Home Blog Page 1267

‘റോയ്’ ആയി ഞെട്ടിക്കാന്‍ സുരാജ്; സുരാജ് വെഞ്ഞാറമൂടിനൊപ്പം സിജാ റോസും!

0
Spread the love

സുരാജ് വെഞ്ഞാറമ്മൂട്, ഷെെന്‍ ടോം ചാക്കോ, സിജാ റോസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഒരുക്കുന്ന സുനില്‍ ഇബ്രാഹിം കഥയെഴുതി സംവിധാനം ചെയ്യുന്ന ‘റോയ്’ എന്ന ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസായി. റോണി ഡേവിഡ്, ജിന്‍സ് ഭാസ്ക്കര്‍, വി. കെ. ശ്രീരാമന്‍, വിജീഷ് വിജയന്‍, റിയ സെെറ, ഗ്രേസി ജോണ്‍, ബോബന്‍ സാമുവല്‍, അഞ്ജു ജോസഫ്, ആനന്ദ് മന്മഥന്‍, ജെനി പള്ളത്ത്, രാജഗോപാലന്‍, യാഹിയ ഖാദര്‍, ദില്‍ജിത്ത്, അനൂപ് കുമാര്‍, അനുപ്രഭ, രേഷ്മ ഷേണായി തുടങ്ങിയവരാണ് മറ്റു താരങ്ങള്‍.

പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ജാവേദ് , പ്രൊഡക്ഷന്‍ ഡിസെെന്‍ എം. ബാവ, മേക്കപ്പ് അമല്‍ ചന്ദ്രന്‍, വസ്ത്രാലങ്കാരം രമ്യ സുരേഷ്, എഡിറ്റര്‍ വി. സാജന്‍, സ്റ്റില്‍സ് സിനറ്റ് സേവ്യര്‍, പരസ്യകല ഫണല്‍ മീഡിയ, അസ്സോസിയേറ്റ് ഡയറക്ടര്‍ എം. ആര്‍. വിബിന്‍, സുഹെെല്‍ ഇബ്രാഹിം, ഷമീര്‍ എസ്., പ്രൊഡക്ഷന്‍ മാനേജര്‍ സുഹെെല്‍ വിപിഎല്‍, ജാഫര്‍, വാര്‍ത്ത പ്രചരണം എ എസ് ദിനേശ് എന്നിവരാണ്. നെട്ടൂരാന്‍ ഫിലിംസ്, ഹിപ്പോ പ്രെെം മോഷന്‍ പിക്ച്ചേഴ്സ് എന്നിവയുടെ ബാനറില്‍ സജീഷ് മഞ്ചേരി, സനൂബ് കെ.

യൂസഫ് എന്നിവര്‍ ചേര്‍ന്നു നിര്‍മ്മിക്കുന്ന സിനിമയുടെ ഛായാഗ്രഹണം ജയേഷ് മോഹന്‍ നിര്‍വ്വഹിക്കുന്നു. വിനായക് ശശികുമാറിന്‍റെ വരികള്‍ക്ക് മുന്ന പി. എം. സംഗീതം പകരുന്നു.

ഞാൻ നരേന്ദ്ര മോദിയുടെ പടയാളി, ചാണകസംഘിയെന്ന് വിളിച്ചോളു-സുരേഷ് ​ഗോപി

0
Spread the love

ബിജെപിക്കുവേണ്ടി പ്രചരണത്തിനിറങ്ങുന്നതിന് തന്നെ വിമർശിക്കുന്നവർക്ക് മറുപടിയുമായെത്തുകയാണ് സുരേഷ് ​ഗോപി. തന്നെ സംഘിയെന്നോ ചാണക സംഘിയെന്നോ കെട്ടിയിറക്കിയ എംപിയെന്നോ വിളിച്ചോളൂ, തനിക്ക് വിഷമമില്ല. താൻ ആരാധ്യനായ നരേന്ദ്ര മോദിയുടെ പടയാളിയും ബിജെപി പ്രവർത്തകനുമാണെന്ന് സുരേഷ് ഗോപി പറഞ്ഞു .

