Home Blog Page 15

ഇത്രയും വലിയ സംവിധായകനോട് അങ്ങനെ പറയുമോ? ആ നടന്റെ അവസരം ഞാൻ നഷ്ടപ്പെടുത്തിയിട്ടില്ല: ജയം രവി

0
Spread the love

മണിരത്നം സംവിധാനം ചെയ്ത് രണ്ട് ഭാഗങ്ങളായി പുറത്തിറങ്ങിയ ബിഗ് ബജറ്റ് ചിത്രമാണ് ‘പൊന്നിയിൻ സെൽവൻ’. ചിത്രത്തിൽ നിന്ന് നടൻ ചിമ്പുവിനെ ഒഴിവാക്കിയതിന് കാരണം താനാണെന്ന ആരോപണങ്ങളോട് പ്രതികരിച്ച് ജയം രവി. താനും ചിമ്പുവും നല്ല സുഹൃത്തുക്കളാണ്. ഈ അഭ്യൂഹം പുറത്തുവന്നപ്പോൾ താൻ ചിമ്പുവുമായി സംസാരിച്ചിരുന്നു. തങ്ങൾ ഒരുമിച്ച് പ്രവർത്തിച്ചിരുന്നെങ്കിൽ അത് രസകരമായിരിക്കുമെന്ന് അദ്ദേഹം തന്നോട് പറഞ്ഞെന്നും ജയം രവി പറഞ്ഞു. തങ്ങൾക്കിടയിൽ ഒരു പ്രശ്നവുമില്ലെന്നും, ഈ അഭ്യൂഹം എങ്ങനെ ആരംഭിച്ചുവെന്ന് തനിക്കറിയില്ലെന്നും ഹിന്ദുസ്ഥാൻ ടൈസിന് നൽകിയ അഭിമുഖത്തിൽ ജയം രവി പറഞ്ഞു.

’21 വർഷമായി മണിരത്‌നം സാറിനൊപ്പം പ്രവർത്തിക്കുക എന്നത് എൻ്റെ സ്വപ്നമായിരുന്നു, പൊന്നിയിൻ സെൽവനിൽ അവസരം ലഭിച്ചപ്പോൾ, ഞാൻ അനുഗ്രഹീതനായി ആയി ആണ് തോന്നിയത്. മണിരത്നം സാറിനൊപ്പം പ്രവർത്തിക്കാൻ അവസരം ലഭിച്ചപ്പോൾ, ഞാൻ അത്തരം എന്തെങ്കിലും ആവശ്യങ്ങൾ ഉന്നയിക്കുമെന്ന് നിങ്ങൾ കരുതുന്നുണ്ടോ? അതിലുപരി ഇത്രയും വലിയ സംവിധായകൻ ഞാൻ പറയുന്നത് കേൾക്കുമെന്ന് നിങ്ങൾ കരുതുന്നുണ്ടോ?’, ജയം രവി പറഞ്ഞു.

പ്രശസ്ത എഴുത്തുകാരന്‍ കല്‍കി കൃഷ്ണമൂര്‍ത്തിയുടെ ഇതേ പേരിലുള്ള നോവലിനെ അടിസ്ഥാനമാക്കിയാണ് മണിരത്നം ഈ ചിത്രമൊരുക്കിയത്. അരുൾമൊഴി വർമൻ എന്ന കഥാപാത്രത്തെയായിരുന്നു ചിത്രത്തിൽ ജയം രവി അവതരിപ്പിച്ചത്. 500 കോടിയായിരുന്നു സിനിമയുടെ ബജറ്റ്. 1000 കോടിയോളമാണ് രണ്ട് ഭാഗങ്ങളും ചേർന്ന് ബോക്സ് ഓഫീസിൽ നിന്ന് വാരിക്കൂട്ടിയത്. മണിരത്നവും എഴുത്തുകാരന്‍ ബി ജയമോഹനും ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയത്. എ ആര്‍ റഹ്‌മാനാണ് സംഗീതം.

