Home Blog Page 1473

കോവിഡ് പ്രതിരോധം ;മൂന്നാം ഡോസ് വാക്സീൻ നൽകാനൊരുങ്ങി സൗദി.

0
A Kuwai man, Abdulla al Anazi, gets a dose of a coronavirus disease (COVID-19) vaccine in Kuwait City, Kuwait December 24, 2020. REUTERS/Stephanie McGehee
Spread the love

കോവിഡ് പ്രതിരോധം ;മൂന്നാം ഡോസ് വാക്സീൻ നൽകാനൊരുങ്ങി സൗദി.


റിയാദ് : അറുപത് വയസും അതിൽ കൂടുതലും പ്രായമുള്ളവർക്ക് കോവിഡ് വൈറസിനെതിരെ പ്രതിരോധശേഷി വർധിപ്പിക്കുന്നതിന് മൂന്നാം ഡോസ് വാക്സീൻ നൽകുമെന്ന് സൗദി ആരോഗ്യ മന്ത്രാലയം ഞായറാഴ്ച അറിയിച്ചു. വിട്ടുമാറാത്ത രോഗമുള്ളവർ, വൃക്ക തകരാറിലായവർ, അവയവമാറ്റ ശസ്ത്രക്രിയക്ക് വിധേയമായവർ തുടങ്ങി ഉയർന്ന അപകടസാധ്യതയുള്ളവർക്ക് ബൂസ്റ്റർ ഡോസുകൾ നൽകാൻ ആരംഭിച്ചതായി മന്ത്രാലയം നേരത്തേ അറിയിച്ചിരുന്നു.
എന്നാൽ ഇപ്പോൾ പ്രായപരിധിയനുസരിച്ച് 60 നു മുകളിലുള്ള എല്ലാവർക്കും ബൂസ്റ്റർ ഡോസ് നൽകാൻ തയാറെടുക്കുകയാണെന്ന് മന്ത്രാലയ വക്താവ് ഡോ. മുഹമ്മദ് അൽ-അബ്ദുൽ ആലി പത്രസമ്മേളനത്തിൽ പറഞ്ഞു .രാജ്യത്ത് ഇതുവരെ 41 ദശലക്ഷത്തിലധികം കോവിഡ് -19 വാക്സീൻ ഡോസുകൾ നൽകിയിട്ടുണ്ട്. ഇവരിൽ ഏകദേശം 18.3 ദശലക്ഷം പേർ രണ്ട് ഡോസും പൂർത്തിയാക്കിയവരാണ്. രണ്ടാം ഡോസ് വാക്സിനേഷൻ സ്വീകരിച്ച് എട്ട് മാസം പൂർത്തിയായവർക്കാണ് മൂന്നാമത്തെ ബൂസ്റ്റർ ഡോസ് നൽകുകയെന്നും മന്ത്രാലയ വക്താവ് വ്യക്തമാക്കി. രണ്ട് ഡോസുകൾ ഇനിയും പൂർത്തിയാക്കാത്തവർ എത്രയും വേഗം അവ സ്വീകരിക്കണമെന്ന് അദ്ദേഹം അഭ്യർഥിച്ചു.
പകർച്ചവ്യാധിയെ നേരിടുന്നതിൽ ഇനിയുള്ള ഘട്ടത്തിലും നമ്മെ സഹായിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ഘടകം വാക്സിനേഷൻ ആണെന്ന് അദ്ദേഹം ഓർമിപ്പിച്ചു. സൗദിയിൽ തുടർച്ചയായ അഞ്ച് ദിവസങ്ങളിലും ആകെ അൻപതിൽ താഴെ പേർക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. ഇന്നലെ ഇത് 44 മാത്രമായിരുന്നു.
രോഗം പടരുന്നത് തടയാൻ രാജ്യം ഏർപ്പെടുത്തിയിട്ടുള്ള മുൻകരുതലുകൾ നടപടികൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ നിരീക്ഷണ ക്യാംപയിനുകൾ ശക്തമായി തുടരും.
അഭ്യന്തര മന്ത്രാലയത്തിന്റെ പുതിയ കണക്കനുസരിച്ച് കഴിഞ്ഞ ഒരാഴ്ചക്കുള്ളിൽ 19,870 ലംഘനങ്ങൾ രേഖപ്പെടുത്തിയതായി അധികൃതർ അറിയിച്ചു. പ്രതിരോധ പ്രോട്ടോക്കോളുകളും, ഇക്കാര്യത്തിൽ അധികൃതർ പുറപ്പെടുവിച്ച നിർദേശങ്ങളും പാലിക്കാൻ മന്ത്രാലയം പൗരന്മാരോടും താമസക്കാരോടും ആവശ്യപ്പെട്ടു.
ആരോഗ്യ, സുരക്ഷാ നടപടികൾ പാലിക്കുന്നത് നിരീക്ഷിക്കുന്നതിനുള്ള ശ്രമങ്ങൾ സൗദി മുനിസിപ്പാലിറ്റികളും ത്വരിതപ്പെടുത്തി.
പൊതു സുരക്ഷ ഉറപ്പുവരുത്തുന്നതിനും രോഗവ്യാപനം തടയുന്നതിനും എല്ലാ വാണിജ്യ സൗകര്യങ്ങളും നിയന്ത്രണങ്ങൾ പാലിക്കണമെന്ന് മുനിസിപ്പാലിറ്റികൾ ആവശ്യപ്പെട്ടു. 940 എന്ന കോൾ സെന്റർ നമ്പർ വഴി ലംഘനങ്ങൾ അറിയിക്കാൻ അധികൃതർ പൊതുജനങ്ങളോട് ആവശ്യപ്പെട്ടു.
പൊതു, സ്വകാര്യ മേഖലകളിൽ കഴിഞ്ഞ ഒരു മാസത്തിനിടെ 87,500 നിരീക്ഷണ ട്രിപ്പുകൾ പൂർത്തിയാക്കിയതായി മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയ വക്താവ് പറഞ്ഞു. നിലവിൽ, 88 ശതമാനം പൊതുമേഖലയിലെയും 85 ശതമാനം സ്വകാര്യമേഖലയിലെയും ജീവനക്കാർ രണ്ട് വാക്സീൻ ഡോസുകളും സ്വീകരിച്ചവരാണെന്നും അധികൃതർ വ്യക്തമാക്കി.

