Home Blog Page 1299

ഒരുപാട് പേരില്‍ നിന്നും ഞാന്‍ എനിക്ക് പറ്റിയ ഒരാളെ ഞാന്‍ സെലക്‌ട് ചെയ്യും; എന്റെ കല്യാണം ഒരു സംഭവം ആയിരിക്കണം; രഞ്ജിനി

0
Spread the love

ലയാള മിനിസ്‌ക്രീനില്‍ നിന്ന് കൊണ്ട് തന്നെ അവതാരക സങ്കല്‍പ്പങ്കല്‍പ്പങ്ങളെ മൊത്തത്തില്‍ മാറ്റി എഴുതിയ താരമാണ് രഞ്ജിനി ഹരിദാസ്. ഒരു നടി കൂടിയായ രഞ്ജിനി ബിഗ് ബോസ്സ് മലയാളം സീസണ്‍ 1 ലെ മത്സരാര്‍ത്ഥി കൂടിയായിരുന്നു. തന്റെതായ നിലപാടുകള്‍ തുറന്ന് പറയുന്നതില്‍ യാതൊരു മടിയും കാട്ടാത്ത താരം കൂടിയാണ് രഞ്ജിനി. നിരവധി വിമര്‍ശനങ്ങളാണ് താരത്തിന് കേള്‍ക്കേണ്ടി വന്നിട്ടുള്ളത്. എന്നാല്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയ താരത്തിന്റെ വിവാഹ വിശേഷങ്ങളാണ് ഏറ്റെടുത്തിരിക്കുന്നത്.

താരം തന്റെ യൂട്യൂബ് ചാനലില്‍ പങ്കുവച്ചിരിക്കുന്ന പുതിയ വീഡിയോയില്‍ രഞ്ജിനി ഹരിദാസ് വിവാഹം കഴിക്കാന്‍ പോകുന്നു എന്ന ക്യാപ്ഷ്യനോടെയാണ് നല്‍കിയിരുന്നത്. താരത്തിന്റെ ക്യാപ്ഷനും വിഡിയോയും നിമിഷ നേരം കൊണ്ടാണ് ഇത് വൈറലായി മാറിയിരുന്നത്. വീഡിയോയില്‍ താന്‍ സ്വയംവരം ചെയ്യാന്‍ ആഗ്രഹിക്കുന്നു എന്ന തരത്തില്‍ രഞ്ജിനി തന്നെയാണ് വെളിപ്പെടുത്തുന്നത്.

രഞ്ജിനിയുടെ വാക്കുകള്‍

ഈ ഉണ്ടോണ്ട് ഇരുന്നപ്പോള്‍ വിളി വരിക എന്ന് പറയും പോലെയാണ്,ലോക് ഡൌണ്‍ സമയത്തു വീട്ടില്‍ അടങ്ങി ഒതുങ്ങി ഇരുന്നപ്പോള്‍ എനിക്ക് ഒരു തോന്നല്‍ വന്നു.ഇങ്ങനെ ഒന്നും അയാല്‍ പോരാ,ഈ സ്റ്റേജ് ഷോസും,ഫ്രണ്ട്സും മാത്രം പോരാ ജീവിതത്തില്‍ മറ്റെന്തോ കൂടി വേണം എന്ന്.എന്താണെന്നല്ലേ നിങ്ങള്‍ ചിന്തിക്കുന്നത്.രഞ്ജിനി ഹരിദാസ് ജീവിതത്തില്‍ ഒരിക്കലും ചിന്തിക്കില്ല എന്ന് നിങ്ങള്‍ കരുതിയ ആ കാര്യം,ഇവള്‍ക്ക് വട്ടായി എന്ന് നിങ്ങള്‍ക്ക് തോന്നിയേക്കാം.ശരിക്കും ചെറിയ വട്ടാണ്.എന്നാലും ഞാന്‍ അതങ്ങു തീരുമാനിച്ചു.രഞ്ജിനി ഹരിദാസ് കല്യാണം കഴിക്കാന്‍ പോകുന്നു.എന്ന് കരുതി പെണ്ണുകാണാന്‍ നിന്നുകൊടുക്കാനും,കാല്‍ വിരല്‍ കൊണ്ട് കളം വരക്കാനൊന്നും എന്നെ കിട്ടില്ല.

