Home Blog Page 16

ക്രിസ്‌മസ് പരീക്ഷാ ചോദ്യപ്പേപ്പർ ചോർച്ച കേസ്; അൺഎയ്‌ഡഡ് സ്‌കൂളിലെ പ്യൂൺ അറസ്റ്റിൽ

0
Spread the love

ക്രിസ്മസ് പരീക്ഷ ചോദ്യപേപ്പര്‍ ചോര്‍ച്ച കേസിൽ നിർണായക കണ്ടെത്തലുമായി ക്രൈം ബ്രാഞ്ച്. എംഎസ് സൊല്യൂഷൻസ് എന്ന സ്ഥാപനത്തിന് ചോദ്യപ്പേപ്പർ ചോർത്തി നൽകിയ മലപ്പുറം മേൽമുറിയിലെ അൺ എയ്‌ഡഡ‍് സ്‌കൂളിലെ പ്യൂൺ അബ്ദുൽ നാസറിനെ അറസ്റ്റ് ചെയ്തു. എം എസ് സൊല്യൂഷൻസ് അധ്യാപകൻ ഫഹദിന് ചോദ്യപേപ്പർ ചോർത്തി നൽകിയത് ഇയാളാണെന്ന് ക്രൈം ബ്രാഞ്ച് കണ്ടെത്തി. അബ്‌ദുൾ നാസർ ജോലി ചെയ്യുന്ന സ്‌കൂളിലാണ് മുൻപ് ഫഹദ് ജോലി ചെയ്തിരുന്നത്. ഈ ബന്ധം മുൻനിർത്തിയാണ് ചോദ്യപ്പേപ്പർ ചോർത്തിയതെന്നാണ് വിവരം.

മേൽമുറി മഅ്ദിൻ ഹയർ സെക്കണ്ടറി സ്‌കൂളിലെ പ്യൂണാണ് പിടിയിലായ അബ്ദുൽ നാസർ. ചോദ്യപ്പേപ്പർ ചോർച്ച സംബന്ധിച്ച ഫഹദിനെ ചോദ്യം ചെയ്തതിൽ നിന്നാണ് അബ്‌ദുൽ നാസറിനെ കുറിച്ചുള്ള വിവരം അന്വേഷണ സംഘത്തിന് ലഭിച്ചത്. നാല് സയൻസ് വിഷയത്തിലെ ചോദ്യപ്പേപ്പറാണ് ഇയാൾ ഫഹദിന് അയച്ചുകൊടുത്തത്. ഫോണിൽ ചോദ്യപ്പേപ്പറിൻ്റെ ചിത്രമെടുത്ത് അയച്ച് കൊടുക്കുകയായിരുന്നു. ചോദ്യം ചോർത്തിയത് അബ്ദു നാസർ സമ്മതിച്ചുവെന്നും ഗൂഢാലോചന തെളിഞ്ഞെന്നും വ്യക്തമാക്കിയ ക്രൈം ബ്രാഞ്ച് എസ്‌പി വിദ്യാഭ്യാസ വകുപ്പിന് സംഭവത്തിൽ പങ്കുള്ളതായി ഇതുവരെ കണ്ടെത്തിയിട്ടില്ലെന്നും വ്യക്തമാക്കി.

അങ്ങനെ അതും തീരുമാനമായി! കാര്യങ്ങൾ കല്യാണമെത്തും മുൻപേ തമന്നയും വിജയ് വര്‍മ്മയും വേർപിരിഞ്ഞു

0
Spread the love

വര്‍ഷങ്ങള്‍ നീണ്ട ബന്ധത്തിന് വിരാമമിട്ട് അഭിനേതാക്കളായ തമന്ന ഭാട്ടിയയും വിജയ് വര്‍മ്മയും. ഈ വര്‍ഷം വിവാഹത്തിലേക്ക് എത്തുമെന്ന് കരുതപ്പെട്ടിരുന്ന, ദീര്‍ഘകാലം നീണ്ട പ്രണയബന്ധമാണ് ഇരുവരും ഇപ്പോൾ അവസാനിപ്പിച്ചിരിക്കുന്നത്. പ്രണയ ജീവിതം അവസാനിപ്പിച്ചെങ്കിലും പരസ്പര ബഹുമാനത്തോടെയുള്ള സൗഹൃദം തുടരാനാണ് ഇരുവരുടെയും തീരുമാനമെന്ന് അടുത്ത വൃത്തങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

