Home Blog Page 1242

കുഞ്ഞതിഥി വരുന്നുണ്ട്, നിറവയറുമായി ശ്രേയാ ഘോഷാല്‍; ആശംസകളുമായി ആരാധകര്‍

0
Spread the love

ഭാഷയുടെ അതിർ വരമ്പുകളില്ലാതെ പാടുന്ന ഗായികയാണ് ശ്രേയാ ഘോഷാൽ. ബോളിവുഡിൽ മാത്രമല്ല തെന്നിന്ത്യയിലും പ്രിയങ്കരിയാണ് ശ്രേയ. ഇപ്പോൾ തനിക്ക് കുഞ്ഞ് പിറക്കാൻ പോകുന്നതിന്റെ സന്തോഷം പങ്കുവച്ചിരിക്കുകയാണ് ഗായിക. നിറവയറുമായി നിൽക്കുന്ന ചിത്രം പങ്കിട്ടാണ് താരം കുഞ്ഞതിഥി വരുന്നത് ആരാധകരെ അറിയിച്ചത്.

‘ബേബി ശ്രേയാദിത്യ വരുന്നുണ്ട്. ഷിലാദിത്യയും ഞാനും വളരെ സന്തോഷത്തോടെയാണ് ഈ വാർത്ത നിങ്ങളെ അറിയിക്കുന്നത്. ജീവിതത്തിൽ പുതിയ അദ്ധ്യായത്തിന് തുടക്കമിടുമ്പോൾ നിങ്ങൾ എല്ലാവരുടേയും സ്‌നേഹവും അനുഗ്രഹവും വേണം.’ ശ്രേയാ ഘോഷാൽ ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി.

വിവരം അറിഞ്ഞശേഷം പ്രമുഖരും ആരാധകരും ഉള്‍പ്പടെ നിരവധി പേരാണ് പ്രിയഗായികയ്‌ക്ക് ആശംസകളുമായി എത്തിയിരിക്കുന്നത്. ശ്രേയയും ഷിലാദിത്യയും 2015ലാണ് വിവാഹിതരാവുന്നത്. നീണ്ട നാളത്തെ പ്രണയത്തിന് ശേഷമായിരുന്നു ഇരുവരുടേയും വിവാഹം.

ഷൂട്ടിങ്ങിനിടെ പരിക്ക്; ഫഹദ് ഫാസിലിനെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി

0
Spread the love

പുതിയ സിനിമയുടെ ചിത്രീകരണത്തിനിടെ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് പരുക്കേറ്റ നടന്‍ ഫഹദ് ഫാസിലിനെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. മൂക്കിന്റെ എല്ലിന് ചെറിയ പൊട്ടലേറ്റതിനെ തുടര്‍ന്നായിരുന്ന ശസ്ത്രക്രിയ. എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ശസ്ത്രക്രിയ നടക്കിയ ഫഹദിനെ ബുധനാഴ്ച ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തു.

പുതിയ ചിത്രം മലയന്‍കുഞ്ഞിന്റെ ചിത്രീകരണത്തിനിടെയായിരുന്നു അപകടം. മണ്ണിനടിയിലേക്ക് ഒലിച്ചു പോകുന്ന രംഗം ചിത്രീകരിക്കുന്നതിനിടെയാണ് താരത്തിന് വീണു പരുക്കേറ്റത്. ഷൂട്ടിങ്ങിനായി ഏലൂരിലെ സ്റ്റുഡിയോയില്‍ നിര്‍മിച്ച വീടിന്റെ മുകളില്‍ നിന്നാണ് താരം വീണത്. ചിത്രീകരണത്തിനിടെ മുകളില്‍ നില്‍ക്കുകയായിരുന്ന താരത്തിന് ബാലന്‍സ് നഷ്ടപ്പെടുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് ഷൂട്ടിങ്ങിന് ഇടവേള നല്‍കിയിരിക്കുകയാണ്.