വാക്കുകൾ ഇങ്ങനെ, ചാണക സംഘിയെന്ന് വിളിച്ചോളൂ ഗുരുദേവിന്റെ വീടിന്റെ തറ ഇപ്പോഴും ചാണകം മെഴുകിയതാ, ചിലർ വസിക്കുന്ന പോലെ മറ്റ് മാലിന്യങ്ങൾ കൊണ്ട് മെഴുകിയ തറയിലല്ല നമ്മുടെ വാസം. അത് ചാണകം മെഴുകിയതാണ്, ഞാൻ ലോകം മുഴുവൻ ആരാധകനുള്ള വിശ്വസിക്കാൻ കൊള്ളാമെന്ന് കരുതുന്ന ഒരു നേതാവായ നരേന്ദ്രമോദിയുടെ പടയാളി തന്നെയാണ്. അതിനെ എന്ത് പേരിട്ട് വിളിച്ചാലും കുഴപ്പമില്ല.

ഇടതുപക്ഷം 45 വർഷം കോഴിക്കോട് ഭരിച്ചിട്ടുണ്ട്. നന്മയുടെ നഗരമാണ് കോഴിക്കോട്. ആ നന്മയുടെ നഗരത്തിൽ നിന്ന് അൽപം കുടിവെള്ളം കിട്ടിയിട്ട് മരിച്ചാൽ മതിയെന്ന് എം.ടി വാസുദേവൻനായരെ കൊണ്ട് പറയപ്പിച്ച ഭരണമാണിത്. എന്നിട്ട് ഇപ്പോഴും കുടിവെള്ളം തരാമെന്ന ഇടതിന്റെ പറച്ചിലിന് ഒരു കുറവുമില്ലെന്ന് സുരേഷ് ഗോപി ചൂണ്ടിക്കാട്ടി.

ബി.ജെ.പി ഭരിക്കുന്ന കല്ലിയൂർ പഞ്ചായത്തിലേക്ക് വന്ന് നോക്കൂ. കേന്ദ്രപദ്ധതികൾ വഴി ഒരു സിനിമാ നടനായ എം.പി, കെട്ടിയിറക്കിയ എം.പി എന്ത് ചെയ്തുവെന്ന് മനസ്സിലാക്കി തരാം. ആയിരം പഞ്ചായത്ത് ഞങ്ങൾക്ക് തരൂ. എന്താണ് ഭരണമെന്ന് കാണിച്ച്‌ തരാം. കേരളം മലയാളികളുടേതാണെങ്കിൽ കേരളത്തിലെ ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ മലയാളികൾ താമരയ്ക്ക് വോട്ടു ചെയ്യണം. 75 ഡിവിഷനുള്ള കോഴിക്കോട് കോർപ്പറേഷനിൽ 74 ഇടത്തും ബി.ജെ.പി മത്സരിക്കുന്നു. എന്റെ അതിമോഹമാണ് പറയുന്നത്. ഒരു 55 പേരെ തന്നാൽ അല്ലെങ്കിൽ 45 പേരെ തന്നാൽ എന്താണ് ഭരണമെന്ന് കാണിച്ച്‌ തരാമെന്നും സുരേഷ് ഗോപി പറഞ്ഞു.

എ​ന്നെ സ്ക്രീ​നി​ല്‍ കാ​ണി​ച്ച​പ്പോ​ള്‍ തി​യ​റ്റ​റി​ലു​ണ്ടാ​യി​രു​ന്ന ചി​ല​ര്‍ കൂ​വി, സൈജു കുറുപ്പ്

0
Spread the love

മാനസികമായി തളര്‍ന്ന സംഭവത്തെക്കുറിച്ച്‌ പറയുകയാണ് മലയാളത്തിലെ പ്രിയ നടന്‍ സൈജു കുറുപ്പ്.ചെറുതും വലുതുമായ ഒട്ടേറെ കഥാപാത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയ താരമായി വളര്‍ന്നുവന്ന താരത്തിന്റെ തുടക്ക കാലത്തെ അനുഭവമാണ് പങ്കുവെക്കുന്നത്.

