Home Blog Page 1275

ഒരു ലക്ഷത്തിന്റെ രണ്ടു മൊബൈലും, 50 ലക്ഷത്തിന്റെ ആഡംബര കാറുമായാണ് വേദനിക്കുന്ന കര്‍ഷകര്‍ സമരം ചെയ്യുന്നത്;സന്തോഷ് പണ്ഡിറ്റ്

0
Spread the love

ഡല്‍ഹി: രാജ്യതലസ്ഥാനത്ത്തുടര്‍ച്ചയായി ആറാം ദിവസവും കര്‍ഷക പ്രക്ഷോഭം തുടരുകയാണ്. കേന്ദ്രസര്‍ക്കാരിന്റെ കര്‍ഷക വിരുദ്ധ നിയമങ്ങള്‍ പിന്‍വലിക്കണം എന്നാവശ്യപ്പെട്ടാണ് സമരം നടക്കുന്നത്. നിരവധി പേരാണ് പ്രതിഷേധത്തെ അനുകൂലിച്ചു കൊണ്ടും കര്‍ഷകര്‍ക്ക് പിന്തുണയേകിക്കൊണ്ടും രംഗത്ത് എത്തിയിരിക്കുന്നത്. ഈ വിഷയത്തില്‍ പ്രതികരണവുമായി രംഗത്ത് എത്തിയിരിക്കുകയാണ് സന്തോഷ് പണ്ഡിറ്റും .അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് പ്രതികരണം. പോസ്റ്റ് വായിക്കാം,

ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം

പണ്ഡിറ്റിന്ടെ രാഷ്ട്രീയ നിരീക്ഷണം

അതിരു കാക്കുന്ന ജവാന്മാരുടെ ചോരയോടൊപ്പം, കതിര് കാക്കുന്ന കര്‍ഷകന്റെ നീരും കൂടിയാണ് ഈ രാജ്യത്തിന്റെ നട്ടെല്ല്. പഞ്ചാബ് സംസ്ഥാനത്തെ ചില ക൪ഷക൪ Delhi യില് നടത്തുന്ന ക൪ഷക സമരത്തെ കുറിച്ചുള്ള എന്ടെ കുഞ്ഞു നിരീക്ഷമാണേ..


2020 ലെ കാ൪ഷിക ബില്ല് യഥാ൪ത്ഥത്തില് ക൪ഷകരുടെ ഉന്നമനത്തിന് വേണ്ടിയാണ് കൊണ്ടു വന്നത്. ഇടനിലക്കാ൪ ഇല്ലാതെ ക൪ഷക൪ക്ക് സാധനങ്ങള് വില്കാം എന്നതാണ് ഗുണം. നിലവില് ഓരോ സംസ്ഥാനത്തും ഇടനിലക്കാ൪ക്ക് തന്നെ അവര് പറയുന്ന ചെറിയ തുകക്ക് കഷ്ടപ്പെട്ട് വിളവെടുത്ത ക൪ഷകന് ഉല്പന്നം കൊടുക്കേണ്ട ഗതികേടാണ് ഉണ്ടായിരുന്നത്. മറ്റു സംസ്ഥാനങ്ങളില് പോയ് വലിയ വിലക്ക് ഉല്പന്നങ്ങള് വില്കുവാ൯ ഇതുവരെ നിരോധനം ആയിരുന്നു. പക്ഷേ ആ നിരോധനം ഈ ബില്ല് എടുത്തു കളഞ്ഞു. ഇതിലൂടെ ക൪ഷകരുടെ വരുമാനം വ൪ദ്ധിക്കുകയും, modern technology ഉപയോഗിച്ച്‌ കൂടുതല് ലാഭം ഉണ്ടാക്കുകയും ചെയ്യാം.