വിക്രം, ജയം രവി, കാർത്തി, ഐശ്വര്യ റായ്, തൃഷ തുടങ്ങിയവരായിരുന്നു ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തിയത്. റഹ്‌മാന്‍, പ്രഭു, ശരത് കുമാര്‍, ജയറാം, പ്രകാശ് രാജ്, ലാല്‍, വിക്രം പ്രഭു, പാര്‍ത്ഥിപന്‍, ബാബു ആന്റണി, അശ്വിന്‍ കാകുമാനു, റിയാസ് ഖാന്‍, ഐശ്വര്യ ലക്ഷ്മി, ശോഭിതാ ദുലിപാല, ജയചിത്ര തുടങ്ങിയവരും ചിത്രത്തിൽ ഉണ്ട്.

സിനിമാ മേഖലയിലെ ലൈംഗികാതിക്രമങ്ങൾ അന്വേഷിക്കുന്ന സംഘത്തിന് 2 കേസുകൾ കൂടി, 2 സ്ത്രീകളടക്കം 4 പേർക്കെതിരെ കേസ്

0
Spread the love

സിനിമാ മേഖലയിലെ അതിക്രമങ്ങൾ അന്വേഷിക്കുന്ന സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീമിന് രണ്ട് കേസുകൾ കൂടി. കൊച്ചി ഇൻഫോ പാർക് സ്റ്റേഷനിലും കോഴിക്കോട് എലത്തൂരിലിൽ രജിസ്റ്റർ ചെയ്ത കേസുകളാണ് സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീമിന് കൈമാറിയത്. ജൂനിയർ ഹെയർ സ്റ്റൈലിസ്റ്റിന്‍റെ പരാതിയിൽ പൊലീസ് കേസെടുത്തത്.

2022 ഫെബ്രുവരിയിൽ എലത്തൂരിലെ ഷൂട്ടിംഗ് ലൊക്കേഷനിൽ നടന്ന സംഭവത്തിന്റെ അടിസ്ഥാനത്തിൽ നടന്ന പരാതിയിൽ രണ്ടു സ്ത്രീകൾ ഉൾപ്പെടെ നാലു പേർക്ക് എതിരെയാണ് കേസെടുത്തത്. ഇവരിൽ രണ്ട് പേർ മേക്കപ്പ് ആർടിസ്റ്റ് യൂണിയന്‍റെ ഭാരവാഹികളാണ്. അശ്ലീലം പറഞ്ഞു, ഭീഷണിപ്പെടുത്തി തുടങ്ങി വകുപ്പുകളാണ് ചുമത്തിയത്.

ഷൂട്ടിംഗ് ലൊക്കേഷനിലെ രണ്ട്  ക്രൂ അംഗങ്ങൾ അശ്ലീലം പറഞ്ഞത് മേക്കപ്പ് ആർട്ടിസ്റ്റുകളുടെ സംഘടന ഭാരവാഹികളോട് പറഞ്ഞപ്പോൾ അവർ ഭീഷണിപ്പെടുത്തിയെന്നും പരാതിയിലുണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വനിതകളായ രണ്ടു ഭാരവാഹികൾക്കെതിരെ കേസ് എടുത്തത്. ലോക്കൽ പൊലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്ത കേസുകൾ പ്രത്യേക അന്വേഷണ സംഘം ഏറ്റെടുക്കും. 

‘കുടുംബാം​ഗം മരിച്ചാൽ പോലും അവധി തരില്ല, അവധിയും ശമ്പള വർധനവുമില്ല’; ചെന്നൈയിലെ സാംസങ് പ്ലാന്റിൽ തൊഴിലാളി സമരം

0
Spread the love

തമിഴ്നാട്ടിലെ ശ്രീപെരുമ്പത്തൂരിലെ സാംസംഗ് ഇന്ത്യ ഫാക്ടറിയിൽ തൊഴിലാളികൾ നടത്തുന്ന സമരം തുടരുന്നു. സെപ്റ്റംബർ ഒമ്പതിനാണ് സാംസങ് ഇന്ത്യയുടെ നിർമ്മാണ യൂണിറ്റിൽ സമരം തുടങ്ങിയത്. ഫാക്ടറിക്ക് മുന്നിൽ പന്തൽ കെട്ടിയാണ് സമരം നടത്തുന്നത്. ഫാക്ടറിയിലെ 1300ഓളം തൊഴിലാളികൾ സമരത്തിൽ അണിനിരന്നു. സിപിഎമ്മിന്റെ തൊഴിലാളി സംഘടനയായ സിഐടിയുവാണ് സമരത്തിന് പിന്തുണ നൽകുന്നത്. ജോലി സമയം കുറയ്ക്കുക, വേതനം ഉയർത്തുക  എന്നിവ ഉൾപ്പെടെയുള്ള നിരവധി ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം.

