Home Blog Page 1263

യുവനടിയെ അപമാനിച്ച സംഭവത്തിൽ പ്രതികളെ തിരിച്ചറിഞ്ഞു, അബദ്ധത്തിൽ സംഭവിച്ചതെന്ന് പ്രതികൾ

0
Spread the love

കൊച്ചിയിലെ ഷോപിങ് മാളില്‍വച്ച്‌ നടിയെ അപമാനിക്കാന്‍ ശ്രമിച്ചിട്ടില്ലെന്നും ഒളിവില്‍ പോയത് നിയമോപദേശം ലഭിച്ചതിനെ തുടര്‍ന്നാണെന്നും മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശികളായ യുവാക്കളായ ഇര്‍ഷാദും ആദിലും. നടിയെ കണ്ടത് ഷോപ്പിങ് മാളിലെ ഹൈപ്പര്‍മാര്‍ക്കറ്റില്‍ വച്ചാണ്. അത് നടിയായിരുന്നോയെന്ന് ഉറപ്പുണ്ടായിരുന്നില്ലെന്നും യുവാക്കള്‍ പറഞ്ഞു.

മറ്റൊരു കുടുംബമെത്തി ഫോട്ടോ എടുക്കുന്നത് കണ്ടപ്പോഴാണ് നടിയാണെന്ന് ഉറപ്പിച്ചത്. നടിയാണെന്ന് മനസിലായപ്പോള്‍ അവരുടെ അടുത്തെത്തി സംസാരിച്ചു. എത്ര സിനിമയില്‍ അഭിനയിച്ചിട്ടുണ്ടെന്ന് ചോദിച്ചപ്പോള്‍ നടിയുടെ സഹോദരി ഗൗരവത്തോടെ മറുപടി പറയുകയായിരുന്നു. അപ്പോള്‍ തന്നെ തിരിച്ചുവന്നിരുന്നു. നടിയുടെ പുറകെ നടന്നിട്ടില്ല. അറിഞ്ഞുകൊണ്ട് ശരീരത്തില്‍ സ്പര്‍ശിച്ചിട്ടില്ലെന്നും നിയമോപദേശം ലഭിച്ചതിനെ തുടര്‍ന്നാണ് ഒളിവില്‍ പോയതെന്നും ഇര്‍ഷാദും ആദിലും വ്യക്തമാക്കി.

ഒരു കാര്യത്തിലും എനിക്ക് കുറ്റബോധം തോന്നുന്നില്ല, തന്റെ ജീവിതത്തില്‍ സംഭവിച്ച കാര്യങ്ങള്‍ വെളിപ്പെടുത്തി നടി വനിത

0
Spread the love

മൂന്നാം വിവാഹവും പരാജയത്തില്‍ ആയതോടെ വിവാദങ്ങളില്‍ നിറഞ്ഞു നില്‍ക്കുകയാണ് തമിഴ് നടിയും നടന്‍ വിജയകുമാറിന്റെ മകളുമായ വനിത. സംവിധായകന്‍ പീറ്ററുമായുള്ള വിവാഹം നാല് മാസങ്ങള്‍ തികയുന്നതിനു മുന്‍പ് തന്നെ വേര്‍പിരിഞ്ഞു. എന്നാല്‍ ഇപ്പോള്‍ താരം വീണ്ടും വാര്‍ത്തകളില്‍ നിറയുന്നത് പുതിയ പ്രണയത്തിന്റെ പേരിലാണ്. നടന്‍ റിയാസ് ഖാന്റെ ഭാര്യയും നടിയുമായ ഉമ റിയാസ് ഖാനെ ടാഗ് ചെയ്ത് കൊണ്ടായിരുന്നു വനിത ഇക്കാര്യം സൂചിപ്പിച്ചത്. എന്നാല്‍ ഉമയുടെ യൂട്യൂബ് ചാനലിലൂടെ പുറത്ത് വിട്ട വീഡിയോയില്‍ തന്റെ ജീവിതത്തില്‍ സംഭവിച്ച കാര്യങ്ങളെ കുറിച്ച്‌ തുറന്ന് പറയുകയാണ് വനിത.

