Home Blog Page 1288

ജനഗണമന ഷൂട്ടിംഗ് പുനരാരംഭിച്ചു, പൃഥ്വിയും സുരാജും വീണ്ടും

0
Spread the love

ഒരു ഇടവേളക്ക് ശേഷം പൃഥ്വിരാജ്- സുരാജ് വെഞ്ഞാറമൂട് ടീമിന്‍റെ ‘ജനഗണമന’ ഷൂട്ടിംഗ് പുനരാരംഭിച്ചു. പൃഥ്വിരാജിനും സംവിധായകന്‍ ഡിജോ ജോസിനും കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് ചിത്രീകരണം നിര്‍ത്തിവെച്ചത്. ആറു ദിവസം ഷൂട്ടിംഗ് പിന്നിടുമ്ബോഴായിരുന്നു ഇരുവര്‍ക്കും കോവിഡ് സ്ഥിരീകരിച്ചത്. വീണ്ടും സെറ്റിലേക്ക് തിരിച്ചെത്തിയ വിവരം പൃഥ്വിരാജ് തന്നെയാണ് അറിയിച്ചത്.

പൃഥ്വിരാജ് അഭിഭാഷകന്റെ വേഷത്തിലെത്തുന്ന ചിത്രമാണ് ജനഗണമന. ഡ്രൈവിംഗ് ലൈസന്‍സിന് ശേഷം പൃഥ്വിരാജ് സുകുമാരനും സുരാജ് വെഞ്ഞാറമൂടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.

കടുവ, എമ്ബുരാന്‍, ആടുജീവിതം, കാളിയന്‍ എന്നിങ്ങനെ നിരവധി ചിത്രങ്ങളാണ് പൃഥ്വിരാജിന് മുമ്ബിലുള്ളത്. അതേസമയം സുരാജ് വെഞ്ഞാറമൂടിന്റെ റോയ് എന്ന ചിത്രത്തിന്‍റെ ഷൂട്ടിംഗ് പൂര്‍ത്തിയായി. ഉദയ, ഹിഗ്വിറ്റ,’കാണെക്കാണെ’,’ഗര്‍ര്‍ര്‍’ തുടങ്ങിയ നിരവധി ചിത്രങ്ങളുടെ ഭാഗമാണ് സുരാജ്.

അവന്‍ പലപ്പോഴും എനിക്ക് ചേട്ടനാകാറുണ്ട് എന്ന് ബെര്‍ണാച്ചനെ കുറിച്ച്‌ മഞ്ജു

0
Spread the love

മഞ്ജുവിനെ പോലെ തന്നെ മലയാളികള്‍ക്ക് സുപരിചിതനാണ് ബെര്‍ണാച്ചനും. ചെറുപ്പത്തില്‍ തന്നെ പ്രേക്ഷകരുടെ പ്രിയങ്കരനായി മാറാന്‍ സാധിച്ച ബെര്‍ണാച്ചന്റെ 14-ാം ജന്മദിനമായിരുന്നു കഴിഞ്ഞ ദിവസം. ഹൃദയം തൊടുന്നൊരു കുറിപ്പിലൂടെ മകന് ആശംസ നേരുകയാണ് മഞ്ജു.

നമ്മുടെ കയ്യില്‍ തൂങ്ങി വലിയ ലോകത്തെ കണ്ട നമ്മുടെ മക്കള്‍ നമ്മെ കൈ പിടിച്ചു നടത്തി തുടങ്ങുന്നിടത് ലോകം നമ്മളെ അസൂയയോടെ നോക്കുന്നതായി തോന്നും എന്നും,’ഇപ്പോള്‍ കുറെ നാളുകളായി അവന്‍ പലപ്പോഴും എനിക്ക് ചേട്ടനാകാറുണ്ട്. റോഡ് ക്രോസ് ചെയ്യുമ്ബോള്‍ എന്റെ കൈ പിടിക്കും. പരിചയമില്ലാത്ത ആളുകളുടെ ഇടയില്‍ എന്നെ ചേര്‍ത്തു പിടിച്ചു മുന്നില്‍ നില്കും. എനിക്ക് മനസിലാകാത്ത അറിയില്ലാത്ത കാര്യങ്ങള്‍ മനോഹരമായി എനിക്ക് പറഞ്ഞു തരും’ മഞ്ജു പറയുന്നു. അവന്‍ ഡോക്ടര്‍ ആവണ്ട, എഞ്ചിനീയര്‍ ആകണ്ട. പക്ഷെ നല്ല മനുഷ്യനായി സ്നേഹിക്കാന്‍ അറിയുന്നവനായി വളര്‍ന്നു വരുവാന്‍ എല്ലാവരുടെയും പ്രാര്‍ഥന ഞങ്ങളുടെ കുഞ്ഞിന് വേണമെന്നും മഞ്ജു കൂട്ടിച്ചേര്‍ത്തിരിക്കുകയാണ്.

വിവാഹത്തെക്കുറിച്ച്‌ വീട്ടുകാര്‍ പറയുന്നുണ്ട്, പക്ഷേ ; മഡോണ

0
Spread the love

തന്റെ വിവാഹത്തെക്കുറിച്ച്‌ മനസ്സ് തുറന്നു നടി മഡോണ സെബാസ്റ്റ്യന്‍. വീട്ടുകാര്‍ ഇതിനെക്കുറിച്ച്‌ പറഞ്ഞു തുടങ്ങിയെന്നും എന്നാല്‍ അതിന് മുന്‍പ് തനിക്ക് ചെയ്തു തീര്‍ക്കേണ്ടതായ കാര്യങ്ങള്‍ ഒരുപാടുണ്ടെന്നും നടി ഗൃഹലക്ഷ്മിയുമായുളള അഭിമുഖത്തില്‍ പറഞ്ഞു.