കമ്പനി അധികൃതർ തങ്ങളോട് മാന്യമായി പെരുമാറിയില്ലെന്നും തൊഴിലാളികൾ ആരോപിച്ചു. പേരുവിളിച്ചല്ല ഫാക്ടറിക്കുള്ളിൽ തങ്ങളെ സൂപ്പർവൈസിംഗ് എഞ്ചിനീയർമാർ അഭിസംബോധന ചെയ്യുന്നതെന്നും തൊഴിലാളികൾ പറയുന്നു. ഫാക്ടറിയിലെ 1800 തൊഴിലാളികളിൽ 1300-ൽ പേരും സമരമുഖത്തുണ്ട്. സ്ത്രീ തൊഴിലാളികൾ സമരത്തെ പിന്തുണച്ച് ജോലിക്ക് എത്തുന്നില്ലെന്നും സിഐടിയു പറഞ്ഞു. അനുവദിച്ച അവധി എടുക്കാൻ സാധിക്കില്ലെന്നും കുടുംബത്തിലെ ആരെങ്കിലും മരിച്ചാൽ പോലും അവധി ലഭിക്കുന്നില്ലെന്നും തൊഴിലാളികൾ ആരോപിച്ചു. രാവിലെ 8 മുതൽ വൈകിട്ട് 5 വരെ ഒമ്പത് മണിക്കൂർ ജോലി ചെയ്യേണ്ടി വരുന്നു.

ഇതിനിടയിൽ ഉച്ചഭക്ഷണത്തിനായി 40 മിനിറ്റ് ഇടവേള തരും. എട്ട് മണിക്കൂർ ജോലിയാണ് തൊഴിലാളികൾ ആവശ്യപ്പെടുന്നത്. അപ്രൈസലും മോശമാണ്. ഇ കാറ്റ​ഗറിയിൽ ഉൾപ്പെടുത്തി 1000 രൂപയൊക്കെയാണ് വർധനവ് തരുന്നതെന്നും തൊഴിലാളികൾ പറയുന്നു. സമരത്തെ തുടർന്ന് 80 ശതമാനം ഉൽപാദനത്തെയും ബാധിച്ചു. പണിമുടക്കിൻ്റെ ആദ്യ ദിവസം തന്നെ ഉൽപ്പാദനത്തിൻ്റെ 50% ഇടിഞ്ഞതായി കമ്പനി വൃത്തങ്ങൾ പ്രതികരിച്ചു. എന്നിരുന്നാലും, അവർ കരാർ തൊഴിലാളികളുമായി ഉൽപ്പാദനം വർധിപ്പിച്ചിട്ടുണ്ട്. അടുത്ത ആഴ്ചയോടെ ഉൽപ്പാദനം സാധാരണ നിലയിലാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും, തൊഴിലാളികളുമായി നേരിട്ട് സംസാരിക്കാനും അവർക്കുണ്ടായേക്കാവുന്ന പ്രശ്നങ്ങൾ പരിഹരിക്കാനും സാംസങ് ശ്രമിക്കുന്നുണ്ടെന്ന് കമ്പനി വൃത്തങ്ങൾ പറഞ്ഞു. 

2024 ജൂലൈ 25 ന്, ഇ മുത്തുകുമാറിൻ്റെ നേതൃത്വത്തിൽ സിഐടിയു അംഗങ്ങൾ ‘സാംസങ് ഇന്ത്യ വർക്കേഴ്സ് യൂണിയൻ (എസ്ഐഡബ്ല്യുയു)’ സംഘടന രജിസ്റ്റർ ചെയ്തു.  1455 തൊഴിലാളികളെ അംഗങ്ങളായി ഉൾപ്പെടുത്തി. എന്നാൽ രജിസ്ട്രേഷന് ഇനിയും അംഗീകാരം ലഭിച്ചിട്ടില്ല. ജോലി ചെയ്തില്ലെങ്കിൽ ശമ്പളമില്ലെന്നായിരുന്നു സാംസങ്ങിന്റെ ആദ്യ നിലപാട്. ദക്ഷിണ കൊറിയയിലെ നാഷണൽ സാംസങ് ഇലക്ട്രോണിക്സ് യൂണിയനും സമരത്തെ അനുകൂലിച്ച് രം​ഗത്തെത്തി.

