Home Blog Page 1260

എന്റെ പാട്ടാണെന്ന് പറഞ്ഞ് വിളിച്ചുവരുത്തും, പ്രധാന ലക്ഷ്യം വനിതാ ഗായകര്‍; തട്ടിപ്പുകാരെ കുറിച്ച്‌ ഷാന്‍ റഹ്മാന്‍

0
Spread the love

ഗായകരെ മുതലെടുക്കുന്ന തട്ടിപ്പ് സംഘത്തെ തുറന്നുകാട്ടി സംഗീത സംവിധായകന്‍ ഷാന്‍ റഹ്മാന്‍. സോഷ്യല്‍ മീഡിയകളിലൂടെയാണ് ഷാന്റെ പ്രതികരണം. വളര്‍ന്നുവരുന്ന ഗായകരെ വിളിച്ച്‌ മുതലെടുക്കുന്ന ചില ആളുകളെ പേരും ഫോണ്‍നമ്ബറും സഹിതം ഷാന്‍ വെളിപ്പെടുത്തുന്നു.

ഷാന്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച പോസ്റ്റ്

പ്രിയ സുഹൃത്തുക്കളേ, കുറച്ചു കാലമായി സംഭവിച്ചുകൊണ്ടിരിക്കുന്ന ഒരു വലിയ തട്ടിപ്പിലേക്ക് നിങ്ങളുടെ ശ്രദ്ധ ക്ഷണിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഞാന്‍ ഇത് കുറച്ച്‌ തവണ കേട്ടിട്ടുണ്ട്, പക്ഷേ ഇപ്പോള്‍ എനിക്ക് ഇത് വ്യക്തിപരമായി സംഭവിച്ചു. ചില കുറ്റവാളികള്‍ വളര്‍ന്നുവരുന്ന ഗായകരെ വിളിക്കുന്നു, അവരുടെ നിരപരാധിത്വവും ആലാപന ജീവിതത്തിന്റെ ആവശ്യകതയും മുതലെടുത്ത് ‘എന്റെ’ ഗാനങ്ങള്‍ പാടിക്കുന്നു. അതേസമയം ഞാന്‍ ഇതില്‍ ഒരിടത്തുമില്ല. ഒരു എആര്‍ അസോസിയേറ്റ്‌സിലെ അനൂപ് കൃഷ്ണന്‍ (മൊബൈല്‍ ര് 73063 77043) എന്ന വ്യക്തിയില്‍ നിന്ന് എന്റെ ഒരു സുഹൃത്തിന് ലഭിച്ച msgs ആണ് ഇനിപ്പറയുന്ന സ്‌ക്രീന്‍ഷോട്ടുകള്‍. ഞാന്‍ കംപോസ് ചെയ്ത രണ്ട് പാട്ടുകളാണ് ഓഫര്‍ ചെയ്തിരിക്കുന്നത്. ഒന്ന് ഹരിശങ്കറിനൊപ്പം ഒന്ന് വിനീത്തിനൊപ്പം. ഈ തട്ടിപ്പുകാര്‍ ഗായകരെ സ്റ്റുഡിയോയിലേക്ക് ക്ഷണിക്കുകയും അവര്‍ക്ക് ഇഷ്ടമുള്ള പാട്ടുകള്‍ പാടിക്കുകയും ചെയ്യുന്നു. അവരുടെ പ്രധാന ലക്ഷ്യങ്ങളും വനിതാ ഗായകരാണ്. അവര്‍ മറ്റ് വഴികളിലും പ്രയോജനപ്പെടുത്തുന്നുണ്ട്. എന്റെ സ്വന്തം സ്റ്റുഡിയോയിലാണ് ഞാന്‍ എന്റെ പാട്ടുകള്‍ റെക്കോര്‍ഡുചെയ്യുന്നുവെന്ന് ദയവായി മനസിലാക്കുക. ഞാന്‍ സ്ഥലത്തില്ലെങ്കില്‍, റെക്കോര്‍ഡിംഗുകള്‍ മിഥുന്‍ ജയരാജ്, ബിജു ജെയിംസ് അല്ലെങ്കില്‍ ഹരിശങ്കര്‍ എന്നിവരാണ് കൈകാര്യം ചെയ്യുന്നത്. എന്നാല്‍ കൂടുതലും, ഞാന്‍ തന്നെ ഗായകരെ റെക്കോര്‍ഡുചെയ്യും. ഈ സന്ദേശം പങ്കിടുക. നന്ദി, ശ്രദ്ധിക്കുക. ഒത്തിരി സ്‌നേഹം.