നടിയുടെ വാക്കുകള്‍

വീട്ടുകാര്‍ കല്യാണത്തക്കുറിച്ച്‌ സംസാരിക്കുന്നുണ്ട്. അതിന് മുന്‍പ് എന്റേതായ ചില കാര്യങ്ങള്‍ ചെയ്തു തീര്‍ക്കാനുണ്ട്. അതല്ല ഇനി ചിലപ്പോള്‍ നാളെ കല്യാണം കഴിക്കണമെന്ന് തോന്നിയാല്‍ അങ്ങനെയും ചെയ്യും. പാര്‍ട്ണര്‍ക്കും എന്റെ അതേ സ്വഭാവമാണെങ്കില്‍ നന്നായിരിക്കും. ഒരു കാര്യത്തിനും സമ്മതത്തിന്റെ ആവശ്യം വേണ്ടാത്ത ആളായിരിക്കാം .നിയന്ത്രണങ്ങളൊന്നും സെക്കാത്ത ഒരാള്‍ ഇതുവരെ അനുഭവിക്കാത്ത കാര്യങ്ങള്‍ ചെയ്യണം. ഫാം തുടങ്ങണമെന്നുണ്ട്. കുറച്ച്‌ കാശുണ്ടാക്കി മൂന്നാല് ഏക്കര്‍ സ്ഥലം വാങ്ങി കൃഷി ചെയ്യണം. അവിടെ മരങ്ങളും, ചെടികളുമൊക്കെ നടന്നം ശുദ്ധവായു ശ്വസിച്ച്‌ പ്രകൃതിയിലേക്കിറങ്ങണം’.

ലാലേട്ടൻ ലൊക്കേഷനിൽ വന്നിറങ്ങുന്ന മാസ്സ് വീഡിയോ കണ്ടവർക്കായി; സ്വന്തം വീഡിയോ പങ്കുവെച്ച് ജിഷിൻ

0
Spread the love

കുടുംബ പ്രേക്ഷകരുടെ ഹൃദയത്തിൽ ഇടംനേടിയ താരമാണ് ജിഷിൻ മോഹൻ. കൂടാതെ സമൂഹമാധ്യമങ്ങളിൽ സജീവസാന്നിധ്യമാണ് താരം. പങ്കുവയ്ക്കുന്ന ചിത്രങ്ങളും വീഡിയോകളും എല്ലാം പ്രേക്ഷകർ ഏറ്റെടുക്കാറുണ്ട് . അത്തരത്തിൽ ഷൂട്ടിംഗ് കഴിഞ്ഞ് മടങ്ങുന്ന താരത്തിന്റെ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയ ആകെ ചിരി ഉണർത്തിയിരിക്കുന്നത്.

“ലാലേട്ടൻ ലൊക്കേഷനിൽ വന്നിറങ്ങുന്ന മാസ്സ് വീഡിയോ കണ്ടവർക്കായി.. ഷൂട്ട് കഴിഞ്ഞു പോകുന്ന എന്റെ വീഡിയോ” എന്നു തുടങ്ങുന്ന അതിരസകരമായ കുറിപ്പ് പങ്കുവെച്ചാണ് ജിഷിന്റെ പോസ്റ്റ്. തങ്ങൾ ശരിക്കും ബംഗാളികളേക്കാൾ കൂടുതൽ പണിയെടുക്കുന്നുണ്ട് എന്നാണ് ജിഷിൻ പറയുന്നത്. പെട്ടി ചുമന്ന് കൊണ്ടു പോകുന്ന താരത്തെയും വീഡിയോയിൽ കാണാം.

ജിഷിൻ മോഹന്റെ കുറിപ്പ് പൂർണ്ണരൂപം;

ലാലേട്ടൻ ലൊക്കേഷനിൽ വന്നിറങ്ങുന്ന മാസ്സ് വീഡിയോ കണ്ടവർക്കായി.. ഷൂട്ട്‌ കഴിഞ്ഞു പോകുന്ന എന്റെ വീഡിയോ

. രാവിലെ 6 മണിക്ക് ഹോട്ടലിൽ വണ്ടി വരും. 7 മണിയോടു കൂടി മേക്കപ്പ് ഇട്ടു റെഡി ആയി സീനിൽ നിൽക്കും. ചിലപ്പോൾ രാത്രി പത്തു മണി വരെയൊക്കെ ഷൂട്ട്‌ നീണ്ടു പോകും. ചിലരൊക്കെ ചോദിക്കാറുണ്ട്. നിങ്ങൾക്കൊക്കെ എന്നാ സുഖമാ, ഒരു പണിയും ഇല്ലല്ലോ എന്ന്. ശെരിക്കും ബംഗാളികളെക്കാൾ കൂടുതൽ പണി എടുക്കുന്നത് നമ്മളാ. നമ്മളെക്കാൾ കൂടുതൽ ക്യാമറക്ക് പുറകിൽ ജോലി ചെയ്യുന്നവരും. രാവിലെ വരുമ്പോൾ ചിലപ്പോൾ കോസ്റ്റൂമർ പെട്ടി എടുത്തു വെക്കാൻ സഹായിക്കും. ചില ദിവസങ്ങളിൽ ഇങ്ങനെ സീൻ നേരത്തെ കഴിഞ്ഞു പോകുമ്പോൾ അവനെ നോക്കിയാൽ അവിടെങ്ങും കാണില്ല. പിന്നെന്തു ചെയ്യും? വേറാരുടെയും പെട്ടി അല്ലല്ലോ. സ്വന്തം പെട്ടി അല്ലേ. ചുമക്കുന്നതിൽ യാതൊരു നാണക്കേടും തോന്നേണ്ട ആവശ്യം ഇല്ലല്ലോ. അല്ലേ

. കുബേരൻ സിനിമയിൽ രാമാനുജൻ അവിൽ ചാക്കുമായി ‘സതീർധ്യോ’ എന്ന് വിളിച്ചു നിൽക്കുന്ന പോലെ നിൽക്കുന്ന കറക്റ്റ് സമയത്ത് നമ്മുടെ മേക്കപ്പ്മാൻ വിനോദ് വീഡിയോ പിടിച്ചു. അന്നത്തെ ദിവസം ആവശ്യത്തിലധികം പണി എന്റെ കയ്യിൽ നിന്നും കിട്ടിയത് കൊണ്ട്, തിരിച്ചു പണി തരാൻ അവൻ എടുത്ത വീഡിയോയാ. അവൻ ഇടുന്നതിനു മുൻപ് ഞാൻ തന്നെ ഇട്ടേക്കാം.

