Home Blog Page 1331

മഴയും വെള്ളക്കെട്ടും നിറയുന്നു അത്യാവശ്യ സാഹചര്യത്തിൽ കൈയിൽ കരുതേണ്ടത് എന്തൊക്കെ ?

0
Spread the love
തുടർച്ചയായി മഴയൊന്ന് പെയ്താൽ കേരളക്കരയ്ക്ക് ഇന്ന് പേടിയാണ്. കഴിഞ്ഞ രണ്ട് പ്രളയകാലവും നമുക്ക് തന്ന നഷ്ടം ചെറുതല്ല. ഇപ്പോഴിതാ മറ്റൊരു പ്രളയകാലത്തെ ഓർമിപ്പിക്കും ഓര്മിപ്പിക്കുംവിധം കേരളത്തിൽ
മഴ തകർത്ത് പെയ്യുകയാണ്. സംസ്ഥാനത്തെ ആറ് ജില്ലകളിലാണ് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. പലയിടങ്ങളിലും വെള്ളക്കെട്ടും രൂക്ഷമായിട്ടുണ്ട്. ഈ സാഹചര്യത്തിൽ പലരേയും വീടുകളിൽ നിന്ന് മാറ്റിപാർപ്പിക്കേണ്ടത് അത്യാവശ്യം ആയിരിക്കുന്നു .
പെട്ടെന്ന് വീടുവിട്ട് മാറേണ്ടി വരുന്നു എന്നതുകൊണ്ട് പലപ്പോഴും അവശ്യ സാധനങ്ങളെടുക്കാൻ സാധിക്കാറില്ല. അതുകൊണ്ട് മഴപെയ്ത് വെള്ളം കയറാൻ സാധ്യതയുള്ളവർ അടിയന്തര സാഹചര്യത്തിലേക്കുള്ള തയാറെടുപ്പ് ചില സാധനങ്ങൾ കരുതി വയ്ക്കുന്നത് നല്ലതാണ്.
കിറ്റിൽ വേണ്ടത് എന്തൊക്കെ ?
കേരള സംസ്ഥാന ദുരന്തനിവാരണ വകുപ്പിന്റെ നിർദേശ പ്രകാരം നാം കയിൽ കരുതേണ്ട വസ്തുക്കൾ താഴെ
താഴെ പറയുന്നവയാണ് .
ടോർച്ച്
റേഡിയോ
500ml വെള്ളം
ഒആർഎസ് പായ്ക്കറ്റ്
അത്യാവശ്യ മരുന്നുകൾ
മുറിവിനു തേക്കുന്ന ഓയിൻമെന്റ്
ചെറിയ കുപ്പി ആന്റിസെപ്റ്റിക് ലോഷൻ
നൂറ് ഗ്രാം കപ്പലണ്ടി, നൂറ് ഗ്രാം ഈന്തപ്പഴം അല്ലെങ്കിൽ പെട്ടെന്ന് കേടാവാത്ത പായ്ക്കറ്റ് ഭക്ഷണം (റസ്‌ക്ക്, ബിസ്‌ക്റ്റ് പോലുള്ളവ)
ചെറിയ കത്തി
ടാബ്ലറ്റുകൾ
ഒരു പവർ ബാങ്ക് അല്ലെങ്കിൽ ടോർച്ചിൽ ഉപയോഗിക്കാൻ സാധിക്കുന്ന ബാറ്ററി
മുഴുവൻ ചാർജുള്ള മൊബൈൽ ഫോൺ
പണം, എടിഎം കാർഡ്
പ്രധാന രേഖകൾ, സ്വർണം മറ്റ് വിലപിടിപ്പുള്ള വസ്തുക്കൾ എന്നിവ വെള്ളം കടക്കാത്ത പ്ലാസ്റ്റിക് കവറിൽ കെട്ടിസൂക്ഷിക്കണം. കൊവിഡ് കാലമായതിനാൽ മാസ്‌കും, സാനിറ്റൈസറും ഒപ്പം കരുതുന്നത് നല്ലതായിരിക്കും.

ദശപുഷ്പങ്ങൾ ..