ഗൂഗിളിന് ഇന്ന് 23ാം പിറന്നാൾ; ആഘോഷമാക്കി സോഷ്യൽ മീഡിയ.

0
Spread the love

ഗൂഗിളിന് ഇന്ന് 23ാം പിറന്നാൾ; ആഘോഷമാക്കി സോഷ്യൽ മീഡിയ.


23ാം പിറന്നാൾ നിറവിൽ ഗൂഗിൾ. ഗൂഗിൾ എന്നത് നമ്മുടെ ഭാഗമായി മാറിക്കഴിഞ്ഞിട്ട് വർഷങ്ങളായി. എന്ത് സംശയം വന്നാലും ഗൂഗിൾ ഗുരുവിനോട് ചോദിക്കെന്ന പല്ലവിയും നമുക്കിടയിൽ സാധാരണയായി. ഇന്ന് ഗൂഗിളിൽ കയറിയവരെല്ലാം ശ്രദ്ധിച്ച ഒരു കാര്യം ഉണ്ട്. സ്വന്തമായി തന്റെ 23ാം പിറന്നാൾ ആഘോഷിക്കുകയാണ് താരം. ഇതിനായി ഗൂഗിൾ അവതരിപ്പിച്ച ഡൂഡിലും വ്യത്യസ്തമാണ്. മനോരഹരമായ കേക്കിന് സമീപത്തായി ഗൂഗിൾ എന്നെഴുതി ഇരുപത്തി മൂന്നാം വയസ്സും സൂചിപ്പിച്ചാണ് ഡൂഡിൽ തയ്യാറാക്കിയിരിക്കുന്നത്. ഗൂഗിളിന് പിറന്നാൾ ആശംസകളുമായി സോഷ്യൽ മീഡിയയും സജീവമാണ്.
വിവരസാങ്കേതിക വിദ്യ രംഗത്ത് ഗൂഗിൾ കൊണ്ടുവന്ന മാറ്റങ്ങളും വഹിച്ച് പങ്കും വളരെ വലുതാണ്. ഒരു സാധാരണക്കാരന് വളരെ വിദൂരമായി നിന്ന സാങ്കേതിക വിദ്യയെല്ലാം ഗൂഗിൾ അവർക്ക് സാധ്യമാക്കി കൊടുത്തു എന്നുവേണം പറയാൻ.ലോകത്തിലെ തന്നെ മികച്ച സെർച്ച് എൻജിനായി ഗൂഗിൾ വളർന്നതിന് പിന്നിലെ കരങ്ങൾ ലാറി പേജ്, സെര്‍ജി ബ്രിന്ന് എന്ന യുവാക്കളാണ്.
1998 പിഎച്ച്ഡി വിദ്യാർത്ഥികളായ ഇരുവരും ചേർന്ന് ഗൂഗിളിന് രൂപം നൽകിയത്. ഇവരുടെ ഗവേഷണ വിഷയമെന്ന നിലയ്ക്കാണ് 1996 ജനുവരിയിലായിരുന്നു ഇവർ ഈ ഗവേഷണത്തിനു തുടക്കമിട്ടത്. അങ്ങനെ നീണ്ട ശ്രമത്തിനൊടുവിൽ 1997 സെപ്റ്റംബർ 15ന് ഗൂഗിൾ എന്ന ഡൊമെയിൻ നാമം രജിസ്റ്റർചെയ്യുകയും ഒരുവർഷത്തിനു ശേഷം കാലിഫോർണിയയിൽ ഒരു സുഹൃത്തിന്റെ ഗാരേജിൽ ഇരുവരും ചേർന്ന് തങ്ങളുടെ കമ്പനിയുടെ പ്രവർത്തനമാരംഭിക്കുകയും ചെയ്തു.വിവിധ സെർച്ച് എഞ്ചിനുകളിലൂടെ ഇരുപത് കോടിയിൽപ്പരം അന്വേഷണങ്ങളാണ് ഓരോ ദിവസവും ഗൂഗിളിൽ എത്തുന്നത്. തുടക്കത്തിൽ വെബ് സെർച്ച് എൻജിൻ മാത്രമായി അവതരിപ്പിച്ച ഗൂഗിളിൽ ഇപ്പോൾ ചിത്രങ്ങൾ, വീഡിയോ, വാർത്തകൾ, ഓൺലൈൻ ബിസിനസ്സുകൾ തുടങ്ങി ലഭ്യമാകാത്തതായി ഒന്നും തന്നെയില്ല എന്നുവേണം പറയാൻ. പരസ്യ വിതരണ രംഗത്തും നിറ സാന്നിധ്യമാണ് ഇന്ന് ഗൂഗിൾ .