The following screenshots are msgs a friend of mine received from a guy named Anoop Krishnan (mobile number 73063 77043) of some AR Associates promising my friend 2 songs composed by me. One with Harisankar and one with Vineeth. These fraudsters invite these singers to the studio and make them sing whatever songs saying that its my composition and their main targets are female singers. So they take advantage in other ways as well. Please be aware that I record my songs from my own studio. If at all, I’m out of station, the recordings will be done by Mithun Jayaraj, Biju James or Hari Shankar. But mostly, I myself will be recording the singers. Do share this msg. Thank you and be careful. Much Love.

ഫഹദ് ഫാസിലിന്റെ മലയന്‍കുഞ്ഞിലേക്ക് പുതുമുഖങ്ങളെ തേടുന്നു

0
Spread the love

ഫഹദ് ഫാസില്‍ പ്രധാനവേഷത്തില്‍ എത്തുന്ന മലയന്‍കുഞ്ഞ് എന്ന ചിത്രത്തിലേക്ക് പുതുമുഖങ്ങളെ തേടുന്നു. കോട്ടയം, ഇടുക്കി സംസാരശൈലിയുള്ള അഭിനേതാക്കളേയാണ് ചിത്രത്തിലേക്ക് തേടുന്നത്. ഫഹദ് ഫാസില്‍ തന്നെയാണ് കാസ്റ്റിങ് കോള്‍ പുറത്തുവിട്ടത്.

50നും 60 പ്രായമുള്ള സ്ത്രീകളെയും, 20 നും 28നും പ്രായമുള്ള യുവതികളേയുമാണ് ചിത്രത്തിലേക്ക് വേണ്ടത്. 28നും 35 ഇടയില്‍ പ്രായമുള്ള പുരുഷന്മാര്‍ക്കുമാണ് അവസരം. എഡിറ്റ് ചെയ്യാത്തതും മേക്കപ്പ് ഇടാത്തതുമായ ഫോട്ടോകള്‍, ഒരു മിനിറ്റ് ദൈര്‍ഘ്യമുള്ളമുള്ള സെല്‍ഫ് ഇന്‍ട്രഡക്ഷന്‍ വിഡിയോയും casring4malayankunju@gmail.com എന്ന മെയില്‍ ഐഡിയിലേക്ക് അയക്കണം.

മഹേഷ് നാരായണന്റെ തിരക്കഥയില്‍ സജിമോനാണ് മലയന്‍ കുഞ്ഞ് സംവിധാനം ചെയ്യുന്നത്. വര്‍ഷങ്ങള്‍ക്ക് ശേഷം ഫാസിലും ഫഹദും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ചിത്രത്തിന്റെ നിര്‍മാതാവാണ് ഫാസില്‍.

താന്‍ മരിച്ചുവെന്ന ദുഃസ്വപ്നം; കനി കുസൃതിയോട് അനില്‍ അന്ന് പറഞ്ഞത്

0
Spread the love

നടന്‍ അനില്‍ നെടുമങ്ങാടിന്റെ അപ്രതീക്ഷിത വിയോഗം ഏല്‍പ്പിച്ച ഞെട്ടലിലാണ് സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും. നടി കനി കുസൃതിയോട് രണ്ട് വര്‍ഷം മുമ്ബ് അനില്‍ പറഞ്ഞ വാക്കുകളാണ് ആരാധകരെ വീണ്ടും വേദനയില്‍ ആഴ്ത്തിയിരിക്കുന്നത്.