വേര്‍പിരിയാനുള്ള തീരുമാനം ഇരുവരും എടുത്തത് ഏതാനും ആഴ്ചകള്‍ക്ക് മുന്‍പാണെന്നും പ്രസ്തുത റിപ്പോര്‍ട്ടില്‍ ഉണ്ട്. നല്ല സുഹൃത്തുക്കളായി തുടരാനാണ് ഇരുവരുടെയും തീരുമാനം. പ്രൊഫഷണല്‍ ജീവിതത്തില്‍ അവരവരുടെ ഷെഡ്യൂളുകള്‍ പൂര്‍ത്തിയാക്കാനുള്ള കഠിനാധ്വാനത്തിലാണ് ഇരുവരും, അവരുമായി അടുത്ത വൃത്തങ്ങള്‍ പറയുന്നു.

2023 ല്‍ പുറത്തിറങ്ങിയ, നെറ്റ്ഫ്ലിക്സിന്‍റെ ആന്തോളജി സിരീസ് ആയ ലസ്റ്റ് സ്റ്റോറീസ് 2 ന്‍റെ സമയത്താണ് ഇരുവര്‍ക്കും ഇടയിലുള്ള അടുപ്പം പൊതുശ്രദ്ധയിലേക്ക് എത്തുന്നത്. തമന്നയും വിജയ് വര്‍മ്മയും ഒരുമിച്ച് അഭിനയിച്ച ചിത്രവുമായിരുന്നു അത്.അതേസമയം രണ്ടുപേരും പുതിയ വാര്‍ത്തകള്‍ സംബന്ധിച്ച് ഇതുവരെ പ്രതികരിച്ചിട്ടില്ല.

ഇഷ്ടമുള്ള 2 കാര്യങ്ങൾ കണ്ടു! പൃഥ്വിരാജിനെയും മനോഹരമായ സൂര്യോദയവും; കൊച്ചു വെളുപ്പാൻകാലത്ത് ഫ്ളൈറ്റ് പിടിച്ചാലുള്ള ഗുണം പറഞ്ഞ് അഹാന കൃഷ്ണ

0
Spread the love

മലയാളത്തിലെ മിക്ക മുതിർന്ന താരങ്ങളുടെയും മക്കളെ മലയാളികൾക്ക് അറിയാം. സോഷ്യൽ മീഡിയയും മറ്റും അരങ്ങു വാഴുന്ന ഈ കാലത്ത് അത് വളരെ എളുപ്പമാണല്ലോ! എന്നാൽ മാതാപിതാക്കളുടെ പേരിലല്ലാതെ തന്റേതായ വ്യക്തിത്വത്തിന്റെ പേരിൽ എത്ര പേർ പ്രശസ്തരാണ് എന്നത് ചോദ്യചിഹ്നമാണ്. ഇവിടെയാണ് നടകൃഷ്ണകുമാറിന്റെ ഭാര്യയും മക്കളും അടങ്ങുന്ന കുടുംബം പ്രസക്തമാകുന്നത്.

കൃഷ്ണകുമാറിന്റെ നാല് പെൺമക്കളിൽ മൂത്ത ആളായ അഹാന കൃഷ്ണകുമാറിനെ മലയാളികൾക്ക് നന്നായി അറിയാം. മലയാളത്തിലെ പ്രധാനപ്പെട്ട യുവനടിമാരിൽ ഒരാളാണിപ്പോൾ അഹാന. ഇപ്പോഴിതാ വിമാനയാത്രയ്ക്കിടെ നടൻ പൃഥ്വിരാജ് സുകുമാരനെ അപ്രതീക്ഷിതമായി കണ്ടപ്പോഴുണ്ടായ സന്തോഷം പങ്കുവയ്ക്കുകയാണ് അഹാന. അതിരാവിലെയുള്ള വിമാനയാത്രകൾ ഇഷ്ടമല്ലെങ്കിലും ഈ യാത്ര ഏറെ പ്രിയപ്പെട്ടതാവാൻ കാരണം പൃഥ്വിയാണെന്നും അഹാന കുറിക്കുന്നു. പൃഥ്വിരാജിനൊപ്പമുള്ള ചിത്രവും അഹാന പങ്കുവച്ചിട്ടുണ്ട്.