ദിലീപിന്റെ തോളില്‍ ചാഞ്ഞ് മഹാലക്ഷ്മി; വൈറലായി താര പുത്രിയുടെ പുതിയ ചിത്രം

0
Spread the love

ദിലീപിന്റെയും കാവ്യയുടെയും മകള്‍ മഹാലക്ഷ്മിയുടെയും പുതിയ ചിത്രമാണ് സോഷ്യല്‍ മീഡിയകളില്‍ വൈറല്‍ ആകുന്നത്. ദിലീപും കാവ്യയും മകളുമായി കണ്ണൂര്‍ വിമാനത്താവളത്തില്‍ എത്തിയപ്പോള്‍ ആരോ പകര്‍ത്തിയ ദൃശ്യമാണ് പുറത്തെത്തിയത്. ചിത്രത്തില്‍ ദിലീപിന്റെ തോളില്‍ ചാഞ്ഞു കിടക്കുന്ന മഹാലക്ഷ്മിയാണുള്ളത്.

അവധി ആഘോഷിക്കുന്നതിന്റെ ഭാഗമായി കാവ്യ മാധവന്റെ നാടായ നീലേശ്വരത്തായിരുന്നു ഇവര്‍. കഴിഞ്ഞ ആഴ്ചയാണ് ദിലീപും കാവ്യയും മഹാലക്ഷ്മിയും നീലേശ്വരത്തെത്തുന്നത്. മഹാലക്ഷ്മിയുടെ ഒരു ഫോട്ടോ ഇതിനു മുമ്ബ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഈ ചിത്രത്തില്‍ മകളെ കയ്യിലെടുത്ത് നില്‍ക്കുന്ന ദിലീപിനു തൊട്ടടുത്തായി കാവ്യയും ഉണ്ടായിരുന്നു.

അനുരാഗ് കശ്യപിനെയും തപ്സി പന്നുവിനെയും ആദായ നികുതി വകുപ്പ് ചോദ്യം ചെയ്തു

0
Spread the love

ബോളിവുഡ് സംവിധായകന്‍ അനുരാഗ് കശ്യപിനെയും നടി തപ്സി പന്നുവിനെയും ആദായ നികുതി വകുപ്പ് ചോദ്യം ചെയ്തു. രാവിലെ ഇരുവരുടെയും വസതികളില്‍ ആദായ നികുതി വകുപ്പ് റെയിഡ് നടത്തിയിരുന്നു. മുംബൈയിലെയും പൂനെയിലെയും 30ന് മുകളില്‍ സ്ഥലങ്ങളിലാണ് രാവിലെ റെയിഡ് നടത്തിയത്. പ്രവര്‍ത്തനം അവസാനിപ്പിച്ച ഫാന്‍റം ഫിലിംസിന്‍റെ ചുവടുപിടിച്ചാണ് റെയിഡെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ബോളിവുഡില്‍ നിന്നും നരേന്ദ്ര മോദി സര്‍ക്കാരിനെയും അവരുടെ നയനിലപാടുകളെയും പ്രത്യക്ഷമായിത്തന്നെ തുറന്നെതിര്‍ത്ത പ്രമുഖരാണ് സംവിധായകന്‍ അനുരാഗ് കശ്യപും നടി തപ്സി പന്നുവും. പൗരത്വ ഭേദഗതി നിയമത്തെയും പ്രതിഷേധക്കാര്‍‌ക്കെതിരെ നടന്ന അക്രമത്തെയും അനുരാഗ് കശ്യപ് രൂക്ഷമായ ഭാഷയിലാണ് വിമര്‍ശിച്ചത്. വിവാദമായ കാര്‍ഷിക നയമങ്ങള്‍ക്കെതിരെ സമരം ചെയ്യുന്ന കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചത് ഉള്‍പ്പെടെ നിരവധി സാമൂഹ്യ വിഷയങ്ങളില്‍ തപ്സി പന്നുവും പ്രതികരണവുമായി രംഗത്തെത്തിയിരുന്നു.

