Home Blog Page 1311

മിയ ഇനി അശ്വിന് സ്വന്തം

0
Spread the love

കൊച്ചി: നടി മിയ ജോർജും ബിസിനെസ്സുകാരനായ അശ്വിൻ ഫിലിപ്പും വിവാഹിതരായി. എറണാകുളം സെന്റ് മേരീസ് ബസലിക്കയിൽ വച്ചായിരുന്നു വിവാഹം. ലോക്ക്ഡൗൺ നാളുകളിലായിരുന്നു ഇവരുടെ വിവാഹ നിശ്ചയവും മനസമ്മതവും നടന്നത്.വളരെ അടുത്ത ബന്ധുക്കൾ മാത്രം പങ്കെടുത്ത ചടങ്ങിലായിരുന്നു വിവാഹം.

കൊവിഡ് മാനദണ്ഡങ്ങളെല്ലാം പാലിച്ച് കൊണ്ടായിരുന്നു വിവാഹം നടത്തിയത്. ഇരുവരും പള്ളിയിലേക്ക് മാസ്കും വെച്ചാണ് കയറി വന്നത്. ഓഫ് വൈറ്റ് നിറമുള്ള ഗൗൺ ആയിരുന്നു മിയയുടെ വിവാഹ വസ്ത്രം. കൈയിൽ ബോക്കയുമായിട്ടാണ് മിയ എത്തിയത്. വിവാഹവസ്ത്രത്തിനൊപ്പം വളരെ ചുരുക്കം ആക്‌സസറീസ് മാത്രമേ ഉണ്ടായിരുന്നുള്ളു.കോട്ടും സ്യൂട്ടുമായിരുന്നു അഷ്‌വിന്റെ വേഷം. വധു വരന്മാരുടെ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരുന്നു വിവാഹത്തിന്റെ ചടങ്ങുകളിൽ പങ്കെടുത്തിരുന്നത്. ക്രിസ്ത്യൻ ആചാരപ്രകാരം എറണാകുളം സെന്റ് മേരീസ് ബസലിക്കയിൽ വച്ച് ലളിതമായിട്ടായിരുന്നു വിവാഹം.

എറണാകുളം സ്വദേശിയും വ്യവസായിയുമായ ആഷ്‍വിൻ ഫിലിപ്പ് ആണ് മിയയുടെ വരൻ. മെയ് 30നായിരുന്നു ഇവരുടെ വിവാഹനിശ്ചയം. പാലാ സെൻറ് തോമസ് കത്തീഡ്രലിൽ വച്ച് കഴിഞ്ഞ മാസാവസാനം മനസമ്മതവും നടന്നിരുന്നു. മനസമ്മത ചടങ്ങിലും അടുത്ത ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും മാത്രമായിരുന്നു ക്ഷണം.

വീട്ടുകാർ ആലോചിച്ചുറപ്പിച്ച വിവാഹമാണ് മിയയുടേത്. എറണാകുളം ആലംപറമ്പിൽ ഫിലിപ്പിന്റെയും രേണുവിന്റെയും മകനാണ് . പാലാ തുരുത്തിപ്പള്ളിൽ ജോർജിന്റെയും മിനിയുടെയും മകളാണ് മിയ.കഴിഞ്ഞ ദിവസം ഇൻസ്റ്റാഗ്രാമിൽ പ്രചരിച്ച മിയയുടെ ബ്രൈഡൽ ഷവർ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.പൃഥ്വിരാജ് നായകനായ ഡ്രൈവിംഗ് ലൈസൻസ് ആണ് മിയയുടെ ഏറ്റവും ഒടുവിൽ റിലീസായ സിനിമ