ഇന്ത്യൻ പ്ലാൻ്റിലെ തൊഴിലാളികൾക്ക് ന്യായമായ വേതനവും ന്യായമായ തൊഴിൽ സാഹചര്യങ്ങളും നൽകാത്തതിൽ ഖേദമുണ്ടെന്ന് പ്രസ്താവനയിറക്കി. ദക്ഷിണ കൊറിയയിൽ, ശരാശരി 4.5 ലക്ഷം രൂപയാണ്  ശമ്പളം, എന്നാൽ ഇവിടെ ശരാശരി 30,000 രൂപയാണ് ശമ്പളം. കണക്കനുസരിച്ച് സാംസങ് ഇന്ത്യ പ്ലാൻ്റിലെ തൊഴിലാളികളുടെ ചെലവ് അതിൻ്റെ വാർഷിക ഉൽപ്പാദന മൂല്യത്തിൻ്റെ വെറും 0.3 ശതമാനം മാത്രമാണ് താഴെയാണ്. 

ഹേമ കമ്മിറ്റി റിപ്പോർട്ട്: ദേശീയ വനിത കമ്മീഷൻ കേരളത്തിലേക്ക്, അതിജീവിതകളുടെ മൊഴികളെടുക്കും

0
Spread the love

ഹേമ കമ്മിറ്റി റിപ്പോർട്ടിൽ കൂടുതൽ വിവരങ്ങൾ തേടാൻ ദേശീയ വനിതാ കമ്മീഷൻ കേരളത്തിലെത്തും. ഒക്ടോബർ ആദ്യ വാരം കേരളത്തിലെത്താനാണ് നിലവിലെ തീരുമാനം. കേരളത്തിലെത്തി അതിജീവിതകളുടെ മൊഴിയെടുത്ത ശേഷം തുടർനടപടികൾ ആലോചിക്കുമെന്ന് കമ്മീഷൻ അംഗങ്ങൾ അറിയിച്ചു. വിഷയം പഠിക്കാൻ വനിതാ കമ്മീഷൻ പ്രത്യേക കമ്മിറ്റിയും രൂപീകരിക്കും.

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പൂർണ്ണരൂപം നേരത്തെ  കമ്മീഷൻ സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ റിപ്പോർട്ട് സർക്കാർ കൈമാറിയിട്ടില്ല. കേരളത്തിലെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ദേശീയതലത്തിൽ സിനിമ മേഖലയിൽ എങ്ങനെ ഇടപെടാം എന്ന ആലോചനയും കമ്മീഷൻ നടത്തും. 

സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകും; നാളെ ഏഴ് ജില്ലകളിൽ യെല്ലോ അലേർട്ട്

0
Spread the love

സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. തിങ്കളാഴ്ച ഏഴ് ജില്ലകളിൽ യെല്ലോ അലേർട്ടാണ്. എറണാകുളം, ഇടുക്കി, തൃശൂർ, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് യെല്ലോ അലേർട്ടുള്ളത്. ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. ചൊവ്വാഴ്ച കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് യെല്ലോ അലർട്ടുള്ളത്. കേരള-കർണാടക-ലക്ഷദ്വീപ് തീരങ്ങളിൽ 23, 24 തീയതികളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

‘അത് എന്റെ തെറ്റ്, വേണ്ടത്ര അന്വേഷിക്കാതെ പോയി അഭിനയിച്ചു’; തുറന്ന് സമ്മതിച്ച് യുവതാരം മാത്യു തോമസ്

0
Spread the love

കുമ്പളങ്ങി നൈറ്റ്‌സ് എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് എത്തി ചുരുങ്ങിയ സമയം കൊണ്ട് പ്രേക്ഷക ശ്രദ്ധ നേടിയ യുവ നടൻമാരിൽ ശ്രദ്ധേയനാണ് മാത്യു തോമസ്. അടുത്തിടെ പണം ഇരട്ടിപ്പിക്കാന്‍ സഹായിക്കുന്ന ഒരു ഓൺലൈൻ ഗെയിം ആപ്ലിക്കേഷന്റെ പ്രമോഷന്‍ വീഡിയോ മാത്യു ചെയ്തിരുന്നു. ഇതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ മാത്യു വലിയ രീതിയില്‍ വിമര്‍ശനങ്ങളും ട്രോളുകളും ഏറ്റുവാങ്ങിയിരുന്നു. അത് തന്റെ ഭാഗത്തെ തെറ്റാണെന്ന് ഇപ്പോൾ തുറന്ന് സമ്മതിച്ചിരിക്കുകയാണ് മാത്യു തോമസ്.