രഘുനാഥ് പലേരി തിരക്കഥയൊരുക്കുന്ന പുതിയ ചിത്രം; ചിത്രീകരണം അടുത്ത വര്‍ഷമാദ്യം

0
Spread the love

മൈഡിയര്‍ കുട്ടിച്ചാത്തന്‍, ഒന്നു മുതല്‍ പൂജ്യം വരെ, പൊന്‍മുട്ടയിടുന്ന താറാവ്, മേലേപറമ്ബില്‍ ആണ്‍വീട് തുടങ്ങി നിരവധി ഹിറ്റ് സിനിമകളുടെ തിരക്കഥാകൃത്തായിരുന്ന രഘുനാഥ് പലേരി നീണ്ട ഇടവേളയ്ക്ക് ശേഷം തിരക്കഥയൊരുക്കുന്ന പുതിയ ചിത്രം അണിയറയിലൊരുങ്ങുന്നു. ഷാനവാസ് ബാവക്കുട്ടിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. റൊമാന്റിക്-ഫാമിലി ഇനത്തില്‍ പെടുന്ന ചിത്രത്തിന്റെ ചിത്രീകരണം അടുത്ത വര്‍ഷം ആദ്യത്തോടെ ആരംഭിക്കുമെന്നാണ് സൂചന.

പുതിയ ചിത്രത്തിന്റെ തിരക്കഥ പൂര്‍ത്തിയാക്കിയതായും, ഷാനവാസ് കെ ബാവക്കുട്ടിക്ക് കൈമാറിയതായും ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് രഘുനാഥ് പാലേരി അറിയിച്ചത്. ‘ഒരു കഥ മനസില്‍ കറക്കിയടിച്ചൊരു തിരക്കഥ എഴുതി. ശ്രീ ഷാനവാസ് ബാവക്കുട്ടിക്ക് ഇന്നലെ നല്‍കി. രുഗ്മാംഗദന്റെയും പാരിജാതമെന്ന വനജയുടെയും അവര്‍ക്കിടയിലെ ചന്ദ്രതേജസ്സായി വിലസുന്ന അക്കമ്മയുടെയും ഹൈദരാലിക്കയുടെയും മൂത്താശാരിയുടെയും ഗാുംഗുലിയുടെയും മാത്തച്ചന്റെയും ദേവൂട്ടിയുടെയും, ഓട്ടോറിക്ഷാ അഛന്റെയും, അമ്മക്ക് ചിമനെല്ലിക്ക പറിച്ചു നല്‍കി പ്രണയം പുഷ്പ്പിക്കുന്ന, അഛന്റെയും എല്ലാം ചേര്‍ന്നുള്ളൊരു ജീവിത തിരക്കഥ. ഷാനവാസ് അത് പ്രകാശമാനമാക്കട്ടെ. എന്നെ അദ്രുമാനിലേക്ക് വെളിച്ചംപോല്‍ നടത്തിച്ചത് ഷാനവാസാണ്. ഇതൊരു ദക്ഷിണ’, അദ്ദേഹം കുറിച്ചു.

കിസ്മത്ത്, തൊട്ടപ്പന്‍ എന്നീ സിനിമകളുടെ സംവിധായകനാണ് ഷാനവാസ് ബാവക്കുട്ടി. 2006ല്‍ പുറത്തിറങ്ങിയ മധുചന്ദ്രലേഖയാണ് രഘുനാഥ് പാലേരി ഒടുവില്‍ തിരക്കഥയെഴുതിയ മലയാള ചിത്രം.

ഇനി ബിക്കിനി ഷൂട്ട് ഇല്ല’, ഗ്ലാമര്‍ ചിത്രങ്ങള്‍ക്ക് നേരെ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി സമാന്ത