ഇതുവരെ പ്രണയിച്ചിട്ടില്ല-പ്രിയ വാര്യർ

0
Spread the love

നിമിഷ നേരം കൊണ്ട് ലോകം മുഴുവൻ ആരാധകരെ സൃഷ്ടിച്ച ഏക താരമാണ് പ്രിയ പ്രകാശ് വാര്യർ.ഒരു അഡാറ് ലവ് എന്ന സിനിമയിലെ കണ്ണിറുക്കി കാണിക്കുന്ന രംഗമായിരുന്നു പ്രിയയ്ക്ക് ആരാധകരെ സമ്മാനിച്ചത്.പാട്ട് ഹിറ്റായതോടെ പ്രിയയുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ ഫോളോവേഴ്‌സിന്റെ എണ്ണം വർദ്ധിച്ചു.ലോകത്തുള്ള പല പ്രമുഖരെയും കടത്തിവെട്ടിയ റെക്കോർഡായിരുന്നു അത്.ഇപ്പോൾ ബോളിവുഡിലടക്കം അഭിനയിച്ച് തിളങ്ങി നിൽക്കുകയായിരുന്നു.അതോടൊപ്പം തന്നെ നടിയെ ചുറ്റിപ്പറ്റിക്കൊണ്ടുള്ള ട്രോളുകളും സോഷ്യൽ മീഡിയയിൽ വൈറലാണ്.

ഇരുപത്തിയൊന്നാം ജന്മദിനം ആഘോഷിക്കുന്ന പ്രിയ തന്റെ വിശേഷങ്ങൾ ആരാധകരുമായി പങ്കുവെക്കുകയാണ്.രക്ഷാകർത്തകൾ മോഡലിംഗിലും അഭിനയത്തിലും പാട്ടിലുമെല്ലാം നല്ല പിന്തുണ നൽകുന്നുമുണ്ട്.ഇന്നത്തെ കാലത്ത് അർഹമായ പ്രാതിനിധ്യം സിനിമയിൽ നായികമാർക്കും കിട്ടുന്നുണ്ടെന്നാണ് തോന്നുന്നത്.തങ്ങളുടെ കഴിവുകൾ തീർച്ചയായും കഠിനാദ്ധ്വാനത്തിലൂടെ നായികമാർക്കും തെളിയിക്കാൻ കഴിയും.ഇക്കാര്യത്തിൽ എനിക്ക് നല്ല ആത്മവിശ്വാസമുണ്ട്.പുരുഷൻ,സ്ത്രീ,എന്നുള്ള വിവേചനം ആവശ്യമില്ലെന്നാണ് എനിക്ക് തോന്നുന്നത് എന്നും താരം പറയുന്നു.

ഇപ്പോൾ ഓർമ്മ വരുന്നത് പൗലോ കൊയ്‌ലോയുടെ ആൽകെമിസ്റ്റ് എന്ന നോവലാണ്.നമുക്ക് ഒരു സ്വപ്‌നമുണ്ടെങ്കിൽ അതിന്റെ പൂർത്തികരണത്തിന് വേണ്ടി ആത്മാർഥമായി പരിശ്രമിച്ചാൽ എന്നെങ്കിലും അത് സാക്ഷാത്കരിക്കപ്പെടും. എന്നാൽ ഈ വരി എന്റെ സ്വപ്‌നങ്ങളുടെ പൂർത്തീകരണത്തിന്റെ തുടക്കമായിട്ടാണിതിനെ കാണുന്നത്.കഠിനാദ്ധ്വാനത്തിലൂടെ ലക്ഷ്യപ്രാപ്തി കൈവരിക്കാനാകുമെന്ന് ഉറച്ച്‌ വിശ്വസിക്കുന്നു.അതിന് എല്ലാവരുടെയും പിന്തുണയും ആശംസകളും പ്രാർഥനകളും ഉണ്ടാകണം.അനൂപ് മേനോനൊപ്പമുള്ള നാൽപതുകാരന്റെ ഇരുപതുകാരി എന്ന ചിത്രത്തിലാണ് പ്രിയ ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത്.

നീ നല്ലവൾ ആണെന്ന് വിചാരിച്ചു,കഷ്ടം, അനശ്വരക്കെതിരെ സൈബർ ആക്രമണം

0
Spread the love

മലയാളികളുടെ പ്രിയ താരം അനശ്വര രാജന് ഇന്ന് ജന്മദിനം.ഉദാഹരണം സുജാത,തണ്ണീർമത്തൻ ദിനങ്ങൾ,ആദ്യരാത്രി തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയയായ താരമാണ് അനശ്വര.ഇപ്പോളിതാ അനശ്വരക്ക് ആരാധകരിൽ നിന്ന് ഏൽക്കേണ്ടി വന്നത് കടുത്ത സൈബർ ആക്രമണങ്ങളാണ്.ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത തന്റെ ഏറ്റവും പുതിയ ചിത്രത്തിനു നേരെയാണ് ഒരു വിഭാഗം സൈബർ ആക്രമണവുമായി എത്തിയിരിക്കുന്നത്.

