Home Blog Page 1256

പരസ്യം കണ്ട് ധാത്രി ഹെയര്‍ ഓയില്‍ വാങ്ങിച്ചു, മുടി വളരാതായപ്പോള്‍ ഉപഭോക്താവ് കോടതിയില്‍; പെട്ടത് ‘അനൂപ് മേനോന്‍

0
Spread the love

ധാത്രി ഹെയര്‍ ഓയില്‍ തേച്ചിട്ട് മുടി വളര്‍ന്നില്ലെന്ന ഉപഭോക്താവിന്റെ പരാതിയില്‍ പിഴയിട്ട് ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍. എറണാകുളം വെണ്ണലയിലെ ധാത്രി ആയുര്‍വേദ പ്രൈവറ്റ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍, പരസ്യത്തില്‍ അഭിനയിച്ച നടന്‍ അനൂപ് മേനോന്‍, മെഡിക്കല്‍ ഷോപ്പ് ഉടമ എന്നിവര്‍ക്കെതിരെയും ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍ നടപടി എടുത്തു. വൈലത്തൂര്‍ സ്വദേശി ഫ്രാന്‍സിസ് വടക്കന്‍ നല്‍കിയ പരാതിയിലാണ് നടപടി.

തെറ്റായ പരസ്യം നല്‍കിയെന്ന പരാതിയിലാണ് ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്റെ നടപടി. ധാത്രിയും അനൂപ് മേനോനും പതിനായിരം രൂപ വീതം പിഴ അടയ്ക്കണം. ഉല്‍പ്പന്നം വിറ്റ വൈലത്തൂരിലെ എ വണ്‍ മെഡിക്കല്‍സ് ഉടമ മൂവായിരം രൂപയും പിഴ അടക്കണം. ഉത്പ്പന്നത്തിന്റെ ഗുണനിലവാരം ബോധ്യമാകാതെ പരസ്യത്തില്‍ അഭിനയിച്ചെന്നാണ് അനൂപ് മേനോനെതിരായ കുറ്റം. പിഴത്തുകകള്‍ ഹര്‍ജിക്കാരന് നല്‍കണം.

മുടി വളരുമെന്ന പരസ്യം കണ്ട് 2013 മുതല്‍ ഫ്രാന്‍സിസ് വടക്കന്‍ ഹെയര്‍ ഓയില്‍ വാങ്ങുന്നത് പതിവാക്കിയിരുന്നു. ആറ് ആഴ്ചകള്‍ കൊണ്ട് മുടി വളരുമെന്ന് പരസ്യം കണ്ടായിരുന്നു വാങ്ങിയത്. എന്നാല്‍ എത്ര ഉപയോഗിച്ചിട്ടും മുടി മാത്രം വളര്‍ന്നില്ല. തുടര്‍ന്ന് 2014ല്‍ കോടതിയെ സമീപിച്ചു. അതിലാണ് 2020 ഡിസംബര്‍ അവസാനം വിധി വന്നത്. അഞ്ചു ലക്ഷം നഷ്ടപരിഹാരം ആവശ്യപ്പെട്ടായിരുന്നു ഫ്രാന്‍സിസ് നോട്ടീസ് അയച്ചത്.

പണത്തിന് വേണ്ടിയല്ല കോടതിയില്‍ പോയതെന്നും പോരാടി വിജയിക്കാന്‍ വേണ്ടിയായിരുന്നു. അത് സംഭവിച്ചുവെന്നും ഫ്രാന്‍സിസ് പ്രതികരിച്ചു. പരാതിയുടെ അടിസ്ഥാനത്തില്‍ കോടതി അനൂപ് മേനോനെ വിസ്തരിച്ചപ്പോള്‍ താന്‍ ധാത്രി ഉപയോഗിച്ചിട്ടില്ലെന്നായിരുന്നു മറുപടി. വീട്ടില്‍ നിന്ന് കാച്ചിയ എണ്ണയാണ് ഉപയോഗിക്കാറുളളതെന്നും അനുപ് മേനോന്‍ പറഞ്ഞു. തുടര്‍ന്നാണ് അനൂപ് മേനോന് പിഴയിട്ടത്. പരസ്യങ്ങളില്‍ അഭിനയിക്കുന്നതിന് മുമ്ബ് സിനിമാ താരങ്ങളും സ്‌പോര്‍ട്‌സ് താരങ്ങളും അടക്കമുള്ളവര്‍ക്ക് ഉത്പന്നത്തെപ്പറ്റി കൃത്യമായ ധാരണയുണ്ടായിരിക്കണമെന്ന് കോടതി വ്യക്തമാക്കി. ഉത്പനത്തിന്റെ ഗുണനിലവാരം ഉറപ്പുവരുത്തണമെന്നും കോടതി ആവശ്യപ്പെട്ടു