അതെ സമയം ആദായ നികുതി വകുപ്പിന് ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അന്വേഷണം നടക്കുകയെന്നും അത് പിന്നീട് കോടതിയിലെത്തുകയാണ് ചെയ്യാറെന്നും കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ വകുപ്പ് മന്ത്രി പ്രകാശ് ജാവദേക്കര്‍ പ്രതികരിച്ചു. രാഷ്ട്രീയ കാരണങ്ങളാലാണ് റെയിഡെന്ന ചോദ്യത്തിന് ‘ഇത് വളരെ കടുത്തതാണ്’ എന്നാണ് മന്ത്രി പ്രതികരിച്ചത്.

ഇതൊരു ഇതിഹാസതാരത്തിന്റെ കാറായിരുന്നു; അപൂര്‍വ്വചിത്രവുമായി മുരളി ഗോപി

0
Spread the love

കാലം കടന്നു പോവുന്തോറും അമൂല്യമാകുന്ന ചില ഓര്‍മകളും അവശേഷിപ്പിക്കുകളുമുണ്ട്. അത്തരമൊരു ഓര്‍മയെ കുറിച്ച്‌ സംസാരിക്കുകയാണ് നടനും തിരക്കഥാകൃത്തുമായ മുരളി ഗോപി. മലയാളത്തിന്റെ ഇതിഹാസതാരം പ്രേംനസീറിന്റെ വിന്റേജ് കാറിന്റെ ചിത്രമാണ് മുരളി ഗോപി പരിചയപ്പെടുത്തുന്നത്. നീല നിറത്തിലുള്ള ഒരു മേഴ്സിഡസ് കാറാണ് ഇത്.

ഇന്ത്യന്‍ സിനിമയിലെ തന്നെ ആദ്യത്തെ സൂപ്പര്‍ താരം എന്നു വിശേഷിപ്പിക്കാവുന്ന വ്യക്തിത്വമാണ് പ്രേംനസീര്‍. നാടകത്തിലൂടെയാണ് നസീര്‍ തന്റെ കരിയര്‍ ആരംഭിച്ചത്. 1952 ല്‍ പുറത്തിറങ്ങിയ മരുമകള്‍ എന്ന ചിത്രത്തിലൂടെ സിനിമയില്‍ അരങ്ങേറ്റം കുറിച്ച നസീര്‍ അധികം വൈകാതെ മലയാളത്തിലെ തിരക്കുള്ള താരമായി മാറി. 1950 കള്‍ മുതല്‍ 1989ല്‍ മരിക്കുന്നതു വരെ മലയാളസിനിമയില്‍ പ്രേംനസീര്‍ കാത്തുസൂക്ഷിച്ച സൂപ്പര്‍താരപദവി മറ്റാര്‍ക്കും അവകാശപ്പെടാനാവില്ല.

പത്മഭൂഷന്‍, പത്മശ്രീ തുടങ്ങി നിരവധി പുരസ്കാരങ്ങള്‍ സ്വന്തമാക്കിയ പ്രേംനസീറിന്റെ പേരില്‍ രണ്ടു ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡുകളും ഉണ്ട്. 520 സിനിമകളില്‍ നായകനായി അഭിനയിച്ചതിന്റെ പേരിലുള്ളതാണ് ഒരു റെക്കോര്‍ഡ്, മറ്റൊന്ന് 130 സിനിമകളില്‍ ഒരേ നായികയ്ക്ക് (ഷീല) ഒപ്പം അഭിനയിച്ചതിന്റെ പേരിലുള്ളതും. കരിയറില്‍ ഏതാണ്ട് എണ്‍പതോളം നായികമാരുടെ നായകനായി പ്രേംനസീര്‍ വേഷമിട്ടുണ്ട്. ഒരു വര്‍ഷം 30 സിനിമകളില്‍ വരെ അഭിനയിച്ച നായകന്‍ എന്ന വിശേഷണവും പ്രേംനസീറിനു സ്വന്തം.