മോഡേൺ ലുക്കിലുള്ള ഒരു ഫോട്ടോഷൂട്ട് ചിത്രം താരം പങ്കുവച്ചതാണ് ചിലരെ അസ്വസ്ഥരാക്കിയിരിക്കുന്നത്.അശ്ലീല കമന്റുകളും സദാചാര ആക്രണവും തുടരുമ്പോഴും അനശ്വരയ്ക്ക പിന്തുണയുമായി നിരവധി പേരാണ് കമന്റുകളുമായി എത്തുന്നത്.ഇത്തരത്തിൽ ബേബി നയൻ‌താര, സാനിയ ഇയ്യപ്പൻ തുടങ്ങിയവരും വിമർശനത്തിന് ഇരയായിട്ടുണ്ട്.

കഴിഞ്ഞ ദിവസസമാണ് താരം പതിനെട്ടാം ജന്മദിനം ആഘോഷിച്ചത്.നിരവധി ചിത്രങ്ങളാണ് അനശ്വരയുടേതായി പുറത്തിറങ്ങാനുള്ളത്.അനശ്വരയുടെ ആദ്യ തമിഴ് ചിത്രമാണ് രാംഗി.തൃഷ നായികയാവുന്ന ചിത്രം ശരവണനാണ് സംവിധാനം ചെയ്യുന്നത്.കിടിലൻ ആക്ഷൻ രംഗങ്ങളും തൃഷ ചിത്രത്തിൽ അവതരിപ്പിക്കുന്നുണ്ട്.ഉണ്ണി ആറിന്റെ കഥയെ ആസ്പദമാക്കി കാവ്യ പ്രകാശ് ഒരുക്കുന്ന ചിത്രമാണ് വാങ്ക്.ജോജു ജോർജ് കേന്ദ്ര കഥാപാത്രമാകുന്ന ചിത്രമാണ് അവിയൽ.ഷാനിൽ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

അങ്ങനെയുള്ള നേതാവിനെയാണ് ഞാന്‍ കാണാന്‍ ആഗ്രഹിക്കുന്നത്, സുരേഷ് ഗോപിയെ കുറിച്ച് മേജര്‍ രവി

0
Spread the love

ലയാളികളുടെ പ്രിയപ്പെട്ട നടനാണ് സുരേഷ് ഗോപി.രാഷ്ട്രീയ പ്രവേശനത്തിന് ശേഷം അദ്ദേഹത്തെ പരിഹസിച്ചും വിമര്‍ശിച്ചും പലരും രംഗത്ത് എത്തിയിരുന്നു.എന്നാല്‍ തന്നെ കൊണ്ട് ആവും വിധം എല്ലാം അദ്ദേഹം ചെയ്യുന്നുമുണ്ട്.ഇപ്പോള്‍ സുരേഷ് ഗോപിയെ കുറിച്ച് സംവിധായകന്‍ മേജര്‍ രവി പറഞ്ഞ വാക്കുകളാണ് വൈറല്‍ ആകുന്നത്.സുരേഷ് ഗോപി എം പിയെ പോലൊരു നേതാവിനെ കാണാനാണ് താന്‍ ആഗ്രഹിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.സുരേഷ് ചെയ്യുന്ന മനുഷ്യത്വപരമായ കര്‍മ്മങ്ങള്‍ ഇവിടെ തിരഞ്ഞെടുക്കപ്പെട്ട ഒരു എം പിയും ചെയ്യുന്നില്ലെന്നും,സ്വന്തം കാശു മുടക്കി സുരേഷ് ഗോപി ചെയ്യാറുള്ള പല കാര്യങ്ങളും തനിക്ക് നേരിട്ട് അറിയാവുന്നതാണെന്നും ഒരു മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തില്‍ മേജര്‍ രവി വ്യക്തമാക്കി.