ഷൂട്ടിംഗിനിടയില്‍ അപകടം ; നടി ഹണി റോസ് പുഴയിലേക്കു വീണു

0
Spread the love

ഫോട്ടോ ഷൂട്ടിനിടയില്‍ നടി ഹണി റോസ് കാല്‍ വഴുതി പുഴയിലേക്കു വീണു. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. ഹണി റോസ് തന്നെയാണ് ഫേസ്ബുക്കിലൂടെ ഈ വീഡിയോ പുറത്തുവിട്ടിരിക്കുന്നത്.

പുഴ വക്കില്‍ നടക്കുന്ന ഫോട്ടോ ഷൂട്ടില്‍ സാരി ധരിച്ചു തലയില്‍ പൂവ് ചൂടിയാണ് താരം പ്രത്യക്ഷപ്പെടുന്നത്. എന്നാല്‍ പുഴ വക്കിലെ പാറയില്‍ ചവിട്ടി കാല്‍ വഴുതി പുഴയിലേക്കു പോകുന്നതാണ് വീഡിയോയിലുള്ളത്. ഈ രംഗത്തോടെയാണ് വീഡിയോ അവസാനിക്കുന്നത്. താരത്തിന് എന്തു സംഭവിച്ചെന്നത് സസ്പെന്‍സാക്കിക്കൊണ്ടാണ് വീഡിയോ പുറത്തുവിട്ടിരിക്കുന്നത്. എന്നാല്‍ ഇത് ഫോട്ടോ ഷൂട്ടിനുവേണ്ടിയുള്ള ടീസറാണെന്നും സൂചനയുണ്ട്.

യുവാവ് അതിക്രമിച്ച്‌ കയറിയത് അഹാനയെ കാണാനാണെന്ന് പൊലീസ്

0
Spread the love

നടന്‍ കൃഷ്ണകുമാറിന്റെ വീട്ടില്‍ കഴിഞ്ഞ ദിവസം അതിക്രമിച്ച്‌ കയറിയ യുവാവ് മലപ്പുറം കൊണ്ടോട്ടി സ്വദേശിയെന്ന് പൊലീസ്. ഫസിലുള്‍ അക്ബര്‍ എന്ന പേരുള്ള യുവാവ് വീട്ടിലേക്ക് അതിക്രമിച്ചു കയറാന്‍ ശ്രമിച്ചത് കൃഷ്ണകുമാറിന്റെ മകളും നടിയുമായ അഹാനയെ കാണാനാണെന്നും രാഷ്ട്രീയ വൈരാഗ്യമല്ലെന്നും പൊലീസ് പറഞ്ഞു.

കൃഷ്ണകുമാറും കുടുംബവും നോക്കി നില്‍ക്കെ ഞായറാഴ്ച രാത്രി  ഒമ്പതരയോടെയായിരുന്നു യുവാവ് വീട്ടില്‍ അതിക്രമിച്ച്‌ കയറിയത്. ഗേറ്റ് ചാടിക്കടന്ന യുവാവ് വീട്ടിലേക്ക് തള്ളിക്കയറാന്‍ ശ്രമിക്കുകയായിരുന്നു. തുടര്‍ന്ന് വട്ടിയൂര്‍ക്കാവ് പൊലീസ് യുവാവിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പ്രതിയുടെ ബന്ധുക്കളുമായി സംസാരിച്ചെങ്കിലും ജാമ്യത്തിലിറങ്ങാനോ ഏറ്റെടുക്കാനോ താല്‍പര്യമില്ലെന്ന് ഇവര്‍ അറിയിച്ചതായും പൊലീസ് പറഞ്ഞു. പിടിയിലായ ആള്‍ മാനസിക അസ്വാസ്ഥ്യമുള്ളയാളോ ലഹരിക്കടിമയോ ആണോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.