0
Spread the love

രുചിക്കൂട്ടുകളുമായി Taste the best

0
Spread the love
രുചികളുടെ പുതിയ ലോകത്തിലേക്ക് നിങ്ങളെ സ്വാഗതം ചെയ്യുന്നു . മൊവീഗാങ്ങിന്റെ യൂട്യൂബ് ചാനലിൽ കാണുക രുചികളുടെ പുതുപുത്തൻ ലോകത്തിലേക്ക് …

സന്ധ്യാ ദീപം …

0
Spread the love
സന്ധ്യാ ദീപം
ദീപ ജ്യോതി പരബ്രഹ്മം
ദീപം സർവ തമോപഹം
ദീപേന സാധ്യതേ സർവ്വം
സന്ധ്യാ ദീപം നമോസ്തുതേ
ശുഭം കരോതു കല്യാണം
ആയുരാരോഗ്യ വർദ്ധനം
സർവ്വ ശത്രു വിനാശായ
സന്ധ്യാദീപം നമോ നമ:
ശുഭം കരോതി കല്യാണം
ആരോഗ്യം ധന സമ്പദ:
ശത്രു ബുദ്ധി വിനാശായ
ദീപ ജ്യോതിർ നമോ നമ:
ദീപജ്യോതിർ പരബ്രഹ്മ
ദീപജ്യോതിർ ജനാർദ്ദനാ
ദീപോമേ ഹരതു പാപം
ദീപ ജ്യോതിർ നമോസ്തുതേ
സൂര്യോദയത്തിലും സൂര്യാസ്തമയത്തിലുമാണ് നിലവിളക്ക് കൊളുത്തുന്നത്. രാവിലെ ബ്രഹ്മമുഹൂര്‍ത്തത്തിലും വൈകിട്ട് ഗോധൂളിമുഹൂര്‍ത്തത്തിലുമാണ് നിലവിളക്ക് ജ്വലിപ്പിക്കുന്നത്. സൂര്യോദയത്തിന് മുമ്പുള്ള 48 മിനിട്ടാണ് ബ്രഹ്മമുഹൂര്‍ത്തം. സൂര്യാസ്തമയ സമയത്തുള്ള 48 മിനിട്ടാണ് ഗോധൂളിമുഹൂര്‍ത്തം എന്ന് പറയുന്നത്. രാവിലെ വിളക്ക് കത്തിക്കുന്നത് വിദ്യക്കുവേണ്ടിയാണ്.ബ്രഹ്മമുഹൂര്‍ത്തില്‍ തലച്ചോറിലെ വിദ്യാഗ്രന്ഥി പ്രവര്‍ത്തിച്ചുതുടങ്ങുന്ന സമയമാണ്. ഇതാകട്ടെ ആധുനിക ശാസ്ത്രവും അംഗീകരിച്ചിട്ടുണ്ട്. സന്ധ്യക്ക്‌ ഉമ്മറത്ത് നിലവിളക്കുകൊളുത്തിവയ്ക്കുന്നതാണ് സന്ധ്യാദീപം. ഇത് ഒരു ദിവസം പോലും മുടക്കരുത്.
ഏകവർത്തി മഹാവ്യാധി ദ്വിവർത്തിർ മഹാധനം ത്രിവർത്തിദ് മോഹമാലസ്യ ചതുർവതിദ് ദരിദ്രത പഞ്ചവർതിദ് ഭദ്രം സ്യാദ് …’ ( വനപർവ്വത്തിൽ നിന്ന് ) നില നിലവിളക്കിൽ ഒരു തിരി ഇട്ടു കത്തിച്ചാൽ മഹാ വ്യാധി ക്ഷണിച്ചു വരുത്തും രണ്ടു നാളം ധനം കൊണ്ട് വരും മൂന്നു നാളം മോഹഭംഗം ആലസ്യം നാല് തിരി ആണേൽ ദാരിദ്ര്യം .. അഞ്ചു തിരി ഭദ്ര ദീപം …
സന്ധ്യാദീപത്തിന് ഹൈന്ദവജീവിതത്തില്‍ വളരെയേറെ പ്രാധാന്യമുണ്ട്. സന്ധ്യക്കു മുന്‍പായി കുളിച്ച് അല്ലെങ്കില്‍ കാലും മുഖവും കഴുകി ശരീരശുദ്ധി വരുത്തി ശുഭ്രവസ്ത്രം ധരിക്കണം. ഓട്, പിത്തള, വെള്ളി, സ്വര്‍ണ്ണം എന്നീ ലോഹങ്ങളില്‍നിര്‍മ്മിച്ച വിളക്കുകളാണ് ഉപയോഗിക്കേണ്ടത്. പാദങ്ങളില്‍ ബ്രഹ്മാവും മദ്ധ്യേ വിഷ്ണുവും മുകളില്‍ ശിവനുമെന്ന ത്രിമൂര്‍ത്തി ചൈതന്യവും ഒന്നിക്കുന്നതിനാല്‍ നിലവിളക്കിനെ ദേവിയായി കരുതി വരുന്നു.നിലവിളക്കിനു സംഭവിക്കുന്ന അശുദ്ധി വീടിന്‍റെ ഐശ്വര്യത്തെ ബാധിക്കും
“നളിനീ ദളഗതജലമതിതരളം
തദ്ദ്വജ്ജീവിതമതിശയചപലം
വിദ്ധിവ്യാദ്ധ്യഭിമാനഗ്രസ്‌തം
ലോകം ശോകഹതം ച സമസ്‌തം”
(താമരയില്‍ വീഴുന്ന ജലം പോലെ അസ്ഥിരവും വിറയാര്‍ന്നതും ഏതു നേരവും താഴേക്കു പതിക്കാവുന്നതുമാണ്‌ മനുഷ്യജീവിതം. മനുഷ്യശരീരത്തില്‍ ഏതു നേരവും രോഗം ബാധിക്കാം. നിന്റെ ശരീരം ഏതു സമയവും രോഗം ഗ്രസിക്കാന്‍ പാകത്തിലുള്ളതാണ്‌. ജീവിതം എന്നും ശോകവും ദു:ഖവും മാത്രം തരുന്ന ഒന്നാണെന്നിരിക്കെ, ഉള്ള സമയത്ത്‌ ഈശ്വരനെ ഭജിച്ച്‌ മോക്ഷം നേടുക…