“അതിരാവിലെയുള്ള ഫ്ലൈറ്റുകൾ ഞാൻ വെറുക്കുന്നു. പക്ഷെ ഇന്നത്തെ യാത്രയെ കുറിച്ച് പറയാതിരിക്കാൻ പറ്റില്ല. കാരണം എനിക്കിഷ്ടപ്പെട്ട രണ്ടുകാര്യങ്ങൾ ഞാൻ കണ്ടു, പൃഥ്വിരാജിനെയും മേഘങ്ങൾക്ക് മുകളിൽ നിന്നുള്ള മനോഹരമായ സൂര്യോദയവും,” എന്നാണ് അഹാന കുറിച്ചത്. പൃഥ്വിരാജിനെ കണ്ടപ്പോഴും, സൂര്യോദയം കണ്ടപ്പോഴും മനസ്സിൽ പെട്ടെന്ന് വന്നത് ‘ആംഖോം മേ തേരി’ എന്ന ഗാനമാണെന്നും അഹാന കുറിപ്പിൽ പറയുന്നു.

നമ്മുടെ സെന്‍സര്‍ ബോര്‍ഡിന് എന്ത് സംഭവിച്ചു? മാര്‍ക്കോ, ആവേശം, റൈഫിള്‍ ക്ലബ് പോലെയുള്ള സിനിമകള്‍ എന്തിന്! നടി രഞ്ജിനി

0
Spread the love

മലയാള സിനിമയിൽ വർധിച്ചുവരുന്ന വയലൻസുമായി ബന്ധപ്പെട്ട ചർച്ചകൾ സജീവമാകുന്ന സാഹചര്യത്തിൽ സോഷ്യൽ മീഡിയയിലൂടെ പ്രതികരണവുമായി നടി രഞ്ജിനി. കൊറിയൻ, ജാപ്പനീസ് സിനിമകളുടെ പാത പിന്തുടർന്ന് മലയാളത്തിൽ സിനിമ നിർമ്മിക്കേണ്ടതിന്റെ ആവശ്യകതയെ രഞ്ജിനി ചോദ്യം ചെയ്തു. സെൻസർ ബോർഡ് ഉറക്കത്തിലോണോ എന്നും ഇതൊന്നും അവർ കാണുന്നില്ലേ എന്നും ഫേസ്ബുക്കിൽ പങ്കുവച്ച പോസ്റ്റിൽ രഞ്ജിനി കുറിച്ചു. സിനിമയുടെയും മോശം പേരന്‍റിങ്ങിന്റെയും ലഹരി ഉപയോഗത്തിന്റെയുമെല്ലാം ഫലമായി ക്ഷമ നശിച്ച യുവത്വമായി കുട്ടികൾ മാറുന്നുവെന്നും രഞ്ജിനി പറഞ്ഞു.

രഞ്ജിനിയുടെ കുറിപ്പ്

“അതുല്യവും പുരസ്കാരങ്ങള്‍ നേടാറുള്ളതുമായ തിരക്കഥകള്‍, ചലച്ചിത്ര നിർമ്മാണം, അഭിനയം ഇവയ്ക്കൊക്കെ പേരു കേട്ടതായിരുന്നു മലയാള സിനിമകള്‍. മറ്റു ഭാഷാ സിനിമാ മേഖലകള്‍ അസൂയപ്പെട്ടിരുന്ന ഒന്നാണ് ഇത്. കാര്യങ്ങള്‍ അങ്ങനെയാണെന്നിരിക്കെ നാം കൊറിയന്‍, ജാപ്പനീസ്, തെലുങ്ക്, കന്നഡ സിനിമകളുടെ പാത പിന്തുടര്‍ന്ന് മാര്‍ക്കോ, ആവേശം, റൈഫിള്‍ ക്ലബ് പോലെയുള്ള സിനിമകള്‍ നിര്‍മ്മിക്കുന്നത് എന്തിനാണ്?”

മലയാളം സിനിമയുടെ ഭാഗമായതിൽ ഏറെ അഭിമാനിക്കുന്ന വ്യക്തിയാണ് ഞാന്‍. സിനിമയുടെയും സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുവന്‍സേഴ്സിന്‍റെയും സ്വാധീനം കൊണ്ടും മോശം പേരന്‍റിങ്ങിനാലും ലഹരി ഉപയോഗം കൊണ്ടും ക്ഷമ നശിച്ച യുവത്വമായി മാറുന്ന നമ്മുടെ കുട്ടികളുടെ അവസ്ഥ എന്‍റെ മനസിനെ വേദനിപ്പിക്കുന്നു. നിര്‍ഭാഗ്യവശാല്‍ ഇന്നത്തെ സിനിമകളും ഈ സാമൂഹിക സാഹചര്യം സൃഷ്ടിക്കുന്നതില്‍ പങ്ക് വഹിച്ചിട്ടുണ്ട്.