2018 ഫെബ്രുവരി 13ന് താനുമായി അനില്‍ നടത്തിയ ചാറ്റിന്റെ സ്ക്രീന്‍ ഷോട്ടാണ് കനി പങ്കുവച്ചിരിക്കുന്നത്.. അനില്‍ മരിച്ചുവെന്ന് കനി സ്വപ്നം കാണുകയും പിറ്റേന്ന് രാവിലെ അദ്ദേഹത്തോട് ഇക്കാര്യം പറയുന്നതുമാണ് ചാറ്റിലുള്ളത്.

“മരണമെത്തുന്ന നേരത്തെങ്കിലും അരികത്ത് വരുമോ പൊന്നേ… പേടിക്കണ്ട നീ വന്നിട്ടേ ചാകു” എന്ന ക്യാപ്ഷനോടെ അന്ന് അനില്‍ ഈ ചാറ്റ് ഫേസ്ബുക്കില്‍ പങ്കുവയ്ക്കുകയും ചെയ്തിരുന്നു.

സുഹൃത്തുക്കള്‍ക്കൊപ്പം തൊടുപുഴ മലങ്കര ഡാമില്‍ കുളിക്കാനിറങ്ങിയപ്പോള്‍ കയത്തില്‍പ്പെട്ടാണ് അനിലിന്റെ അന്ത്യം സംഭവിക്കുന്നത്. ഏറെ നേരത്തെ തിരച്ചിലിനൊടുവിലാണ് അനിലിനെ കരയ്ക്ക് എത്തിക്കാനായത്. ജോജു ജോര്‍ജ്ജ് നായകനായ ‘പീസ്’ സിനിമയുടെ ഷൂട്ടിങ്ങിനായാണ് അനില്‍ തൊടുപുഴയിലെത്തിയത്.

ന​ഗ​ര​ത്തെ കൂ​ടു​ത​ൽ ന​ന്നാ​ക്കാ​ൻ ക​ഴി​യ​ട്ടെ, ആ​ര്യാ രാ​ജേ​ന്ദ്ര​നെ അ​ഭി​ന​ന്ദി​ച്ച്‌ മോ​ഹ​ൻ​ലാ​ൽ

0
Spread the love

തി​രു​വ​ന​ന്ത​പു​ര​ത്തി​ൻറെ നി​യു​ക്ത മേ​യ​ർ ആ​ര്യാ രാ​ജേ​ന്ദ്ര​ന് അ​ഭി​ന​ന്ദ​ന​വു​മാ​യി മോ​ഹ​ൻ​ലാ​ൽ. ഫോണിലൂടെയാണ് മോഹൻലാൽ അഭിനന്ദനവുമായി എത്തിയത് ,ന​ഗ​ര​ത്തെ കൂ​ടു​ത​ൽ ന​ന്നാ​യും സു​ന്ദ​ര​മാ​യും ന​യി​ക്കാ​ൻ ആ​ര്യ​യ്ക്ക് ക​ഴി​യ​ട്ടെ​യെ​ന്നും തി​രു​വ​ന​ന്ത​പു​ര​ത്തെ​ത്തു​മ്പോൾ നേ​രി​ട്ട് കാ​ണാ​മെ​ന്നും മോ​ഹ​ൻ​ലാ​ൽ ആ​ര്യ​യോ​ട് പ​റ​ഞ്ഞു.

“ലാ​ലേ​ട്ട​ൻ വി​ളി​ച്ച​തി​ൽ ഒ​രു​പാ​ട് സ​ന്തോ​ഷം. വ​രു​മ്ബോ​ൾ എ​ന്താ​യാ​ലും നേ​രി​ട്ട് കാ​ണാം. ലാ​ലേ​ട്ട​ൻറെ വീ​ടി​ൻറെ തൊ​ട്ട​ടു​ത്താ​ണ് ഞാ​ൻ’ എ​ന്നും ആ​ര്യ മോ​ഹ​ൻ​ലാ​ലി​ന് മ​റു​പ​ടി ന​ൽ​കി. തി​രു​വ​ന​ന്ത​പു​രം ന​ഗ​ര​സ​ഭ മു​ട​വ​ൻ​മു​ക​ൾ വാ​ർ​ഡി​ലെ വോ​ട്ട​റാ​ണ് മോ​ഹ​ൻ​ലാ​ൽ.

ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് 21കാ​രി​യാ​യ ആ​ര്യ​യെ മേ​യ​ർ സ്ഥാ​ന​ത്തേ​ക്ക് സി​പി​എം നി​യോ​ഗി​ച്ച​ത്.രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ മേയർ എന്ന അംഗീകാരവും ആര്യയ്ക്ക് സ്വന്തം .

ഈ നഷ്ടം പൂര്‍ണമായും എന്റേതാണ്; അനില്‍ നെടുമങ്ങാടിന്റെ വിയോ​ഗത്തില്‍ സുരേഷ് ​ഗോപി

0
Spread the love

അനില്‍ നെടുമങ്ങാടിന്റെ അപ്രതീക്ഷിത വിയോ​ഗത്തില്‍ ആദരാഞ്ജലി അര്‍പ്പിച്ച്‌ നട്‍ സുരേഷ് ​ഗോപി. മികച്ച കലാകാരനെയാണ് നഷ്ടപ്പെട്ടതെന്നും അദ്ദേഹത്തിന്റെ കഴിവിനെ വളരെയധികം ബഹുമാനിച്ചിരുന്നുവെന്നുമാണ് സുരേഷ് ​ഗോപി കുറിച്ചത്. അനിലുമായി ഒരുമിച്ച്‌ അഭിനയിക്കണമെന്നത് വലിയ ആഗ്രഹമായിരുന്നു. ഇപ്പോള്‍ നഷ്ടം പൂര്‍ണമായും തന്റേതാണെന്നും സുരേഷ് ​ഗോപി പറയുന്നു.

‘മറ്റൊരു മികച്ച കലാകാരനെ കൂടി ഞങ്ങള്‍ക്ക് നഷ്ടപ്പെട്ടു. അദ്ദേഹത്തെ നേരില്‍ കാണാനുള്ള അവസരം ലഭിച്ചിട്ടില്ലെങ്കിലും കഴിവിനെ വളരെയധികം ബഹുമാനിച്ചിരുന്നു. അനിലുമായി ഒരുമിച്ച്‌ അഭിനയിക്കണമെന്നത് വലിയ ആഗ്രഹമായിരുന്നു. എന്റെ നിര്‍മാതാക്കളോട് ഇതിനെക്കുറിച്ച്‌ പരാമര്‍ശിക്കുകയും ചെയ്തിരുന്നു. ഇപ്പോള്‍ നഷ്ടം പൂര്‍ണമായും എന്റേതാണ്. വിട അനില്‍ നെടുമങ്ങാട്.’-സുരേഷ് ഗോപി കുറിച്ചു.

തൊടുപുഴ മലങ്കര ഡാമില്‍ കുളിക്കാനിറങ്ങിയപ്പോള്‍ അനില്‍ അപകടത്തില്‍പ്പെട്ട് മുങ്ങി മരിക്കുകയായിരുന്നു. സിനിമാ ചിത്രീകരണത്തിന്റെ ഇടവേളയിലാണ് ഡാമില്‍ കുളിക്കാനിറങ്ങിയത്. വെള്ളിയാഴ്ച വൈകീട്ട് അഞ്ച് മണിക്കാണ് ഇടുക്കി തൊടുപുഴ മുട്ടത്തിനു സമീപം മലങ്കര അണക്കെട്ടില്‍ അനില്‍ മുങ്ങി മരിച്ചത്.

ഞാന്‍ മരിക്കുവോളം എഫ്ബിയിലെ കവര്‍ ഫോട്ടോയായിട്ട് നിങ്ങളിങ്ങിനെ… സച്ചിയുടെ ജന്മദിനത്തില്‍ അനിലും മടങ്ങി

0
Spread the love

കരിയറില്‍ മികച്ച വേഷം നല്‍കിയ സംവിധായകന്‍ സച്ചിയുടെ ജന്മദിനത്തിലാണ് അനില്‍ നെടുമങ്ങാടിന്റെ അപ്രതീക്ഷിത വേര്‍പാട്. ഈ ദിവസം ഇങ്ങേരെ കുറിച്ചാണ് എഴുതേണ്ടത്… ഒന്നും എഴുതാനും കഴിയുന്നില്ല. ഞാന്‍ മരിക്കുവോളം എഫ്ബിയിലെ കവര്‍ ഫോട്ടോയായിട്ട് നിങ്ങളിങ്ങിനെ… എന്ന വികാരനിര്‍ഭരമായ വാക്കുകള്‍ അനില്‍ രാവിലെ ഫേസ്ബുക്കില്‍ കുറിച്ചിരുന്നു.

