Home Blog Page 1326

ആവണി അവിട്ടം ..

0
Spread the love
ആവണി അവിട്ടം
ഓഗസ്റ്റ്‌ 3, 2020, തിങ്കള്‍
ശ്രീകൃഷ്ണ ജയന്തിക്ക് തൊട്ടു മുൻപ് വരുന്ന പൗര്‍ണ്ണമിനാളാണ് ആവണി അവിട്ടം. (ആവണി മാസത്തിലെ അവിട്ടം). സൃഷ്ടിയുടെ ആരംഭത്തില്‍ ബ്രഹ്മചൈതന്യം ജ്ഞാനരാശിയായി പ്രകടമായതാണ് വേദം. വേദവും ഉപനിഷത്തുമെല്ലാം ഒരു വ്യക്തിയാൽ നിർമ്മിക്കപ്പെട്ടതല്ല. വേദം ഉരുത്തിരിഞ്ഞതാണ് ഉപനിഷത്ത്.
ജന്മാദ്യസ്യ യതോന്വയാദിതരതശ്ചാർതേഷ്വഭിജ്ഞഃ സ്വരാട് തേനേ ബ്രഹ്മ ഹൃദാ യ ആദികവയേ മുഹ്യന്തി യത് സൂരയഃ (ഭാഗവതം ).
ബ്രഹ്മാവിന്റെ ഹൃദയത്തിൽ ആണ് വേദം പ്രകടമായത്.
ഒരിക്കൽ ബ്രഹ്മാവിന് വേദങ്ങളുടെ സൂക്ഷിപ്പുകാരൻ ഞാനാണെന്ന അഹന്തയുണ്ടായി. ബ്രഹ്മാവിന്റെ അഹങ്കാരം തീർക്കാൻ ഭഗവാൻ രണ്ട് അസുരന്മാരിൽ പ്രേരണ ശക്തിയായി പ്രവർത്തിച്ചു. അസുരന്മാർ ബ്രഹ്മാവിൽ നിന്നും വേദങ്ങള്‍ മോഷ്ടിച്ചു. അഹങ്കാരം തീർന്ന ബ്രഹ്മാവ് വേദത്തെ വീണ്ടെടുക്കാൻ ഭഗവാനെ അഭയം പ്രാപിച്ചു. ഭഗവാൻ ഹയഗ്രീവനായി അവതാരം കൈക്കൊണ്ട് വേദങ്ങള്‍ വീണ്ടെടുത്തു. ആ ദിവസമാണത്രെ ആവണി അവിട്ടം. ഹയഗ്രീവജയന്തി ആയും ഈ ദിനം അറിയപ്പെടുന്നു. ബ്രാഹ്മണർക്ക് ഏറ്റവും പ്രാധാന്യമേറിയ ദിവസമാണ് ആവണി അവിട്ടം. ആരാണ് ബ്രാഹ്മണൻ? എന്തുതുകൊണ്ടാണ് ബ്രാഹ്മണന് ഈ ദിവസം പ്രധാനമായത്? എല്ലാവർക്കും ഉള്ളിൽ ആത്മാവായി കുടികൊള്ളുന്നത് ഒരേ ചൈതന്യമാണ് എന്ന സത്യത്തെ ബ്രഹ്മജ്ഞാനത്തിലൂടെ തിരിച്ചറിഞ്ഞ് സർവ്വപ്രപഞ്ചത്തിന്റേയും നന്മയ്ക്കും ക്ഷേമത്തിനുമായി ധർമ്മാനുഷ്ഠാനത്തോടെ നിലകൊള്ളുന്നവനാണ് ബ്രാഹ്മണൻ. പ്രപഞ്ചത്തിന്റെ സുസ്ഥിരമായ നിലനില്‍പ്പിന് ആധാരമായതേതോ അതാണ് ധര്‍മ്മം. ഈ ധർമ്മ സംരക്ഷണത്തിന് നിലകൊള്ളുന്നവനാണ് ബ്രാഹ്മണർ. ബ്രാഹ്മണർ ധർമ്മ സംരക്ഷണത്തിനായി ആറു കർമ്മങ്ങളെ അനുഷ്ഠിക്കേണ്ടതുണ്ട് . അദ്ധ്യയനം അദ്ധ്യാപനം യജനം യാജനം ദാനം പ്രതിഗ്രഹം. ഈ കർമ്മാനുഷ്ഠാനങ്ങൾക്ക് അറിഞ്ഞോ അറിയാതെയോ എന്തെങ്കിലും ച്യുതി സംഭവിച്ചു എങ്കിൽ അതിന് പരിഹാരമായി ബ്രാഹ്മണര്‍ ആവണി അവിട്ടം നാളിൽ പൂണൂല്‍ മാറ്റി പുതിയ പൂണൂല്‍ ധരിക്കുകയും പൂര്‍വ്വ ഋഷിമാരെ സ്മരിച്ച് അര്‍ഘ്യം ചെയ്യുന്നു. ഇതിലൂടെ അതുവരെ ഏർപ്പെട്ട കർമ്മച്യുതി ഇല്ലാതാവുന്നു. ഈ ദിവസം വേദോച്ചാരണവും മന്ത്രോച്ചാരണവും നടത്തുന്നത് വളരെ ശുഭകരമാണ്. ബ്രാഹ്മണ യുവാക്കള്‍ വേദ പഠനം തുടങ്ങുന്നതും ആദ്യമായി പൂണൂല്‍ ധരിക്കുന്നതും ഈ ദിവസം തന്നെയാണ്. ഹയഗ്രീവൻ വേദത്തെ വീണ്ടെടുത്ത ഈ ദിനത്തിൽ പൂണൂല്‍ ധരിക്കുന്നതോടെ അകക്കണ്ണ് (വിഞ്ജാനത്തിന്‍റെ കണ്ണ് )തുറക്കുന്നു എന്നാണ് സങ്കല്‍പ്പം.
ഇതെല്ലാം കഴിഞ്ഞു ഗൃഹത്തിലെത്തുമ്പോള്‍ പുരുഷന്മാരെ സ്വീകരിക്കുന്നതാണ് സ്ത്രീകളെ സംബന്ധിച്ചിടത്തോളം ആവണി അവിട്ടം .അവരുടെ സന്തോഷത്തിനായി കുളിച്ച് പുതുവസ്ത്രങ്ങളും ആടയാഭരണങ്ങളും അണിഞ്ഞുകൊണ്ട് സന്തോഷത്തോടെ ആരതി ഉഴിഞ്ഞ് പീഢത്തിൽ ഇരുത്തി ഇഡ്ഡലി, ഉഴുന്നു വട, പരിപ്പു വട, നെയ്യപ്പം, ചോറ്, പലതരം കറികള്‍, പായസം ഒക്കെയായി വിഭവസമൃദ്ധമായ ഭക്ഷണം മധുരപലഹാരങ്ങൾ എന്നിവ നൽകിയാൽ സർവ്വൈശ്വര്യങ്ങളും ലഭിക്കും എന്നാണ് വിശ്വാസം. ലോക നന്മക്കായി പ്രവർത്തിക്കുന്നവരെ പൂജിക്കുകയും സന്തോഷിപ്പിക്കുകയും ചെയ്യുന്നത് ഈശ്വരപൂജക്ക് തുല്യമാണ്. ഈ ദിവസം തന്നെയാണ് രാഖി അഥവാ രക്ഷാബന്ധൻ എന്നും ഒരു സങ്കല്പമുണ്ട്. അതിന്റെ കഥ ഇങ്ങിനെയാണ്. ധർമ്മപുത്രരുടെ രാജസൂയ ദിവസം എല്ലാവരുടെയും ശ്രദ്ധ പിടിച്ചുപറ്റിയത് ദ്രൗപദി