Home Blog Page 1265

ഹോട്ട് ഫോട്ടോഷൂട്ടുമായി ഇനിയ

0
Spread the love

നടി ഇനിയയുടെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നു. ഫോട്ടോഗ്രാഫര്‍ വിഷ്ണു സന്തോഷ് ആണ് ചിത്രങ്ങള്‍ എടുത്തിരിക്കുന്നത്. ഫോട്ടോഷൂട്ടിനു വേണ്ടിയുള്ള ഇനിയയുടെ മേക്കോവര്‍ ലഘുവീഡിയോ രൂപത്തിലും വിഷ്ണു ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചിട്ടുണ്ട്.

തെന്നിന്ത്യന്‍ സിനിമയിലെ നിറ സാന്നിദ്ധ്യമാണ് ഇനിയ. തമിഴിലൂടെ മികച്ച നടിക്കുള്ള പുരസ്‌കാരം നേടിയ ഇനിയ മലയാള സിനിമയിലും മികവ് തെളിയിച്ച താരമാണ്. 2011ല്‍ റിലീസ് ചെയ്ത ‘വാഗൈ സൂഡാ വാ’ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് തമിഴ്‌നാട് സര്‍ക്കാര്‍ പുരസ്‌കാരം ഇനിയ നേടിയത്.

മമ്മൂട്ടിയെ നായകനാക്കി എം പത്മകുമാര്‍ സംവിധാനം ചെയ്ത മാമാങ്കമാണ് ഇനിയയുടേതായി മലയാളത്തില്‍ പുറത്തെത്തിയ അവസാന ചിത്രം. തമിഴ്, കന്നഡ ഭാഷയിലടക്കം നിരവധി ചിത്രങ്ങള്‍ റിലീസിനൊരുങ്ങുന്നുണ്ട്. തമിഴിലും മലയാളത്തിലുമായി ടെലിവിഷന്‍ ഷോകളിലും സജീവമാണ് ഇപ്പോള്‍ ഇനിയ.

സ്റ്റീല്‍ ഗ്ലാസിലും ചില്ലു ഗ്ലാസിലും തുടങ്ങുന്നു സിനിമയിലെ വിവേചനം – ബിനീഷ്

0
Spread the love

മലയാളികള്‍ സ്നേഹത്തോടെ ടീമേ എന്ന് വിളിക്കുന്ന ബാസ്റ്റിന്‍ തമിഴില്‍ വിജയ് ചിത്രം തെരിയിലൂടെയാണ് താരമായി മാറുന്നത്. എന്നാല്‍ മലയാളത്തില്‍ ബിനീഷിനെ തേടി അത്തരത്തിലൊരു ശ്രദ്ധേയമായ വേഷം ലഭിച്ചിട്ടില്ല. എന്നാല്‍ സിനിമയില്‍ ഇപ്പോഴും ഒതുക്കലുകളുണ്ടെന്നും സെറ്റില്‍ പോലും, തന്നെ പലപ്പോഴും അകറ്റി നിര്‍ത്താറുണ്ടെന്നും ബിനീഷ് പറയുന്നു. തനിക്ക് സ്റ്റീല്‍ പാത്രത്തിലാണ് ക്ഷണവും ചായയും തന്നിരുന്നതെന്നും, ‘തെരി’ എന്ന സിനിമക്ക് ശേഷമാണ് ഞാനൊരു സെലിബ്രിറ്റിയാവുന്നതെന്നും ബിനീഷ് പറയുന്നു. അതിന് ശേഷം എനിക്ക് സ്വന്തമായി ഏസി റൂമും, ചില്ല് ഗ്ലാസില്‍ ചായ തരാനൊക്കെ തുടങ്ങി ബിനീഷ് പറയുന്നു. സിനിമയില്‍ നിലനില്‍ക്കുന്ന വേര്‍തിരിവുകളെ കുറിച്ചും വിവേചനങ്ങളെ കുറിച്ചും ബിനീഷ് മനസ് തുറന്നു.

