Home Blog Page 1273

ആന്ധ്രയിലെ സംഗീതവിദ്യാലയം ഇനി എസ്പിബിയുടെ പേരില്‍

0
Spread the love

അകാലത്തിൽ അന്തരിച്ച അനശ്വര ​ഗായകന്‍ എസ് പി ബാലസുബ്രഹ്മണ്യത്തോടുള്ള ആദര സൂചകമായി സംഗീത വിദ്യാലയത്തിന് പുനര്‍നാമകരണം ചെയ്യാനൊരുങ്ങി ആന്ധ്രപ്രദേശ് സര്‍ക്കാര്‍. നെല്ലൂരിലെ സംഗീത-നൃത്ത വിദ്യാലത്തിന്റെ പേരാണ് ഡോ.എസ് പി ബാലസുബ്രഹ്മണ്യം ഗവണ്‍മെന്റ് സ്കൂള്‍ ഓഫ് മ്യൂസിക് ആന്‍ഡ് ഡാന്‍സ് എന്ന പേരിലേയ്ക്കു മാറ്റാന്‍ തീരുമാനിച്ചത്. തന്റെ അച്ഛനോടുള്ള ബഹുമാനാര്‍ത്ഥമാണ് ഇത്തരമൊരു തീരുമാനം എടുത്തതെന്നും അദ്ദഹത്തെ എന്നും സ്മരിക്കുന്നതില്‍ നന്ദിയുണ്ടെന്നും, അന്ധ്രാ സര്‍ക്കാരിനോടും മുഖ്യമന്ത്രിയോടും ഈ അവസരത്തിൽ നന്ദിയും കടപ്പാടും അറിയിക്കുന്നെന്നും എസ്പിബിയുടെ മകന്‍ എസ് പി ചരണ്‍ സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചു.അതേസമയം, എസ് പി ബാലസുബ്രഹ്മണ്യത്തിന്റെ പേരില്‍ സ്റ്റഡി ചെയര്‍ സ്ഥാപിക്കാനൊരുങ്ങുകയാണ് മൈസൂരു സര്‍വകലാശാല. ഇതിനായി 5 ലക്ഷം രൂപ നീക്കി വച്ചതായി അധികൃതര്‍ അറിയിച്ചിട്ടുണ്ട്.സർവകലാശാലയുടെ ചരിത്രത്തിൽ ഈതാദ്യമായാണ് ഇത്തരത്തിലൊരു സ്റ്റഡി ചെയര്‍ സ്ഥാപിക്കുന്നതെന്നും ഇതിഹാസ ഗായകനോടുള്ള തങ്ങളുടെ ആദരവും സ്നേഹവുമാണ് ഇതിനു പിന്നിലെന്നും വൈസ് ചാൻസലർ ജി.ഹേമന്ദ കുമാർ പങ്കുവെച്ചു.

വിവാഹത്തെക്കുറിച്ചു സങ്കൽപ്പങ്ങൾ പോലുമില്ലായിരുന്നു, ആ നിമിഷം ജീവിതം മാറ്റി മറിയ്ക്കുമെന്നു കരുതിയില്ല’; വെളിപ്പെടുത്തലുമായി നേഹ കക്കർ