ആയുഷ്മാന്‍ ഭാരത് ഡിജിറ്റല്‍ മിഷന്‍ ഉത്‌ഘാടനം ചെയ്‌ത്‌ മോഡി.

0
Spread the love
ആയുഷ്മാന്‍ ഭാരത് ഡിജിറ്റല്‍ മിഷന്‍ ഉത്‌ഘാടനം ചെയ്‌ത്‌ മോഡി.

ന്യൂ ഡൽഹി: ആയുഷ്മാന്‍ ഭാരത് ഡിജിറ്റല്‍ മിഷന്‍ രാജ്യ വ്യാപകമായി ആരംഭിച്ചു. രാജ്യത്തെമ്പാടുമുള്ള ആശുപത്രികളുമായി രോഗികളെ ബന്ധിപ്പിക്കുന്ന വ്യാപക ഡിജിറ്റല്‍ പ്‌ളാറ്റ് ഫോം കൊണ്ടുവരുന്നതാണ് ഇതിന്റെ ഉദ്ദേശ്യം. യുണിക് ഐഡിയില്‍ രോഗിയുടെ എല്ലാ വിവരങ്ങളും സൂക്ക്ഷിക്കും. ഓരോ പൗരന്റെയും ആരോഗ്യ ഐഡി അവരുടെ ആരോഗ്യ അക്കൗണ്ടായി ഉപയോഗിക്കും.
ആയുഷ്മാന്‍ ഭാരത് പ്രധാനമന്ത്രി ജന്‍ ആരോഗ്യ പദ്ധതിയുടെ മൂന്നാം വാർഷികത്തിലാണ് രാജ്യവ്യാപകമായി ഈ പദ്ധതി നടപ്പിലാക്കുന്നത്. പരീക്ഷണാടിസ്ഥാനത്തില്‍ ഈ പദ്ധതി ആറ് കേന്ദ്രഭരണ പ്രദേശങ്ങളിലായി നടപ്പാക്കിയിരുന്നു.
2020 ആഗസ്റ്റ് 15 നാണ് ആയുഷ്മാന്‍ ഭാരത് ഡിജിറ്റല്‍ മിഷന്‍ നരേന്ദ്ര മോദി പ്രഘ്യപിച്ചതു. ഈ ഹെല്‍ത്ത് അക്കൗണ്ടില്‍ വ്യക്തിഗത ആരോഗ്യ രേഖകള്‍ ബന്ധിപ്പിച്ച് ഒരു മൊബൈല്‍ ആപ്ലിക്കേഷന്റെ സഹായത്തോടെ കാണാവുന്നതാണ്. ആരോഗ്യ പരിരക്ഷാ സൗകര്യങ്ങള്‍ ലഭ്യമാക്കുന്നതില്‍ പാവപ്പെട്ടവരുടെയും ഇടത്തരക്കാരുടെയും പ്രശ്‌നങ്ങള്‍ ഇല്ലാതാകും. ഇന്ത്യയുടെ ആരോഗ്യ സൗകര്യങ്ങളില്‍ വിപ്ലവകരമായ മാറ്റം ഇതുവഴി നേടാനാകും എന്ന് മോഡി പറഞ്ഞു.

