Home Blog Page 1240

‘എല്ലാം ശരിയായി വരുന്നു’; പരിക്ക് പറ്റി വിശ്രമിക്കുന്ന ഫഹദിന്റെ ചിത്രവുമായി നസ്രിയ

0
Spread the love

ഷൂട്ടിങ്ങിനിടെ സംഭവിച്ച അപകടത്തിന് ശേഷം വീട്ടില്‍ വിശ്രമിക്കുന്ന ഫഹദ് ഫാസിലിന്റെ ചിത്രം പങ്കുവെച്ച്‌ നസ്രിയ. തന്റെ ഇന്‍സ്റ്റഗ്രാമിലാണ് ഫഹദ് മുറിയില്‍ കിടന്നുറങ്ങുന്ന ചിത്രം നസ്രിയ പങ്കുവെച്ചത്.

എല്ലാം ശരിയായി വരുന്നു എന്നാണ് നസ്രിയ ചിത്രത്തിന് നല്‍കിയ കാപ്ക്ഷന്‍. ചിത്രത്തിന് താഴെ ദുല്‍ഖര്‍ സല്‍മാന്‍, വിനയ് ഫോര്‍ട്ട്, സൗബിന്‍ ഷാഹിര്‍, അന്ന ബെന്‍ എന്നീ താരങ്ങളും കമന്റ് ചെയ്തിട്ടുണ്ട്. പെട്ടന്ന് തന്നെ പരിക്ക് പറ്റിയത് ഭേദമാകട്ടെ എന്ന പ്രേക്ഷകരും കമന്റ് ചെയ്യുന്നുണ്ട്.

മാര്‍ച്ച്‌ മൂന്നാം തീയതിയാണ് ഫഹദിന് ഷൂട്ടിങ് സെറ്റില്‍ നിന്ന് പരിക്ക് പറ്റുന്നത്. കെട്ടിടത്തിന് മുകളില്‍ നിന്ന് വീണതിനെ തുടര്‍ന്നാണ് പരിക്ക് പറ്റിയത്.

അപകടത്തെ തുടര്‍ന്ന താരത്തെ കൊച്ചിയിലെ സൗകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും പ്രാധമിക ചികിത്സയ്ക്ക് ശേഷം വീട്ടിലേക്ക് മടക്കിയ അയക്കുകയും ചെയ്തു. മൂക്കിനാണ് പരുക്ക് പറ്റിയിരിക്കുന്നത്. പരുക്ക് ഗുരുതരമല്ലെന്നാണ് സൂചന.

സംസ്കൃതത്തില്‍ വനിതാദിന ആശംസകളുമായി മോഹന്‍ലാല്‍; ‘സ്ത്രീയെ വാഴ്‌ത്താന്‍ മനുസ്മൃതിയിലെ വാചകം തന്നെ വേണോ’ എന്ന് കമന്റുകള്‍

0
Spread the love

പുരാതന നിയമ സംഹിതയായ മനുസ്‌മൃതിയിലെ വാചകം ഉപയോഗിച്ച്‌ വനിതാ ദിന ആശംസകള്‍ നേര്‍ന്ന നടന്‍ മോഹന്‍ലാലിനെ വിമര്‍ശിച്ച്‌ സോഷ്യല്‍ മീഡിയ. പിതൃമേധാവിത്ത ചിന്തകളെ പ്രോത്സാഹിപ്പിക്കുന്ന, അങ്ങേയറ്റം സ്ത്രീവിരുദ്ധമായ വാചകങ്ങള്‍ ഉള്‍ക്കൊള്ളുന്ന, ഒരു ഗ്രന്ഥത്തില്‍ നിന്നുമുള്ള വാചകങ്ങള്‍ തന്നെ സ്ത്രീകള്‍ക്ക് ആശംസ പകരാന്‍ ഉപയോഗിക്കണമായിരുന്നോ എന്നാണ് ഇവരുടെ ചോദ്യം. ഇക്കാര്യം ചൂണ്ടിക്കാണിച്ചുകൊണ്ട് നിരവധി പേരാണ് മോഹന്‍ലാലിന്റെ സോഷ്യല്‍ മീഡിയാ പോസ്റ്റിന്റെ കീഴിലായി എത്തിയത്.

