Home Blog Page 1292

ന്യൂസിലാൻഡിൽ മന്ത്രിയായി മലയാളി

0
New Zealand Malayalie Minister
Spread the love

വെല്ലിംഗ്ടൺ: ന്യൂസിലൻഡിൽ മന്ത്രിയായി മലയാളി പ്രിയങ്ക രാധാകൃഷ്ണൻ (41) . പ്രധാനമന്ത്രി ജസീന്ദ ആർഡന്റെ ലേബർ പാർട്ടി അംഗമായ പ്രിയങ്ക ഈ പദവി വഹിക്കുന്ന ആദ്യത്തെ ഇന്ത്യക്കാരിയാണ് . യുവജനക്ഷേമവും സാമൂഹിക വികസനവുമാണ് വകുപ്പുകൾ .

എറണാകുളം തുറവൂർ മാടവനപറമ്പ് രാമൻ രാധാകൃഷ്ണന്റെയും ഉഷ ദമ്പതികളുടെ മകളാണ് പ്രിയങ്ക. ചെന്നൈയിൽ ആയിരുന്നു ജനനം . സിംഗപ്പൂരിൽ ആയിരുന്നു വളർന്നതും പഠിച്ചതും . ഉന്നത വിദ്യാഭ്യാസത്തിനായി 2004 ൽ ന്യൂസിലൻഡിൽ എത്തി. 2006 ൽ ലേബർ പാർട്ടി വഴി പൊതു പ്രെവർത്തന രംഗത്തെത്തിയ പ്രിയങ്ക പാർട്ടിയിലെ വിവിധ പദവികളിലൂടെ ഉയർന്നു. അമ്മയുടെ മരണാനന്തര ചടങ്ങുകൾക്കായി കഴിഞ്ഞ വർഷം പ്രിയങ്ക കേരളത്തിലെത്തിയിരുന്നു .

മമ്മൂട്ടിക്ക് കെട്ടിപിടിക്കാന്‍ മടിയായിരുന്നു; പക്ഷേ ജയേട്ടന്‍ അങ്ങനെയായിരുന്നില്ല: സീമ

0
Spread the love

മലയാള സിനിമയില്‍ നായികയായും സഹനടിയായുമൊക്കെ തിളങ്ങിയ താരമാണ് സീമ. ഒരുകാലത്ത് പ്രേക്ഷകരുടെ ഒന്നടങ്കം പ്രിയങ്കരിയായ നായികമാരില്‍ ഒരാള്‍ കൂടിയായിരുന്നു നടി. സൂപ്പര്‍ താരങ്ങളുടെയെല്ലാം സിനിമകളിലൂടെയാണ് സീമ മലയാളത്തില്‍ സജീവമായിരുന്നത്. അവളുടെ രാവുകള്‍ എന്ന സിനിമയിലൂടെയാണ് സീമ മലയാളത്തില്‍ തരംഗമായത്. വര്‍ഷങ്ങള്‍ നീണ്ട കരിയറില്‍ മോളിവുഡിലെ മുന്‍നിര സംവിധായകര്‍ക്കും നടന്മാര്‍ക്കും ഒപ്പമെല്ലാം നടി സിനിമകള്‍ ചെയ്തിരുന്നു.

അതേസമയം താന്‍ എറ്റവും കൂടുതല്‍ നായികയായി അഭിനയിച്ചത് ജയന്‍, മമ്മൂട്ടി തുടങ്ങിയവരുടെ സിനിമകളിലാണെന്ന് സീമ തുറന്നുപറഞ്ഞിരുന്നു. ജയനും മമ്മൂട്ടിയുമാണ് എന്റെ നായകന്മാരായി കൂടുതല്‍ അഭിനയിച്ചിട്ടുളളത്. ഈ അടുത്ത കാലത്താണ് ഞാന്‍ അറിയുന്നത് മമ്മൂട്ടിക്കുമായി ഞാന്‍ 38ല്‍പരം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ടെന്ന്.

റൊമാന്റിക്ക് സീനുകളില്‍ അഭിനയിക്കുമ്ബോള്‍ മമ്മൂക്കയ്ക്ക് എന്നെ കെട്ടിപിടിക്കാന്‍ ഭയങ്കര മടിയായിരുന്നു. പക്ഷേ ജയേട്ടന്‍ അങ്ങനെയായിരുന്നില്ല. എനിക്ക് തോന്നുന്നത് അതിന്റെ പ്രധാന കാരണം മമ്മൂക്കയ്ക്ക് ഭാര്യ ഉളളത് കൊണ്ടായിരിക്കും, ജയേട്ടന്‍ വിവാഹിതനല്ലല്ലോ. അതുകൊണ്ട് ആരെയും പേടിക്കേണ്ടല്ലോ. സീമ പറയുന്നു.