താരത്തിന്റെ വാക്കുകള്‍

“എ​ന്‍റെ ര​ണ്ടാ​മ​ത്തെ ചി​ത്ര​മാ​യി​രു​ന്നു ജോ​ഷി സ​ര്‍ സം​വി​ധാ​നം ചെ​യ്തു ദീ​ലി​പേ​ട്ട​ന്‍ നാ​യ​ക​നാ​യ ല​യ​ണ്‍. ആ ​സി​നി​മ കാ​ണാ​ന്‍ ഞാ​ന്‍ കു​ടും​ബ​വു​മാ​യി തി​യ​റ്റ​റി​ല്‍ പോ​യി. പ​ക്ഷേ എ​ന്നെ വി​ഷ​മി​പ്പി​ക്കു​ന്ന അ​നു​ഭ​വ​മാ​ണ് അ​വി​ടെ​യു​ണ്ടാ​യ​ത്. എ​ന്നെ സ്ക്രീ​നി​ല്‍ കാ​ണി​ച്ച​പ്പോ​ള്‍ തി​യ​റ്റ​റി​ലു​ണ്ടാ​യി​രു​ന്ന ചി​ല​ര്‍ കൂ​വി. അ​തു കേ​ട്ട് മാ​ന​സി​ക​മാ​യി ത​ള​ര്‍​ന്ന എ​ന്നെ എ​ന്‍റെ ഭാ​ര്യ​യാ​ണ് ആ​ശ്വ​സി​പ്പി​ച്ച​ത്’. സൈ​ജു കു​റു​പ്പ്.

കിം കി ഡുക്കിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച്‌ സംവിധായകന്‍ ഡോ. ബിജു

0
Spread the love

മലയാളി സിനിമാ ആസ്വാദക സമൂഹം വേദനയോടെയാണ് വിഖ്യാത സൗത്ത് കൊറിയന്‍ സംവിധായകന്‍ കിം കി ഡുക്കിന്‍റെ വിയോഗവാര്‍ത്ത കേട്ടത്. കേരളത്തില്‍ അത്രയും ആരാധകരുള്ള സംവിധായകനായിരുന്നു അദ്ദേഹം. ഇപ്പോഴിതാ കിമ്മിനോട് താന്‍ നടത്തിയ ഒരു അന്വേഷണത്തെക്കുറിച്ച്‌ പറയുകയാണ് സംവിധായകന്‍ ഡോ. ബിജു. കിമ്മുമായി അടുത്ത സൗഹൃദമുണ്ടായിരുന്ന ആളായിരുന്നു ബിജു. തന്‍റെ ഒരു ചിത്രത്തില്‍ അഭിനയിക്കാന്‍ അദ്ദേഹത്തെ ക്ഷണിച്ചിരുന്നുവെന്ന് പറയുന്നു അദ്ദേഹം, കിമ്മുമായി നടത്തിയിരുന്ന ചാറ്റുകളുടെ ചിത്രങ്ങളും ഫേസ്ബുക്ക് പോസ്റ്റിനൊപ്പം അദ്ദേഹം പങ്കുവച്ചിട്ടുണ്ട്.

“ഇനി ഈ ചാറ്റുകള്‍ ഇല്ല.. റഷ്യയിലും ലാത്വിയയിലുമായി ചിത്രീകരിക്കുന്ന സിനിമകള്‍ക്ക് ശേഷം എന്‍റെ സിനിമയില്‍ അഭിനയിക്കാനുള്ള ക്ഷണം പരിഗണിക്കാം എന്ന വാഗ്ദാനം നിറവേറ്റാതെ പോയി. പ്രിയ കിം പക്ഷെ സിനിമകള്‍ മരിക്കുന്നില്ല.. അത് വീണ്ടും വീണ്ടും ലോകത്തോട് സംസാരിച്ചു കൊണ്ടിരിക്കും. എന്തൊരു വര്ഷമാണീ 2020.”, ഡോ. ബിജു ഫേസ്ബുക്കില്‍ കുറിച്ചു.