നമ്മുടെ സെന്‍സര്‍ ബോര്‍ഡിന് എന്ത് സംഭവിച്ചുവെന്ന് അദ്ഭുതം തോന്നുന്നു. അവര്‍ ഉറക്കത്തിലാണോ? പ്രിയ കേരളമേ മറക്കാതിരിക്കുക, ജെ.സി ഡാനിയേല്‍, കെ.ജി ജോര്‍ജ്, അരവിന്ദന്‍, എം.ടി വാസുദേവന്‍ നായര്‍, പത്മരാജന്‍, ലെനിന്‍ രാജേന്ദ്രന്‍ തുടങ്ങി അനേകം പ്രതിഭാധനരെ സൃഷ്ടിച്ച നാടാണിത്. ഇവരെല്ലാം അവരുടെ സിനിമകളിലൂടെ നമ്മുടെ ജീവിതങ്ങളെ സ്വാധീനിച്ചവരാണ്,” രഞ്ജിനി കുറിച്ചു.

മാര്‍ക്കോ ടെലിവിഷനിലേക്ക് എത്തില്ല; പ്രദര്‍ശനാനുമതി നിഷേധിച്ച് സിബിഎഫ്‍സി

0
Spread the love

തിയറ്ററുകളില്‍ വന്‍ വിജയം നേടിയ ഉണ്ണി മുകുന്ദന്‍ ചിത്രം മാര്‍ക്കോ ടെലിവിഷനിലേക്ക് എത്തില്ല. സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷനാണ് (സിബിഎഫ്‍സി) പ്രദര്‍ശനാനുമതി നിഷേധിച്ചത്. ലോവർ കാറ്റഗറി മാറ്റത്തിനുള്ള അപേക്ഷ സിബിഎഫ്‍സി നിരസിച്ചു. റീജിയണൽ എക്സാമിനേഷൻ കമ്മിറ്റിയുടെ ശുപാർശ സെൻട്രൽ ബോർഡ് അംഗീകരിക്കുകയായിരുന്നു. യു അല്ലെങ്കിൽ യു/ എ കാറ്റഗറിയിലേക്ക് മാറ്റാൻ പറ്റാത്ത അത്ര വയലൻസ് സിനിമയിൽ ഉണ്ടെന്നായിരുന്നു വിലയിരുത്തൽ. കൂടുതൽ സീനുകൾ വെട്ടിമാറ്റി വേണമെങ്കിൽ നിർമ്മാതാക്കൾക്ക് വീണ്ടും അപേക്ഷിക്കാം.

കഴിഞ്ഞ വര്‍ഷത്തെ മലയാള സിനിമയില്‍ നിന്നുള്ള വലിയ വിജയങ്ങളില്‍ ഒന്നായിരുന്നു മാര്‍ക്കോ. മലയാളത്തിലെ ഏറ്റവും വയലന്‍റ് ചിത്രം എന്ന വിശേഷണത്തോടെ എത്തിയ ചിത്രം ബോക്സ് ഓഫീസില്‍ വന്‍ വിജയമാണ് നേടിയത്. ഹനീഫ് അദേനി സംവിധാനം ചെയ്ത ചിത്രത്തില്‍ ടൈറ്റില്‍ റോളിലാണ് ഉണ്ണി മുകുന്ദന്‍ എത്തിയത്. മലയാളികള്‍ക്കൊപ്പം മറുഭാഷ പ്രേക്ഷകരും ചിത്രം ഏറ്റെടുത്തിരുന്നു. ചിത്രത്തിന്‍റെ ഹിന്ദി പതിപ്പും മികച്ച കളക്ഷനാണ് നേടിയത്. തെലുങ്ക് പതിപ്പും കളക്റ്റ് ചെയ്തിരുന്നു. ഒടിടിയിലും ചിത്രം ശ്രദ്ധ നേടിയിരുന്നു. ഉണ്ണി മുകുന്ദന്‍റെ കരിയറിലെ ഏറ്റവും വലിയ സാമ്പത്തിക വിജയവുമാണ് ബോക്സ് ഓഫീസില്‍ 100 കോടി ക്ലബ്ബില്‍ ഇടംപിടിച്ച മാര്‍ക്കോ.