സുരേഷ് ഗോപിയെ കുറിച്ചിട്ട് ട്രോളുകള്‍ ഇറക്കുന്നത് കാണാം.ഒരു വിവരവും വിദ്യാഭ്യാസവും ഇല്ലാത്ത ചിലവന്മാര്‍ ഇരുന്ന് പറയുന്നതാണത്.ആ മനുഷ്യന്‍ ചെയ്യുന്ന മനുഷ്യത്വപരമായ കര്‍മ്മങ്ങള്‍ ഇവിടെ തിരഞ്ഞെടുക്കപ്പെട്ട ഒരു എം പിയും ചെയ്യുന്നില്ല.അവര്‍ ചെയ്യാത്തത് സ്വന്തം കാശു മുടക്കിയാണ് അദ്ദേഹം ചെയ്യുന്നത്.എനിക്കിത്ര വേണമെന്ന് ബാര്‍ഗയിന്‍ ചെയ്യും,അഭിനയിക്കാന്‍ പോയാല്‍.ആ ഇത്ര വാങ്ങുന്നത് അപ്പുറത്തു കൊണ്ടുപോയി കൊടുക്കുന്നത് കണ്ടിട്ടുള്ള ആളാണ് ഞാന്‍.സുരേഷിനോട് ഞാന്‍ പലപ്പോഴും ചോദിച്ചിട്ടുണ്ട് എന്താ ഇതൊക്കെ പറയാത്തതെന്ന്.ഇതൊക്കെ പറയാനുള്ളതാണോ ചേട്ടാ.അതൊക്കെ അങ്ങ് പൊയ്‌ക്കൊണ്ടിരിക്കും എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.അങ്ങനെയുള്ള നേതാവിനെയാണ് ഈ പട്ടാളക്കാരന് കാണാന്‍ ആഗ്രഹിക്കുന്നത്.

ഷൂട്ടിങ്ങിന്റെ ഇടവേകളില്‍ നിലത്ത് ഷീറ്റ് വിരിച്ചിട്ട് അതിലാണ് വിശ്രമിക്കുന്നത്, ശ്രീലത നമ്പൂതിരി

0
Spread the love

പ്രശസ്തയായ ഒരു ചലച്ചിത്ര, ടി.വി അഭിനേത്രിയും ഗായികയുമാണ് ശ്രീലത എന്ന ശ്രീലത നമ്പൂതിരി. ഇരുനൂറോളം ചിത്രങ്ങളില്‍ ഇവര്‍ അഭിനയിച്ചിട്ടുണ്ട്.60-കളില്‍ നിരവധി ഗാനങ്ങള്‍ ഇവര്‍ പാടിയിട്ടുണ്ട്. വളരെക്കാലം ചലച്ചിത്ര രംഗത്തു നിന്ന് വിട്ട് നിന്ന ഇവര്‍ അടുത്ത കാലത്തായി വീണ്ടും സിനിമയില്‍ സജീവമാണ്.ഇപ്പോളിതാ കാരവന്‍ ഇല്ലാത്ത കാലത്ത് സെറ്റില്‍ നിലത്തിരുന്നു വിശ്രമിച്ച ഒരു സൂപ്പര്‍ താരം നമുക്ക് ഉണ്ടായിരുന്നുവെന്നും അത് പ്രേംനസീറാണെന്നും തുറന്ന് പറയുകയാണ് ശ്രീലത നമ്പൂതിരി.

മറ്റാര്‍ക്കും അറിയാത്ത ഒരു പ്രേംനസീറിനെ ഞങ്ങള്‍ക്കറിയാം. അത് ഗായകനായ പ്രേംനസീറിനെയാണ്. കരവാന്‍ ഇല്ലാത്ത കാലമാണല്ലോ. ഷൂട്ടിങ്ങിന്റെ ഇടവേകളില്‍ നിലത്ത് ഷീറ്റ് വിരിച്ചിട്ട് അതിലാണ് വിശ്രമിക്കുന്നത്. പാട്ട് പാടാനും കേള്‍ക്കാനും അദ്ദേഹത്തിന് ഇഷ്ടമായിരുന്നു.


