Home Blog Page 1271

അനശ്വരക്കെതിരെ വീണ്ടും സൈബർ ആക്രമണം, ഉജാല കുപ്പിടെ മൂട് കട്ട് ചെയ്തത് പോലുണ്ടെന്ന് സൈബർ ആങ്ങളമാർ

0
Spread the love

തണ്ണീർമത്തൻ ദിനങ്ങൾ എന്ന ഒറ്റ ചിത്രത്തിലൂടെ മലയാളികളുടെ മനസ്സിൽ ഇടം നേടിയ നടി ആണ് അനശ്വര രാജൻ. സോഷ്യൽ മീഡിയകളിലും താരം സജീവം ആണ്. മാത്രമല്ല പലപ്പോളും നിലപാടുകളിൽ കൂടിയും നടി വാർത്തകളിൽ നിറഞ്ഞിട്ടുണ്ട്.

ഇപ്പോളിതാ അനശ്വര പങ്കുവെച്ച ചിത്രത്തിനുതാഴെ നിരവധി ആളുകളാണ് കമന്റുമായെത്തുന്നത്. പതിനെട്ടാം പിറന്നാൾ ദിനത്തിൽ നടി അനശ്വര രാജൻ പങ്കുവെച്ച പുതിയ ചിത്രം സൈബർ ആങ്ങളമാരെ ചൊടിപ്പിച്ചിരിയ്ക്കുന്നു. വൃത്തിയുള്ള വസ്ത്രം ധരിച്ചുകൂടെ, ഉജാല കുപ്പിടെ മൂട് കട്ട് ചെയ്തത് പോലുണ്ട് എന്നൊക്കെയാണ് പുതിയ ചിത്രത്തിന് കിട്ടുന്ന കമന്റുകൾ. സൈബർ ആങ്ങളമാർ രംഗത്ത് വന്നല്ലോ എന്നും കമന്റിൽ പറയുന്നുണ്ട്.

നേരത്തെ കാലുകൾ കാണിച്ചുകൊണ്ടുള്ള ചിത്രം പങ്കുവെച്ചുകൊണ്ടു അനശ്വര സൈബർ ആക്രമണത്തിന് ഇരയാകേണ്ടി വന്നിരുന്നു. എന്നാൽ അനശ്വരയെ പിന്തുണച്ചുക്കൊണ്ട് മലയാളത്തിലെ പ്രമുഖ നടി നടന്മാർ തങ്ങളുടെ കാലുകൾ കാണിച്ചുകൊണ്ടുള്ള ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ പങ്കുവെക്കുവാൻ തുടങ്ങി. വീ ഹാവ് ലെഗ്‌സ് എന്ന ഹാഷ് ടാഗോടെയാണ് നടീ നടന്മാർ കാലുകൾ കാണിച്ച ചിത്രങ്ങൾ പോസ്റ്റ് ചെയ്തത്.

നാടൻ വേഷങ്ങളിൽ സോഷ്യൽമീഡിയയിൽ പ്രത്യക്ഷപ്പെടാറുള്ള താരത്തിന്റെ മോഡേൺ ലുക്കും ഇറക്കം കുറഞ്ഞ വസ്ത്രം ധരിച്ചതുമൊക്കെ സൈബർ സദാചാരക്കാർ ഏറെ വിമർശിച്ചിരുന്നു. ഇതിനൊക്കെ കിടിലൻ മറുപടിയുമായി അനശ്വര രാജൻ രംഗത്തെത്തിയതും ഏറെ വാർത്താ പ്രാധാന്യം നേടിയിരുന്നു.

ദുല്‍ഖറിന്റെ നായികയാകാന്‍ പ്രതിഫലം കുറച്ച്‌ പൂജ ഹെഗ്‌ഡെ

0
Spread the love

ബോളിവുഡിലും തെന്നിന്ത്യയിലും തിളങ്ങിനില്‍ക്കുന്ന പൂജ ഹെഗ്‌ഡെ ഇന്ത്യയിലെ തന്നെ ഏറ്റവുമധികം പ്രതിഫലം വാങ്ങുന്ന നടികളിലൊരാളാണ്. ഒരു സിനിമയ്‌ക്ക് വേണ്ടി 2.5 കോടി രൂപയാണ് പൂജ വാങ്ങുന്നത്. എന്നാല്‍ മലയാളത്തിന്റെ യുവതാരം ദുല്‍ഖര്‍ സല്‍മാന്റെ നായികയാവാന്‍ പൂജ പ്രതിഫലം കുറച്ചതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

ഹനു രാഘവപുഡി ദുല്‍ഖറിനെ നായകനാക്കി ഒരുക്കുന്ന തെലുങ്ക് ചിത്രത്തിലാണ് പ്രതിഫലം കുറച്ചുകൊണ്ട് അഭിനയിക്കാന്‍ പൂജ ഹെഗ്ഡേ തയ്യറായിരിക്കുന്നത്. 1964ന്റെ പശ്ചാത്തലത്തിലൊരങ്ക്കുന്ന ചിത്രത്തില്‍ ലെഫ്‌റ്റനന്റ് റാം എന്ന കഥാപാത്രമായാണ് ദുല്‍ഖര്‍ എത്തുന്നത്. എന്നാല്‍ പൂജ ഹെഗ്‌ഡെ അവതരിപ്പിക്കുന്ന കഥാപാത്രത്തെ സംബന്ധിച്ച്‌ വ്യക്തതയില്ല. അതേസമയം പൂജ ഹെഗ്‌ഡേ കൂടി എത്തുന്നതോടെ സിനിമയെ പറ്റിയുള്ള പ്രതീക്ഷകളും ഉയര്‍ന്നിരിക്കുകയാണ്.