ജയറാം നായകവുന്ന ആദ്യ സംസ്‌കൃത ചലച്ചിത്രം ഒരുങ്ങുന്നു .

0
Spread the love

ഈ നിറ പുഞ്ചിരിക്കിന്നു 57 ….

0
Spread the love

ഈ നിറ പുഞ്ചിരിക്കിന്നു 57 ….

മലയാളിയുടെ സ്വന്തം വാനമ്പാടി കെഎസ് ചിത്രയ്ക്ക് ഇന്ന് 57-ാം പിറന്നാള്‍. നാല് പതിറ്റാണ്ട് നീണ്ട സിനിമാ സംഗീത ജീവിതത്തിലൂടെ ചിത്ര ഇന്നും വിസ്മയിപ്പിക്കുകയാണ്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, ഒറിയ, ഹിന്ദി, ബംഗാളി തുടങ്ങിയ ഭാഷകളിലും പാടിയിട്ടുണ്ട് ചിത്ര. പ്രതിഭയുടെ കൊടുമുടിയില്‍ നില്‍ക്കുമ്പോഴും തന്റെ ലാളിത്യം കൊണ്ട് ആരുടേയും മനസലിയിക്കുന്ന വ്യക്തിത്വമാണ് ചിത്ര. മലയാളികള്‍ക്ക് അവര്‍ ചിത്രചേച്ചിയാകുന്നത് അതുകൊണ്ട് കൂടിയാണ്.മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഒറിയ, ബംഗാളി, അസമീസ് തുടങ്ങി വിവിധ ഭാഷകളിലായി 15000 ലധികം പാട്ടുകള്‍ പാടിയിട്ടുണ്ട് ചിത്ര.
മലയാളതിന്റെ സ്വന്തം ചിത്രച്ചേച്ചിക്കു ആയുരാരോഗ്യസൗഖ്യം നേരുന്നു ….

ചിത്രച്ചേച്ചിക്കു പിറന്നാൾ ആശംസകൾ …

അച്ഛനായ സന്തോഷം പങ്കുവച്ചു സിദ്ധാർഥ് ഭരതൻ ………..

0
Spread the love

സംവിധായകൻ ഭരതൻറെയും നടിയായ കെ.പി .എ .സി .ലളിതയുടെയും മകനായ സിദ്ധാർഥ് ഭരതനാണ് തന്റെ ഫേസ്ബുക് പേജിലൂടെ മകൾ ജനിച്ച വിവരം പങ്കുവച്ചത്.”ഞങ്ങൾക്ക്‌ ഒരു പെൺകുഞ്ഞു പിറന്നിരിക്കുന്നു അമ്മയും കുഞ്ഞും സുരക്ഷിതരായിരിക്കുന്നു “എന്ന് പറഞ്ഞുകൊണ്ടുള്ള പോസ്റ്റിനൊപ്പം അമ്മയുടെയും കുഞ്ഞിൻറെയും ചിത്രവും പങ്കുവച്ചിട്ടുണ്ട്.സിദ്ധാർത്ഥിന്റെ രണ്ടാമത്തെ വിവാഹമാണ് ഇത്.ആദ്യ വിവാഹം വേർപെടുത്തിയ ശേഷം കഴിഞ്ഞ വർഷമാണ് സുജിനയുമായുള്ള വിവാഹം നടന്നത്.ഇപ്പോളിതാ കുടുംബത്തിലേക്ക് വന്ന കുഞ്ഞതിഥിയെ വരവേൽക്കുന്നതിന്റെ സന്തോഷത്തിലാണ് കുടുംബമൊന്നടങ്കം .