അങ്ങനെയിപ്പോ എന്നെ ട്രോളാൻ ഒരുത്തനേം ഞാൻ സമ്മതിക്കില്ല. എന്നെ ട്രോളാൻ ഞാൻ തന്നെ മതി

ബന്ധുവിന്‍റെ മരണത്തിൽ ദുരൂഹത, പിന്നിൽ അവയവ മാഫിയ ?; സംശയം ഉന്നയിച്ച് സനൽകുമാർ ശശിധരൻ

0
Spread the love

ബന്ധുവിന്‍റെ മരണത്തിലെ ദുരൂഹത അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയിരിക്കുകയാണ് സംവിധായകൻ സനൽകുമാർ ശശിധരൻ. മരണത്തിൽ അവയവ മാഫിയയുടെ പങ്ക് സംശയിക്കുന്നതായും സനൽ ഫെയ്സ്ബുക്കിൽ കുറിച്ചു. സംസ്ഥാനത്ത് അവയവക്കച്ചവട മാഫിയ ഉണ്ട് എന്ന് ക്രൈംബ്രാഞ്ച് അന്വേഷണം നടക്കുന്ന സാഹചര്യത്തിൽ ഉണ്ടായ ഈ മരണം വളരെ ദുരൂഹവും സംശയാസ്പദവുമാണ്.  ഇത് അടിയന്തിരമായി അന്വേഷിക്കേണ്ടത് വളരെ ആവശ്യമാണ്.

ഫെയ്സ്ബുക്ക് കുറിപ്പിന്‍റെ പൂർണരൂപം

ഇത് സമൂഹത്തോടുള്ള ഒരു സഹായാഭ്യർത്ഥനയാണ്.
മിനഞ്ഞാന്ന് അതായത് 07/11/2020 വൈകുന്നേരം എന്റെ അച്ഛന്റെ സഹോദരിയുടെ മകൾ 40 വയസുള്ള സന്ധ്യ പൊടുന്നനെ മരണപ്പെട്ടു. ഞങ്ങൾ ഒന്നിച്ചു കളിച്ചു വളർന്നതാണ്. ഈ ഫോട്ടോയിൽ എന്റെ ഇടതുവശത്തായി ഇടുപ്പിൽ കൈ പിടിച്ച് അന്ധാളിച്ചു നിൽക്കുന്നത് അവളാണ്. ഞാനും അനുജത്തിയും സന്ധ്യയും ആദ്യമായി ഫോട്ടോയ്ക്ക് പോസ് ചെയ്യുന്ന നിമിഷമാണത്.

അച്ഛനില്ലാതെ അവൾ വളർന്നത് ജീവിതത്തിന്റെ എല്ലാ മൂർച്ചയും അറിഞ്ഞുകൊണ്ടായിരുന്നു. മോശം കുടുംബ സാഹചര്യം കാരണം അവൾക്ക് സ്കൂൾ വിദ്യാഭ്യാസം ഉണ്ടായില്ല. സ്കൂളിൽ പോകേണ്ട സമയത്ത് അവൾ മറ്റെവിടെയൊക്കെയോ വീട്ടുജോലി ചെയ്യുകയായിരുന്ന്നു എന്ന് എനിക്ക് അറിയാമായിരുന്നു. വളർന്നു കഴിഞ്ഞപ്പോൾ വിവാഹിതയായി അവൾ സന്തോഷത്തോടെ ജീവിക്കുന്നു എന്നായിരുന്നു ഞാൻ കരുതിയത്. എന്നാൽ ഇപ്പോൾ മനസിലാവുന്നത് ദുരിതങ്ങളിൽ നിന്നും ദുരിതങ്ങൾ നിറഞ്ഞ ജീവിതമായിരുന്നു അവളുടേത് എന്നാണ്.

മരണവിവരം ആദ്യം അറിയുമ്പോൾ അവൾക്ക് കോവിഡ് ആയിരുന്നു എന്നും വീട്ടിൽ വന്ന ശേഷം മരിച്ചു എന്നുമാണ് കേട്ടത്. പിന്നീട് അറിഞ്ഞു അവൾക്ക് കോവിഡ് മാറി എന്നും അവൾ ആരോഗ്യവതിയായി തിരിച്ചെത്തി എന്നുമാണ്.  അതുകൊണ്ട് തന്നെ പൊടുന്നനെയുണ്ടായ മരണം എങ്ങനെ ഉണ്ടായി എന്നതേക്കുറിച്ച് അന്വേഷണം വേണമെന്ന് തോന്നിയിരുന്നു.

പെട്ടെന്ന് അസുഖം വന്ന് മരിച്ചു എന്ന് പറയുന്ന വീട്ടുകാർ ആശുപത്രിയിൽ എത്തിച്ച് മരണ ശേഷമാണ് അവളുടെ സഹോദരനെ ഫോൺ ചെയ്ത് അറിയിച്ചത് എന്നതും എനിക്ക് ദുരൂഹമായി തോന്നിയിരുന്നു. അതൊക്കെ കൊണ്ട് തന്നെ അസുഖം വന്നുണ്ടായ സ്വാഭാവിക മരണം എന്ന് രേഖപ്പെടുത്തുന്നതിനു മുൻപ് പോസ്റ്റ് മോർട്ടം വേണമെന്ന് അവളുടെസഹോദരൻ ശഠിച്ചു. 

എന്നാൽ കോവിഡ് ടെസ്റ്റ് നടത്തിയിട്ട് പോസ്റ്റ്മോർട്ടം നടത്താം എന്ന നിലപാടിൽ മൃതദേഹം നെയ്യാറ്റിൻ‌കര താലൂക്ക് ആശുപത്രി മോർച്ചറിയിൽ ഒരുദിവസം സൂക്ഷിച്ചു. പിറ്റേ ദിവസവും പോസ്റ്റ് മോർട്ടം നടത്തിയില്ല. എന്നാൽ ഇന്നലെ (08/11/2020) വൈകുന്നേരത്തോടെ പരിശോധന നടത്താൻ നെയ്യാറ്റിൻ‌കര പോലീസ് സ്റ്റേഷനിൽ നിന്നും പൊലീസുകാർ വന്നിട്ടുണ്ടെന്ന് കേട്ട് ഞാൻ ആശുപത്രി മോർച്ചറിയിലെത്തി. പരിശോധന നടത്തുമ്പോൾ ഡോക്ടറുടെ സാന്നിദ്ധ്യം ഉണ്ടായിരുന്നില്ല എന്നത് എന്നെ അത്ഭുതപ്പെടുത്തി. 