0
Spread the love

ആരാധകർ ഏറെയുള്ള തെന്നിന്ത്യൻ താരമാണ് സമാന്ത.ഭര്‍ത്താവും നടനുമായ നാഗ ചൈതന്യയുടെ പിറന്നാൾ ആഘോഷിക്കാൻ മാലിദ്വീപില്‍ എത്തിയിരിക്കുകയാണ് താരം. തങ്ങളുടെ വിശേഷങ്ങളെല്ലാം സോഷ്യല്‍ മീഡിയയിലൂടെ പലപ്പോഴും പങ്കുവയ്ക്കാറുണ്ട്. മാലദ്വീപില്‍ നിന്നും പകര്‍ത്തിയ ഗ്ലാമറസ് ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരുന്നു. ഇതിനെതിരെ നിരവധി പേര്‍ വിമര്‍ശനങ്ങളുമായി രംഗത്തെത്തിയിരുന്നു.ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച ഏറ്റവും പുതിയ ചിത്രത്തിന് നല്‍കിയ ക്യാപ്ഷനാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ‘ഇനി ബിക്കിനി ഷൂട്ട് ഇല്ല’. മാല ദ്വീപില്‍ നിന്നും നിരവധി ഗ്ലാമറസ് ചിത്രങ്ങളാണ് താരം പങ്കുവച്ചത്. ഇതിനെതിരായണ് ചിലര്‍ വിമര്‍ശനവുമായി രംഗത്തെത്തിയത്. ഇതിനു മറുപടിയായാണ് ബിക്കിനി ചിത്രങ്ങള്‍ ഇനി പങ്കുവയ്ക്കുന്നില്ലെന്ന് നടി കുറിച്ചത്.

കോടതിയോട് രഹസ്യവിവരം പറയാനുണ്ടെന്ന് സ്വപ്നയും സരിത്തും

0
Spread the love

കൊച്ചി:സ്വർണക്കടത്ത് കേസിൽ പ്രതികളായ സ്വപ്നാ സുരേഷിനും സരിത്തിനും കോടതിയോട് സ്വകാര്യമായി ചില കാര്യങ്ങൾ ബോധിപ്പിക്കാനുണ്ടെന്നും എപ്പോഴും പോലീസുകാർ ഒപ്പമുള്ളതിനാൽ പലകാര്യങ്ങളും തുറന്നുപറയാൻ കഴിയുന്നില്ലെന്നും അവർ പറഞ്ഞു. ഇത് കണക്കിലെടുത്ത് പറയാനുള്ളതെല്ലാം എഴുതി അഭിഭാഷകൻ വഴി കൈമാറാൻ സാമ്പത്തിക കുറ്റവിചാരണക്കോടതി നിർദേശിച്ചിട്ടുണ്ട്. അതുകൊണ്ട്തന്നെ
അഭിഭാഷകനെ കാണാൻ ഇരുവർക്കും കൂടുതൽ സമയം അനുവദിച്ചു കൊടുക്കുകയും കസ്റ്റംസിന്റെ കസ്റ്റഡി അവസാനിക്കുന്ന ഈ വ്യാഴാഴ്ച 2.30-ന്
സ്വപ്നയുമായി സംസാരിക്കണമെന്ന അഭിഭാഷകൻ ജോ പോളിന്റെ അപേക്ഷ പ്രിൻസിപ്പൽ സെഷൻസ് കോടതി അനുവദിക്കുകയും ചെയ്തു.

ശരീരഭാരം കുറച്ച് വീണ്ടും ആരാധകരെ ഞെട്ടിച്ച് ഫഹദ് ഫാസിൽ; സോഷ്യൽ മീഡിയയിൽ വൈറലായി ‘ജോജി’യുടെ ലൊക്കേഷൻ ചിത്രങ്ങൾ

0
Spread the love

‘തൊണ്ടിമുതലും ദൃക്സാക്ഷിയും’ എന്ന ചിത്രത്തിന് ശേഷം ദിലീഷ് പോത്തൻ ഫഹദ് ഫാസിലിനെ നായകനാക്കി ഒരുക്കുന്ന ചിത്രമാണ് ‘ജോജി’. ഇപ്പോഴിതാ ചിത്രത്തിലെ കഥാപാത്രത്തിനായി വീണ്ടും ശരീരഭാരം കുറച്ച് ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ് ഫഹദ്. ചിത്രത്തിന്റെ ലൊക്കേഷനിൽ നിന്നുള്ള ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.