നടന്‍ ഫഹദ് ഫാസിലിന് ഷൂട്ടിങ്ങിനിടെ സെറ്റിന്‍റെ മുകളില്‍ നിന്നും വീണു പരിക്ക്

0
Spread the love

നടന്‍ ഫഹദ് ഫാസിലിന് ഷൂട്ടിങ്ങിനിടെ പരിക്ക്. ‘മലയന്‍കുഞ്ഞ്’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് പരിക്ക്. പാതാളത്തെ സ്റ്റുഡിയോയില്‍ സിനിമാ ചിത്രീകരണം നടക്കുന്നതിനിടെ വീണു പരിക്കേല്‍ക്കുകയായിരുന്നു.

സിനിമയില്‍ വീട് മണ്ണിനടിയിലേക്ക് ഒലിച്ചു പോകുന്ന രംഗം ചിത്രീകരിക്കുന്നതിനിടെയാണ് താരത്തിന് പരിക്കേറ്റത്. ഷൂട്ടിങ്ങിനായി നിര്‍മിച്ച വീടിന്‍റെ മുകളില്‍ നിന്നാണ് താരം വീണത്. മൂക്കിന്‍റെ പാലത്തിന് പൊട്ടല്‍ ഉണ്ട്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ശസ്ത്രക്രിയക്ക് വിധേയമാക്കി. വീഴ്ചയുടേതായ ചെറിയ വേദനകള്‍ മാത്രമാണ് താരത്തിനുള്ളതെന്നും നിലവില്‍ വിശ്രമത്തിലാണെന്നും താരത്തോടു അടുത്ത വൃത്തങ്ങള്‍ അറിയിച്ചു. സംഭവത്തെ തുടര്‍ന്ന് സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ ചിത്രീകരണം താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. സജിമോന്‍ പ്രഭാകര്‍ സംവിധാനം ചെയ്യുന്ന മലയന്‍കുഞ്ഞിന്‍റെ തിരക്കഥ മഹേഷ് നാരായണന്‍റേതാണ്. സംവിധായകനും ഫഹദ് ഫാസിലിന്‍റെ പിതാവുമായി ഫാസിലാണ് ചിത്രം നിര്‍മ്മിക്കുന്നത്.

പോലീസ് അക്കാദമി ട്രെയിനികളെ നിർബന്ധമായും ‘ദൃശ്യം 2’ കാണിക്കണം’ : ബംഗ്ലാദേശ് പോലീസ് സൂപ്രണ്ട്

0
Spread the love

മലയാളത്തിലെ സൂപ്പർ വിജയത്തിന്റെയൊപ്പം ദൃശ്യം 2 അതിർത്തി കടന്നും അനുമോദനമേറ്റു വാങ്ങുന്നു. ദൃശ്യം 2 പോലീസ് അക്കാദമിയിൽ നിർബന്ധമായും കാണിക്കേണ്ടതാണെന്ന അഭിപ്രായവുമായി ബംഗ്ലാദേശ് പോലീസിലെ അഡീഷണൽ സൂപ്രണ്ടായ മഷ്രൂഫ് ഹൊസൈൻ ഇട്ടിരിക്കുന്ന ഫേസ്ബുക്ക് പോസ്റ്റാണ് ഏറ്റവും ഒടുവിലത്തേത്. പോലീസ് അക്കാദമിയിൽ നിർബന്ധമായും കാണിക്കേണ്ട ചിത്രമാണ് ദൃശ്യം 2 എന്നും പോലീസുകാർ ആകുന്നവർക്കും അല്ലാത്തവർക്കും, ഈ സിനിമ മികച്ച ദൃശ്യാനുഭവമാണെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