അനില്‍ പനച്ചൂരാന്റെ മരണകാരണം ഹൃദയാഘാതം; പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്

0
Spread the love

ന്നലെ അന്തരിച്ച കവിയും ഗാനരചയിതാവുമായ അനില്‍ പനച്ചൂരാന്റെ മരണകാരണം ഹൃദയാഘാതമെന്ന് പോസറ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. മരണത്തില്‍ അസ്വാഭാവികതിയില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വൈകീട്ട് ആറുമണിയോടെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍വച്ചായിരുന്നു പോസ്റ്റ്്മോര്‍ട്ടം. മരണത്തില്‍ അസ്വാഭാവികതയില്ലെന്ന വിവരം ഡോക്ടര്‍മാര്‍ പൊലീസിനെ അറിയിച്ചു.

അനില്‍ പനച്ചൂരാന്റെ മരണത്തില്‍ പൊലീസ് കേസെടുത്തു. ഭാര്യ മായയുടെ പരാതിയില്‍ അസ്വാഭാവിക മരണത്തിന് കായംകുളം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.

അനില്‍ പനച്ചൂരാന് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളുണ്ടായിരുന്നില്ല. പെട്ടെന്നുണ്ടായ മരണമായതിനാല്‍ മരണ കാരണം അറിയണമെന്ന് ആവശ്യപ്പെട്ട് ബന്ധുക്കള്‍ കായംകുളം പൊലീസിനെ സമീപിക്കുകയായിരുന്നു.

രക്തം ഛര്‍ദ്ദിച്ചതിനാലാണ് പോസ്റ്റ്‌മോര്‍ട്ടം ആവശ്യപ്പെട്ടതെന്ന് കുടുംബം വ്യക്തമാക്കി. രാവിലെ സുഹൃത്തുക്കള്‍ക്കൊപ്പം പ്രഭാത സവാരി നടത്തുന്നതിനിടെയാണ് അനില്‍ തലകറങ്ങി വീഴുന്നത്. തുടര്‍ന്ന് ബന്ധുക്കള്‍ മാവേലിക്കരയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു.

അവിടെ നടത്തിയ പരിശോധനയില്‍ കൊവിഡ് സ്ഥിരീകരിച്ചു പിന്നീട് കരുനാഗപ്പള്ളിയിലെ ആശുപത്രിയിലേക്ക് മാറ്റി. ആരോഗ്യനില വഷളായതോടെ തിരുവനന്തപുരം കിംസ് ആശുപത്രിയിലേക്ക് കൊണ്ടുവരികയായിരുന്നു. ഇന്നലെ രാത്രി എട്ടരയോടെയാണ് അന്ത്യം. 51 വയസായിരുന്നു.

ആലപ്പുഴ ജില്ലയില്‍ കായംകുളം ഗോവിന്ദമുട്ടത്ത് വാരണപ്പള്ളി പനച്ചൂര്‍ വീട്ടിലാണ് അദ്ദേഹത്തിന്റെ ജനനം. ഉദയഭാനു, ദ്രൗപതി ദമ്ബതികളുടെ മകനാണ്. അനില്‍കുമാര്‍ പി.യു. എന്നാണ് യഥാര്‍ത്ഥ പേര്. നങ്ങ്യാര്‍കുളങ്ങര ടി.കെ.എം. കോളേജ്, തിരുവനന്തപുരം ലോ അക്കാദമി, വാറങ്കല്‍ കാകതീയ സര്‍വകലാശാല എന്നിവിടങ്ങളില്‍ നിന്നായി വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. ഭാര്യ: മായ. മൈത്രേയി, അരുള്‍ എന്നിവരാണ് മക്കള്‍

അനില്‍ പനച്ചൂരാന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്യും

0
Spread the love

തിരുവനന്തപുരം: അന്തരിച്ച കവി അനില്‍ പനച്ചൂരാന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്യും . പോസ്റ്റ്‌മോര്‍ട്ടം വേണമെന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രി അധികൃതര്‍ നിര്‍ദേശിച്ചതിനെത്തുടര്‍ന്ന് കുടുംബം സമ്മതം അറിയിച്ചു. ഇന്നലെ രാത്രിയാണ് കവിയും ഗാനരചയിതാവുമായ അനില്‍ പനച്ചൂരാന്‍ അന്തരിച്ചത്.

മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ശേഷം സംസ്‌കാര സമയം തീരുമാനിക്കും. കായംകുളത്ത് നിന്ന് പൊലീസ് എത്തിയ ശേഷമായിരിക്കും തുടര്‍നടപടികള്‍ സ്വീകരിക്കുക. ഞായറാഴ്ച രാവിലെ ചെട്ടികുളങ്ങര ക്ഷേത്രത്തില്‍ പോകാനായി വീട്ടില്‍ നിന്നിറങ്ങിയ അനില്‍ വഴിയില്‍ കുഴഞ്ഞുവീഴുകയായിരുന്നു.

മാവേലിക്കര വി എസ് എം ആശുപത്രിയിലും തുടര്‍ന്ന് കരുനാഗപ്പള്ളി വല്യത്ത് ആശുപത്രിയിലും എത്തിച്ചു നടത്തിയ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. വിദഗ്ദ്ധ ചികിത്സയ്ക്കായി തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ വൈകിട്ടോടെ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

അനില്‍ പനച്ചൂരാന് വിട

0
Spread the love

കവിയും ഗാനരചയിതാവുമായ അനില്‍ പനച്ചൂരാന്‍ (51) അന്തരിച്ചു. ഹൃദയാഘാതമാണ് മരണകാരണം എന്നാണ് ആശുപത്രി വൃത്തങ്ങള്‍ വ്യക്തമാക്കിയിട്ടുള്ളത്.കോവിഡ് രോഗ ബാധിതനായിരുന്നു എന്നും കണ്ടെത്തിയിട്ടുണ്ട്. തിരുവനന്തപുരത്തെ കിംസ് ആശുപത്രിയില്‍ ഇന്നലെ രാത്രി ഒമ്ബതരയ്ക്കായിരുന്നു അന്ത്യം.

രാവിലെ സുഹൃത്തുക്കള്‍ക്കൊപ്പം ക്ഷേത്രത്തിലേക്ക് പോയ സമയത്ത് തലചുറ്റലുണ്ടായതിനെ തുടര്‍ന്ന് കായംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു. പിന്നീട് കരുനാഗപ്പള്ളി ജനറല്‍ ആശുപത്രിയിലും തുടര്‍ന്ന് കിംസ് ആശുപത്രിയിലും എത്തിച്ചു. എന്നാല്‍ അവിടെയെത്തി അരമണിക്കൂറിനുള്ളില്‍ മരണം സംഭവിച്ചു. അറബിക്കഥ എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം ഗാനരചയിതാവായി അരങ്ങേറിയത്

ഈഗോ വിഴുങ്ങാത്ത ഭര്‍ത്താവ്, ഇതുപോലൊരാളെ ആരാണ് ആഗ്രഹിക്കാത്തത്, കുറിപ്പ്

0
Spread the love

ഏറെ ആരാധകരുള്ള താരദമ്പതികളാണ് പേളിയും ശ്രീനിഷും.നടിയും അവതാരകയുമാണ് പേളി മാണി. ബിഗ്‌ബോസ് മലയാളം സീസൺ ഒന്നിലെ മത്സരാർത്ഥിയുമായിരുന്നു നടി. ഇതേ ഷോയിലെ മറ്റൊരു മത്സരാർത്ഥിയായ ശ്രീനിഷ് അരവിന്ദുമായി ഷോയ്ക്ക് ഇടെ പേളി പ്രണയത്തിലായി. ഷോ അവസാനിച്ച ശേഷം ഇരുവരും വിവാഹിതർ ആവുകയും ചെയ്തു. ഇപ്പോൾ ജീവിതത്തിലേക്ക് പുതിയ അതിഥിക്കായുള്ള കാത്തിരിപ്പിലാണ് പേളിയും ശ്രീനിഷും.

വളക്കാപ്പ് ചടങ്ങിന്റെ ചിത്രങ്ങളൊക്കെ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. അതേസമയം ശ്രീനിഷിനെ കുറിച്ച് വന്ന ഒരു പോസ്റ്റ് സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു. നിഷ പി എന്ന വ്യക്തിയാണ് കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്. “നന്നായി പഠിച്ചില്ലെങ്കിൽ നല്ല ജോലി വാങ്ങിച്ചില്ലെങ്കിൽ. കൊക്കാച്ചി വരും എന്ന് പറഞ്ഞ് പണ്ട് പേടിപ്പിക്കുന്ന പോലെയാണ് ഇന്ന് എന്റെ പിള്ളേരെ കെട്ടിച്ചു വിടും എന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുന്നത്. വിവാഹം ഒരു priority ആയി അവർക്ക് ഞാൻ കൊടുത്തിട്ടേ ഇല്ല എന്നതാണ് സത്യം…

