Home Blog Page 1599

മകൾക്ക് കോവിഡ് ഇല്ല… വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ അമൃത സുരേഷ്

0
Spread the love

മലയാളികളുടെ പ്രിയപെട്ട ഗായികയാണ് അമൃത സുരേഷ്. ഏഷ്യാനെറ്റിലെ സ്റ്റാർ സിംഗറിൽ കൂടിയാണ് അമൃത സുരേഷ് എല്ലാവർക്കും സുപരിചിത ആയത്. പിന്നണി ഗായിക രംഗത്തും അമൃത സജീവമാണ് . അനിയത്തി അഭിരാമിയും കൂടി അമൃതംഗമയ എന്ന സംഗീത ബാൻഡ് നടത്തുകയാണ് ഇപ്പൊൾ. സ്റ്റാർ സിംഗറിൽ പങ്കെടുത്തു കൊണ്ടിരിക്കുമ്പോൾ ഗസ്റ്റ് ആയി വന്ന ബാലയുമായി പ്രണയത്തിൽ ആവുകയും 2010 ൽ വിവാഹിതരാവുകയും ചെയ്തിരുന്നു. എന്നാല് ആ ബന്ധത്തിന് അധികം ആയുസ്സുണ്ടായുരുനില്ല 2016 ൽ അവർ വേർപിരിയുകയും ചെയ്തിരുന്നു. അവർക്ക് ഒരു മകളും ഉണ്ട്. എന്നാല് ഇപ്പൊൾ തൻ്റെ മകൾക്കെതിരെ വന്ന വ്യാജ വാർത്തക്കേതിരെ പ്രതികരണവുമായി എത്തിയിരിക്കുകയാണ് അമൃത. ഒരു യൂട്യൂബ് ചാനലിൽ തൻറെ മകൾക് കോവിഡ് ആണെന്നും ബാല വിളിച്ചപ്പോൾ മകൾക്ക് ഫോൺ കൊടുത്തില്ല എന്നും കള്ളവാർത്ത കൊടുത്തതിനു എതിരെയാണ് അമൃതയുടെ പ്രതികരണം. തൻറെ മകൾക്ക് കോവിഡ് ഇല്ലെന്നും വെറും 8 വയസ്സ് പ്രായം ഉള്ള കുഞ്ഞിനെ എങ്ങനെ ഇങ്ങനേ പറയാൻ തോന്നുന്നു എന്നും അമൃത ചോദിക്കുന്നു. തനിക്ക് കോവിഡ് പോസിറ്റീവ് ആണെന്നും അതിനാൽ താൻ വീട്ടിൽ നിന്നും മാറി നിൽക്കുകയാണ് എന്നും അമൃത പറയുന്നു. ബാല കുഞ്ഞിനെ കാണണം എന്ന പറഞ്ഞ് വിളിച്ചപ്പോൾ കാണിച്ചില്ല എന്ന പറയുന്നതിന് അർത്ഥമില്ലെന്നും പറയുന്നു. ബാല വിളിക്കുമ്പോൾ താൻ കോവിഡ് ടെസ്റ്റ് ചെയ്യാൻ നിൽക്കുകയായിരുന്നു എന്നും താൻ പുറത്താണ് എന്ന് പറഞ്ഞിരുന്നു എന്നും അമൃത പറയുന്നു . അമ്മയുടെ ഫോണിലേക്ക് വിളിച്ചു നോക്കൂ എന്നും പറയുന്നുണ്ട് എന്നാൽ വിളിച്ചപ്പോൾ അമ്മക് ഫോൺ എടുക്കാൻ സാധിക്കാതിരുന്നത് മകൾക്ക് ഓൺലൈൻ ക്ലാസ്സ് ഉള്ളതിനാൽ ആണ് എന്നും പറയുന്നു. പിന്നീട് താനും അമ്മയും ഒരുപാട് തവണ അങ്ങോട്ട് വിളിച്ചു എന്നും എന്നാൽ ബാല ഫോൺ എടുത്തില്ലെന്നും അമൃത പറയുന്നു. മകൾ ക്ലാസ്സിൽ കയറാതെ ഒരു മണിക്കൂറോളം ഫോൺ കോൾ വൈറ്റ് ചെയ്തു എന്നും അമൃത പറയുന്നു.ഇതിൻ്റെ എല്ലാം തെളിവുകൾ സഹിതം ആണ് അമൃത വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. തൻറെ മുൻ ഭർത്താവുമായുള്ള ഫോൺ കോൾ എങ്ങനെ ആ യൂട്യൂബ് ചാനലിന് കിട്ടി എന്നും അമൃത ചോദിക്കുന്നു. തനിക്കെതിരെ ഒരുപാട് വ്യാജ വാർത്തകൾ വന്നിട്ടും പ്രതികരിച്ചിട്ടില്ല എന്നും ഇപ്പൊൾ മകളെകൂടി ഇതിലേക്ക് വലിച്ചിഴച്ചുകൊണ്ടു വരുന്നു എന്നും അമൃത പറയുന്നു. ഈ യൂട്യൂബ് ചാനലിന് എതിരെ നിയമനടപടിക്ക് പോവുകയാണ് എന്നും അമൃത പറയുന്നു.

ബലിഷ്ടമായ നാലുകാലുകൾക്കടിയിൽ തൊഴുത്തിൽ കിടന്ന് ടോർച്ച് ലൈറ്റിൻ്റെ വെട്ടത്തിൽ ഒരു ജീവൻ രക്ഷിക്കാനും ഒരു കുടുംബത്തിനു തണലാകാനും സർജറി ചെയ്യേണ്ടി വരിക ഈ ലോകത്തിൽ വെറ്ററിനറി സർജന് മാത്രമായിരിക്കും.. ഡോ.ജി.എസ്.അരുൺ കുമാർ

0
Spread the love

ആകസ്മികമായി സ്വന്തം കാലിൻ്റെ കുളമ്പിൻ്റെ ചവിട്ടേറ്റ് ഇടത് വശത്തെ പിൻ മുലകാമ്പ് അറ്റുപോയ പശുവിൻ്റെ അകിട് രാത്രിയിൽ തുന്നി ചേർത്തത്തിൻ്റെ അവസ്ഥയെ വിവരിക്കുകയാണ് അരുൺ കുമാർ എന്ന യുവ ഡോക്ടർ. വെറ്റിനറി സർജൻ്റെ ജോലിക്ക് തീരെ റിസ്ക് ഇല്ലേ എന്നും അദ്ദേഹം ചോദിക്കുന്നു.


