Home Blog Page 1274

ഇന്ദ്രജിത്ത് സുകുമാരൻ, അനുസിത്താര ചിത്രം തുടങ്ങി…

0
Spread the love

ഇന്ദ്രജിത്ത് സുകുമാരൻ, വിഷ്ണു ഉണ്ണികൃഷ്ണൻ, അനുസിത്താര എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഷാൻ തുളസീധരൻ സംവിധാനം ചെയ്യുന്ന ‘അനുരാധ Crime No.59/2019’ എന്ന പുതിയ ചിത്രത്തിന്റെ പൂജയും ചിത്രീകരണവും കടുത്തുരുത്തിയിൽ തുടങ്ങി.

ഗാർഡിയൻ ഏഞ്ചൽ, ഗോൾഡൻ എസ് പിക്ച്ചേഴ്സ് എന്നിവയുടെ ബാനറിൽ എയ്ഞ്ചലീന ആന്റണി, ഷെരീഫ് എം.പി, ശ്യം കുമാർ എസ്, സിനോ ജോൺ തോമസ് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന്റെ തിരക്കഥ ഷാൻ തുളസീധരൻ, ജോസ് തോമസ് പോളക്കൽ എന്നിവർ ചേർന്ന് നിർവഹിക്കുന്നു.

ഹരിശ്രീ അശോകൻ, ഹരീഷ് കണാരൻ,ജൂഡ് ആന്റണി, അനിൽ നെടുമങ്ങാട്, ശ്രീജിത്ത് രവി,സുനിൽ സുഗദ, അജയ് വാസുദേവ്,സുരഭിലക്ഷ്മി, സുരഭി സന്തോഷ്,ബേബി അനന്യ, മനോഹരി ജോയ് തുടങ്ങി മലയാളത്തിലെ പ്രമുഖ താരങ്ങളും ചിത്രത്തിൽ അഭിനയിക്കുന്നു. ഛായാഗ്രഹണം- അജയ് ഡേവിഡ് കാച്ചപ്പിള്ളി നിർവ്വഹിക്കുന്നു. ഹരി നാരായണൻ, മനു മഞ്ജിത്ത്, ജ്യോതികുമാർ പുന്നപ്ര എന്നിവരുടെ വരികള്‍ക്ക് ടോണി ജോസഫ് സംഗീതം പകരുന്നു.

എക്‌സിക്യൂട്ടീവ് പ്രൊഡ്യുസർ- ഡിക്സൺ പൊഡുത്താസ്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- സതീഷ് കാവിൽകോട്ട, എഡിറ്റര്‍- ശ്യാം ശശിധരൻ, കല- സുരേഷ് കൊല്ലം, മേക്കപ്പ്- സജി കൊരട്ടി, വസ്ത്രാലങ്കാരം- അരുണ്‍ മനോഹര്‍, സ്റ്റില്‍സ്- രാംദാസ് മാത്തൂർ, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- അരുൺലാൽ കരുണാകരൻ, അസോസിയേറ്റ് ഡയറക്ടര്‍- സോണി ജി.എസ് കുളക്കൽ . പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്- ശിവൻ പൂജപ്പുര, ഫിനാൻസ് കൺട്രോളർ- അനിൽ ആമ്പല്ലൂർ.

ചിത്രത്തിന്റെ പ്രധാന ലോക്കേഷന്‍ എറണാകുളം, പിറവം, ഞീഴൂർ എന്നിവിടങ്ങളിലാണ്. വാര്‍ത്ത പ്രചരണം- പി. ശിവപ്രസാദ്.

ചിരിച്ചുകൊണ്ടുള്ള മോഹൻലാലിന്റെ ചിത്രം വൈറൽ; കൂൾ ലാലെന്ന് ശോഭന

0
Spread the love

സോഷ്യല്‍ മീഡിയയില്‍ ഹിറ്റാവുകയാണ് മോഹന്‍ലാലിന്റെ പുതിയ ചിത്രം. കൂള്‍ ലുക്കില്‍ ചിരിച്ചിരിക്കുന്ന ചിത്രമാണ് താരം പങ്കുവെച്ചത്. ബൊഹീമിയന്‍ സ്റ്റൈലിന്‍ കഴുത്തിലും കയ്യിലും ചരടുകളുമായി പ്രിന്റഡ് ഷര്‍ട്ടും അണിഞ്ഞുള്ള മോഹന്‍ലാലിന്റെ ചിത്രം ആരാധകരുടെ മനം കവരുകയാണ്.