കേരള രാജ്യാന്തര ചലച്ചിത്രമേളയിലൂടെ മലയാളി സിനിമാപ്രേമികള്‍ക്ക് ഏറെ പരിചിതനായ സംവിധായകനാണ് കിം കി ഡുക്ക്. 2013ല്‍ മേളയില്‍ പങ്കെടുക്കാന്‍ അദ്ദേഹം നേരിട്ടെത്തുകയും ചെയ്തു. വടക്കന്‍ യൂറോപ്യന്‍ രാജ്യമായ ലാത്വിയയില്‍ വച്ചായിരുന്നു അന്ത്യം. കൊവിഡ് ചികിത്സയുമായി ബന്ധപ്പെട്ട് ആശുപത്രിയില്‍ തുടരവെയായിരുന്നു മരണം. നവംബര്‍ 20നാണ് അദ്ദേഹം ലാത്വിയയില്‍ എത്തിയതെന്നും ലാത്വിയന്‍ നഗരമായ ജര്‍മ്മലയില്‍ ഒരു വീട് വാങ്ങാന്‍ പദ്ധതിയുണ്ടായിരുന്നുവെന്നും റെസിഡന്‍റ് പെര്‍മിറ്റിന് അപേക്ഷിക്കാനായിരുന്നു ആലോചനയെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ആഘോഷ നിറവില്‍ തമിഴകം: സ്റ്റൈല്‍ മന്നന് 70ാം പിറന്നാള്‍

0
Spread the love

ചെന്നൈ: തലൈവര്‍ രജനിക്ക് ഇന്ന് 70 വയസ്. രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപനം 31ന് നടക്കാനിരിക്കെ, പിറന്നാള്‍ ആഘോഷങ്ങള്‍ക്ക് പരമാവധി മാറ്റു കൂട്ടാനുള്ള ഒരുക്കങ്ങള്‍ രജനികാന്തിന്റെ ഉറ്റ തോഴനും രാഷ്ട്രീയ പാര്‍ട്ടിയുടെ ചുമതല വഹിക്കുന്ന ‘ഗാന്ധിമക്കള്‍ ഇയക്കം’ നേതാവുമായ തമിഴരുവി മണിയന്റെ നേതൃത്വത്തില്‍ പൂര്‍ത്തിയായിക്കഴിഞ്ഞു. ബ്രൂസ്ലിക്കും ജാക്കിചാനും ശേഷം ലോകത്ത് ഏറ്റവും ആരാധകരുള്ള നടന്‍ രജനീകാന്ത് ആണെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. 70 വയസ്സ് തികയുന്ന ആ ബ്രഹ്മാണ്ഡ താരത്തെ ചുറ്റിപ്പറ്റിയാണ് ഇപ്പോള്‍ തമിഴക രാഷ്ട്രീയവും മുന്നന്നോട്ട് നീങ്ങുന്നത്. അതേസമയം അദ്ദേഹത്തിന്‍റെ പിറന്നാള്‍ ദിനമായ ഇന്ന് തമിഴ്നാട്ടിലാകെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തും.

ആഘോഷത്തില്‍ രാവിലെ പങ്കെടുത്ത ശേഷം രജനി നാളെ സിരുത്തൈ ശിവ സംവിധാനം ചെയ്യുന്ന ‘അണ്ണാത്തെ’ പൂര്‍ത്തിയാക്കാന്‍ ഹൈദരാബാദിലേക്കു തിരിക്കും. മൂത്ത സഹോദരന്‍ എന്നാണ് ‘അണ്ണാത്തെ’യുടെ അര്‍ത്ഥം. 60 ശതമാനം പൂര്‍ത്തിയായ ചിത്രം രജനികാന്തിന്റെ രാഷ്ട്രീയ പ്രവേശത്തിനുകൂടി പ്രയോജനം ചെയ്യുന്ന വിധത്തിലാണ് ഒരുക്കുന്നത്.

ദൃശ്യം 2 ഫസ്റ്റ് ലുക്ക് ടീസര്‍ ക്രിസ്‌മസിന്

0
Spread the love

മോഹന്‍ലാലിന്‍റെ ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ദൃശ്യം 2. ഈ ക്രിസ്മസ് ആഘോഷമാക്കാനായി ജോര്‍ജുകുട്ടിയും കുടുംബവും എത്തുന്നുണ്ട്. ഫസ്റ്റ് ലുക്ക് ടീസര്‍ ഡിസംബര്‍ 25 ന് പുറത്തിറക്കാന്‍ നിര്‍മ്മാതാക്കള്‍ തീരുമാനിച്ചുവെന്നാണ് റിപ്പോര്‍ട്ട്. അതേസമയം ഇതുസംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണം ഉടന്‍ പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്.