പക്ഷേ എന്ന് കരുതി, ഒരു മരുമകനെ കുറിച്ച് സ്വപ്‌നങ്ങൾ ഒന്നും ഇല്ലാത്ത ഒരു അമ്മൂമ്മ ആവാൻ ആഗ്രഹം ഇല്ലാത്ത നരാധമി ആയി നിങ്ങൾ എന്നേ കാണരുത്. ദേ എന്റെ സങ്കല്പത്തിലെ മരുമകനെ കാണിച്ചു തരാൻ പറഞ്ഞാൽ ഞാൻ mr srinish pearly യേ കാണിച്ചു തരും. സൈബർ ലോകത്തെ happy couple ഡ്രാമകളെ പുച്ഛത്തോടെ തള്ളി കളയുന്ന ആള് തന്നെയാണ് ഞാനും. എന്നാൽ,, ബിഗ്ഗ്‌ബോസിൽ നിന്ന് തന്നെ ശ്രീനിഷ് ന്റെ യഥാർത്ഥ ക്യാരക്ടർ കണ്ട് ശീലിച്ചു കൊണ്ട് അവരുടെ ജീവിതം ഒരു ഡ്രാമയായി കാണാൻ കഴിയാറില്ല.

ഒരു പെൺകുട്ടിയെ സ്നേഹിച്ചു തുടങ്ങുമ്പോൾ അവൾ എന്തായിരുന്നോ അതിൽ നിന്ന് കടുകിട മാറാൻ സമ്മതിക്കാതെ, അഭിമാനത്തോടെ കൊണ്ട് നടക്കുന്ന ഒരു പുരുഷൻ…”പെർലിക്ക് എപ്പോഴും ചുറ്റും ആളുകളും attentionum വേണം. അവൾ ഇച്ചിരി മൂട് ഓഫ്‌ ആയി കഴിഞ്ഞാൽ ഞാൻ അവളെ തിരക്കുള്ള ഒരിടത്തു കൊണ്ട് പോവും… അവിടെ നാലാളെ കണ്ടാൽ അവരോട് മിണ്ടിയാൽ അവളാകെ മാറും”..

കെട്ടി കഴിഞ്ഞാൽ പെണ്ണിന് സ്നേഹം കൊണ്ട് മതിൽ പണിയുന്നവർക്ക് ഒരു പാഠമാണ് ശ്രീനി. “എവിടെ പോയാലും ആളുകൾ ചുറ്റും കൂടും എന്തൊരു സ്നേഹമാണ് ആളുകൾക്ക്. ഒക്കെ പെർളീടെ ഫാൻസ്‌ ആണു. അവളെ ആണു ആളുകൾക്ക് ഇഷ്ടം.”. കെട്ടിയ പെണ്ണിന് കിട്ടുന്ന കയ്യടികളുടെ തണലിൽ നിൽക്കുന്ന ഈഗോ വിഴുങ്ങാത്ത ഭർത്താവ്…അച്ചന്റെ മകളായി വളർന്ന പെൺകുട്ടിയെ തന്റെ ജീവിതത്തിലേക്ക് പറിച്ചു നടുമ്പോൾ ഒരൊറ്റ വേര് പോലും പൊട്ടാതെ സ്നേഹം കൊണ്ട് നനക്കുന്ന ഒരു ഭർത്താവ്. രണ്ട് മതത്തിൽ പെട്ട കുടുംബങ്ങൾ ആഘോഷങ്ങൾ. ആരും ആരിലേക്കും പോയില്ല രണ്ട് പേരും അവര് തന്നെയാണ്…ഒരു അമ്മ എന്ന നിലക്ക്,. വിവാഹം എന്നാൽ രണ്ട് ജീവിതങ്ങൾ തുല്യമായി ഷെയർ ചെയുക എന്നതല്ലാതെ. ഒന്നിനെ ഉറയുരിച്ചു മറ്റൊന്നായി മാറ്റുക എന്നത് ആവരുത് എന്നാഗ്രഹിക്കുന്നതിൽ തെറ്റില്ലാലോ. അങ്ങനെ ഒന്നിനെ കണ്ടെത്താൻ എനിക്കോ അവർക്കൊ കഴിയുന്ന കാലത്താണ്..ആ സ്വപ്നം ഞാൻ കണ്ടു തുടങ്ങാൻ പോകുന്നത്