നേരത്തെ കീര്‍ത്തി സുരേഷ് നായിക കഥാപാത്രത്തെ അവതരിപ്പിച്ച മഹാനടി എന്ന ചിത്രത്തിലൂടെയാണ് ദുല്‍ഖര്‍ തെലുങ്കില്‍ ചുവട് വെച്ചത്. തമിഴിലും തെലുങ്കിലും വലിയ ആരാധകരാണ് ദുല്‍ഖറിനുള്ളത്.

വരലക്ഷ്മി ശരത്‌കുമാറിന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ ഹാക്ക് ചെയ്തു

0
Spread the love

ഹാ​ക്ക​ര്‍​മാ​രു​ടെ​ ​ആ​ക്ര​മ​ണ​ത്തി​ന് ​ഇ​ര​യാ​യി​രി​ക്കു​ക​യാ​ണ് ​പ്ര​ശ​സ്ത​ ​തെ​ന്നി​ന്ത്യ​ന്‍​ ​താ​രം​ ​വ​ര​ല​ക്ഷ്മി​ ​ശ​ര​ത്‌​കു​മാ​ര്‍.​ ​ത​ന്റെ​ ​ട്വി​റ്റ​ര്‍,​ ​ഇ​ന്‍​സ്റ്റ​ഗ്രാം​ ​അ​ക്കൗ​ണ്ടു​ക​ള്‍​ ​ഹാ​ക്ക് ​ചെ​യ്യ​പ്പെ​ട്ട​ ​വി​വ​രം​ ​താ​രം​ ​ത​ന്നെ​യാ​ണ് ​വെ​ളി​പ്പെ​ടു​ത്തി​യ​ത്.​ ​ത​ന്റെ​ ​അ​ക്കൗ​ണ്ടു​ക​ളി​ല്‍​ ​നി​ന്ന് ​മെ​സേ​ജു​ക​ള്‍​ ​വ​ന്നാ​ല്‍​ ​ക​രു​തി​യി​രി​ക്ക​ണ​മെ​ന്ന് ​വ​ര​ല​ക്ഷ്മി​ ​പ​റ​യു​ന്നു.​ ​സൈ​ബ​ര്‍​ ​ക്രി​മി​ന​ലു​ക​ളു​ടെ​ ​പി​ടി​യി​ല്‍​ ​നി​ന്ന് ​ത​ന്റെ​ ​അ​ക്കൗ​ണ്ടു​ക​ള്‍​ ​തി​രി​ച്ചു​പി​ടി​ക്കാ​നു​ള്ള​ ​തീ​വ്ര​ശ്ര​മ​ത്തി​ലാ​ണ​ ​വ​ര​ല​ക്ഷ്മി.

ശ​ര​ത് ​കു​മാ​റി​ന്റെ​ ​മ​ക​ളാ​യ​ ​വ​ര​ല​ക്ഷ്മി​ ​ക​സ​ബ,​ ​മാ​സ്റ്റ​ര്‍​ ​പീ​സ് ​എ​ന്നീ​ ​ചി​ത്ര​ങ്ങ​ളി​ലൂ​ടെ​ ​മ​ല​യാ​ളി​ ​പ്രേ​ക്ഷ​ക​ര്‍​ക്കും​ ​സു​പ​രി​ചി​ത​യാ​ണ്. നി​സാര്‍ സംവി​ധാനം ചെയ്യുന്ന ആദ്യ തമി​ഴ് ചി​ത്രമായ കളേഴ്സ് പൂര്‍ത്തി​യാക്കി​യ വരലക്ഷ്മി​യുടെ മറ്റൊരു പുതി​യ ചി​ത്രം തെലുങ്കുതാരം രവി​ തേജ നായകനാകുന്ന ക്രാക്കാണ്. ചി​ത്രത്തി​ല്‍ നെഗറ്റീവ് ടച്ചുള്ള വേഷമാണ് വരലക്ഷ്മി​യുടേത്.

275 ദിവസത്തിന് ശേഷം മമ്മൂട്ടി വീട്ടില്‍ നിന്ന് പുറത്തിറങ്ങി ; ചിത്രം വൈറല്‍

0
Spread the love

ലോക് ഡൗണ്‍ മാറിയതിന് ശേഷം പല താരങ്ങളും പുറത്തിറങ്ങുകയും, സിനിമയുടെ ഷൂട്ടിംഗ് പുണരാരംഭിക്കുകയുമെല്ലാം ചെയ്തിരുന്നു. എന്നാല്‍ ലോക് ഡൗണ്‍ മുതല്‍ ഇന്നേ വരെ പുറത്തിറങ്ങാത്ത ഒരു താരം ആയിരുന്നു ശ്രീ മമ്മൂട്ടി. ഇപ്പോള്‍ ഇതാണ് നീണ്ട 275 ദിവസത്തെ ക്വാറന്റീന് ശേഷം മമ്മൂട്ടി വീട്ടില്‍ നിന്നും പുറത്തിറങ്ങിയിരിക്കുന്നു.