സംവിധായകൻ കമലിന്റെ “നമ്മൾ ” എന്ന മലയാളസിനിമയിലൂടെയാണ് സിദ്ധാർഥ് അഭിനയരംഗത്തേക്ക് ചുവടുവച്ചത്.ഈ ചിത്രം സൂപ്പർഹിറ്റ് ആയിരുന്നെങ്കിലും പിന്നീട് അദ്ദേഹം അച്ഛനായ പ്രശസ്ത സംവിധായകൻ ഭരതൻറെ പാത പിന്തുടർന്നുകൊണ്ട് സംവിധാന മേഖലയിലേക്ക് തിരിയുകയായിരുന്നു.

ആദ്യ ചിത്രത്തിനു ശേഷം മറ്റു പല ചിത്രങ്ങളിലും അഭിനയിച്ചെങ്കിലും സ്പിരിറ്റിലെ സമീറാണ് പ്രേക്ഷക ശ്രദ്ധ നേടിയ കഥാപാത്രം .2012 ൽ അച്ഛൻറെ സിനിമയായ നിദ്ര റീമേക് ചെയ്തുകൊണ്ട് സംവിധാന രംഗത്ത് തൻറെതായ വ്യക്തിമുദ്ര പതിപ്പിക്കാൻ സിദ്ധാർത്ഥിന് കഴിഞ്ഞു.ദിലീപ് നായകനായ “ചന്ദ്രേട്ടൻ എവിടെയാ “എന്ന സിനിമ കുടുംബപ്രേക്ഷകരുടെ പ്രിയ സംവിധായകനാക്കി മാറ്റി .സൗബിൻ നായകനായെത്തുന്ന “ജിന്ന് “ആണ് സിദ്ധാർത്ഥിന്റെ ഏറ്റവും പുതിയ ചിത്രം .


2015 ൽ ഒരു ആക്‌സിഡൻ്റിൽ ഗുരുതരമായി പരിക്കേറ്റ സിദ്ധാർഥ് ചികിത്സയ്ക്കുശേഷം സാധാരണ ജീവിതത്തിലേക്ക് മടങ്ങി വരികയാണുണ്ടായത്.അഞ്ചുവർഷത്തോളം നീണ്ട ആദ്യ വിവാഹബന്ധം വേർപെടുത്തിയതിനു ശേഷം 2019ആഗസ്ത് 31 നാണു സുജനയുമായുള്ള വിവാഹം നടന്നത്.

കൊറോണകാലത്തു കഴിക്കേണ്ടതെന്തെല്ലാം …..

0
Spread the love

കോവിഡിന്റെ കാലഘട്ടത്തിലാണ് നാം ഇന്ന് ജീവിക്കുന്നത്.ഈ പ്രതിസന്ധി മറികടക്കാൻ നമ്മളെല്ലാവരും മാസ്ക് ധരിക്കുകയും,20 സെക്കൻഡ് കൈ കഴുകുകയും ,സാമൂഹിക അകലം പാലിക്കുകയുമെല്ലാം ചെയ്യുന്നതുപോലെ തന്നെ ഒരുപക്ഷെ അതിനേക്കാൾ കൂടുതൽ പ്രാധാന്യം നൽകേണ്ട ഒരു കാര്യമാണ് നമ്മുടെ രോഗപ്രതിരോധ ശക്തി വർധിപ്പിക്കുക എന്നത് .രോഗപ്രതിരോധ ശക്തി വർധിപ്പിക്കുന്നതിൽ ഭക്ഷണത്തിനുള്ള പങ്കു വളരെ വലുതാണ് .ഈ അവസരത്തിൽ എന്തെല്ലാം ഭക്ഷണങ്ങളാണ് കഴിക്കേണ്ടതെന്നും ഏതെല്ലാം ഭക്ഷണങ്ങളാണ് കഴിക്കാൻ പാടില്ലാത്തതെന്നും അറിഞ്ഞിരിക്കേണ്ടത് വളരെ അത്യാവശ്യമാണ്.