തൊണ്ടയാട് നിർമാണത്തിലുള്ള കെട്ടിടത്തിന്റെ സ്ലാബ് തകർന്ന് വീണ് തൊഴിലാളികൾ മരിച്ച സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ചു

0
Spread the love

തൊണ്ടയാട് നിർമാണത്തിലുള്ള കെട്ടിടത്തിന്റെ സ്ലാബ് തകർന്ന് വീണ് തൊഴിലാളികൾ മരിച്ച സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ചു

കോഴിക്കോട് തൊണ്ടയാട് നിർമാണത്തിലുള്ള കെട്ടിടത്തിന്റെ സ്ലാബ് തകർന്ന് വീണ് തൊഴിലാളികൾ മരിച്ച സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ചു. ലേബർ കമ്മീഷണറോട് അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ തൊഴിൽ മന്ത്രി വി ശിവൻകുട്ടി നിർദേശം നൽകി.

കെട്ടിട നിർമാണവുമായി ബന്ധപ്പെട്ട് സുരക്ഷാ മാനദണ്ഡങ്ങൾ പൂർണമായി പാലിച്ചിരുന്നോ എന്ന് പ്രത്യേകം അന്വേഷിക്കാനും നിർദേശം നൽകിയിട്ടുണ്ട്.തമിഴ്നാട് സ്വദേശികളായ കാർത്തിക് സലിം എന്നിവരാണ് മരിച്ചത്.കഴിഞ്ഞ ദിവസമാണ് തൊണ്ടയാട് ബൈപ്പാസിന് സമീപം നിർമാണത്തിലിരുന്ന കെട്ടിടത്തിലാണ് അപകടമുണ്ടായത്.

കെട്ടിടത്തിന് താഴെ ജോലികളിൽ ഏർപ്പെട്ടിരുന്നവർക്ക് മേൽ മുകളിൽ നിന്നും സ്ലാബ് പൊട്ടിവീഴുകയായിരുന്നു. പരിക്കേറ്റവർ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഇതര സംസ്ഥാന തൊഴിലാളികളാണ് ഇവിടെയുള്ള തൊഴിലാളികളിൽ കൂടുതലും. ഇവർ തന്നെയാണ് പരിക്കേറ്റവരെ സമീപത്ത് തന്നെയുള്ള മെഡിക്കൽ കോളേജിൽ എത്തിച്ചത്.

ആനപ്പാന്തം ഊരിൽ ആവേശമായി കരിമ്പ് ദൃശ്യ കലാക്യാമ്പ്

0
Spread the love

ആനപ്പാന്തം ഊരിൽ ആവേശമായി കരിമ്പ് ദൃശ്യ കലാക്യാമ്പ്

ചാലക്കുടി ഫോറസ്റ്റ് ഡിവിഷൻ വെള്ളിക്കുളങ്ങര ഫോറസ്റ്റ് റേഞ്ച് പരിധിയിലെ ആനപ്പാന്തം ഊരിൽ കാടാർ വിഭാഗത്തിലെ കുട്ടികൾക്കായി സംസ്ഥാന വനവികസന ഏജൻസിയുടെ നേതൃത്വത്തിൽ നടത്തുന്ന കരിമ്പ് ദൃശ്യകലാ ക്യാമ്പ് ശ്രദ്ധേയമാകുന്നു.

നാല് മുതൽ പന്ത്രണ്ട് വരെയുള്ള ക്ലാസിലെ കുട്ടികൾക്കായി കോവിഡ് കാലത്തെ മാനസിക സമ്മർദ്ദം കുറക്കുന്നതിന് വേണ്ടി കാലടി സംസ്കൃത സർവ്വകലാശാല ദൃശ്യകലാ വിഭാഗം പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മയായ ട്രസ്പാസേഴ്സിന്റെ സഹകരണത്തോടെയാണ് ക്യാമ്പ് നടത്തുന്നത്.