അരുൺ കുമാറിൻ്റെ കുറിപ്പ് വായിക്കാം..


വെറ്ററിനറി സർജൻ്റെ ജോലിക്ക് റിസ്ക് തീരെ ഇല്ലല്ലോ …. അല്ലേ ?ഈ കോറോണ രണ്ടാം ആക്രമണ കാലഘട്ടത്തിനിടയിൽ നോക്കാമെന്ന് ഏറ്റിരുന്ന കേസുകളും നോക്കി തീർക്കാനുള്ള നെട്ടോട്ടത്തിനിടയിലാണ് എൻ്റെ പഞ്ചായത്തിലെ ക്ഷീരകർഷകയായ ശ്രീമതി.സരോജിനി അമ്മയുടെ മകൻ ശ്രീ.ജനകൻ വളരെ അടിയന്തിരമായി എന്ത് തിരക്കുണ്ടെങ്കിലും ഒഴിച്ച് വച്ച് വീട്ടിൽ എത്തണമെന്ന് അഭ്യർത്ഥിച്ചപ്പോൾ കാര്യം തിരക്കി …..

പൂർണ ഗർഭിണിയായ എൻ്റെ അമ്മയുടെ പശു കിടന്ന് എണീറ്റപ്പോൾ വളരെ ആകസ്മികമായി സ്വന്തം കാലിൻ്റെ കുളമ്പിൻ്റെ ചവിട്ടേറ്റ് ഇടത് വശത്തെ പിൻ മുലകാമ്പ് അറ്റുപോയിരക്തചൊരിച്ചിലാണ് ഒപ്പം പാലും ഒഴുകുന്നു എന്തെങ്കിലും ചെയ്യണം സാർ ഉടൻ എത്തണം….. ഞാൻ ആകെ ഇതികർത്തവ്യതാ മൂഡ നായി മറ്റു തിരക്കുകൾ മാറ്റി വച്ചിട്ട് ഉടൻ ആ അമ്മയുടെ വീട്ടിലെത്തി…

ആ അമ്മയ്ക്കും മകനും ഉറപ്പായും അറിയാം അത്യാവശ്യമാണെങ്കിൽ സമയമോ,കാലമോ,കാല വസ്ഥയോ,കൊറോണയോ ഒന്നും നോക്കാതെ ഞാൻ എത്തുമെന്ന് …. എന്നിരുന്നാലും ആ വീട്ടിലെ കറവക്കാരൻ ശ്രീ.കുട്ടൻ ആ വീട്ടിനു പരിസര പ്രദേശത്ത് പലയിടത്തും പലർക്കും കൊറോണ രോഗബാധയുള്ള വിവരം എനിക്കറിയാമെന്നത് അവരെ അറിയിച്ചത് കാരണം ഞാൻ ആ വീട്ടിൽ എത്തുന്നതു വരെ എന്നെ ഫോണിൽ വിളിച്ചു കൊണ്ടിരുന്നു ….

ഒരുകാര്യം ഞാനിവിടെ വ്യക്തമാക്കാൻ ഉദ്ധേശിക്കുന്നു മനുഷ്യർക്കുള്ള അസുഖങ്ങൾക്ക് ഒരു ആശുപത്രി അല്ലെങ്കിൽ മറ്റൊന്നിലേക്ക് പോകാം… നമ്മുടെ മേഖലയിൽ ഡോക്ടർ സഞ്ചരിച്ച് അവരുടെ വീട്ടുപടിക്കൽ എത്തണം, ചിലപ്പോൾ തൊഴുത്ത് ഓപ്പറേഷൻ തീയറ്റർ ആക്കേണ്ടി വരും …

ഞാനവിടെ എത്തി ചേർന്നപ്പോൾ ആ അമ്മയുടെയും മകൻ്റെയും മുഖത്ത് വിടർന്ന സന്തോഷം വാക്കുകൾ കൊണ്ട് വർണ്ണിക്കാൻ കഴിയില്ല …

ദൈവമേ ഇവർക്കൊരു കൈത്താങ്ങാകാൻ കഴിയണേ എന്നായിരുന്നു എൻ്റെ മനസ്സിൻ്റെ പ്രാർഥന …

പശുവിനെ പരിശോധിച്ചപ്പോഴാണ് മനസ്സിലാകുന്നത് പൂർണ്ണ ഗർഭിണിയായിരുന്നതിനാൽ അകിടിൽ പാൽ നിറഞ്ഞ അവസ്ഥയിലായിരുന്നതിനാൽ കിടന്ന് എണീറ്റപ്പോൾ പശു എങ്ങനേയോ ചവിട്ടി മുലക്കാമ്പ് പകുതിമുറിഞ്ഞ് തൂങ്ങി കിടക്കുന്നു രക്തവും പാലും തൊഴുത്തിൽ തളം കെട്ടികിടക്കുന്നു ,ആദ്യം തന്നെ രക്തം വാർന്നൊലിക്കുന്നത് തടയാനുള്ള ഇൻജക്ഷനും മരുന്നുകളുമൊക്കെ നൽകി തത്കാലം രക്തച്ചൊരിച്ചിൽ ഒഴിവാക്കി … .. പശുവിനെ അവിടുന്ന് അഴിച്ച് കുറച്ചു കൂടി സൗകര്യപ്രദമായ സ്ഥലത്തേക്ക് മാറ്റി…