സ്റ്റീല്‍ ഗ്ലാസില്‍ നിന്നാണ് സിനിമയില്‍ വേര്‍തിരിവ് തുടങ്ങുന്നത്. താഴെ തൊഴിലെടുക്കുന്നവര്‍ക്ക് സ്റ്റീല്‍ ഗ്ലാസ്, പിന്നെ ചില്ല്, ഏറ്റവും ടോപ്പിലുള്ളവര്‍ക്ക് കപ്പിലുമാണ് ഇപ്പോഴും ചായ കൊടുക്കുന്നതെന്നും ബിനീഷ് പറയുന്നു. സിനിമയില്‍ തൊഴിലാളികള്‍ക്ക് വിലയില്ല. സെലിബ്രെറ്റികള്‍ക്ക് മാത്രമെ സ്റ്റാര്‍ഡമുള്ളുവെന്നും ബിനീഷ് വ്യക്തമാക്കുന്നു. ഒരു സിനിമയിലെ എല്ലാവരും കൂടിച്ചേരുമ്ബോഴാണ് നല്ലൊരു സിനിമയുണ്ടാവുന്നത്. വെറും നടന്‍ മാത്രം വിചാരിച്ചാല്‍ അത് പൂര്‍ണ്ണമാകില്ല. ഞാന്‍ വന്നില്ലെങ്കിലും സിനിമ മുടങ്ങും.

കാരണം ഞാന്‍ പ്രധാന വില്ലന്റെ ഏറ്റവും അടുത്ത് നില്‍ക്കുന്ന ഒരാളാണ്. സിനിമയില്‍ കണ്ടിന്വിറ്റി എന്നൊരു സംഭവമുണ്ട്. അതുകൊണ്ട് അടുത്ത് നില്‍ക്കുന്ന ആളും അഭിനയിക്കാന്‍ വേണം. ഞാനും ആ സിനിമയിലെ ഒരു തൊഴിലാളിയാണ് ബിനീഷ് കൂട്ടിച്ചേര്‍ത്തു.

ഫോറന്‍സിക് ബോളിവുഡിലേക്ക്; ടോവിനോയുടെ വേഷത്തില്‍ എത്തുന്നത് വിക്രാന്ത് മസേ

0
Spread the love

ടൊവിനോ തോമസ് നായകനായെത്തിയ ക്രൈം ത്രില്ലര്‍ ചിത്രമായിരുന്നു ഫോറന്‍സിക്. ക്രൈം ത്രില്ലര്‍ സിനിമകള്‍ മലയാളത്തില്‍ മുന്‍പും ഉണ്ടായിട്ടുണ്ടെങ്കിലും അന്വേഷണത്തില്‍ ഫോറന്‍സിക്കിന്റെ പ്രാധാന്യം വ്യക്തമായി കാണിച്ച സിനിമയാണ് ഫോറന്‍സിക്. കൊവിഡിന് മുമ്പ് കേരളത്തില്‍ തീയറ്ററിലെത്തിയ സിനിമ ബോളിവുഡിലേക്ക് റീമേക്ക് ചെയ്യപ്പെടുന്നുവെന്നാണ് പുതിയ റിപ്പോര്‍ട്ട്. ബോളിവുഡില്‍ ടൊവിനോയുടെ വേഷം ചെയ്യുന്നത് വിക്രാന്ത് മാസെയാണ്. മറ്റ് താരങ്ങള്‍ ആരൊക്കെയായിരിക്കുമെന്ന് പുറത്ത് വിട്ടിട്ടില്ല.

മിനി ഫിലിംസിന്റെ ബാനറില്‍ മന്‍സി ബംഗ്ലയാണ് ചിത്രം നിര്‍മ്മിക്കുന്നത്. മിനിസ്‌ക്രീനില്‍ നിന്ന് അഭിനയ രംഗത്തെത്തിയ വിക്രാന്ത് മസേ ലൂട്ടേര, ദില്‍ ധഡ്കനേ ദോ, ഹാല്‍ഫ് ഗേള്‍ഫ്രണ്ട് എന്നീ സിനിമകളിലൂടെയാണ് ശ്രദ്ധിക്കപ്പെടുന്നത്. കൊങ്കണാ സെന്‍ ശര്‍മ്മയുടെ എ ഡത്ത് ഇന്‍ ദ ഗഞ്ചിലെ അഭിനയത്തിന് മികച്ച നടനുള്ള ഫിലിം ഫെയര്‍ നോമിനേഷനും ലഭിച്ചിരുന്നു.