കുട്ടികൾക്ക് കളിമൺ രൂപങ്ങളുടെ നിർമ്മാണം, ചിത്രകല തുടങ്ങിയവയിൽ പരിശീലനം നൽകുന്നു. മറ്റത്തൂർ
ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ അശ്വതി വിബി ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ദിവ്യ സുധീഷ്, ചാലക്കുടി ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ സംബുദ്ധ മജുംദാർ, പരിയാരം ഫോറസ്റ്റ് റേഞ്ച് ഓഫീസർ ടി എസ് മാത്യു, ജോയി കാവുങ്ങൽ, ഡിവിഷൻ കോഡിനേറ്റർ ഇ പി പ്രസീത തുടങ്ങിയവർ പങ്കെടുത്തു.

അതിസുരക്ഷാ നമ്പർപ്ലേറ്റ് പഴയവാഹനങ്ങൾക്കും നിർബന്ധം.

0
Spread the love
അതിസുരക്ഷാ നമ്പർപ്ലേറ്റ് പഴയവാഹനങ്ങൾക്കും നിർബന്ധം

തിരുവനന്തപുരം: പൊളിക്കൽനയത്തിന്റ ഭാഗമായി പഴയവാഹനങ്ങൾക്കും അതിസുരക്ഷാ നമ്പർപ്ലേറ്റ് നിർബന്ധമാക്കും. ഓട്ടോമേറ്റഡ് ടെസ്റ്റിങ് കേന്ദ്രങ്ങളിൽ പെർമിറ്റ് പുതുക്കൽ പരിശോധനയ്ക്കെത്തുന്ന വാഹനങ്ങളിൽ അതിസുരക്ഷാ നമ്പർപ്ലേറ്റ് വേണം. ടെസ്റ്റിങ് കേന്ദ്രങ്ങൾക്കുള്ള മാർഗരേഖയിലാണ് കേന്ദ്രം ഇക്കാര്യം ഉൾക്കൊള്ളിച്ചിട്ടുള്ളത്. ആറുമാസംമുമ്പ് പ്രസിദ്ധീകരിച്ച കരടുരേഖയിൽ സംസ്ഥാനങ്ങളുടെ നിർദേശങ്ങൾകൂടി ഉൾക്കൊള്ളിച്ചുകൊണ്ടാണ് അന്തിമവിജ്ഞാപനമിറക്കിയത്.

പൊളിക്കൽനയത്തിന്റെ ഭാഗമായി വാഹനങ്ങൾ പരിശോധിക്കേണ്ട ഓട്ടോമേറ്റഡ് ടെസ്റ്റിങ് കേന്ദ്രങ്ങളുടെ ഘടനയും പ്രവർത്തനരീതിയും ഇതിൽ വിശദീകരിക്കുന്നുണ്ട്. വാഹനത്തിന്റെ സാങ്കേതികക്ഷമത ഉറപ്പുവരുത്തുന്നതിന് 32 ഇനം പരിശോധനകൾ നടത്തണം. റോളർ ബ്രേക്ക് ടെസ്റ്റ്, സ്ലൈഡ് സ്ലിപ് ടെസ്റ്റ്, സസ്പെൻഷൻ ടെസ്റ്റ്, ജോയന്റ് പ്ലേ ടെസ്റ്റ്, സ്പീഡോ മീറ്റർ ടെസ്റ്റ് തുടങ്ങിയവ ഉൾപ്പെടും.

ലൈറ്റുകൾക്കുള്ളിൽ ഈർപ്പം പാടില്ല. സൈലൻസർ, ബ്രേക്ക് ലൈൻ, എൻജിൻ ഓയിൽ, റേഡിയേറ്റർ കൂളന്റ് എന്നിവയിൽ ചോർച്ചയുണ്ടാകരുത്. വിൻഡ്‌സ്‌ക്രീൻ മങ്ങരുത്. ടയർ ത്രെഡിന്റെ അളവുവരെ നിഷ്കർഷിക്കുന്നുണ്ട്. ഹോണിന്റെ ശബ്ദവും ലൈറ്റുകളുടെ തീവ്രതയും പരിശോധിക്കപ്പെടും. ടെസ്റ്റുകളിൽ പരാജയപ്പെട്ടാൽ 30 ദിവസത്തിനുള്ളിൽ വീണ്ടും അപേക്ഷിക്കാം. പരാജയപ്പെട്ട ടെസ്റ്റുമാത്രം വീണ്ടും നടത്തിയാൽ മതി. ഫലത്തിൽ പരാതിയുണ്ടെങ്കിൽ അപ്പീൽ നൽകാം. രണ്ടുതവണ പരാജയപ്പെട്ടാൽ വാഹനം പൊളിക്കേണ്ടിവരുമെന്ന കരടുനിർദേശം അതേപടി അന്തിമവിജ്ഞാപനത്തിലുമുണ്ട്. ഇതിൽ ലഭിച്ച പരാതികൾ കേന്ദ്രം നിരസിച്ചു.

