Home Blog Page 1264

അഹമ്മദാബാദ് ഇന്റര്‍നാഷനല്‍ ഫിലിം ഫെസ്റ്റിവലില്‍ ഗിന്നസ് പക്രു മികച്ച നടന്‍ ; അവാര്‍ഡ് ഇളയരാജയിലെ പ്രകടത്തിന്

0
Spread the love

അഹമ്മദാബാദ് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ ബെസ്റ്റ് ആക്ടറായി ഗിന്നസ് പക്രു. മാധവ രാംദാസ് സംവിധാനം ചെയ്ത ഇളയരാജയിലെ പ്രകടനത്തിനാണ് അജയ് കുമാര്‍ (ഗിന്നസ് പക്രു) അവാര്‍ഡ് കരസ്ഥമാക്കിയത്.

അജയകുമാറിനെ കൂടാതെ ഇളയരാജയുടെ ബാക്ഗ്രൗണ്ട് സ്കോര്‍ നിര്‍വഹിച്ച രതീഷ് വേഗയും പശ്ചാത്തലസംഗീതത്തിന് അവാര്‍ഡ് സ്വന്തമാക്കി. കൂടാതെ സിനിമയ്ക്കുള്ള ഗോള്‍ഡന്‍ കൈറ്റ് അവാര്‍ഡും ഇളയരാജ കരസ്ഥമാക്കിയിട്ടുണ്ട്.

മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്റെ ബയോപിക് ഒരുങ്ങുന്നു; ഫസ്റ്റ്‌ലുക്ക് പുറത്ത്

0
Spread the love

2008-ലെ മുംബൈ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്റെ ബയോപിക് ആയി ഒരുങ്ങുന്ന ‘മേജര്‍’ ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പുറത്ത്. തെലുങ്ക് നടനും സംവിധായകനും തിരക്കഥാകൃത്തുമായ അദിവി ശേഷ് ആണ് സന്ദീപ് ഉണ്ണികൃഷ്ണന്‍ ആയി സ്‌ക്രീനിലെത്തുന്നത്. ഹിന്ദിയിലും തെലുങ്കിലുമായാണ് ചിത്രമൊരുങ്ങുന്നത്.

സന്ദീപ് ഉണ്ണികൃഷ്ണന്റെ ചരമവാര്‍ഷിക ദിനത്തില്‍ മേജര്‍ ബിഗിനിംഗ്‌സ് എന്ന വീഡിയോ പുറത്തുവിട്ട് ചിത്രത്തെ കുറിച്ച്‌ അണിയറപ്രവര്‍ത്തകര്‍ പങ്കുവെച്ചിരുന്നു. സന്ദീപ് ഉണ്ണികൃഷ്ണന്‍ എങ്ങനെ മരിച്ചു എന്നല്ല, എങ്ങനെ ജീവിച്ചു എന്നാണ് ചിത്രത്തിലൂടെ പറയുന്നത് എന്നാണ് അദിവി ശേഷ് വീഡിയോയില്‍ വ്യക്തമാക്കിയത്.

സിനിമയ്ക്കായി കരാര്‍ ഒപ്പിട്ടതു മുതല്‍ മേജറിന്റെ മാതാപിതാക്കളെ കണ്ട വരെയുള്ള അനുഭവവും അദിവി പറഞ്ഞിരുന്നു. ‘ഗൂഡാചാരി’ എന്ന സിനിമയിലൂടെ ശ്രദ്ധേയനായ സാഷി കിരണ്‍ ടിക്ക ആണ് മേജര്‍ സംവിധാനം ചെയ്യുന്നത്. പാന്‍ ഇന്ത്യ ചിത്രമായി ഒരുങ്ങുന്ന മേജര്‍ അടുത്ത വര്‍ഷമാണ് റിലീസിനെത്തുക.