0
Spread the love

തനിയ്ക്കു വിവാഹത്തെക്കുറിച്ചു യാതൊരു സങ്കൽപ്പങ്ങളും പദ്ധതികളും ഇല്ലായിരുന്നുവെന്നും എന്നാൽ അപ്രതീക്ഷിതമായി രോഹൻപ്രീത് സിങ്ങിനെ കണ്ടുമുട്ടുകയും പരസ്പരം ഇഷ്ടപ്പെടുകയും ചെയ്യുകയായിരുന്നുവെന്ന് ഗായിക നേഹ കക്കർ. റിയാലിറ്റി ഷോയിൽ അതിഥിയായെത്തിയ നേഹയോട് സൽമാൻ ഖാൻ പ്രണയത്തെക്കുറിച്ചു ചോദിച്ചപ്പോഴാണ് ഗായിക ഇക്കാര്യം വെളിപ്പെടുത്തിയത്.
‘ഒരു സംഗീത വിഡിയോ ഒരുക്കുന്നതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്കിടെയാണ് ഞാൻ ആദ്യമായി രോഹനെ കാണുന്നത് ഞാൻ ജീവിതത്തിൽ ആദ്യമായി ചിട്ടപ്പെടുത്തുന്ന ഗാനമായിരുന്നു അത്. പക്ഷേ ആ പാട്ട് എന്റെ ഭാവി നിർണയിക്കാൻ കെൽപ്പുള്ളതാണെന്ന് അറിഞ്ഞിരുന്നില്ല. രോഹനെ ആദ്യമായി കണ്ടപ്പോൾ തന്നെ എന്റെ മനസ്സിൽ പ്രണയം തോന്നിയിരുന്നു. വിഡിയോയുടെ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് സെറ്റിൽ ഞങ്ങൾ ഒരുമിച്ചുണ്ടായിരുന്നു. അദ്ദേഹത്തിന്റെ വിനയവും മികച്ച പെരുമാറ്റവും എന്നെ അദ്ദേഹത്തിലേയ്ക്കു കൂടുതൽ അടുപ്പിച്ചു. രോഹനാണ് എന്റെ ജീവിതപങ്കാളിയെന്നു മനസ്സിൽ തോന്നിയത് ഒരുപക്ഷേ ആ നിമിഷത്തിലായിരിക്കാം. എനിക്ക് എന്റെ വിവാഹത്തെക്കുറിച്ചു യാതൊരു സങ്കൽപ്പങ്ങളും സ്വപ്നങ്ങളും ഇല്ലായിരുന്നു. എല്ലാം ഒറ്റ നിമിഷം കൊണ്ടു മാറിമറിയുകയായിരുന്നു’.– നേഹ പറഞ്ഞു. ഒക്ടോബർ പകുതിയോടെയാണ് ഇരുവരും തങ്ങൾ പ്രണയത്തിലാണെന്ന് ഔദ്യോഗികമായി അറിയിച്ചത്. തുടർന്ന് 24ന് വിവാഹിതരായി.

കരിപ്പൂരില്‍ വീണ്ടും സ്വര്‍ണ വേട്ട;

0
Spread the love

കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണ വേട്ട.32 ലക്ഷം രൂപ വിലമതിപ്പുള്ള 650 ഗ്രാം സ്വര്‍ണമാണ്
പിടികൂടിയത്. എയര്‍ ഇന്ത്യ വിമാനത്തില്‍ കാപ്‌സ്യൂള്‍ രൂപത്തി ആക്കിയാണ് സ്വര്‍ണ മിശ്രിതം ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചത്.ഇന്റലിജന്‍സ് വിഭാഗത്തിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കരിപ്പൂരില്‍ സ്വര്‍ണം പിടികൂടിയത്.

ബുറേവി ചുഴലിക്കാറ്റ്; അഞ്ച് ജില്ലകളില്‍ നാളെ പൊതു അവധി

0
Spread the love

ബുറേവി ചുഴലിക്കാറ്റ് സഞ്ചരിക്കുന്ന അഞ്ചു ജില്ലകളില്‍ വെള്ളിയാഴ്ച (ഡിസംബര്‍ 4) സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചു. പൊതുമേഖലാ സ്ഥാപനങ്ങള്‍ ഉള്‍പ്പടെയുള്ള ഓഫീസുകള്‍ക്കാണ് സര്‍ക്കാര്‍ പൊതുഅവധി പ്രഖ്യാപിച്ചത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലാണ് പൊതു അവധി. ദുരന്ത നിവാരണം, അവശ്യ സര്‍വീസുകള്‍, തിരഞ്ഞെടുപ്പ് ചുമതലകള്‍ എന്നിവയ്ക്ക് അവധി ബാധകമായിരിക്കില്ല.