എനിക്ക് എറ്റവും പ്രയാസം മമ്മൂക്കയ്ക്കൊപ്പം അഭിനയിക്കുമ്ബോഴായിരുന്നു. കാരണം മമ്മൂക്ക വരുമ്ബോള്‍ ഞാന്‍ അവളുടെ രാവുകള്‍ ഒകെ കഴിഞ്ഞ് ഹിറ്റായി നില്‍ക്കുന്ന നായികയായിരുന്നു. അപ്പോള്‍ ഒരു പുതിയ നടന്റെ നായിക എന്ന നിലയില്‍ അഭിനയിക്കുമ്ബോള്‍ കുറച്ച്‌ ബുദ്ധിമുട്ടായിരുന്നു. പക്ഷേ ജയേട്ടന്‍ ഫീല്‍ഡില്‍ ഉളളപ്പോള്‍ വന്ന നായികയാണ് ഞാന്‍.

അതുകൊണ്ട് അങ്ങനെ ഒരു പ്രശ്‌നമില്ലായിരുന്നു. സീമ പറഞ്ഞു. മോളിവുഡില്‍ മികച്ച ക്യാരക്ടര്‍ റോളുകള്‍ ചെയ്ത നായിക കൂടിയാണ് സീമ. ഒരുകാലത്ത് ഭര്‍ത്താവ് ഐവി ശശിയുടെ സ്ഥിരം നായികയായി സീമ മലയാളത്തില്‍ എത്തിയിരുന്നു. ഐവി ശശിയ്ക്ക് പുറമെ എംടി വാസുദേവന്‍ നായരുടെ തിരക്കഥയില്‍ ഒരുങ്ങിയ സിനിമകളിലും മികച്ച കഥാപാത്രങ്ങള്‍ സീമയ്ക്ക് ലഭിച്ചിരുന്നു.

എംടി രചിച്ച സിനിമകളിലെല്ലാം ശക്തമായ സത്രീ കഥാപാത്രങ്ങളെയാണ് നടി അവതരിപ്പിച്ചിരുന്നത്. ലോഹിതദാസിന്റെ മഹായാനം എന്ന സിനിമയോടെ സിനിമയില്‍ നിന്നും ഇടവേള എടുത്ത നടി പിന്നീട് മോഹന്‍ലാലിന്റെ ഒളിമ്ബ്യന്‍ ആന്തോണി ആദം എന്ന ചിത്രത്തിലൂടെയാണ് തിരിച്ചെത്തിയത്. സിനിമകള്‍ക്കൊപ്പം തന്നെ മിനിസ്‌ക്രീന്‍ രംഗത്തും തിളങ്ങിയ താരമാണ് സീമ. മുന്‍പ് നിരവധി സീരിയലുകളില്‍ നടി അഭിനയിച്ചിരുന്നു.

സീമയുടെ പഴയ ചിത്രങ്ങളെല്ലാം ചാനലുകളില്‍ വന്നാല്‍ പ്രേക്ഷകര്‍ കാണാറുണ്ട്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി തുടങ്ങിയ ഭാഷകളിലും നടി അഭിനയിച്ചിരുന്നു. മലയാളത്തില്‍ 250 സിനിമകളില്‍ നടി അഭിനയിച്ചിരുന്നു. അവളുടെ രാവുകളിലെ രാജിയാണ് നടിയുടെതായി ഏറെ ശ്രദ്ധിക്കപ്പെട്ട കഥാപാത്രം. രണ്ട് തവണയാണ് മികച്ച നടിക്കുളള സംസ്ഥാന പുരസ്‌കാരം നടിക്ക് ലഭിച്ചത്. മലയാളത്തില്‍ സ്റ്റാന്‍ഡ് അപ്പ് എന്ന ചിത്രമാണ് സീമയുടെതായി ഒടുവില്‍ തിയ്യേറ്ററുകളിലേക്ക് എത്തിയിരുന്നത്.