എന്റെ കല്യാണം ഒരു സംഭവം ആയിരിക്കണം.ഒരു സ്വയം വരം.ശ്രീരാമന്‍ സീതയെ കെട്ടിയപോലെ,നളന്‍ ദമയന്തിയെ കൊണ്ടുപോയ പോലെ,ഒരുപാട് പേരില്‍ നിന്നും ഞാന്‍ എനിക്ക് പറ്റിയ ഒരാളെ ഞാന്‍ സെലക്‌ട് ചെയ്യും.ജാതിയും മതവും പ്രശ്ശ്‌നം അല്ല.കുറച്ചു ദമ്ബതികള്‍ കൂടി എന്റെ ഒപ്പം ഉണ്ടാകും.അപ്പോള്‍ എന്റെ സ്വയം വരം കാണാന്‍ റെഡി ആയിക്കോളൂ.നിമിഷങ്ങള്‍ക്കകം തന്നെ വീഡിയോ വൈറലായിമാറി,ആരാധകര്‍ നിരവധിപ്പേരാണ് വീഡിയോക്ക് കമന്റുമായെത്തിയിരിക്കുന്നത്.

അക്കിത്തത്തിന് വിട, മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിച്ചു

0
Spread the love

പാലക്കാട്; മഹാകവി അക്കിത്തം അച്യുതൻ നമ്പൂതിരിക്ക് ഔദ്യോഗിക ബഹുമതികളോടെ നാട് വിടചൊല്ലി. പാലക്കാട്ടെ കുമരനെല്ലൂർ ഗ്രാമത്തിലെ വീട്ടുവളപ്പിലാണ് അദ്ദേഹത്തിന്റെ സംസ്‌കാരം നടന്നത്. സംസ്‌കാര ചടങ്ങിൽ പങ്കെടുക്കുന്നതിന് ജീവിതത്തിന്റെ നാനാ തുറകളിൽ നിന്നുള്ള നിരവധി പേർ എത്തിച്ചേർന്നു.

നേരത്തെ ആശുപത്രിയിൽ നിന്ന് സാഹിത്യ അക്കാദമിയിൽ എത്തിച്ച മൃതദേഹത്തിൽ സാഹിത്യ, സാംസ്‌കാരിക, രാഷ്ട്രീയ മേഖലയിലെ പ്രമുഖൽ അന്ത്യോപചാരമർപ്പിച്ചു.തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന അക്കിത്തം ഇന്ന് രാവിലെ 8.10 ഓടെയാണ് അന്തരിച്ചത്.

തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ വ്യാഴാഴ്ച രാവിലെ 7.55നായിരുന്നു അക്കിത്തത്തിന്റെ (94) അന്ത്യം. വാർധക്യ സഹജമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. രണ്ട് ദിവസം മുമ്പാണ് ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് അക്കിത്തത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആരോഗ്യ സ്ഥിതിയിൽ ആശങ്ക ഉളളതിനാൽ അദ്ദേഹം തീവ്രപരിചരണ വിഭാഗത്തിൽ തുടരുകയായിരുന്നു.