‘എല്ലായിപ്പോഴും എന്റെ ജീവിതം ഒരു സാഹസികത നിറഞ്ഞതാണെന്ന് വേണം പറയാന്‍. ഒരു കാര്യത്തിലും എനിക്ക് കുറ്റബോധം തോന്നുന്നില്ല. കുറച്ച്‌ മോഡേണ്‍ ആയി ചിന്തിക്കുന്ന ഒരാളാണ് ഞാന്‍. അതുപോലെയാണ് എന്റെ മക്കളും. ഈ പ്രായത്തിലും അവര്‍ എനിക്ക് ഉപദേശങ്ങള്‍ തരുന്ന അവസ്ഥയിലെത്തിയിരിക്കുകയാണ്.നമ്മുടെ ജീവിതം നമ്മള്‍ തന്നെയാണ് ജീവിക്കേണ്ടത്. എന്താണ് സംഭവിക്കാന്‍ പോവുന്നതെന്ന് ആര്‍ക്കും പ്രവചിക്കാന്‍ പറ്റില്ല. ഇതുവരെ എന്റെ ജീവിതത്തില്‍ എന്തൊക്കെയാണ് സംഭവിച്ചത്, അതിലൊന്നും ദുഃഖം തോന്നുന്നില്ല. അതെല്ലാം ഓരോ അനുഭവങ്ങളായിരുന്നു.

വാര്‍ത്തകളില്‍ എന്തൊക്കെയോ വരുന്നുണ്ട്. പക്ഷേ അങ്ങനെയൊന്നുമല്ല കാര്യങ്ങള്‍.’ വനിത പറഞ്ഞു. ഇനി കല്യാണം വേണ്ടെന്ന് തമാശയായി വനിത പറഞ്ഞു. എല്ലാവരും അത് നോട്ട് ചെയ്ത് വെക്കാന്‍ അവതാരക പറഞ്ഞെങ്കിലും ‘അക്കാര്യത്തില്‍ എന്നെ വിശ്വസിക്കല്ലേ’ എന്നാണ് താരത്തിന്റെ മറുപടി.

ഇന്ത്യന്‍ പനോരമ പ്രഖ്യാപിച്ചു; മലയാളത്തില്‍ നിന്ന് ആറ് സിനിമകള്‍

0
Spread the love

ന്യൂഡല്‍ഹി: ഇന്ത്യയുടെ 51-ാമത് രാജ്യാന്തര ചലച്ചിത്രമേളയിലേക്കുള്ള പനോരമ ചിത്രങ്ങള്‍ പ്രഖ്യാപിച്ചു. മലയാളത്തില്‍ നിന്നുള്ള ആറ് ചിത്രങ്ങളാണ് പനോരമയില്‍ ഇടംപിടിച്ചത്. 23 കഥാചിത്രങ്ങളും (ഫീച്ചര്‍ സിനിമകള്‍) 20 കഥേതര ചിത്രങ്ങളും (നോണ്‍ ഫീച്ചര്‍) എന്നിങ്ങനെയാണ് ഇത്തവണത്തെ പനോരമയില്‍ ചിത്രങ്ങള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. മലയാളത്തില്‍ നിന്നുള്ള അഞ്ച് ഫീച്ചര്‍ ചിത്രങ്ങളും ഒരു നോണ്‍ ഫീച്ചര്‍ സിനിമയുമാണ് പരിഗണിച്ചിരിക്കുന്നത്. കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രി പ്രകാശ് ജാവദേക്കറാണ് ലിസ്റ്റ് പ്രഖ്യാപിച്ചത്.