അടുത്ത നടപടി അറ്റുപോയ ഭാഗം തുന്നിച്ചേർക്കലാണ് സാധ്യമായ എല്ലാ രീതികളും ആലോചിച്ചു പശുവിനെ പൂർണ്ണമായും മയക്കി കിടത്തിയാൽ (GA) അകിടിൻ്റെ ഉൾഭാഗം ഒരിക്കലും സ്റ്റിച്ചിടാൻ സാധിക്കില്ല കാരണം പശു മയങ്ങി കിടന്നു കഴിഞ്ഞാൽ അകിടിൻ്റെ ഉൾഭാഗം തുന്നിച്ചേർക്കണമെങ്കിൽ: പശുവിനെ മലർത്തി കിടത്തി പിടിക്കേണ്ടി വരും പൂർണ്ണ ഗർഭിണിആയതിനാൽ റിസ്ക് ഒരു പാട് കൂടാതെ പശുവിനെ മലർത്തി പിടിക്കാനും ഒരു പാട് ആൾക്കാരുടെ സഹായവും വേണ്ടി വരും രാത്രി ആരെയും അവിടെ കിട്ടാനും ഇല്ലാത്ത അവസ്ഥ ….നിലവിലെ സാഹചര്യങ്ങൾ കാരണം എല്ലാവരും പരിഭ്രാന്തിയിലുമാണ്….
ആയതിനാൽ പ്രസ്തുത ഭാഗം മാത്രം മയക്കാൻ (LA) മനസ്സുകൊണ്ട് തീരുമാനമെടുത്തു മുന്നോട്ട് പോയി അത്യാവശ്യം വേണ്ട സർജിക്കൽ ഉപകരണങ്ങൾ മാത്രമേ ബാഗിലുണ്ടായിരുന്നുള്ളൂ രാത്രി ആയതിനാലും സമയം ഒട്ടും കളയാനില്ലാത്തതിനാലും എടുത്ത തീരുമാനവുമായിമുന്നോട്ട് പോകാൻ തീരുമാനിച്ചു തൊട്ടടുത്തൊന്നും സർജിക്കൽ /അനുബന്ധ സാധനങ്ങൾ കിട്ടുന്ന സ്റ്റോറുകളൊന്നും ഇല്ല സാഹചര്യങ്ങൾക്കനുസരിച്ച് ആദ്യം മുട്ട് കുത്തി നിന്ന് പുറത്തുള്ള കുറച്ച് ഭാഗം പാളികളായി തുന്നിച്ചേർത്തു കാലിലെ മസിൽ പിടിത്തം നല്ല വേദനയും സമ്മാനിക്കുന്നുണ്ടായിരുന്നു … വിയർത്തൊഴുകുന്നുണ്ട് രാവിലെ തൊട്ടുള്ള ജോലിഭാരം കാരണം നന്നായി ക്ഷീണിച്ചിട്ടുമൊണ്ട് മാസ്ക് മാറ്റി വയ്ക്കാൻ പാടില്ല എന്നറിയാമെങ്കിലും നിശ്വാസവായു കണ്ണടയിലൂടെയുള്ള കാഴ്ച തടസ്സപ്പെടുത്തുന്നതിനാൽ അതും ഇടയ്ക്ക് ഉപേക്ഷിക്കേണ്ടി വന്നു അകിടിൻ്റെ ഉള്ളിലോട്ടുള്ള ഭാഗം തുന്നിച്ചേർക്കാൻ എല്ലാ ശ്രമവും പരാജയപ്പെട്ടപ്പോൾ മുൻ കാലിനും പിൻ കാലിനും ഇടയിൽ ചാക്ക് വിരിച്ച് കൈലിമുണ്ടും ഉടുത്ത് തൊഴുത്തിൽ കിടന്നാണ് സ്റ്റിച്ചിടൽ തുടർന്നത് അമ്മ പശുവിൻ്റെ പിൻ കാലുകൾ സ്വയരക്ഷക്കായി കയറുകൾ കൊണ്ട് ഒന്നു കൂട്ടി കെട്ടി ,ജനകൻ്റെ ഒരു ഉറപ്പിൻമേലാണ് പശുവിൻ്റെ അടിയിൽ കിടന്നത് പശു ഒന്ന് തൊഴിക്കുകയോ ചവിട്ടുകയോ ചെയ്തിരുന്നു എങ്കിൽ ഒന്ന് ഓർക്കാൻ കൂടി വയ്യ …. എകദേശം മൂന്ന് മണിക്കൂർ സമയമെടുത്തു സർജറി പൂർത്തിയാകാൻ … റിസ്ക് തീരെ ഇല്ലാത്ത പ്രൊഫഷനല്ലേ സഹിക്കുക തന്നെ ….

എൻ്റെ വെറ്ററിനറി ആംബുലൻസുമായുള്ള യാത്രക്കിടയിൽ പലപ്പോഴും ഈ സാഹചര്യത്തിലും എങ്ങോട്ടാണെന്ന് പോലും ചോദിക്കാത്ത എൻ്റെ പഞ്ചായത്തിലെ പോലീസ് ഉദ്യോഗസ്ഥർക്കും ഒരു ബിഗ് സല്യൂട്ട് ….

നമ്മുടെ കൂട്ടത്തിലുള്ള പലരും ഇതിനെക്കാൾ കഷ്ടപ്പെട്ട് ജോലി നോക്കുന്നവരാണ് ….

തിരുവനന്തപുരത്തെ ജില്ലാ വെറ്ററിനറി കേന്ദ്രത്തിൽ ജോലി നോക്കുന്ന കാലഘട്ടത്തിലാണെങ്കിൽ കാറിൽ പോയി എക്സിക്യുട്ടീവായി ജോലി നോക്കാനും ,നല്ല ഹൈജീനിക്കായ ഓപറേഷൻ തീയറ്ററും സജ്ജീകരണങ്ങ ളുമൊക്കെ ഉണ്ടായിരുന്നു എന്നാൽ ഇവിടത്തെ സാഹചര്യങ്ങൾ തികച്ചും വ്യത്യസ്തമാണ് ടു വീലർ യാത്രയിൽ അലഞ്ഞ് മേൽ പറഞ്ഞ സാഹചര്യങ്ങളോട് പൊരുത്തപ്പെട്ട് ജോലി നോക്കണം സർക്കാർ മേഖലയിലെ ഗസ്റ്ററ്റ് പദവിയുള്ള ഉദ്യോഗസ്ഥരിൽ വെറ്ററിനറി ഡോക്ടർമാരെക്കൊണ്ട് മാത്രം കഴിയുന്ന ഒരു പകർന്നാട്ടം …