മഹാകവി അക്കിത്തം അന്തരിച്ചു

0
Spread the love

തൃശൂര്‍: ‍ജ്ഞാനപീഠം ജേതാവ് മഹാകവി അക്കിത്തം അച്യുതൻ നമ്പൂതിരി അന്തരിച്ചു. 94 വയസ്സായിരുന്നു. വ്യാഴാഴ്ച പുലര്‍ച്ചെ 7.55 നായിരുന്നു മരണം. ദേഹാസ്വാസ്യത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തിങ്കളാഴ്ച രാത്രി മുതൽ മൂത്രതടസ്സം കഠിനമാവുകയും തൃശൂര്‍ ഹൈടെക്ക് ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു.
മനുഷ്യസ്നേഹത്തിന്റെ കവിതകളെഴുതിയ അക്കിത്തം ദേശീയപ്രസ്ഥാനത്തിലും യോഗക്ഷേമ സഭയുടെ പ്രവർത്തനങ്ങളിലും സജീവമായി പ്രവർത്തിച്ചിരുന്നു.. കവിത, ചെറുകഥ, നാടകം, വിവർത്തനം, ലേഖനസമാഹാരം എന്നിവയുൾപ്പെടെ അൻപതോളം കൃതികൾ രചിച്ചിട്ടുണ്ട്.

പത്മശ്രീ, കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്, കേരള സാഹിത്യ അക്കാദമി അവാർഡ്, എഴുത്തച്ഛൻ പുരസ്കാരം ഉൾപ്പെടെയുള്ള ബഹുമതികൾ നേടിയിട്ടുണ്ട്. അമേറ്റൂർ അക്കിത്തത്ത് മനയിൽ വാസുദേവൻ നമ്പൂതിരിയുടെയും ചേകൂർ മനയ്ക്കൽ പാർവതി അന്തർജനത്തിന്റെയും മകനായി 1926 മാർച്ച് 18ന് പാലക്കാട് ജില്ലയിലെ കുമരനല്ലൂരിലാണ് അക്കിത്തം ജനിച്ചത്. വേദവും ഇംഗ്ലിഷും കണക്കും തമിഴും പഠിച്ചു. എട്ടുവയസ്സുമുതൽ കവിതയെഴുതി തുടങ്ങിയ അക്കിത്തം, കുട്ടികാലത്തുതന്നെ ചിത്രകലയിലും സംഗീതത്തിലും തല്പരനായിരുന്നു. കോഴിക്കോട് സാമൂതിരി കോളജിൽ ഇന്റർമീഡിയറ്റിനു ചേർന്നെങ്കിലും രോഗം മൂലം പഠനം മുടങ്ങി. പിന്നീട് തൃശൂർ മംഗളോദയം പ്രസിൽനിന്ന് പുറത്തിറങ്ങിയിരുന്ന ‘ഉണ്ണി നമ്പൂതിരി’യുടെ പ്രിന്ററും പബ്ലിഷറുമായി. ഭാര്യ: പരേതയായ ശ്രീദേവി അന്തർജനം. മക്കൾ: പാർവതി, ഇന്ദിര, വാസുദേവൻ, ശ്രീജ, ലീല, നാരായണൻ. പ്രശസ്ത ചിത്രകാരൻ അക്കിത്തം നാരായണൻ സഹോദരനാണ്. ആകാശവാണിയിൽ ഉദ്യോഗസ്ഥനായിരുന്നു. 1985 ൽ വിരമിച്ചു.

മകളുടെ ഓര്‍മയ്ക്കായി മെഡിക്കല്‍ കോളജിലെ ഒരു വാര്‍ഡില്‍ ആവശ്യമായ ഓക്‌സിജന്‍ സൗകര്യമൊരുക്കാന്‍ സുരേഷ് ഗോപി

0
Spread the love

തൃശൂര്‍: മകളുടെ ഓര്‍മയ്ക്കായി സുരേഷ് ഗോപി എംപി മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഒരു വാര്‍ഡില്‍ ആവശ്യമായ ഓക്‌സിജന്‍ നല്‍കുന്നു. മെഡിക്കല്‍ കോളജില്‍ കോവിഡ് രോഗികള്‍ക്ക് പ്രാണവായു നല്‍കുന്ന പ്രാണാ പദ്ധതിയുടെ ഭാഗമായി വാര്‍ഡ് 11ലേക്ക് എല്ലാ വിധ ഓക്‌സിജന്‍ സൗകര്യങ്ങളും എംപിയുടെ നേതൃത്വത്തില്‍ നല്‍കും. എന്നാല്‍ എം പി ഫണ്ട് അടക്കം ഒരു ഫണ്ടും ഉപയോഗിക്കാതെയാണ് ഓക്‌സിജന്‍ സൗകര്യം സുരേഷ് ഗോപി ഒരുക്കുന്നത്.