താരങ്ങള്‍ ഉള്‍പ്പടെ നിരവധി പേരാണ് മോഹന്‍ലാലിന്റെ ചിത്രത്തെ പ്രശംസിച്ചുകൊണ്ട് രം​ഗത്തെത്തിയിരിക്കുന്നത്. കൂട്ടത്തില്‍ വളരെ സ്പെഷ്യലായ ഒരാളുടെ പ്രശംസയും എത്തിയിട്ടുണ്ട്. ശോഭനയാണ് തന്റെ ഇഷ്ടനായകന് കമന്റുമായി എത്തിയത്. കൂള്‍ ലാല്‍ സാര്‍ എന്നാണ് ശോഭന കുറിച്ചത്. മോഹന്‍ലാലിന്റെ ചിത്രവും ശോഭനയുടെ കമന്റും ആരാധകര്‍ ഏറ്റെടുത്തുകഴിഞ്ഞു.

അനീഷ് ഉപാസനയുടെ കണ്‍സെപ്റ്റ് ഫോട്ടോഗ്രാഫിയാണിത്. നേരത്തെ അനീഷ് പകര്‍ത്തിയ ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍‍ സ്റ്റൈലിഷ് ലുക്കിലുള്ള ചിത്രവും മോഹന്‍ലാല്‍ പങ്കുവെച്ചിരുന്നു. മുരളി വേണുവാണ് കോസ്റ്റ്യൂം.ഇന്നും മലയാളികളുടെ ഇഷ്ട ജോഡികളാണ് മോഹന്‍ലാലും ശോഭനയും. ഇരുവരും ഒന്നിച്ച നിരവധി ചിത്രങ്ങളാണ് സൂപ്പര്‍ഹിറ്റായിട്ടുള്ളത്. മാമ്ബഴക്കാലം എന്ന സിനിമയിലാണ് ശോഭനയും മോഹന്‍ലാലും ഏറ്റവും ഒടുവില്‍ നായികയും നായകനുമായി അഭിനയിച്ചത്. ബി ഉണ്ണികൃഷ്‍ണന്‍ സംവിധാനം ചെയ്യുന്ന നെയ്യാറ്റിന്‍കര ഗോപന്റെ ആറാട്ട് എന്ന സിനിമയിലാണ് മോഹന്‍ലാല്‍ ഇപ്പോള്‍ അഭിനയിക്കുന്നത്.

മൈ ഡിയർ കുട്ടിച്ചാത്തൻ പിറന്ന തൂലികയിൽ നിന്നും വീണ്ടുമൊരു ചിത്രം കൂടി; പുതിയ തിരക്കഥയുമായി രഘുനാഥ് പലേരി

0
Spread the love

ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും തന്റെ തൂലിക ചലിപ്പിക്കുന്നു.’ഒരു കട്ടില്‍ ഒരു മുറി, ഒരു പെണ്ണും ഒരാണും’ എന്നാണ് തിരക്കഥയ്ക്ക് ഇട്ടിട്ടുള്ള പേര്. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം പുതിയ സിനിമയുടെ കാര്യം അറിയിച്ചത്. “ഒരു കഥ മനസ്സിൽ കറക്കിയടിച്ചൊരു തിരക്കഥ എഴുതി. ശ്രീ ഷാനവാസ് ബാവക്കുട്ടിക്ക് ഇന്നലെ നൽകി. രുഗ്മാംഗദൻറെയും പാരിജാതമെന്ന വനജയുടെയും അവർക്കിടയിലെ ചന്ദ്രതേജസ്സായി വിലസുന്ന അക്കമ്മയുടെയും ഹൈദരാലിക്കയുടെയും മൂത്താശാരിയുടെയും ഗാംഗുലിയുടെയും മാത്തച്ചൻറെയും ദേവൂട്ടിയുടെയും, ഓട്ടോറിക്ഷാ അഛൻറെയും, അമ്മക്ക് ചിമനെല്ലിക്ക പറിച്ചു നൽകി പ്രണയം പുഷ്പ്പിക്കുന്ന, അഛൻറെയും എല്ലാം ചേർന്നുള്ളൊരു ജീവിത തിരക്കഥ. ഷാനവാസ് അത് പ്രകാശമാനമാക്കട്ടെ. എന്നെ അദ്രുമാനിലേക്ക് വെളിച്ചംപോൽ നടത്തിച്ചത് ഷാനവാസാണ്. ഇതൊരു ദക്ഷിണ.” അദ്ദേഹം കുറിച്ചു.
മൈ ഡിയർ കുട്ടിച്ചാത്തൻ, മഴവിൽ കാവടി, പൊന്മുട്ടയിടുന്ന താറാവ് തുടങ്ങിയ ചിത്രങ്ങൾ അദ്ദേഹത്തിന്റെ രചനയാണ്‌. ഒന്ന് മുതൽ പൂജ്യം വരെ, വിസ്മയം, തുടങ്ങിയ ചിത്രങ്ങൾ രഘുനാഥ് പലേരി സംവിധാനം ചെയ്തിട്ടുണ്ട്.