അണിഞ്ഞ അതിവിശിഷ്ടമായ പട്ടു വസ്ത്രത്തിലായിരുന്നു. രാജസൂയവേദിയിൽ വച്ച് ശിശുപാലൻ ശ്രീകൃഷഭഗവാനെ അധിക്ഷേപിച്ചപ്പോൾ ഭഗവാൻ തന്റെ സുദർശനചക്രംകൊണ്ട് ശിശുപാലനെ വധിച്ചു. ആ സമയം എങ്ങിനെയോ ചക്രത്തിൽ തട്ടി ശ്രീകൃഷ്ണന്റെ മണിബന്ധത്തിൽ ഒരു മുറിവുണ്ടായി. എല്ലാവരും പരിഭ്രമത്തോടെ മുറിവ് കെട്ടാൻ തുണി അന്വേഷിക്കാൻ തുടങ്ങി. ദ്രൗപദി മറ്റൊന്നും ചിന്തിക്കാതെ തന്‍റെ പട്ടുസാരി വലിച്ചു കീറി മണിബന്ധത്തില്‍ കെട്ടി. ദ്രൌപദിയുടെ കറയറ്റ സ്നേഹവും ഉല്‍ക്കണ്ഠയും കണ്ട് എല്ലാവരും അത്ഭുതപ്പെട്ടു. ശ്രീകൃഷ്ണ ഭഗവാൻ പിന്നീടുള്ള കാലമത്രയും ദ്രൌപദിയുടെ സർവ്വ സംരക്ഷണം സഹോദരനായ തന്റെ ചുമതലയാണെന്ന് പ്രഖ്യാപിച്ചുവത്രേ. ശ്രീകൃഷ്ണ ഭഗവാന്‍റെ മണിബന്ധത്തില്‍ ദ്രൌപദി കെട്ടിയ ആ സാരിക്കഷ്ണത്തിന്‍റെ പ്രതീകമായീട്ടാണത്രെ ഇന്ന് നമ്മൾ രാഖികെട്ടുന്നത്. വളരെ പവിത്രമായ ഒരു ആചാരമാണ് രക്ഷാബന്ധൻ അഥവാ രാഖി. സഹോദരി രക്ഷാബന്ധന ദിവസം മധുരപലഹാരങ്ങളും, രക്ഷാസൂത്രവും, ദീപവും വച്ച താലവുമായി സഹോദരനെ സമീപിച്ച്, ദീപം ഉഴിഞ്ഞ്, തിലകം ചാർത്തി, മധുരപലഹാരങ്ങൾ നൽകി, ദീർഘായുസ്സിനും നന്മയ്ക്കും വേണ്ടി പ്രാർത്ഥിച്ച് കൈയിൽ വർണനൂലുകളാൽനിർമ്മിച്ച സുന്ദരമായ രക്ഷാസൂത്രം (രാഖി) കെട്ടികൊടുക്കുന്നു. സഹോദരൻ ആജീവാനന്തം അവളെ സംരക്ഷിക്കുമെന്നും പരിപാലിക്കുമെന്നും പ്രതിജ്ഞ ചെയ്യുകയും അതിന്റെ പ്രതീകമായി സഹോദരിക്ക് പാരിതോഷികങ്ങൾ നൽകുകയും ചെയ്യുന്നു. ഇതുപോലെ ഉള്ള ആചാരങ്ങളുടെ പിന്നിലെ ഐതിഹ്യം ശരിയായാലും തെറ്റായാലും ഇത് ലോകനന്മയ്ക്കും ധർമ്മപരിപാലനത്തിനും പരസ്പര സ്നേഹത്തിനും ഉതകുന്നവയാണ്. അതുകൊണ്ട് തന്നെ ഇത് പവിത്രവും പരിപാവനവുമാണ്.