മൃതദേഹത്തിൽ വലതു കൈത്തണ്ടയിൽ ചതവുപോലുള്ള ഒരു പാടും ഇടത് കണ്ണിനു താഴെയായി ചോരപ്പാടും കഴുത്തിൽ വരഞ്ഞപോലുള്ള പാടും ഞാൻ കണ്ടു. അതിന്റെ ഫോട്ടോ എടുക്കണമെന്ന് ഞാൻ ആവശ്യപ്പെട്ടപ്പോൾ അവിടെയുണ്ടായിരുന്ന പോലീസുകാർ എന്നെ ബലം പ്രയോഗിച്ച് പുറത്താക്കി വാതിൽ അടച്ചു.

പിന്നീട് അവർ പുറത്തു വന്നപ്പോൾ ഞാൻ സൂചിപ്പിച്ച അടയാളങ്ങളുടെ ഫോട്ടോ എടുത്തിട്ടില്ലാത്തതിനാൽ നിർബന്ധം പിടിച്ച് ഫോട്ടോ എടുപ്പിക്കേണ്ടി വന്നു. ഇവയൊക്കെ ഇൻ‌ക്വസ്റ്റിൽ എഴുതിച്ചേർക്കണമെന്നും ഞാൻ ആവശ്യപ്പെട്ടപ്പോൾ എല്ലാം എഴുതിയിട്ടുണ്ടെന്നും വായിച്ച് കേൾപ്പിക്കാൻ സാധ്യമല്ല എന്നും പൊലീസുകാർ പറഞ്ഞു. മാത്രമല്ല സന്ധ്യയുടെ സഹോദരനോട് ഒരു വെള്ള കടലാസിൽ ഒപ്പിട്ടുകൊടുക്കാൻ കൂടി പറഞ്ഞപ്പോൾ കൂടെയുണ്ടായിരുന്നവർ ശബ്ദമുയർത്തി. അപ്പോൾ സ്ഥലത്തുണ്ടായിരുന്ന സജി ഫീൽഡ് ടി എസ് എന്ന എസ് ഐയുടെ നേതൃത്വത്തിൽ പൊലീസുകാർ എന്നെയും അവളുടെ സഹോദരൻ രാധാകൃഷ്ണനെയും ബലമായി പുറത്താക്കാൻ ശ്രമിച്ചു.

എന്റെ സുഹൃത്തായ Vinod Sen  നെ ഫോണിൽ വിളിച്ച് ഇക്കാര്യങ്ങൾ പറഞ്ഞപ്പോൾ അദ്ദേഹം നെയ്യാറ്റിൻ‌കര ഡിവൈഎസ്പിയുടെ നമ്പർ അയച്ചു തന്നു. അദ്ദേഹത്തെ വിളിച്ചു പറഞ്ഞപ്പോൾ അദ്ദേഹം പൊലീസുകാരോട് സംസാരിച്ച് എല്ലാം കൃത്യമായി രേഖപ്പെടുത്തുമെന്ന് ഉറപ്പു തന്നു. എന്നാൽ വീണ്ടും ഇൻ‌ക്വസ്റ്റ് റിപ്പോർട്ട് ഞങ്ങളെ കാണിക്കാതെ മൃതശരീരം തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റാൻ ശ്രമമുണ്ടായപ്പോൾ ഞങ്ങൾ വീണ്ടും പ്രതിഷേധിച്ചു. തുടർന്ന് സിഐ സ്ഥലത്തെത്തുകയും ഇൻ‌ക്വസ്റ്റ് റിപ്പോർട്ട് പരിശോധിച്ചപ്പോൾ ഞങ്ങൾ കണ്ട അടയാളങ്ങൾ എഴുതിച്ചേർത്തിട്ടില്ലാത്തതുകൊണ്ട് അവ എഴുതിച്ചേർക്കാൻ പൊലീസുകാരോട് ആവശ്യപ്പെടുകയും ചെയ്തു.

തുടർന്ന് മൃതദേഹം പോസ്റ്റ് മോർട്ടം ചെയ്യുന്നതിനായി തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി. നെയ്യാറ്റിൻ‌കര ആശുപത്രിയിൽ പോസ്റ്റ്മോർട്ടം ചെയ്യാനുള്ള സംവിധാനങ്ങൾ ഉള്ളപ്പോൾ തന്നെ എന്തിനാണ് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ കൊണ്ടുപോയതെന്ന് എനിക്ക് മനസിലായില്ല. ഇന്നറിയുന്നത് മെഡിക്കൽ കോളേജിൽ ടെസ്റ്റ് ചെയ്തപ്പോൾ അവൾക്ക് കോവിഡ് പോസിറ്റീവ് ആണെന്നാണ്. നെയ്യാറ്റിൻകര ആശുപത്രിയിൽ വെച്ച് കോവിഡ് ടെസ്റ്റ് ചെയ്തപ്പോൾ നെഗറ്റീവ് ആണെന്ന് റിപ്പോർട്ട് കിട്ടിയിരുന്നത് എങ്ങനെയാണ് മെഡിക്കൽ കോളേജ് ഹോസ്പിറ്റലിൽ ചെയ്ത ടെസ്റ്റിൽ കോവിഡ് പോസിറ്റിവ് ആയതെന്ന് മനസിലാവുന്നില്ല. സാഹചര്യങ്ങൾ ദുരൂഹമാണ്. പോസ്റ്റ് മോർട്ടം ആവശ്യമുണ്ടെന്ന സഹോദരന്റെ നിലപാടിനെ അട്ടിമറിക്കാനുള്ള ശ്രമങ്ങൾ ഉണ്ടോ എന്ന് കാര്യമായ സംശയമുണ്ടായി.

മൃതദേഹത്തിൽ കണ്ട മാർക്കുകളും അവ രേഖപ്പെടുത്താൻ പൊലീസ് തയാറാവാതിരിക്കുകയും ചെയ്ത സാഹചര്യത്തിൽ എനിക്ക് ഈ മരണത്തിൽ മറ്റെന്തോ ദുരൂ‍ൂഹത ഉണ്ടെന്ന് തോന്നുകയും ഞാൻ അതേക്കുറിച്ച് ചില അന്വേഷണങ്ങൾ നടത്തുകയും ചെയ്തു. ഞെട്ടിക്കുന്ന വിവരങ്ങളാണ് എനിക്ക് അറിയാൻ കഴിഞ്ഞത്.
മരണപ്പെട്ട സന്ധ്യ 2018 ൽ അവളുടെ കരൾ പരമരഹസ്യമായി 10 ലക്ഷം രൂപയ്ക്ക് ഒരാൾക്ക് വിറ്റു എന്നാണ് അറിയാൻ കഴിഞ്ഞത്. ഇക്കാര്യം ശസ്ത്രക്രിയ കഴിയുന്നത് വരെ അവളുടെ ഭർത്താവിനെയോ സഹോദരനെയോ മറ്റു ബന്ധുക്കളെ ആരെയെങ്കിലുമോ പോലും അറിയിച്ചിരുന്നില്ല എന്നത് വളരെ ദുരൂഹമാണ്. 