വയലിനില്‍ ആ താളം ഓര്‍മ്മയായി; വയലിനിസ്റ്റ് ടി എന്‍ കൃഷ്ണന്‍ അന്തരിച്ചു

0
Spread the love

ചെന്നൈ: പ്രശസ്ത വയലിനിസ്റ്റ് ടി. എന്‍ കൃഷ്ണന്‍ അന്തരിച്ചു. 92 വയസായിരുന്നു അദ്ദേഹത്തിന്. ചെന്നൈയില്‍ വച്ചായിരുന്നു അന്ത്യം. വയലിനില്‍ വ്യത്യസ്ത താളം തീര്‍ത്ത അദ്ദേഹം രാജ്യത്തിനകത്തും പുറത്തുമായി 25,000ത്തിലധികം കച്ചേരികള്‍ നടത്തുകയുണ്ടായി. പാലക്കാട് നെന്മാറ അയിരൂര്‍ സ്വദേശിനിയായ കമലയാണ് പത്നി. മക്കള്‍: വിജി കൃഷ്ണന്‍, ശ്രീറാം കൃഷ്ണന്‍. ശ്രീറാം കൃഷ്ണന്‍ അറിയപ്പെടുന്ന വയലിനിസ്റ്റാണ്. പ്രശസ്ത ഹിന്ദുസ്ഥാനി സംഗീതജ്ഞ ഡോ. എന്‍. രാജം, ഇദ്ദേഹത്തിന്റെ സഹോദരിയാണ്.

1928 ഒക്ടോബര്‍ ആറിന് തൃപ്പൂണിത്തുറ ഭാഗവതര്‍ മഠത്തില്‍ എ. നാരായണ അയ്യരുടെയും അമ്മിണി അമ്മാളിന്റെയും മകനായി ജനനം. ലാല്‍ഗുഡി ജയരാമന്‍, എം.എസ്. ഗോപാലകൃഷ്ണന്‍ തുടങ്ങിയവരടങ്ങിയ കര്‍ണാടക സംഗീതത്തിന്റെ വയലിന്‍-ത്രയത്തിന്റെ ഭാഗമായിരുന്നു ടി എന്‍ കൃഷ്ണന്‍. അച്ഛനായിരുന്നു സംഗീതത്തില്‍ അദ്ദേഹത്തിന്റെ ഗുരു. അദ്ദേഹം ഏഴാം വയസ്സിലാണ് പൂര്‍ണത്രയീശ ക്ഷേത്രത്തില്‍ വച്ച്‌ അരങ്ങേറ്റം കുറിച്ചത് . ചെമ്ബൈ വൈദ്യനാഥ ഭാഗവതര്‍, അരിയക്കുടി രാമാനുജ അയ്യങ്കാര്‍, ശെമ്മാങ്കുടി ശ്രീനിവാസയ്യര്‍, മുസിരി സുബ്രഹ്മണ്യയ്യര്‍, മധുരൈ മണി അയ്യര്‍ തുടങ്ങിയ പ്രമുഖര്‍ക്കൊപ്പവും വയലിന്‍ വായിച്ചിട്ടുണ്ട്.

പത്മശ്രീ(1973), പത്മഭൂഷണ്‍(1992), സംഗീത നാടക അക്കാദമി അവാര്‍ഡ്(1974),ഫെല്ലോഷിപ്പ്, സംഗീത കലാനിധി (1980), ചെന്നൈ ഇന്ത്യന്‍ ഫൈന്‍ ആര്‍ട്‌സ് സൊസൈറ്റിയുടെ സംഗീത കലാശിഖാമണി പുരസ്കാരം എന്നിങ്ങനെ നിപവധി പുരസ്കാരങ്ങള്‍ അദ്ദേഹത്തിന് ലഭിക്കുകയുണ്ടായി.

മോഹൻലാലിന്റെ ജോർജ് കുട്ടിക്കൊപ്പം ‘ ദൃശ്യം 2’ ല്‍ എസ്.ഐ ആയി ആന്റണി പെരുമ്പാവൂരും

0
Spread the love

ദൃശ്യം’ എന്ന ബോക്സ് ഓഫീസ് ഹിറ്റായ ത്രില്ലർ ചിത്രത്തിന്റെ രണ്ടാം ഭാഗമായി ‘ദൃശ്യം 2’ ചിത്രീകരണം പുരോഗമിക്കുകയാണ്. ചിത്രത്തിൽ നിർമാതാവായ ആന്റണി പെരുമ്പാവൂരും ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ദൃശ്യം എന്ന സിനിമയിൽ അവസാനം എത്തിയ പൊലീസുകാരനായി അഭിനയിച്ച ആന്റണി പെരുമ്പാവൂർ രണ്ടാം ഭാഗത്തിലും അഭിനയിക്കുന്നു. മോഹൻലാൽ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേരാണ് ജോർജ് കുട്ടി.