ഗായത്രീമന്ത്രം …

0
Spread the love
ഓം ഭൂർഭുവ: സ്വ:।തത് സവിതുർവരേണ്യം।ഭർഗോ ദേവസ്യ ധീമഹി।ധിയോ യോ ന: പ്രചോദയാത്॥
ഗായത്രീമാഹാത്മ്യം
ഉത്കൃഷ്ടമായ ഒരു വൈദിക മന്ത്രമാണ് ഗായത്രീമന്ത്രം. ഈ മന്ത്രത്തിന് ഇരുപത്തിനാല് അക്ഷരങ്ങളുണ്ട്. ലോകത്തിലുള്ള സ്ഥാവരവും ജംഗമവുമായ ജീവികളുടെ സംഖ്യ പത്തൊന്‍പതാണെന്ന് പറയപ്പെടുന്നു. അവയോട് പഞ്ചഭൂതങ്ങളും കൂടി കൂട്ടുമ്പോള്‍ ഇരുപത്തിനാല് എന്ന് കിട്ടുന്നു. അതുകൊണ്ടാണ് ഗായത്രീമന്ത്രത്തിന് ഇരുപത്തിനാല് അക്ഷരങ്ങള്‍ ഉണ്ടായിരിക്കുന്നത്. ത്രിപുര ദഹനകാലത്ത് ഭഗവാന്‍ ശ്രീപരമേശ്വരന്റെ രഥത്തിന്റെ മുകള്‍ഭാഗത്ത് ചരടായി കെട്ടിയിരുന്നത് ഗായത്രീ മന്ത്രമായിരുന്നുവെന്ന് മഹാഭാരതം കര്‍ണ്ണപര്‍വ്വം മുപ്പത്തിനാലാം അദ്ധ്യായത്തില്‍ വര്‍ണ്ണിക്കപ്പെട്ടുകാണുന്നു.
ഈ മഹാമന്ത്രം ദിവസത്തില്‍ ഒരു പ്രാവശ്യം മാത്രം ജപിച്ചാല്‍ പോലും അന്നത്തെ പകല്‍സമയം ചെയ്ത പാപങ്ങളെല്ലാം ശമിക്കുന്നതാണ്. പത്തു തവണ ജപിച്ചാല്‍ ഒരു ദിവസം ചെയ്തുപോയ മഹാപാപങ്ങളെല്ലാം ശമിക്കുന്നതാണ്. നൂറു പ്രാവശ്യത്തെ ഗായത്രീ മന്ത്രജപംകൊണ്ട് ഒരു മാസം ചെയ്ത പാപങ്ങളും ആയിരം പ്രാവശ്യം ജപിച്ചാല്‍ ഒരു വര്‍ഷത്തെ പാപകര്‍മ്മങ്ങളും ശമിക്കും. ഒരു ലക്ഷം പ്രാവശ്യം ജപിച്ചാല്‍ ആ ജന്മത്തില്‍ ചെയ്ത പാപങ്ങളും പത്തുലക്ഷം പ്രാവശ്യം ജപിച്ചാല്‍ മുജ്ജന്മത്തില്‍ ചെയ്ത പാപങ്ങളും ഇല്ലാതാകും. പത്തുകോടി പ്രാവശ്യം ജപിച്ചാല്‍ ജ്ഞാനോദയമുണ്ടായി മോക്ഷം ലഭിക്കുന്നതാണ്.
ഗായത്രീമന്ത്രം ജപിക്കുന്ന രീതി
