Home Blog Page 1597

ലോക്ഡൗൺ തുടരാൻ സാധ്യത : തീരുമാനം ഉടനെന്ന് മുഖ്യമന്ത്രി.

0
Spread the love

തിരുവനന്തപുരം: ദിനംപ്രതി വർദ്ധിക്കുന്ന കോവിഡ് ബാധിതരുടെ എണ്ണവും ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റും വർദ്ധിക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ ലോക്ഡൗൺ നീട്ടുന്നത് സർക്കാർ പരിഗണനയിൽ. നിലവിൽ 16 വരെയാണ് ലോക്ഡൗൺ നിശ്ചയിച്ചിരുന്നത്. ഇന്നത്തെയും നാളത്തെയും കോവിഡ് കണക്കുകളുടെ അടിസ്ഥാനത്തിൽ ആയിരിക്കും അന്തിമതീരുമാനം.

ലോക്ഡൗൺ തുടരാൻ സാധ്യത : തീരുമാനം ഉടനെന്ന് മുഖ്യമന്ത്രി

ആരോഗ്യ വകുപ്പിന്റെയും, കോവിഡ് വിദഗ്ധരുടെയും അഭിപ്രായം ലോക്ക്ഡൗൺ നീട്ടണമെനാണ്. എന്നാൽ ഇത് പാവപ്പെട്ടവരുടെ ജീവിതത്തെ ബാധിക്കുമെന്ന വാദവും ശക്തമാണ്.
അതിനാൽ പോസിറ്റിവിറ്റി റേറ്റ് കൂടുതലുള്ള പ്രദേശങ്ങളിൽ പൂർണ്ണ ലോക്ക്ഡൗണും മറ്റിടങ്ങൾ നിയന്ത്രണങ്ങളോടു കൂടിയ മിനി ലോക്ക്ഡൗണും മതിയെന്ന നിർദേശവും ഉയർന്നുവന്നിട്ടുണ്ട്.

സമ്പൂർണ്ണ ലോക്ക്ഡൗൺ ലൂടെ കടന്നു പോകുന്ന സംസ്ഥാനത്ത്വൈറസ് വ്യാപനം പിടിച്ചുനിർത്താൻ ആയോ ആയോ എന്ന്
വരുംദിവസങ്ങളിൽ അറിയാം. ഐസിയു, വെൻറിലേറ്റർ മുതലായ സൗകര്യങ്ങൾ മിക്ക ജില്ലകളിലും കുറവാണെന്ന് ആരോഗ്യവകുപ്പ് സർക്കാരിനെ അറിയിച്ചിട്ടുണ്ട്. അതിനാൽ പെട്ടെന്ന് ലോക്ക്ഡൗൺ പിൻവലിച്ചാൽ രോഗവ്യാപനം കൂടാനുള്ള സാധ്യതയും നിലനിൽക്കുന്നു.

നിലവിൽ 4.35 ലക്ഷം പേരാണ് സംസ്ഥാനത്ത് കോവിഡ് ചികിത്സയിലുള്ളത്. ലോക്ക്‌ഡൗൺ നീട്ടുമോ എന്ന തീരുമാനം അവസാന ഘട്ടത്തിൽ മാത്രമേ ഉണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി.

ഇസ്രയേലിന് പിന്തുണയുമായി അമേരിക്ക

0
Spread the love

ലോദ് : ഹമാസിനെതിരായി ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തെ അനുകൂലിച്ച് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ. ഇസ്രായേൽ പ്രധാനമന്ത്രി ബെബഡൻ നെതന്യാഫുവുമായി ബൈഡൻ ഫോണിൽ സംസാരിച്ചു. സമാധാന ദൂതനായി ഡെപ്യൂട്ടി അസിസ്റ്റന്റ് സെക്രട്ടറിയെ അമേരിക്ക നിയോഗിച്ചു. ഇസ്രയേലിൻ സ്വയം പ്രതിരോധിക്കാൻ അവകാശമുണ്ടെന്നും എന്നാൽ സംഘർഷാവസ്ഥ ഉടൻ അവസാനിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ബൈഡൻ പറഞ്ഞു.