പ്രത്യേകിച്ച്‌ ശാസ്ത്രീയ സംഗീതം പാടി കേള്‍ക്കാന്‍. ആ സമയം എന്ത് കയ്യില്‍ കിട്ടിയാലും അതില്‍ നന്നായി താളമിടും. കലമോ കുടമോ മരകഷണമോ എന്തായാലും മതി. നേരത്തെ ഷൂട്ടിംഗ് കഴിയുന്ന ചില ദിവസങ്ങളില്‍ മറ്റു തിരക്കുകള്‍ ഇല്ലെങ്കില്‍ കച്ചേരിക്കായി ഞങ്ങളോടൊപ്പം കൂടും. അദ്ദേഹം എപ്പോഴും പാടുന്ന പാട്ടായിരുന്നു പാടാത്ത വീണയും പാടും. പ്രേമത്തിന്‍ ഗന്ധര്‍വ വിരല്‍ തൊട്ടാലെന്നു ശ്രീലത പറഞ്ഞു

വടിവേല്‍ ബാലാജിയുടെ മക്കളെ ശിവകാര്‍ത്തികേയന്‍ പഠിപ്പിക്കും; കുടുംബത്തിന് സഹായവുമായി കൂടുതല്‍ താരങ്ങള്‍

0
Spread the love

ടിവേല്‍ ബാലാജിയുടെ മക്കളുടെ പഠന ചെലവ് ഏറ്റെടുത്തു നടന്‍ ശിവകാര്‍ത്തികേയന്‍. ഇന്നലെയാണ് 45 വയസുകാരനായ ഹാസ്യതാരം ഹൃദയസ്തംഭനത്തെതുടര്‍ന്നുണ്ടായ ആരോഗ്യപ്രശ്‌നങ്ങളാല്‍ മരണപ്പെട്ടത്.

വടിവേല്‍ ബാലാജിയുടെ കുടുംബവുമായി അടുത്ത ബന്ധമുള്ള സംവിധായകന്‍ തോംസണിനെ വിളിച്ചാണ് മക്കളുടെ പഠന ചിലവ് ഏറ്റെടുക്കുന്ന കാര്യം അറിയിച്ചത് എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. രണ്ട് മക്കളാണ് ബാലാജിക്ക്. പ്രമുഖ റിയാലിറ്റി ഷോയായ അദ് ഇത് യേദിലൂടെയാണ് ബാലാജി ശ്രദ്ധേയനാകുന്നത്. ഈ ഷോയിലെ അവതാരകനായിരുന്നു ശിവകാര്‍ത്തികേയന്‍. അന്നു മുതല്‍ ഇരുവരും തമ്മില്‍ അടുത്ത ബന്ധമാണുള്ളത്.

നേരത്തെ സിനിമാതാരങ്ങളായ വിജയ് സേതുപതി, റോബോ ശങ്കര്‍, ദിവ്യദര്‍ശിനി തുടങ്ങിയവര്‍ വടിവേല്‍ ബാലാജിയുടെ വീട്ടിലെത്തി ആദരാഞ്ജലികള്‍ അര്‍പ്പിച്ചിരുന്നു. കൂടാതെ കുടുംബത്തിന് സാമ്ബത്തിക സഹായവും വാഗ്ദാനം ചെയ്തിട്ടുണ്ട്. ഹൃദയസ്തംഭനത്തെ തുടര്‍ന്നാണ് രണ്ടാഴ്ച മുന്‍പ് ബാലാജിയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. തുടര്‍ന്ന് തളര്‍ന്ന് കിടപ്പിലായ ബാലാജി 15 ദിവസം ചികിത്സിച്ചു. ആശുപത്രി ചിലവ് താങ്ങാന്‍ സാധിക്കാതെയായതോടെ അദ്ദേഹത്തെ വിവിധ ആശുപത്രികളിലേക്ക് മാറ്റി. അവസാനം സര്‍ക്കാര്‍ ആശുപത്രിയില്‍ വച്ചാണ് മരണമടഞ്ഞത്. ഹാസ്യ കഥാപാത്രങ്ങളിലൂടെയാണ് ബാലാജി ശ്രദ്ധേയനാവുന്നത്. നടന്‍ വടിവേലുവിനെ അനുകരിച്ചും കയ്യടി നേടാറുണ്ട്.