വലതുകൈ മലര്‍ത്തി പാമ്പിന്റെ പത്തിപോലെ വിരലുകളുടെ അഗ്രം മടക്കി, ഉയര്‍ത്തിപിടിച്ചുള്ള മുദ്രയോടുകൂടി, മുഖം കുനിച്ച്, ദേഹം ഇളകാതെ ഇരുന്നു ഗായത്രീമന്ത്രം ജപിക്കേണ്ടതാണ്. മോതിരവിരലിന്റെ മദ്ധ്യരേഖയില്‍നിന്നു തുടങ്ങി കീഴോട്ട് ഇറങ്ങി ദക്ഷാവര്‍ത്ത മുറയില്‍ ചെറുവിരലിന്റെ മദ്ധ്യരേഖയില്‍ കൂടി മേലോട്ട് കയറി മോതിരവിരല്‍, നടുവിരല്‍, ചുണ്ടാണിവിരല്‍ ഇവയുടെ മുകള്‍ രേഖയില്‍കൂടി ചൂണ്ടു വിരലിന്റെ അവസാനം വരെയുള്ള വരകളെ പെരുവിരലിന്റെ അഗ്രം കൊണ്ട് തൊട്ട് എണ്ണുമ്പോള്‍ ” പത്ത് ” എന്ന എണ്ണം കിട്ടും. ഇപ്രകാരമാണ് ജപത്തിന്റെ സംഖ്യ കണക്കാക്കേണ്ടത്. ഇതിനെ ” കരമാല ” സമ്പ്രദായം എന്ന് പറയുന്നു. എന്നാല്‍ ജപസംഖ്യ കണക്കാക്കുന്നതിന് കരമാല സമ്പ്രദായം മാത്രം ഉപയോഗിക്കണമെന്നില്ല. താമരക്കുരുമാലയോ സ്ഫടികമണി മാലയോ ഇതിനായി ഉപയോഗിക്കാവുന്നതാണ്. താമരക്കുരു മാലയാണ് മന്ത്രജപത്തിനുവേണ്ടി ഉപയോഗിക്കുന്നതെങ്കില്‍ അതിലെ മണികള്‍ വെളുത്ത താമരവിത്തുകൊണ്ട് നിര്‍മ്മിച്ചവയായിരിക്കണം. (ദേവീഭാഗവതം നവമസ്കന്ധം.)
ഗായത്രീ സ്ഥാനം.
ഉത്തര ഭാരതത്തിലെ ഒരു പുണ്യസ്ഥലമാണ് ഗായത്രീസ്ഥാനം. ഈ പുണ്യഭൂമിയില്‍ ഒരു രാത്രി മന്ത്രജപങ്ങളോടെ കഴിച്ചുകൂട്ടുകയാണെങ്കില്‍ ആയിരം പശുക്കളെ ദാനം ചെയ്ത പുണ്യഫലം സിദ്ധിക്കുമത്രേ. (മഹാഭാരതം വനപര്‍വ്വം; എണ്‍പത്തിയഞ്ചാം അദ്ധ്യായം, ഇരുപത്തി യൊന്‍പതാമത്തെ പദ്യം.)
മന്ത്രസാരാര്‍ത്ഥം
മന്ത്രത്തിലെ “ഭുഃ”എന്ന ശബ്ദം കൊണ്ട് നാം വസിക്കുന്ന ഭൂമിയെ ചൂചിപ്പിക്കുന്നു. ഭൂവര്‍ലോകം പരലോക സുഖത്തെയും സ്വര്‍ഗ്ഗധ്വനി മോക്ഷത്തെയും കുറിച്ചിടുന്നു. ഇങ്ങനെ ഇഹ – പരലോക സൗഖ്യത്തെയും മോക്ഷത്തെയും പ്രദാനം ചെയ്യുന്ന ആദിത്യജ്യോതിസ്സ് പരംപൊരുള്‍ തന്നെയാകുന്നുവെന്നും ആ പരമാത്മാവിനെ ധാനിച്ചു വന്ദിക്കുന്നതില്‍കൂടി മേല്‍പ്പറഞ്ഞ മൂന്നു സൗഖ്യങ്ങളും കരഗതമാകുമെന്നുള്ളതുമാണ് ഈ പ്രാര്‍ത്ഥനയുടെ ആന്തരികമായ അര്‍ത്ഥം.