‘ ഭാവിയിൽ എനിക്ക് മറ്റൊരു പ്രമോഷൻ ലഭിക്കുകയാണെങ്കിൽ, എന്നെ ബംഗ്ലാദേശ് പോലീസ് അക്കാദമിയിലേക്ക് അയയ്ക്കാൻ ഞാൻ താഴ്മയോടെ പോലീസ് മേധാവിയോട് അഭ്യർത്ഥിക്കും. ഞാൻ ഇതുവരെ പഠിച്ച എല്ലാ കാര്യങ്ങളും ഉപയോഗിച്ച് അസിസ്റ്റന്റ് സൂപ്രണ്ടുമാരുടെ പുതിയ ടീമിനെ പരിശീലിപ്പിക്കും. പോലീസ് ഓഫീസർമാരാകാൻ ആഗ്രഹിക്കുന്നവരും അല്ലാത്തവരും- ദൃശ്യം 2 നിങ്ങൾ രണ്ടുപേരും തീർച്ചയായും കണ്ടിരിക്കേണ്ട ഒന്നാണ്! ‘ ഇങ്ങിനെയാണ്‌ അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

തന്റെ കുറിപ്പ് ദൃശ്യം 2 വിന്റെ അണിയറപ്രവർ‌ത്തക‌ർ പങ്കുവെച്ചതിൽ സന്തോഷം പ്രകടിപ്പിച്ച് ഹൊസൈൻ ഫേസ്ബുക്ക് പേജിലൂടെ രം​ഗത്തെത്തി. മോഹൻലാൽ-ജീത്തു ജോസഫ് കൂട്ടുകെട്ടിൽ ഒരുങ്ങിയ ദൃശ്യം 2 ഫെബ്രുവരി 19ന് ആമസോൺ പ്രൈമിലാണ് റിലീസ് ചെയ്തത്. വൻ സ്വീകാര്യതയാണ് ചിത്രത്തിന് ലഭിച്ചത്.

സെക്കന്‍റ് ഷോ അനുവദിച്ചില്ലെങ്കില്‍ തിയറ്ററുകള്‍ അടച്ചിടുമെന്ന് ഫിലിം ചേംബര്‍

0
Spread the love

സെക്കന്‍റ് ഷോകള്‍ അനുവദിക്കാത്തതിനാല്‍ തിയറ്ററുകള്‍ അടച്ചിടാനുള്ള കടുത്ത തീരുമാനത്തിലേക്ക് ഫിലിം ചേംബര്‍. സര്‍ക്കാരിനോട് പല തവണ ആവശ്യപ്പെട്ടിട്ടും മറുപടി നല്‍കാത്തതില്‍ ഫിലിം ചേംബറിന് അമര്‍ഷമുണ്ട്. തീരുമാനമെടുക്കാന്‍ ഫിലിം ചേംബര്‍ അടിയന്തര യോഗം ഇന്ന് കൊച്ചിയില്‍ വിളിച്ചു ചേര്‍ത്തിട്ടുണ്ട്.

കോവിഡ് കാലത്തെ സിനിമാ വ്യവസായത്തിലെ പ്രതിസന്ധികള്‍ സംഘടനകള്‍ സര്‍ക്കാരിന് മുമ്ബാകെ അറിയിച്ചിരുന്നു. സെക്കന്‍റ് ഷോകള്‍ അടക്കം വേണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാരിന് ഫിലിം ചേംബര്‍ കത്ത് നല്‍കിയിരുന്നു. തിയറ്ററുകള്‍ക്ക് വരുമാനത്തിന്റെ 40 ശതമാനവും സെക്കന്‍റ് ഷോയിലൂടെ ആണ് ലഭിക്കുന്നത്. എന്നാല്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ തിയറ്ററുകള്‍ തുറന്നു പ്രവര്‍ത്തിക്കുന്നത് ഭീമമായ നഷ്ടം ഉണ്ടാക്കുന്നു. സെക്കന്‍റ് ഷോ അനുവദിക്കാത്തതിനാല്‍ രണ്ടാഴ്ചയായി പുതിയ സിനിമകള്‍ റിലീസ് ചെയ്തിട്ടില്ല.