അരികിലില്ലാത്ത അച്ഛന് നന്ദി,നേരിടലാണ് ജീവിതമെന്ന് മനസിലാക്കി തന്നതിന്-​ഗോപി നാഥ് മുതുകാട്

0
Spread the love

ലോക ആത്മഹത്യാ പ്രതിരോധ ദിനത്തിൽ ​ഗോവിനാഥ് മുതുകാട് സോഷ്യൽ മീഡിയയിൽ കുറിച്ച സന്ദേശം വൈറലാകുന്നു.അരികിലില്ലാത്ത അച്ഛന് നന്ദി നേരിടലാണ് ജീവിതമെന്ന് മനസ്സിലാക്കിത്തന്നതിന് നന്ദിയെന്നാണ് മുതുകാട് പറയുന്നത്. പണ്ട് മാജിക് ട്രൂപ്പിനായി വൻതുക കടമെടുത്ത് വാങ്ങിയ വണ്ടിയുടെ ലോൺ തിരിച്ചടക്കാൻ സാധിക്കാതെ വന്നപ്പോൾ ആത്മഹത്യയെ കുറിച്ച്‌ ചിന്തിച്ചതും എന്നാൽ ആ സാഹചര്യത്തിൽ അച്ഛൻ ഉപദേശിച്ചതും മുതുകാട് കുറിച്ചു. അതിജീവനമാണ് ജീവിതത്തിന്റെ സൗന്ദര്യമെന്ന് മുതുകാട് പറയുന്നു.

കുറിപ്പിങ്ങനെ, ഇന്ന് ലോക ആത്മഹത്യ പ്രതിരോധ ദിനം.കെഎൽഎം 3037 പണ്ട് മാജിക് ട്രൂപ്പിന് വേണ്ടി വൻ തുക കടമെടുത്ത് വാങ്ങിയ പഴയ വണ്ടി. (കൂടെയുള്ളത് മാമ എന്ന് ഞങ്ങൾ സ്‌നേഹപൂർവ്വം വിളിക്കുന്ന ഡ്രൈവർ നാരായണൻ) ഈ വണ്ടി ഒരു കാലത്തെ എന്റെ എടുത്തുചാട്ടവും മണ്ടത്തരവുമായിരുന്നു. മാജിക് ഷോയ്ക്ക് ബുക്കിംഗ് കിട്ടാതെയായപ്പോൾ, അടവ് തിരിച്ചടക്കാനാവാതെ വന്നപ്പോൾ, പലിശയും പലിശയുടെ പലിശയും കുമിഞ്ഞു കൂടിയപ്പോൾ എന്നെ ആത്മഹത്യയുടെ അരികിലെത്തിച്ച വാഹനം. അടുത്ത നാളിൽ അച്ഛൻ എന്റെ കൈയിൽ പണം വച്ചുതന്നതിനു ശേഷം പറഞ്ഞൊരു വാചകമുണ്ട്.

‘നീ ഇവിടെ ജീവിതം അവസാനിപ്പിച്ചാൽ നിനക്ക് സുന്ദരമായ നിന്റെ ജീവിതം നഷ്ടപ്പെടും. ഞങ്ങൾക്ക് നിന്നെയും നഷ്ടപ്പെടും. പക്ഷെ ലോകത്തിന് ഒന്നും നഷ്ടപ്പെടാനില്ല. അത് ഇതേപോലെ മുന്നോട്ടുപോകും. എന്നാൽ ഇത്തരം പ്രശ്‌നങ്ങളെ തോൽപ്പിച്ച്‌ നീ ജീവിക്കാൻ പഠിച്ചാൽ അത് നിന്നെ ഏതു പ്രശ്‌നങ്ങളെയും നേരിടാൻ പഠിപ്പിക്കും.’ അരികിലില്ലാത്ത അച്ഛന് നന്ദി. അന്ന് മനസ്സിലാക്കിയതാണ്. ആത്മഹത്യ ഒന്നിനും പരിഹാരമല്ല എന്നും നേരിടലാണ് ജീവിതമെന്നും. തോൽക്കരുത് ഏതു പ്രതിസന്ധികളിലും… അതിജീവനമാണ് ജീവിതത്തിന്റെ സൗന്ദര്യം.