വീട്ടിൽ ആരോടും പറയാതെ മരണപ്പെട്ട സന്ധ്യ എറണാകുളത്തുള്ള ആസ്റ്റർ മെഡിസിറ്റിയിൽ എത്തിയെന്നും ആ സമയത്ത് എറണാകുളത്ത് മാതാ അമൃതാനന്ദമയി ആശുപത്രിയിൽ നഴ്സിംഗ് പഠിക്കുകയായിരുന്ന മകളെ വിളിച്ചു വരുത്തി ശസ്ത്രക്രിയക്ക് സമ്മതം കൊടുക്കണമെന്നും മറ്റാരോടെങ്കിലും പറഞ്ഞാൽ താൻ ആത്മഹത്യചെയ്യുമെന്ന് പറഞ്ഞു എന്നുമാണ് മകൾ പറയുന്നത്. 

മരണപ്പെട്ട സന്ധ്യക്ക് കിഡ്നി സംഭന്ധമായതും ഹൃദയ സംബന്ധമായതുമായ ആരോഗ്യപ്രശ്നങ്ങൾ ഉള്ളതായി എനിക്കറിയാം. ആ അവസരത്തിൽ എങ്ങനെ ഇത്തരം ഒരു ശസ്ത്രക്രിയയ്ക്ക് ആശുപത്രിഅധികൃതർ സമ്മതിച്ചു എന്ന് ചോദിച്ചപ്പോൾ അവർ നടത്തിയ സ്കാനിംഗുകളിലും ടെസ്റ്റുകളിലും ഒന്നും പ്രശ്നങ്ങൾ ഇല്ലായിരുന്നതായി ഡോക്ടർമാർ പറഞ്ഞു എന്നാണ് മകൾ പറയുന്നത്.

എഴുത്തും വായനയും അറിയാത്ത മരണപ്പെട്ട സന്ധ്യ ഒറ്റയ്ക്ക് എറണാകുളത്ത് ആസ്റ്റർ മെഡിസിറ്റിയിൽ എത്തി എന്ന് പറയുന്നത് വിശ്വസനീയമല്ല. ശസ്ത്രക്രിയക്കായി സന്ധ്യ നാട്ടിൽ നിന്നും മാറി നിന്ന സമയത്ത് ഞങ്ങൾ അറിഞ്ഞിരുന്നത് അവൾ വീട്ടിൽ വഴക്കിട്ട് ഇറങ്ങിപ്പോയി എന്നായിരുന്നു. മൃതദേഹം ഇപ്പോൾ തിരുവനന്തപുരം മെഡിക്കൽ കോളേജിലാണുള്ളത്. പോസ്റ്റ്മോർട്ടം ചെയ്യാതെ മൃതദേഹം ദഹിപ്പിക്കുകയാണെങ്കിൽ ആയത് തെളിവ് നശിപ്പിക്കുന്നതിനു കാരണമാവും. ലിവർ ആണോ മറ്റ് ഏതെങ്കിലും അവയവങ്ങൾ വിറ്റിട്ടുണ്ടോ എന്നും അറിയേണ്ടതുണ്ട്. 

കോവിഡ് പോസിറ്റീവ് ആണെന്ന് റിപ്പോർട്ട് വന്നതോടെ  തെളിവുകൾ നശിപ്പിക്കാൻ വളരെ എളുപ്പമാണെന്നും കരുതുന്നു. സംസ്ഥാനത്ത് അവയവക്കച്ചവട മാഫിയ ഉണ്ട് എന്ന് ക്രൈംബ്രാഞ്ച് അന്വേഷണം നടക്കുന്ന സാഹചര്യത്തിൽ ഉണ്ടായ ഈ മരണം വളരെ ദുരൂഹവും സംശയാസ്പദവുമാണ്.  ഇത് അടിയന്തിരമായി അന്വേഷിക്കേണ്ടത് വളരെ ആവശ്യമാണ്.

ആറു വയസുകാരിക്ക് സോഷ്യല്‍ മീഡിയ ആവശ്യമില്ല, മകളുടെ പേരിലുള്ള വ്യാജ അക്കൗണ്ടിനെതിരെ പൃഥിരാജും സുപ്രിയയും

0
Spread the love

മകളുടെ പേരിലുള്ള വ്യാജ അക്കൗണ്ടിനെതിരെ രംഗത്തെത്തി നടന്‍ പൃഥിരാജും സുപ്രിയയും. മകള്‍ അലംകൃതയുടെ പേരിലാണ് വ്യാജ ഇന്‍സ്റ്റഗ്രാം അക്കൗണ്ട്. അല്ലി പൃഥിരാജ് എന്ന പേരിലുള്ള അക്കൗണ്ട് മാനേജ് ചെയ്യുന്നത് പൃഥിരാജും ഭാര്യ സുപ്രിയയുമാണെന്നും ബയോയില്‍ കണിക്കുന്നു. ഈ വ്യാജ അക്കൗണ്ടിനെതിരെയാണ് പൃഥിരാജും സുപ്രിയയും രംഗത്തു വന്നിരിക്കുന്നത്. പൃഥിരാജും സുപ്രിയയും വളരെ വിരളമായി മാത്രമെ മകളുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കു വെക്കാറുള്ളൂ.

ഈ അക്കൗണ്ട് തന്റെ മകളുടേതല്ലെന്നും ആറ് വയസ്സുകാരിക്ക് സോഷ്യല്‍ മീഡിയ അക്കൗണ്ട് വേണമെന്ന് കരുതുന്നില്ലെന്നുമാണ് പൃഥിരാജ് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചിരിക്കുന്നത്. ഒപ്പം ഇത്തരം തട്ടിപ്പുകള്‍ക്ക് ഇരയാവരുതെന്നും പൃഥിരാജ് പറഞ്ഞു.