വിജയ്‌യുടെ മാസ്റ്ററിന്റെ കേരളത്തിലെ വിതരണാവകാശം പൃഥ്വിരാജിന്

0
Spread the love

വിജയ് ചിത്രം മാസ്റ്ററിന്റെ കേരളത്തിലെ വിതരണാവകാശം പൃഥിരാജ് സ്വന്തമാക്കി. പൃഥിരാജ് പ്രൊഡക്ഷന്‍സും ലിസ്റ്റിന്‍ സ്റ്റീഫന്റെ മാജിക് ഫ്രെയിസും ചേര്‍ന്നാണ് ചിത്രം പ്രദര്‍ശനത്തിനെത്തിക്കുന്നത്. നേരത്തെ വിജയ് ചിത്രമായ ബിഗില്‍ കേരളത്തിലെത്തിച്ചതും ഇവരാണ്.

കോവിഡ് പ്രതിസന്ധിമൂലം മാസങ്ങളായി അടഞ്ഞ് കിടക്കുന്ന തിയറ്റര്‍ മേഖല മാസ്റ്റര്‍ റിലീസോടെ സജ്ജീവമാക്കാമെന്ന കണക്കുകൂട്ടലിലാണ് സിനിമാ ലോകം. ചിത്രം പൊങ്കലിന് റിലീസ് ആയി ജനുവരിയില്‍ തിയറ്ററുകളിലെത്തിക്കാനാണ് നിര്‍മാതാക്കള്‍ പദ്ധതിയിടുന്നത്. കേരളത്തിലെ തിയറ്റര്‍ ഉടമകളും ഇതേ നിലപാടിലാണ്. സര്‍ക്കാര്‍ അനുമതി ലഭിച്ചാല്‍ ജനുവരിയില്‍ മാസ്റ്റര്‍ കേരളത്തില്‍ റിലീസാകും. 

മുന്‍കാലങ്ങളില്‍ വിജയ് ചിത്രങ്ങള്‍ക്ക് ലഭിച്ചിരുന്ന സ്വീകാര്യതയും കളക്ഷനും പരിഗണിച്ചാണ് മാസ്റ്റര്‍ റിലീസ് നീട്ടിയത്. വിജയ്‌ക്കൊപ്പം വിജയ് സേതുപതിയും ഒരുമിക്കുന്നു എന്നതാണ് മാസ്റ്ററിന്റെ ഏറ്റവും വലിയ പ്രത്യേകത.

കൈതിക്ക് ശേഷം ലോകേഷ് കനകരാജ് രചനയും സംവിധാവും നിര്‍വഹിക്കുന്ന ചിത്രമാണ് മാസ്റ്റര്‍. കൈദി താരം അര്‍ജുന്‍ ദാസ്്, ശാന്തനു ഭാഗ്യരാജ്, ആന്‍ഡ്രിയ ജെര്‍മിയ, നാസര്‍, രമ്യ സുബ്രഹ്മണ്യന്‍ തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍. എക്സ് ബി ഫിലിം ക്രിയേറ്റേഴ്സിന്റെ ബാനറില്‍ സേവ്യര്‍ ബ്രിട്ടോയാണ് ചിത്രം നിര്‍മിക്കുന്നത്. സത്യന്‍ സൂര്യന്‍ ആണ് ഛായാഗ്രഹണം. അനിരുദ്ധ് രവിചന്ദറാണ് സംഗീതം.

കറുപ്പ് ലെയ്സ് ഡ്രസിൽ സുന്ദരിയായി പ്രിയങ്ക ചോപ്ര

0
Spread the love

നടി പ്രിയങ്ക ചോപ്രയുടെ പുത്തൻ ലുക്കുകൾ എല്ലായ്പ്പോഴും ഫാഷൻ ലോകത്ത് ശ്രദ്ധിക്കപ്പെടാറുണ്ട്.  2020 എഫ്.എൻ. അച്ചീവ്‌മെന്‍റ് പുരസ്‌കാര വേളയിൽ പങ്കെടുത്ത പ്രിയങ്കയുടെ പുത്തൻ ലുക്കും ഫാഷൻ പ്രേമികൾ ഏറ്റെടുത്തിരിക്കുകയാണ്. വെർച്വൽ ചടങ്ങായിരുന്നു എങ്കിലും ധരിച്ചിരുന്ന ഷൂവിന്‍റെ ബ്രാൻഡ് അംബാസഡർ കൂടിയായ പ്രിയങ്ക കിടിലൻ ലുക്കിലാണ് എത്തിയത്.