പ്രദീപ് കാളിപുറയത്തിന്റെ ‘സേഫ്’, അന്‍വര്‍ റഷീദിന്റെ ‘ട്രാന്‍സ്’, നിസാം ബഷീറിന്റെ ‘കെട്യോളാണ് എന്റെ മാലാഖ’, സിദ്ദിഖ് പരവൂരിന്റെ ‘താഹിറ’, മുഹമ്മദ് മുസ്തഫയുടെ ‘കപ്പേള’ എന്നിവ ഫീച്ചര്‍ വിഭാഗത്തിലും ശരണ്‍ വേണുഗോപാലിന്റെ ‘ഒരു പാതിരാസ്വപ്‌നം പോലെ’ നോണ്‍ ഫീച്ചര്‍ വിഭാഗത്തിലുമാണ് പരിഗണിച്ചിരിക്കുന്നത്. കപ്പേള മുഖ്യധാരാ സിനിമാ വിഭാഗത്തിലാണ് ഇടം പിടിച്ചിരിക്കുന്നത്.

ജയറാമുനെ നായകനാക്കി വിജീഷ് മണി ഒരുക്കിയ സംസ്‌കൃത ഭാഷാ ചിത്രം ‘നമോ’, ധനുഷ് മഞ്ചു വാര്യരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച വെട്രിമാരന്റെ തമിഴ് ചിത്രം ‘അസുരന്‍’ സുശാന്ത്് സിംഗ് രാജ്പുത് നായകനായ നിതേഷ് തിവാരിയുടെ ‘ചിച്ചോറെ’എന്നിവയാണ് എന്നിവയും ഇത്തണത്തെ ഇന്ത്യന്‍ പനോരമയില്‍ ഇടംപിടിച്ചിട്ടുണ്ട്. കോവിഡ് പശ്ചാത്തലത്തില്‍ മാറ്റിവച്ച ഐ.എഫ്.എഫ്.ഐ. അടുത്ത വര്‍ഷം 16 മുതല്‍ 24 വരെയാണ് നടക്കുക.

ഫഹദിന്റെ നായികയായി നയന്‍താര; പുതുമയില്ലാത്ത മൂന്നാമത്തെ ചിത്രവുമായി അല്‍ഫോണ്‍സ് പുത്രന്‍

0
Spread the love

പ്രേമത്തിന് ശേഷം അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ നയന്‍താരയും ഫഹദ് ഫാസിലും നായിക – നായകന്മാരായി എത്തുന്നു. ‘പാട്ട്’ എന്ന ചിത്രത്തിലാണ് ഇരുവരും ഒന്നിച്ചെത്തുന്നത്. അല്‍ഫോണ്‍സ് തന്നെയാണ് നായികയായി നയന്‍താര എത്തുന്ന കാര്യം പുറത്തുവിട്ടത്. ഇതാദ്യമായാണ് ഫഹദും നയന്‍താരയും ഒരു ചിത്രത്തില്‍ ഒരുമിക്കന്നത്.

ചിത്രത്തിന്റെ ടെെറ്റില്‍ പോസ്റ്റര്‍ ഫഹദ് ഫാസില്‍ പുറത്തുവിട്ടു. പഴയകാലത്തെ ഓര്‍മ്മിപ്പിക്കുന്ന ഓഡിയോ കാസറ്റാണ് പോസ്റ്ററിലുള്ളത്. ലോക സിനിമാ ചരിത്രത്തില്‍ പുതുമയൊന്നും ഇല്ലാത്ത മൂന്നാമത്തെ മലയാള ചലച്ചിത്രം എന്ന ക്യാപ്ഷനോടെയാണ് അല്‍ഫോണ്‍സ് തന്റെ പുതിയ സിനിമ അവതരിപ്പിക്കുന്നത്.

ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നതും അല്‍ഫോണ്‍സ് തന്നെയാണ്. യുജിഎം എന്റര്‍ടെയിന്‍മെന്റസിന്റെ ബാനറില്‍ സക്കറിയ തോമസ് & ആല്‍വിന്‍ ആന്റണി എന്നിവരാണ് സിനിമ നിര്‍മ്മിക്കുന്നത്.

2013 ല്‍ നേരം എന്ന സിനിമയിലൂടെയാണ് അല്‍ഫോണ്‍സ് മലയാള സിനിമയിലേക്ക് എത്തുന്നത്. അതിന് ശേഷം 2015 ല്‍ സംവിധാനം ചെയ്ത പ്രേമത്തിലും നായകന്‍ നിവിന്‍ പോളിയായിരുന്നു

‘പ്രകാശന്‍ പറക്കട്ടെ’ എന്ന ചിത്രത്തിലേക്ക് നായികയെ തേടുന്നു

0
Spread the love

ധ്യാന്‍ ശ്രീനിവാസന്‍ കഥ, തിരക്കഥ, സംഭാഷണം നിര്‍വഹിക്കുന്ന ‘പ്രകാശന്‍ പറക്കട്ടെ’ എന്ന സിനിമയിലേക്ക് നയികയേയും,പിന്നെ നാട്ടുകാരെയും വീട്ടുകാരെയും കൂട്ടുകാരെയും വേണം. ഈ ആവശ്യം അറിയിച്ചുകൊണ്ട് ചിത്രത്തിന്‍റെ അണിയറപ്രവര്‍ത്തകര്‍ പറക്കാം പ്രകാശനൊപ്പം എന്ന ഒരു കാസ്റ്റിംഗ് കോള്‍ പുറത്തുവിട്ടു.

ഷഹദ് സംവിധാനം ചെയ്യുന്ന സിനിമ, ലൗ ആക്ഷന്‍ ഡ്രാമ, സാജന്‍ ബേക്കറി, 9എംഎം തുടങ്ങിയ ചിത്രങ്ങള്‍ നിര്‍മിച്ച വിശാഖ് സുബ്രഹ്മണ്യം, അജു വര്‍ഗീസ് തുടങ്ങിയവരുടെ ഉടമസ്ഥതയിലുള്ള ഫന്റാസ്റ്റിക്ക് ഫിലിംസിന്റെ നാലാമത് നിര്‍മാണസംരംഭം കൂടിയാണ്. ഗൂഢാലോചന, ലൗ ആക്ഷന്‍ ഡ്രാമ, 9എംഎം തുടങ്ങിയ സിനിമകള്‍ക്ക് ശേഷം ധ്യാന്‍ ശ്രീനിവാസന്‍ കഥ, തിരക്കഥ, സംഭാഷണം ഒരുക്കുന്ന ചിത്രമാണ് പ്രകാശന്‍ പറക്കട്ടെ എന്നത്.

വ്യാജ വാട്സാപ്പ് അക്കൗണ്ടില്‍ നിന്നും ഒമര്‍ ലുലുവിന്റെ പേരില്‍ സിനിമയില്‍ ഓഫറുകള്‍; പോസ്റ്റുമായി സംവിധായകന്‍