സ്റ്റീഫൻ നെടുമ്പള്ളിമാർ വാഴ്ത്തപ്പെടുന്ന ഈ കെട്ടകാലത്ത് അയ്യപ്പന്റെ രാഷ്ട്രീയം ഏറ്റെടുക്കേണ്ടതുണ്ട്; വെെറല്‍ കുറിപ്പ്

0
Spread the love

ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ഈമയൗ എന്ന ചിത്രത്തില്‍ വിനായകന്‍ അവതരിപ്പിച്ച അയ്യപ്പന്‍ എന്ന കഥാപാത്രത്തെക്കുറിച്ചുള്ള ഫേസ്ബുക്ക് പോസ്റ്റ് വലിയ ചര്‍ച്ചയായിരിക്കുകയാണ്. ഫെയ്സ്ബുക്കിലെ സിനിമാകൂട്ടായ്മ അംഗമായ കൃഷ്ണനുള്ളി പിഎസ് എന്നയാള്‍ എഴുതിയ കുറിപ്പാണ് വെെറലായി മാറിയത്.
രാഷ്ട്രീയം തിന്മയും തിന്മയും തമ്മിലുള്ള കളിയാണെന്ന് പറഞ്ഞു പഠിപ്പിച്ച് സമൂഹത്തെ അരാഷ്ട്രീയവത്കരിക്കുന്ന സ്റ്റീഫൻ നെടുമ്പള്ളിമാർ വാഴ്ത്തപ്പെടുന്ന ഈ കെട്ട കാലത്ത് അയ്യപ്പൻ്റെ രാഷ്ട്രീയം ഏറ്റെടുക്കേണ്ടതുണ്ട്. അത് അപരൻ്റെ വേദനയറിയുന്ന അവനെ തോളോട് തോൾ ചേർത്ത് നിർത്തുന്ന മാനവികതയുടെ രാഷ്ട്രീയമാണ് എന്നതാണ് കുറിപ്പിന്റെ ഉള്ളടക്കം.