എമിലിയ വിക്ക്സ്റ്റെഡ് ബ്ലാക്ക് ലെയ്സ് വസ്ത്രമാണ് പ്രിയങ്ക ധരിച്ചത്. കഴുത്തിലെ ഡിസൈനും സ്ലീവുകളുമാണ് ശ്രദ്ധ നേടിയത്. ഷൂ തനിക്ക് പ്രിയങ്കരമാണെന്ന് പ്രിയങ്ക പ്രത്യേകം കുറിക്കുകയും ചെയ്‌തു. മുൻപ് ഗ്രാമി പുരസ്‌കാര വേദിയിൽ ധരിച്ച വസ്ത്രത്തിന്‍റെ പേരിലും പ്രിയങ്ക ഫാഷൻ പ്രേമികളുടെ കൈയടി നേടിയിരുന്നു.

വി ജെ ചിത്രയുടെ മരണത്തില്‍, ആത്മഹത്യ പ്രേരണ കുറ്റത്തിന് പ്രതിശ്രുതവരന്‍ പിടിയില്‍

0
Spread the love

സീരിയല്‍ നടിയും അവതാരകയുമായ വി.ജെ.ചിത്രയുടെ ആത്മഹത്യയില്‍ പ്രതിശ്രുത വരന്‍ ഹേംനാഥിനെ പ്രേരണ കുറ്റം ചുമത്തി പൊലീസ് അറസ്റ്റ് ചെയ്തു. തുടര്‍ച്ചയായ ആറാം ദിവസത്തെ ചോദ്യം ചെയ്യലിനൊടുവിലാണ് അറസ്റ്റ്. നസ്രത്ത്പെട്ടിലെ പക്ഷനക്ഷത്ര ഹോട്ടലില്‍ ഡിസംബര്‍ 10 ന് പുലര്‍ച്ചെയാണ് ചിത്രയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.ചിത്രയുടെ ആത്മഹത്യയ്ക്കു കാരണം കടുത്ത മാനസിക സമ്മര്‍ദമെന്നു പൊലീസ് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. അമ്മ വിജയയുടെയും പ്രതിശ്രുത വരന്‍ ഹേംനാഥിന്റെയും പെരുമാറ്റം മാനസിക സമ്മര്‍ദത്തിനു കാരണമായി.

മരണത്തിന്റെ അന്നേ ദിവസം സീരിയലിലെ ഒരു രംഗത്തിന്റെ പേരില്‍ ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. ഒരു രംഗത്തിലെ ഇഴുകി ചേര്‍ന്നുള്ള അഭിനയത്തിന്റെ പേരില്‍ ഹേംനാഥിന് അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടായിരുന്നതായും പൊലീസ് വ്യക്തമാക്കി. ഫെബ്രുവരിയില്‍ വിവാഹം നടത്താനുള്ള ഒരുക്കങ്ങളും നടത്തിയിരുന്നു. ഇതിനിടെ ഹേംനാഥ് വഴക്കിട്ടതും വിവാഹം ഉപേക്ഷിക്കാന്‍ അമ്മ നിര്‍ബന്ധിച്ചതും ചിത്രയെ സമ്മര്‍ദത്തിലാക്കിയെന്നാണ് പൊലീസ് പറയുന്നത്.

ആഗ്രഹങ്ങൾക്ക് പരിമിതികളില്ലെന്ന് തെളിയിച്ച് മലയാളം ഹ്രസ്വചിത്രം “അന്ന”

0
Spread the love

കോവിഡ് കാലത്ത് ഒരുകൂട്ടം സുഹൃത്തുക്കള് ചേര്ന്നൊരുക്കിയ ഹ്രസ്വചിത്രം ‘അന്ന’ നവമാധ്യമങ്ങളില് ശ്രദ്ധനേടുന്നു. റിലീസ് ചെയ്ത് മൂന്നാഴ്ച്ചയ്ക്കുള്ളിൽ ഒൻപത് അവാർഡുകളാണ് ലഭിച്ചത്. അന്ന എന്ന പെൺകുട്ടിയുടെ കുഞ്ഞു ആഗ്രഹമാണ് 10 മിനിറ്റ് ദൈര്ഘ്യമുള്ള ഹ്രസ്വചിത്രത്തിലൂടെ പറയുന്നത്. ഗുഡ്‌വില്‍ എന്‍റര്‍ടെയിന്‍മെന്‍റ്സ് പുറത്തിറക്കിയ ഈ ഹ്രസ്വചിത്രം സംവിധാനം ചെയ്തിരിക്കുന്നത് അഖില്‍ സജീന്ദ്രനാണ്. അജയ് വര്‍ഗീസും അനന്ദു മനോഹറും ചേര്‍ന്ന് തിരക്കഥ രചിച്ചരിക്കുന്നു. ജിയ ഇമ്രാന്‍ എന്ന കൊച്ചു മിടുക്കിയാണ് അന്ന എന്ന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. ജിയയോടൊപ്പം മെറിസ്സ, ചിന്നു, എല്‍ഡ, എന്നിങ്ങനെ ഒരുപറ്റം അഭിനേതാക്കള്‍ ഹ്രസ്വചിത്രത്തിന്‍റെ ഭാഗമായിരിക്കുന്നു.