ഈ ഓപ്പറേഷൻ തീയറ്ററിലെ വെട്ടം ജനകൻ്റെ മകൻ തെളിയിച്ചു തന്ന ടോർച്ചാണ് … വ്യക്തമല്ലാത്ത ഒരു വീഡിയോ ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട് അത് രാത്രി വെളിച്ചത്തിൽ ജനകൻ്റെ വീട്ടിലെ CCTV ഒപ്പിയെടുത്ത ദൃശ്യങ്ങളുടെ കുറച്ചുഭാഗമാണ് …. ചിത്രങ്ങൾ അദ്ധേഹത്തിൻ്റെ മകൻ പകർത്തിയത് ….എൻ്റെ പ്രൊഫഷന് റിസ്ക് തീരെഇല്ലാ എന്ന് കണ്ടെത്തിയ ഉദ്യോഗസ്ഥ സുഹൃത്തുക്കൾക്ക് സഹസ്രകോടി പ്രണാമം …

“ബലിഷ്ടമായ നാലുകാലുകൾക്കടിയിൽ തൊഴുത്തിൽ കിടന്ന് ടോർച്ച് ലൈറ്റിൻ്റെ വെട്ടത്തിൽ ഒരു ജീവൻ രക്ഷിക്കാനും ഒരു കുടുംബത്തിനു തണലാകാനും സർജറി ചെയ്യേണ്ടി വരിക ഈ ലോകത്തിൽ വെറ്ററിനറി സർജന് മാത്രമായിരിക്കും “

രണ്ടാം ലോക്ക് ഡൗൺ സമയത്തും എമർജൻസി സർവ്വീസിൽ വെറ്ററിനറി ഡോക്ടർമാരും ഉൾപ്പെട്ടിട്ടുണ്ട് ….. കറിവേപ്പിലയാണ് ഓർമ്മ വരുന്നത് …..

ഈ കൊറോണ കാലഘട്ടത്തിലും പകലന്തിയോളം പണിയെടുത്തിട്ട് ശാരീരകാധ്വാനവും റിസ്കും നിറഞ്ഞ ജോലി കഴിഞ്ഞ് മടക്കയാത്രയിൽ ഒന്നു കണ്ണ് ചിമ്മിയാൽ …. രാത്രി കാല അടിയന്തിരമൃഗചികിത്സാ സൗകര്യവും എല്ലായിടത്തും ആരംഭിക്കേണ്ട സാഹചര്യവും അതിക്രമിച്ചിരിക്കുന്നു ..

എന്തായാലും ഏറ്റെടുത്ത റിസ്കിന് ഫലം കണ്ടുതുടങ്ങിയിരിക്കുന്നു …….ആ അമ്മ പ്രസവിച്ചു പാൽ മുലക്കാമ്പിൻ്റെ അറ്റുപോയ മുറിവിലൂടെ വരുന്നില്ല മുറിവ് ഉണങ്ങി തുടങ്ങി തത്കാലം കിടാവിനെ കൊണ്ട് കുടിപ്പിക്കാതെ പാൽ സ്റ്റിച്ച് ഇളകാത്ത രീതിയിൽ കറന്ന് നൽകാൻ നിർദേശം നൽകി..
ആ അമ്മ പശുവും കിടാവും സുഖമായിരിക്കുന്നു ഒപ്പം ആ കുടുംബവും എന്നെ കാണുമ്പോൾ ആ കുടുംബത്തിലുള്ളവരുടെ പുഞ്ചിരി മാത്രം മതി ബാക്കി ജീവിതം സന്തോഷമായി ജീവിക്കാൻ …. എന്ത് റിസ്ക് അലവൻസ് …

ഡോ.ജി.എസ്.അരുൺ കുമാർ

ചെറിയപെരുന്നാൾ വ്യാഴാഴ്ച…

0
Spread the love


മാസപ്പിറവി ദൃശ്യമാവാത്തതിനാൽ സംസ്ഥാനത്ത് ചെറിയപെരുന്നാൾ വ്യാഴാഴ്ച ആയിരിക്കുമെന്ന് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ അടക്കമുള്ള ഖാസിമാർ അറിയിച്ചു. കോവിഡ് സാഹചര്യം മൂലം നമസ്കാരവും ഈദ് ഗാഹും വീടുകളിൽ നടത്തണമെന്നും കോവിഡ് മാനദണ്ഡങ്ങൾ പാലികണമെന്നും മതപണ്ഡിതന്മാരുടെയും ഖാസിമാരുടെയും നിർദ്ദേശം.നമുക്കുള്ളതിനെല്ലാം അല്ലാഹുവിനോട് നന്ദി പ്രകടിപ്പിക്കുന്നതിനാണ് ഈ ദിവസം. റമദാൻ അവസാന ദിവസം വരെ നോമ്പ് തുടരാൻ മുസ്‌ലിംകൾക്ക് അല്ലാഹു കൽപിച്ചതായി വിശ്വസിക്കപ്പെടുന്നു. ഖുർആൻ എന്ന വിശുദ്ധ ഗ്രന്ഥത്തിൽ ഈദിന് പ്രാർത്ഥന നടത്തുന്നതിന് മുമ്പ് ഭക്തർ സകാത്ത് നൽകണം എന്നുണ്ട്.ഈ വർഷം, കലണ്ടറിൽ ഈദ് ഉൽ-ഫിത്തറിനെ മെയ് 12 ബുധനാഴ്ചയാണ്. സാധാരണയായി, ഇന്ത്യയിലെ ഇസ്ലാമിക സമൂഹം സൗദി അറേബ്യയേക്കാൾ ഒരു ദിവസം കഴിഞ്ഞാണ് ആഘോഷിക്കുന്നത്.ഈദ് ഉൽ-ഫിത്തർ മെയ് 13 വ്യാഴാഴ്ച ഇന്ത്യയിൽ ആഘോഷിക്കും.