       ഇസ്രയേലിന്റെ വ്യെമാക്രമണത്തിൽ ഹമാസിന്റെ 16 പ്രധാന നേതാക്കൾ കൊല്ലപ്പെട്ടതിന് പിന്നാലെയാണ്  കിഴക്കൻ  ഇസ്രയേലിൽ റോക്കറ്റ് ആക്രമണം നടത്തി തിരിച്ചടിച്ചത്. ഗാസയിലെ പ്രാധാന്യരായ ബ്രിഗേഡ് കമാൻഡർ ബാസിം ഇസയും,മിസൈൽ ടെക്നോളജി തലവൻ ജോമഹ് ലയും  കൊല്ലപ്പെട്ടവരിൽ പെടുന്നു. ഹമാസ് സൈനിക വിഭാഗമായ ഖ്യാസം ബ്രിഗേഡ്‌സിനെ ലക്ഷ്യമിട്ടായിരുന്നു ഈസ്രയേലിന്റെ ആക്രമണം. ഹമാസ് ഭരണത്തിന്റെ ആണിക്കലാണ് ഖ്യാസം . ആക്രമണത്തിന് പശ്ചാത്തലത്തിൽ ആശുപത്രികൾ നിറഞ്ഞു കവിഞ്ഞിരിക്കുകയാണെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.

ഹമാസിന്റെ റോക്കറ്റ് ആക്രമണത്തിൽ ഒരു ഇസ്രയേലി സൈനികൻ കൊല്ലപ്പെടുകയും മറ്റൊരാൾക്ക് പരിക്കേൽക്കുകയും ചെയ്തു.

     ടെൽ അവീവ്, അഷ്‌കലോൺ, ലോദ് എന്നി നഗരങ്ങൾ ലക്ഷ്യമിട്ടാണ് ഹമാസിന്റെ പ്രത്യാക്രമണം. സംഘർഷം ആളിപടർന്നതോടെ ഇരു രാജ്യങ്ങളുടെയും അതിർത്തി പ്രദേശങ്ങളിൽ ജനങ്ങൾ  ഏറ്റുമുട്ടുകയാണ്. ഇരുപക്ഷങ്ങളും പ്രകോപനം ഒഴിവാക്കണമെന്ന് ചൈന,ഇറ്റലി, ജർമനി എന്നീ രാജ്യങ്ങൾ അഭ്യർത്ഥിച്ചു. സംഘർഷത്തിൽ ഇതുവരെ പാലസ്തീൻ 14 കുട്ടികൾ ഉൾപ്പെടെ 67 പേരും ഇസ്രയേലിൽ 7 പേരുമാണ് കൊല്ലപ്പെട്ടവർ.

ഇന്നലെ വീഡിയോ പോസ്റ്റിലൂടെ ശരിയായ ഭക്ഷണവും ചികിത്സയും ലഭിച്ചിട്ടില്ലെന്ന് പരാതിപ്പെട്ട 45 കാരനായ കോവിഡ് രോഗി തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെച്ച് മരിച്ചു