0
Spread the love

‘ഹാപ്പി വെഡ്ഡിങ്’, ‘ചങ്ക്സ്’, ‘ഒരു അഡാര്‍ ലവ്’, ‘ധമാക്ക’ എന്നീ ചിത്രങ്ങളിലൂടെ മലയാള സിനിമാ ലോകത്ത് ശ്രദ്ധേയനായ സംവിധായകനാണ് ഒമര്‍ ലുലു. ഏറെ നാളുകള്‍ക്ക് ശേഷം ബാബു ആന്‍്റണിയെ നായകനാക്കി ‘പവര്‍ സ്റ്റാര്‍’ എന്ന ചിത്രമൊരുക്കുന്നതിന്‍്റെ പണിപ്പുരയിലാണ് സംവിധായകന്‍ ഇപ്പോള്‍. സോഷ്യല്‍ മീഡിയയില്‍ ഏറെ ഫോളോവേഴ്സുള്ള സംവിധായകന്‍ തന്‍്റെ എല്ലാ സിനിമാ വിശേഷങ്ങളും സാമൂഹിക വിഷയങ്ങളിലുള്ള പ്രതികരണങ്ങളുമൊക്കെ പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ തന്‍്റെ പേരില്‍ വ്യാജ കാസ്റ്റിങ് കോള്‍ നടത്തുന്ന വ്യക്തിയെ തുറന്ന് കാട്ടി രംഗത്തെത്തിയിരിക്കുകയാണ്. ഒമര്‍ ലുലുവിന്‍്റെ ചിത്രം ഡിസ് പ്ലേ പിക്ചറായി ഉപയോഗിച്ചുകൊണ്ട് വാട്ട്സാപ്പ് അക്കൌണ്ടിലൂടെ ഒരാള്‍ വ്യാജ കാസ്റ്റിങ്ങ് കോള്‍ നടത്തുന്നെന്ന് സംവിധായകന്‍ തുറന്ന് കാട്ടുന്നു.സൗമ്യ മേനോന്‍, അരുന്ധതി നായര്‍ തുടങ്ങിയവരുടെ നമ്ബറുകളിലേയ്ക്കും ഈ വ്യക്തി മെസേജുകള്‍ അയച്ചിട്ടുണ്ടെന്നും സംവിധായകന്‍ ചൂണ്ടിക്കാട്ടുന്നു.

തന്‍്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യം സംവിധായകന്‍ തുറന്ന് പറഞ്ഞിരിക്കുന്നത്. വാട്ട്സാപ്പ് ചാറ്റിന്‍്റെ സ്ക്രീന്‍ ഷോട്ട് അടക്കം പങ്കുവെച്ചുകൊണ്ടാണ് ഒമറിന്‍്റെ ഫേസ്ബുക്ക് കുറിപ്പ്. ‘ഫേക്ക് കാസ്റ്റിങ് കോള്‍, എന്റെ ഫോട്ടോ ഡിസ്പ്ലേ പിക്ചര്‍ ഇട്ടുകൊണ്ട്‌ ഒരു യുഎസ് നമ്ബറില്‍ നിന്നും ഏതോ ഒരു വ്യക്തി ഒരു വാട്സാപ്പ്‌ അക്കൗണ്ട്‌ ക്രിയേറ്റ്‌ ചെയ്ത്‌, പെണ്‍കുട്ടികള്‍ക്ക്‌ സിനിമയിലേയ്ക്ക്‌ ഓഫറുകള്‍ വാഗ്ദാനം ചെയ്തു കൊണ്ട്‌ മെസേജയക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്‌.’ കൂടാതെ ഈ വിഷയം ചൂണ്ടിക്കാണിച്ചു കൊണ്ട്‌ ഞാന്‍ നിയമ നടപടിയെടുക്കുകയാണ്‌. ഇത്തരത്തില്‍ വരുന്ന മെസേജുകള്‍ക്കോ, കാസ്റ്റിംഗ്‌ കോളുകള്‍ക്കോ ഞാനോ ഒമര്‍ ലുലു എന്റര്‍ടൈന്‍മെന്റ്സോ ഉത്തരവാദിയായിരിക്കുന്നതല്ല.’ വ്യാജനെ തുറന്നു കാട്ടുകയും മുന്നറിയിപ്പ് നല്‍കുകയും ചെയ്ത സംവിധായകന് കൈയ്യടികളുമായി നിരവധി ഫോളോവേഴ്സാണ് രംഗത്തെത്തിയിരിക്കുന്നത്.