64 കിടക്കകളില്‍ ആണ് ഈ സംവിധാനം ഏര്‍പ്പെടുത്തുക. 7.6 ലക്ഷം രൂപയാണു ചെലവ്. വാഹനാപകടത്തില്‍ മരിച്ചുപോയ മകള്‍ ലക്ഷ്മിയുടെ ഓര്‍മയില്‍ സുരേഷ് ഗോപി ചെയ്യുന്ന കാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമാണിത്. എല്ലാ കിടക്കയിലേക്കും പൈപ്പു വഴി ഓക്‌സിജന്‍ എത്തിക്കുന്ന സംവിധാനമാണ് പ്രാണ. ഇനി ഒരു കോവിഡ് രോഗി പോലും ഓക്‌സിജന്‍ കിട്ടാതെ മരിക്കരുതെന്ന ആഗ്രഹത്താലാണ് സൗകര്യം ഒരുക്കുന്നതെന്ന് സുരേഷ് ഗോപി പറഞ്ഞു.

സമ്മര്‍ ഇന്‍ ബെത്‌ലഹേമിനു ശേഷം സിബി മലയില്‍ – രഞ്ജിത്ത് ചിത്രം,കൊത്ത്

0
Spread the love

സംവിധായകരായ സിബി മലയിലും രഞ്ജിത്തും നീണ്ട 22 വർഷങ്ങൾക്ക് ശേഷം വീണ്ടും ഒന്നിക്കുന്ന ചിത്രത്തിന്റെ ടൈറ്റിൽ പുറത്ത് വിട്ടു. അടുത്തിടെയാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് തുടങ്ങിയത്. ‘കൊത്ത്’ എന്നാണ് ചിത്രത്തിന് നൽകിയിരിക്കുന്ന പേര്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് ടൈറ്റിൽ പോസ്റ്റർ അണിയറപ്രവർത്തകർ പുറത്ത് വിട്ടു. വേറിട്ട പേര് എന്നാണ് സിനിമാപ്രേമികൾ ഒന്നടങ്കം ടൈറ്റിലിനെ കുറിച്ച്‌ പറയുന്നത്.

മലയാളത്തിലെ എക്കാലത്തെയും സൂപ്പർ ഹിറ്റ് ചിത്രമായ സമ്മർ ഇൻ ബെത്‌ലഹേമിനു ശേഷം സംവിധായകരായ സിബി മലയിലും രഞ്ജിത്തും ഒന്നിക്കുന്ന ചിത്രമാണ് ‘കൊത്ത്’. ആസിഫ് അലിയാണ് ഈ ചിത്രത്തിൽ മുഖ്യവേഷത്തിൽ എത്തുന്നത്. റോഷൻ മാത്യുവാണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചത് വളരെ സവിശേഷതയുള്ള ദിവസത്തിലായിരുന്നു. 10 10 2020 എന്ന അപൂർവസംഖ്യ വരുന്ന ദിവസമായ ഒക്ടോബർ പത്തിനായിരുന്നു ഷൂട്ടിംഗിന് തുടക്കം കുറിച്ചത്

രഞ്ജിത്തും സുഹൃത്ത് പി.എം ശശിധരനും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ഗോൾഡ് കോയിൻ മോഷൻ പിക്ചർ കമ്ബനിയുടെ ബാനറിലാണ് ‘കൊത്ത്’ നിർമിക്കുന്നത്. രഞ്ജിത്ത്, വിജിലേഷ് , സുരേഷ് കൃഷ്ണ, അതുൽ, നിഖില വിമൽ, ശ്രീലക്ഷ്മി എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ. ചിത്രത്തിന് തിരക്കഥയൊരുക്കുന്നത് നവാഗതനായ ഹേമന്ദ് കുമാറാണ്. സിബി മലയിൽ ഇപ്പോൾ തന്റെ ചിത്രത്തിലൂടെ നാടക രംഗത്ത് സജീവമായ ഹേമന്ദിനെ സിനിമയിലേക്ക് എത്തിക്കുകയാണ്. ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത് പ്രശാന്ത് രവീന്ദ്രനാണ്.

കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുന്നത്. ചിത്രത്തിലെ ഗാനങ്ങൾക്ക് സംഗീതം പകരുന്നത് ഹിറ്റ് ഗാനങ്ങളൊരുക്കി ശ്രദ്ധേയനായ സംഗീത സംവിധായകൻ കൈലാസ് മേനോനാണ്. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ അഗ്‌നിവേശ്. പ്രൊജക്റ്റ് ഡിസൈനർ ബാദുഷ, പി ആർ ഒ – ആതിര ദിൽജിത്ത്.

കൊറോണ കാലമല്ലേ, ജീവിച്ചിരിപ്പുണ്ടെന്ന് ഇടയ്ക്ക് ഓര്‍മ്മിപ്പിക്കണ്ടേ, പാര്‍വതിക്കെതിരെ ഗണേഷ് കുമാര്‍

0
Spread the love

താരസംഘടനയായ അമ്മയില്‍ നിന്നും രാജിവെച്ച നടി പാര്‍വതി തിരുവോത്തിനെതിരെ പരോക്ഷമായി വിമര്‍ശിച്ച്‌ നടനും എംഎല്‍എയുമായ കെ ബി ഗണേഷ് കുമാര്‍. രാജിവെക്കാനൊക്കെ എല്ലാവര്‍ക്കും സ്വാതന്ത്ര്യമുണ്ട്. നമ്മളതില്‍ അഭിപ്രായം പറയാനില്ലെന്ന് ഗണേഷ് കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു.

‘കൊറോണ കാലമൊക്കെയല്ലേ വല്ലപ്പോഴുമൊക്കെ നിങ്ങളുടെ മുന്നിലിങ്ങനെ പ്രത്യക്ഷപ്പെട്ടില്ലെങ്കില്‍ ജീവിച്ചിരിപ്പില്ലെന്ന് ആളുകള്‍ കരുതിയാല്‍ മോശമല്ലേ? ഇന്ത്യ മഹാരാജ്യത്ത് ആര്‍ക്കും എന്തും പറയാം. അവരുടെ മനസ്സില്‍ തോന്നുന്നത് പ്രകടിപ്പിക്കാം. എല്ലാവര്‍ക്കും അതിനുള്ള അവകാശമുണ്ട്. അതൊന്നും ചോദ്യംചെയ്യാന്‍ നമുക്ക് അധികാരമില്ല. എല്ലാരും പറയട്ടെ’- നടി പാര്‍വതി അമ്മയില്‍ നിന്ന് രാജിവച്ചതിനെക്കുറിച്ചുള്ള ചോദ്യത്തിന് ഇതായിരുന്നു ഗണേഷ് കുമാറിന്റെ മറുപടി.

അമ്മ ഭാരവാഹി ഇടവേള ബാബു നടി ഭാവനയെ കുറിച്ച്‌ നടത്തിയ പരാമര്‍ശത്തില്‍ പ്രതിഷേധിച്ചാണ് പാര്‍വതി അമ്മയില്‍ നിന്ന് രാജി വെച്ചത്