0
Spread the love

തൃശ്ശൂർ: ഇന്നലെ വീഡിയോ പോസ്റ്റിലൂടെ ശരിയായ ഭക്ഷണവും ചികിത്സയും ലഭിച്ചിട്ടില്ലെന്ന് പരാതിപ്പെട്ട 45 കാരനായ കോവിഡ് രോഗി ചൊവ്വാഴ്ച വൈകിട്ട് തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെച്ച് മരിച്ചു. ആശുപത്രി അധികൃതർ വീഡിയോയോട് ക്രിയാത്മകമായി പ്രതികരിക്കുകയും ഉടൻ തന്നെ കിടക്ക നൽകുകയും ചെയ്തെങ്കിലും, ഇന്ന് അദ്ദേഹം മരിച്ചു. വെങ്കിടങ്ങ് പഞ്ചായത്തിലെ തൊയക്കാവ് ആണ് മരിച്ച നകുലൻ്റെ വീട്. വൃക്കയും ഹൃദയ സംബന്ധമായ അസുഖങ്ങളും ബാധിച്ച് 10 വർഷത്തിലേറെയായി ഡയാലിസിസിന് വിധേയനായിരുന്നു. കഴിഞ്ഞ ശനിയാഴ്ച പതിവ് ഡയാലിസിസിനായി എം‌സി‌എച്ചിലേക്ക് പോയപ്പോൾ ലക്ഷണങ്ങളുള്ളതിനാൽ കോവിഡ് പരിശോധന നടത്തിയത്. പോസിറ്റീവ് ആയ അദ്ദേഹത്തെ കോവിഡ് വാർഡിലേക്ക് കൊണ്ടുപോയി. Pratheeksha Organ Recipients’ Family Association (PORFA) ൽ നകുലൻ വീഡിയോ പോസ്റ്റ് ചെയ്തിരുന്നത്,വീഡിയോയിൽ തറയിൽ കിടക്കാൻ തനിക്ക് ഹാർട്ട് പമ്പിംഗ് പ്രശ്‌നമുണ്ടെന്നും മരുന്നുകൾ കഴിക്കുകയാണെന്നും നകുലൻ പരാമർശിച്ചിരുന്നു. തറയിൽ കിടക്കുന്നത് തന്റെ അവസ്ഥയെ വഷളാക്കുമെന്ന് അദ്ദേഹം അഭ്യർഥിച്ചിട്ടും നഴ്സുമാർ കിടക്ക നൽകാനാവില്ല എന്ന് പറയുന്നതെന്നുംഅദ്ദേഹം പറഞ്ഞു. ഭക്ഷണം, വെള്ളം, ടൂത്ത് ബ്രഷ്, പേസ്റ്റ് തുടങ്ങിയ വസ്തുക്കൾ തനിക്ക് ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നിരുന്നാലും, ഡയാലിസിസ് സന്ദർശന വേളയിൽ വളരെ നന്നായി ചികിത്സിച്ചിരുന്നതിനാൽ എം‌സി‌എച്ചിലെ എല്ലാ നഴ്സുമാരെയും ഇറക്കിവിടാൻ താൻ ആഗ്രഹിക്കുന്നില്ലെന്ന് അദ്ദേഹം പ്രത്യേകം പരാമർശിച്ചിരുന്നു. അവിവാഹിതനാണ് നകുലൻ. സഹോദരനും അമ്മയും ആണ് നകുലൻ്റെ കാര്യങ്ങൾ നോക്കിയിരുന്നത് എന്നാല് അവകർക്ക് കോവിഡ് പോസിറ്റീവ് ആയതിനാൽ ആശുപത്രിയിൽ പോകാൻ സാധിക്കാതെ ഇരുന്നത്. തിങ്കളാഴ്ച തനിക്ക് സന്ദേശം ലഭിച്ചതായി പോർഫ അംഗം ശ്രീരാജ് പറഞ്ഞു. “എന്റെ സഹോദരൻ അമൽ സി രാജൻ ഉടൻ തന്നെ ആശുപത്രി ഡെപ്യൂട്ടി സൂപ്രണ്ടുമായി ബന്ധപ്പെട്ടു, 50 മിനിറ്റിനുള്ളിൽ പ്രശ്നം പരിഹരിച്ചു. നകുലൻ പിന്നീട് ഒരു നന്ദി സന്ദേശം അയച്ചിരുന്നു. ”
നകുലന്റെ അവസ്ഥ ശ്രദ്ധയിൽപ്പെട്ടയുടനെ ഒരു കിടക്ക നൽകി.ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. നിഷാ എം ദാസ് പറഞ്ഞു.
നകുലന്റെ മരണത്തിൽ അവർ ഞെട്ടിപ്പോയെന്നും ഈ വിഷയത്തിൽ പരാതിപ്പെടാൻ ചിന്തിച്ചിട്ടില്ലെന്നും സഹോദരൻ മണികണ്ഠൻ പറഞ്ഞു.

കോവിഡ് മുക്തമായ ഒരു ഗ്രാമം കേരളത്തിലുണ്ട്

0
Spread the love

ഇന്ത്യയിലെഗ്രാമങ്ങളിൽ കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ കോവിഡ് മുക്തമായ ഒരു ഗ്രാമം കേരളത്തിലുണ്ട്. ഇടുക്കി ജില്ലയിലെ ഇടമലക്കുടി എന്ന ഗ്രാമം. സംസ്ഥാനത്തെ ഏക ഗോത്ര വര്‍ഗ പഞ്ചായത്ത് കൂടിയായ ഇടമലക്കുടിയില്‍ ഒന്നരവർഷത്തിന് ഇടയിൽ ഇതുവരെ ഒരാള്‍ക്ക് പോലും കോവിഡ് സ്ഥിരീകരിച്ചിട്ടില്ല.സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ച നാള്‍ മുതല്‍ സ്വയം ഐസൊലേഷനില്‍ കഴിയുകയാണ് ഇടമലക്കുടിയിലെ ജനങ്ങള്‍.

അവശ്യ സാധനങ്ങള്‍ വാങ്ങാൻ മൂന്നാറിലേക്ക് പോകുന്നത് ഒന്നോ രണ്ടോ പേര്‍ മാത്രമാണ്. ഗ്രാമത്തിലെ എല്ലാവര്‍ക്കും വേണ്ട സാധനങ്ങള്‍ കൊണ്ടുവരികയും പുറത്ത് പോയി വന്നാൽ രണ്ടാഴ്ച സ്വയം നിരീക്ഷണത്തിൽ പോവുകയാണ് പതിവ്. 26 കുടികളിലായി 2250 പേരാണ് ഇവിടെയുള്ളത്. ആർക്കെങ്കികും ഇവിടേക്ക് വരണം എന്നുണ്ടെങ്കിൽ കൂടി നാൽപത്തിയെട്ട് മണിക്കൂറിനുള്ളിൽ RTPCR ടെസ്റ്റ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉണ്ടെങ്കിൽ മാത്രമാണു ഇവിടേക്ക് പ്രവേശനം. സർക്കാർ ഉദ്യോഗസ്ഥർ ആണങ്കിലും അത് നിർബന്ധമാണ്. ഗ്രാമത്തിൽ മുദാവ ഗോത്രത്തിൽ പെട്ടവരാണ് കൂടുതലും.