ദൃശ്യത്തിന്റെ ആദ്യ ഭാഗത്തിൽ സ്ഥലം മാറിയെത്തുന്ന പൊലീസുകാരനായി അവസാന ഭാഗത്ത് മാത്രം വന്ന ആന്റണി പെരുമ്പാവൂരിന് ദൃശ്യം 2ല്‍ മുഴുനീള റോളുണ്ടെന്നാണ് റിപ്പോര്‍ട്ട്. എസ്.ഐ ആയാണ് ദൃശ്യം 2ൽ ആന്റണി പെരുമ്പാവൂരെത്തുന്നത്.

മോഹൻലാൽ , മീന,ഹൻസിബ,എസ്തർ എന്നിവർ ആദ്യ ഭാഗത്തിലേത് പോലെ തന്നെ രണ്ടാം ഭാഗത്തിലുമുണ്ടാവും. സെപ്റ്റംബർ 21നാണ് ‘ദൃശ്യം 2’ ന്റെ ആദ്യ ഘട്ട ഷൂട്ടിങ് ആരംഭിച്ചത്. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് കൊണ്ടാണ് ചിത്രത്തിന്റെ ഷൂട്ടിങ് നടന്നത്.

ആദ്യഘട്ടം കൊച്ചിയിലും പിന്നീട് തൊടുപുഴയിലുമായാണ് ‘ദൃശ്യം 2’ന്റെ ചിത്രീകരണം നടന്നത്. നിലവിൽ കൊവിഡ് പരിശോധന പൂര്‍ത്തിയായവരാണ് ചിത്രത്തിൽ പ്രവർത്തിക്കുന്നതെന്ന് അണിയറ പ്രവർത്തകർ അറിയിച്ചിട്ടുണ്ട്. ചിത്രീകരണം കഴിയുന്നതുവരെ ആര്‍ക്കും പുറത്തുപോകാൻ അനുവാദമുണ്ടാകില്ല.

100 ദിവസത്തിന് മുകളില്‍ തീയേറ്ററുകളില്‍ പ്രദർശിപ്പിക്കപ്പെടുകയും ആറ് ഭാഷകളിലേക്ക് റീമേക്ക് ചെയ്യപ്പെടുകയും ചെയ്ത ചിത്രമാണ് ‘ദൃശ്യം’. 50 കോടി ക്ലബിലെത്തിയ ആദ്യമലയാള ചിത്രം കൂടിയാണ് ദൃശ്യം.

രണ്ടാമൂഴം’ തിരക്കഥയെ കുറിച്ച് മനസ്സ് തുറന്ന് എം ടി വാസുദേവൻ നായർ

0
Spread the love

മോഹൻലാൽ നായകനായി എം.ടി വാസുദേവൻ നായരുടെ രചനയിൽ വി എ ശ്രീകുമാർ സംവിധാനം ചെയ്യുമെന്ന് പ്രഖ്യാപിച്ച ചിത്രമായിരുന്നു ‘രണ്ടാമൂഴം’. സിനിമ വൈകിയതോടെ ഇത് സംബന്ധിച്ച് ഇരുവരും തമ്മിൽ കേസായി. കഴിഞ്ഞ മാസം ഈ കേസ് ഒത്തുതീർപ്പായി.ഇപ്പോഴിതാ ‘രണ്ടാമൂഴം’ തിരക്കഥയെ കുറിച്ച് മനസ്സ് തുറന്നിരിക്കുകയാണ് എം.ടി. തിരക്കഥയിൽ താൻ നാല് കഥാപാത്രങ്ങളെ വികസിപ്പിച്ചെടുത്തു എന്ന് എം. ടി വാസുദേവൻ നായർ പറയുന്നു.

എം.ടിയും മകൾ അശ്വതിയുമായി നടത്തിയ സംഭാഷണത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. മലയാള മനോരമ ഞായറാഴ്ച പതിപ്പിലാണ് ഇത് പ്രസിദ്ധീകരിച്ചത്.

എം.ടിയുടെ വാക്കുകൾ ഇങ്ങനെ:

ഘടോൽക്കചൻ. അത്രയും വലിയൊരു യോദ്ധാവായിരുന്നു. അതുകൊണ്ട് അതു കുറച്ചു കൂടി വികസിപ്പിച്ചിട്ടുണ്ട്. പിന്നെ കീചകൻ. നമ്മൾ ശ്രദ്ധയാകർഷിക്കാതെ പോയ ഒരു ക്യാരക്ടറാണ്. പിന്നെ ഭീമന്റെ ഭാര്യ ബലന്ധര. ബലന്ധരയെ ഞാൻ കുറച്ചു കൂടി ഡവലപ് ചെയ്തിട്ടുണ്ട്. കുന്തിയെയും ഡവലപ് ചെയ്തു. വ്യാസൻ ഋഷി‌തുല്യനായ ആളാണ്. പക്ഷേ, ബലന്ധര ഒരിക്കലും വെളിച്ചം കണ്ടിട്ടില്ല. ബലന്ധര കുറച്ചു കൂടി ശ്രദ്ധയാകർഷിക്കണമെന്ന് എനിക്കു തോന്നി. അതിനുവേണ്ടി അത്രയും വർക്ക് തയാറാക്കിയെന്നുള്ളതാണ്. ഞാൻ കുറെ വായിച്ചു നോട്ട് എടുത്തതാണ്. അപ്പോൾ ബലന്ധരയെ കുറച്ചുകൂടി വലുതാക്കണമെന്നു തോന്നി.