മുഖ്യമന്ത്രിക്കെതിരെ മൊഴി നൽകാൻ സമ്മർദമെന്ന ശബ്ദരേഖയ്ക്ക് പിന്നിൽ പൊലീസ്’: ശബ്ദം തന്റേതെന്ന് സ്ഥിരീകരിച്ച് സ്വപ്ന

0
Spread the love

കൊച്ചി : മുഖ്യമന്ത്രിക്കെതിരെ മൊഴി നല്‍കാന്‍ സമ്മര്‍ദമെന്ന സ്വര്‍ണക്കടത്തു കേസ് പ്രതി സ്വപ്‌ന സുരേഷിന്റെ ശബ്ദസന്ദേശത്തിന് പിന്നില്‍ സംസ്ഥാന സ്‌പെഷല്‍ ബ്രാഞ്ചിലെ ഉദ്യോഗസ്ഥനാണ് നേതൃത്വം നല്‍കിയതെന്നും ഓഗസ്റ്റ് ആറിനു നടന്ന ഫോണ്‍ സംഭാഷണമാണ് പുറത്തുവന്നതെന്നും കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ക്കു വിവരം ലഭിച്ചു. കൊച്ചിയില്‍ ഇഡി കസ്റ്റഡിയിലായിരിക്കെ, അഞ്ച് വനിതാ പൊലീസുകാരാണ് ഡ്യൂട്ടിയിലുണ്ടായിരുന്നത്. ഇവരിലൊരാള്‍ സ്‌പെഷല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥനെ ഫോണില്‍ വിളിക്കുകയും തുടര്‍ന്നു ഫോണ്‍ സ്വപ്നയ്ക്കു കൈമാറുകയും ചെയ്‌തെന്നാണ് വിവരം. മുഖ്യമന്ത്രിക്കെതിരെ മൊഴി നല്‍കിയാല്‍ മാപ്പുസാക്ഷിയാക്കാമെന്ന് ഇഡി വാഗ്ദാനം നല്‍കിയതായും കൃത്യമായി വായിച്ചുനോക്കാന്‍ സാവകാശം നല്‍കാതെ മൊഴിപ്രസ്താവനയില്‍ ഒപ്പിട്ടുവാങ്ങിയതായും സ്വപ്ന പറയുന്ന ശബ്ദരേഖ ഏറെ വിവാദമായിരുന്നു. ശിവശങ്കറിനൊപ്പം ദുബായില്‍ പോയി മുഖ്യമന്ത്രിക്കു വേണ്ടി ‘ഫിനാന്‍ഷ്യല്‍ നെഗോസ്യേഷന്‍’ നടത്തിയെന്നു പറയാന്‍ സമ്മര്‍ദമുണ്ടെന്നാണു സന്ദേശത്തിലുള്ളത്.

15 വർഷമായി ധരിച്ചിരുന്ന കമ്മൽ’; നഷ്ടമായ ഡയമണ്ട് കമ്മൽ തിരികെ ലഭിക്കാൻ ആരാധകരുടെ സഹായം തേടി ജൂഹി ചൗള