ടെസ്റ്റിങ് കേന്ദ്രങ്ങളെല്ലാം ഓൺലൈനിൽ ബന്ധിപ്പിക്കും. പരിശോധനാഫലവും വാഹനത്തിന്റെ എൻജിൻ, ഷാസി നമ്പറുകളുടെ ഡിജിറ്റൽ പകർപ്പ് കേന്ദ്രീകൃത കംപ്യൂട്ടർ ശൃംഖലയിലേക്ക് അപ്‌ലോഡ് ചെയ്യും.

ഫാസ്റ്റാഗ് നിർബന്ധമാണ്. ജി.പി.എസ്, വേഗപ്പൂട്ട് എന്നിവയും പരിശോധിക്കപ്പെടും. ട്യൂബ് ലൈസ് ടയറുകൾ വ്യാപകമായതിനാൽ സ്റ്റെപ്പിനി ടയറിനുപകരം പഞ്ചർകിറ്റ് മതിയെന്ന നിർദേശം പഴയവാഹനങ്ങൾക്കും ബാധകമാക്കി. സംസ്ഥാനങ്ങൾക്ക് പതുമേഖലയിലോ സ്വകാര്യപങ്കാളിത്തത്തോടെയോ ടെസ്റ്റിങ് കേന്ദ്രങ്ങൾ തുടങ്ങാം.

മാലിന്യം അനുഗ്രഹമാക്കി കോട്ടയം മെഡിക്കൽ കോളേജ്.

0
Spread the love
മാലിന്യം അനുഗ്രഹമാക്കി കോട്ടയം മെഡിക്കൽ കോളേജ്.

കോട്ടയം: മാലിന്യങ്ങൾ വലിയൊരു പ്രശ്നമായി പലയിടത്തും മാറുമ്പോൾ കോട്ടയം മെഡിക്കൽ കോളേജിൽ ആശുപത്രിമാലിന്യം വിറ്റ് 20 ലക്ഷത്തോളം രൂപ വരുമാനം. മാലിന്യങ്ങൾ ആശുപത്രി വളപ്പിൽ തന്നെ കുഴിച്ചിടുന്ന രീതി ആയിരുന്നു പണ്ട് കോട്ടയം മെഡിക്കൽ കോളേജിൽ. കാലങ്ങളായി പ്രദേശവാസികൾ ഇതുമൂലം വലിയ ദുരിതത്തിലായിരുന്നു. ഇതു സമീപവാസികൾക്ക് പല രോഗങ്ങൾക്കും കാരണമായി.

ഹൃദ്രോഗ വിദഗ്ധനും കോട്ടയം മെഡിക്കൽ കോളേജ് സൂപ്രണ്ടുമായ ടികെ ജയകുമാറിന്റെ ആശയം അനുസരിച്ചാണ് കുടുംബശ്രീ പ്രവർത്തകരെ അണി നിരത്തി ആശുപത്രി മാലിന്യങ്ങൾ ശേഖരിച്ചു സംസ്‌കരിച്ചു വിൽക്കുന്ന പുതിയ രീതി തുടങ്ങിയത്. മാലിന്യങ്ങളിൽ നിന്ന് ഒരു മാസം ഒന്നര ലക്ഷം രൂപയോളം മെഡിക്കൽ കോളേജിന് കിട്ടുന്നു. ഇരുപതിലധികം കുടുംബശ്രീ പ്രവർത്തകരാണ് ഈ പ്രവർത്തനത്തിൽ ഉള്ളത്.ബാക്കിയുള്ള ജൈവ മാലിന്യങ്ങൾ വളമാക്കി കാമ്പസിൽ കൃഷി നടത്തുകയും ചെയുന്നു. കഴിഞ്ഞ വർഷം 20 ലക്ഷത്തോളം രൂപയുടെ വരുമാനമാണ് കോട്ടയം മെഡിക്കൽ കോളേജിന് ഇതിലൂടെ ലഭിച്ചത്.

വീണ്ടും പുതിയ ഫീച്ചറുമായി വാട്സാപ്പ്..