മലയാള തിരക്കഥകൃത്തുകളിലെ രാജകുമാരൻ

0
Spread the love

എൺപതുകളുടെ രണ്ടാം പകുതി മലയാള സിനിമയിൽ ഡെന്നിസ് ജോസഫിന്റെതായിരുന്നു. അദ്ദേഹത്തിന്റെ തിരക്കഥകൾ മലയാളത്തിലെ രണ്ട് മഹാ നടന്മാരെ സൃഷ്ടിച്ചു. ജോഷിയുടെ സംവിധാനത്തിൽ ഇറങ്ങിയ നിറക്കൂട്ട് മമ്മൂട്ടിയെ മലയാള സിനിമയുടെ അമരത്ത് എത്തിച്ചു.തമ്പി കണ്ണന്താനത്തിന്റെ ‘രാജാവിൻറെ മകൻ’ നിലൂടെ മോഹൻലാൽ എന്ന സൂപ്പർതാരം പിറന്നു.സുരേഷ് ഗോപിയുടെ അരങ്ങേറ്റവും ഈ ചിത്രത്തിലൂടെയായിരുന്നു.

Prince of Malayalam Screenwriter Dennis Joseph
  മമ്മൂട്ടിയും, മോഹൻലാലും ചെന്നൈയിലെത്തിയാൽ ഡെന്നിസ് ജോസഫിൻറെ മുറിക്കു തൊട്ടടുത്ത മുറി തന്നെ 

ആവശ്യപ്പെടുമായിരുന്നു എന്നാണ് കഥ.
പിന്നീട് ഡെന്നീസ് പേന ചലിപ്പിച്ച വഴിയേ മലയാള സിനിമ നീങ്ങുകയായിരുന്നു.
മമ്മൂട്ടിയുടെ
താരപദവി വീണ്ടെടുത്ത ‘ന്യൂഡൽഹി ‘വന്നതോടെ ദക്ഷിന്നേന്ത്യയിലെ തന്നെ അറിയപെടുന്ന ഡൽഹി സ്പെഷ്യൽ ഇന്ത്യയിലെ തന്നെ അറിയപ്പെടുന്ന തിരക്കഥാകൃത്തായി ഡെന്നിസ്. ന്യൂഡൽഹി കണ്ടിട്ട് മണിരത്നവും, രജനികാന്ത് മുറിയിൽ വന്ന സംഭവം ഓർമ്മ പുസ്തകഗത്തിൽ അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്.
മലയാളത്തിൽ ഒട്ടേറെ സൂപ്പർഹിറ്റുകൾ സൃഷ്ടിച്ച കൊണ്ടിരുന്ന കാലം മോഹൻലാലിനുവേണ്ടി ഭൂമിയിലെ രാജാക്കന്മാർ, വഴിയോരകാഴ്ചകൾ, ഇന്ദ്രജാലം മമ്മൂട്ടിക്കുവേണ്ടി സംഘം,കോട്ടയം കുഞ്ഞച്ചൻ, മലയാളികളെ ഇന്നും ചിരിപ്പിക്കുന്നു നമ്പർ 20 മദ്രാസ് മെയിൽ ഇതെല്ലാം ഡെന്നീസിന്റെ തിരക്കഥയിൽ ഒരുങ്ങിയ ചിത്രങ്ങളാണ്.
തിരക്കഥാകൃത്തുകളിലെ സൂപ്പർസ്റ്റാർ

മലയാളത്തിൽ തിരക്കഥാകൃത്തുകൾ താരപദവി സമ്മാനിച്ച എഴുത്തുകാരനായിരുന്നു ഡെന്നിസ് ജോസഫ്.
അധോലോകത്തിൽ നിന്ന് വിൻസെന്റ് ഗോമസ് എന്ന നായക കഥാപാത്രത്തെ അവതരിപ്പിച്ചത് ഡെന്നിസ് ജോസഫിന്റെ തന്റേടമായായിരുന്നു. തിരക്കഥാകൃത്തുക്കളിൽ മലയാളസിനിമയിലെ സൂപ്പർ സ്റ്റാർ തന്നെയായിരുന്നു ഡെനിസ് ജോസഫ്.

ഞാൻ ആദ്യമായി കണ്ട സിനിമ നടൻ, ചിത്രം പങ്കുവെച്ച് റിമി ടോമി..

0
Spread the love

ഞാൻ ആദ്യമായി കണ്ട സിനിമ നടൻ, ചിത്രം പങ്കുവെച്ച് റിമി ടോമി..
കുട്ടിക്കാലത്തെ ചിത്രവും അതിൻ്റെ ഓർമകളും നമ്മുക്കൊരോരുത്തർക്കും പ്രിയപ്പെട്ടതായിരിക്കും. അതുപോലൊരു ചിത്രം പങ്കുവെക്കുകയാണ് ഗായിക റിമി ടോമി. ഒരു വേദിയിൽ ബുക്ക് പിടിച്ച് പാടുന്ന ചിത്രമാണ് റിമി പങ്കുവച്ചിരിക്കുന്നത്.താൻ ആദ്യമായി കണ്ട സിനിമ നടനും അതിൻ്റെ സന്തോഷത്തിൽ പാട്ടുപാടുന്ന ആ നാട്ടിലെ പാട്ടുകാരി എന്നും റിമി കുറിക്കുന്നു.

” ഈ ചിത്രത്തിന് ഒരു കഥ പറയാൻ ഉണ്ട് സൂക്ഷിച്ച് നോക്കണേ പാലാ ടൗൺ ഹോൾ ഞാൻ ഏഴാം ക്ലാസ്സിൽ ആദ്യമായ് കാണുന്ന ഫിലിം ആക്ടർ ആണ് നടുക്കിരിക്കുന്ന ജഗദീഷ് ഏട്ടൻ (കാണാൻ അന്നും ഇന്നും ഒരുപോലെ) ഒരു സിനിമാ നടൻ അതിഥി ആയി വന്ന സന്തോഷത്തിൽ ആ നാട്ടിലെ പാട്ടുകാരികുട്ടി (ഞാൻ) മധുരം ജീവാമൃത ബിന്ദു…. ഹൃദയം പാടും ലയ സിന്ധു….” റിമി കുറിക്കുന്നു
താരത്തിൻ്റെ പോസ്റ്റിന് കമൻ്റുമായി നിരവധി താരങ്ങളും എത്തിയിട്ടുണ്ട്

അൽ അഖ്സ പള്ളി വളപ്പിൽ സംഘർഷം; പരിക്കേറ്റ് 305 ഓളം പലസ്തീൻ പൗരന്മാർ.