അമ്പലപ്പുഴ പാൽപ്പായസം എന്ന ‘ഗോപാല കഷായം’

0
Spread the love

അമ്പലപ്പുഴ പാൽപ്പായസം:- ചതുരംഗം കളിക്കുന്നതിൽ ഭ്രമമുണ്ടായിരുന്ന ചെമ്പകശ്ശേരി രാജാവ്, തന്നെ തോല്പിക്കുവാൻ, മറ്റു കളിക്കാരെ വെല്ലുവിളിച്ചു. ഒരു സാധു മനുഷ്യനാണ് ആ വെല്ലുവിളി സ്വീകരിച്ചത്. പന്തയം ഇപ്രകാരമായിരുന്നു: രാജാവു തോറ്റാൽ 64 കളങ്ങളുള്ള ചതുരംഗപ്പലകയിൽ ഒന്നാമത്തേതിൽ ഒരു നെന്മണി, രണ്ടാമത്തേതിൽ രണ്ട്, മൂന്നാമത്തേതിൽ നാല് ഇങ്ങനെ ഇരട്ടപ്പെരുക്കത്തിൽ 64 കളങ്ങളും പൂർത്തിയാക്കിക്കിട്ടുന്ന നെല്ല് എതിരാളിക്കു കൊടുക്കണം. രാജാവിന് ഇതു നിസ്സാരമായി തോന്നി. കളിയിൽ രാജാവു തോല്ക്കുകയും എതിരാളി പന്തയത്തുക കണക്കുതെറ്റാതെ നല്കണമെന്നു നിർബന്ധിക്കുകയും ചെയ്തു. കളങ്ങളിൽ പകുതി ആകുന്നതിനു മുൻപുതന്നെ അളവു മതിയാക്കേണ്ടിവന്നു. രാജ്യത്തുള്ള നെല്ലു മുഴുവൻ കടംവീട്ടാൻ നീക്കിവച്ചിട്ടും പന്തയനെല്ലു കൊടുത്തു തീർക്കുവാൻ കഴിവില്ലെന്നു മനസ്സിലാക്കിയ രാജാവിന്റെ അഹങ്കാരം അസ്തമിച്ചു. എതിരാളിയുടെ മുഖത്തു നോക്കിയപ്പോൾ പുഞ്ചിരിച്ചുകൊണ്ടു നില്ക്കുന്ന ശ്രീകൃഷ്ണനെയാണു രാജാവിനു കാണുവാൻ കഴിഞ്ഞത്. രാജാവ് ക്ഷമായാചനം ചെയ്തു. ‘പന്തയം തീർന്നു; ദിവസം തോറും എനിക്കു പാൽപ്പായസം നിവേദിച്ചു കടം വീട്ടുക’ എന്നു ഭഗവാൻ അരുൾ ചെയ്തുവത്രെ. മറ്റൊരു ഐതിഹ്യം ഇപ്രകാരമാണ്ചെമ്പകശ്ശേരി രാജാവ് ഒരിക്കൽ സൈനികച്ചെലവിലേക്കും മറ്റുമായി ആനപ്രാമ്പൽ സ്വദേശിയായ ഒരു തമിഴ് ബ്രാഹ്മണനോടു കുറെ നെല്ല് വായ്പ വാങ്ങി. മുതലും കൂട്ടുപലിശയും ചേർന്ന് അതു മുപ്പത്തിയാറായിരം പറയായി വർധിച്ചു. രാജാവിനോട് ഋണബാധ്യത തീർക്കാൻ പലപ്രാവശ്യം ബ്രാഹ്മണൻ അപേക്ഷിച്ചിട്ടും ഫലമുണ്ടായില്ല. ഒരു ദിവസം രാജാവു ക്ഷേത്രദർശനത്തിനു വന്നപ്പോൾ ‘എന്റെ കടം തീർക്കാതെ തേവരാണെ അകത്തു കടക്കരുത്’ എന്നു ബ്രാഹ്മണൻ വിളിച്ചുപറഞ്ഞു. സത്യസന്ധനായ രാജാവു വിഷമിച്ചു. ബുദ്ധിമാനായ മന്ത്രി വിവരമറിഞ്ഞ് അവശ്യംവേണ്ട നെല്ല് നാട്ടുകാരിൽനിന്നു കടംവാങ്ങി കിഴക്കേനടയിലുള്ള ആനക്കൊട്ടിലിൽ അളന്നുകൂട്ടിച്ചു. ഉച്ചശീവേലിക്കു മുൻപ് നെല്ലു സ്ഥലത്തുനിന്നും മാറ്റുന്നതിനു ബ്രാഹ്മണനെ മന്ത്രി നിർബന്ധിച്ചു. മന്ത്രിയുടെ രഹസ്യമായ ആജ്ഞ ഉണ്ടായിരുന്നതിനാൽ ബ്രാഹ്മണനു ചുമട്ടുകാരെയോ വള്ളക്കാരെയോ ലഭിച്ചില്ല. ഉച്ചശീവേലിക്കു സമയമടുത്തിട്ടും നെല്ലു മാറ്റാൻ നിവൃത്തിയില്ലാതെവന്നപ്പോൾ ആ ബ്രാഹ്മണൻ പശ്ചാത്താപവിവശനായി. ആ നെല്ലു മുഴുവൻ അതിന്റെ പലിശകൊണ്ടു നിത്യേന ശ്രീകൃഷ്ണസ്വാമിക്കു പാൽപ്പായസ നിവേദ്യം നടത്തുന്നതിനു വഴിപാടായി അർപ്പിച്ചു. വെള്ളവും പാലും അരിയുംപഞ്ചസാരയും മാത്രമാണ് ഇതിന്റെ ചേരുവകൾ‍..’.രാവിലെ കൃത്യം 6 മണിക്ക് ഒരു വലിയ വാർപ്പിൽ വെള്ളം ഒഴിച്ചു തിളപ്പിക്കുന്നു. മണി കിണറിലെ വെള്ളമാണ് ഉപയോഗിക്കുന്നത്. ഒരു മണിക്കൂർ കഴിഞ്ഞ്, തിളച്ചുകൊണ്ടിരിക്കുന്ന വെള്ളത്തിൽ പാലു ചേർത്തു സാവധാനത്തിൽ വറ്റിക്കുന്നു. 11 മണിയോടുകൂടി വെള്ളം ഏതാണ്ടു മുഴുവനും വറ്റിക്കഴിയുമ്പോൾ അരി ചേർക്കുന്നു. ഒരു മണിക്കൂർ കൂടി കഴിയുമ്പോഴേക്കും പാലിന്റെ പതിനൊന്നിലൊരു ഭാഗം കൂടി വറ്റിക്കഴിയും. അപ്പോൾ പഞ്ചസാര ചേർത്തിളക്കി പകർന്നെടുത്തു നിവേദിക്കുന്നു. കഷായത്തിലെന്നപോലെ ധാരാളം വെള്ളത്തിൽ പാല് വേവിച്ചെടുക്കുന്നതുകൊണ്ടായിരിക്കണം ഇതിനെ ‘ഗോപാല കഷായം’ എന്നു വിളിക്കുന്നത്. ഇതിനു തങ്കനിറവും പ്രത്യേകമായ സുഗന്ധവും സ്വാദും ഉണ്ട്. കേരളത്തിൽ തന്നെ തിരുവനന്തപുരം പദ്മനാഭസ്വാമി ക്ഷേത്രത്തിലും ഗുരുവായൂർ ശ്രീകൃഷ്ണ ക്ഷേത്രത്തിലും പ്രശസ്തമായ പാൽപ്പായസനിവേദ്യങ്ങൽ ഉണ്ടെങ്കിലും അമ്പലപ്പുഴ പാൽപ്പായസത്തിന്റെയത്ര പ്രശസ്തി അവയ്ക്കില്ല.