ഡബ്ബിള്‍ മീനിങ് ജോക്കുകളൊന്നും പെട്ടെന്ന് മനസ്സിലാകാറില്ല; സായ്പല്ലവി

0
Spread the love

പ്രേമത്തിലൂടെ എത്തി തെന്നിന്ത്യയിലെ മുന്‍നിര നായികമാരില്‍ ഒരാളായി മാറിയ താരമാണ് സായ്പല്ലവി. തന്റെ നിലപാടുകളില്‍ ഉറച്ചു നില്‍ക്കുന്ന താരം കഥാപാത്രങ്ങള്‍ തിരഞ്ഞെടുക്കുന്നതിലും താരം കാണിക്കാറുണ്ട്. കഥാപാത്രത്തിന്റെ പ്രാധാന്യം നോക്കിയാണ് താരം സിനിമകള്‍ തിരഞ്ഞെടുക്കാറുള്ളത്.

സമൂഹമാധ്യമങ്ങളില്‍ അത്ര സജീവമല്ലാത്ത താരം തന്റെ ചിത്രങ്ങളും വീഡിയോകളുമൊക്കെ പങ്കുവച്ച്‌ എത്താറുണ്ട്. ഇപ്പോഴിതാ സായ് പങ്കുവെച്ച പഴയകാല ഓര്‍മ്മകളാണ് ശ്രദ്ധിക്കപ്പെടുന്നത്. തനിക്ക് പണ്ട് ഉണ്ടായിരുന്ന ഇരട്ടപ്പേരിനെക്കുറിച്ചാണ് സായ്പല്ലവി പറയുന്നത്.

‘ട്യൂബ് ലൈറ്റ്’ എന്ന് ആളുകള്‍ തന്നെ വിളിക്കാറുണ്ടെന്നും അതിന് കാരണം പലപ്പോഴും തമാശകള്‍ കേട്ടാലും തനിക്ക് പെട്ടെന്ന് മനസ്സിലാവാത്തത് ആണെന്നും സായ് പല്ലവി പറയുന്നു. ‘പ്രത്യേകിച്ചും, ഡബ്ബിള്‍ മീനിംഗ് ജോക്കുകളൊന്നും എനിക്ക് പെട്ടെന്ന് പിടികിട്ടില്ല. ആരെങ്കിലും പറഞ്ഞു തരണം.’ അഭിമുഖത്തിനിടെ സായ് പല്ലവി പറഞ്ഞു.

നെറ്റ് ഫ്‌ളിക്‌സിന്റെ പുതിയ ആന്തോളജി ചിത്രം ‘പാവ കഥൈകളു’ടെ റിലീസ് കാത്തിരിക്കുകയാണ് സായ് പല്ലവി ഇപ്പോള്‍. ‘പാവ കഥൈകളില്‍’ വെട്രിമാരന്‍ സംവിധാനം ചെയ്ത ‘ഊര്‍ ഇരവ്’ എന്ന ചിത്രത്തിലാണ് സായ് പല്ലവി അഭിനയിക്കുന്നത്.

സത്യസായി ബാബയുടെ ജീവിതം സിനിമയാകുന്നു

0
Spread the love

സത്യസായി ബാബയുടെ ജീവിതം സിനിമയാകുന്നു. വിക്കി റണാവത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഗായകനും നടനും പത്മശ്രീ ജേതാവുമായ അനൂപ് ജലോട്ടയാണ് സത്യസായി ബാബയായി എത്തുന്നത്.

സത്യസായി ബാബയുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നയാളാണ് അനൂപ്. ഏറെ നാളുകള്‍ക്ക് ശേഷം അഭിനയത്തിലേക്ക് മടങ്ങിയെത്താന്‍ കാരണം സത്യസായിബാബയുടെ വേഷം വിക്കി വാഗ്ദാനം ചെയ്തതാണെന്ന് അനൂപ് പറയുന്നു. ബാബയെ അവതരിപ്പിക്കാന്‍ അവസരം ലഭിച്ചതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം പറയുന്നു.


സാധിക രന്ധാവ, ജാക്കി ഷറോഫ്, ഗോവിന്ദ് നംദേവ്, അരുണ്‍ ബക്ഷി എന്നിവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന വേഷങ്ങള്‍ അവതരിപ്പിക്കുന്നത്. 2021 ജനുവരി 22ന് ചിത്രം റിലീസിനെത്തിക്കാനാണ് അണിയറ പ്രവര്‍ത്തകരുടെ ശ്രമം.