മോഹന്‍ലാല്‍ കുറിച്ച മനുസ്മൃതിയില്‍ നിന്നുമുള്ള വാചകം:

‘yatra nāryastu pūjyante ramante tatra devatāḥ। yatraitāstu na pūjyante sarvāstatrāphalā:’
(സ്ത്രീ എവിടെ ആദരിക്കപ്പെടുന്നുവോ, അവിടെ ദൈവികത വിടരുന്നു
എന്നാല്‍ സ്ത്രീ അപമാനിക്കപ്പെടുന്നിടത്ത്, എല്ലാ പ്രവര്‍ത്തനങ്ങളും വിഫലമായിത്തീരുന്നു.)

ഈ വാചകം തന്നെ സ്ത്രീവിരുദ്ധത നിറഞ്ഞതാണെന്നും സ്ത്രീകളെ പ്രത്യേകം ആദരിക്കേണ്ടതില്ലെന്നും ചിലര്‍ അഭിപ്രായപ്പെടുമ്ബോള്‍ മനുസ്മൃതിയിലെ വാചകം ഉപയോഗിച്ചുകൊണ്ട് വനിതാ ദിന ആശംസകള്‍ നേരുന്നതിലും നല്ലത് മിണ്ടാതെയിരിക്കുന്നതാണെന്നും മറ്റുചിലര്‍ പറയുന്നത്. എന്നാല്‍ മോഹന്‍ലാലിന്റെ പോസ്റ്റിനെ വിമര്‍ശിക്കുന്നവരെ തിരിച്ച്‌ ആക്രമിക്കുന്ന ഏതാനും ചിലരെയും കമന്റ് ബോക്സില്‍ കാണാവുന്നതാണ്. മോഹന്‍ലാലിന്റെ പോസ്റ്റില്‍ തെറ്റേതുമില്ല എന്നിവര്‍ അഭിപ്രായപ്പെടുന്നു.

റോഷന്‍ ആന്‍ഡ്രൂസ് – ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം ‘സല്യൂട്ട്’; പൊലീസ് യൂണിഫോമില്‍ ദുല്‍ഖര്‍ സല്‍മാന്‍; ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി

0
Spread the love

ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ പേരും ഫസ്റ്റ് ലുക്കും പുറത്തുവിട്ടു. സല്യൂട്ട് എന്ന് പേരിട്ടിരിക്കുന്ന ചിത്രം പക്കാ പൊലീസ് സ്‌റ്റോറിയായിട്ടാണ് ഒരുങ്ങുന്നത്.

ബോബി സഞ്ജയ് ആണ് ചിത്രതിന്റെ തിരക്കഥ. ദുല്‍ഖര്‍ സല്‍മാന്റെ പ്രൊഡക്ഷന്‍ കമ്പനിയായ വേഫറര്‍ ഫിലിംസ് തന്നെയാണ് ചിത്രം നിര്‍മ്മിക്കുന്നത്. ദുല്‍ഖറിന്റെ നിര്‍മ്മാണത്തില്‍ ഒരുങ്ങുന്ന അഞ്ചാമത്തെ ചിത്രം കൂടിയാണിത്. ബോളിവുഡ് താരവും മോഡലുമായ ഡയാന പെന്റിയാണ് ചിത്രത്തിലെ നായിക. മനോജ്.കെ.ജയന്‍, അലന്‍സിയര്‍, ബിനു പപ്പു, വിജയകുമാര്‍, ലക്ഷ്മി ഗോപാലസ്വാമി തുടങ്ങിയവരും ചിത്രത്തില്‍ പ്രധാനവേഷങ്ങളില്‍ എത്തും.

സന്തോഷ് നാരായണനാണ് ചിത്രത്തിന് വേണ്ടി സംഗീതമൊരുക്കുന്നത്. ശ്രീകര്‍ പ്രസാദാണ് എഡിറ്റിംഗ്. ഛായാഗ്രഹണം അസ്‌ലം പുരയില്‍, മേക്കപ്പ് സജി കൊരട്ടി, വസ്ത്രാലങ്കാരം സുജിത് സുധാകരന്‍, ആര്‍ട്ട് സിറില്‍ കുരുവിള, സ്റ്റില്‍സ് രോഹിത്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സിദ്ധു പനയ്ക്കല്‍, പി.ആര്‍.ഒ മഞ്ജു ഗോപിനാഥ്.