തീയറ്ററുകള്‍ തുറന്നാല്‍ ആദ്യം റിലീസ് എത്തുന്ന ചിത്രങ്ങളില്‍ ഒന്നാകും മോഹന്‍ലാലിന്‍റെ ദൃശ്യം 2. അത്രയും വേഗത്തിലാണ് പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുന്നത്.

ജിത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ആദ്യ ഭാഗത്തില്‍ നിന്ന് വ്യത്യസ്തമായി ചില താരങ്ങളെ കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. മുരളി ഗോപിയും സായികുമാറും ഗണേഷ് കുമാറും പുതുതായി എത്തിയിട്ടുണ്ട്. ഇത്തവണ ജിത്തു ജോസഫ് എന്തെല്ലാം സര്‍പ്രൈസാണ് ആരാധകര്‍ക്കായി ഒരുക്കിവെച്ചിട്ടുളളതെന്ന് കണ്ടു തന്നെ അറിയണം.

മോഹന്‍ലാലിനെ കൂടാതെ മീന, അന്‍സിബ, എസ്തര്‍, സിദ്ദിഖ്, ആശാ ശരത്ത്, സായ്കുമാര്‍, മുരളി ഗോപി, ഗണേഷ് കുമാര്‍, സുമേഷ്, ആദം അയൂബ്, അഞ്ജലി നായര്‍, അജിത് കൂത്താട്ടുകുളം തുടങ്ങി വന്‍ താരനിരതന്നെ ചിത്രത്തിലുണ്ട്. ആന്‍റണി പെരുമ്ബാവൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്.

മയക്കുമരുന്ന് കേസില്‍ നടി നിക്കി ഗല്‍റാണിയുടെ സഹോദരി സഞ്ജന ഗല്‍റാണിക്ക് ജാമ്യം

0
Spread the love

ബെംഗളൂരു മയക്കുമരുന്ന് കേസില്‍ അറസ്റ്റിലായ നടി സഞ്ജന ഗല്‍റാണിക്ക് ജാമ്യം. മൂന്ന് ലക്ഷം രൂപയുടെ വ്യക്തിഗത ബോണ്ടിന്മേലും തത്തുല്യ തുകയുടെ രണ്ട് ആള്‍ജാമ്യത്തിലുമാണ് കര്‍ണാടക ഹൈക്കോടതി ജാമ്യം അനുവദിച്ചത്. മാസത്തില്‍ രണ്ടുതവണ പോലീസ് സ്റ്റേഷനില്‍ ഹാജരാകണമെന്നും അന്വേഷണവുമായി സഹകരിക്കണമെന്നും കോടതി നിര്‍ദേശിച്ചു. മലയാളത്തില്‍ തിളങ്ങിയ നടി നിക്കി ഗല്‍റാണിയുടെ സഹോദരിയാണ് സഞ്ജന.

നടിയുടെ വൈദ്യപരിശോധനാ റിപ്പോര്‍ട്ട് പരിഗണിച്ചാണ് ജാമ്യമനുവദിച്ചത്. സഞ്ജന ഗല്‍റാണി നേരത്തെ നല്‍കിയ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു. തുടര്‍ന്ന് അടിയന്തര ശസ്ത്രക്രിയ ആവശ്യമായതിനാല്‍ അടിയന്തര ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞമാസം പുതിയ ജാമ്യാപേക്ഷ സമര്‍പ്പിക്കുകയായിരുന്നു. ബെംഗളൂരു വാണിവിലാസ് ആശുപത്രിയില്‍ വൈദ്യപരിശോധന നടത്താനും ഇതിന്റെ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും കോടതി ഉത്തരവിടുകയും ചെയ്തിരുന്നു. മൂന്ന് മാസത്തെ ജയില്‍വാസത്തിന് ശേഷമാണ് നടിക്ക് ജാമ്യം ലഭിച്ചിരിക്കുന്നത്.