ജിതേഷ് കക്കിടിപ്പുറത്തിനു കലാലോകത്തിന്റെ പ്രണാമം ..

0
Spread the love

ഓഗസ്റ്റ് 6 വരെ കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത; ഇന്ന് 10 ജില്ലകളിൽ യെല്ലോ അലേർട്ട്

0
Spread the love

സിനിമകളില്ലാത്ത പെരുന്നാൾ

0
Spread the love

ഇനി ഓൺലൈൻ വിദ്യാഭ്യാസം വിദൂര സ്വപ്നമല്ല ………500 രൂപ മാസതവണയിൽ ലാപ്ടോപ്പ് ……….സാധാരണക്കാരനും സ്മാർട്ട് ആകാം …….

0
Spread the love

ലോകം മുഴുവൻ കോവിഡിന്റെ പിടിയിലായതോടെ നമ്മുടെ വിദ്യാഭ്യാസ രീതികളെല്ലാം അടിമുടി മാറിയിരിക്കുകയാണ് .സ്കൂൾ തുറക്കാൻ പറ്റാത്ത സാഹചര്യത്തിൽഎല്ലാവർക്കും ഓൺലൈൻ വിദ്യാഭ്യാസത്തെ ആശ്രയിക്കേണ്ട അവസ്ഥയാണ്.സാധാരണക്കാരിൽ പലരും കമ്പ്യൂട്ടറോ ,ലാപ്ടോപ്പോ ഇല്ലാതെ ബുദ്ധിമുട്ടുന്ന സാഹചര്യത്തിൽ ഗവണ്മെന്റു തന്നെ മുൻകൈയെടുത്തു നടപ്പിലാക്കിയ പദ്ധതിയാണ് K S F E ഇ വിദ്യാശ്രീ പദ്ധതി . ഇതൊരു സമ്പാദ്യ വായ്പാപദ്ധതിയാണ് .കുടുംബശ്രീ അംഗങ്ങളുടെ വിദ്യാർത്ഥികളായ മക്കൾക്ക് ഓൺലൈൻ വിദ്യാഭ്യാസത്തിനുവേണ്ടി ലാപ്ടോപ്പ് വാങ്ങുന്നതിനായി കുടുംബശ്രീ മിഷനുമായി ചേർന്ന് കുടുംബശ്രീ അയൽക്കൂട്ടം അംഗങ്ങളെ ഉൾപ്പെടുത്തി K S F E നടത്തുന്ന പദ്ധതിയാണിത് .500 രൂപ പ്രതിമാസ തവണ സംഖ്യയും കാലാവധി 30 മാസവുമാണ് .

കുടുംബശ്രീ അംഗങ്ങൾക്ക് മാത്രമാണ് പദ്ധതിയിൽ ചേരാൻ കഴിയുന്നത് .അവർക്കു വിദ്യാർത്ഥികളായ മക്കളില്ലെങ്കിൽ പോലും പദ്ധതിയുടെ ഭാഗമാകാവുന്നതാണ് .ഈ പദ്ധതിയിൽ ചേരുമ്പോൾ അയൽക്കൂട്ടത്തിനു സുഗമ അക്കൗണ്ട് ഉണ്ടായിരിക്കണമെന്ന് നിർബന്ധമുണ്ട് .ഈ അക്കൗണ്ടിലാണ് തിരിച്ചടവ് സംഖ്യ അടയ്‌ക്കേണ്ടത് .ഈ പദ്ധതിയിൽ മൂന്നു തവണ അടച്ചുകഴിഞ്ഞാൽ ലാപ്ടോപ്പ് ആവശ്യമുള്ളവർക്ക് ലാപ്‌ടോപ്പിന് ആവശ്യമായ പരമാവധി തുകയായ 14250 /- രൂപ അനുവദിക്കുന്നതാണ് .ബാക്കി തുക ഉണ്ടെങ്കിൽ പതിമൂന്നാം തവണ മുതൽ പലിശ സഹിതം തിരിച്ചു നൽകും .ലാപ്ടോപ്പ് ആവശ്യമില്ലാത്ത അംഗങ്ങൾക്കു പദ്ധതി തുക പണമായി നൽകുന്നതാണ് .സംസ്ഥാന IT വകുപ്പിന്റെ അംഗീകാരമുള്ള സ്ഥാപങ്ങളുടെ ലാപ്ടോപ്പ് വാങ്ങുവാൻ മാത്രമേ തുക അനുവദിക്കുകയുള്ളു .ഇതിനായി KERALA INFRASTRUCTURE AND TECHNOLOGY FOR EDUCATION (KITE ) തയ്യാറാക്കുന്ന സ്പെസിഫിക്കേഷൻ അനുസരിച്ചു IT വകുപ്പ് അംഗീകരിച്ച ബ്രാൻഡുകളുടെ ലാപ്ടോപ്പ് വാങ്ങിയതിന്റെ ബിൽ അംഗം ഉൾപ്പെടുന്ന ADS ൻറെ അധികാരികൾ അറ്റെസ്റ് ചെയ്‌ത്‌ അടുത്തതവണ തീയതിക്ക് മുൻപായി ശാഖയിൽ ഹാജരാക്കേണ്ടതാണ് .