‘ഈ വ്യാജ അക്കൗണ്ടിലേക്ക് നിങ്ങളുടെ ശ്രദ്ധ ക്ഷണിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഇത് ഞങ്ങള്‍ നിയന്ത്രിക്കുന്ന പേജല്ല. ഞങ്ങളുടെ ആറുവയസുള്ള മകള്‍ക്ക് ഒരു സോഷ്യല്‍ മീഡിയ സാന്നിധ്യം ആവശ്യമാണെന്ന് ഞങ്ങള്‍ കരുതുന്നില്ല. പ്രായമാവുമ്പോൾ അവള്‍ക്ക് അതിനെക്കുറിച്ച്‌ തീരുമാനിക്കാം. അതിനാല്‍ ദയവായി ഇതിന് ഇരയാവരുത്,’ പൃഥിരാജും സുപ്രിയയും തങ്ങളുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ കുറിച്ചു.

ചിറകുകൾ വിടർത്തി പറക്കാം; ചിത്രങ്ങളുമായി അനശ്വര രാജൻ

0
Spread the love

തണ്ണീർമത്തൻ ദിനങ്ങൾ എന്ന ചിത്രത്തിലൂടെ മലയാളികളുടെയാകെ മനം കവർന്ന താരമാണ് അനശ്വര രാജൻ. അടുത്തിടെ മോഡേൺ ലുക്കിലുള്ള താരത്തിൻറെ ഫോട്ടൊകൾ ഏറെ വിമർശനങ്ങൾക്ക് വഴി വെച്ചിരുന്നു. പിന്നാലെ താരത്തെ പിന്തുണച്ച് കൊണ്ട് അഭിനേതാക്കൾ അടക്കം നിരവധി പേർ രം​ഗത്തെത്തുകയും ചെയ്തു.

ഇപ്പോഴിതാ അനശ്വരയുടെ പുതിയ ഫോട്ടൊകളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നത്. കണ്ടൽക്കാടുകളുടെയും കായലിൻറെയും പശ്ചാത്തലത്തിലുള്ള മനോഹരമായ ഏതാനും ചിത്രങ്ങളാണ് അനശ്വര പങ്കുവച്ചിരിക്കുന്നത്.

ഇളം പച്ച നിറത്തിലുള്ള ഗൗണിൽ അതിസുന്ദരിയായ അനശ്വരയെ ആണ് ചിത്രങ്ങളിൽ കാണാൻ കഴിയുക. പയ്യന്നൂരിലെ കാവായി കോക്കനട്ട് ഐലൻറാണ് ലൊക്കേഷൻ. കണ്ണൂർ പയ്യന്നൂർ സ്വദേശിയാണ് അനശ്വര. ‘ഉദാഹരണം സുജാത’യിൽ മഞ്ജുവാര്യരുടെ മകളായി താരം അഭിനയിച്ചിരുന്നു.

താടി വച്ച്‌ മുണ്ടും ഷര്‍ട്ടുമിട്ട് ദിലീപ്; ചുരിദാറണിഞ്ഞ് മാസ്‌ക് വച്ച്‌ നാടന്‍ ലുക്കില്‍ കാവ്യ

0
Spread the love

കാവ്യ മാധവന്റെയും ദിലീപിന്റെയും പുതിയ ചിത്രങ്ങളാണ് ഇപ്പോള്‍ ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാകുന്നത്. മാസ്‌ക് വച്ച്‌ ചുരിദാറണിഞ്ഞ് നാടന്‍ ലുക്കില്‍ കാവ്യയെ കാണാം. താടി വച്ച്‌ മുണ്ടും ഷര്‍ട്ടുമാണ് ദിലീപിന്റെ വേഷം. മിഴി രണ്ടിലും സിനിമയിലെ ഭദ്രയെയും കൃഷ്ണകുമാറിനെയും ഓര്‍മിപ്പിക്കുന്ന ഗെറ്റപ്പ് ആണ് രണ്ടുപേരുടേയുമെന്നാണ് ആരാധകരുടെ പക്ഷം.

വിവാഹശേഷം അഭിനയത്തില്‍ നിന്നും വിട്ടുനില്‍ക്കുന്ന കാവ്യ പൊതു ചടങ്ങുകളിലും പരിപാടികളിലും പ്രത്യക്ഷപ്പെടുന്നത് അപൂര്‍വമായാണ്. സമൂഹമാധ്യമങ്ങളിലും താരം സജീവമല്ല. അതുകൊണ്ടുതന്നെ പ്രിയതാരത്തിന്റെ പുതിയ ചിത്രങ്ങള്‍ ഏറെ ആവേശത്തോടെയാണ് ആരാധകര്‍ ഏറ്റെടുക്കുന്നത്.2016 ല്‍ റിലീസ് ചെയ്ത പിന്നെയും എന്ന ചിത്രത്തിലാണ് കാവ്യ അവസാനമായി അഭിനയിച്ചത്. കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് ദിലീപിനും കാവ്യയ്ക്കും പെണ്‍കുഞ്ഞ് ജനിക്കുന്നത്. വിജയദശമി ദിനത്തില്‍ ജനിച്ച മകള്‍ക്ക് മഹാലക്ഷ്മി എന്നാണ് പേര്.