തിരക്കഥാകൃത്തും സംവിധായകനുമായ ഷാജി പാണ്ഡവത്ത് അന്തരിച്ചു

0
Spread the love

തിരക്കഥാകൃത്തും സംവിധായകനുമായ ഷാജി പാണ്ഡവത്ത് അന്തരിച്ചു. 63 വയസായിരുന്നു. ഹൃദയശസ്ത്രക്രിയക്കു ശേഷം വീട്ടില്‍ വിശ്രമിക്കുന്നതിനിടെയുണ്ടായ വീഴ്ചയെ തുടര്‍ന്ന് കോട്ടയത്ത് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ആദ്യമായി സംവിധാനം ചെയ്ത ചിത്രത്തിന്റെ റിലീസിനായി കാത്തിരിക്കുന്നതിനിടെയാണ് മരണം.

‘കാക്കത്തുരുത്ത്’ എന്ന ചിത്രമാണ് ഷാജി സംവിധാനം ചെയ്തത്. സെന്‍സറിംഗ് കഴിഞ്ഞ ചിത്രം റിലീസിന് ഒരുങ്ങുകയായിരുന്നു. ഒരു തുരുത്തിലെ ജീവിതം ദൃശ്യവല്‍ക്കരിക്കുന്ന ചിത്രമായിരുന്നു ‘കാക്കത്തുരുത്ത്’. സംവിധായകനായ വേണു ബി നായര്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ നിരവധി തുരുത്തു നിവാസികളും അഭിനയിച്ചിരുന്നു. ഫ്രെയിം ടു ഫ്രെയിമിന്‍റെ ബാനറില്‍ മധുസൂദനന്‍ മാവേലിക്കരയാണ് ഈ ചിത്രത്തിന്‍റെ നിര്‍മ്മാണം.

നിരവധി സിനിമകളുടെ തിരക്കഥാകൃത്തായും ഷാജി പ്രവര്‍ത്തിച്ചിട്ടുണ്ട്. ‘ആവണിക്കുന്നിലെ കിന്നരിപ്പൂക്കള്‍’ എന്ന ചിത്രത്തിന് കഥയെഴുതിയ അദ്ദേഹം പ്രായിക്കര പാപ്പാന്‍, ഗംഗോത്രി, കവചം എന്നി സിനിമകള്‍ക്ക് തിരക്കഥയും എഴുതിയിട്ടുണ്ട്.

‘തീര്‍പ്പ്’; പൃഥ്വിയും ഇന്ദ്രജിത്തും വീണ്ടും വെള്ളിത്തിരയില്‍ എത്തുന്നു

0
Spread the love

അമര്‍ അക്ബര്‍ അന്തോണിയ്ക്ക് ശേഷം പൃഥ്വിരാജും ഇന്ദ്രജിത്തും ഒന്നിക്കുന്ന ചിത്രത്തിന്റെ ടൈറ്റില്‍ പുറത്തുവിട്ടു. മുരളി ഗോപിയുടെ തിരക്കഥയില്‍ ഒരുങ്ങുന്ന ചിത്രം ‘തീര്‍പ്പ്’ രതീഷ് അമ്ബാട്ടാണ് സംവിധാനം ചെയ്യുന്നത്.

‘വിധിതീര്‍പ്പിലും പകതീര്‍പ്പിലും ഒരുപോലെ കുടിയേറിയ ഇരുതലയുള്ള ആ ഒറ്റവാക്ക്!’ എന്ന വാചകത്തോടെയാണ് ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തുവിട്ടത്. മുരളി ഗോപി ആദ്യമായി നിര്‍മ്മാണ മേഖലയിലേക്ക് ചുവടുവെക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. നിര്‍മ്മാണ പങ്കാളികളായി രതീഷ് അമ്ബാട്ടും വിജയ് ബാബുവും ഒപ്പമുണ്ട്. ചിത്രത്തില്‍ സൈജു കുറുപ്പ്, ഇഷ തല്‍വാര്‍, വിജയ് ബാബു, ഹന്ന റെജി കോശി തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നു. ഫ്രൈഡേ ഫിലിം ഹൗസിന്റെയും സെല്ലുലോയ്ഡ് മാര്‍ഗിന്റെയും ബാനറുകളിലാണ് ‘തീര്‍പ്പ്’ നിര്‍മ്മിക്കുന്നത്.