കിണറിന്റെ ആഴങ്ങളിലേക്ക് വീണ് കുരുന്ന്, 20 അടിയുള്ള കിണറിലേക്കിറങ്ങി സിന്ധു, ധീരത

0
Spread the love

അമ്മ കരയില്‍ നിന്നും കരയുന്നു, കിണറ്റില്‍ കുഞ്ഞിന്റെ ഞരങ്ങല്‍. സഹായം തേടി യുവാവിന്റെ വിളി. ഇതു കേട്ടുകൊണ്ടാണ് കിണറിനരികിലേക്ക് സിന്ധു ഓടി എത്തുന്നത്. പിന്നീട് ഒന്നും നോക്കിയില്ലെ കിണറിന്റെ ആഴങ്ങളിലേക്ക് ജീവന്‍ പണയം വെച്ച് സിന്ധു ഇറങ്ങി. തൊടിയില്‍ ചവിട്ടി നിന്ന് യുവാവിന്റെ കൈകളില്‍ നിന്നും കുഞ്ഞിനെ വാങ്ങി മുകളിലേക്ക് കയറി. കരയില്‍ നിന്നവരുടെ കൈകളിലേക്ക് കുഞ്ഞിനെ സുരക്ഷിതമായി എത്തിച്ചു. ഐക്കരത്തോട്ട് മലയുടെ ചരുവില്‍ ശശിയുടെയും സിന്ധു ഭവനത്തില്‍ സിന്ധുവിന്റെയും ധീരതയും നല്ലമനസ്സുമാണ് രണ്ടര വയസ്സുള്ള ആരുഷിന് പുനര്‍ ജന്മം നല്‍കിയത്.

ഐക്കരേത്ത് അജയഭവനത്തില്‍ അജയന്റെയും ശുഭയുടെയും മകനായ ആരുഷ് ശനിയാഴ്ച വീടിന് പുറത്തിരുന്ന് കളിക്കുകയായിരുന്നു. കുറച്ച് സമയം കഴിഞ്ഞപ്പോള്‍ വലിയ ശബ്ദം കേട്ട് മാതാപിതാക്കള്‍ പുറത്തിറങ്ങി നോക്കി. മകനെ കാണാനില്ലെന്ന് മനസിലായതോടെ അയല്‍വാസിയുടെ മറയില്ലാത്ത കിണറില്‍ നോക്കി. അപ്പോഴാണ് കുട്ടി കിണറില്‍ വീണതാണെന്ന് വ്യക്തമായത്. മാതാപിതാക്കളുടെ ബഹളം കേട്ട് അയല്‍ക്കാര്‍ ഓടിക്കൂടി. പനി ബാധിച്ച് വീട്ടില്‍ ഇരിക്കുകയായിരുന്ന ശശിയും ഓടിയെത്തി. മറ്റുള്ളവര്‍ പകച്ച് നിന്നപ്പോള്‍ സധൈര്യം 20 അടി താഴ്ചയുള്ള കിണറിലേക്ക് ഇറങ്ങി.

എന്നാല്‍ കുഞ്ഞിനെയുമായി കരക്ക് കയറാന്‍ ഒരാളുടെ സഹായം ശശിക്ക് വേണമായിരുന്നു. ഈ സമയമാണ് കുടുംബശ്രീ ഹോട്ടല്‍ നടത്തുന്ന തൊഴിലുറപ്പ് തൊഴിലാളിയായ സിന്ധു ഓടി എത്തിയത്. ഒന്നും നോക്കാതെ സിന്ധു കിണറിലേക്ക് ചാടിയിറങ്ങി. വെള്ളത്തില്‍ മുങ്ങിത്താഴുകയായിരുന്ന കുഞ്ഞിനെയെടുത്ത് ശശി മുകളിലെ തൊടിയില്‍ കയറി നിന്നു. കിണറിലിറങ്ങിയ സിന്ധു കുഞ്ഞിനെ വാങ്ങി മുകളിലേക്ക് സുരക്ഷിതമായി എത്തിച്ചു.