എംജി റോഡ് വഴി കണ്ടെയ്‌നര്‍ റോഡിലൂടെ കലൂര്‍ സ്റ്റേഡിയത്തിന് പിന്നിലെത്തി ചായ കുടിച്ച ശേഷമാണ് അദ്ദേഹം വീട്ടിലേക്ക് മടങ്ങിയത്. അതേ സമയം, രാജ്യത്ത് കൊവിഡ് പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ ആളുകള്‍ ജാഗ്രത പാലിക്കണമെന്നാവശ്യപ്പെട്ട് താരം നിരവധി തവണ സോഷ്യല്‍ മീഡിയയിലൂടെ സന്ദേശങ്ങള്‍ പങ്കുവച്ചിരിന്നു. ഇന്നലെ രാത്രി ആയിരുന്നു താരം പുറത്തിറങ്ങിയത്.

കോവിഡിനൊപ്പം ന്യുമോണിയ; ഇന്ന് മുന്നണിപോരാളിയായി ഡോക്ടർ;
ഒരു അതിജീവനത്തിന്റെ കഥ

0
Spread the love

കോവിഡിനെ ചെറുക്കാന്‍ മുന്നിട്ടിറങ്ങിയ യുവ ഡോക്ടര്‍ക്ക് മഹാമാരി വരുത്തി വച്ചത് കടുത്ത ശാരീരിക പ്രശ്നങ്ങള്‍. കോവിഡിനൊപ്പമെത്തിയ ഗുരുതര ആരോഗ്യ പ്രശ്നങ്ങളെ അതിജീവിച്ച ഡോക്ടര്‍ വീണ്ടും കോവിഡ് വാര്‍ഡില്‍ ഡ്യൂട്ടിക്കെത്തി. അസുഖങ്ങളെയെല്ലാം തുരത്തി വീണ്ടും കോവിഡിനെതിരെയുള്ള പോരാട്ടത്തില്‍ പങ്കാളിയാകുകയാണ് 33 കാരിയായ തൃപ്പൂണിത്തുറ സ്വദേശി ഡോ രാശി കുറുപ്പ്. കോവിഡ് പോസിറ്റീവായപ്പോഴും, നെഗറ്റീവായ ശ‌േഷവും ഡോ. രാശി കടന്ന് പോയത് അതിസങ്കീര്‍ണ രോഗവസ്ഥകളിലൂടെ. ജോലിയില്‍ പ്രവേശിച്ച്‌ രണ്ടാഴ്ച പിന്നിട്ടപ്പോഴാണ് ചെറിയ പനി പോലെ തോന്നിയത്. ആന്‍റിജന്‍ ടെസ്റ്റില്‍ കോവിഡ് നെഗറ്റീവ് ആയിരുന്നു ഫലം.പനി മാറിയെങ്കിലും കനത്ത ശ്വാസതടസവും നെഞ്ചുവേദനയും വിട്ടുമാറിയില്ല. തുടര്‍ന്ന് ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റ് ചെയ്തു. അതില്‍ കോവിഡ് പോസിറ്റീവായി.പിവിഎസ് ആശുപത്രിയില്‍ തന്നെ കോവിഡ് രോഗിയായി രാശിയെത്തി. രണ്ട് ശ്വാസകോശത്തിലും ന്യൂ മോണിയ ബാധിച്ച്‌ അസുഖം കൂടുതല്‍ ഗുരുതരമായി. സി കാറ്റഗറിയില്‍ പെട്ട കോവിഡ് രോഗിയായിട്ടാണ് രാശിയെ പരിഗണിച്ചത്. പത്തു ദിവസം ഐസിയുവില്‍ ചികിത്സ. ആശുപത്രിയിലെ മുഴുവന്‍ ഡോക്ടര്‍മാരുടെയും പൂര്‍ണ പിന്തുണ ആ സമയത്തു ലഭിച്ചെന്ന് രാശി പറയുന്നു. ഒന്നിനും ഒരു കുറവും ഇല്ലാതെയാണ് സംരക്ഷിച്ചത്. ഒരു ഡോക്ടര്‍ ചെയ്യുന്ന സേവനത്തിന്‍റെ വില മനസിലാക്കിയത് രോഗിയായപ്പോഴാണ്. പിന്നീട് റൂമിലേക്ക് മാറ്റി അഞ്ച് ദിവസം കഴിഞ്ഞാണ് വീട്ടിലേക്ക് പോയത്.ഇടവിട്ടുള്ള നെഞ്ചു വേദനയും ശ്വാസതടസവും ഇപ്പോഴുമുണ്ട്. കോവി‍ഡ് രോഗികളെ അകറ്റി നിര്‍ത്തുന്ന സമൂഹത്തിന് മാതൃക കൂടിയാണ് ഡോ രാശിയെപ്പോലുള്ള കോവിഡ് പോരാളികള്‍. നാട് കോവിഡ് മുക്തമാകും വരെ രാശിയുണ്ടാകും ഈ ആശുപത്രിയില്‍ കോവിഡ് രോഗികളെ ശുശ്രൂഷിക്കാന്‍ കൊറേണ വൈറസിനെതിരായ പോരാട്ടത്തിലെ മുന്നണി പോരാളികളിലൊരാളായി.