KSFE ലാപ്ടോപ്പ് വാങ്ങുന്നതിനുള്ള പണം അത് സപ്ലൈ ചെയ്യുന്ന കമ്പനിക്കാണ് നൽകുക.മുടക്കം കൂടാതെ കൃത്യമായി അടയ്ക്കുന്നവർക്കു 3 തവണസംഖ്യകൾ (1500 /-രൂപ )ഇളവ് നൽകുന്നതാണ് .ഒന്നാം തവണ മുതൽ ഒൻപതാം തവണ വരെയുള്ള സംഖ്യകൾ മുടക്കം കൂടാതെ കൃത്യമായി അടയ്ക്കുന്നവർക്കു പത്താമത്തെ തവണ സംഖ്യയും ഒന്നാം തവണ മുതൽ പത്തൊൻപതാം തവണ വരെയുള്ള സംഖ്യകൾ കൃത്യമായി അടിക്കുന്നവർക്കു മേല്പറഞ്ഞതു കൂടാതെ ഇരുപതാമത്തെ തവണ സംഖ്യയും ഒഴിവാക്കി കൊടുക്കുന്നതാണ് .ഒന്നാം തവണ മുതൽ മുപ്പതാം തവണ വരെ കൃത്യമായി അടയ്ക്കുന്നവർക്കു ഈ പദ്ധതിക്ക് ശേഷം പുതുതായി ആരംഭിക്കുന്ന പദ്ധതിയിൽ ചേരുന്നതിനായി ആദ്യ തവണ സംഖ്യയിലേക്കു 500 /-രൂപ വരവ് വച്ച് കൊടുക്കുന്നതാണ് .ഈ പദ്ധതിയുടെ പലിശനിരക്ക് 9%(MONTHLY DIMINISHINNG )ആണ് .എന്നാൽ സർക്കാർ 5% പലിശയും KSFE 4 %പലിശയും വഹിക്കുന്നതിനാൽ ഫലത്തിൽ ഇടപാടുകാർ പലിശയിനത്തിൽ ഒന്നും അടയ്‌ക്കേണ്ടതില്ല .

ഈദ് മുബാറക് ..

0
Spread the love
ഏവർക്കും മൂവീ ഗാങ്ങിന്റെ നന്മ നിറഞ്ഞ ഈദ് ആശംസകൾ

ചലച്ചിത്ര നടൻ അനില്‍ മുരളി അന്തരിച്ചു..

0
Spread the love

മലയാള ചലച്ചിത്ര നടൻ അനില്‍ മുരളി അന്തരിച്ചു. 55 വയസ്സായിരുന്നു. കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിൽ കഴിയുകയായിരുന്നു. ഈ മാസം 22നാണഅ ആസ്റ്റര്‍ മെഡിസിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നത്. ഇന്ന് 12.45ഓടെയാണ് മരണം സ്ഥിരീകരിച്ചത്. മലയാളം, തമിഴ്, തെലുങ് ഭാഷകളിലായി ഇരുന്നൂറിലേറെ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.
ടെലിവിഷന്‍ സീരിയലുകളിലൂടെ ചലച്ചിത്രരംഗത്തേക്ക് എത്തിയ ഇദ്ദേഹം 1993ല്‍ പ്രദര്‍ശനത്തിനെത്തിയ കന്യാകുമാരിയില്‍ ഒരു കവിത എന്ന ചിത്രത്തിലാണ് ആദ്യമായി അഭിനയിച്ചത്. പിന്നീട് നിരവധി ചിത്രങ്ങളില്‍ സഹനടനായും വില്ലനായുമൊക്കെ അഭിനയിച്ചു.

പ്രധാനമായും വില്ലന്‍ വേഷങ്ങളിലും പോലീസ് വേഷങ്ങളിലുമാണ് ഇദ്ദേഹം അഭിനയിച്ചിട്ടുള്ളത്. ബാബ കല്യാണി, നസ്രാണി, പുതിയ മുഖം, സിറ്റി ഓഫ് ഗോഡ്, മാണിക്യക്കല്ല്, വെള്ളരിപ്രാവിന്‍റെ ചങ്ങാതി, കളക്ടര്‍, അസുരവിത്ത്, കര്‍മ്മയോദ്ധാ, ആമേന്‍ തുടങ്ങിയവയാണ് ശ്രദ്ധേയ സിനിമകള്‍. ജോസഫ്, ഉയരെ, ഫോറൻസിക് തുടങ്ങിയവയാണ് ഏറ്റവും ഒടുവിലായി അഭിനയിച്ച സിനിമകള്‍.