സെപ്തംബര്‍ എട്ടാം തീയതിയാണ് സഞ്ജനയെ സെന്‍ട്രല്‍ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തത്. നടിമാരായ രാഗിണി ദ്വിവേദി, ഇവരുടെ സുഹൃത്തുക്കളായ നിയാസ്, രവി, ശങ്കര്‍, രാഹുല്‍, വിരേന്‍ ഖന്ന, പ്രതീക് ഷെട്ടി തുടങ്ങിയവരും പിന്നീട് അറസ്റ്റിലായിരുന്നു.

വിഖ്യാത സംവിധായകന്‍ കിം കി ഡുക്ക് അന്തരിച്ചു

0
Spread the love

കൊറോണ കവര്‍ന്നത് അപൂര്‍വ ചലച്ചിത്ര വിസ്മയത്തെ..പിയത്ത,ദ ഐയ്‌ലും സ്പ്രിങ്, സമ്മര്‍, ഫാള്‍, വിന്റര്‍ പോലയുള്ള ചിത്രങ്ങളിലൂടെ ചലച്ചിത്ര പ്രേക്ഷകരുടെ ഹരമായിരുന്നു കിം കി ഡുക്. മാറിമറിയുന്ന മനുഷ്യജീവിത ഭാവങ്ങളെ കിം തന്റെ ചിത്രങ്ങളിലൂടെ ആവിഷ്കരിച്ചു . നിഷ്കളങ്കത, ഹിംസ, കാമം, സ്വാര്‍ത്ഥത, പശ്ചാത്താപം എന്നിങ്ങനെ ഒരു മനുഷ്യന്റെ എല്ലാ ഭാവങ്ങളും കിമ്മിന്റെ സിനിമകളിലൂടെ ആസ്വാദകന്‍ അനുഭവിക്കുകയായിരുന്നു ..

അന്താരാഷ്ട്ര ചലച്ചിത്രമേളകളില്‍ നിരവധി ബഹുമതികള്‍ നേടിയ കൊറിയന്‍ ചലച്ചിത്ര സം‌വിധായകനാണ് കിം കി ഡുക്. കഥാപാത്രങ്ങളുടെ വ്യക്തികേന്ദ്രീകൃതമായ സ്വഭാവസവിശേഷതകള്‍ കൊണ്ട് ശ്രദ്ധേയമാണ് ഇദ്ദേഹത്തിന്റെ ചലച്ചിത്രങ്ങള്‍. വ്യക്തിപരമായ മാനസിക സംഘര്‍ഷങ്ങളുടെയും പച്ചയായ ജീവിതയാഥാര്‍ത്ഥ്യങ്ങളുടെയും കൂടിച്ചേരലായിരുന്നു മിക്ക സിനിമകളും

കൊറിയന്‍ സംവിധായകനായ കിം കി ഡുക്ന് ലോകത്ത് ഏറ്റവുമധികം ആരാധകരുള്ള നാടാണ് കേരളം.കേരളത്തിന്റെ അന്താരാഷ്ട്ര ചലച്ചിത്രമേളകളില്‍ കിം കി ഡ്യുക്കിന്റെ സിനിമകള്‍ ആരവമായാണ് പ്രേക്ഷകര്‍ വരവേറ്റത്.

1960 ഡിസംബര്‍ 20-ന് ദക്ഷിണ കൊറിയയിലെ ക്യോങ്സങ് പ്രവിശ്യയിലെ ബോംഗ്‌വയിലാണ് കിം കി ഡുക് ജനിച്ചത്. 1990 മുതല്‍ ’93 വരെ അദ്ദേഹം പാരീസില്‍ ഫൈന്‍ ആര്‍ട്സ് പഠനം നടത്തി. അതിനു ശേഷം ദക്ഷിണ കൊറിയയില്‍ തിരിച്ചെത്തിയ അദ്ദേഹം തിരക്കഥാരചയിതാവായി ചലച്ചിത്ര രംഗത്ത് തുടക്കം കുറിച്ചു.