പാർവതി പറഞ്ഞത് ശരി,ഇടവേള ബാബുവിന്റെ രാജി പണ്ടേ ആവശ്യപ്പെട്ടത്- ഷമ്മി തിലകൻ

0
Spread the love

താരസംഘടന അമ്മയുടെ ജനറൽ സെക്രട്ടറി ഇടവേള ബാബുവിന്റെ പരാമർശങ്ങൾക്കെതിരെ നടി പാർവതി പറഞ്ഞ കാര്യങ്ങൾ ശരിയാണെന്നും പക്ഷേ രാജിവെക്കേണ്ടത് അവരല്ലെന്നും നടൻ ഷമ്മി തിലകൻ. പാർവതി നല്ലൊരു നടിയാണ്. നല്ല വ്യക്തിത്വമുള്ള പെൺകുട്ടി. അവർ പുറത്തുപോകേണ്ട കാര്യമില്ല. അവർ പറഞ്ഞതുപോലെ അയാൾ തന്നെയാണ് പുറത്തുപോകേണ്ടത്. പാർവതി ചെയ്തത് അവരുടെ ശരിയാണ്. അത് ശരിയാണെന്ന് അവർക്ക് ഉത്തമ ബോധ്യമുള്ളതുകൊണ്ടാണ് അവരത് ചെയ്തതെന്നും ഷമ്മി തിലകൻ പറയുന്നു.

പുറത്തുപോകേണ്ടത് ഇടവേള ബാബു ആണെന്നുള്ളതിൽ ഒരു സംശയവുമില്ല കൂടെ ഇന്നസെന്റും പുറത്തുപോകേണ്ടതാണ്. അദ്ദേഹം സംഘടനയുടെ പ്രസിഡന്റ് അല്ലാത്തതുകൊണ്ടാണ് ഞാനത് പറയാത്തത്.സംഘടനയ്ക്ക് രേഖാമൂലം പരാതിയൊന്നും ലഭിച്ചിട്ടില്ല എന്ന് ഇടവേള ബാബു ആ അഭിമുഖത്തിൽ പറയുന്നത് കണ്ടു. രേഖാ മൂലം കിട്ടിയ പരാതികൾക്കൊക്കെ അവർ എന്ത് നടപടിയാണ് എടുത്തത് എന്നൊരു ചോദ്യം അവിടെ അവശേഷിക്കുന്നുണ്ട്. സംഘടനാ പ്രസിഡന്റ് മോഹൻലാൽ എന്നെ ഏൽപിച്ചതിന്റെ അടിസ്ഥാനത്തിൽ ഞാൻ അമ്മ അസോസിയേഷന്റെ രേഖകളും കാര്യങ്ങളുമെല്ലാം നോക്കിയൊരു ഓഡിറ്റിങ് നടത്തി. ഒരു റിസർച്ച്‌ പോലെ ഞാൻ നടത്തിയ ഓഡിറ്റിൽ നിന്നും എനിക്ക് കിട്ടിയ വിവരങ്ങൾ കാണിച്ച്‌ മോഹൻലാലിന് ഞാനൊരു കത്ത് കൊടുത്തിട്ടുണ്ടെന്നും ഷമ്മി കൂട്ടിച്ചേർത്തു

വിഷം കലരാത്ത ഭക്ഷണമെത്തിക്കാന്‍ ശ്രീനിവാസന്റെ ‘ശ്രീനി ഫാംസ്’

0
Spread the love

ജൈവകൃഷിയെ പ്രോത്സാഹിപ്പിക്കാനും വിഷം കലരാത്ത ഭക്ഷണം ആവശ്യക്കാരിലേക്കെത്തിക്കാനും പുതിയ സംരംഭവുമായി നടന്‍ ശ്രീനിവാസന്‍. ‘ശ്രീനി ഫാംസ്’ എന്ന പേരില്‍ പുത്തന്‍ സംരഭവുമായി എത്തിയിരിക്കുകയാണ് താരം. വിഷം കലരാത്ത ഭക്ഷണം ആവശ്യകാരില്‍ എത്തിക്കുക എന്നതിനൊപ്പം ജൈവകൃഷിരീതി പ്രോത്സാഹിപ്പിക്കുന്നതിന് ആവശ്യമായ പിന്തുണ ശക്തമാക്കുക എന്നതുമാണ് തന്റെ പുതിയ ലക്ഷ്യമെന്ന് ശ്രീനിവാസന്‍ പറയുന്നു.