അറബിക്കടല്‍ ലക്ഷ്യമാക്കി നീങ്ങുന്ന ബുറേവി ചുഴലിക്കാറ്റിന് ശക്തി കുറഞ്ഞു. നിലവില്‍ മാനാര്‍ ഉള്‍ക്കടലില്‍ നിന്നും തമിഴ്നാട്ടിലെ തൂത്തുക്കൂടി തീരത്തേക്ക് നീങ്ങി കൊണ്ടിരിക്കുന്ന ചുഴലിക്കാറ്റ് ശക്തി കുറഞ്ഞ് അതിതീവ്രന്യൂനമര്‍ദ്ദമായി മാറിയെന്നും ഇന്ന് അര്‍ധരാത്രിയോടെ ശക്തി കുറഞ്ഞ് ന്യൂനമര്‍ദ്ദമായി മാറുമെന്നും കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.

ചുഴലിക്കാറ്റ് ഭീതിയില്‍ നില്‍ക്കുന്ന തെക്കന്‍ കേരളത്തിന് ആശ്വാസം നല്‍കുന്നതാണ് ചുഴലിക്കാറ്റിനെ സംബന്ധിച്ചുള്ള പുതിയ വിവരങ്ങള്‍. ഇന്ന് അര്‍ധരാത്രിയ്ക്കോ അല്ലെങ്കില്‍ നാളെ പുലര്‍ച്ചെയ്ക്കോ ആയി ബുറേവി ചുഴലിക്കാറ്റ് തമിഴ്നാട്ടിലെ തൂത്തുക്കുടിക്കും രാമനാഥപുരത്തിനും മധ്യേ ഇന്ത്യയിലേക്ക് പ്രവേശിക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. എന്നാല്‍ പ്രവചിക്കപ്പെട്ടതിലും കുറഞ്ഞ കരുത്തോടെയാണ് കാറ്റ് കര തൊടുന്നത്.

മേക്കപ്പും ബ്രാന്റഡ് വസ്ത്രങ്ങളും ഇല്ലാത്ത ഫോട്ടോകള്‍ പങ്കുവെച്ച് കനിഹ

0
Spread the love

സോഷ്യല്‍ മീഡിയയിലൂടെ ആരാധകരുമായി തുറന്നു സംസാരിക്കുന്ന നടിയാണ് കനിഹ. ശരീരത്തെക്കുറിച്ചും സൈബര്‍ ആക്രമണങ്ങളെക്കുറിച്ചുമെല്ലാം താരം ആരാധകരുമായി തന്റെ അഭിപ്രായം പങ്കുവെക്കാറുണ്ട്. ഇപ്പോള്‍ മേക്കപ്പിന്റേയും ബ്രാന്റഡ് വസ്ത്രങ്ങളുടേയും അമിത ഭാരമില്ലാതെ കാഷ്യല്‍ ലുക്കിലുള്ള ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തതിന്റെ കാരണം വ്യക്തമാക്കിയിരിക്കുകയാണ് താരം. താന്‍ യഥാര്‍ത്ഥത്തില്‍ എങ്ങനെയാണോ അങ്ങനെതന്നെ സോഷ്യല്‍ മീഡിയയിലൂടെ കാണാനാണ് ആഗ്രഹിക്കുന്നത് എന്നാണ് താരം പറഞ്ഞത്.

അടുത്തിടെയായി എന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റിനെക്കുറിച്ച്‌ ചോദ്യമുയര്‍ന്നു. മേക്കപ്പും മനോഹരമായ പശ്ചാത്തലവും ഇല്ലാതെ ബ്രാന്‍ഡഡ്, ഡിസൈനര്‍ വസ്ത്രങ്ങള്‍ ധരിക്കാതെയുള്ള സാധാരണ ചിത്രങ്ങള്‍ എപ്പോഴും പങ്കുവെക്കുന്നത് എന്താണെന്ന്. ഇവിടെ നിങ്ങള്‍ യഥാര്‍ത്ഥ എന്നെ കാണണമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്. ഞാന്‍ ഇങ്ങനെയാണ്. എന്റെ എല്ലാ അപൂര്‍ണതയും ഞാന്‍ അംഗീകരിക്കുന്നുണ്ട്.