കുറിപ്പിന്റെ പൂര്‍ണരൂപം

മലയാളി സമൂഹത്തെ അരാഷ്ട്രീയവൽക്കരിക്കുന്നതിൽ മലയാള സിനിമ വഹിച്ച പങ്ക് ചെറുതല്ല. വെള്ളയും വെള്ളയുമിട്ട് അച്ചടി ഭാഷ സംസാരിച്ച് അഴിമതിയും ബലാത്സo ഗവും നടത്തുന്ന നേതാക്കളെയാണ് മലയാള സിനിമ എന്നും സൃഷ്ടിച്ചിട്ടുള്ളത്. ആ നിരയിലേക്കാണ് LJP യുടെ മെമ്പർ അയ്യപ്പൻ കടന്നു വരുന്നത്.
ഈസിയുടെ അപ്പൻ വാവച്ചൻ മേസ്തിരിയുടെ മരണവാർത്തയറിഞ്ഞാണ് അയ്യപ്പൻ എത്തുന്നത്. അവിടം മുതൽ ഡോക്ടറെ വിളിക്കാനും മരണവാർത്ത കൊടുക്കാനും മുന്നിട്ടിറങ്ങുന്ന അയ്യപ്പൻ ചടങ്ങ് നടത്താൻ പണമില്ലാതിരിക്കുന്ന ഈസിക്ക് പലിശക്ക് ജാമ്യം നിൽക്കുകയും ചെയ്യുന്നുണ്ട്‌.
വാക്കുകൾ കൊണ്ട് ജനങ്ങളെ സുഖിപ്പിച്ചു നിർത്തുന്ന പതിവ് രാഷ്ട്രീയ അടവുകൾ ഒന്നും അയ്യപ്പന് വശമില്ല. അതു കൊണ്ടാണ് വാവച്ചൻ മേസ്തിരിയുടെ മരണത്തെ കൊലപാതകമാക്കി മാറ്റാൻ ശ്രമിക്കുന്നവരോട് തൻ്റെ നാടൻ ഭാഷയിൽ തന്നെ മറുപടി പറയുന്നതും, സർക്കാർ ശമ്പളം വാങ്ങി പണി എടുക്കാതെ കിടന്നുറങ്ങിയ ലൈൻമാനെ തല്ലുന്നതും.
തുടക്കം മുതൽ ഈസിയുടെ ദു:ഖത്തോടൊപ്പം സഞ്ചരിക്കുകയാണ് അയാൾ. തൻ്റെ സുഹൃത്തിന് വേണ്ടി പള്ളീലച്ചൻ്റെ മുമ്പിൽ തൻ്റെ രാഷ്ട്രീയ സ്ഥാനം മറന്നു കൊണ്ട് ഒരു യാചകനെ പോലെ അപേക്ഷിക്കാനും അയാൾ മടിക്കുന്നില്ല.
ഒടുവിൽ എല്ലാ വഴികളും അടഞ്ഞ് നിൽക്കുന്ന അവസ്ഥയിൽ കോരിച്ചൊരിയുന്ന മഴയത്തും തൻ്റെ സുഹൃത്തിന് വേണ്ടി പോലീസ് സ്റ്റേഷൻ്റെ പടികൾ കയറുന്ന അയ്യപ്പനെയാണ് കാണുന്നത്.
അയ്യപ്പൻ പ്രതിനിധീകരിക്കുന്ന രാഷ്ട്രീയ പാർട്ടിയോ പ്രത്യയശാസ്ത്രമോ ഒന്നും പരാമർശിക്കപ്പെടുന്നില്ല. പക്ഷേ അയാളുടെ രാഷ്ട്രീയം വളരെ വ്യക്തമാണ്.
ജീവിതത്തിൽ ഒരിക്കലും രാഷ്ട്രീയക്കാരൻ ആകണമെന്ന് തീരുമാനം എടുത്ത ആളായിരിക്കില്ല അയ്യപ്പൻ. അയാൾ പട്ടിണി എന്തെന്നറിഞ്ഞിരുന്നിരിക്കണം, ഒറ്റപ്പെടലിൻ്റെ വേദന അനുഭവിച്ചിരുന്നിരിക്കണം. താൻ കടന്നു വന്ന പാതയിൽ മനുഷ്യരുടെ വേദനയും യാതനകളും അയാൾ കണ്ടിരുന്നിരിക്കണം. അല്ലെങ്കിൽ എങ്ങനെയാണ് അയാൾക്ക് ഇത്രക്കും മനുഷ്യ പക്ഷത്ത് നിൽക്കാൻ സാധിക്കുന്നത്.
രാഷ്ട്രീയം തിന്മയും തിന്മയും തമ്മിലുള്ള കളിയാണെന്ന് പറഞ്ഞു പഠിപ്പിച്ച് സമൂഹത്തെ അരാഷ്ട്രീയവൽക്കരിക്കുന്ന സ്റ്റീഫൻ നെടുമ്പള്ളി മാർ വാഴ്ത്തപ്പെടുന്ന ഈ കെട്ടകാലത്ത് അയ്യപ്പൻ്റെ രാഷ്ട്രീയം ഏറ്റെടുക്കേണ്ടതുണ്ട്. അത് അപരൻ്റെ വേദനയറിയുന്ന അവനെ തോളോട് തോൾ ചേർത്ത് നിർത്തുന്ന മാനവികതയുടെ രാഷ്ട്രീയമാണ്.
ഒരുപാട് അയ്യപ്പൻമാരുള്ള നാടാണിത്. അവരെ ചേർത്തു പിടിക്കേണ്ടത് നമ്മുടെ ആവശ്യമാണ്.
“എല്ലാവരും ഒരു
ദിവസം പിരിഞ്ഞു പോകും. അപ്പോ ബാക്കി ഉള്ള നമ്മളെല്ലാവരും കൂടി അവർക്ക് നല്ലൊരു യാത്രയയപ്പ് കൊടുക്കണം. അങ്ങനെയൊക്കെയല്ലേ. ഇല്ലെങ്കിൽപ്പിന്നെ നമ്മളൊക്കെ എന്തിനാ മനുഷ്യൻ എന്നൊക്കെ പറഞ്ഞ് ജീവിക്കണത്”

  • അയ്യപ്പൻ

പുതു പുത്തൻ റോൾസ് റോയ്‌സ് വാങ്ങുമ്പോൾ ലുലു മാൾ ഉടമ.