തിരക്കഥയ്ക്ക് റഫറൻസ് ഒന്നും വേണ്ടിവന്നില്ല. നോവലിന് വേണ്ടി അന്നു ചെയ്ത റഫറൻസ് ഒക്കെയേ ഉള്ളൂ. തിരക്കഥയ്ക്ക് വേണ്ടി യുദ്ധത്തിന്റെ മുറകളൊക്കെയുണ്ടല്ലോ. അതു നോവലിൽ അത്രയും ഇല്ല. അതിന്റെ കുറച്ചുകൂടി വിശദാംശങ്ങൾ യുദ്ധത്തിൽ വേണം. പ്രത്യേകിച്ച് ഗദായുദ്ധം. അങ്ങനെ ഓരോന്നു വന്നിട്ടുണ്ട്. ആയുധങ്ങളെ കുറിച്ചു വിസ്തരിച്ച് നമ്മുടെ വേദത്തിൽ പറയുന്നുണ്ട്. ആയുധങ്ങളെപ്പറ്റിയൊക്കെ കുറെ അതിലുണ്ടെന്നും എം. ടി പറയുന്നു.

ഹരിമുരളീരവമോ ഗംഗയോ പാടാൻ പറഞ്ഞാൽ വിജയ് യേശുദാസിന് മുട്ടിടിക്കും, ഇങ്ങനെ അഹങ്കരിക്കരുതെന്ന് ശാന്തിവിള ദിനേശ്

0
Spread the love

മലയാള സിനിമയിൽ പ്രതിഫലം വളരെ കുറവാണെന്നും അതിനാൽ ഇനി മലയാളത്തിൽ പാടില്ലെന്നും വിജയ് പറഞ്ഞിരുന്നതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു . എന്നാൽ അർഹിക്കുന്ന പ്രതിഫലം ലഭിക്കുന്നില്ലെന്നാണ് താൻ പറഞ്ഞതെന്നും മലയാളത്തിൽ പാടില്ലെന്ന് പറഞ്ഞിരുന്നില്ലെന്നും വ്യക്തമാക്കി പിന്നീട് വിജയ് യേശുദാസ് എത്തിയിരുന്നു. ഇപ്പോഴിതാ സംവിധായകൻ ശാന്തിവിള ദിനേശ് ഗായകന് മറുപടി നൽകി രംഗത്തെത്തിയിരിക്കുകയാണ്.

യേശുദാസ് എന്നൊരു ബ്രാൻഡ് ഇല്ലായിരുന്നെങ്കിൽ വിജയ് യേശുദാസിന് ഇപ്പോൾ പാടിയ ഈ പാട്ടുകളുടെ ഒരു പത്ത് ശതമാനം പോലും കിട്ടില്ലായിരുന്നുവെന്ന കാര്യം താങ്കൾ മനസ്സിലാക്കണം. അച്ഛൻറെ മേൽവിലാസത്തിലാണ് വിജയ് യേശുദാസ് ഗായകനായത്. അല്ലാതെ സ്വന്തം കഴിവു കൊണ്ടൊന്നുമല്ല.

അച്ഛൻറെ ഹരിമുരളീരവമോ, അച്ഛൻ പാടിയ ഗംഗേ.. എന്ന പാട്ടോ പടാൻ പറഞ്ഞാൽ മുട്ടിടിച്ചു പോവുന്ന ഗായകനാണ് വിജയ്. മലയാളം ഇംഗ്ലീഷിൽ ലാപ്‌ടോപ്പിൽ അടിച്ചു വെച്ച്, ഇംഗ്ലീഷ് വായിച്ച് മലയാളം പാടുന്ന ഗായകനാണ് വിജയ് യേശുദാസ്. മധു ബാലകൃഷ്ണൻ പാടുന്നത് പോലെ ഗംഗേ എന്ന പാട്ടോ, ബിജു നാരായൺ പാടുന്ന ഹരിമുരളീരവമോ വിജയ് യേശുദാസ് ഒന്ന് പാടിനോക്കണം. മുട്ടിടിക്കും.