പ്രഥമ ശുശ്രൂഷ നല്‍കിയ ശേഷം കുട്ടിയെ അടൂര്‍ ജനറല്‍ ആശുപത്രിയില്‍ കൊണ്ടുപോയി. പുറമെ കുട്ടിക്ക് പരുക്ക് ഒന്നും ഉണ്ടായിരുന്നില്ല. ആന്തരികമായി പരുക്കുകള്‍ ഉണ്ടോ എന്നറിയാന്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയി. കുഞ്ഞിന് കുഴപ്പമൊന്നും ഇല്ലെന്നാണ് ബന്ധുക്കള്‍ അറിയിച്ചത്.

കുടുംബശ്രീ പ്രവര്‍ത്തകയും തൊഴിലുറപ്പ് തൊഴിലാളിയുമായി സിന്ധുവിന്റെയും ശശിയുടെയും ധീരതയെയും നല്ല മനസ്സിനെയും ഏവരും അഭിനന്ദിക്കുകയാണ്. പോയ പ്രളയ കാലത്ത് നിറഞ്ഞു കിടന്ന കിണറ്റില്‍ വീണ ആടിന് ഒറ്റക്ക് എഠുത്ത് കരക്ക് കയറ്റിയ സിന്ധു നാട്ടുകാരുടെ അഭിനന്ദനം നേടിയിരുന്നു.

ഫോട്ടോ എടുത്തതിന് പാര്‍ട്ടി പ്രവര്‍ത്തകനെ തല്ലി നടന്‍ ബാലകൃഷ്ണ

0
Spread the love

ആരാധകനെ തല്ലി വാര്‍ത്ത സൃഷ്ടിച്ച്‌ തെലുങ്ക് സിനിമതാരം ബാലകൃഷ്ണ. ഹിന്ദുപുര്‍ നിയോജക മണ്ഡലത്തിലാണ് സംഭവം. ഇവിടെ പരിപാടിക്ക് എത്തിയ ബാലകൃഷ്ണ അണികളില്‍ ഒരാള്‍ വീഡിയോ പിടിക്കുന്നതില്‍ പ്രകോപിതനായാണ് അയാളെ തല്ലിയത്. ഇയാളുടെ മുഖത്ത് ബാലകൃഷ്ണ അടിക്കുന്നതും, ഇയാളെ വഴക്ക് പറയുന്നതുമായ വീഡിയോ വൈറലായിട്ടുണ്ട്.

നേരത്തെ സെല്‍ഫി എടുത്ത ആരാധകനെ തല്ലിയതും, അങ്കിള്‍ എന്ന് വിളിച്ച യുവ നടന്റെ ചിത്രത്തിന്റെ ഓഡിയോ റിലീസില്‍ മോശമായി പെരുമാറിയതും അടക്കം നിരവധി പ്രശ്‌നങ്ങള്‍ സമാനമായി സൃഷ്ടിച്ചയാളാണ് ബാലകൃഷ്ണ. ഇത്തരത്തില്‍ തന്നെ പുതിയ സംഭവത്തിന്റെ വീഡിയോയും വൈറലായി. സംഭവം വൈറലായതോടെ വിശദീകരണവുമായി അടി കിട്ടിയ ആരാധകന്‍ തന്നെ രംഗത്ത് എത്തി, ‘ഞാന്‍ ബാലയ്യയുടെ ആരാധകനാണ്, അദ്ദേഹത്തിന്റെ രാവിലെ മുതലുള്ള എല്ലാ പരിപാടിയിലും ഞാന്‍ പങ്കെടുത്തിട്ടുണ്ട്.

അവസാനം വീട്ടിലെത്തിയപ്പോള്‍ ആരാധകനാണെന്ന് മനസിലാക്കാതെയാണ് വീഡിയോ എടുത്ത എന്നെ തള്ളിമാറ്റിയത്, അദ്ദേഹം എന്നെ തൊട്ടതില്‍ ഞാന്‍ അഭിമാനം കൊള്ളുന്നു – അയാള്‍ പറയുന്നു.

അമ്പത് ദിനങ്ങൾ പിന്നിട്ട് ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ: സന്തോഷം പങ്കുവെച്ച്‌ ജിയോ ബേബി

0
Spread the love

ലോക മാധ്യമങ്ങൾ സിനിമയെ വാഴ്ത്തുകയാണ് ഇപ്പോൾ. കേവലം ഒരു നന്ദി പറച്ചിലിൽ നിങ്ങളോടുള്ള നന്ദി പറഞ്ഞു തീർക്കാനാകില്ലന്നും ജിയോ ബേബി കുറിക്കുന്നു.