0
Spread the love

ജറുസലം : സംഘർഷം തുടരുന്ന കിഴക്കൻ ജറുസലേമിൽ
അഖ്ന പള്ളി വളപ്പിൽ കണ്ണീർവാതകവും, റബർ ബുള്ളറ്റും പ്രയോഗിച്ച് ഇസ്രയേൽ പോലീസ്.സംഘർഷത്തിൽ 305 പലസ്തീൻ പൗരന്മാർക്കും പരിക്കേൽക്കുകയും എട്ടു പേരുടെ നില ഗുരുതരവുമാണ്.
ഡസൻകണക്കിന് ഡസൻകണക്കിന് കണ്ണീർ വാതകങ്ങളും, ഷെല്ലുകളും, സ്റ്റോൺ
ഗ്രനേഡുകളും ആണ് പള്ളി അങ്കണത്തിൽ പതിച്ചത്.

സംഘർഷത്തിൽ 305 പലസ്തീൻ പൗരന്മാർക്കും പരിക്കേൽക്കുകയും എട്ടു പേരുടെ നില ഗുരുതരവുമാണ്.
      അതിനു പിന്നാലെ ഗാസയിൽ നിന്ന് ഇസ്രയേലിലേക്ക് പലസ്തീൻ  പ്രതിരോധ പ്രസ്ഥാനമായ ഹമന് റോക്കറ്റ് ആക്രമണം 

നടത്തുകയുണ്ടായി. അൽ അഖ്സ യിൽ നിന്ന് ഇസ്രയേൽ
സോറയുടെ പിൻമാറ്റത്തിന് ഹമാസ്
നൽകിയ സമയപരിധി അവസാനിച്ചത്തിന് പിന്നാലെയാണ് റോക്കറ്റാക്രമണം. ഇതോടെ മേഖലയിൽ സംഘർഷാവസ്ഥ രൂക്ഷം ആവുകയായിരുന്നു. കിഴക്കൻ ജെറുസലേമിലെ ഷെയ്ഖ് ജാറ മേഖലയിലെ പാലസ്തീൻ കുടുംബങ്ങളെ ഒഴിപ്പിക്കാനുള്ള നീക്കമാണ് ആഴ്ചകളായി തുടരുന്ന ഈ സംഘർഷത്തിന് കാരണം. കഴിഞ്ഞ ദിവസങ്ങളിൽ പോലീസ് ബലപ്രയോഗത്തിൽ നൂറുകണക്കിന് യുവാക്കൾക്ക് പരിക്കേറ്റിരുന്നു.
പള്ളിക്കകത്ത് ഉണ്ടായിരുന്ന നൂറോളം പേരെ ലക്ഷ്യമിട്ടാണ് ഇസ്രയേൽ പോലീസ് കണ്ണീർവാതകവും, ഗ്രനേഡും പ്രയോഗിച്ചത്.സംഘർഷത്തിൽ പോലീസിന് നേരെയും കല്ലേറുണ്ടായി.

ഗംഗാ,യമുനാ നദികളിലൂടെ മൃതദേഹങ്ങൾ ഒഴുകിയെത്തുന്നു.

0
Spread the love

പട്‌ന/ലക്‌ന: ഗംഗയിലൂടെയും, യമുനയിലൂടെയും മൃതദേഹങ്ങൾ ഒഴുകിയെത്തുന്നത് കോവിഡ് ഭീതി കൂട്ടുകയാണ് ബിഹാർ യുപി സംസ്ഥാനങ്ങളിൽ. ബിഹാർ യുപി അതിർത്തിയോട് ചേർന്ന് ബാക്സറിൽ നാല്പതിലേറെ മൃതദേഹങ്ങളാണ് ഗംഗയിൽ കണ്ടത്.കോവിഡ് സാഹചര്യത്തിൽ
കൊവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങൾ ആണ് ഇതെന്ന ഭീതിയിലാണ് ഗംഗാ നിവാസികൾ.

45 decomposed bodies found

15 ഓളം മൃതദേഹങ്ങൾ കരയിൽ എത്തിച്ചതായും, പ്രദേശവാസികളുടെ മൃതദേഹങ്ങൾ അല്ല എന്ന് കരുതുന്നതായും ബക്സർ ബിഡിഒ അറിയിച്ചു. മൃതദേഹങ്ങൾ പലതും അഴുകിത്തുടങ്ങിയ നിലയിലാണ് കരയ്ക്കെത്തിച്ചത് എന്നും ജില്ലാ അധികൃതർ പറഞ്ഞു.

        നൂറിലേറെ മൃതദഹങ്ങൾ ഗംഗയിൽ ഒഴുകുന്നതായി  ടിവി ചാനലുകളിൽ വന്ന വാർത്തകൾ അധികൃതർ നിഷേധിച്ചു. കോവിഡ് രോഗികളുടെ മൃതദേഹങ്ങൾ ഏറ്റെടുക്കുന്ന അധികൃതർ പലപ്പോഴും കൃത്യമായി സംസ്കാരം നടത്താതെ നദിയിൽ ഉപേക്ഷിക്കുന്നതായും 

ആരോപണമുണ്ട്. ഉത്തർപ്രദേശിലെ ഹാമിർപൂർ ജില്ലയിൽ യമുനാ നദിയിലൂടെ മൃതദേഹങ്ങൾ ഒഴുകി എത്തുന്നതും ജനങ്ങളെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്. ഈ മൃതദേഹങ്ങൾ കോവിഡ് ബാധിച്ചു മരിച്ചവരുടെതാണന്നു സ്ഥിതീകരിച്ചിട്ടില്ല. ചില മൃതദേഹങ്ങൾ പാതി കരിഞ്ഞ നിലയിലായിരുന്നു.
സമീപ ജില്ലകൾക്ക് ജാഗ്രതാ നിർദേശം നൽകിയിരുന്നു നൽകിയിരിക്കുകയാണ്
ഹാമിർപൂർ എഎസ്പി അനൂപ് സിംങ്. മൃതദേഹങ്ങൾ സംസ്കരിക്കാന്നുള്ള ശ്രമത്തിലാണ് അധികൃതർ.