0
Spread the love

പുതു പുത്തൻ റോൾസ് റോയ്‌സ് വാങ്ങുമ്പോൾ ലുലു മാൾ ഉടമ സ്വപ്‌നം കണ്ടത് തൃശൂരിലെ നമ്പർ വൺ നെയിംപ്ലേറ്റ്; ലേലം വിളിക്കാൻ എത്തിയപ്പോൾ ലുലു കൺവൻഷൻ സെന്റർ ഡയറക്ടർക്ക് കാണേണ്ടി വന്നത് റൂബികോൺ ഉടമയുടെ സാഹസികമായ ഡ്രൈവിങ്; ഒടുവിൽ പരാജയം സമ്മതിച്ച് പിന്മാറ്റം; തൃശൂരിലെ വാഹന നമ്പർ ലേലം വിളിയിൽ രണ്ടാം നമ്പറിലേക്ക് വീണത് സാക്ഷാൽ യൂസഫലി ലോകം മുഴുവൻ പടർന്നു പന്തലിച്ചു കിടക്കുന്ന ലുലു ഗ്രൂപ്പ് ഇന്റർനാഷണൽ എന്ന ബിസിനസ്സ് സാമ്രാജ്യത്തിന്റെ സ്ഥാപകനും ഫോർബ്‌ മാസികയുടെ കണക്കുകൾ പ്രകാരം 8.4 ബില്യൺ ഡോളറിന്റെ വരുമാനമുള്ള ലോകത്തിലെ ഏറ്റവും ധനാഢ്യനായ മലയാളികുടിയാണ് എംഎ യൂസഫലി.
ലുലു ഗ്രൂപ്പ് സാരഥിയുടെ വാഹന, വിമാന ശേഖരവും ‘റിച്ച്’ ആണ്. ഈ അടുത്തിടെ വാങ്ങിയ തൻറെ റോൾസ് റോയ്സ് കാറിന് യൂസഫലി ആഗ്രഹിച്ചത് ഒന്നാം നമ്പർ ആയിരുന്നു. സിനിമാ സംവിധായകനും സേഫ് ആൻഡ് സ്ട്രോങ് ബിസിനസ് കൺസൾട്ടന്റ് സ് എംഡിയുമായ ഡോ. പ്രവീൺ റാണയും തന്റെ പുതിയ വാഹനമായ റൂബികോൺ ന് ആഗ്രഹിച്ചതും നമ്പർ ‘ഒന്ന്’ തന്നെ.ഒടുവിൽ അതിസമ്പന്നനായ യൂസഫലിക്ക് പ്രവീണിന് മുൻപിൽ തോൽക്കേണ്ടി വന്നു. തന്റെ വണ്ടിക്ക് ഒന്നാം നമ്പർ വേണമെന്ന നിലപാടിൽ പ്രവീൺ ഉറച്ചുനിന്നതോടെ യൂസഫലി രണ്ടാം നമ്പർ കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. ഇന്ത്യയിൽ വിപണിയിലുള്ള ഏറ്റവും മികച്ച ഓഫ് റോഡ് എസ് യുവികളിലൊന്നായി അറിയപ്പെടുന്ന റുബിക്കോൺ സ്വന്തമാക്കാൻ ഡോ പ്രവീണിനെ പ്രേരിപ്പിച്ചത് സാഹസികതയോടുള്ള താൽപര്യമാണ് . ഇതേ സാഹസികതയുമായി യൂസഫലിയുടെ ഗ്രൂപ്പിനേയും തോൽപ്പിക്കുകയായിരുന്നു.

ക്രിസ്മസ് പാപ്പയ്ക്ക് പൃഥ്വിരാജിന്റെ മകള്‍ എഴുതിയ കത്ത് വൈറലാകുന്നു

0
Spread the love

പൃഥിരാജിന്റെയും സുപ്രിയയുടെയും മകൾ അലംകൃത ക്രിസ്മസ് അപ്പൂപ്പന് എഴുതിയ കത്ത് സാമൂഹ്യ മാധ്യമങ്ങളിലൂടെ പങ്കുവച്ചിരിക്കുകയാണ്.

സുപ്രിയ കത്ത് ഇൻസ്റ്റഗ്രാമിലാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇത്തവണ ക്രിസ്മസ് അപ്പൂപ്പൻ അലംകൃത കുറുമ്പ് കാട്ടിയതുകൊണ്ട് അവളെ കാണാൻ വരില്ല, സമ്മാനവും കൊണ്ടുവരില്ലെന്ന് സുപ്രിയ പറയുന്നു. അതിന് പിന്നാലെയാണ് അലംകൃത ക്രിസ്മസ് അപ്പൂപ്പന് കത്തെഴുതിയത്.’ഇത്തവണ എന്തായാലും എനിക്ക് സമ്മാനങ്ങൾ സാന്റാ കൊണ്ടുവരുമെന്നാണ് ഞാൻ കരുതുന്നത്. ഞാൻ കുറുമ്പ് കാട്ടിയെങ്കിലും എനിക്ക് സാന്റയെ ഒത്തിരി ഇഷ്ടമാണ്’ – എന്നാണ് അലങ്കൃത എഴുതിയിരിക്കുന്നത്.

അതേസമയം ഇതിന് മുൻപും ഇൻസ്റ്റഗ്രാമിൽ സജ്ജീവമായ സുപ്രിയ അലംകൃതയുടെ വിശേഷങ്ങൾ ആരാധകർക്കായി പങ്കുവക്കുകയുണ്ടായിരുന്നു. സുപ്രിയയാണ് പൃഥ്വിരാജ് നായകനാവുന്ന പുതിയ ചിത്രം ‘കുരുതി’ നിർമ്മിക്കുന്നത്. കഴിഞ്ഞ ദിവസമാണ് പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങിയത്.