ഷൂട്ടിനിടയില്‍ ഒരു ദിവസം എന്റേതല്ലാത്ത കുറ്റം കൊണ്ട് എത്താന്‍ ലേറ്റായപ്പോ കുറച്ച്‌ സെക്കന്‍ഡ് എന്റെ കണ്ണില്‍ നോക്കിയിരുന്നിട്ട് നീയും സ്റ്റാറായി അല്ലേ? ഞാന്‍ പറഞ്ഞു ആയില്ല ആവാം. ചേട്ടന്‍ വിചാരിച്ചാല്‍ ഞാന്‍ ആവാം. സിഐ സതീഷ് എന്ന കഥാപാത്രത്തിനെ സച്ചിച്ചേട്ടനെ ഞാന്‍ നിരീക്ഷിച്ച്‌ അവതരിപ്പിച്ചതാണ്. സച്ചിയുടെ സംസാരവും പെരുമാറ്റവും ഒക്കെ ഞാന്‍ ചേട്ടനോട് പറയാതെ അനുകരിക്കുകയായിരുന്നുവെന്നാണ് അനില്‍ ഇന്ന് ഫേസ്ബുക്കില്‍ എഴുതിയിരുന്നത്.

സിനിമയില്‍ വളരെ ദൂരം സഞ്ചരിക്കാനുള്ള വേഷം അനിലിനായി നല്‍കിയിട്ടാണ് സച്ചി വിടവാങ്ങിയത്. ആ സച്ചിയുടെ ജന്മദിനത്തില്‍ തന്നെ മലയാള സിനിമയ്ക്ക് അനിലെന്ന പ്രതിഭാധനനായ നടനെയും നഷ്ടമായിരിക്കുന്നു.

‘മമ്മയുടെ സോഫയില്‍ വന്നിരുന്നു, എന്റെ മെസേജ് കേള്‍ക്കണം’; സാന്തയോട് അല്ലി

0
Spread the love

ക്രിസ്മസ് ആഘോഷത്തിലാണ് പൃഥ്വിരാജിന്റേയും സുപ്രിയയുടേയും രാജകുമാരി അല്ലി. താരുപുത്രി സാന്താ ക്ലോസിന് അയച്ച കത്താണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. അമ്മയുടെ സോഫയില്‍ വന്നിരുന്നു തന്റെ സന്ദേശേ കേള്‍ക്കണം എന്നാണ് അല്ലി കത്തില്‍ പറഞ്ഞിരിക്കുന്നത്. സുപ്രിയയാണ് മകളുടെ കത്ത് ആരാധകര്‍ക്കായി പങ്കുവെച്ചത്.

ഹായ് സാന്ത, ദയവായി മമ്മയുടെ സോഫയില്‍ ഇരുന്ന് എന്റെ സന്തേശം കേള്‍ക്കൂ. ഫ്രോസണ്‍ സിനിമയിലെ അന്ന ഡോളിനെ എനിക്ക് തരണം. പ്ലീസ്- അല്ലി കുറിച്ചു. ഞങ്ങളുടെ മരത്തിന് അടിയില്‍ ഉണ്ടായിരുന്ന കത്താണ് ഇത് എന്നു പറഞ്ഞുകൊണ്ടാണ് സുപ്രിയ കത്ത് പോസ്റ്റ് ചെയ്തത്.