0
Spread the love

വീണ്ടും പുതിയ ഫീച്ചറുമായി വാട്സാപ്പ്..

വാട്‌സ്ആപ്പില്‍ അഞ്ച് പുതിയ ഫീച്ചറുകള്‍ ഉടന്‍ വരുമെന്ന് റിപ്പോര്‍ട്ട്. ലാസ്റ്റ് സീനിന് പുതിയ ഓപ്ഷന്‍, ഡിസപ്പിയറിങ് ചാറ്റ്, റീഡൈന്‍ ചെയ്യുന്ന ഗ്രൂപ്പ് ഇന്‍ഫോ, ഹൈറെസല്യൂഷന്‍ ചിത്രങ്ങളും വീഡിയോകളും, ഫോട്ടോ സ്റ്റിക്കര്‍ എന്നീ ഫീച്ചറുകളാണ് വാട്‌സആപ്പ് പുതുതായി അവതരിപ്പിക്കാനൊരുങ്ങുന്നത്.

ലാസ്റ്റ് സീനിന് പുതിയ ഓപ്ഷന്‍:

പ്രത്യേക കോണ്‍ടാക്ടിന് മാത്രമായി ലാസ്റ്റ് സീന്‍ മറച്ചു വയ്ക്കാന്‍ കഴിയുന്ന സംവിധാനം. ഇത് ആന്‍ഡ്രോയിഡ് ഫോണുകളിലും ഐഒസ് ഫോണുകളിലും ലഭിക്കും.

ഡിസപ്പിയറിങ് ചാറ്റ്:

വാട്‌സ്ആപ്പില്‍ ഇതിനകം തന്നെ അപ്രത്യക്ഷമാകുന്ന സന്ദേശങ്ങള്‍ അയക്കാനുള്ള ഫീച്ചര്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇത് വിപുലീകരിക്കാനാണ് കമ്പനി ഉദ്ദേശിക്കുന്നത്. പുതിയ ഫീച്ചറില്‍ നിശ്ചിത സമയത്തിനുള്ളില്‍ മെസ്സേജുകള്‍ അപ്രത്യക്ഷമാകും. അതായത് ചാറ്റിലെ മെസ്സേജുകള്‍ തനിയെ ഡിലീറ്റ് ആകും.

റീ ഡിസൈന്‍ ചെയ്യുന്ന ഗ്രൂപ്പ് ഇന്‍ഫോ പേജ്:

ഗ്രൂപ്പുകള്‍ക്കായി വേഗത്തില്‍ ഐക്കണുകള്‍ നിര്‍മിക്കാവുന്ന ഗ്രൂപ്പ് ഐക്കണ്‍ എഡിറ്റര്‍ സവിശേഷതയോടപ്പം ഗ്രൂപ്പ് ഇന്‍ഫോ പേജ് പുനര്‍രൂപകല്‍പന ചെയ്യും. പുതിയ ഡിസൈന്‍ ചാറ്റില്‍ ഓഡിയോ വീഡിയോ കോളുകള്‍ക്കായി വലിയ ബട്ടനുകള്‍ വരും.

ഹൈറെസലൂഷന്‍ ചിത്രങ്ങളും വീഡിയോകളും:

നിലവില്‍ വാട്‌സ്ആപ്പ് ചിത്രങ്ങളും വീഡിയോകളും കംപ്രസ്സ് ചെയ്താണ് അയക്കുന്നത്. പുതിയ ഫീച്ചര്‍ പ്രകാരം ഉപയോക്താക്കള്‍ക്ക് ബെസ്റ്റ് ക്വാളിറ്റി, ഡാറ്റാ സേവര്‍, ഓട്ടോ എന്നിങ്ങനെ വിവിധ ഓപ്ഷനുകളില്‍ ഏതെങ്കിലും തിരഞ്ഞെടുത്ത് ചിത്രങ്ങളും വീഡിയോകളും അയക്കാം. ചിത്രങ്ങള്‍ സ്റ്റിക്കറുകളാക്കാം- ചിത്രങ്ങള്‍ എളുപ്പത്തില്‍ സ്റ്റിക്കറാക്കി മാറ്റാം. ഫോട്ടോ അപ്ലോഡ് ചെയ്യുമ്പോള്‍ ക്യാപ്ഷന്‍ ബാറിന് സമീപമാണ് പുതിയ സ്റ്റിക്കര്‍ ഐക്കണും ഉണ്ടാവുക. ഫോട്ടോ അപ്ലോഡ് ചെയ്തതിനു ശേഷം പ്രസ്തുത ഐക്കണില്‍ ക്ലിക്ക് ചെയ്താല്‍ ചിത്രം സ്റ്റിക്കര്‍ രൂപത്തിലാവും.