‘ഓണ്‍ലൈന്‍ ഗെയിം ആപ്പ് പ്രമോട്ട് ചെയ്ത വിഷയത്തില്‍ എന്റെ ഭാഗത്താണ് തെറ്റ്. കാരണം ഞാന്‍ അതിനെ കുറിച്ച് വിശദമായ റിസേര്‍ച്ച് ചെയ്തിരുന്നില്ല. അതുകൊണ്ട് തന്നെ ഞാനാണ് അതിന്റെ റെസ്‌പോണ്‍സിബിലിറ്റി ഏറ്റെടുക്കേണ്ടത്. എന്റെ മിസ്റ്റേക്കാണ്. ഇനി അത് കറക്ട് ചെയ്യണം’. മാത്യു തോമസ് അഭിമുഖത്തിൽ പറഞ്ഞത് ഇങ്ങനെ.

ലിയോ എന്ന ചിത്രത്തിലൂടെ വിജയ് യുടെ മകനായി തമിഴിലും മാത്യു അരങ്ങേറ്റം കുറിച്ചിരുന്നു. കപ്പ്, ലവ്‌ലി, നിലാവുക്കു എന്‍ മേല്‍ എന്നടി കോപം, ബ്രൊമാന്‍സ് എന്നീ ചിത്രങ്ങളാണ് മാത്യുവിന്റെതായി അണിയറയിൽ ഒരുങ്ങിക്കൊണ്ടിരിക്കുന്നത്.

തലേദിവസം വരണോ 25,000 കൂടുതൽ തന്നാമതിയെന്ന് പറഞ്ഞ മുതലാണ്; അശ്ലീല കമന്റിട്ടയാൾക്ക് ചുട്ടമറുപടി നൽകി സരയൂ; സൈബർ സെൽ ഒലത്തുമെന്ന് യുവാവ്

0
Spread the love

കൊച്ചി; മലയാളികൾക്ക് പ്രിയപ്പെട്ട താരമാണ് നടി സരയൂ. മിനിസ്‌ക്രീനിലൂടെയും സിനിമകളിലൂടെയും അവതാരകയായും താരം തിളങ്ങിയിട്ടുണ്ട്. ഇപ്പോഴിതാ സോഷ്യൽമീഡിയയിസൂടെ തനിക്ക് വന്ന മോശം അനുഭവത്തെ കുറിച്ച് വെളിപ്പെടുത്തുകയാണ് താരം. പേര് ഉൾപ്പെടെയാണ് താരം പുറത്തുവിട്ടത്.

എന്റെ ഫോട്ടോ ഉൾപ്പെടുന്ന ഒരു പോസ്റ്റിലെ ഈ മഹാന്റെ കമന്റെന്ന് പറഞ്ഞാണ് സരയൂവിന്റെ പോസ്റ്റ്. ഉവ്വ് തലേദിവസം വരണോ 25,000 കൂടുതൽ തന്നാൽ മതി എന്ന് പറഞ്ഞ മൊതലാണ് എന്നായിരുന്നു ആദൻ ബിൻ അൻവർ എന്ന പ്രൊഫൈലിൽ നിന്നുള്ള കമന്റ്. ഇയാളോട് ആര് എന്ന് താരം തിരിച്ച് ചോദിക്കുന്നുണ്ട്. ഇതേ ആൾ ഇൻബോക്‌സിൽ വന്ന് മെസേജ് അയച്ചതിന്റെ സ്‌ക്രീൻഷോട്ടും താരം പുറത്തുവിട്ടു. ഹലോ സരയൂ, ഒരു പരുപാടിയുണ്ട്. മെയിൽ ഐഡി അയക്കൂ. ഞാൻ വിശദാംശങ്ങൾ അയക്കാം. ഹലോ ഹൗ ആർയു. വാട്സ് ആപ്പ് നമ്പർ തരൂ എന്നൊക്കെയാണ് മെസേജുകൾ. പിന്നാലെ തന്നോട് മോശമായി പെരുമാറിയ മറ്റൊരാൾക്ക് താൻ അയച്ച മെസേജും അയാൾ നൽകിയ മറുപടിയും താരം പങ്കുവെക്കുന്നുണ്ട്. നിന്റെ കമന്റ് സൈബർ സെല്ലിന് അയക്കുന്നു എന്നായിരുന്നു സരയുവിന്റെ മെസേജ്. എന്നാൽ സൈബർ സെൽ എന്നെ അങ്ങ് ഒലത്തും എന്നായിരുന്നു യുവാവിന്റെ മറുപടി.