മഴയും വെള്ളക്കെട്ടും നിറയുന്നു അത്യാവശ്യ സാഹചര്യത്തിൽ കൈയിൽ കരുതേണ്ടത് എന്തൊക്കെ ?

0
Spread the love
തുടർച്ചയായി മഴയൊന്ന് പെയ്താൽ കേരളക്കരയ്ക്ക് ഇന്ന് പേടിയാണ്. കഴിഞ്ഞ രണ്ട് പ്രളയകാലവും നമുക്ക് തന്ന നഷ്ടം ചെറുതല്ല. ഇപ്പോഴിതാ മറ്റൊരു പ്രളയകാലത്തെ ഓർമിപ്പിക്കും ഓര്മിപ്പിക്കുംവിധം കേരളത്തിൽ
മഴ തകർത്ത് പെയ്യുകയാണ്. സംസ്ഥാനത്തെ ആറ് ജില്ലകളിലാണ് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. പലയിടങ്ങളിലും വെള്ളക്കെട്ടും രൂക്ഷമായിട്ടുണ്ട്. ഈ സാഹചര്യത്തിൽ പലരേയും വീടുകളിൽ നിന്ന് മാറ്റിപാർപ്പിക്കേണ്ടത് അത്യാവശ്യം ആയിരിക്കുന്നു .
പെട്ടെന്ന് വീടുവിട്ട് മാറേണ്ടി വരുന്നു എന്നതുകൊണ്ട് പലപ്പോഴും അവശ്യ സാധനങ്ങളെടുക്കാൻ സാധിക്കാറില്ല. അതുകൊണ്ട് മഴപെയ്ത് വെള്ളം കയറാൻ സാധ്യതയുള്ളവർ അടിയന്തര സാഹചര്യത്തിലേക്കുള്ള തയാറെടുപ്പ് ചില സാധനങ്ങൾ കരുതി വയ്ക്കുന്നത് നല്ലതാണ്.
കിറ്റിൽ വേണ്ടത് എന്തൊക്കെ ?
കേരള സംസ്ഥാന ദുരന്തനിവാരണ വകുപ്പിന്റെ നിർദേശ പ്രകാരം നാം കയിൽ കരുതേണ്ട വസ്തുക്കൾ താഴെ
താഴെ പറയുന്നവയാണ് .
ടോർച്ച്
റേഡിയോ
500ml വെള്ളം
ഒആർഎസ് പായ്ക്കറ്റ്
അത്യാവശ്യ മരുന്നുകൾ
മുറിവിനു തേക്കുന്ന ഓയിൻമെന്റ്
ചെറിയ കുപ്പി ആന്റിസെപ്റ്റിക് ലോഷൻ
നൂറ് ഗ്രാം കപ്പലണ്ടി, നൂറ് ഗ്രാം ഈന്തപ്പഴം അല്ലെങ്കിൽ പെട്ടെന്ന് കേടാവാത്ത പായ്ക്കറ്റ് ഭക്ഷണം (റസ്‌ക്ക്, ബിസ്‌ക്റ്റ് പോലുള്ളവ)
ചെറിയ കത്തി
ടാബ്ലറ്റുകൾ
ഒരു പവർ ബാങ്ക് അല്ലെങ്കിൽ ടോർച്ചിൽ ഉപയോഗിക്കാൻ സാധിക്കുന്ന ബാറ്ററി
മുഴുവൻ ചാർജുള്ള മൊബൈൽ ഫോൺ
പണം, എടിഎം കാർഡ്
പ്രധാന രേഖകൾ, സ്വർണം മറ്റ് വിലപിടിപ്പുള്ള വസ്തുക്കൾ എന്നിവ വെള്ളം കടക്കാത്ത പ്ലാസ്റ്റിക് കവറിൽ കെട്ടിസൂക്ഷിക്കണം. കൊവിഡ് കാലമായതിനാൽ മാസ്‌കും, സാനിറ്റൈസറും ഒപ്പം കരുതുന്നത് നല്ലതായിരിക്കും.

ദശപുഷ്പങ്ങൾ ..

0
Spread the love
118,800FansLike
97,086FollowersFollow
82,645FollowersFollow
89,036SubscribersSubscribe

Latest posts