കറുത്തനിറമുള്ള വസ്ത്രങ്ങള്‍ ഇടാനായിരുന്നു ഏറ്റവും ഇഷ്ടം, കനി കുസൃതി

0
Spread the love

കേരള സര്‍ക്കാരിന്റെ മികച്ച നടിക്കുള്ള സംസ്ഥാന പുരസ്‌കാരം നേടിയത് കനി കുസൃതി ആയിരുന്നു. ബിരിയാണി എന്ന ചിത്രത്തിലെ അഭിനയത്തിലൂടെയാണ് നടി ഈ നേട്ടം സ്വന്തമാക്കിയത്. ഇപ്പോള്‍ നിറം കാരണം നേരിട്ട അവഗണനയെ കുറിച്ച് നിരവധി താരങ്ങളാണ് തുറന്ന് പറഞ്ഞ് രംഗത്ത് എത്തിയിട്ടുള്ളത്. ഇപ്പോള്‍ തൊലിയുടെ നിറം തന്റെ പല അവസരങ്ങളും ഇല്ലാതാക്കിയെന്നും കനി കുസൃതി പറയുകയാണ്.

‘കാഴ്ചയിലുള്ള/ നിറത്തിലുള്ള ഡിസ്‌ക്രിമിനേഷന്‍ ഞാനും അനുഭവിച്ചിട്ടുണ്ട്. ജാതിപരമായിട്ടുള്ള വിവേചനം അങ്ങനെ നേരിട്ട് അനുഭവിക്കാത്തതിന് ഒരു കാരണം സ്‌കൂളില്‍ ജാതി ചേര്‍ക്കാത്തത് കൊണ്ട് പലര്‍ക്കും ജാതി എന്താണെന്ന് അറിയില്ല. കുഞ്ഞിലെ വീടുകളില്‍ ബന്ധുക്കളൊക്കെ ഭംഗിയില്ലെങ്കിലും പഠിക്കുന്നത് കൊണ്ട് കുഴപ്പമില്ല എന്നൊക്കെ പറയാറുണ്ടായിരുന്നു. എട്ടാം ക്ലാസ് വരെയൊക്കെ ഞാന്‍ എങ്ങനെയിരിക്കുന്നുവെന്നൊന്നും യാതൊരു ശ്രദ്ധയും കൊടുക്കാത്ത ആളായിരുന്നു. അന്നൊക്കെ ഞാന്‍ കരുതിയിരുന്നത് എന്റെ സ്‌കിന്‍ ടോണുള്ള ആളുകളുടേത് പോലെയാണ് എന്റെ മുഖത്തെ ഫീച്ചേഴ്‌സ് എന്നാണ്. പിന്നെ ഒരു കല്യാണ കാസറ്റില്‍ കാണുമ്‌ബോഴാണ് അങ്ങനെയല്ല എന്ന് മനസിലാകുന്നത്. എനിക്ക് കറുത്തനിറമുള്ള വസ്ത്രങ്ങള്‍ ഇടാനായിരുന്നു ഏറ്റവും ഇഷ്ടം. പക്ഷേ ചെറുതിലെ ബന്ധുക്കളൊക്കെ കറുത്ത നിറംചേരില്ല.

ഇളം മഞ്ഞയോ ഇളം നീലയോ പിങ്കോ ആണ് ചേരുക എന്നൊക്കെ പറയാറുണ്ടായിരുന്നു. ഇപ്പോഴുംആകാശത്ത് കാണാനല്ലാതെ ഇളം നീല നിറം എനിക്കിഷ്ടമല്ല. നമുക്കിഷ്ടമുള്ള നിറത്തിലെ തുണി ഇടാനാകാതെ വരുമ്‌ബോള്‍ കുട്ടിയെന്ന രീതിയില്‍ ഒരു വിഷമം ഉണ്ടാകില്ലേ.. അതാണ് അന്ന് തോന്നിയിട്ടുള്ളത്.’ കനി പറഞ്ഞു.