ഡീസല്‍ വിലയില്‍ വീണ്ടും വര്‍ദ്ധനവ്.

0
Spread the love
ഡീസല്‍ വിലയില്‍ വീണ്ടും വര്‍ദ്ധനവ്.

തിരുവനതപുരം: മൂന്ന് ദിവസത്തിനിടെ ഡീസല്‍ വിലയില്‍ ഉണ്ടായിരിക്കുന്നത് 74 പൈസയുടെ വർദ്ധനവ്.
ഡീസലിന്റെ വിലയില്‍ 26 പൈസയാണ് തിങ്കളാഴ്ച രാജ്യത്തു വർദ്ധനവുണ്ടായത്. പെട്രോള്‍ വിലയില്‍ മാറ്റമില്ല. തിരുവനന്തപുരത്ത് 96.15 രൂപയും, എറണാകുളത്ത് 94.20 രൂപയും, കോഴിക്കോട് 94.52 രൂപയുമാണ് ഡീസലിന് വില. മൂന്ന് ദിവസത്തിനിടെ 74 പൈസയുടെ വര്‍ദ്ധനവാണ് വിലയില്‍ ഉണ്ടായിരിക്കുന്നത്. സംസ്ഥാനങ്ങള്‍ ഇന്ധനവില ജിഎസ്ടിയില്‍ ഉള്‍പ്പെടുത്താന്‍ സമ്മദിക്കാത്തതാണ് രാജ്യത്തെ പെട്രോള്‍ വില കുറയാതിരിക്കാന്‍ കാരണം എന്ന് കേന്ദ്ര സര്‍ക്കാര്‍ പറയുന്നു.

രണ്ടുലക്ഷത്തിൽപരം പ്രായോഗിക ഡ്രൈവിങ് പരീക്ഷാ അപേക്ഷകൾ അപ്രത്യക്ഷമായി.

0
Spread the love
രണ്ടുലക്ഷത്തിൽപരം പ്രായോഗിക ഡ്രൈവിങ് പരീക്ഷാ അപേക്ഷകൾ അപ്രത്യക്ഷമായി..

തൃശ്ശൂർ: മോട്ടോർ വാഹനവകുപ്പിന്റെ സെർവർ പണിമുടക്കിയതിനെത്തുടർന്ന് പ്രായോഗിക ഡ്രൈവിങ് പരീക്ഷാ അപേക്ഷകൾ അപ്രത്യക്ഷമായി.

2020 ഡിസംബർ മുതൽ 2021 ജൂലായ് 21 വരെയുള്ള അപേക്ഷകളാണ് നഷ്ടമായത്. ലൈസൻസിനായുള്ള അപേക്ഷകർ ഏറ്റവും കൂടുതൽ ഉള്ള സമയത്താണ് വിവരങ്ങളെല്ലാം അപ്രത്യക്ഷമായത്‌. ഇതിന് മോട്ടോർ വാഹനവകുപ്പ് പരിഹാരം കാണാത്തതിനാൽ രണ്ടുലക്ഷത്തിലധികംപേരുടെ ഡ്രൈവിങ് ലൈസൻസ് അനിശ്ചിതത്വത്തിലാണ്.

സെപ്റ്റംബർ 30-നുശേഷം പ്രശ്നത്തിന് പരിഹാരമുണ്ടാക്കാമെന്നാണ് മോട്ടോർ വാഹനവകുപ്പ് പറയുന്നു. ഒാരോ ശനിയാഴ്‌ചയും ഡ്രൈവിംഗ് ക്ഷമത പരീക്ഷ നടത്തുമെന്നും പറയുന്നു. ഒരുദിവസം പരമാവധി 90 പേർക്കാണ് ഒരു കേന്ദ്രത്തിൽ പരിശോധന നടത്താനാകുക. ലേണിങ് ലൈസൻസിന് ആറുമാസം കാലാവധി കഴയുമ്പോൾ 300 രൂപ ഫീസടച്ച് വീണ്ടും പുതുക്കണം. പരിശോധന വൈകുന്നതിനാൽ രണ്ട് ലക്ഷത്തോളം പേരാണ് പ്രതിസന്ധിയിൽ.

118,800FansLike
97,086FollowersFollow
82,645FollowersFollow
89,036SubscribersSubscribe

Latest posts