‘മുലപ്പാൽ പോലും നൽകിയില്ലെന്ന് മകൾ’; കവിയൂർ പൊന്നമ്മയ്ക്ക് സ്വന്തം ജീവിതത്തിൽ കാലിടറിയോ?

0
Spread the love

മലയാളികളുടെ സിനിമാസ്വാദനത്തിൽ അത്രയധികം പ്രിയപ്പെട്ട അമ്മ വേഷങ്ങളിൽ മിക്കവയും അതുല്യ കലാകാരി കവിയൂർ പൊന്നമ്മ അനശ്വരമാക്കിയവയായിരുന്നു. അഞ്ച് തലമുറയിൽ പെട്ട നടന്മാരുടെ അമ്മയായി വേഷമിട്ട ഒരേ ഒരു നടി. മൺമറഞ്ഞ കലാകാരൻ സത്യൻ മാഷിന്റെ അമ്മ തുടങ്ങി പുതു മുറക്കാരൻ പൃഥ്വിരാജിന്റെ അമ്മയായി വരെ വേഷമിട്ട ചരിത്രം, അതായിരുന്നു കവിയൂർ പൊന്നമ്മ.

വാർദ്ധക്യസഹജമായ അസുഖങ്ങളും അർഹത ബാധയും ഒരുപോലെ അലട്ടിയിരുന്ന കവിയൂർ പൊന്നമ്മ കഴിഞ്ഞ ദിവസമാണ് അന്തരിച്ചത്. സിനിമയിലൂടെ പ്രേക്ഷകനും അമ്മയായി മാറിയ നടിയുടെ വിയോഗത്തിൽ അക്ഷരാർത്ഥത്തിൽ മലയാളം ഒന്നടങ്കം വിതുമ്പുകയായിരുന്നു. അതേസമയം അമ്മയുടെ വിയോഗ സമയത്ത് സ്ഥലത്തില്ലായിരുന്ന മകളെ കുറിച്ചുള്ള വാർത്തകളാണ് സോഷ്യൽ മീഡിയയിൽ പൊടിപൊടിക്കുന്നത്. അമേരിക്കയിൽ സ്ഥിരതാമസക്കാരിയായ മകൾ അമ്മ അന്തരിച്ച വാർത്ത അറിഞ്ഞെങ്കിലും തിരിച്ചെത്തണമായിരുന്നു എന്ന് ചിലർ കുറ്റപ്പെടുത്തുമ്പോൾ സംഭവത്തിന്റെ വസ്തുത മറ്റൊന്നാണ്.

മരണക്കിടക്കയിൽ ആയിരുന്ന അമ്മയെ മകൾ കണ്ടു മടങ്ങിയതിന് തൊട്ടുപിന്നാലെയാണ് യഥാർത്ഥത്തിൽ പൊന്നമ്മ വിടവാങ്ങുന്നത്. മുൻപൊരിക്കൽ ഒരു പ്രമുഖ അഭിമുഖ പരിപാടിയിൽ നടി പങ്കെടുത്തപ്പോൾ ഏക മകൾ ബിന്ദുവുമായുള്ള ബന്ധം പരാമർശിക്കപ്പെട്ടിരുന്നു. അന്ന് ഓൺലൈനായി അതിഥിയായി എത്തിയ മകൾ ‘അമ്മ തനിക്ക് മുലപ്പാൽ പോലും തന്നിട്ടില്ല’ എന്നുള്ള പരാമർശം ഉൾപ്പെടെ ഉന്നയിച്ചിരുന്നു. ‘ഉള്ള സമയത്ത് അതുപോലെ സ്‌നേഹം വാരിക്കോരി കൊടുത്തിട്ടുണ്ടെന്നും മകളുടെ പരിഭവം മാറില്ലെന്നും അതില്‍ ദു:ഖമില്ലെന്നുമായിരുന്നു പൊന്നമ്മയുടെ മറുപടി. ഈ വീഡിയോയും ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്