ദിലീപിന്‍റെ ജാമ്യം റദ്ദാക്കുന്നതിന് കെട്ടിച്ചമച്ച കേസെന്ന് പ്രതിഭാഗം; കോടതിയില്‍ വാദം പൂര്‍ത്തിയായി

0
Spread the love

കാ​സ​ര്‍​ഗോ​ഡ്: ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ലെ മാ​പ്പ് സാ​ക്ഷി​യെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ കേ​സി​ൽ അറസ്റ്റിലായ കേരള കോണ്‍ഗ്രസ് ബി നേതാവും, എംഎല്‍എയുമായ കെബി ഗണേഷ് കുമാറിന്‍റെ ഓഫീസ് സെക്രട്ടറി പ്ര​തി പ്ര​ദീ​പ് കു​മാ​റി​ന്‍റെ ജാ​മ്യാ​പേ​ക്ഷ​യി​ല്‍ വി​ധി ഇ​ന്ന് പ​റ​യും.ഹോ​സ്ദു​ര്‍​ഗ് ഒ​ന്നാം ക്ലാ​സ് മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി​യാ​ണ് ജാമ്യാപേക്ഷയില്‍ വിധി പറയുന്നത്.ന​ട​ന്‍ ദി​ലീ​പി​ന് അ​നു​കൂ​ല​മാ​യി മൊ​ഴി ന​ല്‍​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ബേ​ക്ക​ല്‍ സ്വ​ദേ​ശി​യാ​യ മാ​പ്പ് സാ​ക്ഷി​യെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യെ​ന്നാ​ണ് പ്ര​ദീ​പി​നെ​തി​രെ​യു​ള്ള കേ​സ്.ചോദ്യം ചെയ്യലിനോട് സഹകരിക്കാത്തതിനാല്‍ പ്രദീപ് കുമാറിനെ കൂടുതല്‍ ദിവസം കസ്റ്റഡിയില്‍ വേണമെന്നായിരുന്നു അന്വേഷണ സംഘത്തിന്‍റെ ആവശ്യം.ദി​ലീ​പി​ന്‍റെ ജാ​മ്യം റ​ദ്ദാ​ക്കു​ന്ന​തി​നാ​യി ചി​ല പൊലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ കെ​ട്ടി​ച്ച​മ​ച്ച​താ​ണ് കേ​സെ​ന്നായിരുന്നു പ്രതിഭാഗത്തിന്‍റെ വാദം.എന്നാല്‍ പ്രദീപ് കുമാറിന് ജാമ്യം നൽകിയാൽ തെളിവുകൾ നശിപ്പിക്കാനും കൂടുതൽ സാക്ഷികളെ സ്വാധീനിക്കാനും സാധ്യതയുണ്ടെന്നായിരുന്നു പ്രോസിക്യൂഷന്‍റെ വാദം.അതേസമയം, നടി ആക്രമിക്കപ്പെട്ട കേസില്‍ അട്ടിമറി നടന്നെന്ന ആരോപണവുമായി സിപിഐയുടെ ദേശീയ അഭിഭാഷക സംഘടനയായ ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് ലോയേഴ്‌സ് രംഗത്തെത്തി. 

ഇന്ത്യ-സ്‌പെക്ക് മോഡലിനെക്കാള്‍ ദക്ഷിണാഫ്രിക്കയില്‍ വില്‍ക്കുന്ന എസ്-പ്രെസോ സുരക്ഷിതമെന്ന് റിപ്പോര്‍ട്ട്

0
Spread the love

മാരുതി സുസുക്കി എസ്-പ്രെസോയുടെ ഗ്ലോബല്‍ NCAP പുറത്ത്‌വിട്ട റിപ്പോര്‍ട്ടില്‍ ക്രാഷ് ടെസ്റ്റ് വമ്പന്‍ പരാജയം ഏറ്റുവാങ്ങി.5 സ്റ്റാര്‍ റേറ്റിംഗുള്ള സ്കെയിലില്‍ എസ്പ്രേസ്സോയ്ക്ക് ഒരൊറ്റ സ്റ്റാര്‍ പോലും ലഭിച്ചില്ല. ഗ്ലോബല്‍ NCAP ക്രാഷ് ടെസ്റ്റിലെ മാരുതി എസ്-പ്രെസോയുടെ മോശം പ്രകടനം കാര്‍ നിര്‍മ്മാതാവും ടാറ്റ മോട്ടോര്‍സും തമ്മില്‍ ഒരു ട്വിറ്റര്‍ പരിഹാസത്തിന് വരെ വഴിതെളിച്ചിരുന്നു.എന്നിരുന്നാലും, ആഫ്രിക്കന്‍ രാജ്യത്ത് ലഭ്യമായ എസ്-പ്രെസോ കാറുകളിലെ സുരക്ഷാ ആശങ്കകള്‍ സുസുക്കി ഓട്ടോ ദക്ഷിണാഫ്രിക്ക പങ്കുവെച്ചിരിക്കുകയാണ് ഇപ്പോള്‍. ഗ്ലോബല്‍ NCAP പരീക്ഷിച്ച ഇന്ത്യന്‍ സ്‌പെക്ക് മോഡലിനേക്കാള്‍ സുരക്ഷിതമാണെന്ന് സുസുക്കി ഓട്ടോ ദക്ഷിണാഫ്രിക്കയുടെ ദേശീയ ബ്രാന്‍ഡ് മാനേജര്‍ ബ്രെന്‍ഡന്‍ കാര്‍പെന്റര്‍ അവകാശപ്പെടുന്നു.പുതിയ ഒരു വാഹനം എന്നതിലുപരി പുതിയ ഒരു വാഹന ശ്രേണിയിലേക്കുള്ള മാരുതിയുടെ ചുവടുവയ്പ്പാണ് എസ്-പ്രെസോ. നിര്‍മ്മാണം അവസാനിപ്പിച്ച ആള്‍ട്ടോ K10 -ലെ 998 സിസി മൂന്ന് സിലിണ്ടര്‍ പെട്രോള്‍ എഞ്ചിനാണ് എസ്-പ്രെസോയില്‍ മാരുതി ഉപയോഗിച്ചിരിക്കുന്നത്.ബിഎസ് VI മാനദണ്ഡങ്ങള്‍ പാലിക്കുന്ന എഞ്ചിന്‍ തുടക്കത്തില്‍ തന്നെ നിര്‍മ്മാതാക്കള്‍ വാഗ്ദാനം ചെയ്തു. ഈ എഞ്ചിന്‍ 68 bhp കരുത്തും 90 Nm torque ഉം ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ളതാണ്. അഞ്ച് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സ് സ്റ്റാന്‍ഡേര്‍ഡായി നല്‍കുമ്പോള്‍ എസ്-പ്രെസോയുടെ ഉയര്‍ന്ന വകഭേദങ്ങളില്‍ ഓപ്ഷണലായി AGS ഓട്ടോമാറ്റിക് ഗിയര്‍ബോക്സും തെരഞ്ഞെടുക്കാന്‍ സാധിക്കും.