സുബിയോടൊപ്പം ഒളിച്ചോടിയോ എന്നറിയാന്‍ ഗള്‍ഫിലുള്ള അളിയന്‍ വരെ വിളിച്ചു: നസീര്‍ സംക്രാന്തി

0
Spread the love

സുബിയും നസീര്‍ സംക്രാന്തിയും ഒരുമിച്ച്‌ അഭിനയിക്കുന്ന പുതിയ ഹാസ്യ പരിപാടി സംപ്രേഷണം ചെയ്യുന്നതിന് മുമ്ബായി ഇറക്കിയ പ്രമോ വിഡിയോ നല്‍കിയ പണിയെക്കുറിച്ച്‌ നസീര്‍ സംക്രാന്തി.

സംഭവം യഥാര്‍ത്ഥമാണ് എന്ന് കരുതി പലരും സുബിയെയും നസീറിനെയും വിളിച്ചിരുന്നു. സുബിയാണ് വീട്ടിലെ അവസ്ഥ എങ്ങനെ ഉണ്ടെന്ന് ചോദിച്ച്‌ വിളിക്കുന്നത്. നമ്മള്‍ ഒളിച്ചോടിയെന്നൊക്കെ ഞാനൊക്കെ കേട്ടു. കുറേ പേര്‍ എന്നേയും വിളിച്ചു. വിദേശത്തുള്ള അളിയനും വിളിച്ചിരുന്നു, എവിടെയാണെന്ന് ചോദിച്ചു. അദ്ദേഹത്തിനൊപ്പമുള്ളയാളായിരുന്നു കാര്യത്തെക്കുറിച്ച്‌ ചോദിച്ചത്.

ഭാര്യ എന്താണ് പറഞ്ഞതെന്നറിയാനായിരുന്നു സുബിക്ക് ആകാംക്ഷ. വിവാഹം കഴിഞ്ഞ് നാലാം നാള്‍ നിങ്ങള്‍ ഇങ്ങോട്ട് വരില്ലേ, അപ്പോള്‍ കൂടെ വരുമെന്നായിരുന്നു ഭാര്യ പറഞ്ഞത്. ചേട്ടന് പറ്റിയ ഭാര്യ തന്നെ, കിടിലന്‍ മറുപടിയാണല്ലോ ഭാര്യയുടേതെന്നായിരുന്നു സുബി പറഞ്ഞത്.

ഫൊറന്‍സിക് സംവിധായകന്‍ അഖില്‍ പോള്‍ വിവാഹിതനാകുന്നു

0
Spread the love

ഫൊറന്‍സിക് ചിത്രത്തിന്റെ സംവിധായകന്‍മാരില്‍ ഒരാളായ അഖില്‍ പോള്‍ വിവാഹിതനാകുന്നു. ഈ മാസം 28-ന് ആണ് വിവാഹം. കണ്ണൂര്‍ സ്വദേശിനിയായ ഡോ. ബെറ്റ്‌സി ആണ് വധു. ഏറ്റവുമടുത്ത ബന്ധുക്കളും സുഹൃത്തുക്കളും അടക്കം അമ്ബത് പേരാണ് വിവാഹത്തില്‍ പങ്കെടുക്കുക. മാട്രിമോണിയല്‍ വഴി വന്ന ആലോചനയാണ് എന്നാണ് അഖില്‍ പോള്‍ വ്യക്തമാക്കുന്നത്.

പിജി നീറ്റ് എക്‌സാമിന് വേണ്ടി തയ്യാറെടുക്കുകയാണ് ബെറ്റ്‌സി. കോവിഡിനിടയില്‍ നീറ്റ് എക്സാം റദ്ദാക്കപ്പെട്ടതോടെ ഫെബ്രുവരിയില്‍ നടക്കാനിരുന്ന വിവാഹം ഡിസംബറില്‍ നടത്തുന്നത് എന്നാണ് അഖില്‍ കാന്‍ ചാനല്‍സ് മീഡിയയോട് പറഞ്ഞത്. പൃഥ്വിരാജ് സുകുമാരന്‍, ടൊവിനോ തോമസ് തുടങ്ങി നിരവധി താരങ്ങള്‍ ഒന്നിച്ച സെവന്‍ത് ഡേ എന്ന സിനിമയുടെ തിരക്കഥാകൃത്ത് കൂടിയാണ് അഖില്‍ പോള്‍.