നിര്‍ധരായ കുടുംബങ്ങള്‍ക്ക് വീട് വച്ചു നല്‍കാനുള്ള പദ്ധതിയുമായി നടന്‍ ജയസൂര്യ

0
Spread the love

കൊച്ചി: നിര്‍ധരായ കുടുംബങ്ങള്‍ക്ക് വീട് വച്ചു നല്‍കാനുള്ള പദ്ധതിയുമായി നടന്‍ ജയസൂര്യ രംഗത്ത്. ‘സ്‌നേഹക്കൂട്’ എന്ന് പേരിട്ടിരിക്കുന്ന പദ്ധതിയുടെ ഭാഗമായി ഓരോ വര്‍ഷവും അഞ്ചു വീടുകള്‍ വീതം നിര്‍മിച്ചു നല്‍കാനാണ് താരത്തിന്റെ തീരുമാനം. പദ്ധതിയുടെ ഭാഗമായി നിര്‍മിച്ച ആദ്യവീട് ഇതിനോടകം പണിതീര്‍ത്ത് അര്‍ഹരായ കുടുംബത്തിന് കൈമാറയിട്ടുണ്ട് . ന്യൂറ പാനല്‍ എന്ന സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.

മുപ്പത് ദിവസമെടുത്താണ് ആദ്യ വീടിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയത്. കനം കുറഞ്ഞ കോണ്‍ക്രീറ്റ് പാനല്‍ കൊണ്ടാണ് വീടുകളുടെ നിര്‍മാണം.സ്വന്തമായി ഭൂമിയുള്ളവരും, സര്‍ക്കാരിന്റെ ലൈഫ് മിഷന്‍ പദ്ധതിയുടെ ആനുകൂല്യം ലഭിക്കാത്തവരുമായിട്ടുള്ളവര്‍ക്കാണ് ഇപ്പോള്‍ വീട് നിര്‍മിച്ചു നല്‍കുന്നത്. രണ്ടു ബെഡ്‌റൂമും അടുക്കളയും ഹാളും ബാത്ത്‌റൂമും ഉള്ള 500 ചതുരശ്ര അടിയുള്ള വീടാണ് നിര്‍മിച്ചു നല്‍കുന്നത്.

ഇതിന്റെ നിര്‍മാണച്ചെലവ് ഏകദേശം ആറുലക്ഷം രൂപയോളം വരും. ഈ പദ്ധതി പ്രകാരമുള്ള അടുത്ത വീടിന്റെ നിര്‍മാണം ഉടന്‍ തന്നെ ആരംഭിക്കും.രാമമംഗലത്തുള്ള ഒരു കുടുംബത്തിനാണ് ആദ്യത്തെ വീടു നല്‍കിയത്. ഭര്‍ത്താവു മരിച്ചുപോയ സ്ത്രീയും അവരുടെ ഭിന്നശേഷിക്കാരനായ മകനുമാണ് ആ കുടുംബത്തിലെ അംഗങ്ങള്‍. നിത്യച്ചെലവിന് പോലും വഴിയില്ലാത്ത അവര്‍ക്ക് സ്വന്തമായൊരു വീടെന്ന സ്വപ്നം വിദൂരമായിരുന്നു. ചോയ്‌സ് ഗ്രൂപ്പിന്റെ എം.ഡി ജോസ് തോമസ് നല്‍കിയ ഭൂമിയില്‍ ജയസൂര്യ അവര്‍ക്കു വീടു നിര്‍മിച്ചു നല്‍കി. ജയസൂര്യയ്ക്ക് വേണ്ടി നടന്‍ റോണി താക്കോല്‍ കൈമാറുന്ന ചടങ്ങ് നിര്‍വഹിച്ചു.

തുളസിക്കതിർ നുള്ളിയെടുത്തു …..