ജോജു ജോര്‍ജിന്റെ ‘മധുരം ‘ ഷൂട്ടിംഗ് ആരംഭിച്ചു

0
Spread the love

ജോജു ജോര്‍ജ്,അര്‍ജുന്‍ അശോകന്‍ നിഖിലാ വിമല്‍ ശ്രുതി രാമചന്ദ്രന്‍, ഇന്ദ്രന്‍സ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജൂണ്‍ എന്ന സൂപ്പര്‍ഹിറ്റ് സിനിമയ്ക്ക് ശേഷം അഹമ്മദ് കബീര്‍ സംവിധാനം നിര്‍വഹിക്കുന്ന ‘മധുരം’എന്ന സിനിമയുടെ ഷൂട്ടിംഗ് കോലഞ്ചേരിയിലും പരിസരപ്രദേശങ്ങളിലുമായി ആരംഭിച്ചു. ഒരു പ്രണയ കഥയാണ്’ മധുരം ‘പറയുന്നത്.

ജോസഫ്, പൊറിഞ്ചുമറിയംജോസ്,ചോല എന്നീ സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം അപ്പു പാത്തു പപ്പു പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ജോജു ജോര്‍ജും സിജോ വടക്കനും ചേര്‍ന്നാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത് പ്രധാന താരങ്ങളോടൊപ്പം തന്നെ നൂറോളം മറ്റു താരങ്ങളും സിനിമയില്‍ അണിനിരക്കുന്നുണ്ട്. ചിത്രത്തിന് ക്യാമറ ചലിപ്പിക്കുന്നത് ജിതിന്‍ സ്റ്റാനിസ്ലാസ് ആണ്. ആഷിക് അമീര്‍, ഫാഹിം സഫര്‍ എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ എഴുതിയിരിക്കുന്നത്. വിനായക് ശശികുമാറിന്റെ വരികള്‍ക്ക് ഹിഷാം അബ്ദുള്‍ വഹാബ് ആണ് സംഗീതം. കൊ പ്രൊഡ്യൂസേഴ് സ് ബാദുഷ, സുരാജ്. എഡിറ്റിംങ് മഹേഷ് ബുവനെന്തു , ആര്‍ട്ട് ഡയറക്ടര്‍ ദിലീപ് നാഥ്, കോസ്റ്റും ഡിസൈനെര്‍ സമീറ സനീഷ്, മെയ്ക്കപ്പ് റോണെക്‌സ് സേവ്യര്‍,സൗണ്ട് ഡിസൈനെര്‍ ധനുഷ് നായനാര്‍, സൗണ്ട് മിക്‌സ് വിഷ്ണു സുജാതന്‍, പ്രൊഡക്ഷന്‍ കണ്‍ഡ്രോളര്‍ സനൂപ് ചങ്ങനാശ്ശേരി, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ അതുല്‍ എസ് ദേവ്, സ്റ്റില്‍സ് രോഹിത്ത് കെ സുരേഷ്, പി ആര്‍ ഒ മഞ്ജു ഗോപിനാഥ്.

കാലത്തിനു മുറിവുണക്കാനാകില്ല; ഇത് ദൈവത്തിന്റെ തീരുമാനവുമായിരുന്നില്ല: കെ എസ് ചിത്ര

0
Spread the love

മലയാളത്തിന്റെ പ്രിയ വാനമ്പാടിയാണ് കെ.എസ്.ചിത്ര. നിറഞ്ഞ ചിരിയോടെയാണ് മാത്രം ഗാനങ്ങള്‍ ആലപിക്കുന്ന ചിത്രയുടെ ജനനം ഒരു സംഗീത പാരമ്പര്യമുള്ള കുടുംബത്തിലായിരുന്നു. ചിത്രയ്ക്കും ഭര്‍ത്താവ് വിജയശങ്കറിനും 2002ലാണ് വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ ഒരു മകള്‍ ജനിക്കുന്നത്. എന്നാല്‍ മകള്‍ എന്ന സന്തോഷത്തിന് അധികം ആയുസ്സ് ദൈവം നല്‍കിയിട്ടുമില്ല. മലയാളക്കരയെ ആകെ ഒരു വിഷുദിനത്തില്‍ ഏവരെയും വേദനിപ്പിച്ചു കൊണ്ട് ചിത്രയുടെ മകള്‍ വിടവാങ്ങി. എന്നാല്‍ ഇപ്പോള്‍ ആരാധകരെ മകളുടെ ചിത്രത്തിനൊപ്പം പങ്കുവച്ച ഹൃദയഹാരിയായ കുറിപ്പ് കണ്ണീരണിയിക്കുകയാണ്.

