തന്നെ ഓപ്പണ്‍ ബുക്കിന്റെ സാരഥികള്‍ എന്ന രീതിയില്‍ ഞങ്ങള്‍ വ്യക്തമാക്കുന്നു. ഇന്ന് ചില മാധ്യമങ്ങളില്‍ അഹാനയെ സിനിമയില്‍ നിന്ന് ഒഴിവാക്കിയത് രാഷ്ട്രീയ നിലപാടുകള്‍ മുന്‍നിര്‍ത്തിയാണെന്ന വാര്‍ത്ത ഞങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടു. ഈ വാര്‍ത്തയില്‍ ഉദ്ദേശിച്ച ചിത്രം ഞങ്ങള്‍ നിര്‍മിച്ച ഭ്രമം എന്ന സിനിമയാണെങ്കില്‍ ആ ആരോപണത്തെ ഓപ്പണ്‍ ബുക്ക് പ്രൊഡക്ഷന്‍സ് ശക്തമായി എതിര്‍ക്കുന്നു

ഒരു സിനിമയില്‍ കഥാപാത്രത്തിന് അനിയോജ്യമായ അഭിനേതാക്കളെ തിരഞ്ഞെടുക്കുന്നത് ആ സിനിമയുടെ സംവിധായകനും, എഴുത്തുക്കാരനും, ക്യാമറമാനും, നിര്‍മാതാക്കളും മാത്രമാണ്. അഹാനയെ ഞങ്ങള്‍ പരിഗണിച്ചുവെന്നത് ശരിയാണ്, പക്ഷേ അന്തിമ തീരുമാനം ക്യാമറ ടെസ്റ്റിനും കോസ്റ്റ്യൂം ട്രയലിനും ശേഷം മാത്രമായിരിക്കും എന്നും ഞങ്ങള്‍ അഹാനയെ അറിയിച്ചിരുന്നു. അതുവരെ ഈ സിനിമയില്‍ പരിഗണിച്ച കാര്യം പുറത്തു പറയരുത് എന്നും നിര്‍മ്മാതാക്കള്‍ എന്ന നിലയില്‍ ഞങ്ങള്‍ അവരെ അറിയിച്ചിരുന്നു. നിര്‍ഭാഗ്യവശാല്‍ അഹാനയുടെ പേര് ചില മാധ്യമങ്ങളില്‍ വരുകയും ചെയ്തു.

അഹാന മറ്റൊരു സിനിമയുടെ ജോലിയില്‍ ആയിരുന്നതിനാല്‍ ക്യാമറ ടെസ്റ്റിനും കോസ്റ്റ്യൂം ട്രയലും ആദ്യം നിശ്ചയിച്ച ഡേറ്റില്‍ നടന്നില്ല; അഹാനയ്ക്ക് കോവിഡ്-19 ബാധിച്ചതിനാല്‍ വീണ്ടും അത് വൈകുകയായിരുന്നു. അവര്‍ രോഗമുക്ത ആയ ശേഷം 2021 ജനുവരി 10ന് ക്യാമറ ടെസ്റ്റും കോസ്റ്റ്യൂം ട്രയലും നടത്തി. കോസ്റ്റ്യൂം ട്രയലിന്റെ ചിത്രങ്ങള്‍ കണ്ട ശേഷം സംവിധായകാനും എഴുത്തുക്കാരനും നിര്‍മ്മാതാക്കളും അഹാന ഈ കഥാപാത്രത്തതിനു അനുയോജ്യ അല്ല എന്ന നിഗമനത്തില്‍ എത്തിയിരുന്നു. ഈ വിവരം അഹാനയെ വിളിച്ച്‌ ഔദ്യോഗികമായി അറിയിക്കുകയും ക്ഷമാപണം നടത്തുകയും അടുത്ത പ്രോജക്ടില്‍ ഒന്നിച്ച്‌ പ്രവര്‍ത്തിക്കാം എന്ന് പറയുകയും ചെയ്തു.

ഈ തീരുമാനം തികച്ചും തൊഴില്‍പരമായ തീരുമാനമാണെന്നും അതില്‍ ഒരു രാഷ്ട്രീയ പ്രേരണയും കലര്‍ന്നിട്ടില്ലെന്നും ഞങ്ങള്‍ക്ക് ഉറച്ച വിശ്വാസമുണ്ട്. ഞങ്ങള്‍ 25 വര്‍ഷമായി സിനിമയില്‍ പ്രവര്‍ത്തിക്കുന്നവരാണ്. സിനിമ ഞങ്ങളുടെ തൊഴിലിടമാണ്, തൊഴില്‍ ഞങ്ങള്‍ക്ക് ദൈവമാണ്. ഞങ്ങളുടെ തൊഴിലിടങ്ങളില്‍ ജാതി, മതം, വംശീയം, വര്‍ണ്ണം, ലിംഗഭേദ, കക്ഷി രാഷ്ട്രീയം എന്നീ ഒരു വിവേചനങ്ങളും ഉണ്ടാവാതിരിക്കാന്‍ എന്നും ശ്രദ്ധിക്കാറുണ്ട്, ഉറപ്പുവരുത്താറുണ്ട്. ഇനിയും അത് തന്നെ ആയിരിക്കും ഞങ്ങളുടെ നയം.

ആരുടെ എന്ത് താത്പര്യങ്ങള്‍ക്ക് വേണ്ടിയാണെങ്കിലും ഞങ്ങളുടെ തൊഴിലിടങ്ങളെ ഇത്തരം വിവേചനങ്ങളിലേക്ക് വലിച്ചിഴക്കരുത് എന്ന് ഞങ്ങള്‍ താഴ്ചയായി അഭ്യര്‍ത്ഥിക്കുന്നു, അപേക്ഷിക്കുന്നു. ഈ കത്തിന്റെ അവസാനം ഒരു കാര്യം കൂടെ കൂട്ടിച്ചേര്‍ക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. ശ്രീ പൃഥ്വിരാജ് സുകുമാരനോ ഭ്രമം സിനിമ ടീമിലെ മറ്റ് അംഗങ്ങള്‍ക്കോ ഭ്രമത്തിന്റെ കാസ്റ്റിങ് തീരുമാനങ്ങളുമായി യാതൊരു ബന്ധവുമില്ലെന്ന് ഞങ്ങള്‍ വ്യക്തമായി പറയാന്‍ ആഗ്രഹിക്കുന്നു.

118,800FansLike
97,086FollowersFollow
82,645FollowersFollow
89,036SubscribersSubscribe

Latest posts