നമ്മുടെ രോഗപ്രതിരോധശക്തി വർധിപ്പിക്കാൻ .പ്രധാനമായും 8 കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടത് .ഇതിൽ ഒന്നാമത്തേതും വളരെ പ്രധാനപ്പെട്ടതുമാണ് പ്രൊട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുക എന്നത് .ഇത്തരം ഭക്ഷണങ്ങൾ കഴിച്ചാൽ മാത്രമേ നമ്മുടെ ഇമ്മ്യൂണിറ്റി സെൽസ് ഡെവലപ്പ് ആവുകയുള്ളു .ഇമ്മ്യൂണിറ്റി സെൽസ് ഉണ്ടെങ്കിൽ മാത്രമെ നമ്മുടെ ശരീരത്തിലെത്തുന്ന മറ്റു വിറ്റമിൻസും ,സിങ്കും എല്ലാം ശരിയായ രീതിയിൽ പ്രവർത്തിക്കുകയുള്ളു .മുട്ട,പാൽ ,തൈര് ,പനീർ ,പയറുവർഗങ്ങൾ ,മത്സ്യം ,മാംസംഎന്നിവയെല്ലാം പ്രൊട്ടീൻ ധാരാളം അടങ്ങിയ ഭക്ഷണ പദാർത്ഥങ്ങളാണ് .രണ്ടാമതായി ശ്രദ്ധിക്കേണ്ടത് വിറ്റാമിൻ സി അടങ്ങിയ ഭക്ഷണം കഴിക്കാനാണ്.നെല്ലിക്ക,നാരങ്ങ ,കൈതച്ചക്ക തുടങ്ങിയ പുളിയുള്ള പഴങ്ങളിലും പച്ചക്കറികളിലുമെല്ലാം ധാരാളം വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട് .ചൂട് തട്ടിയാൽ ഈ വിറ്റാമിൻറെ ഗുണം നഷ്ടപെടുമെന്നതിനാൽ അധിക നേരം പുറത്തു വയ്ക്കുകയോ വെയിലുകൊള്ളിക്കുകയോ ചെയ്യാതെ ഇത്തരം ഭക്ഷണ സാധനങ്ങൾ പെട്ടന്ന് തന്നെ കഴിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.സാധാരണയായി ഒരു നെല്ലിക്ക കഴിച്ചാൽ തന്നെ നമുക്ക് ഒരു ദിവസത്തേക്ക് ആവശ്യമായതിനേക്കാൾ കൂടുതൽ വിറ്റാമിൻ ലഭിക്കും .