നിങ്ങളും ഇവ അംഗീകരിക്കുമെന്ന് വിശ്വസിക്കുന്നു. ഞാനെല്ലാത്ത ഒരു മുഖത്തിന് പ്രാധാന്യം നല്‍കേണ്ടതുണ്ടോ? ഞാന്‍ എങ്ങനെയാണ് അങ്ങനെതന്നെ ഇരിക്കും. ഞാനായിരുന്നുകൊണ്ട് കുറച്ചുപേര്‍ക്കെങ്കിലും പ്രോത്സാഹനമാകാന്‍ കഴിഞ്ഞാല്‍ അത് വലിയ വിജയമായി കാണുന്നു. – കനിഹ കുറിച്ചു.

ബുറേവി ചുഴലിക്കാറ്റ് ശ്രീലങ്കന്‍ തീരം തൊട്ടു; ജാഗ്രതാ നിര്‍ദേശം

0
Spread the love

ബുറേവി ചുഴലിക്കാറ്റ് ശ്രീലങ്കന്‍ തീരം തൊട്ടു. മണിക്കൂറില്‍ 90 കി.മീ വരെ വേഗത്തിലായിരിക്കും ബുറേവി സഞ്ചരിക്കുക.ട്രിങ്കോമാലിക്കും മുല്ലൈതീവിനും ഇടയിലാണ് തീരം തൊട്ടത്.ഇന്ന് ഉച്ചയോടെ പാമ്പന്‍ തീരത്തെത്തുമെന്നാണ് പ്രവചനം.വൈകുന്നേരത്തോടെ ചുഴലിക്കാറ്റ് തെക്കന്‍ തമിഴ്‌നാട് തീരം തൊടും. തുടര്‍ന്ന് ശക്തി കുറയുന്ന ചുഴലിക്കാറ്റ് അതിതീവ്ര ന്യൂനമര്‍ദ്ദമായിട്ടായിരിക്കും കേരളത്തില്‍ പ്രവേശിക്കാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നു.തിരുവനന്തപുരം മുതല്‍ എറണാകുളം വരെയുള്ള ഏഴ് ജില്ലകളില്‍ നാളെ ഓറഞ്ച് മുന്നറിയിപ്പാണ്. മലയോര ജില്ലകളില്‍ മഴ കനത്തേക്കും. പൊതുജനങ്ങള്‍ അതീവ ജാഗ്രത പാലിക്കാനാണ് നിര്‍ദ്ദേശം.ദേശീയ ദുരന്ത പ്രതികരണ സേനയുടെ എട്ട് സംഘങ്ങളെ തെക്കന്‍ കേരളത്തിലെ വിവിധ ഇടങ്ങളില്‍ ഏർപ്പെടുത്തിയിട്ടുണ്ട്. വായുസേനയും നാവിക സേനയും സജ്ജമാക്കി. സംസ്ഥാനത്ത് 2849 ക്യാമ്പുകള്‍ ആരംഭിച്ചിട്ടുണ്ട്.

എന്റെ യഥാർത്ഥ നിറവും രോമമുള്ള കയ്യുംഎവിടെ; ഗൃഹലക്ഷ്മി എഡിറ്റ് ചെയ്ത്ഫോട്ടോ കൊടുത്തതിനെതിരെകനി കുസൃതി

0
Spread the love

ഗൃഹലക്ഷ്മി മാസിക തന്റെ യഥാർത്ഥ ഫോട്ടോയിൽ മിനുക്കുപണി നടത്തിയതിനെതിരെ നടി കനി കുസൃതി. ഗൃഹലക്ഷ്മി വാരികയുടെ ഈ മാസത്തെ മുഖ ചിത്രം കനി കുസൃതിയുടേതാണ്.

എന്നാൽ തന്റെ രോമമുള്ള കെെയ്യും യഥാർത്ഥ നിറവും എഡിറ്റ് ചെയ്ത് ഫോട്ടോ കൊടുത്തതിനെതിരെ വിമർശനം ഉന്നയിച്ച്‌ രംഗത്തു വന്നിരിക്കുകയാണ് കനി. കവറിലെ ഫോട്ടോ ഇത്തരത്തിൽ എഡിറ്റ് ചെയ്യാൻ ഗൃഹലക്ഷ്മി എന്തുകൊണ്ടാണ് നിർബന്ധിതമാവുന്നതെന്നും കനി ചോദിച്ചു. ഇൻസ്റ്റാഗ്രാമിലൂടെയാണ് താരം പ്രതിഷേധം അറിയിച്ചത്.