കൂടാതെ താന്‍ ഒരു അന്ന ഡോളിനെ ഓര്‍ഡര്‍ ചെയ്തിട്ടുണ്ടെന്നും എന്നാല്‍ ജാനുവരിയില്‍ മാത്രമേ എത്തുകയൊള്ളൂ എന്നും സുപ്രിയ പറയുന്നു. മകള്‍ക്കുവേണ്ടി മറ്റൊരു സമ്മാനം തനിക്ക് ഒരുക്കിവച്ചിട്ടുണ്ടെന്നും വ്യക്തമാക്കി. നിരവധി പേരാണ് കമന്റുമായി എത്തുന്നത്. അല്ലി വളരെ സ്പെഷ്യലാണെന്നും അതുകൊണ്ടാണ് എല്‍സയുടെ പാവയെ ചോദിക്കാതെ അന്നയുടേത് ചോദിച്ചതെന്നും ഒരാള്‍ കമന്റ് ചെയ്തു. അല്‍സയുടെ പാവ അല്ലിയുടെ കയ്യിലുള്ളതുകൊണ്ടാണ് ഇതെന്നായിരുന്നു സുപ്രിയയുടെ മറുപടി.

സച്ചിയുടെ സ്വപ്നം നിറവേറ്റാന്‍ പുതിയ പ്രഖ്യാപനവുമായി പൃഥ്വിരാജ്

0
Spread the love

അകാലത്തില്‍ വിടപറഞ്ഞ മലയാളത്തിന്റെ പ്രിയപ്പെട്ട തിരക്കഥാകൃത്തും സംവിധായകനുമായ സച്ചിയുടെ ജന്മദിനമാണ് ഇന്ന്. ഈ ദിനത്തില്‍ അദ്ദേഹത്തിന്റെ പേരില്‍ ബാനര്‍ അനൗണ്‍സ്‌ ചെയ്‌തിരിക്കുകയാണ് സുഹൃത്തുക്കള്‍.

പൃഥ്വിരാജിന്റെ കുറിപ്പ്

നമസ്ക്കാരം എല്ലാവര്‍ക്കും എന്റെ ക്രിസ്തുമസ് ആശംസകള്‍. December 25 എന്നെ സംബന്ധിച്ച്‌ ‌മറ്റൊരു പ്രത്യേകത കൂടിയുള്ള ദിവസമാണ്. എന്റെ പ്രിയ സുഹൃത്തും, തിരക്കഥാകൃത്തും, സംവിധായകനുമായ സച്ചിയുടെ ജന്മദിനം കൂടിയാണ്. അദ്ദേഹത്തിന്റെ ഒരുപാട് ആഗ്രഹങ്ങളില്‍ ഒന്നായിരുന്നു സ്വന്തമായി ഒരു സിനിമ നിര്‍മ്മിക്കണമെന്നത്. അതിനുള്ള ശ്രമങ്ങളും ആരംഭിച്ചിരുന്നു. നിര്‍ഭാഗ്യവശാല്‍ ഇന്ന് സച്ചി നമ്മോടൊപ്പം ഇല്ല.
അദ്ദേഹത്തിന്റെ ഓര്‍മ്മ നിലനിര്‍ത്തുന്നതിനും, ആഗ്രഹപൂര്‍ത്തീകരണത്തിനും വേണ്ടി ഇന്ന് ഞാനൊരു ബാനര്‍ അനൗണ്‍സ്‌മെന്റ് നടത്തുകയാണ് Sachy Creations. ഈ ബാനറിലൂടെ നല്ല സിനിമകള്‍ നിങ്ങളിലേക്ക് എത്തിക്കുക എന്നതാണ് ലക്ഷ്യം. അതിന് നിങ്ങളുടെ എല്ലാവിധ സപ്പോര്‍ട്ടും പ്രതീക്ഷിക്കുന്നു.

സച്ചി ക്രിയേഷന്‍സ് എന്ന പേരിലുളള പുതിയ ബാനര്‍ തുടങ്ങുന്ന കാര്യം മമ്മൂട്ടിയും ദിലീപും ബിജുമേനോനും അടക്കമുളള താരനിര ഫേസ്‌ബുക്കിലൂടെ പങ്കുവച്ചിട്ടുണ്ട്.റണ്‍ ബേബി റണ്‍, ചേട്ടായീസ്, ഷെര്‍ലക് ടോംസ്, രാമലീല എന്നീ ചിത്രങ്ങളില്‍ സ്വതന്ത്ര തിരക്കഥാകൃത്തായ സച്ചി സംവിധാനം ചെയ്ത ഹിറ്റ് ചിത്രങ്ങളാണ് അനാര്‍ക്കലി, അയ്യപ്പനും കോശിയും, ഡ്രൈവിംഗ് ലൈസന്‍സ് എന്നിവ.