തൊണ്ടി മുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിന് ശേഷം സുരാജ് വെഞ്ഞാറമ്മൂടും നിമിഷ സജയനും പ്രധാന കഥാപാത്രങ്ങളായി എത്തിയ ചിത്രം ഡിജോ അഗസ്റ്റിൻ, ജോമോൻ ജേക്കബ്, വിഷ്ണു രാജൻ, സർജിൻ രാജ് എന്നിവർ ചേർന്നാണ് നിർമ്മിച്ചത്. ചിത്രത്തിന് മികച്ച പ്രേക്ഷക പ്രതികരണമായിരുന്നു ഇതിനോടകം തന്നെ ലഭിച്ചത്.

നടന്‍ ദേവന്‍ ബിജെപിയില്‍ ചേര്‍ന്നു, കേരള പീപ്പിള്‍സ് പാര്‍ട്ടി ബിജെപിയില്‍ ലയിച്ചു

0
Spread the love

നടന്‍ ദേവന്‍ ബിജെപിയില്‍ ചേര്‍ന്നു. ബിജെപി അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ നയിച്ച വിജയ് യാത്രയുടെ സമാപനവേദിയില്‍ കേന്ദ്ര അഭ്യന്തര മന്ത്രി അമിത്ഷായാണ് ദേവനെ ബിജെപിയിലേക്ക് സ്വാഗതം ചെയ്തത്. കേരള പീപ്പിള്‍സ് പാര്‍ട്ടി എന്ന പേരില്‍ സ്വന്തം പാര്‍ട്ടിയുമായിട്ടാണ് ദേവന്‍ ഇത്രയും കാലം പൊതുപ്രവര്‍ത്തന രംഗത്തുണ്ടായിരുന്നു. കേരള പീപ്പിള്‍സ് പാര്‍ട്ടിയെ ബിജെപിയില്‍ ലയിപ്പിച്ചാണ് ദേവന്‍ സംഘടനയിലേക്ക് വരുന്നത്.

17 വര്‍ഷം ഒരു കുഞ്ഞിനെ പോറ്റുന്നത് പോലെ വളര്‍ത്തി കൊണ്ടു വന്ന പാര്‍ട്ടിയെയാണ് ബിജെപിയിലേക്ക് ലയിപ്പിക്കുന്നതെന്ന് ദേവന്‍ പറഞ്ഞു. സിനിമയില്‍ വന്ന ശേഷം രാഷ്ട്രീയത്തില്‍ വന്ന ആളല്ല താന്‍ എന്നും കോളേജ് കാലം തൊട്ടേ താന്‍ കെ.എസ്.യു പ്രവര്‍ത്തകനായിരുന്നുവെന്നും ദേവന്‍ പറഞ്ഞു. ദേവനെ കൂടാതെ സംവിധായകന്‍ വിനു കിരിയത്തും ഇന്ന് ബിജെപിയില്‍ ചേര്‍ന്നു,

ദേവനെ കൂടാതെ യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന ഉപാധ്യക്ഷനും പന്തളം ഗ്രാമപഞ്ചായത്ത് മുന്‍ അധ്യക്ഷനുമായ പന്തളം പ്രഭാകരന്‍, മുന്‍ ഐഎഎസ് ഉദ്യോഗസ്ഥനും തിരുവനന്തപുരം, ആലപ്പുഴ ജില്ലാ കളക്ടറുമായിരുന്ന കെ.വി.ബാലകൃഷ്ണന്‍, നടി രാധ തുടങ്ങിയവരും ഇന്ന് അമിത് ഷായുടെ സാന്നിധ്യത്തില്‍ ബിജെപിയില്‍ ചേര്‍ന്നത്.