എൻ്റെ സ്കിൻ ടോണും രോമമുള്ള കെെയ്യും അതേപോലെ നിലനിർത്താമായിരുന്നു. ഷൂട്ടിന് മുമ്പ് ഈക്കാര്യത്തിലുള്ള നിലപാട് അറിയിച്ചതാണ്. കനി പറഞ്ഞു.

മനകരുത്തുള്ള പെണ്ണുങ്ങളാണ് എന്റെ മാതൃകയെന്ന തലക്കെട്ടുള്ള കനിയുടെ അഭിമുഖം ഉൾപ്പെടുത്തിയ ലക്കത്തിന്റെ കവറിലാണ് ഗൃഹലക്ഷ്മി എഡിറ്റ് ചെയ്ത ഫോട്ടോ കൊടുത്തത്. ഇത്തവണത്തെ മികച്ച നടിക്കുള്ള സംസ്ഥാന പുരസ്കാര ജേതാവ് കൂടിയാണ് കനി കുസൃതി.

നിന്നെ കാണാന്‍ ഉടന്‍ എത്തും; അലംകൃതയുടെ കത്തിന് മറുപടിയുമായി മല്ലിക സുകുമാരന്‍

0
Spread the love

പ്രേഷകരുടെ ഇഷ്ടപെട്ട താര കുടുംബമാണ് പൃഥ്വിരാജിന്റെ. സഹോദരന്‍ ഇന്ദ്രജിത്ത് ഉള്‍പ്പടെയുള്ള കുടുംബത്തിന്റെ വിശേഷങ്ങളും ചിത്രങ്ങളും സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധേയമാകാറുണ്ട്. കഴിഞ്ഞദിവസം പൃഥ്വിരാജിന്റെ മകള്‍ അലംകൃത സാന്റായ്ക്ക് എഴുതിയ കത്ത് സുപ്രിയ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നു. ഇപ്പോഴിതാ കൊച്ചുമകളുടെ കത്തിന് മറുപടി നല്‍കിയിരിക്കുകയാണ് മല്ലികാ സുകുമാരന്‍.

അച്ചോടാ, അല്ലിക്കുട്ടാ, മനോഹരമായ സമ്മാനങ്ങളുമായി സാന്റ നിന്നെ കാണാനെത്തുമെന്നായിരുന്നു മല്ലിക കുറിച്ചത്. അച്ഛമ്മയ്ക്ക് അല്ലിക്കുട്ടന്റെ വക ബിഗ് ഹഗെന്നുള്ള മറുപടിയുമായാണ് സുപ്രിയ മേനോന്‍ എത്തിയത്. താന്‍ കൊച്ചിയിലെത്തിയാല്‍ അല്ലിയും നച്ചുവും പുറകെ നിന്നും മാറാറില്ലെന്ന് പറഞ്ഞ് മല്ലിക സുകുമാരന്‍ എത്തിയിരുന്നു.

പ്രിയപ്പെട്ട സാന്‍റ. നിങ്ങള്‍ എനിക്ക് ഒരു സമ്മാനം തരുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. പ്ലീസ് സാന്റ, ഞാന്‍ അത്ര നല്ല കുട്ടിയല്ലെങ്കിലും നിങ്ങളേയും നിങ്ങളുടെ മാനുകളേയും എനിക്ക് ഇഷ്ടമാണ്. സ്നേഹപൂര്‍വം അല്ലിയെന്നായിരുന്നു അലംകൃത കുറിച്ചത്. സുപ്രിയ പങ്കുവെച്ച കുറിപ്പും ഫോട്ടോയും പൃഥ്വിരാജും തന്‍റെ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരുന്നു. നിരവധി പേരാണ് പോസ്റ്റിന് കീഴില്‍ കമന്‍റുകളുമായെത്തിയത്.