സമാനതകളില്ലാത്ത രവീന്ദ്രസഗീതം

0
Spread the love

ഒരേസമയം ആകാശം തൊടുന്ന അജയ്യതയും മണ്ണിൽ തൊടുന്ന വിനയവുമാണ് രവീന്ദ്രൻ മാഷിന്റെ സംഗീതത്തിന്റെ സവിശേഷതയെന്ന് ആരോ എവിടെയോ എഴുതിയതോർമ്മയുണ്ട്.
മാഷ് സൃഷ്ടിച്ച ഓരോ ഈണങ്ങളും കേൾക്കുമ്പോൾ അത് സത്യമാണെന്ന് മനസ്സിലാവും.വടക്കുംനാഥൻ എന്ന ചിത്രത്തിലെ ഗംഗേ എന്ന ഗാനത്തിന്റെ ഈണവും ഏയ് ഓട്ടോ എന്ന ചിത്രത്തിലെ സുന്ദരീ..സുന്ദരീ ഒന്നൊരുങ്ങിവാ എന്ന ഈണവും മേൽപ്പറഞ്ഞതിന് ഉത്തമ ഉദാഹരണങ്ങളാണ്.
1943ൽ കുളത്തൂപുഴയിൽ ജനനം. ചെറുപ്പത്തിലേ സംഗീതത്തിനോടുണ്ടായിരുന്ന
താല്പര്യം കാരണം 1960ൽ സ്വാതി
തിരുന്നാൾ സംഗീതകോളേജിൽ ചേർന്നു. അവിടെ വച്ചാണ് കുളത്തൂപുഴ രവി യേശുദാസുമായി സൗഹൃദത്തിലാവുന്നത്.1968ൽ കൈയ്യിൽ അവശേഷിച്ചിരുന്ന പണവുമായി  മനസ്സ് നിറയെ പ്രതീക്ഷകളുമായി
അക്കാലത്തെ സിനിമാക്കാരുടെ
സ്വപ്നലോകമായ മദ്രാസിലേക്ക്..
ഗായകനായി തുടങ്ങിയ സംഗീതജീവിതം ജീവിതം അധികം നീണ്ടുനിന്നില്ല.അവസരം കുറഞ്ഞതോടെ ഡബ്ബിങ്ആർട്ടിസ്റ്റായും അദ്ദേഹം വേഷമണിഞ്ഞു.യേശുദാസുമായുള്ള സൗഹൃദമാണ് അദ്ദേഹത്തിന്റെ സംഗീതജീവിതത്തിന് വഴിത്തിരിവായത്. യേശുദാസിന്റെ ശുപാർശപ്രാകാരം1979ൽ പുറത്തു വന്ന ചൂള എന്ന സിനിമയിൽ സംവിധായകൻ ശശികുമാർ
അവസരം കൊടുക്കുമ്പോൾ വിചാരിച്ചു കാണില്ല പില്ക്കാലത്തു എല്ലാവരും വാഴ്ത്തിയ രവീന്ദ്രസംഗീതം എന്ന പ്രയോഗത്തിന്റെ
തുടക്കമാണ് അവിടെ ആരംഭിക്കുന്നതെന്ന്.
അങ്ങനെ സത്യൻഅന്തിക്കാടിന്റെയും പൂവച്ചൽ ഖാദറിന്റെയും വരികൾക്ക് സംഗീതം പകർന്ന്കൊണ്ട് കുളത്തൂപ്പുഴ രവി തന്റെ ജീവിതനിയോഗത്തെ സ്വീകരിച്ചു.രവീന്ദ്രൻ എന്ന പേര് മതിയെന്ന് നിർദേശിച്ചതും ആത്മസുഹൃത്തായ യേശുദാസായിരുന്നു.
മൂന്നാമത്തെ ചിത്രമായ താരാട്ട് പുറത്തു വന്നതോടെ രവീന്ദ്രസംഗീതം മലയാളചലച്ചിത്രസംഗീതലോകമാകെ അലയടിച്ചു.താരാട്ടിലെ യേശുദാസും ജാനകിയും അവിസ്മരണീയമാക്കിയ “രാഗങ്ങളെ..മോഹങ്ങളേ” എന്ന ഗാനം വൻഹിറ്റായിരുന്നു.
അവിടുന്നങ്ങോട്ട് രവീന്ദ്രസംഗീതം അനശ്വരമാക്കിയ എത്രയെത്ര ഗാനങ്ങൾ..
യേശുദാസിന്റെയും ജാനകിയമ്മയുടെയും ചിത്രയുടെയും എംജിശ്രീകുമാറിന്റെയും ജയചന്ദ്രന്റേയും വേണുഗോപാലിന്റേയുമൊക്കെ മനോഹരശബ്ദത്തിലൂടെ പുറത്തുവന്ന നാദവിസ്മയങ്ങൾ..പറഞ്ഞാലും എഴുതിയാലും തീരാത്ത അത്രയും..
യേശുദാസുമായി സഹോദരതുല്യമായ ബന്ധമായിരുന്നു അദ്ദേഹത്തിനുണ്ടായിരുന്നത്. രവീന്ദ്രൻമാഷിന്റെ ഗാനങ്ങൾ കൂടുതലും പുറത്തുവന്നത് ഗന്ധർവ്വശബ്ദത്തിലായിരുന്നു. കാലത്തിനതീതമായി ആ ഗാനങ്ങൾ ഇന്നും ആസ്വാദകരുടെ നിമിഷങ്ങൾ അപഹരിക്കുന്നു.
യേശുദാസിന് പഴയതുപോലെ പാടാൻ കഴിയുന്നില്ല എന്ന് പറഞ്ഞവർക്കുള്ള മറുപടിയായിരുന്നു ആറാംതമ്പുരാനിലെ ഹരിമുരളീരവം എന്ന ഗാനം.ഒരു അഭിമുഖത്തിൽ അദ്ദേഹം തന്നെ അത് തുറന്നു
പറഞ്ഞു.അതുപോലെ ദാസേട്ടന് നൽകിയ മറ്റൊരു സമ്മാനമായിരുന്നു വടക്കുംനാഥൻ എന്ന ചിത്രത്തിലെ ഗംഗേ എന്ന ഗാനവും.
രണ്ട് ഗാനങ്ങളും യേശുദാസിന്റെ സംഗീതജീവിതത്തിലെ അമൂല്യങ്ങളായ ഗാനങ്ങളായി.ഗായികമാരിൽ ഏറ്റവും അധികം ഗാനങ്ങൾ ആലപിച്ചത് ചിത്രയായിരുന്നു.
അദ്ദേഹത്തിന്റെ സിനിമാഗാനങ്ങളുടെ പോലെതന്നെ മലയാളി മാറോടണച്ച മറ്റൊരു ഗാനമുണ്ട്.ഏതൊരു മലയാളിയുടെ ചുണ്ടിലും
മനസ്സിലും തത്തിക്കളിക്കുന്ന ഒരുഗാനം..
വസന്തഗീതങ്ങൾ എന്ന ആൽബത്തിന് വേണ്ടി രവീന്ദ്രൻമാഷ് ഒരുക്കിയ “മാമാങ്കം പലകുറി കൊണ്ടാടി” എന്ന ഗാനം ഇന്നും മൂളാത്തവർ വിരളമായിരിക്കും.
ഹരിമുരളീരവവും ഏഴുസ്വരങ്ങളും പ്രമദവനവും രാമകഥാഗാനലയവും ശ്രീവിനായകവും ദേവസഭാതലവുമൊക്കെ പോലെ ക്‌ളാസിക്കൽ സംഗീതത്തിന്റെ അങ്ങേയറ്റം കാണിച്ചു തന്ന ഗാനങ്ങൾ മാത്രമല്ല അഴകേ നിൻ മിഴിനീർമണികളും കണ്ടു ഞാൻ മിഴികളിലും ഗോപികാവസന്തവും എന്തിനു വേറൊരു സൂര്യോദയവും പോലെ പ്രണയാർദ്രമായ ഗാനങ്ങളും വാവാ മനോരഞ്ജിനിയും ചമ്പക്കുളംതച്ചനും രാമായണകാറ്റും ആനക്കെടുപ്പതും പോലെയുള്ള വേഗത കൂടിയ ഗാനങ്ങളും ഇന്നുമെന്റെ കണ്ണുനീരിലും ആത്മാവിൻപുസ്തകത്താളിലും വികാരനൗകയുമായും തംബുരു കുളിർചൂടിയോ
എന്ന ഗാനങ്ങളുടെ പോലെ മനസ്സിനെ ആർദ്രമാക്കുന്ന ഗാനങ്ങളുമെല്ലാം രവീന്ദ്രൻമാഷ് അവിസ്മരണീയമാക്കി.
അദ്ദേഹത്തിന്റെ എല്ലാ ഗാനങ്ങളും സന്ദർഭത്തോട് ഇഴുകിചേർന്നതായിരുന്നു.
ഗാനരംഗങ്ങളിൽ അഭിനയിക്കുന്നവരുടെയെല്ലാം വികാരങ്ങൾ പ്രേക്ഷകനെ കീഴ്‌പ്പെടുത്തി. അവരുടെ സന്തോഷവും ദുഃഖവും പ്രണയവുമെല്ലാം സമാനതകളില്ലാത്ത ഈണങ്ങളിലൂടെ അദ്ദേഹം ശ്രോതാവിന്റെ മനസ്സിലേക്ക് പകർത്തി.ചിട്ടപെടുത്തിയ ഓരോ
ഗാനങ്ങളും കേൾക്കുമ്പോൾ നമുക്കത് അനുഭവിച്ചറിയാം.
രവീന്ദ്രസംഗീതം ധന്യമാക്കിയ പാട്ടുകളിൽ ഏറ്റവും ഇഷ്ടമുള്ള ഗാനം തിരഞ്ഞെടുക്കാൻ പറഞ്ഞാൽ ബുദ്ധിമുട്ടാണ്.എല്ലാഗാനങ്ങളും പ്രിയതരങ്ങളാണ്..എങ്കിലും കുറച്ചേറെ ഇഷ്ടമുള്ള ഗാനങ്ങളുണ്ട്.
നീലകുറിഞ്ഞികൾ പൂക്കുന്ന വീഥിയിൽ
പുലർകാലസുന്ദര
ഇരുഹൃദയങ്ങളിൽ
എന്തിന് വേറൊരു സൂര്യോദയം
കണ്ടു ഞാൻ മിഴികളിൽ
ഇന്നുമെന്റെ കണ്ണുനീരിൽ
അഴകേ നിൻ മിഴിനീർമണികൾ
രാഗങ്ങളെ മോഹങ്ങളേ
പുലരിവിരിയും മുൻപേ
ഗോപികാവസന്തം
ഗോപാംഗനെ
ആദ്യവസന്തമേ
സായന്തനം
മകളേ പാതിമലരെ
കടലറിയില്ല
ശരപ്പൊളി മാലചാർത്തി
വിണ്ണിലെ ഗന്ധർവ്വൻമാർ വരെ കൊതിക്കുന്ന
ഈണങ്ങൾ കൊണ്ട് വസന്തം തീർത്ത അതുല്യപ്രഭാവത്തിന് മുന്നിൽ സാഷ്ടാംഗപ്രണാമം..