ആകാശപാതയിൽ നിർബാധം പറന്ന് ഇന്ത്യയുടെ വിവിഐപി വിമാനം.

0
Spread the love

കോവിഡ് സാഹചര്യത്തിൽ രാജ്യാന്തര,ആഭ്യന്തര സർവീസുകൾ കുത്തനെ കുറഞ്ഞ ആകാശ പാതകൾ വിജനമായപ്പോൾ രാജ്യത്തെ വിവിധ വിമാനത്താവളങ്ങൾ ഇലേക്ക് നിർബ്ബാധം പറന്നു പരിശീലിക്കുകയാണ് ഇന്ത്യയുടെ വിവിഐപി അഭിമാനമായ എയർ ഇന്ത്യ വൺ. രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി എന്നിവരുടെ ഔദ്യോഗിക യാത്രക്കായുക്കുള്ള വിമാനമാണ് എയർ ഇന്ത്യ വൺ. മിസൈൽ രക്ഷാ കവചം ഉൾപ്പെടെയുള്ള ഈ വിമാനംbവ്യോമസേനപൈലറ്റുമാരാണ് പറത്തുന്നത്. രണ്ട് വിമാനങ്ങളാണ് ഇന്ത്യ ഈ ആവശ്യത്തിനായി വാങ്ങിയത്.ഇതിനായി ചെലവിട്ടത് 4800 കോടി രൂപയാണ്.

ഇന്ത്യയുടെ വിവിഐപി വിമാനം
       ആദ്യ ഔദ്യോഗിക സർവീസ് നവംബർ അവസാനം രാഷ്ട്രപതി രാംനാഥ് കോവിന്ദ്,ഭാര്യ സവിത എന്നിവരുമായി ഡൽഹിയിൽനിന്ന് ചെന്നൈയിലേക്ക് പറന്നതായിരുന്നു. കോവിഡ് സാഹചര്യത്തിൽ തിരക്കൊഴിഞ്ഞതോടെ രാജ്യത്തെ പ്രധാനപ്പെട്ട എല്ലാ വിമാനത്താവളങ്ങളിലും എയർഇന്ത്യ വൺ പരീക്ഷണാർത്ഥം പറക്കുന്നുണ്ട്.പരീക്ഷണ പറക്കലിന്റെ ഭാഗമായി കഴിഞ്ഞ ദിവസം കണ്ണൂർ  രാജ്യാന്തര വിമാനത്താവളത്തിൽ എയർ ഇന്ത്യ വൺ പറന്നിരുന്നു. പൈലറ്റുമാർ ഉൾപ്പെടെ 9 പേരാണ് വിമാനത്തിലുണ്ടായിരുന്നത്.

     മിസൈലുകൾ വഴി തെറ്റിച്ചു വിടാൻ കഴിവുള്ള സംരക്ഷണ കവചം,ശത്രു  റഡാറുകൾ 

സ്തംഭിപ്പിക്കാൻ കഴിവുള്ള ജാമറുകൾ, മിസൈലിന്റെ വരവ് മുൻകൂട്ടി മനസിലാക്കാൻ കഴിവുള്ള ഇൻഫ്രാറെഡ് സെൻസറുകൾ എന്നിവ വിമാനത്തിൽ സജ്ജമാക്കിയിട്ടുണ്ട്. 1300 കോടി രൂപക്കാണ് മിസൈൽ കവചം യുഎസിൽ നിന്നു വാങ്ങിയത്. എയർ ഇന്ത്യയുടെ 747 വിമാനം ആണ് ഇതുവരെ ഉപയോഗിച്ചിരുന്നത്. എയർ ഇന്ത്യ വൺ 17 മണിക്കൂർ വരെ തുടർച്ചയായി പറക്കാൻ സാധിക്കും.

കേരളത്തിൽ അതിശക്തമായ മഴയ്ക്ക് സാധ്യത – വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലേർട്ടുകൾ

0
Spread the love

കേരളത്തിൽ അതിശക്തമായ മഴയ്ക്ക് സാധ്യത – വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലേർട്ടുകൾ. തെക്ക് കിഴക്കൻ അറബിക്കടലിൽ 2021 മെയ് 14 നോട് കൂടി ഒരു ന്യൂനമർദം രൂപപ്പെടാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ന്യൂനമർദ രൂപീകരണവുമായി ബന്ധപ്പെട്ട് കേരളത്തിൽ വിവിധയിടങ്ങളിൽ അതിശക്തമായ മഴക്കുള്ള സാദ്ധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകുന്നു.?2021 മെയ് 14 : തിരുവനന്തപുരം, കൊല്ലം?2021 മെയ് 15 : തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട,ആലപ്പുഴഎന്നീ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ മഴ ലഭിക്കാനുള്ള സാധ്യതയാണ് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചയിടങ്ങളിൽ പ്രതീക്ഷിക്കേണ്ടത്.?2021 മെയ് 11 : ഇടുക്കി,മലപ്പുറം?2021 മെയ് 12: ഇടുക്കി*?2021 മെയ് 13 : തിരുവനന്തപുരം?2021 മെയ് 14 : പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം?2021 മെയ് 15 : കോട്ടയം, എറണാകുളം, ഇടുക്കി,തൃശൂർഎന്നീ ജില്ലകളിൽ ശക്തമായ മഴക്കുള്ള സാധ്യതയുള്ളതിനാൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ (Yellow) അലെർട് പ്രഖ്യാപിച്ചിരിക്കുന്നു. 24 മണിക്കൂറിൽ 64.5 mm മുതൽ 115 mm വരെയുള്ള മഴയാണ് പ്രതീക്ഷിക്കേണ്ടത്. ശക്തമായ മഴയുണ്ടാവുന്ന സാഹചര്യത്തിൽ നഗര പ്രദേശങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂപപ്പെടാനും വെള്ളപ്പൊക്കം ഉണ്ടാകുവാനും സാധ്യതയുണ്ട്. ഇത് മുന്നിൽ കണ്ടുകൊണ്ടുള്ള മുൻകരുതലുകൾ സ്വീകരിക്കാൻ ദുരന്ത നിവാരണ അതോറിറ്റി നിർദേശിക്കുന്നു.ഉച്ചയോട് കൂടി ആരംഭിക്കുന്ന ശക്തമായ ഇടിമിന്നലോട് കൂടിയ മഴയാണ് ഈ സീസണിൽ പ്രതീക്ഷിക്കേണ്ടത്. ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിച്ചിട്ടുള്ള ഇടിമിന്നൽ, ശക്തമായ കാറ്റ് ജാഗ്രത നിർദേശങ്ങൾ പാലിക്കുക. ഇടിമിന്നൽ സമയത്ത് പുറത്തിറങ്ങുന്നത് കർശനമായി ഒഴിവാക്കുക. കെട്ടിടങ്ങൾക്ക് അകത്തോ വാഹനങ്ങൾക്ക് ഉള്ളിലോ സുരക്ഷിതമായി തുടരാനും ദുരന്തനിവാരണ നിർദ്ദേശം നൽകുന്നു