ഞാന്‍ എന്തും പറയും, എന്നെ ആരും കണ്ടു പിടിക്കില്ല എന്ന ചിന്തയാണോ, അതിക്രമങ്ങള്‍ക്ക് എതിരെ നടി ഭാവന

0
Spread the love

സൈബര്‍ ലോകത്ത് സ്‌ത്രീകള്‍ക്ക് എതിരെ കൂടിവരുന്ന അതിക്രമങ്ങളില്‍ പ്രതികരിച്ച്‌ ചലച്ചിത്ര നടി ഭാവന. മലയാള സിനിമയിലെ വനിതാ കൂട്ടായ്‌മയായ ഡബ്ല്യു സി സി സംഘടിപ്പിക്കുന്ന റെഫ്യൂസ് ദ അബ്യൂസ് ക്യാമ്ബയിന്റെ ഭാഗമായി സംസാരിക്കുകയായിരുന്നു നടി.

‘സോഷ്യല്‍ മീഡിയയില്‍ ഒരു പ്രൊഫെെല്‍ ഉണ്ടാക്കി മറ്റുളളവരെ വിഷമിപ്പിക്കുന്ന രീതിയില്‍ എന്തെങ്കിലും പറയുക, അല്ലെങ്കില്‍ എഴുതുക. കൂടുതലും സ്ത്രീകള്‍ക്കെതിരേയാണ് ഇത്തരം പ്രവണതകള്‍ നാം കണ്ടു വരുന്നത്. ഞാന്‍ എന്തും പറയും, എന്നെ ആരും കണ്ടു പിടിക്കില്ല എന്ന ചിന്തയാണോ അല്ലെങ്കില്‍ മറ്റുളളവരുടെ ശ്രദ്ധ കിട്ടുന്നതിന് വേണ്ടി ചെയ്യുന്നതാണോ എന്നറിയില്ല. അത് എന്ത് തന്നെയാണെങ്കിലും അത്ര നല്ലതല്ല. പരസ്‌പരം ദയവോടെ പെരുമാറുക’യെന്നാണ് ക്യാമ്ബയിനില്‍ പങ്കെടുത്ത് നടി പറഞ്ഞത്. നേരത്തെ ഒട്ടനവധി പേര്‍ ഈ ക്യാമ്ബയിന്റെ ഭാഗമായി രംഗത്തെത്തിയിരുന്നു.

മല്ലിക സുകുമാരന്‍ വിളക്ക് കൊളുത്തി; പൃഥ്വിരാജിന്റെ ‘കുരുതി’ക്ക് തുടക്കം

0
Spread the love

പൃഥ്വിരാജ് നിര്‍മ്മാതാവും നായകനുമാവുന്ന ‘കുരുതി’ സിനിമയുടെ പൂജ ചടങ്ങുകള്‍ക്ക് അമ്മ മല്ലിക സുകുമാരന്‍ വിളക്ക് കൊളുത്തി തുടക്കമിട്ടു. പൃഥ്വിരാജ്‌ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഭാര്യ സുപ്രിയ മേനോന്‍ ഒരുക്കുന്ന ചിത്രം നവാഗതനായ മനു വാര്യരാണ് സംവിധാനം ചെയ്യുന്നത്

കൊല്ലും എന്ന വാക്ക്… കാക്കും എന്ന പ്രതിജ്ഞ!’ ഇതാണ് സിനിമയുടെ ടാഗ് ലൈന്‍. പൃഥ്വിരാജിനെ കൂടാതെ വലിയ താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട് . റോഷന്‍ മാത്യൂ, ഷൈന്‍ ടോം ചാക്കോ, മുരളി ഗോപി, മാമുക്കോയ, ശ്രിന്ദ, മണികണ്ഠന്‍ ആചാരി, നവാസ്‌ വള്ളിക്കുന്ന്, നെസ്ലന്‍, സാഗര്‍ സൂര്യ തുടങ്ങിയവരും ചിത്രത്തിലുണ്ട്‌

അഭിനന്ദന്‍ രാമാനുജം ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്‌. റഫീഖ്‌ അഹമ്മദ്‌ ഗാനരചന ഒരുക്കുന്ന സിനിമയുടെ സംഗീതം ജേക്സ്‌ ബിജോയ്‌ ആണ്

118,800FansLike
97,086FollowersFollow
82,645FollowersFollow
89,036SubscribersSubscribe

Latest posts