അടുത്തതായി നമ്മൾ കഴിക്കേണ്ടത് സിങ്ക് അടങ്ങിയ ഭക്ഷണങ്ങളാണ് .വളരെ കുറച്ചു മാത്രമേ ആവശ്യമുള്ളുവെങ്കിലും നമ്മുടെ ശരീരത്തിൽ സംഭരിച്ചു വയ്ക്കാൻ കഴിയില്ല.അതാതു ദിവസത്തേക്ക് വേണ്ടത് അന്നന്നത്തെ ഭക്ഷണത്തിൽ ഉൾപ്പെടുത്തുകയെ നിവൃത്തിയുള്ളു .സിങ്ക് അടങ്ങിയ ഭക്ഷണം എന്ന് പറയുമ്പോൾ മുന്തിരി ,ഓറഞ്ച് ,പപ്പായ ,കക്കയിറച്ചി തുടങ്ങിയവയാണ് .സിങ്ക് അടങ്ങിയ ഭക്ഷണം കഴിക്കുകയാണെങ്കിൽ നമ്മുടെ ശരീരത്തിൽ ഏതെങ്കിലും രോഗാണു പ്രവേശിച്ചാലും അത് പെരുകുന്നത് തടയാൻ സഹായകമാവും.കൊറോണ തുടങ്ങിയ കാലം മുതൽ നമ്മൾ കേൾക്കുന്നതാണ് ഇഞ്ചി കഴിക്കണം വെളുത്തുള്ളി,മഞ്ഞൾ , കഴിക്കണമെന്നെല്ലാം. ഇതിലെല്ലാം അടങ്ങിയിരിക്കുന്ന സൾഫർ ആണ് നമ്മുടെ രോഗപ്രതിരോധ ശക്തി വർധിപ്പിക്കാൻ സഹായിക്കുന്നത്.അതുകൊണ്ടുതന്നെ ഇവയെല്ലാം പാകം ചെയ്യാതെ പച്ചയായി കഴിക്കുന്നതാണ് നല്ലതു.ജങ്ക് ഫുഡ്സ് ഈ സമയത്തു മാക്സിമം ഒഴിവാക്കാൻ ശ്രദ്ധിക്കണം .ഇത്തരം ഭക്ഷണങ്ങൾ സൈറ്റോകൈൻസിന്റെ അമിതോല്പാദനത്തിനു കാരണമാവുകയും നമ്മുടെ രോഗപ്രതിരോധശേഷി നമ്മുടെ ശരീരത്തിനെതിരെ പ്രവർത്തിക്കാൻ തുടങ്ങുകയും ചെയ്യും.മറ്റൊരു കാര്യം ധാരാളം വെള്ളം കുടിക്കുകയെന്നുള്ളതാണ് .25 കിലോ ഭാരമുള്ള ഒരാൾ ഒരു ലിറ്റർ വെള്ളം എന്ന തോതിൽ കുടിയ്ക്കേണ്ടതാണ്.നമ്മുടെ ശരീരത്തിൽ ഏതെങ്കിലും രോഗാണുക്കളുണ്ടെങ്കിൽ അതിനെ പുറന്തള്ളുന്നത് മൂത്രത്തിലൂടെയാണ്.ആവശ്യത്തിന് വെള്ളം കുടിച്ചാൽ മാത്രമേ ഈ പ്രവർത്തനം സുഗമമായി നടക്കുകയുള്ളൂ.കൂടാതെ വായിലെത്തിയ രോഗാണു ശ്വാസകോശത്തിലെത്താതെ തടയുകയും വയറിലെത്തിച്ചേരുകയും അവിടെയുള്ള ആസിഡുകളുടെ പ്രവർത്തനഫലമായി നശിക്കുകയും ചെയ്യുന്നു .ഒരു ദിവസം 30 മിനുട്ടെങ്കിലും എക്സർസൈസ് ചെയ്യാൻ ശ്രദ്ധിക്കണം .ഇങ്ങനെ ചെയ്യുന്നതിന്റെ ഫലമായി രക്തം നമ്മുടെ ശരീരത്തിന്റെ എല്ലാ ഭാഗങ്ങളിലും എത്തുകയും രോഗപ്രതിരോധശേഷി വർധിക്കുകയും ചെയ്യും .ഏഴാമതായി ശ്രദ്ധിക്കേണ്ടത് 7 -8 മണിക്കൂർ ഉറങ്ങാനാണ് .നന്നായി ഉറങ്ങുമ്പോൾ മാത്രമാണ് സൈറ്റോകൈൻ നമ്മുടെ ശരീരത്തിൽ ഉല്പാദിപ്പിക്കപ്പെടുന്നത്.

അവസാനത്തേതും വളരെ പ്രധാനപ്പെട്ടതുമാണ് മദ്യപാനം പുകവലി എന്നീ ദുശീലങ്ങൾ ഒഴിവാക്കുക എന്നത്.മദ്യപാനിയായ ഒരാളെ ഏറ്റവും കൂടുതൽ ബാധിക്കുന്നത് ന്യൂമോണിയ പോലുള്ള അസുഖങ്ങളാണ് അതുപോലെ തന്നെ പുകവലിയും ഏറ്റവും കൂടുതൽ ദോഷകരമായി ബാധിക്കുന്നത് ശ്വാസകോശത്തെയാണ്.കൂടാതെ ഇത് രക്തത്തിലെ ഓക്സിജന്റെ അളവ് കുറക്കുകയും ചെയ്യുന്നു.കോറോണയും ഏറ്റവും കൂടുതൽ ദോഷകരമായി ബാധിക്കുന്നത് ശ്വാസകോശത്തെ തന്നെ ആയതു കൊണ്ടാണ് ഈ അവസരത്തിൽ മദ്യപാനവും പുകവലിയും കഴിയുന്നതും ഒഴിവാക്കാൻ പറയുന്നത്.മുകളിൽ പറഞ്ഞിട്ടുള്ള ഈ എട്ടു കാര്യങ്ങൾ ശ്രദ്ധിച്ചാൽ തന്നെ നമുക്ക് രോഗപ്രതിരോധശേഷി വർധിപ്പിക്കാൻ കഴിയും .

118,800FansLike
97,086FollowersFollow
82,645FollowersFollow
89,036SubscribersSubscribe

Latest posts