അർജുനെവിടെ? ഗംഗാവലി പുഴയിൽ നിന്ന് വീണ്ടും ലോഹഭാഗം കിട്ടി, കണ്ടെത്തിയത് ലോറിയിലെ കൂളിംഗ് ഫാന്‍

0
Spread the love

കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുനും മറ്റ് രണ്ട് പേർക്കും വേണ്ടിയുള്ള തെരച്ചിൽ തുടരുന്നു. ഗംഗാവലി പുഴയിൽ നിന്ന് കൂടുതല്‍ ലോഹഭാഗങ്ങള്‍ കണ്ടെത്തി. ലോറിയുടെ എഞ്ചിന്റെ റേഡിയേറ്റർ തണുപ്പിക്കുന്ന ചെറിയ കൂളിംഗ് ഫാനാണ് കണ്ടെത്തിയത്. അതിന് ചുറ്റമുള്ള വളയവും കിട്ടി. സൈന്യം മാർക്ക് ചെയ്ത സ്ഥലത്ത് ഡ്രഡ്ജിംഗ് കമ്പനിയുടെ ഡൈവർ നടത്തിയ പരിശോധനയിലാണ് ഫാൻ കണ്ടെത്തിയത്. എന്നാല്‍ ഇത് അർജുന്റെ ലോറിയുടേത് ആണോ എന്ന് ഉറപ്പിക്കാൻ ഇപ്പോൾ കഴിയില്ല. അതേസമയം, ലോറിയുടെ കൂടുതല്‍ ഭാഗങ്ങള്‍ കണ്ടെത്തിയെങ്കിലും അര്‍ജുന്‍റെ വാഹനത്തിന്‍റേതല്ലെന്ന് ഉടമ മനാഫ് സ്ഥിരീകരിച്ചു.

നാവികസേന പുഴയിൽ മാർക്ക് ചെയ്ത് നൽകിയ സിപി4 എന്ന പോയന്‍റിലാണ് ഇന്ന് തെരച്ചിൽ നടത്തുന്നത്. കൂളിംഗ് ഫാന്‍ കണ്ടെത്തിയതിന്റെ അടുത്ത് തന്നെയാണ് ലോറിയുടെ ജാക്കി കിട്ടിയത്. പുഴക്കടിയിൽ സ്കൂട്ടറും തടിക്കഷണങ്ങളും കണ്ടെത്തിയെന്ന് ഈശ്വർ മൽപെ പറഞ്ഞു. വീണ്ടും ഡ്രഡ്ജിങ് കമ്പനിയുടെ ഡൈവർ പുഴയിലേക്ക് ഇറങ്ങി പരിശോധന തുടരുകയാണ്. റേഡിയേറ്റർ കൂളിംഗ് ഫാൻ കിട്ടിയ സ്ഥലത്താണ് ഡൈവർ ഇറങ്ങിയത്. ഗംഗാവലി പുഴയുടെ അടിത്തട്ടിൽ ഈശ്വർ മൽപെ കണ്ടെത്തിയ രണ്ട് തടിക്കഷണങ്ങൾ പുറത്തെടുത്തു. അർജുൻ്റെ ലോറിയിൽ ഉണ്ടായിരുന്ന അക്വേഷ മരക്കഷണങ്ങളാണിത്.

ലോഹമുണ്ടെന്ന് ശക്തമായ സിഗ്നലുകൾ സൈന്യത്തിന് ലഭിച്ച കരയ്ക്കും പുഴയ്ക്ക് നടുവിലെ മൺതിട്ടയ്ക്കും നടുവിലുള്ള സിപി4 എന്ന പോയന്‍റിൽ തന്നെ തെരച്ചിൽ കേന്ദ്രീകരിക്കണമെന്ന് അർജുന്‍റെ കുടുംബവും ആവശ്യപ്പെട്ടിരുന്നു. ഇന്നലെ പുഴയിലിറങ്ങിയ ഈശ്വർ മാൽപെ രണ്ടിടത്ത് വാഹനങ്ങളുടെ അവശിഷ്ടങ്ങൾ ഉണ്ടെന്ന് അറിയിച്ചിരുന്നു. ഇതനുസരിച്ച് രണ്ടിടത്തും പരിശോധന നടത്തിയെങ്കിലും മണ്ണിടിച്ചിലിൽപ്പെട്ട ടാങ്കർ ലോറിയുടെ ക്യാബിനും മുൻവശത്തെ ടയറുമാണ് കിട്ടിയത്.