ചിത്രത്തിന്റെ ചിത്രീകരണം കോട്ടയത്ത് പുരോഗമിക്കുകയാണ്. മുണ്ടക്കയവും എരുമേലിയുമാണ് ലൊക്കേഷൻ. ശ്യാം പുഷ്‌കരൻ ആണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. ദിലീഷ് പോത്തൻ ഫഹദിനെ നായകനാക്കി സംവിധാനം ചെയ്യുന്ന മൂന്നാമത്തെ ചിത്രം കൂടിയാണിത്. ദിലീഷ് പോത്തന്റെ ആദ്യ രണ്ട് ചിത്രങ്ങളിലും ഫഹദ് തന്നെയായിരുന്നു നായകൻ.

ബാബുരാജ്, ഉണ്ണിമായ, ഷമ്മി തിലകൻ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഒപ്പം കുറച്ചു പുതുമുഖങ്ങളും സിനിമയിൽ അഭിനയിക്കുന്നുണ്ട്. വില്യം ഷെയ്ക്‌സ്പിയറിന്റെ ‘മാക്ബത്ത്’ എന്ന കൃതിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് തിരക്കഥ എഴുതിയിരിക്കുന്നത്.

ചുഴലിക്കാറ്റ് നേരിടാൻ സൈന്യത്തിന്റെ സഹായം തേടി

0
Spread the love

തിരുവനന്തപുരം:ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദം ബുറവി ചുഴലിക്കാറ്റായി മാറാൻ സാധ്യതയുണ്ടെന്ന കാലാവസ്ഥാവകുപ്പിന്റെ അറിയിപ്പിനെ തുടർന്ന് സര്‍ക്കാര്‍ സംവിധാനങ്ങളോട് യുദ്ധകാലാടിസ്ഥാനത്തില്‍ തയ്യാറെടുപ്പുകള്‍ പൂര്‍ത്തീകരിക്കാന്‍ നിര്‍ദേശം നല്‍കിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍. നിലവില്‍ ലഭിച്ച മുന്നറിയിപ്പില്‍ ബുധനാഴ്ച ഉച്ചയോടെ ശ്രീലങ്കൻ തീരത്തെത്താനും വ്യാഴാഴ്ചയോടെ കന്യാകുമാരി തീരത്തെത്താനും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ റിപ്പോർട്ട്.രക്ഷാപ്രവർത്തനത്തിനായി നാവികസേന, കോസ്റ്റൽ ഗാർഡ്, വ്യോമസേന എന്നിവരോട് കപ്പലുകളും ഹെലികോപ്റ്ററുകളും സജ്ജമാക്കാൻ നിർദേശം നൽകി. തെക്കൻ കേരളത്തിൽ ബുധൻ, വ്യാഴം, വെള്ളി ദിവസങ്ങളിൽ അതിതീവ്രമഴ പ്രതീക്ഷിക്കുന്നു. വ്യാഴാഴ്ച തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ പത്തനംതിട്ട ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിൽ ഓറഞ്ച് അലർട്ടും. മത്സ്യത്തൊഴിലാളി സഹോദരങ്ങളുടെ സുരക്ഷയെ കരുതി ഇന്ന് അര്‍ധരാത്രി മുതല്‍ തന്നെ കേരള തീരത്ത് നിന്നുള്ള മല്‍സ്യബന്ധനത്തിന് പൂര്‍ണ്ണമായി സര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തുകയാണ്.നിലവില്‍ മല്‍സ്യബന്ധനത്തിനായി കടലില്‍ പോയവരിലേക്ക് വിവരം കൈമാറാനും അവരോട് ഉടനെ തന്നെ അടുത്തുള്ള സുരക്ഷിത തീരത്ത് എത്താന്‍ നിര്‍ദേശം നല്‍കാനുമുള്ള നടപടി സ്വീകരിച്ചിട്ടുണ്ട്.