പോളിടെക്നിക് ഡിപ്ലോമ രണ്ടാം സ്പോട്ട് അഡ്മിഷന്‍: 5 ജില്ലകളില്‍ മാറ്റിവച്ചു

0
Spread the love

തിരുവനന്തപുരം : ബുറേവി ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, ഇടുക്കി എന്നീ ജില്ലകളിലെ പോളിടെക്നിക് കോളേജുകളില്‍ ഇന്നു നടത്താനിരുന്ന സ്പോട് അഡ്മിഷന്‍ മാറ്റിവെച്ചു. നാലിന് (വെള്ളിയാഴ്ച) നടത്താനിരുന്ന സ്പോട്ട് അഡ്മിഷന്‍ അഞ്ചിലേക്ക് (ശനിയാഴ്ച) മാറ്റിവച്ചത്. അഡ്മിഷനില്‍ പങ്കെടുക്കുന്നവര്‍ വിശദവിവരങ്ങള്‍ക്ക് www.polyadmission.org എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക.

തിരഞ്ഞെടുപ്പില്‍ അല്‍ഭുതം സംഭവിക്കും; തമിഴര്‍ക്ക് വേണ്ടി മരിക്കാന്‍ തയ്യാറെന്ന് രജനികാന്ത്

0
Spread the love

ചെന്നൈ: തമിഴ് സൂപ്പര്‍ സ്റ്റാര്‍ രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശം യാഥാര്‍ത്ഥ്യമാകുന്നു. രജനീകാന്തിന്റെ പാര്‍ട്ടിയുടെ പ്രഖ്യാപനം ഡിസംബര്‍ 31ന് നടത്തും. സിനിമാ തിയേറ്ററുകളില്‍ ജനങ്ങളെ ഇറക്കി മറിക്കാന്‍ കഴിവുള്ള അദ്ദേഹം രാഷ്ട്രീയത്തിലും വിജയം വരിക്കുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്.തിരഞ്ഞെടുപ്പു രാഷ്ട്രീയവുമായി ബന്ധപ്പെട്ട തീരുമാനങ്ങള്‍ വൈകാതെ പ്രഖ്യാപിക്കുമെന്ന് രജനീകാന്ത് അറിയിച്ചു.തിരഞ്ഞെടുപ്പില്‍ അല്‍ഭുതം സംഭവിക്കുമെന്നും തമിഴ് ജനതയ്ക്ക് വേണ്ടി മരിക്കാനും തയ്യാറാണെന്നും അദ്ദേഹം പ്രഖ്യാപിച്ചു.ആത്മീയ മതനിരപേക്ഷ രാഷ്ട്രീയമാണ് തന്റെ പാര്‍ട്ടി മുന്നോട്ട് വെക്കുക എന്നും ജാതിയോ മതമോ ഇല്ലെന്നും രജനികാന്ത് പറഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പില്‍ മികച്ച വിജയം നേടുമെന്ന് എനിക്ക് ഉറപ്പുണ്ട്. നമ്മള്‍ സര്‍വതും അടിമുടി മാറ്റുമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.
തമിഴ് രാഷ്ട്രീയത്തിന്റെ നെടും തൂണുകളായിരുന്ന ജയലളിതയുടെയും കരുണാനിധിയുടെയും മരണത്തോടെ ഉണ്ടായ ശക്തനായ നേതാവിന്റെ അഭാവം തന്റെ രാഷ്ട്രീയ പ്രവേശനത്തിലൂടെ നികത്തുകയാണു രജനീകാന്തിന്റെ ലക്ഷ്യമെന്ന് സുഹൃത്തും രാഷ്ട്രീയ ഉപദേശകനുമായ തമിഴരുവി മണിയന്‍ വ്യക്തമാക്കിയിരുന്നു.

ബുറേവി ചുഴലിക്കാറ്റ്: തിരുവനന്തപുരത്ത് അതീവ ജാഗ്രത, ഏതു സാഹചര്യവും നേരിടാൻ തയ്യാറെന്ന് കളക്ടർ