ഉദയനാണ് എന്ന താരം എന്ന സിനിമയിൽ ശ്രീനിവാസൻ അവതരിപ്പിച്ച കഥാപാത്രം പറയുന്നത് പോലെ അദ്ദേഹത്തിന് ഇവിടെ നിന്നും ലഭിക്കുന്നത് മതിയാവുന്നില്ല പോലും. തമിഴ്‌നാട്ടിലെ മധുര ജില്ലയുടെ അത്രയും വരാത്ത ഒരു സംസ്ഥാനമാണ് കേരളം. അങ്ങനെയുള്ള ഒരു കൊച്ചു സംസ്ഥാനത്തെ കൊച്ചു ഭാഷയിലെ സിനിമയിൽ അദ്ദേഹം പാടുമ്പോൾ അദ്ദേഹത്തിന് കിട്ടുന്ന പ്രതിഫലം പോരാ എന്നാണ് അദ്ദേഹം പറയുന്നത്

അച്ഛൻറെ മേൽവിലാസത്തിൽ മാത്രം ഉയർന്നു വന്ന വിജയ് യേശുദാസ് ഇങ്ങനെ അഹങ്കരിക്കരുത്. ഇത്രയും ചുരുങ്ങിയ കാലം കൊണ്ട് ഇത്രയും അവസരങ്ങൾ യേശുദാസിന് പോലും കിട്ടിയിട്ടില്ല. ദയവ് ചെയ്ത് വിജയ് യേശുദാസ് ഇനി മലയാളത്തിൽ പാടരുത്. മലയാള സിനിമക്ക് ഒരു ദോഷവും വരാൻ പോകുന്നില്ല. വിജയ് യേശുദാസിന് മാത്രമാണ് നഷ്ടം ശാന്തിവിള ദിനേശ് പറഞ്ഞു.

കുടുംബത്തിലെ പുതിയ സന്തോഷം പങ്കുവെച്ച് ചെമ്പൻ വിനോദ്

0
Spread the love

വ്യത്യസ്തമായ അഭിനയ ശൈലിയിലൂടെ മലയാളികളുടെ പ്രിയ നടനായി മാറുകയായിരുന്നു ചെമ്പൻ വിനോദ്. ഇപ്പോൾ ഇതാ താരത്തിന്റെ കുടുംബത്തില്‍ നിന്ന് മറ്റൊരു സന്തോഷ വാര്‍ത്ത എത്തുകയാണ്. നടന്റെ സഹോദരനും നടനുമായ ഉല്ലാസ് ചെമ്ബന്‍ സംവിധാനത്തിലേക്ക്.

ചെമ്പൻ വിനോദ് തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഫേസ്ബുക്കിലൂടെ പങ്കുവച്ചാണ് പ്രേക്ഷകരെ ഇക്കാര്യം അറിയിച്ചിരിക്കുന്നത്.ബ്രോസ്ക്കി പിക്ചര്‍ ആണ് ചിത്രത്തിന്റെ നിര്‍മ്മാണം. പാമ്ബിച്ചി’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ചെമ്ബന്‍ വിനോദ് സ്ക്രിപ്റ്റ് എഴുതി ലിജോ ജോസ് പെല്ലിശ്ശേരി ഒരുക്കിയ അങ്കമാലി ഡയറീസ് എന്ന ചിത്രത്തില്‍ ഉല്ലാസ് ഒരു വേഷത്തെ അവതരിപ്പിച്ചിരുന്നു.

2010ല്‍ ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ‘നായകന്‍’ എന്ന ചിത്രത്തിലൂടെയാണ് ചെമ്പൻ വിനോദ് സിനിമയിലേക്ക് കടന്നുവരുന്നത്. ലിജോ ജോസ് പെല്ലിശേരി ചിത്രങ്ങളിലൂടെ ഏറെ ശ്രദ്ധിക്കപ്പെട്ട താരമാണ് ചെമ്പൻ വിനോദ്. അനിൽ രാധാകൃഷ്‌ണ മേനോൻ സംവിധാനം ചെയ്‌ത ‘സപ്‌തമശ്രീ തസ്‌കര’ എന്ന ചിത്രത്തിലെ അഭിനയം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പിന്നീട് സഹനടനായും വില്ലനായും പല സിനിമകളിലും മികച്ച പ്രകടനം കാഴ്‌ചവച്ചു. 2018 ഗോവ ചലച്ചിത്രമേളയിൽ മികച്ച നടനുള്ള പുരസ്കാരം ലഭിച്ചിരുന്നു.