അതേസമയം കേരളത്തില്‍ വര്‍ധിച്ച് വരുന്ന, യുവാക്കള്‍ പ്രതികളാവുന്ന ക്രിമിനല്‍ കേസുകളുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ സിനിമകള്‍ ചെലുത്തുന്ന സ്വാധീനവും ചര്‍ച്ചയായിരുന്നു. ഇത്തരം ചര്‍ച്ചകളില്‍ എടുത്ത് പറയപ്പെട്ടിരുന്ന ചിത്രങ്ങളിലൊന്നാണ് മാര്‍ക്കോ. ചിത്രം തിയറ്ററുകളില്‍ പ്രദര്‍ശിപ്പിച്ച സമയത്തും വയലന്‍സ് രംഗങ്ങളെ വിമര്‍ശിച്ചവര്‍ ഉണ്ടായിരുന്നു.

മാസം തോറും 50 കോടി സർക്കാർ നൽകും; കെഎസ്ആർടിസിയിൽ ശമ്പള പ്രതിസന്ധി തീരുന്നു, ഇനിമുതൽ എല്ലാ മാസവും ഒന്നാം തീയതി ശമ്പളം

0
Spread the love

കെഎസ്ആർടിസി ശമ്പള പ്രതിസന്ധി തീരുന്നു. ഇനി മുതൽ എല്ലാ മാസവും ഒന്നാം തീയതി തന്നെ ശമ്പളം നല്‍കുമെന്ന് മന്ത്രി കെബി ഗണേഷ്കുമാര്‍ അറിയിച്ചു. കഴിഞ്ഞ മാസത്തെ ശമ്പളം ഇന്ന് വൈകീട്ട് മുതൽ തന്നെ കിട്ടും. സർക്കാർ സഹായത്തോടെ തന്നെയാണ് ശമ്പളം നൽകുക.10,000 കോടി രൂപയോളം പല ഘട്ടങ്ങളിലായി സർക്കാർ നൽകി മാസം തോറും 50 കോടി സർക്കാർ തുടർന്നു നൽകും. ചെലവ് ചുരുക്കലിന്‍റെ ഭാഗമായാണ് ഈ നേട്ടം കൈവരിക്കുന്നത്.

എസ്ബിഐയിൽ നിന്ന് 100 കോടിയുടെ ഓവർഡ്രാഫ്റ്റ് എടുക്കും.സർ ക്കാർ പണം നൽകുമ്പോൾ തിരിച്ചടയ്ക്കും. മാനേജ്മെന്‍റ് നിയന്ത്രങ്ങളോടെയാണ് പദ്ധതി. പെൻഷനും കൃത്യം കൊടുക്കും. വരുമാനത്തിന്‍റെ 5% പെൻഷനായി മാറ്റി വക്കും. രണ്ട് മാസത്തിനകം പെൻഷനും കൃത്യമായി വിതരണം ചെയ്യാനാവും .പിഎഫ് ആനുകൂല്യങ്ങളും ഉടൻ കൃത്യമായി കൊടുക്കാനാകും.

ജീവനകാർക്ക് ഒരുമിച്ച് ശമ്പളം നൽകണം എന്നുള്ളതായിരുന്നു മുഖ്യമന്ത്രി ആദ്യം ഏൽപ്പിച്ച ചുമതല. ധനമന്ത്രി വളരെ അധികം സഹായിച്ചു.100 കോടിയുടെ ഓവർഡ്രാഫ്റ്റ് എസ്ബിഐയിൽ നിന്ന് എടുക്കും. സർക്കാർ 2 ഗഡുക്കളായി 50 കോടി നൽകുമ്പോൾ തിരിച്ചടയ്ക്കും. വരുമാനത്തിൽ നിന്നും ചെലവ് ചുരുക്കലിൽ നിന്നും ബാക്കി തുക അടയ്ക്കും. 20 ദിവസം കൊണ്ട് ഓവർഡ്രാഫ്റ്റ് നികത്തും. കെഎസ്ആർടിസിക്ക് ഉണ്ടായിരുന്ന 148 അക്കൗണ്ടുകൾ ക്ലോസ് ചെയ്തു. ഇനി ഓവർഡ്രാഫ്റ്റ് അക്കൗണ്ട് മാത്രമാണെന്നും മന്ത്രി അറിയിച്ചു.