0
Spread the love

തിരുവനന്തപുരം: തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ‘ബുറേവി’ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ തിരുവനന്തപുരം ജില്ലയിൽ അതീവ ജാഗ്രതാ നിർദേശം പ്രഖ്യാപിച്ചതായി കളക്ടർ ഡോ. നവ്‌ജ്യോത് ഖോസ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. തിരുവനന്തപുരം ജില്ലയിൽ അതിതീവ്ര മഴയും കാറ്റുമുണ്ടാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. അടിയന്തര സാഹചര്യമുണ്ടായാൽ നേരിടാൻ കര-നാവിക-വ്യോമ സേനകളുടെ സഹായം തേടിയിട്ടുണ്ടെന്നും കളക്ടർ പറഞ്ഞു.ഇതേത്തുടർന്ന് അപകട സാധ്യതയുള്ള മേഖലയിൽനിന്ന് ആളുകളെ സുരക്ഷിത കേന്ദ്രങ്ങളിലേക്കു മാറ്റിത്തുടങ്ങി.സുരക്ഷിതാവസ്ഥയിലല്ല എന്നു തോന്നുന്ന എല്ലാവരും സ്വമേധയാ മുന്നോട്ടുവന്നു സർക്കാർ സംവിധാനങ്ങളുടെ സഹായം തേടണം. ജില്ലയിൽനിന്നു മത്സ്യബന്ധനത്തിനു പോയ മുഴുവൻ ആളുകളും ഇന്നലെ രാത്രിയോടെ തിരിച്ചെത്തി. ജില്ലയുടെ തീരപ്രദേശത്തുനിന്ന് ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ ആരും കടലിൽ പോകരുതെന്നു കർശന നിർദേശം നൽകിയിട്ടുണ്ട്. ബീച്ചുകൾ, ജലാശയങ്ങൾ, നദികൾ തുടങ്ങിയിടങ്ങളിലേക്ക് ആരെയും പ്രവേശിപ്പിക്കില്ല. ജില്ലയുടെ മലയോര മേഖലയിൽ മണ്ണിടിച്ചിലിനു സാധ്യതയുള്ളതിനാൽ അത്യാവശ്യ കാര്യങ്ങൾക്കൊഴികെ ആരും ഈ പ്രദേശങ്ങളിലേക്ക് അടുത്ത കുറച്ചു ദിവസങ്ങളിൽ പോകരുതെന്ന് കളക്ടർ അഭ്യർഥിച്ചു. കാറ്റിനുള്ള സാധ്യത മുൻനിർത്തി വൈദ്യുതി വിതരണ ശൃംഘലയിൽ പ്രത്യേക ശ്രദ്ധ നൽകാൻ കെ.എസ്.ഇ.ബിക്കു നിർദേശം നൽകി. കെ.എസ്.ഇ.ബിയുടെ എല്ലാ സർക്കിളുകളിലും ദ്രുതകർമ സേന രൂപീകരിച്ചു. വാർത്താ വിനിമയ സംവിധാനങ്ങൾ തടസമില്ലാതെ പ്രവർത്തിപ്പിക്കുന്നതിനുള്ള അടിയന്തര നടപടികൾ പൂർത്തിയാക്കാൻ ബി.എസ്.എൻ.എല്ലിനും നിർദേശം നൽകിയിട്ടുണ്ടെന്നും കളക്ടർ പറഞ്ഞു.

100 കോടി വിറ്റുവരവ് കടന്ന് പൊതുമേഖലാ സ്ഥാപനമായ കെ എസ് ഡി പി, നിർണ്ണായക നേട്ടമെന്ന് ധനമന്ത്രി

0
Spread the love

തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനമായ കേരള സ്റ്റേറ്റ് ഡ്രഗ്സ് ആന്‍ഡ് ഫാര്‍മസ്യൂട്ടിക്കല്‍ ലിമിറ്റഡ് 26 കോടിയില്‍ നിന്ന് 100 കോടി എന്ന വിറ്റുവരവ് നേട്ടം സ്വന്തമാക്കി. ഡിസംബര്‍ 1ന് കെ.എസ്.ഡി.പി ഈ നിര്‍ണ്ണായക നേട്ടം കൈവരിച്ചതായി ധനമന്ത്രി ടിഎം തോമസ് ഐസക് വ്യക്തമാക്കി. ഐസകിന്റെ വാക്കുകള്‍ ഇങ്ങനെ: ” കെ.എസ്.ഡി.പി പടിപ്പടിയായി കൈവരിക്കുന്ന നേട്ടം പലവട്ടം താന്‍ എഴുതിയിട്ടുണ്ട്. 2017ല്‍ ബീറ്റാലാക്ടം പ്രോജക്ടിന്റെ പുതിയൊരു ഘട്ടമായി ഡ്രൈ പൗഡര്‍ ഇന്‍ജക്ഷന്‍ പ്ലാന്റ് ഉദ്ഘാടനം ചെയ്തു. ഇതേ വര്‍ഷം തന്നെ എന്‍എബിഎല്‍ അക്രെഡിറ്റേഷനുള്ള ലബോറട്ടറി പ്രവര്‍ത്തനവും ആരംഭിച്ചു. 2018ല്‍ ബീറ്റാലാക്ടം ഫാക്ടറിക്ക് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം നേടിയെടുത്തു. പ്രവര്‍ത്തനം നിലച്ച്‌ താറുമാറായി കിടന്നിരുന്ന വെറ്റമിന്‍ എ പ്ലാന്റ് നവീകരിച്ച്‌ നിര്‍മ്മിച്ച നോണ്‍ ബീറ്റാലാക്ടം പ്ലാന്റിന്റെ ഉദ്ഘാടനം 2019 ഫെബ്രുവരി മാസം ബഹുമാനപ്പെട്ട മുഖ്യമന്ത്രി നിര്‍വ്വഹിച്ചു. 158 ഇനം മരുന്നുകളുടെ ഉല്‍പ്പാദനമാണ് ഈ പ്ലാന്റില്‍ നടക്കുക.

തെലുങ്കാന, ആന്ധ്രാപ്രദേശ്, തമിഴ്നാട്, കര്‍ണ്ണാടക എന്നീ സംസ്ഥാനങ്ങളിലേയ്ക്കും കെ.എസ്.ഡി.പി മരുന്നു വിതരണം ആരംഭിച്ചു. ഇപ്പോള്‍ പുതിയൊരു ഇന്‍ജക്ഷന്‍ പ്ലാന്റിന്റെയും ഒഫ്താല്‍മിക് മരുന്നുകളുടെ ഉല്‍പ്പാദനത്തിനുള്ള പ്ലാന്റിന്റെ നിര്‍മ്മാണം ദ്രുതഗതിയില്‍ പുരോഗമിക്കുകയാണ്. ഏതാനും മാസങ്ങള്‍ക്കുള്ളില്‍ ഈ പ്ലാന്റ് ഉദ്ഘാടനം ചെയ്യാന്‍ കഴിയും. കോവിഡ് പശ്ചാത്തലത്തില്‍ സാനിട്ടൈസര്‍ നിര്‍മ്മിച്ച്‌ വിപണിയില്‍ എത്തിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് കെ.എസ്.ഡി.പി 20ലക്ഷം കുപ്പി സാനിട്ടൈസറാണ് ഉല്‍പ്പാദനം നടത്തിയത്.