ഈ വര്‍ഷം പുറത്തിറങ്ങിയ കുറ്റന്വേഷണ ത്രില്ലര്‍ ചിത്രങ്ങളില്‍ ഏറെ സ്വീകാര്യത നേടിയ സിനിമകളിലൊന്നാണ് ഫൊറന്‍സിക്. ടൊവിനോ തോമസിനെ നായകനാക്കി അഖില്‍ പോളും സുഹൃത്തായ അനസ് ഖാനും ചേര്‍ന്നാണ് ചിത്രം ഒരുക്കിയത്. ചിത്രത്തിന്റെ ബോളിവുഡ് റീമേക്ക് ഒരുങ്ങുകയാണിപ്പോള്‍. ബോളിവുഡ് താരം വിക്രാന്ത് മസേ ടൊവിനോ അവതരിപ്പിച്ച നായക കഥാപാത്രമായി വേഷമിടും.

മിനി ഫിലിംസിന്റെ ബാനറില്‍ മന്‍സി ബംഗ്ല ആണ് ഫോറന്‍സിക്കിന്റെ ഹിന്ദി റീമേക്ക് ഒരുക്കുന്നത്. ഫോറന്‍സിക്കില്‍ മംമ്താ മോഹന്‍ദാസ് അവതരിപ്പിച്ച കഥാപാത്രം ആരാണ് ഹിന്ദിയില്‍ അവതരിപ്പിക്കുന്നത് എന്നതിനെക്കുറിച്ച്‌ വ്യക്തതയില്ല. ഐപിഎസ് ഓഫീസറുടെ വേഷത്തിലാണ് മംമ്ത ചിത്രത്തിലെത്തിയത്.

നടി അനുശ്രീ വോട്ടുചോദിച്ച കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്ക് ദയനീയ പരാജയം

0
Spread the love

അനുശ്രീ പ്രചാരണത്തിന് ഇറങ്ങിയ വാര്‍ഡില്‍ യുഡിഎഫിന് വന്‍ തോല്‍വി. ചെന്നീര്‍ക്കര പഞ്ചായത്തിലെ പന്ത്രണ്ടാം വാര്‍ഡില്‍ ആണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി റിനോയ് വര്‍ഗീസിന് വേണ്ടി അനുശ്രീ പ്രചാരണത്തിന് ഇറങ്ങിയത്. എന്നാല്‍ റിനോയ് വര്‍ഗീസ് ദയനീയമായി തോറ്റു. യുഡിഎഫ് സ്ഥാനാര്‍ത്ഥികളുടെ പ്രചാരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച കുടുംബ സംഗമത്തില്‍ ആണ് അനുശ്രീ പങ്കെടുത്തത്.

ഇവിടെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സിപിഎമ്മിന്റെ എം ആര്‍ മധുവാണ് വിജയിച്ചത്.മധുവിന് 411 വോട്ടുകള്‍ ലഭിച്ചു. സ്വതന്ത്രനായി മത്സരിച്ച രഞ്ജന്‍ പുത്തന്‍പുരയ്ക്കല്‍ ആണ് രണ്ടാമതെത്തിയത്. 400 വോട്ടുകളാണ് രഞ്ജന് ലഭിച്ചത്. അങ്ങനെ മധു 11 വോട്ടുകള്‍ക്ക് വിജയിച്ചു. എന്നാല്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ റിനോയ് വര്‍ഗീസ് കാതങ്ങളോളം പുറകിലായിരുന്നു. 132 വോട്ടുകള്‍ മാത്രമാണ് റിനോയ് വര്‍ഗീസിന് ലഭിച്ചത്.

നടി അനുശ്രീയെ പ്രചാരണത്തിന് ഇറക്കി കൂടുതല്‍ വോട്ട് നേടി ജയിക്കാം എന്നായിരുന്നു യുഡിഎഫിന്റെ പ്രതീക്ഷ. യുഡിഎഫ് പ്രവര്‍ത്തകരോടൊത്തുള്ള അനുശ്രീയുടെ സെല്‍ഫി തരംഗമായിരുന്നു.