മകന്റെ തെലുങ്ക് അരങ്ങേറ്റത്തിൽ ഒപ്പം കൂടി അച്ഛനും; ലാലേട്ടൻ -പ്രണവ് കോമ്പിനേഷൻ ഇനി കണ്ടറിയാം..

0
Spread the love

പ്രണവ് മോഹൻലാലിന്റെ തെലുങ്ക് അരങ്ങേറ്റ ചിത്രത്തിൽ മോഹൻലാലും ഭാഗമാകുന്നതായി റിപ്പോർട്ട്. സിനിമയിൽ മോഹൻലാൽ പ്രധാന വേഷത്തിലാകുമെത്തുക. കഥ ഇഷ്ടപ്പെട്ട നടൻ സമ്മതം മൂളിയതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ‘ജനത ഗാരേജ്’, ‘ദേവര’ എന്നീ സിനിമകൾക്ക് ശേഷം കൊരട്ടല ശിവ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. സംവിധായകന്റെ മുൻ ചിത്രമായ ജനത ഗാരേജിൽ മോഹൻലാൽ പ്രധാന വേഷത്തിലെത്തിയിരുന്നു.

മോഹൻലാൽ നായകനായ ഒന്നാമൻ എന്ന സിനിമയിൽ ബാലതാരമായാണ് പ്രണവ് സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. പിന്നാലെ സാഗർ ഏലിയാസ് ജാക്കി എന്ന സിനിമയിലും പ്രണവ് ഒരു അതിഥി വേഷത്തിലെത്തിയിരുന്നു. പ്രണവ് ആദ്യമായി നായകനായ ആദി എന്ന സിനിമയിൽ മോഹൻലാലും കാമിയോ റോൾ അവതരിപ്പിച്ചിരുന്നു. മോഹൻലാലിന്റെ ആദ്യ സംവിധാന സംരംഭമായ ബറോസിൽ പ്രണവ് ഭാഗമാകുമെന്ന റിപ്പോർട്ടുകളുമുണ്ട്.

പ്രണവ്-കൊരട്ടല ശിവ ചിത്രം ബിഗ് ബജറ്റിലാണ് ഒരുങ്ങുന്നതെന്ന റിപ്പോർട്ടുകളുണ്ട്. സിനിമയുടെ ചിത്രീകരണം അടുത്ത വർഷം ആരംഭിക്കുമെന്നാണ് ചില തെലുങ്ക് മീഡിയകൾ റിപ്പോർട്ട് ചെയ്യുന്നത്. ‘പുഷ്പ’, ‘പുഷ്പ 2’, ‘ജനത ഗാരേജ്’ തുടങ്ങിയ സിനിമകൾ നിർമിച്ച മൈത്രി മൂവി മേക്കേഴ്സ് ആണ് ചിത്രം നിർമിക്കുന്നത്. മറ്റൊരു തെലുങ്ക് നടനും ചിത്രത്തിലുണ്ടാകുമെന്നും റിപ്പോർട്ടുകളുണ്ട്.

വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ‘വർഷങ്ങൾക്ക് ശേഷം’ എന്ന ചിത്രത്തിലാണ് പ്രണവ് അവസാനമായി അഭിനയിച്ചത്. ധ്യാൻ ശ്രീനിവാസൻ, കല്യാണി പ്രിയദർശൻ, അജു വർഗീസ്, നിവിൻ പോളി എന്നിവരായിരുന്നു ചിത്രത്തിലെ മറ്റ് പ്രധാന അഭിനേതാക്കൾ. മികച്ച പ്രതികരണം നേടിയ ചിത്രം 80 കോടിയോളമാണ് ബോക്സ് ഓഫീസിൽ നിന്നും വാരികൂട്ടിയത്. അഞ്ജലി മേനോൻ സംവിധാനം ചെയ്യുന്ന ചിത്രത്തിലും പ്രണവ് അഭിനയിക്കാൻ ഒരുങ്ങുന്നു എന്ന് മുൻപ് വാർത്തകളുണ്ടായിരുന്നു.

118,800FansLike
97,086FollowersFollow
82,645FollowersFollow
89,036SubscribersSubscribe

Latest posts