കെ മധുവിന്റെ ഈശോ പണിക്കരാകാന്‍ വീണ്ടും സുരേഷ് ഗോപി..!

0
Spread the love

സുരേഷ് ഗോപി – കെ. മധു കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ മലയാള ചിത്രമായിരുന്നു ‘ക്രൈം ഫയല്‍’. സിസ്റ്റര്‍ അഭയ കൊലക്കേസിന്റെ പശ്ചാത്തലത്തില്‍ 1999-ല്‍ ഒരുക്കിയ ചിത്രം കോണ്‍വെന്റിലെ കിണ്ണറ്റില്‍ സിസ്റ്റര്‍ അമലയെ മരിച്ച നിലയില്‍ കണ്ടെത്തുന്നതും തുടര്‍ന്നു നടക്കുന്ന പോലീസ് അന്വേഷണവുമായിരുന്നു പ്രമേയമാക്കിയിരുന്നത്. കൊലപാതകം അന്വഷിക്കാനായി എത്തുന്ന പോലീസ് ഉദ്യോഗസ്ഥനായാണ് ഈശോ പണിക്കര്‍ എത്തുന്നത്. സുരേഷ് ഗോപിയുടെ മികച്ച പോലീസ് വേഷങ്ങളില്‍ ഒന്നായിരുന്നു ഈശോ പണിക്കര്‍.

ഇപ്പോഴിതാ ഈശോ പണിക്കാരായി സുരേഷ് ഗോപി വീണ്ടും എത്തുകയാണെന്ന് വാര്‍ത്തകളാണ് പുറത്തു വരുന്നത്. സംവിധായകന്‍ കെ. മധു ഇതിനായുള്ള ജോലികള്‍ ആരംഭിച്ചതായാണ് വിവരം. എ.കെ സാജന്‍, എ.കെ സന്തോഷ് തുടങ്ങിയവരുടെ തിരക്കഥയിലായിരുന്നു ‘ക്രൈം ഫയല്‍’ ഒരുങ്ങിയത്. പുതിയ ചിത്രത്തിന്റെയും തിരക്കഥ എ.കെ. സാജന്‍ തന്നെയാണ് ഒരുക്കുന്നത്.

കൊവിഡ് 19; യുവ തിരക്കഥാകൃത്ത് ഹരിപ്രസാദ് കൊളേരി അതീവ ഗുരുതരാവസ്ഥയില്‍

0
Spread the love

 യുവ തിരക്കഥാകൃത്ത് ഹരിപ്രസാദ് കൊളേരി അതീവ ഗുരുതരാവസ്ഥയില്‍. കുഞ്ഞിരാമന്റെ കുപ്പായം പൂഴിക്കടകന്‍ എന്നീ സിനിമകളുടെ തിരക്കഥ എഴുതിയ ആളാണ് ഹരിപ്രസാദ്. ഡിസംബര്‍ 16 നാണ് കൊവിഡ് പോസിറ്റീവായ ഹരിപ്രദാസിനെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

പിന്നീട് ഗിലന്‍ ബാരി സിന്‍ഡ്രോം രോഗവും വന്നതിനാല്‍ ആരോഗ്യം ഗുരുതരാവസ്ഥയിലാവുകയായിരുന്നു. ഇന്നലെ രാത്രി കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയ ഹരിപ്രസാദ് മരുന്നുകളോട് പ്രതികരിക്കുന്നില്ലെന്നും വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തുന്നതെന്നും ബന്ധുക്കള്‍ അറിയിച്ചു.Dailyhunt

118,800FansLike
97,086FollowersFollow
82,645FollowersFollow
89,036SubscribersSubscribe

Latest posts