നെല്ലിന്റെയും ജൈവ പച്ചക്കറികളുടെയും ഉത്പാദനമായിരിക്കും ആദ്യഘട്ടത്തില്‍ ആരംഭിക്കുക. എറണാകുളത്ത് തന്റെ വീടിനോട് ചേര്‍ന്ന് നടന് ജൈവ കൃഷിയും വിപണന കേന്ദ്രവുമുണ്ട്. മാത്രമല്ല, നിലവില്‍ കൃഷി നടക്കുന്ന വയനാട്ടിലും, ഇടുക്കിയിലും, തൃശ്ശൂരും, എറണാകുളത്തും കൃഷി കൂടുതല്‍ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ദിവസവും രണ്ടു മുട്ട കഴിച്ചാൽ? ഗുണങ്ങൾ ഇങ്ങനെയാണ്

0
Spread the love

മിതമായ അളവിൽ മുട്ട കഴിക്കുന്നത് ആരോഗ്യകരമാണ് എന്നാണ് വിദഗ്ധർ പറയുന്നത്. ദിവസവും രണ്ടു മുട്ട വീതം കഴിച്ചാൽ ലഭിക്കുന്ന ഗുണങ്ങളെക്കുറിച്ചറിയാം.ഒരു മുട്ടയിൽ ഏതാണ്ട് 186 മില്ലി ഗ്രാം ഡയറ്ററി കൊളസ്ട്രോൾ ഉണ്ട്. എഴുപതുശതമാനം പേരിലും മുട്ട കൊളസ്ട്രോൾ കൂട്ടില്ല. ബാക്കിയുള്ള 30 ശതമാനത്തിന് എൽഡിഎൽ കൊളസ്ട്രോളിന്റെ അളവ് അല്പം കൂടാം. മറ്റൊരു ഗുണം, മുട്ട കഴിക്കുന്നത് നല്ല കൊളസ്ട്രോൾ അഥവാ എച്ച്ഡിഎൽ കൊളസ്ട്രോളിന്റെ അളവ് കൂട്ടും എന്നതാണ്. മതിയായ അളവിൽ എച്ച്ഡിഎൽ ഉള്ളവരിൽ ഹൃദ്രോഗ സാധ്യത കുറവായിരിക്കും. ഒരു പഠനമനുസരിച്ച് ആറാഴ്ചക്കാലം ദിവസം രണ്ടു മുട്ട വീതം കഴിക്കുന്നത് എച്ച്ഡിഎല്‍– ന്റെ അളവ് 10 ശതമാനം കൂട്ടും.

ബി വൈറ്റമിനുകളായ ജീവകം ബി12, ബി5, ബയോട്ടിൻ, റൈബോഫ്ലേവിൻ, തയാമിൻ, സെലനിയം എന്നിവയാൽ സമ്പുഷ്ടമാണ് മുട്ട. ഈ വൈറ്റമിനുകളെല്ലാം ചർമത്തിനും തലമുടിക്കും നഖങ്ങൾക്കും നല്ലതാണ്. ചർമത്തിന്റെ ഇലാസ്റ്റിസിറ്റി മെച്ചപ്പെടുത്താനും ഫ്രീ റാഡിക്കലുകളോട് പൊരുതാനും ഇവ സഹായിക്കുന്നു.