‘എല്ലാ ദിവസവും ഞായറാഴ്‍ച പോലെ, എല്ലാ രാത്രിയും ശനിയാഴ്‍ച രാത്രി പോലെ’; മകനൊപ്പമുള്ള ചിത്രം പങ്കുവച്ച്‌ മേഘ്ന

0
Spread the love

മേഘ്ന രാജിന്റെയും ചിരഞ്ജീവി സര്‍ജയുടെയും മകന്റെ പുതിയ ചിത്രം ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍. മേഘ്‍ന തന്നെയാണ് ഫോട്ടോ ഷെയര്‍ ചെയ്‍തിരിക്കുന്നത്. ചിത്രമെടുക്കാന്‍ മകന്‍ ഒരുക്കമല്ലായിരുന്നെന്ന് പറഞ്ഞാണ് താരം ഇത് പങ്കുവച്ചത്.

“എല്ലാ ദിവസവും ഞായറാഴ്‍ച പോലെ തോന്നുന്നു. എല്ലാ രാത്രിയും ശനിയാഴ്‍ച രാത്രി പോലെ തോന്നുന്നു!. മാതൃത്വത്തിന്റെ ചെറിയ സന്തോഷങ്ങള്‍. ഞങ്ങള്‍ ചില രഹസ്യങ്ങളും പങ്കിടുന്നു”‌, എന്നു കുറിച്ചാണ് ഇരുവരും ഒന്നിച്ചുള്ള ചിത്രം മേഘ്ന പുറത്തുവിട്ടത്. ആദ്യം അവന്‍ ഫോട്ടോയ്‍ക്ക് തയ്യാറായില്ല, എങ്കിലും ഞാന്‍ ഈ ചിത്രം എടുത്തുവെന്നാണ് മേഘ്‍ന രാജ് പറയുന്നത്. ചീകാത്ത മുടിയും ഉറക്കത്തിലുള്ള രൂപവും അവഗണിച്ചേക്കുവെന്നും താരം പറയുന്നു.

മകനെ കാണാതെ ചിരഞ്‍ജീവി സര്‍ജ മരണത്തിലേക്ക് യാത്രയായത് എല്ലാവരെയും വിഷമിപ്പിച്ചിരുന്നു. ജൂനിയര്‍ ചിരുവിന്റെ ജനനം കുടുംബം വലിയ ആഘോഷമാക്കി മാറ്റിയിരുന്നു.

മനോഹരമായ പത്ത് വര്‍ഷങ്ങള്‍; താജ്മഹലില്‍ നിന്ന് അല്ലു അര്‍ജുനും സ്നേഹ റെഡ്ഡിയും; ചിത്രങ്ങള്‍

0
Spread the love

പത്താം വിവാഹം ആഘോഷമാക്കി നടന്‍ അല്ലു അര്‍ജുനും ഭാര്യ സ്നേഹ റെഡ്ഡിയും. പത്ത് വര്‍ഷത്തെ മനോഹരമായ ജീവിത യാത്ര താജ് മഹലില്‍ വച്ചാണ് ഇരുവരും ആഘോഷമാക്കിയത്. ഭാര്യയ്ക്കൊപ്പമുള്ള മനോഹര ചിത്രങ്ങളും താരം പങ്കുവെച്ചിട്ടുണ്ട്.

പത്താം വിവാഹവാര്‍ഷികാശംസകള്‍ ക്യൂട്ടി. എത്ര മനോഹരമായ പത്ത് വര്‍ഷങ്ങളായിരുന്നു ഇത്. ഇനി എത്രയോ നാളുകളാണ് വരാനുള്ളത്- അല്ലു അര്‍ജു കുറിച്ചു. വെള്ള വസ്ത്രത്തില്‍ താജ് മഹലില്‍ നില്‍ക്കുന്ന ചിത്രങ്ങളും അല്ലു അര്‍ജുന്‍ പങ്കുവെച്ചിട്ടുണ്ട്.

സ്നേഹയും മനോഹരമായ കുറിപ്പുമായി എത്തി. നിനക്ക് ചുറ്റും വിരസമായ നിമിഷങ്ങളൊന്നുമില്ല. പത്ത് വര്‍ഷം മുന്‍പ് റാം ചരണ്‍ എന്നോട് പറഞ്ഞത് ഇതൊരു റോളര്‍ കോസ്റ്റര്‍ ആയിരിക്കുമെന്നാണ്. താഴ്ചകളും ഉയര്‍ച്ചകളുമൊക്കെയായി ഇത് അങ്ങനെ തന്നെയാണ്. മറ്റൊരു രീതിയില്‍ ഞാന്‍ ഇത് ആഗ്രഹിക്കുന്നത്. നനക്ക് ചിന്തിക്കാന്‍ കഴിയുന്നതിനുമപ്പുറം ഞാന്‍ നിന്നെ സ്‌നേഹിക്കുന്നു.- സ്നേഹ കുറിച്ചു.