നടി നിഖില വിമലിന്റെ പിതാവ് അന്തരിച്ചു

0
Spread the love

കണ്ണൂര്‍ : സിനിമാ താരം നിഖില വിമലിന്റെ പിതാവ് എം ആര്‍ പവിത്രന്‍ അന്തരിച്ചു. 61 വയസ്സായിരുന്നു. കോവിഡ് ബാധിച്ച്‌ പരിയാരം മെഡിക്കല്‍ കോളജില്‍ ചികില്‍സയിലായിരുന്നു. സ്റ്റാറ്റിസ്റ്റിക്കല്‍ വകുപ്പില്‍ ഉദ്യോ​ഗസ്ഥനായിരുന്നു.

സിപിഐഎംഎല്‍ മുന്‍ സംസ്ഥാന ജോ.സെക്രട്ടറി, ജില്ലാ സെക്രട്ടറി എന്നീ സ്ഥാനങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ആലക്കോട് രയരോം യുപി സ്കൂളില്‍ അധ്യാപകനായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

സംസ്‌ക്കാരം ഇന്ന് രാവിലെ 10 മണിക്ക് തൃച്ചംബരം എന്‍.എസ്.എസ് ശ്മശാനത്തില്‍ നടക്കും. കലാമണ്ഡലം വിമലാ ദേവി ആണ് ഭാര്യ. മക്കള്‍: അഖില, നിഖില വിമല്‍ (സിനിമാ താരം).

ഹോട്ട് ലുക്കില്‍ സംയുക്ത മോനോന്‍; ‘എരിഡ’യുടെ പോസ്റ്റര്‍

0
Spread the love

വികെ പ്രകാശ് സംവിധാനം നിര്‍വഹിക്കുന്ന ‘എരിഡ’യുടെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങുകയുണ്ടായി. ഇത് ചിത്രത്തിന്റെ മൂന്നാമത്തെ പോസ്റ്ററാണ്. സംയുക്ത മേനോന്‍ ബോള്‍ഡ് ലുക്കില്‍ എത്തുന്ന ആദ്യ ചിത്രമായിരിക്കും എരിഡ. ചിത്രത്തിന്റെ മറ്റ് പോസ്റ്ററുകളും വലിയ പ്രേക്ഷക ശ്രദ്ധ നേടി എടുത്തിരുന്നു .

യവന മിത്തോളജിയുടെ അടിസ്ഥാനത്തില്‍ സമകാലിക സംഭവങ്ങളെ പ്രതിപാദിക്കുന്ന ഒരു ത്രില്ലര്‍ ചിത്രമാണ് ‘എരിഡ’. നാസ്സര്‍, കിഷോര്‍, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, ഹരീഷ് പേരടി, ഹരീഷ് രാജ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങള്‍. ചിത്രത്തിന്‍റെ പേര് ‘എരിഡ’ എന്നത് ഗ്രീക്ക് പദമാണ്.

ട്രെന്റ്സ് ആഡ്ഫിലിം മേക്കേഴ്സ് പ്രൈവറ്റ് ലിമിറ്റഡിന്റെ സഹകരണത്തോടെ അരോമ സിനിമാസ്, ഗുഡ് എന്നിവയുടെ ബാനറില്‍ അജി മേടയില്‍, അരോമ ബാബു തുടങ്ങിയവരാണ് ചിത്രം നിര്‍മ്മിക്കുന്നത്. പ്രശസ്ത നിര്‍മ്മാതാവ് അരോമ മണിയുടെ മകന്‍ അരോമ ബാബു നിര്‍മ്മിക്കുന്ന ആദ്യ സിനിമയാണ് ‘എരിഡ’. വൈ വി രാജേഷ് കഥ, തിരക്കഥ, സംഭാഷണമെഴുതിയ ചിത്രത്തിന്റെ ഛായാഗ്രഹണം എസ് ലോകനാഥാണ്. സുരേഷ് അരസാണ് എഡിറ്റിങ് നിര്‍വഹിക്കുന്നത്. അഭിജിത്ത് ഷൈലനാഥാണ് സംഗീത സംവിധാനം ചെയ്തിരിക്കുന്നത്.

118,800FansLike
97,086FollowersFollow
82,645FollowersFollow
89,036SubscribersSubscribe

Latest posts