ത്രീ ലെയര്‍ മാസ്കുകളും എന്‍95 മാസ്കുകളും മെഡിക്കല്‍ സര്‍വ്വീസ് കോര്‍പ്പറേഷനുവേണ്ടി നിര്‍മ്മിച്ചു നല്‍കുകയും ചെയ്തു. സര്‍ക്കാര്‍ പ്രഖ്യാപിച്ച ഓങ്കോളജി പാര്‍ക്കിന്റെയും അവയവമാറ്റ ശസ്ത്രക്രിയയ്ക്ക് ശേഷം വേണ്ട അവശ്യമരുന്നുകള്‍ ഉല്‍പ്പാദിപ്പിക്കാനുള്ള സംവിധാനത്തിന്റെയും നിര്‍മ്മാണം വരും സാമ്ബത്തിക വര്‍ഷത്തില്‍ തുടങ്ങാനാകും. എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് പൊതുമേഖലാ സ്ഥാപനങ്ങളില്‍ എങ്ങനെയാണ് അത്ഭുതകരമായ മാറ്റങ്ങള്‍ വരിക എന്നതിന് ഉദാഹരണമാണ് കെ.എസ്.ഡി.പി എന്നും തോമസ് ഐസക് ഫേസ്ബുക്കില്‍ കുറിച്ചു.

‘സുചിത്ര; മോഹൻലാലിന്റെ ഭാര്യ.. അയ്യോ! നമ്മൾ ഇപ്പോൾ മോഹൻലാലിന്റെ വീട്ടിലാണ്’, കുറിപ്പ് വൈറൽ

0
Spread the love

കൊച്ചി: കൊച്ചിയിൽ റ്റാറ്റാ സ്‌കൈയിൽ സർവീസ് എഞ്ചിനീയർ ആയി ജോലി ചെയ്ത കാലത്തെ രസകരമായ അനുഭവം പങ്കുവെച്ച് സഹസംവിധായകനും തിരക്കഥാകൃത്തുമായ മനോജ് പട്ടത്തിൽ. ഫേസ്ബുക്കിലൂടെയാണ് മനോജ് ഈ അനുഭവം കുറിച്ചിരിക്കുന്നത്.
സൂപ്പർ താരം മോഹൻലാലിന്റെ വീട്ടിൽ വർഷങ്ങൾക്ക് മുൻപ് റ്റാറ്റാ സ്‌കൈ ഫിറ്റ് ചെയ്യാൻ പോയി. മോഹൻലാലിന്റെ വീടാണ് എന്ന് അറിയാതെ ആയിരുന്നു ആ പോക്ക്. വീട്ടിൽ വെച്ച് മോഹൻലാലിനെ കണ്ടത് അടക്കമുളള അനുഭവം മനോജ് രസകരമായി കുറിച്ചത് വൈറലായിരിക്കുകയാണ്.

ആ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ-
 പത്തു പതിനാലു കൊല്ലം മുൻപാണ്. 2006 ഇൽ. കൊച്ചിയിൽ റ്റാറ്റാ സ്‌കൈയിൽ സർവീസ് എഞ്ചിനീയർ ആയി ജോലി ചെയ്യുന്ന സമയം. (ഞങ്ങൾ കുറച്ചു പേരെ ജീവിതത്തിൽ നിവർന്നു നിൽക്കാൻ കരുത്തേകിയ കമ്പനിയാണ് റ്റാറ്റാ സ്‌കൈ..) ഒരു ദിവസം ഏതാണ്ട് ഒരുച്ച സമയം. ഓഫീസിൽ ഒരു വർക്ക് ഓർഡർ വന്നു. സുചിത്ര എന്നാണ് കസ്റ്റമറുടെ പേര്. ആ സമയം ഓഫീസിൽ ഞാനും സുബിനും ആണ് ഉണ്ടായിരുന്നത്. ഞങ്ങൾ വർക്കുമായി ഇറങ്ങി. പെട്ടെന്ന് ജോലി കഴിഞ്ഞ് ഭക്ഷണം കഴിക്കാമെന്നു പറഞ്ഞാണ് പോക്ക്. തേവരയിലാണ് അഡ്രസ്. കൊച്ചിയിലെ കൊച്ചു ബ്ലോക്കുകൾ താണ്ടി ഞങ്ങൾ വർക്ക് ഓർഡറിലെ അഡ്ഡ്രസിൽ എത്തി. എത്തിയപാടെ സുബിൻ എന്നെ ഒന്നു നോക്കി, ഞാൻ മൂപ്പരെ തിരിച്ചും. ഒരൊന്നൊന്നര ഗേറ്റ് ആണ് മുൻപിൽ ! പെട്ടെന്ന് ജോലി തീർത്ത് ഭക്ഷണം കഴിക്കാമെന്ന മോഹം പതിയെ അടങ്ങി. ഗേറ്റിൽ ഉള്ള ബെല്ലിൽ സുബിൻ വിരലമർത്തുമ്പോൾ ഞാൻ വർക്ക് ഓർഡറിലെ പേരും അഡ്ഡ്രസ്സും ഒന്നൂടെ ഒന്നു നോക്കി. ഗേറ്റിലെത്തിയ സെക്കൂരിറ്റിച്ചേട്ടനോട് കാര്യം പറഞ്ഞു. ആ ഗേറ്റ് ഞങ്ങളുടെ മുന്നിൽ തുറക്കപ്പെട്ടു.