അടച്ചുപൂട്ടിയ പ്ലാച്ചിമട കൊക്കകോള ഫാക്ടറി കോവിഡ്സെൻറർ ആക്കും

0
Spread the love

അടച്ചുപൂട്ടിയ പ്ലാച്ചിമട കൊക്കകോള ഫാക്ടറി കോവിഡ്സെൻറർ ആക്കും .പതിനേഴു വർഷങ്ങൾക്ക് മുൻപ് ജന ചൂഷണത്തിൻ്റെ പേരിൽ അടച്ചുപൂട്ടിയ പ്ലാച്ചിമടയിലെ കൊക്കകോള ഫാക്ടറി കോവിഡ് കെയർ സെൻ്റർ ആകാൻ ജില്ലാ ഭരണകൂടത്തിൻ്റെ തീരുമാനം. നൂറ്റി അൻപത് ഓക്സിജൻ കിടക്ക ഉൾപെടെ അറന്നൂറ് കിടക്കകളും ഇതിൽ ഉൾപ്പെടുത്തും. പെരുമാട്ടി പഞ്ചായത്തിലെ സന്നദ്ധസേന വളണ്ടിയമാർ വൃത്തിയാക്കലുകളും മറ്റും തുടങ്ങി.അടുത്ത ആഴ്ചയോടെ പ്രവർത്തനം തുടങ്ങും. ഇതിന് ചിലവാകുന്നതിൻ്റെ പകുതി കൊക്കകോള കമ്പനിയുടെ സി എസ് ആർ ഫണ്ടിൽ നിന്നും ലഭിക്കുമെന്നും ബാക്കിയുള്ളവ സ്പോൺസർമാരാണ് ഏറ്റെടുത്തിരിക്കുന്നത് മന്ത്രി പറഞ്ഞു.

ബിഗ് ബോസ്സിൽ തിരിച്ചെത്തി ഡിംപൽ ഭാൽ…

0
Spread the love

ബിഗ് ബോസ്സിൽ തിരിച്ചെത്തി ഡിംപൽ ഭാൽ…ബിഗ് ബോസ്സ് സീസൺ 3 ലെ ഏറ്റവും മികച്ച മത്സരാർത്ഥികൾ ഒരാളായിരുന്നു ഡിംപൽ. എന്നാല് കഴിഞ്ഞമാസം ഇരുപത്തിയേഴാം തിയതി ഡിംപലിൻ്റെ അച്ഛൻ മരിക്കുകയും ഡിംപൽ ഷോയിൽ നിന്നും അപ്രധീക്ഷിതമായി പോകേണ്ടി വന്നിരുന്നു. ഇത് പ്രേക്ഷകർക്കിടയിൽ വലിയ ചർച്ചകൾക്ക് ഇട വന്നിരുന്നു. എന്നാല് ഇപ്പൊൾ ഡിംപൽ തിരിച്ച് വരുന്നു എന്ന വാർത്തയാണ് വന്നിരിക്കുന്നത്. ഡിംപലിൻ്റെ ചേച്ചി തിങ്കൾ ആ വാർത്ത സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്.

ബാല അമൃത വിഷയം വിശദീകരണവുമായി യൂട്യൂബ് ചാനൽ..

0
Spread the love

ബാല അമൃത വിഷയം വിശദീകരണവുമായി യൂട്യൂബ് ചാനൽ..
ബാല അമൃത വിഷയത്തിൽ വിശദീകരണവുമായി എത്തിയിരിക്കുകയാണ് വാർത്ത കൊടുത്ത യൂട്യൂബ് ചാനൽ . ബാലക്ക് മകളെ കാണിച്ച് വീഡിയോ കോളിൽ കാണിച്ച് കൊടുത്തില്ല എന്നും കുഞ്ഞിന് കോവിഡ് സ്ഥിരീകരിച്ചു എന്നുമാണ് യൂട്യൂബ് ചാനലിൽ നൽകിയിരുന്ന വാർത്ത. ബാലയും അമൃതയും സംസാരിക്കുന്ന കോൾ റെക്കോർഡിംഗ് സഹിതം ആണ് അവർ വാർത്ത നൽകിയിരുന്നത്. എന്നാല് ഇതിനെതിരെ അമൃത രംഗത്തെത്തിയിരുന്നു. താനും ബാലയും സംസാരിച്ച ചില ഭാഗങ്ങൾ മാത്രം ആണ് വീഡിയോയിൽ ഉള്ളത് എന്നും അമൃത പറഞ്ഞിരുന്നു . കൂടാതെ അവർ സംസാരിച്ചതിൻ്റെ എല്ലാ ഭാഗങ്ങളും കുഞ്ഞിന് കോവിഡ് ഇല്ലെന്നും അമൃത തൻ്റെ ഇൻസ്റ്റാഗ്രാം പ്രൊഫൈലിൽ കൂടി തെളിവുകളോടെ വ്യക്തമാക്കിയിരുന്നു. ഇപ്പൊൾ ആ വാർത്ത കൊടുത്ത യുട്യൂബ് ചാനൽ അമൃതയുടെ വീഡിയോക്കുള്ള വിശദീകരണം നൽകുകയാണ്. തങ്ങൾക്ക് ആ കോൾ റെക്കോർഡിംഗ് ലഭിച്ചത് ബാലയിൽ നിന്നും ആണെന്നും. മകൾക്ക് കോവിഡ് സ്ഥിരീകരിച്ചു എന്ന് കരഞ്ഞുകൊണ്ട് ബാലയാണ് പറഞ്ഞത് എന്നും അവർ പറയുന്നു. അമൃതക്കും കുഞ്ഞിനും ഉണ്ടായ വിഷമത്തിൽ അവർ മാപ്പുചോദികുകയും ചെയ്യുന്നുണ്ട്. ഈ വീഡിയോയും അമൃത ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.