സര്‍ക്കാരില്‍ നിന്ന് അനുകൂല മറുപടി ലഭിച്ചിട്ടില്ല. ഈ പശ്ചാത്തലത്തിലാണ് ഫിലിം ചേംബര്‍ യോഗം ഇന്ന് കൊച്ചിയില്‍ വിളിച്ചു ചേര്‍ത്തത്. നിര്‍മാതാക്കള്‍, വിതരണക്കാര്‍, തിയറ്റര്‍ ഉടമകള്‍ എന്നിവരുടെ പ്രതിനിധികളാണ് യോഗത്തില്‍ പങ്കെടുക്കുക. മന്ത്രി എ കെ ബാലന്‍ വ്യാഴാഴ്ച മുഖ്യമന്ത്രിയെ കണ്ട് കാര്യങ്ങള്‍ ധരിപ്പിക്കാമെന്ന് അറിയിച്ചെങ്കിലും തിയറ്ററുകള്‍ അനിശ്ചിത കാലത്തേക്ക് അടച്ചിടുന്നത് അടക്കമുള്ള കടുത്ത തീരുമാനം ഇന്ന് യോഗത്തില്‍ ഉണ്ടായേക്കും. നിര്‍മാതാക്കളും വിതരണക്കാരും യോഗത്തില്‍ ഇതേ നിലപാട് സ്വീകരിക്കാനാണ് സാധ്യത.

‘പതിവ് സിനിമയില്‍ നിന്നും മാറിയുള്ള സിനിമയാണ് ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍’- അടൂര്‍

0
Spread the love

അടുത്ത കാലത്തിറങ്ങിയതില്‍ വെച്ച്‌ ഏറെ ചര്‍ച്ചചെയ്യപ്പെട്ട ഒരു സിനിമയാണ് ‘ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍’. ഇന്ത്യന്‍ അടുക്കളയിലെ സ്ത്രീകളുടെ കഥയാണ് സിനിമയില്‍ ആവിഷ്ക്കരിച്ചിരിക്കുന്നത്. ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍ സിനിമയെ കുറിച്ചുള്ള അഭിപ്രായങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് പ്രമുഖ സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍. പതിവ് സിനിമയില്‍ നിന്നും മാറിയുള്ള സിനിമയാണ് ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണെന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടിരിക്കുന്നത്.

‘പതിവ് രീതിയില്‍ നിന്നും മാറിയുള്ള സിനിമ.മാറ്റങ്ങള്‍ വരുന്നതില്‍ സന്തോഷമുണ്ട്. കല്യാണം കഴിച്ചുകൊണ്ട് വന്ന പെണ്‍കുട്ടിയെ വീട്ടിലെ അടുക്കളയില്‍ ഒതുക്കുന്ന പ്രവണത, അത് സ്വാഭാവികമാണെന്നാണ് വീട്ടുകാര്‍ കരുതുന്നത്. ഭര്‍ത്താവിന്റെയും അച്ഛന്റെയും മുഖത്തേയ്ക്ക് അഴുക്കുവെള്ളം ഒഴിക്കുന്ന രംഗമാണ് എനിക്ക് ഏറ്റവും ഇഷ്ടമായത്. അടൂര്‍ ഗോപാലകൃഷ്ണന്‍ ഫേസ്ബുക്കില്‍ക്കുറിച്ചു.

‘മഹാനായ ചലച്ചിത്ര സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്‍ണന്‍ മഹത്തായ അടുക്കളയെക്കുറിച്ച്‌ സംസാരിച്ചതില്‍ അതിയായ സന്തോഷം ഉണ്ടെന്നും ചിത്രത്തിന്റെ സംവിധായകന്‍ ജിയോ ബേബി പറഞ്ഞു’.