വയറു കാണിക്കാമോ, ആരാധകന്റെ ചോദ്യത്തിന് കട്ടയ്ക്ക് മറുപടി നൽകി സാധിക

0
Spread the love

മിനിസ്‌ക്രീൻ പ്രേക്ഷകരുടെ ഇഷ്ട നടിമാരിൽ ഒരാളായ സാധിക വേണുഗോപാലിന്റെ മിക്ക സോഷ്യൽ മീഡിയ പോസ്റ്റുകളും വൈറൽ ആകാറുണ്ട്.സമൂഹമാധ്യമങ്ങളിൽ വളരെ സജീവം കൂടിയാണ് സാധികഇവരുടെ പുതിയ വിശേഷങ്ങൾ എല്ലാം തന്നെ ഇൻസ്റ്റഗ്രാം വഴി ഇവർ ആരാധകരെ അറിയിക്കാറുണ്ട്.മോഡൽ കൂടിയായ സാധിക ഗ്ലാമറസ് വേഷങ്ങളിൽ എത്തുന്ന ചിത്രങ്ങൾക്ക് വിമർശനങ്ങളും നേരിടേണ്ടി വന്നിട്ടുണ്ട്. സിനിമകളിലൂടെയും ഹ്രസ്വചിത്രങ്ങളിലൂടെയുമാണ് നടി കൂടുതൽ തിളങ്ങിയത്.മിനിസ്‌ക്രീൻ രംഗത്തും സജീവമായ താരം മോഡലിംഗ് രംഗത്തും തിളങ്ങിയിരുന്നു.

എന്നാൽ വിമർശകർക്ക് ചുട്ട മറുപടിയാണ് താരം നൽകുന്നതും. താരം ആരാധകരോട് ചോദ്യോത്തര പരിപാടിയിൽ ഏർപ്പെട്ടിരിക്കുകയാണ്. ആർക്കും എന്ത് വേണമെങ്കിലും ചോദിക്കാം. അതിന് സാധിക ക്യത്യമായ മറുപടി നൽകുന്നുമുണ്ട്. തങ്ങളുടെ ഇഷ്ടപ്പെട്ട നടിയോട് ചോദ്യം ചോദിക്കാനുള്ള അവസരം കിട്ടിയ ത്രില്ലിലാണ് ആരാധകർ. ചോദ്യങ്ങൾക്ക് എല്ലാം സാധിക കൃത്യമായ മറുപടിയും നൽകുന്നുണ്ട്. എന്നാൽ പതിവു പോലെ ഇവിടെയും ചൊറി കമൻറുകൾ ധാരാളം വരുന്നുണ്ട്. എല്ലാത്തിനും മറുപടി നൽകുന്നുമുണ്ട് സാധിക.

വയറു കാണിക്കാമോ? കാല്‌ കാണിക്കാമോ? എന്നാണ് ഒരാൾ ചോദിച്ചിരിക്കുന്നത്. ഏതെങ്കിലും ഫോട്ടോയിൽ കാണും. പോയിനോക്കാനാണ് താരം പറഞ്ഞിരിക്കുന്നത്. ഇഷ്ടപ്പെട്ട നായകനും നായികയും എന്ന ചോദ്യത്തിന് ഫഹദിന്റെയും പാർവ്വതിയുടെയും പേരാണ് പറഞ്ഞിരിക്കുന്നത്. സിനിമയിൽ നായികയായാൽ പ്രിഥ്വിരാജിനെ നായകനായി വേണമെന്നും താരം തുറന്നു പറയുന്നു.

ഈശ്വരന് വേണ്ടി കുറച്ചത് 30 കിലോ, 101 കിലോയിൽ നിന്ന് 71ലേക്ക്; സിമ്പുവിന്റെ പുതിയ ലുക്ക്

0
Spread the love

വരാൻ ഇരിക്കുന്ന ചിത്രത്തിന് വേണ്ടി 30 കിലോ ഭാരം കുറച്ച്‌ സിമ്പു. സുശീന്ദ്രന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ‘ഈശ്വരൻ’ എന്ന ചിത്രത്തിനുവേണ്ടിയാണ് താരം ഭാരം കുറച്ചത്. സോഷ്യൽ മീഡിയയിൽ പങ്ക്​ വെച്ച്‌ ചിത്രം തരംഗമായി മാറിയിരിക്കുകയാണ്. ലോക്ക് ഡൗണിൽ സിനിമകളുടെ ചിത്രീകരണം നിലച്ചപ്പോൾ താരത്തിന്റെ ശരീരഭാരം നൂറ് കടന്നിരുന്നു. ഈ ചിത്രങ്ങളും സോഷ്യൽ മീഡയയിൽ വൈറലായിരുന്നു.