വളഞ്ഞ് വളരുന്ന പൈൻ മരക്കാടുകൾ

0
Spread the love

പോളണ്ടിലെ ചെറുപട്ടണമായ ഗ്രീഫിനോക്കടുത്തുള്ള ഒരു വനത്തിലെ ഈ കാഴ്ച അതിശയിപ്പിക്കുന്നതും കൗതുകം ഉളവാക്കുന്നതാണ്. വനം പ്രകൃതിയുടെ വരദാനമാണ്. കാടും, കാഴ്ചയും ഏതൊരു പ്രകൃതിസ്നേഹികളും ആകർഷിയ്ക്കും. കാടിനു നടുവിൽ കുറച്ചു മരങ്ങൾ മാത്രം വളർന്നു നിൽക്കുന്ന അപൂർവ്വ കാഴ്ചയാണ് ഈ വനത്തിൽ കാണാൻ കഴിയുന്നത്. പ്രത്യേകരീതിയിൽ വടക്ക് ഭാഗത്തേക്ക് വളഞ്ഞു നിൽക്കുന്ന മരങ്ങളുടെ ഭാഗത്തെ ക്രൂക്കഡ് ഫോറസ്റ്റ് എന്നാണ് വിളിക്കുന്നത്.

വളഞ്ഞ് വളരുന്ന പൈൻ മരക്കാടുകൾ

ഇംഗ്ലീഷിജെ ലെ എന്ന അക്ഷരതോടു വളരെ സാമ്യമുണ്ട് ഈ മരങ്ങൾക്കു. വടക്കുപടിഞ്ഞാറ് പോളണ്ടിലെ പേരുകേട്ട ടൂറിസ്റ്റ് കേന്ദ്രം കൂടിയാണ് പോളണ്ടിലെ വെസ്റ്റ്‌ പോമെറായിലെ ചെറിയ പട്ടണമായ ഗ്രിഫിനോ. വളവുകൾ ഒഴിവായാൽ ആരോഗ്യമുള്ളതും 50 അടി വരെ ഉയരത്തിൽ വളരുന്നതും ആണ് ഈ മരങ്ങൾ.


പൈൻമരങ്ങൾ വളഞ്ഞു പോയത് എന്തുകൊണ്ടാണെ ന്നതിനെ നിന്നെ പറ്റി നിരവധി സിദ്ധാന്തങ്ങൾ പറയുന്നു.എങ്കിലും കാരണം വ്യക്തമല്ല.കനത്ത മഞ്ഞുവീഴ്ച, ഗുരുത്യാഗർശനം, ജനിതകമാറ്റം, അന്യഗ്രഹജീവികൾ തുടങ്ങി തുടങ്ങിയവ മരങ്ങളുടെ ആകൃതിയിൽ മാറ്റം വരുത്തിയതായി അഭിപ്രായപ്പെടുന്നവരുമുണ്ട്.

കുട്ടികളിൽ കോവിഡ് വന്നാൽ എന്തൊക്കെ മരുന്നാണ് നൽകേണ്ടത് ഇത് ഇങ്ങനെയൊക്കെ ശ്രദ്ധിക്കണം എന്നൊക്കെ പറയുകയാണ് ആണ് ഡോക്ടർ ദിനിഷ് സലിം