ലോ ഫ്ളോർ ബസുകളിൽ മൂന്നുദിവസം നിരക്കിളവ്

0
Spread the love

കൊല്ലം: കോവിഡ് ബാധയെത്തുടർന്ന് പൊതുഗതാഗതസംവിധാനത്തിൽനിന്ന് അകന്നുനിൽക്കുന്ന യാത്രക്കാരെ ആകർഷിക്കാനുള്ള നടപടികളുടെ ഭാഗമായി കെ.യു.ആർ.ടി.സി.യുടെ കീഴിലുള്ള എ.സി.ലോഫ്ളോർ ബസുകളിൽ ചൊവ്വാഴ്ചമുതൽ യാത്രക്കാർക്ക് 25 ശതമാനം നിരക്കിളവ് ലഭിക്കും.സൂപ്പർ ക്ലാസ് ബസുകളിൽ ഇത്തരം ഇളവുകൾ നേരത്തെ പ്രഖ്യാപിച്ചിരുന്നു.
ചൊവ്വ, ബുധൻ, വ്യാഴം ദിവസങ്ങളിലാണ് യാത്രാനിരക്കിൽ 25 ശതമാനം ഇളവ്. തിങ്കളാഴ്ച അവധിദിനമാണെങ്കിൽ ചൊവ്വാഴ്ച ഇളവ് ലഭിക്കില്ല.തിരുവനന്തപുരം-ആലപ്പുഴ-എറണാകുളം, തിരുവനന്തപുരം-കോട്ടയം-എറണാകുളം റൂട്ടിൽ കൂടുതൽ ലോ ഫ്ളോർ ബസുകൾ ഓടിക്കാനുള്ള നീക്കവും കോർപ്പറേഷൻ നടത്തുന്നുണ്ട്.

റിച്ച ഛദ്ദയുടെ ഷക്കീല തിയേറ്ററുകളിലേക്ക്

0
Spread the love

ഒരുകാലത്ത് തെന്നിന്ത്യയുടെ മാദകറാണി ആയിരുന്ന ഷക്കീലയുടെ ജീവിതം പറയുന്ന ‘ഷക്കീല’ എന്ന ചിത്രം റിലീസിന് ഒരുങ്ങുകയാണ്. ബോളിവുഡ് താരം റിച്ച ഛദ്ദയാണ് ഷക്കീലയായി ചിത്രത്തില്‍ എത്തുന്നത്. ക്രിസ്തുമസിന് ചിത്രം തിയേറ്ററുകളിലൂടെ തന്നെ റിലീസിന് ഒരുങ്ങുകയാണ്. ഇന്ദ്രജിത്ത് ലങ്കേഷ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ചിത്രത്തിന്റെ പുതിയ പോസ്റ്ററിനൊപ്പമാണ് റിലീസ് വിവരം അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടത്. ചുവന്ന സാരിയുടുത്ത് കയ്യില്‍ തോക്കുമായി നില്‍ക്കുന്ന റിച്ചയുടെ ചിത്രമാണ് പോസ്റ്ററില്‍ ഉള്ളത്. ഈ വര്‍ഷം ക്രിസ്തുമസ് ചൂടുള്ളതാവും എന്ന അടിക്കുറിപ്പോടെയാണ് പോസ്റ്റര്‍ പുറത്തുവിട്ടത്.

16-ാം വയസിലാണ് ഷക്കീല അഭിനയം ആരംഭിക്കുന്നത്. തമിഴ്, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളിലായി 250 ഓളം ചിത്രങ്ങളില്‍ ഷക്കീല വേഷമിട്ടിട്ടുണ്ട്. പങ്കജ് ത്രിപതി, മലയാളി താരം രാജീവ് പിള്ളയുമാണ് ചിത്രത്തില്‍ മറ്റ് പ്രധാനവേഷത്തില്‍ എത്തുന്നത്. സമ്മി നന്‍വാനി, സഹില്‍ നന്‍വാനി എന്നിവരാണ് ചിത്രം നിര്‍മിക്കുന്നത്.