ഹൃദയഹാരിയായ പോസ്റ്റ് നന്ദനമോളു‌ടെ ജന്മദിനത്തിലാണ് പങ്കുവെച്ചത്. കാലത്തിനു മുറിവുണക്കാനാകില്ല. ഇത് ദൈവത്തിന്റെ തീരുമാനവുമായിരുന്നില്ല. ആ വേര്‍പാട് യഥാര്‍‍ഥത്തില്‍ ഞങ്ങളില്‍ എത്രത്തോളം നഷ്ടങ്ങളും വേദനയുമുണ്ടാക്കുന്നു എന്ന് ദൈവത്തിന് അറിയാമായിരുന്നെങ്കില്‍ ഞങ്ങളുടെ പ്രിയ നന്ദന മോള്‍ ഇപ്പോഴും ഞങ്ങള്‍ക്കൊപ്പം ഇവിടെ ഉണ്ടാകുമായിരുന്നു. കാലം എത്ര കടന്നു പോയാലും ഈ ദു:ഖം ‍ഞങ്ങള്‍ പേറുന്നു. അത് എക്കാലത്തും ഞങ്ങളുടെ നൊമ്പരമാണ്. ആ വേദനയില്‍ കൂടി ഞങ്ങള്‍ കടന്നു പോകുന്നു.

ഞങ്ങളെ രണ്ടു പേരെയും ഒന്നിനു പിറകെ ഒന്നായി ദൈവം അങ്ങോട്ടു വിളിച്ചുകഴിയുമ്പോൾ ഞങ്ങള്‍ മൂന്നു പേരും വീണ്ടും ഒരുമിച്ചു ചേരും. എന്റെ പൊന്നുമോള്‍ നന്ദനയ്ക്ക് ഒത്തിരി പിറന്നാള്‍ ആശംസകള്‍’.-ചിത്ര കുറിച്ചു.

പുത്തന്‍ കാര്‍ സ്വന്തമാക്കി പ്രിയ താരം രജിഷ വിജയന്‍

0
Spread the love

പുത്തന്‍ കാര്‍ സ്വന്തമാക്കി മലയാളത്തിന്റെ പ്രിയ താരം രജിഷ വിജയന്‍. കിയ മോട്ടോഴ്സിന്റെ സെല്‍റ്റോസ് എസ്‌യുവിയാണ് താരം സ്വന്തമാക്കിയ പുതിയ വാഹനം. സെല്‍റ്റോസ് വിപണിയിലെത്തി ഒരു വര്‍ഷം തികഞ്ഞപ്പോള്‍ കിയ അവതരിപ്പിച്ച സെല്‍റ്റോസ് ആനിവേഴ്സറി എഡിഷനാണ് രജിഷ വിജയന്‍ വാങ്ങിയത്.

കിയ മോട്ടോഴ്സിന്റെ കേരളത്തിലെ പ്രമുഖ ഡീലര്‍ഷിപ്പായ ഇഞ്ചിയോണ്‍ കിയയില്‍ നിന്നാണ് അറോറ ബ്ലാക്ക് പേള്‍ നിറത്തിലുള്ള സെല്‍റ്റോസ് ആനിവേഴ്സറി എഡിഷനെ രജിഷ വിജയനും കുടുംബവും ഏറ്റുവാങ്ങിയത്.