0
Spread the love

കുട്ടികളിൽ കോവിഡ് വന്നാൽ എന്തൊക്കെ മരുന്നാണ് നൽകേണ്ടത് ഇത് ഇങ്ങനെയൊക്കെ ശ്രദ്ധിക്കണം എന്നൊക്കെ പറയുകയാണ് ആണ് ഡോക്ടർ ദിനിഷ് സലിം. കുട്ടികളിൽ കോവിഡ് വന്നാൽ കടുത്ത ന്യുമോണിയയോ മരണമോ ഉണ്ടാകില്ല. ചില കുട്ടികളിൽ മാത്രമാണ് ന്യൂമോണിയ കണ്ടുവരാറുണ്ട് .സാധാരണ ലക്ഷണങ്ങളായ പനി വരണ്ട ചുമ വയറിളക്കം സ്വാത് കിട്ടാതിരിക്കുക മണംകിട്ടാതിരിക്കുക ശ്വാസംമുട്ട് ക്ഷീണം തലവേദന എന്നീ ലക്ഷണങ്ങൾ തന്നെയാണ് കുട്ടികളും കണ്ടുവരുന്നത് എന്നാൽ ചില കുട്ടികളിൽ ചെങ്കണ്ണ് ശരീരത്തിൽ തടിച്ചുപൊന്തുക എന്നിവ കണ്ടുവരാറുണ്ട്. ലക്ഷണങ്ങൾ കണ്ടുതുടങ്ങി 14 ദിവസമാണ് കുട്ടികളെ ശ്രദ്ധിക്കേണ്ടത്. കൊച്ചു കുട്ടികൾ ആണെങ്കിൽ 10 മുതൽ 12 മണിക്കൂർ വരെയും മുതിർന്ന കുട്ടികൾക്ക് മുതൽ 9 മണിക്കൂർ വരെ ഉറക്കം അത്യാവശ്യമാണ്. കുട്ടികൾക്ക് ധാരാളം വെള്ളം കുടിക്കാൻ കൊടുക്കുക. കുട്ടികളുടെ പനിയും ഓക്സിജൻ അളവും ഹൃദയമിടിപ്പും ദിവസവും നോക്കുക . ഓക്സിജൻ അളവ് നോക്കുമ്പോൾ 94% കുറവാണെങ്കിൽ തീർച്ചയായും കുട്ടികളെ ആശുപത്രിയിൽ കൊണ്ടു പോകണം. വിരലിൽ ഞെക്കിയതിനുശേഷം കൈ വിടുക എത്രവേഗമാണ് ആ ചുവപ്പുനിറം തിരിച്ചുവരുന്നത് നോക്കുക രണ്ട് സെക്കൻഡിൽ കൂടുകയാണെങ്കിൽ കുട്ടിയിൽ വെള്ളം കുറവാണെന്നും ആ സമയം ബിപി കുറയുകയും ചെയ്യും കുട്ടിയെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിക്കണം പ്രത്യേകിച്ച് ഛർദി വയറിളക്കം ഉള്ള കുട്ടികളെ. കൈകാലുകളിൽ നീലക്കളർ വരികയാണെങ്കിലും കുട്ടികളെ ആശുപത്രിയിൽ എത്തിക്കണം. ശ്വാസംമുട്ട് വയറിളക്കം അമിതമായ ക്ഷീണം ഹൃദയമിടിപ്പ് കൂടുക എന്നിവയുള്ള കുട്ടികളെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിക്കണം. ഈ സമയങ്ങളിൽ കുട്ടിക്ക് പാരസെറ്റമോൾ മാത്രമാണ് നൽകേണ്ടതുള്ളൂ ആവശ്യമെങ്കിൽ മാത്രം ആൻറിബയോട്ടിക് നൽകുക. വിറ്റമിൻസ് കിട്ടാനായി പഴങ്ങളും പച്ചക്കറികളും നൽകുക. പനി കൂടുതലായുള്ള കുട്ടികളുടെ ശരീരത്തിൽ വെള്ളം തൊട്ട് തുടയ്ക്കുകയും ചെയ്യുക. ഒരു മുട്ട വീതവും കുട്ടികൾക്കു നൽകുക. മൈദ മധുരപാനീയങ്ങൾ കേക്ക് എന്നിവ കുട്ടികൾക്ക് ഒരു കാരണവശാലും നൽകാൻ പാടില്ല. വയറിളക്കം ക്ഷീണം എന്നിവ ഉള്ള കുട്ടികൾക്ക് തീർച്ചയായും ORS ലായിനി കലക്കി കൊടുക്കണം. ഈ സമയങ്ങളിൽ വെയിൽ കൊള്ളാൻ സാധിക്കാത്തതിനാൽ കുട്ടികൾക്ക് വിറ്റാമിൻ ഡി കൊടുക്കണം. കോവിഡ് ഭേദമായാലും അടുത്ത ആറ് ആഴ്ച കുട്ടികളെ നല്ലതുപോലെ ശ്രദ്ധിക്കണം. ശ്വാസംമുട്ട് ദേഹം മുഴുവൻ തടിച്ചു പൊന്തുക നാവിലെ തൊലി പോകുക എന്നിവയെല്ലാം ശ്രദ്ധിക്കേണ്ടതുണ്ട്. ഇത്രയും കാര്യങ്ങൾ ശ്രദ്ധിച്ചാൽ തന്നെ കുട്ടികളല്ലേ നമുക്ക് ഒരു വിധത്തിൽ കണ്ട്രോൾ ചെയ്യാൻ സാധിക്കും.

118,800FansLike
97,086FollowersFollow
82,645FollowersFollow
89,036SubscribersSubscribe

Latest posts