മലബാർ എക്സ്പ്രസ് വെള്ളിയാഴ്ച മുതൽ; മാവേലി പത്തിന്

0
Spread the love

ന്യൂഡൽഹി:സംസ്ഥാനങ്ങൾക്കകത്തും പുറത്തുമായി കൂടുതൽ തീവണ്ടിസർവീസുകൾ അനുവദിക്കാൻ തീരുമാനം.കൂടാതെ മലബാർ, മാവേലി എക്സ്പ്രസുകളുൾപ്പെടെയുള്ള 13 തീവണ്ടികളുടെ സർവീസ് പുനരാരംഭിക്കാനും റെയിൽവേ ബോർഡ് അനുമതി നൽകി.മംഗളൂരു-തിരുവനന്തപുരം മലബാർ എക്സ്പ്രസ്,മധുര-പുനലൂർ എക്സ്പ്രസ് ഈ വെള്ളിയാഴ്ച മുതലും
ചെന്നൈ-തിരുവനന്തപുരം, ചെന്നൈ-മംഗളൂരു, ചെന്നൈ-പാലക്കാട്, ചെന്നൈ-ഗുരുവായൂർ (തിരുവനന്തപുരം വഴി) എന്നീ വണ്ടികൾ ഈ മാസം എട്ടിനും
മംഗളൂരു-തിരുവനന്തപുരം മാവേലി എക്സ്പ്രസ് ഈ മാസം പത്തിനും സർവീസുകൾ നടത്തും.ദിവസേനയുള്ള വണ്ടികളാണ് എല്ലാം. കോവിഡ്കാല സ്പെഷ്യൽ ആയതിനാൽ ഇവയിൽ ജനറൽ കമ്പാർട്ട്മെന്റുകളുണ്ടാവില്ല. എല്ലാം റിസർവേഷൻ കോച്ചുകളായിരിക്കും.

നാടന്‍ തനിമയില്‍ ദാവണി ചുറ്റി ഹണി റോസ്

0
Spread the love

മലയാള സിനിമാ പ്രേമികളുടെ മനം കവര്‍ന്ന നടിയാണ് ഹണി റോസ്. മലയാളത്തില്‍ നിന്ന് തമിഴ്, തെലുങ്ക്,കന്നഡ സിനിമ മേഖലയിലേക്ക് ചുവടുവെച്ച ഹണി റോസ് തന്റെ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ച ചിത്രങ്ങളാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്.നാടന്‍ തനിമയില്‍ ദാവണി ധരിച്ചുള്ള ഹണി റോസിന്റെ ചിത്രം ആരാധകര്‍ ഇതിനോട് അകം തന്നെ ഏറ്റെടുത്തു കഴിഞ്ഞു.


വിനയന്‍ ചിത്രം ബോയ് ഫ്രണ്ടിലൂടെയാണ് ഹണി റോസ് സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത്. തുടര്‍ന്ന് നിരവധി സിനിമകളില്‍ അഭിനയിച്ചു. മോഹന്‍ലാല്‍ ചിത്രമായ ബിഗ് ബ്രദറാണ് ഹണിയുടെ ഏറ്റവും ഒടുവില്‍ റിലിസായ ചിത്രം. ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ്, മൈ ഗോഡ്, സര്‍ സിപി, റിംഗ് മാസ്റ്റര്‍, ട്രിവാന്‍ഡ്രം ലോഡ്‌ജ്, താങ്ക്യൂ എന്നിങ്ങനെ മലയാളത്തിലും തമിഴിലും തെലുങ്കിലും കന്നടയിലുമായി നിരവധി ചിത്രങ്ങളില്‍ ഹണി റോസ്​ അഭിനയിച്ചിട്ടുണ്ട്.

118,800FansLike
97,086FollowersFollow
82,645FollowersFollow
89,036SubscribersSubscribe

Latest posts