തൊണ്ടി മുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിന് ശേഷം സുരാജ് വെഞ്ഞാറമ്മൂടും നിമിഷ സജയനും പ്രധാന കഥാപാത്രങ്ങളായി എത്തിയചിത്രമായിരുന്നു ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍.

ആദ്യ പ്രണയത്തെ കുറിച്ച്‌ വാചാലനായി ഉണ്ണി മുകുന്ദന്‍: കാമുകിയെ കുറിച്ച്‌ വെളിപ്പെടുത്തി താരം!

0
Spread the love

മലയാള സിനിമയിലെ യുവതാരങ്ങളില്‍ നിരവധി ആരാധകരുള്ള താരങ്ങളില്‍ ഒരാളാണ് ഉണ്ണി മുകുന്ദന്‍. നായകനായും സഹനടനായും വില്ലന്‍ വേഷങ്ങളിലുമൊക്കെ ഉണ്ണി മുകുന്ദന്‍ തിളങ്ങിയിരുന്നു. ഒരുപക്ഷേ മല്ലു സിംഗ് പോലുളള സിനിമകളാണ് നടന്റെ കരിയറില്‍ വലിയ വഴിത്തിരിവായി മാറിയത്. തുടര്‍ന്ന് മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക് ഭാഷകളിലും തിളങ്ങുകയാണ് ഇപ്പോള്‍ ഉണ്ണി. അതേസമയം റൊമാന്റിക്ക് ഹീറോയായും, മാസ് ഹീറോ റോളുകളിലുമൊക്കെ കിടിലം അഭിനയം കാഴ്ചവെക്കുന്ന ഉണ്ണിയ്ക്ക് ആരാധികമാരും ഏറെയാണ്.

ഉണ്ണിയുടെ പുതിയ സിനിമകള്‍ക്കായെല്ലാം ആകാംക്ഷകളോടെയാണ് ആരാധകര്‍ കാത്തിരിക്കാറുളളത്. എന്നാല്‍, സിനിമാതിരക്കുകള്‍ക്കിടെയിലും ആരാധകര്‍ക്കായി സോഷ്യല്‍ മീഡിയയിലും ആക്ടീവാകാറുളള താരമാണ് ഉണ്ണി. തന്‌റെ എറ്റവും പുതിയ ചിത്രങ്ങളും വിശേഷങ്ങളുമാക്കെ നടന്‍ പങ്കുവെക്കാറുണ്ട്. അതേസമയം ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കി നടന്‍ ഇന്‍സ്റ്റഗ്രാമില്‍ എത്തിയിരുന്നു.

ഇപ്പോഴിതാ ചോദ്യോത്തര വേളയില്‍ തന്റെ കരിയറിനെ കുറിച്ചും ഫിറ്റ്‌നെസിനെ കുറിച്ചുമെല്ലാം നടന്‍ മനസുതുറന്നിരിക്കുകയാണ്. ഗുജറാത്തില്‍ കുട്ടിക്കാലം ചിലവഴിച്ച താരത്തിന് ആദ്യമായി ആകര്‍ഷണം തോന്നിയത് ഗുജറാത്തി ടീച്ചറോട് ആയിരുന്നുവെന്ന് ഒരു ചോദ്യത്തിന് മറുപടിയായി ഉണ്ണി പറഞ്ഞു. പിന്നാലെ നടന്റെ ആദ്യ പ്രണയത്തെ കുറിച്ചും കാമുകിയെ കുറിച്ച്‌ ചോദിച്ചും ആരാധകര്‍ രംഗത്ത് എത്തി.