കല്യാണവീടുകളിൽ എച്ചിലു പെറുക്കാൻ പോയിരുന്നു, അത്രക്ക് ദരിദ്രമായിരുന്നു കുടുംബം- ആർഎൽവി രാമകൃഷ്ണൻ

0
Spread the love

മലയാളത്തിന്റെ പ്രിയതാരമാണ് അകാലത്തില്‍ വിടപറഞ്ഞ കലാഭവന്‍ മണി.മണിക്കും കുടുംബാ​ഗങ്ങൾക്കും ജീവിതത്തില്‍ വലിയ ദുരനുഭവങ്ങളിലൂടെ കടന്ന് പോകേണ്ടി വന്നിട്ടുണ്ടെന്ന് കലാഭവന്‍ മണിയുടെ സഹോദരന്‍ ആര്‍എല്‍വി രാമകൃഷ്ണന്‍ തുറന്നുപറയുന്നു

തങ്ങള്‍ കല്ല്യാണവീടുകളില്‍ എച്ചില്‍ പെറുക്കാന്‍ പോകുമായിരുന്നുവെന്നും ആ ചോറും കറിയും ചൂടാക്കിയാണ് കുറച്ചു ദിവസങ്ങള്‍ കഴിച്ചുകൂട്ടുന്നതെന്നും രാമകൃഷ്ണന്‍ പറയുന്നു.

‘അയലത്തെ സമ്ബന്നവീടുകളില്‍ നിന്ന് വിശേഷദിവസങ്ങളില്‍ ആഹാരം തരും. ഇഡ്ഡലിയും സാമ്ബാറും ചോറും കറികളുമെല്ലാം കൂടി ഒരു കൂടയിലാക്കി ഗേറ്റിനടുത്തു കൊണ്ടുവയ്ക്കും. ഞാനും ചേട്ടനും അതെടുത്തു കൊണ്ടുപോരും അവരുടെ വീട്ടുമുറ്റത്തേക്ക് പ്രവേശിക്കാന്‍ പോലും ഞങ്ങള്‍ക്ക് അവകാശമുണ്ടായിരുന്നില്ല. എവിടെയൊക്കെ പോകാം എവിടെയൊക്കെ പോകരുത് എന്നതിനെ പറ്റി ഞങ്ങള്‍ക്ക് ധാരണയുണ്ടായിരുന്നു’, രാമകൃഷ്ണന്‍ പറഞ്ഞു. വിവേചനങ്ങള്‍ നേരിട്ട സമയത്ത് എന്റെയൊപ്പം ചേട്ടന്‍ ഉണ്ടായിരുന്നു. എന്നാല്‍ ആ താങ്ങ് ഇന്നില്ല. അതുകൊണ്ടാണ് ആത്മഹത്യാശ്രമം വരെ ഉണ്ടായതെന്നും രാമകൃഷ്ണന്‍ പങ്കുവച്ചു

118,800FansLike
97,086FollowersFollow
82,645FollowersFollow
89,036SubscribersSubscribe

Latest posts