0
Spread the love

കഴിഞ്ഞ പതിനഞ്ച് വര്‍ഷമായി അണിയാറുള്ള ഡയ്മണ്ട് കമ്മല്‍ നഷ്ടപ്പെട്ടതിന്റെ സങ്കടത്തിലാണ് ബോളിവുഡ് താരം ജൂഹി ചൗള. തനിക്ക് ഏറെ പ്രിയപ്പെട്ട ഒരു ആഭരണം നഷ്ടമായതിനെ കുറിച്ച് ദയവു ചെയ്ത് സഹായിക്കൂ എന്ന കുറിപ്പോടെ ജൂഹി ചൗള ട്വിറ്ററിലൂട പങ്കുവെച്ചിരുന്നു. മുംബൈ അന്താരാഷ്ട്ര എയർപോട്ടിൽ വെച്ച് ജൂഹിക്ക് ഏറെ പ്രിയമുളള ഡയമണ്ട് കമ്മൽ നഷ്ടമായി. ഇതിനെ കുറിച്ചാണ് താരം ട്വീറ്റ് ചെയ്തിരിക്കുന്നത്.
“ഇന്ന് രാവിലെ മുംബൈ എയർപോട്ടിലെ ഗെയിറ്റ് 8 ന് സമീപത്തേക്ക് നടക്കുന്നതിനിടയിൽ എമിറേറ്റ്സ് കൗണ്ടറിന് സമീപത്തു വെച്ച് എവിടെയോ എന്റെ ഡയമണ്ട് കമ്മൽ നഷ്ടമായി. അത് കണ്ടെത്താൻ ആരെങ്കിലും സഹായിച്ചാൽ ഞാൻ വളരെ സന്തോഷവതിയാകും. കമ്മൽ കിട്ടിയാൽ പൊലീസിനെ അറിയിക്കൂ. നിങ്ങൾക്ക് സമ്മാനം തരുന്നതിൽ എനിക്ക് സന്തോഷമേ ഉള്ളൂ”
ഡിസംബർ 13 നാണ് ജൂഹിയുടെ ട്വീറ്റ്. കഴിഞ്ഞ 15 വർഷമായി താൻ സ്ഥിരം അണിയാറുള്ള കമ്മലാണ് നഷ്ടമായിരിക്കുന്നതെന്ന് താരം പറയുന്നു. അത് കണ്ടെത്താൻ തന്നെ സഹായിക്കൂവെന്നും ജൂഹി ആരാധകരോട് ആവശ്യപ്പെട്ടു. കമ്മലിന്റെ ചിത്രവും ജൂഹി ട്വിറ്ററിലൂടെ പങ്കുവെച്ചിട്ടുണ്ട്.

പാർട്ടിക്കിടെ മദ്യത്തിൽ മയക്ക് മരുന്ന് കലർത്തി ഭർത്താവിനെ മയക്കി; റഷ്യക്കാരിയായ ഭാര്യയെ കേണൽ ബലാത്സംഗം ചെയ്തെന്നു പരാതി

0
Spread the love

കാൺപുർ: പാർട്ടിക്കിടെ മദ്യത്തിൽ മയക്ക് മരുന്ന് കലർത്തി ഭർത്താവിനെ മയക്കി കിടത്തിയ ശേഷം റഷ്യക്കാരിയായ അദ്ദേഹത്തിന്റെ ഭാര്യയെ കേണൽ ബലാത്സംഗം ചെയ്തെന്ന പരാതിയിൽ പൊലീസ് കേസെടുത്തു. പീഡനത്തിനിരയായ യുവതിയുടെ ഭർത്താവ് നൽകിയ പരാതിയിലാണ് പൊലീസ് നടപടി. റഷ്യൻ വംശജയായ ഭാര്യ 10 വർഷമായി ഇന്ത്യയിലാണ് താമസിക്കുന്നത്. സ്ഥാനക്കയറ്റം ലഭിച്ചതിനെ തുടർന്ന് കേണൽ തന്നെയും ഭാര്യയെയും പാർട്ടിക്ക് ക്ഷണിച്ചെന്നും, പാർട്ടിക്കിടെ തനിക്ക് നൽകിയ മദ്യത്തിൽ മറ്റെന്തോ ലഹരി വസ്തുക്കൾ ചേർത്തിരുന്നെന്നും അത് കഴിച്ച് താൻ അബോധാവസ്ഥയിലായെന്നും ഭാർത്താവ് പറയുന്നു. തുടർന്ന് കേണൽ തന്റെ ഭാര്യയെ ബലാത്സംഗം ചെയ്യുകയായിരുന്നെന്നും ബലാത്സംഗം ചെറുക്കാൻ ശ്രമിച്ച തന്റെ ഭാര്യയെ കേണൽ ആക്രമിച്ചെന്നും ആരോപണമുണ്ട്. പരാതിയിൽ അന്വേഷണം ആരംഭിച്ചെന്നും ഇതിനായി പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്നും പൊലീസ് സൂപ്രണ്ട് രാജ് കുമാർ അഗർവാൾ പറഞ്ഞു.

118,800FansLike
97,086FollowersFollow
82,645FollowersFollow
89,036SubscribersSubscribe

Latest posts