ല്യൂട്ടീൻ, സീസാന്തിൻ എന്നീ ആന്റി ഓക്സിഡന്റുകൾ മുട്ടയിലുണ്ട്. ഇവ കണ്ണിന്റെ മാക്യുലാർ റീജിയണിലും ഉണ്ട്. മുട്ടയിലുള്ള ല്യൂട്ടീൻ, സീസാന്തിൻ, ഒമേഗ 3 ഇവ കണ്ണിന്റെ ആരോഗ്യത്തിന് നല്ലതാണെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. റെറ്റിനയ്ക്ക് നാശം ഉണ്ടാകാതെ സംരക്ഷിക്കാൻ കണ്ണിന്റെ ആരോഗ്യം നിലനിർത്താൻ ഈ രണ്ട് ആന്റി ഓക്സിഡന്റുകൾ സഹായിക്കുന്നു.കോർണൽ യൂണിവേഴ്സിറ്റി നടത്തിയ ഒരു പഠനമനുസരിച്ച് ഗർഭകാലത്ത് കോളിൻ അടങ്ങിയ ഭക്ഷണം കഴിക്കുന്നത് ശിശുക്കളിൽ തലച്ചോറിന്റെ പ്രവർത്തനം മെച്ചപ്പെടുത്തുന്നു.

കണ്ണീരിന്റെ വില; സജനയ്ക്ക് പിന്തുണയുമായി നടന്‍ ജയസൂര്യ; ബിരിയാണിക്കട തുടങ്ങാന്‍ സാമ്പത്തിക സഹായം നല്‍കും

0
Spread the love

കൊച്ചി: ട്രാന്‍സ്‌ജെന്‍ഡര്‍ സജനയ്ക്ക് പിന്തുണ അറിയിച്ച്‌ നടന്‍ ജയസൂര്യ. സജനയ്ക്ക് ബിരിയാണിക്കട തുടങ്ങാന്‍ സാമ്പത്തിക സഹായം നല്‍കുമെന്ന് ജയസൂര്യ അറിയിച്ചു. വഴിയോരത്ത് ബിരിയാണി കച്ചവടം നടത്തുന്ന സജനയ്ക്ക് നേരെ സാമൂഹ്യ വിരുദ്ധര്‍ ആക്രമം നടത്തിയെന്ന വാര്‍ത്ത പുറത്തു വന്നതചിന് പിന്നാലെയാണ് സഹായവുമായി ജയസൂര്യ രംഗത്തെത്തിയത്.

ഫേസ്ബുക്ക് ലൈവിലൂടെയായിരുന്നു സംഭവം പുറത്തറിഞ്ഞത്. ബിരിയാണി വില്‍പ്പന നടത്തി ഉപജീവനം നടത്തുന്ന വ്യക്തിയാണ് സജന. എന്നാല്‍ ചിലര്‍ തങ്ങളെ കച്ചവടം നടത്താന്‍ സമ്മതിക്കുന്നില്ലെന്നാണ് സജന ആരോപിച്ചിരുന്നത്. ചിലര്‍ കച്ചവട സ്ഥലത്തെത്തി ജോലി തടസപ്പെടുത്തുകയും അധിക്ഷേപിക്കുകയും ചെയ്യുന്നതിനാല്‍ കച്ചവടം നടത്താന്‍ കഴിയുന്നില്ലെന്നും സജന പറഞ്ഞു.

ഇത് സംബന്ധിച്ച്‌ പൊലീസില്‍ പരാതി നല്‍കിയെങ്കിലും അവരില്‍ നിന്നും സഹായമൊന്നും ലഭിച്ചില്ലെന്നും സജന സാമൂഹ്യ മാദ്ധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത ലൈവ് വീഡിയോയിലൂടെ പുറം ലോകത്തെ അറിയിച്ചു. വില്‍പ്പനയ്ക്കായി തയ്യാറാക്കിയ ബിരിയാണിപ്പൊതികള്‍ വിറ്റഴിക്കാനാകാതെ തിരിച്ചു കൊണ്ടു പോകേണ്ടി വന്ന തന്റെ ദുരവസ്ഥയെ കുറിച്ചും സജന വീഡിയോയില്‍ വ്യക്തമാക്കിയിരുന്നു. നിരവധി പേരാണ് സമൂഹത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും സജനയ്ക്ക് പിന്തുണ അറിയിച്ച്‌ എത്തിയിരിക്കുന്നത്.

118,800FansLike
97,086FollowersFollow
82,645FollowersFollow
89,036SubscribersSubscribe

Latest posts