ഫഹദ് ഫാസിലിന്റെ ഫേസ്ബുക് പ്രൊഫൈലില്‍ മന്ത്രി കെ.കെ.ശൈലജ, ‘അലോഷി നീ കമ്മ്യൂണിസ്റ്റാണോ?’ എന്ന് കമന്റ്

0
Spread the love

അന്താരാഷ്ട്ര ഫാഷന്‍ മാഗസിനായ വോഗിന്റെ ഇന്ത്യന്‍ പതിപ്പിന്റെ കവര്‍ പേജില്‍ ഇത്തവണ ആരോഗ്യമന്ത്രി കെ.കെ. ശൈലജയാണ്. വുമണ്‍ ഓഫ് ദ ഇയര്‍ 2020 എന്ന ക്യാപ്ഷനോടെയാണ് കെ.കെ ശൈലജയുടെ കവര്‍ ഫോട്ടോ മാ​ഗസിന്‍ പ്രസിദ്ധീകരിച്ചത്. ഇതിന് പിന്നാലെയാണ് ചിത്രം ഫഹദ് ഫാസില്‍ തന്റെ ഫേസ്ബുക് പ്രൊഫൈലാക്കിയത്. തന്റെ രാഷ്ട്രീയമോ, വ്യക്തി​​ഗത താല്‍പര്യങ്ങളോ സമൂഹമാധ്യമങ്ങളിലൂടെ അധികം പ്രകടമാക്കാറില്ലാത്ത താരമാണ് ഫഹദ്. അതുകൊണ്ടുതന്നെയാണ് പ്രൊഫൈല്‍ കണ്ട് ആരാധകര്‍ ഞെട്ടിയതും.

‘അലോഷി നീ കമ്മ്യൂണിസ്റ്റാണോ?’ തുടങ്ങി രാഷ്ട്രീയം വെളുപ്പെടുത്തിയെന്ന നിലയ്ക്ക് പോസ്റ്റിനുതാഴെ കമന്റുകള്‍ സജീവമാവുകയാണ്. ഫഫദിനൊപ്പം നസ്രിയ നസീം, റിമ കല്ലിങ്കല്‍ തുടങ്ങി പലരും വോഗിന്റെ കവര്‍ പേജ് ഷെയര്‍ ചെയ്തിട്ടുണ്ട്.

118,800FansLike
97,086FollowersFollow
82,645FollowersFollow
89,036SubscribersSubscribe

Latest posts