നീണ്ട പരിശ്രമങ്ങള്‍ക്ക് ഒടുവില്‍ ശരീരഭാരം കുറച്ച്‌ വിസ്മയ മോഹന്‍ലാല്‍

0
Spread the love

മലയാളത്തിന്റെ നടനവിസ്മയമാണ് മോഹന്‍ലാല്‍. അദ്ദേഹത്തിന്റെ മകന്‍ പ്രണവും അച്ഛന്റെ പാത പിന്തുടര്‍ന്ന് സിനിമയിലേക്ക് എത്തി. പ്രണവ് മോഹന്‍ലാല്‍ സിനിമയിലെത്തിയപ്പോള്‍ തന്നെ മകള്‍ വിസ്മയ എന്നാണ് സിനിമയിലേക്ക് എത്തുന്നത് എന്ന് ആരാധകര്‍ ചോദിച്ചിരുന്നു. എന്നാല്‍ തന്റെ വഴി സിനിമയല്ല എന്ന് താരപുത്രി പറഞ്ഞിരുന്നു. എഴുത്തിന്റെയും വരകളുടെയും ലോകത്താണ് വിസ്മയയുടെ ജീവിതം. എന്നാല്‍ ഇപ്പോള്‍ വിസ്മയ ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ച കുറിപ്പാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. വിസ്മയ മോഹന്‍ലാല്‍ ആരാധകരുമായി നാളുകള്‍ നീണ്ട പരിശ്രമങ്ങള്‍ക്ക് ഒടുവില്‍ ശരീര ഭാരം കുറച്ച അനുഭവമാണ് പങ്കുവെച്ചിരിക്കുന്നത്. തായ്ലന്‍ഡിലെ ഫിറ്റ്‌കോഹ് എന്ന ട്രെയിനിങ് സെന്ററിന്റെ സഹായത്താലാണ് താരപുത്രി ശരീര ഭാരം കുറച്ചത്. 22 കിലോ ശരീര ഭാരം കുറച്ചുവെന്ന് വിസ്മയ ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ വ്യക്തമാക്കുന്നു.

വിസ്മയയുടെ വാക്കുകള്‍ ഇങ്ങനെ,

ഫിറ്റ്‌കോഹ് തായ്ലന്‍ഡിന് ഞാന്‍ ചെലവഴിച്ച സമയത്തിന് നന്ദിയപറയാന്‍ വാക്കുകളില്ല. മനോഹരമായ ആളുകള്‍ക്കൊപ്പമുള്ള ഒരു അത്ഭുതകരമായ അനുഭവമായിരുന്നു ഇത്. ഇവിടെ വരുമ്പോൾ എനിക്ക് എന്ത് പ്രതീക്ഷിക്കാനാവുമെന്ന് അറിയില്ലായിരുന്നു. ശരീരഭാരം കുറയ്ക്കാനും ആരോഗ്യത്തോടെയാവാനും ആഗ്രഹിച്ചും, പക്ഷേ അതിനായി ഒന്നും ചെയ്യാതെയും ഞാന്‍ കുറച്ച്‌ വര്‍ഷങ്ങള്‍ ചിലവഴിച്ചിരുന്നു. ഞാന്‍ കോണിപ്പടി കയറുമ്പോൾ എനിക്ക് അക്ഷരാര്‍ത്ഥത്തില്‍ ശ്വാസം വലിക്കാന്‍ ബുദ്ധിമുട്ട് വരുമായിരുന്നു. ഇപ്പോള്‍ ഇതാ ഈ ഞാന്‍ ഇവിടെയുണ്ട്, 22 കിലോ കുറഞ്ഞു, ശരിക്കും സുഖം തോന്നുന്നു. ഇത് വല്ലാത്തൊരു യാത്രയായിരുന്നു ഒരു സാഹസമായിരുന്നു.

118,800FansLike
97,086FollowersFollow
82,645FollowersFollow
89,036SubscribersSubscribe

Latest posts