മകള്‍ നായികയായി എത്തുന്ന ആദ്യ ചിത്രത്തില്‍ അഭിനയിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷം; കൃഷ്ണകുമാര്‍

0
Spread the love

മലയാള സിനിമയില്‍ ഒരു പിടി നല്ല വേഷങ്ങള്‍ കൈകാര്യം ചെയ്തു കൊണ്ട് മലയാളികളുടെ മനസ്സില്‍ സ്ഥാനം നേടിയിട്ടുള്ള ഒരു താരമാണ് കൃഷ്ണകുമാര്‍. തന്റെ മകള്‍ ഇഷാനി നായികയായെത്തുന്ന വണ്‍ എന്ന ചിത്രത്തില്‍ ഒരു കഥാപാത്രമായി എത്താന്‍ സാധിച്ചതിന്റെ സന്തോഷം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കുകയാണ് കൃഷ്ണകുമാര്‍. മമ്മൂട്ടി നായകനായെത്തുന്ന ഈ ചിത്രത്തില്‍ വിജിലന്‍സ് ഡയറക്ടറായ അലക്‌സ് തോമസ് എന്ന കഥാപാത്രമായാണ് കൃഷ്ണകുമാര്‍ എത്തുന്നത്. തന്റെ കഥാപാത്രത്തിന്റെ പോസ്റ്റര്‍ റിലീസ് ചെയ്യുന്നതിനോടൊപ്പമാണ് താരം തന്റെ ഈ സന്തോഷം പങ്കു വെച്ചത്.

കൃഷ്ണകുമാറിന്റെ മൂത്ത മകളാണ് അഹാന കൃഷ്ണകുമാര്‍. രാജീവ് രവി സംവിധാനം ചെയ്ത ഞാന്‍ സ്റ്റീവ് ലോപസ് എന്ന ചിത്രത്തിലൂടെയാണ് അഹാന സിനിമ രംഗത്തേക്ക് കടന്നു വന്നത്. ഒരുപിടി നല്ല ചിത്രങ്ങള്‍ ചെയ്‌തെങ്കിലും അച്ഛനും മകളും ഒരുമിച്ച്‌ ഒരു ചിത്രത്തിലും അഭിനയിച്ചിയട്ടില്ല. സിനിമ രംഗത്ത് സജീവമാണെങ്കിലും ഇതുവരെ തന്റെ മകളോടൊപ്പം ഒരു ചിത്രത്തില്‍ പോലും അഭിനയിക്കാന്‍ സാധിച്ചിട്ടില്ലന്നും, ഇപ്പോള്‍ മൂന്നാമത്തെ മകളായ ഇഷാനി നായികയായി എത്തുന്ന ആദ്യ ചിത്രത്തില്‍ തന്നെ അഭിനയിക്കാന്‍ കഴിഞ്ഞു എന്നതില്‍ ഏറെ സന്തോഷവാനാണെന്നും താരം പറഞ്ഞു.

മാര്‍ ഇവാനിയസ് കോളേജില്‍ ബിരുദം പൂര്‍ത്തിയാക്കിയ ഇഷാനി മോഡലിംഗ് രംഗത്തും സജീവമാണ്. കൃഷ്ണ കുമാറും കുടുബവും സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. സിനിമയിലേയ്ക്ക് വരുന്നുതിനു മുമ്ബേ തന്നെ യൂട്യൂബ് വീഡിയോകള്‍ വഴി ആളുകള്‍ക്ക് ഏറെ പരിചിതരാണ് കൃഷ്ണ കുമാറിന്റെ നാലു പെണ്‍മക്കളും. സിനിമയില്‍ നിന്നും ഉളളതിനേക്കാള്‍ കൂടുതല്‍ ആരാധകര്‍ ഇപ്പോള്‍ ഇവര്‍ക്കുണ്ട് എന്നതാണ് യാഥാര്‍ഥ്യം.

118,800FansLike
97,086FollowersFollow
82,645FollowersFollow
89,036SubscribersSubscribe

Latest posts