പൊതുവെ ആരാധകര്‍ക്ക് താരങ്ങളുടെ സ്വകാര്യ ജീവിതത്തെ കുറിച്ചറിയാന്‍ ആകാംക്ഷ ഏറെയാണ്. ഇപ്പോഴിതാ കാമുകിയുടെ പേര് ചോദിച്ചായിരുന്നു സോഷ്യല്‍ മീഡിയയില്‍ ഒരാള്‍ എത്തിയത്. എന്നാല്‍, വഞ്ചകി എന്നാണ് ചിരിച്ചുകൊണ്ട് ഇതിന് ഉണ്ണി മറുപടി നല്‍കിയത്. കൂടാതെ ആദ്യ കാമുകി ഇപ്പോള്‍ വിവാഹിതയാണെന്നും രണ്ട് കുട്ടികളുടെ അമ്മയാണെന്നും ഉണ്ണി കുറിച്ചു. വിവാഹം കഴിക്കാന്‍ ഇപ്പോള്‍ താല്‍പര്യമില്ലെന്നാണ് ഒരു ചോദ്യത്തിന് മറുപടിയായി ഉണ്ണി പറഞ്ഞത്. ഇതിനുളള കാരണവും നടന്‍ വ്യക്തമാക്കി.

ആ കാരണങ്ങള്‍ ഇങ്ങനെയാണ്. ചിലപ്പോള്‍ എല്ലാ സുന്ദരിമാരായ സ്ത്രീകളും വിവാഹിതരാണ്, അല്ലെങ്കില്‍ കമ്മിറ്റഡാണ്. അതുമല്ലെങ്കില്‍ ബ്രേക്ക് അപ്പില്‍ എന്നാണ് നടന്‍ ഈ ചോദ്യത്തിന് മറുപടി നല്‍കിയത്. എന്നാല്‍, ഇഷ്ടമുളള മൂന്ന് നടിമാരെ കുറിച്ചും നടന്‍ വെളിപ്പെടുത്തി. ‘അനു സിത്താര, ശോഭന, കാവ്യ മാധവന്‍’ എന്നിവരാണ് ആ മൂന്ന് നായികമാര്‍. അതേസമയം ഒരാളോട് രഹസ്യമായി ക്രഷുളള കാര്യവും നടന്‍ പറഞ്ഞു. ഉണ്ണി രഹസ്യമായി ഏറെ ഇഷ്ടപ്പെടുന്ന ആ നടി ഭാവനയാണ്..

മമ്മൂട്ടിക്കൊപ്പമുളള മാമാങ്കമാണ് ഉണ്ണി മുകുന്ദന്റതായി ഒടുവില്‍ തിയ്യേറ്ററുകളിലെത്തിയ ചിത്രം. കൈനിറയെ ചിത്രങ്ങളാണ് ഉണ്ണി മുകുന്ദന്റെതായി അണിയറയില്‍ ഒരുങ്ങുന്നത്. അതേസമയം മേപ്പടിയാന്‍ ആണ് ഉണ്ണി മുകുന്ദന്റെതായി അണിയറയില്‍ ഒരുങ്ങുന്ന പുതിയ ചിത്രം. മാത്രമല്ല അഭിനയത്തിനൊപ്പം നടന്‍ ആദ്യമായി നിര്‍മ്മിക്കുന്ന ചിത്രം കൂടിയാണിതെന്ന പ്രത്യകതയും ഉണ്ട്. മേപ്പടിയാന് പുറമെ പൃഥ്വിരാജിനൊപ്പമുളള ഭ്രമം എന്ന ചിത്രവും ഉണ്ണി മുകുന്ദന്റെതായി ഒരുങ്ങുന്നു. ബോളിവുഡ് ചിത്രം അന്ധാദുന്‌റെ റീമേക്ക് കൂടിയാണിത്. കൂടാതെ രവി തേജ നായകനാവുന്ന പുതിയ തെലുങ്ക് ചിത്രത്തിലും നടന്‍ എത്തുന്നുണ്ട്.

118,800FansLike
97,086FollowersFollow
82,645FollowersFollow
89,036SubscribersSubscribe

Latest posts