കായലോരത്ത് തലയെടുത്ത് നിൽക്കുന്ന ആ വീടിന്റെ ഭംഗിയാർന്ന മുറ്റത്തു കൂടെ മുന്നോട്ട് നടക്കുമ്പോൾ പോലും ഞങ്ങൾ ഒന്നും പ്രതീക്ഷിക്കുന്നില്ല. കാരണം കൊച്ചിയിൽ ഇതു പോലുള്ള വീടുകളിൽ ജോലിയുടെ ആവശ്യങ്ങൾക്കായി പോവുന്നത് ഞങ്ങൾക്ക് സാധാരണമായിരുന്നു. പക്ഷേ ഇടക്ക് കണ്ടൊരു കാഴ്ച്ചയിൽ എന്റെ ചിന്തയുടക്കി.ലോണിൽ ഒരു വശത്തുള്ള മനോഹരമായൊരു കൂടാരത്തിൽ ഒരു കുതിരവണ്ടി. ‘ദേവദൂതൻ.. ‘ അറിയാതെ പറഞ്ഞു പോയി. ങേ? സുബിനും സംശയം.

ഞങ്ങളെ കൂട്ടിക്കൊണ്ടു പോകുന്നയാൾ അകത്തേക്ക് കയറി. പിന്നാലെ ഞങ്ങളും. ചുറ്റുമൊന്ന് കണ്ണോടിച്ച ഞങ്ങളുടെ മുന്നിൽ ഡ്രോയിങ് റൂമിലെ ചുവരിലെ ചിത്രം പതിഞ്ഞു. സിരകളിലൂടെ ഒരു കൊള്ളിയാൻ പാഞ്ഞു. അക്കാലത്തു ചാനലുകളിലും മറ്റും കണ്ടിരുന്ന ആ മുഖം പെട്ടെന്ന് ഓർമ്മ വന്നു. മോഹൻലാൽ എന്ന വിസ്മയത്തിനു ജന്മം കൊടുത്ത അമ്മയുടെ ചിത്രമായിരുന്നു അത്. കയ്യിലെ കടലാസിലെ പേരൊന്നുകൂടെ നോക്കി. ‘സുചിത്ര’. മോഹൻലാലിന്റെ ഭാര്യ !! അയ്യോ !!! നമ്മൾ ഇപ്പോൾ മോഹൻലാലിന്റെ വീട്ടിലാണ് ! ഇങ്ങനെ ഞങ്ങളുടെ മനസ്സ് പറഞ്ഞു.. ശബ്ദം പക്ഷേ പുറത്തേക്ക് വന്നില്ല.

വീട്ടിലേക്ക് കൂട്ടികൊണ്ട് വന്നയാളുടെ നിർദ്ദേശപ്രകാരം ജോലി തുടങ്ങുമ്പോഴും ഞങ്ങളുടെ അമ്പരപ്പ് മാറിയിരുന്നില്ല. പക്ഷേ..എവിടെ?! പകർന്നാടിയ വേഷങ്ങളിലൂടെ തലമുറകളെ വിസ്മയിപ്പിച്ച ആ താരമെവിടെ? ഇല്ല എങ്ങും കാണുന്നില്ല.. ‘ചിലപ്പോൾ ഷൂട്ടിങ്ങിലായിരിക്കും.. ‘ എന്ന് സുബിൻ. നിരാശ… ആയിരങ്ങൾ അത്ഭുതത്തോടെ അകലെ നിന്ന് കാണുന്ന ഒരു വ്യക്തി. അദ്ദേഹത്തിന്റെ വീട്ടിൽ എത്തിയിട്ടും ഒന്നു കാണുവാൻ പറ്റിയില്ലെന്നു പറഞ്ഞാൽ ! ശ്ശെ !!

ജോലി തുടങ്ങിയപ്പോൾ ഓഫീസിൽ നിന്നും ഒരു മെറ്റീരിയൽ ആവശ്യം വന്നു. രണ്ടു പേർക്കും പോകാൻ മടി. പോകുന്ന സമയത്ത് അദ്ദേഹമെങ്ങാനും വന്നു പോയാലോ! പിന്നെ ഒന്നും നോക്കിയില്ല തൊട്ടടുത്ത് ജോലിയിൽ ഉണ്ടായിരുന്ന ജിമ്മിച്ചനെയും (വലത്തേയറ്റം ) രംഗനെയും (ഇടത്ത് നിന്നും രണ്ടാമത് ) വിളിച്ചു കാര്യം പറഞ്ഞു. പറയേണ്ട താമസം അവർ രണ്ടു പേരും കൂടെ ടീം ലീഡർ ശ്രീജിത്തേട്ടനും(ഓറഞ്ചു ഷർട്ട്‌ ) ഗേറ്റിൽ റെഡി. ജോലി കഴിഞ്ഞു. പോകേണ്ട സമയമായി. പക്ഷേ അദ്ദേഹം വന്നില്ല. ചത്ത മനസ്സോടെ ഞങ്ങൾ ഇറങ്ങാൻ തുടങ്ങി. അതാ അകലെ നിന്നും ഒരു ഹോൺ !