ഒരു കാര്യം ഉറപ്പായി കേരളത്തിലും ബിജെപി വളരുന്നു, വരും വര്‍ഷങ്ങളില്‍ സംസ്ഥാനം പിടിക്കും : കൃഷ്ണകുമാര്‍

0
Spread the love

ഇന്ത്യയില്‍ മുഴുവനായും കാണുന്നത് പോലെ കേരളത്തിലും ബിജെപി വളരുന്നതാണ് തിരഞ്ഞെടുപ്പ് ഫലങ്ങളിലൂടെ വ്യക്തമാകുന്നതെന്ന് കൃഷ്ണകുമാര്‍ . തിരുവനന്തപുരം കോര്‍പറേഷനില്‍ ഭരണം നിലനിര്‍ത്തിയ എല്‍എഡിഎഫിന് നടന്‍ അഭിനന്ദനങ്ങളറിയിച്ചു.
തിരുവനന്തപുരം ഭാഗത്ത് ബിജെപിയുടെ സ്റ്റാര്‍ ക്യാംപെയ്നറായി സ്ഥാനാര്‍ത്ഥികള്‍ക്ക് വേണ്ടി കൃഷ്ണകുമാര്‍ രംഗത്തിറങ്ങിയിരുന്നു.

തിരുവനന്തപുരം കോര്‍പറേഷന്‍ ജയിച്ച ഇടതുപക്ഷ മുന്നണ്ണിക്ക് അഭിനന്ദനങള്‍. രണ്ടാം സ്ഥാനത്തെത്തിയ ബിജെപി നയിച്ച എന്‍ഡിഎ മുന്നണിക്കും അഭിനന്ദനങള്‍. യുഡിഎഫിനേ പറ്റി ഒന്നും പറയാനില്ല. കഴിഞ്ഞ തവണ 34 സീറ്റ്‌ ഉണ്ടായിരുന്ന എന്‍ഡിഎ മികച്ച പ്രകടനത്തിലൂടെ 35 സീറ്റാക്കി ഉയര്‍ത്തി.

ഭരണ പ്രതിപക്ഷ മുന്നണികള്‍ തമ്മിലുള്ള ഒത്തുകളിയും, വോട്ടേഴ്‌സ് ലിസ്റ്റിലെ ക്രമക്കേടുകളെയും മറികടന്നു 35 സീറ്റുകള്‍ നേടുമ്ബോള്‍ എന്‍ഡിഎയുടെ പ്രത്യേകിച്ചു ബിജെപി നേതാക്കള്‍, സംഘപ്രവര്‍ത്തകര്‍, ശക്തരായ സ്ഥാനാര്‍ഥികള്‍, പാര്‍ട്ടിക്കായി പ്രവര്‍ത്തിച്ച അനേകം വ്യക്തികള്‍, മീഡിയ, സോഷ്യല്‍ മീഡിയ സഹോദരങ്ങള്‍, നല്ലവരായ ലക്ഷോപലക്ഷം വോട്ടര്‍മാര്‍ക്കും എല്ലാത്തിനും ഉപരി ദൈവത്തിനും നന്ദി.

ഒരു കാര്യം ഉറപ്പായി ഇന്ത്യയില്‍ മുഴുവനായും കാണുന്നത് പോലെ കേരളത്തിലും ബിജെപി വളരുന്നു. ബിജെപിയുടെ മുന്നേറ്റമാണ് ഇന്നത്തെ പ്രധാന വാര്‍ത്ത. ഇനി വരും ദിനങ്ങളില്‍ കാണാന്‍ പോകുന്നത് NDA vs LDF+UDF മത്സരമായിരിക്കും. ഇന്ന് ജയിച്ചവരും, തോറ്റവരും നാടിന്റെയും, നാട്ടുകാരുടേയും നന്മക്കായി അതിശക്തമായി പ്രവര്‍ത്തിക്കുക, പ്രയത്നിക്കുക.