തടി കുറക്കുന്നതിനായി സെലിബ്രിറ്റി ഫിറ്റ്നസ് പരിശീലകനായ സന്ദീപ് രാജിന്റെ കീഴിലായിരുന്നു സിമ്ബുവിന്റെ പരിശീലനം. ഇത്രയും ഭാരം കുറക്കുന്നതിൽ താരത്തിന്റെ കഠിനാധ്വാനവും സമർപ്പണവുമാണെന്ന് സഹോദരി ഇലാക്കിയ ട്വീറ്റ് ചെയ്തു. ശരീരഭാരം കുറയ്ക്കുക എന്നതിനേക്കാളേറെ സ്വന്തം ലക്ഷ്യങ്ങളെ തിരിച്ചറിയുക എന്നതിനാണ് ഈ മാറ്റം. സിമ്പുവിന്റെ ഫിറ്റ്നസ് യാത്രയിൽ കുറച്ചുദിവസം ഒപ്പമുണ്ടായിരുന്നു. ലക്ഷ്യത്തിലേയ്ക്ക് എത്താനായുളള കഠിനാധ്വാനവും പ്രയത്നവും ഞാൻ നേരിൽ കണ്ടതാണ്. ആ ഇച്ഛാശക്തിക്ക് മുന്നിൽ നമസ്കരിക്കുന്നു.

അതിരാവിലെ 4.30ക്ക് ജിമ്മിൽ വർക്കൗട്ട് ആരംഭിക്കും. തുടർന്ന് അഞ്ച് ദിവസം വ്യായാമം ഒപ്പം കൃത്യമായ ഡയറ്റും. നോൺ-വെജ്, ജങ്ക് ഫുഡ് പൂർണമായും ഉപേക്ഷിച്ചു. സാലഡ് പോലുള്ള ഭക്ഷണങ്ങൾ കഴിക്കാൻ തുടങ്ങി. വർക്കൗട്ട് കൂടാതെ ടെന്നീസ്, ബോക്സിംഗ്, റോയിംഗ്, നീന്തൽ, ബാസ്കറ്റ്ബോൾ തുടങ്ങിയവയും പരിശീലിച്ചു. കൃത്യമായ വ്യായാമത്തിലൂടെയും ഭക്ഷണക്രമങ്ങളിലൂടെയുമാണ് സിമ്ബു തന്റെ ലക്ഷ്യത്തിലെത്തിയതെന്ന് ട്രെയ്നർ സന്ദീപ് പറയുന്നു.

മനുഷ്യന് എന്തും ശീലമാകും, ആസിഫ് അലി നായകനായ കുറ്റവും ശിക്ഷയും ഫസ്റ്റ് ലുക്ക് പുറത്ത്

0
Spread the love

രാജീവ് രവി സംവിധാനം ചെയ്യുന്ന ‘കുറ്റവും ശിക്ഷയും’ എന്ന പുതിയ ചിത്രത്തിന്റെ വ്യത്യസ്തമായ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു. ആസിഫ് അലി നായകനായ ചിത്രത്തിൽ ഷറഫുദ്ധീൻ, സണ്ണിവെയ്ൻ, തുടങ്ങിയവരും വേഷമിടുന്നുണ്ട്.

തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിലൂടെ പ്രശസ്തനായ സിബി തോമസിന്റേതാണ് കഥ. മാധ്യമപ്രവർത്തകനും തിരക്കഥാകൃത്തുമായ ശ്രീജിത്ത് ദിവാകരനും സിബിതോമസും ചേർന്നാണ് തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്.

മനുഷ്യന് എന്തും ശീലമാകും, മയിരൻ എന്നാണ് ചിത്രത്തിന്റെ പോസ്റ്ററിൽ പറയുന്നത്. ഇതേ വാചകം ഇംഗ്ലിഷിൽ എഴുതിയ പോസ്റ്ററും പുറത്തുവിട്ടിട്ടുണ്ട്. കാസർകോട് ജില്ലയിൽ നടന്ന കുപ്രസിദ്ധമായ ഒരു കവർച്ചയും തുടരന്വേഷണവുമാണ് ഈ ചിത്രത്തിന്റെ ഇതിവൃത്തം. പോലീസ് ത്രില്ലറായാണ് ചിത്രമൊരുക്കുന്നത്.

118,800FansLike
97,086FollowersFollow
82,645FollowersFollow
89,036SubscribersSubscribe

Latest posts