0
Spread the love

പിച്ചക്കാരോടും സെക്‌സ് വര്‍ക്കേഴ്‌സിനോടും ഒരിക്കലും തര്‍ക്കിക്കരുത്, നമ്മള്‍ നാറുകയേ ഉള്ളൂ:ടിനി ടോം

0
Spread the love

സോഷ്യല്‍ മീഡിയയില്‍ തനിക്കെതിരെ നടക്കുന്ന സൈബര്‍ ആക്രമണങ്ങളെ കുറിച്ച്‌ പ്രതികരിച്ച്‌ നടന്‍ ടിനി ടോം. സൈബര്‍ ബുള്ളികള്‍ ഒരിക്കലും നേരിട്ട് വരില്ല. ഓരോ സൈബര്‍ ആക്രമണങ്ങള്‍ നേരിടുമ്ബോഴും കൂടുതല്‍ പവര്‍ഫുള്ളാകും എന്നാണ് ടിനി ടോം പറയുന്നത്. പിച്ചക്കാരോടും സെക്‌സ് വര്‍ക്കേഴ്‌സിനോടും ഒരിക്കലും തര്‍ക്കിക്കരുത്, നമ്മള്‍ നാറുകയേ ഉള്ളൂ എന്നും നടന്‍ കൗമുദി ടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

സൂപ്പര്‍ സ്റ്റാറിന്റെ മകനായിട്ട് ജനിച്ചതല്ല താന്‍, കലയ്ക്ക് വേണ്ടി പട്ടിണി അനുഭവിച്ചിട്ടുള്ള ആളാണെന്നും ടിനി ടോം പറയുന്നു. ഒരു തുറന്ന പുസ്തകമാണ് താന്‍, അമ്ബലപ്പറമ്ബില്‍ നിന്നും പള്ളിപ്പറമ്ബില്‍ നിന്നും വന്ന ആര്‍ട്ടിസ്റ്റാണ്. ഒന്നും ഒളിച്ചുവയ്ക്കാനില്ല, ബ്ലാക്ക് മണിയില്ല, ശരിക്കും രാവും പകലും പണിയെടുത്തുതന്നെ ഉണ്ടാക്കിയിട്ടുള്ളതാണ് എന്നും താരം പറയുന്നു.

“പാവപ്പെട്ട കുടുംബങ്ങളില്‍ നിന്ന് മിമിക്രിയില്‍ വന്നവരുണ്ട്. അവര്‍ക്ക് ഒരുപാട് ജീവിതം കൊടുത്തിട്ടുള്ളതാണ് മിമിക്രി എന്ന കല. അവര്‍ ഒരാളെ ഇന്‍സള്‍ട്ട് ചെയ്യാനോ ബോഡീഷെയ്മിംഗിന് വേണ്ടിയല്ല ചെയ്യുന്നത്. എല്ലാവരും ഇഷ്ടപ്പെടുന്നു. എന്നാല്‍ വര്‍ഗീയ വിഷം കുത്തി നിറയ്ക്കുന്നതു പോലെ അതിനെ തെറ്റിദ്ധരിപ്പിച്ചാല്‍ ആള്‍ക്കാരിലേക്ക് ആ വിഷം കുത്തിക്കേറും.”

“നമ്മള്‍ പിച്ചക്കാരോടും സെക്‌സ് വര്‍ക്കേഴ്‌സിനോടും ഒരിക്കലും തര്‍ക്കിക്കരുത്. ഞാന്‍ വളരെ മാന്യമായിട്ടാണ് പറയുന്നത്. ഗതികേട് കൊണ്ടായിരിക്കാം അവര്‍ അങ്ങനെ ആയിപ്പോയത്. ഒരു പക്ഷെ വിധി ആയിരിക്കാം. അവരുടെ ശരീരം വരെ അവര്‍ വില്‍ക്കുന്നു. അവരോട് നമ്മള്‍ തര്‍ക്കിച്ചാല്‍ നമ്മള്‍ നാറുകയേ ഉള്ളൂ. അത്തരത്തിലുള്ളതിനോട് ഞാന്‍ പ്രതികരിക്കാറില്ല. സൈബര്‍ ബുള്ളീസ് ഒരിക്കലും നേരിട്ട് വരില്ല. സൈബര്‍ ആക്രമണങ്ങള്‍ നടക്കുമ്ബോഴും കൂടുതല്‍ പവര്‍ഫുള്‍ ആകും”

118,800FansLike
97,086FollowersFollow
82,645FollowersFollow
89,036SubscribersSubscribe

Latest posts