നമ്മുടെ സഹോദരി ശ്രീമതി സ്മൃതി ഇറാനി നമുക്കൊരു പാഠമാണ്. ദശകങ്ങളായി ഒരു കുടുംബത്തിന്റെ കോട്ടയായിരുന്ന അമേട്ടിയില്‍ നിന്നും യുവരാജാവിനെ വയനാട്ടിലേക്ക് കേട്ടുകെട്ടിച്ചതോര്‍ക്കുക.എല്ലാം അവസാനിച്ചു എന്ന് കരുതുന്നിടത്തുന്നാണ് പലതും തുടങ്ങുന്നത്. പാര്‍ലിമെന്റില്‍ 2 സീറ്റില്‍ നിന്നും 300 സീറ്റിലേക്ക് കുതിച്ച ബിജെപി, കേരളവും വരും വര്‍ഷങ്ങളില്‍ പിടിച്ചെടുക്കും. പൂര്‍ണ വിശ്വാസത്തോടെ മുന്നേറുക. നമ്മള്‍ ജയിക്കും നമ്മള്‍ ഭരിക്കും

വിജയം ആവര്‍ത്തിക്കാന്‍ മോഹന്‍ലാല്‍ – ബ്ലെസ്സി കൂട്ടുക്കെട്ട് വീണ്ടും

0
Spread the love

മലയാള സിനിമയില്‍ മികച്ച വിജയം സ്വന്തമാക്കിയ പട്ടികയില്‍ ഏറെ മുന്നില്‍ നില്‍ക്കുന്നതാണ് മോഹന്‍ലാല്‍ – ബ്ലെസ്സി കൂട്ടുക്കെട്ടില്‍ പിറന്ന ചിത്രങ്ങള്‍. തന്മാത്ര, ഭ്രമരം, പ്രണയം എന്നീ സിനിമകള്‍ മികച്ച അനുഭവം ആസ്വാദകന് കാഴ്ചവച്ച സിനിമകളാണ്. സിനിമയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

രാഗം മൂവീസിന്റെ ബാനറില്‍ രാജു മല്ലിയത്താണ് ചിത്രം നിര്‍മ്മിക്കുന്നത്. മോഹന്‍ലാലും ബ്ലെസ്സിയും ഒന്നിക്കുമ്ബോള്‍ ഏറെ പ്രതീക്ഷയിലാണ് ആരാധകര്‍. ഇപ്പോള്‍ പൃഥ്വിരാജിനെ നായകനാക്കി സംവിധാനം ചെയ്യുന്ന ‘ആടുജീവിതം’ എന്ന ചിത്രത്തിന്റെ പണിപ്പുരയിലാണ് ബ്ലെസ്സി.

‘നീ തൂങ്ങിച്ചാകൂ, ചിത്രയുടെ മരണത്തിന് പിന്നില്‍ പ്രതിശ്രുത വരന്റെ സംശയരോഗവും’

0
Spread the love

ജനപ്രിയ തമിഴ് സീരിയൽ നടി വി.ജെ.ചിത്ര ജീവനൊടുക്കുന്നതിന് പ്രതിശ്രുത വരൻ ഹേംനാഥിന്റെ സംശയ രോഗവും കാരണമായതായി പൊലീസ്.

സഹ നടന്മാരുമൊത്ത് അഭിനയിക്കുന്നതിന്റെയും സംസാരിക്കുന്നതിന്റെയും പേരിൽ ഹേംനാഥ് ചിത്രയോടു വഴക്കിട്ടിരുന്നു.അഭിനയം നിർത്തണമെന്നും ആവശ്യപ്പെട്ടു.

ജീവനൊടുക്കിയ ദിവസവും വഴക്കുണ്ടായി. ‘നീ തൂങ്ങിച്ചാകൂ’ എന്നു പറഞ്ഞാണു താൻ മുറിയിൽ നിന്ന് ഇറങ്ങിയതെന്ന് ഹേംനാഥ് പൊലീസിനോട് സമ്മതിച്ചു. ആത്മഹത്യാപ്രേരണ കുറ്റം ചുമത്തി അറസ്റ്റ് ചെയ്ത ഇയാളെ 14 ദിവസത്തേക്കു ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.

118,800FansLike
97,086FollowersFollow
82,645FollowersFollow
89,036SubscribersSubscribe

Latest posts