സിനിമയുടെ ചിത്രീകരണം ഫെബ്രുവരിയില്‍ ആരംഭിക്കും. കമ്മാര സംഭവമാണ് രതീഷ് അമ്ബാട്ട് അവസാനം സംവിധാനം ചെയ്ത ചിത്രം.

ഡിസംബര്‍ 31നകം തിയറ്റര്‍ തുറന്നില്ലെങ്കില്‍ ദൃശ്യം ഒടിടില്‍ വില്‍ക്കാന്‍ മുന്‍പ് തന്നെ തീരുമാനമെടുത്തിരുന്നു

0
Spread the love

100 കോടി രൂപ മുടക്കിയ കുഞ്ഞാലി മരക്കാര്‍ തിയേറ്ററുകള്‍ എത്തിക്കാന്‍ വേണ്ടിയാണ് ദൃശ്യം 2 ഒടിടി പ്ലാറ്റ്‌ഫോമിന് വിറ്റതെന്ന് പറയുകയാണ് നിര്‍മാതാവ് ആന്റണി പെരുമ്ബാവൂര്‍. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ആന്റണി പെരുമ്പാവൂര്‍ ഇകക്കാര്യം വ്യക്തമാക്കിയത്. ഡിസംബര്‍ 31നകം തിയറ്റര്‍ തുറന്നില്ലെങ്കില്‍ ദൃശ്യം ഒടിടില്‍ വില്‍ക്കാന്‍ മുന്‍പ് തന്നെ തീരുമാനമെടുത്തിരുന്നു. അതിനായി കരാറും ഒപ്പുവച്ചിരുന്നു. ഡിസംബര്‍ കഴിഞ്ഞിട്ടും എപ്പോള്‍ തിയറ്റര്‍ തുറക്കുമെന്ന കാര്യത്തില്‍ തീരുമാനം നീണ്ടു. ഇതോടെയാണ് ദൃശ്യം ഒടിടിക്ക് നല്‍കിയതെന്ന് അദ്ദേഹം പറയുന്നു.

ചിത്രം ഒടിടിക്ക് കൊടുത്തത് ചതിയാണെന്ന് പറയുന്നവര്‍ക്കുള്ള മറുപടി ഇങ്ങനെ, കോവിഡ് കാലത്ത് മരക്കാര്‍ ഒടിടിക്കു വിറ്റിരുന്നുവെങ്കില്‍ എനിക്കു മുടക്കിയ പണവും ലാഭവും കിട്ടുമായിരുന്നു. പലരും അതിനായി സമീപിച്ചതാണ്. അതു വേണ്ടെന്നുവച്ചതു മരക്കാര്‍ തിയറ്ററില്‍ത്തന്നെ ജനം കാണണം എന്നതുകൊണ്ടുതന്നെയാണ്. ആ സിനിമയുടെ സാങ്കേതിക പ്രവര്‍ത്തകരോടും കാണികളോടും എനിക്കുള്ള കടപ്പാടുകൊണ്ടാണ് അങ്ങനെ ചിന്തിച്ചത്.

100 കോടി രൂപ മുടക്കിയ സിനിമയുടെ റിലീസ് അനന്തമായി നീണ്ടുപോകുന്നതുണ്ടാക്കുന്ന ബാധ്യത ചെറുതല്ല. എന്നു റിലീസ് ചെയ്യാനാകും എന്നുപോലും അറിയാതെയാണു 9 മാസം കാത്തിരുന്നത്. ആദ്യ കുറച്ചു ദിവസം പിരിമുറുക്കംമൂലം ഞാന്‍ തളര്‍ന്നുപോയേനെ. ആന്റണീ വരുന്നിടത്തുവച്ചു കാണാം, എല്ലാം മറക്കുക എന്നു മോഹന്‍ലാല്‍ എന്ന മനുഷ്യന്‍ പറഞ്ഞ വാക്കുകള്‍ മാത്രമായിരുന്നു പിടിച്ചു നിര്‍ത്തിയത്.’ ആന്റണി പറഞ്ഞു.

118,800FansLike
97,086FollowersFollow
82,645FollowersFollow
89,036SubscribersSubscribe

Latest posts