സ്വകാര്യ ആശുപത്രികളിലെ കോവിഡ് ചികിത്സ നിരക്ക് ; വാർഡിൽ ദിവസം 2645 രൂപ

0
Spread the love

കൊച്ചി : സ്വകാര്യ ആശുപത്രിയിലെ കോമഡ് ചികിത്സാ നിരക്ക് സംസ്ഥാനം നിശ്ചയിക്കണമെന്ന് ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഇതിനെ തുടർന്ന് ജനറൽ വാർഡിൽ ഒരു ദിവസത്തേക്ക് 2645 രൂപയോ ഈടാക്കാവൂ എന്നതുൾപ്പടെ സ്വകാര്യ ആശുപത്രികളിലെ കോമഡ് ചികിത്സാ നിരക്ക് നിശ്ചയിച്ച് സംസ്ഥാന സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു.


ആശുപത്രികൾ ചികിത്സയുടെയും, മരുന്നിന്റെയും നിരക്കുകൾ പ്രദർശിപ്പിച്ചിരിക്കണം. സർക്കാർ നിശ്ചയിച്ച നിരക്കുകൾ ലംഘിച്ചാൽ ജില്ലാ മെഡിക്കൽ ഓഫീസർ പത്തിരട്ടി പിഴ ചുമത്തും.

സ്വകാര്യ ആശുപത്രിയിലെ കോമഡ് ചികിത്സാ നിരക്ക് സംസ്ഥാനം നിശ്ചയിക്കണമെന്ന് ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.

പിപിഇ കിറ്റ്,പൾസ് ഓക്സിമീറ്റർ, മാസ്ക്,ഓക്സിജൻ സിലിണ്ടറുകൾ മറ്റ് അനുബന്ധ വസ്തുക്കൾ എന്നിവയ്ക്കും അമിത തുക ചുമത്തിയാൽ ജില്ലാ കളക്ടർ നടപടി സ്വീകരിക്കും. ജനറൽ വാർഡിന് ഒരു ദിവസത്തേക്ക് 2 വീതം പിപിഇ കിറ്റ്, ഐസിയുവിന് 5 എന്നിങ്ങനെ മാത്രമേ നിരക്ക് ഈടാക്കാവൂ. ഇത് നിർമാണ കമ്പനികളുടെ എംആർപിയെക്കാൾ കൂടരുത്.

സ്വകാര്യ ആശുപത്രികളിലെ പ്രതിദിന നിരക്ക്

ജനറൽ വാർഡ് :2645

ഐസിയു റൂം (ഹൈ ഡിപെൻഡൻസി യൂണിറ്റ്) : 1795 ഐസിയു +വെന്റിലേറ്റർ : 13800

എൻഎബിഎച്ച് അംഗീകരം ഉള്ള ആശുപത്രികൾ

ജനറൽ വാർഡ് : 2910

എച്ച്ഡിയു റൂം : 4175

ഐസിയു :8580

ഐസിയു +വെന്റിലേറ്റർ : 7518

അഡ്വാൻസ് ആവശ്യപ്പെടരുത്

എല്ലാം സ്വകാര്യ ആശുപത്രികളിലും രോഗികളെ പ്രവേശിപ്പിക്കണം. പ്രവേശന സമയത്ത് അഡ്വാൻസ് ആവശ്യപ്പെടരുത്. രോഗിയുടെ സുരക്ഷയിലും പരിചരണത്തിനും ആയിരിക്കണം ശ്രദ്ധകേന്ദ്രീകരിക്കുന്നത് എന്ന് സർക്കാർ നിർദേശിച്ചു.

നിരക്കിൽ ഉൾപ്പെടുന്ന മറ്റു ചെലവുകൾ

രജിസ്ട്രേഷൻ ചാർജ്, ബെഡ്ചാർജ്, നഴ്സിങ് ആൻഡ് ബോർഡിങ് ചാർജ് അനസ്തെറ്റിസ്റ്, മെഡിക്കൽ പ്രാക്ടീഷണർ,
കൺസൾട്ടൻസ് ചാർജ്, അൾട്രാസൗണ്ട് പരിശോധനകൾ,മരുന്ന് ചാർജ്,അടിസ്ഥാന ടെസ്റ്റുകൾക്കുകള ചാർജ്,ബ്ലഡ്‌ ട്രാൻസ്ഫ്യൂഷൻസ്, ഓക്സിജൻ,ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്ത് 15 ദിവസത്തേക്ക് കോവിഡ് രോഗത്തിനുള്ള മരുന്നുകളുടെ വില.

118,800FansLike
97,086FollowersFollow
82,645FollowersFollow
89,036SubscribersSubscribe

Latest posts