അതെ ഇങ്ങോട്ട് തന്നെ ! ആ ഗേറ്റുകൾ വീണ്ടും തുറക്കപ്പെട്ടു.. അകത്തേക്ക് മെല്ലെയെത്തിയ ഒരു വെളുത്ത എസ് യു വി. വണ്ടി നിന്നു. ഞങ്ങളുടെ 10 കണ്ണുകൾ കാറിന്റെ ഡോറുകളിലേക്ക്.. താരം മണ്ണിലേക്കിറങ്ങി വരുന്നു. ആകാശത്തു നിന്നല്ല, കാറിൽ നിന്നും.. അറിയാതെ തുറന്നു പോയ വായിലും നെഞ്ചിലും മോ..ഹ..ൻ..ലാ..ൽ.. എന്ന പേരോടി.. മനസ്സിൽ കുറ്റബോധം തോന്നുമ്പോൾ മാത്രമല്ല, അത്ഭുതം തോന്നുമ്പോളും ചെയ്യുന്നതെല്ലാം യാന്ത്രികമായിരിക്കും ! എം സി ആർ മുണ്ടിന്റെ പരസ്യത്തിലെന്ന പോലെ അദ്ദേഹം ഞങ്ങളുടെ നേർക്ക് വരികയാണ്. കൂടെ ഒന്നു രണ്ടു പേരും.

എങ്ങിനെ പെരുമാറണം എന്ന് പോലും ശങ്ക തോന്നിപ്പോകുന്ന നിമിഷം. അദ്ദേഹം ഞങ്ങളുടെയടുക്കൽ എത്തി. ഞങ്ങളുടെ കൂടെയുള്ളയാൾ അദ്ദേഹത്തിന് ഞങ്ങളെ പരിചയപ്പെടുത്തി. സ്വതസിദ്ധമായ ശൈലിയിൽ ഞങ്ങളെ നോക്കി ചിരിച്ച് തലകുലുക്കി അദ്ദേഹം അകത്തേക്ക്. അത്ഭുതം വിട്ടുമാറിയിട്ടില്ലെങ്കിലും എന്റെയുള്ളിൽ നിന്ന് പുറത്തേക്ക് വന്ന രണ്ടു വാക്കുകൾ. സ..ർ ഒരു ഫോ..ട്ടോ.. ‘അതിനെന്താ വാ. ‘ അദ്ദേഹം വിളിച്ചു. ഞങ്ങൾ ചെന്നു.. എന്റെ കയ്യിൽ അന്ന് നോക്കിയ 6235 ആണ്.

‘ഇതിലാണോ.. ‘എന്ന് ചിരിച്ചുകൊണ്ട് ചോദിച്ച ശേഷം അദ്ദേഹം ഫോട്ടോക്ക് പോസ്‌ ചെയ്തു. ശേഷം അദ്ദേഹത്തിന്റെ കൂടെ വന്നവരിൽ ഉള്ള ഒരാളുടെ കാമറയിലും ഒരു ഫോട്ടോ എടുപ്പിച്ചു. (ഇനി ലാൽ സാറിനെ എന്നെങ്കിലും കാണുമ്പോൾ ആ ഫോട്ടോ ചോദിക്കണം) ശേഷം അദ്ദേഹം അകത്തേക്ക്.. ഇനിയങ്ങോട്ടുള്ള കാലം ഗമയോടെ പറയാൻ, കേട്ടിരിക്കുന്നവരെ അസൂയപ്പെടുത്താൻ, ഒരു കഥയുമായി ഞങ്ങൾ പുറത്തേക്ക്.. മലയാളം കണ്ട മഹാനടനെ അദ്ദേഹത്തിന്റെ വീട്ടിൽ പോയി കണ്ട കഥ !

കാലചക്രം പിന്നെയും തിരിഞ്ഞു. പതിനഞ്ചു വർഷങ്ങൾക്കിപ്പുറം എങ്ങിനെയൊക്കെയോ കറങ്ങി തിരിഞ്ഞു ഞാനും സിനിമയിൽ എത്തിപ്പെട്ടു. സഹസംവിധായകനായി.. ഇനി ഒരു മോഹം പറയാം. ഒരിക്കൽ ഒരു മോഹൻലാൽ പടം ഡയറക്ട് ചെയ്യണം. ആദ്യത്തെ ഷോട്ടിന് മുൻപ് അദ്ദേഹത്തിന്റെയടുത്തെത്തിയിട്ട് പറയണം ‘സർ.. അന്ന് സാറിന്റെ വീട്ടിൽ ടാറ്റാ സ്‌കൈ ഇൻസ്റ്റാൾ ചെയ്തയാളാണ് ഞാൻ ! ‘ അതിമോഹമാണെന്നറിയാം.. അതിനു ടാക്സ് ഒന്നും കൊടുക്കേണ്ടല്ലോ..!

118,800FansLike
97,086FollowersFollow
82,645FollowersFollow
89,036SubscribersSubscribe

Latest posts