എമ്പുരാനും തീർത്ത് പൃഥ്വിരാജ് രാജമൗലിയുടെ 1000 കോടി പടത്തിലേക്കോ? പറയാതെ വച്ച രഹസ്യം കമെന്റിൽ പൊട്ടിച്ച് മല്ലിക സുകുമാരൻ

0
Spread the love

മലയാളത്തിന്റെ ദുൽഖർ സൽമാനെ പോലെ തന്നെപാൻ ഇന്ത്യൻ റീച്ച് ഉള്ള നടനും സംവിധായകനും ആണ് പൃഥ്വിരാജ് സുകുമാരൻ. തന്റെ ആദ്യ സംവിധാന സംരംഭമായ ലൂസിഫർ പാൻ ഇന്ത്യൻ ലെവലിൽ തന്നെ വലിയ ശ്രദ്ധ നേടിയിരുന്നു. ചിത്രത്തിന്റെ രണ്ടാം ഭാഗമായ എമ്പുരാന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് താരത്തിന്റെ ആരാധകർ. ഒരു സംവിധായകൻ എന്ന നിലയിൽ വലിയ വെല്ലുവിളിയായ എമ്പുരാനും ഏറെക്കാലം ചിത്രീകരണം നീണ്ടുപോയ വിലായത്ത് ബുദ്ധയും പൂർത്തിയാക്കിയിരിക്കുകയാണ് താരമിപ്പോൾ.

പിന്നാലെ താടിയെടുത്ത മീശ മാത്രമുള്ള ചുള്ളൻ ഗെറ്റപ്പിൽ താരം ഇന്നലെ ഒരു ഫോട്ടോ പങ്കുവെച്ചിരുന്നു. താരത്തിന്റെപുതിയ കിടിലം ലുക്കിനേ പ്രശംസിച്ചും പ്രായം റിവേഴ്സ് അടിക്കുകയാണോ എന്ന് ചോദിച്ചും നിരവധി കമന്റുകൾ ഫോട്ടോയ്ക്ക് താഴെ വന്നിരുന്നു. കൂട്ടത്തിൽ ‘ഭാര്യയും മോളും ഉണ്ടെന്ന് ഓർമ്മിക്കണം എന്ന് പറഞ്ഞ്’ ഭാര്യ സുപ്രീയയും കമന്റ് രേഖപ്പെടുത്തിയതും വലിയ വാർത്തയായിരുന്നു. എന്നിരുന്നാലും ഒരു മറുഭാഷാ ചിത്രമാണെന്ന് ഒഴിച്ചാൽ ഏത് ചിത്രത്തിന് വേണ്ടിയുള്ള ഗെറ്റപ്പ്എന്നത് പ്രേക്ഷകർക്ക് വലിയ കൺഫ്യൂഷൻ ആയിരുന്നു. ഇപ്പോഴിതാ ഇക്കാര്യത്തിൽ വ്യക്തത വരുത്തി രംഗത്ത് എത്തിയിരിക്കുകയാണ് അമ്മ മല്ലിക സുകുമാരൻ.

പൃഥ്വിരാജിന്‍റെ പോസ്റ്റിന് താഴെ വന്ന ഒരു കമന്‍റിന് മറുപടിയായാണ് മല്ലിക സുകുമാരന്‍ ഇക്കാര്യം കുറിച്ചിരിക്കുന്നത്. ഇതൊക്കെ എഐ ആണ്. ആരും വിശ്വസിക്കേണ്ട എന്നായിരുന്നു കമന്‍റ്. ഇതിന് മല്ലിക സുകുമാരന്‍റെ മറുപടി ഇങ്ങനെ- അല്ല, അടുത്ത സിനിമ രാജമൗലി ഫിലിം. അവന്‍ ഇന്ന് രാത്രി പോവുകയാണ്, മല്ലിക സുകുമാരന്‍ കുറിച്ചു.

ആര്‍ആര്‍ആറിന് ശേഷം മഹേഷ് ബാബുവിനെ നായകനാക്കി എസ് എസ് രാജമൗലി സംവിധാനം ചെയ്യുന്ന ചിത്രമാണ് മല്ലിക സുകുമാരന്‍ സൂചിപ്പിച്ചിരിക്കുന്നത്. 1000 കോടിക്ക് മുകളില്‍ ബജറ്റ് വരുന്ന ചിത്രമാണിത്. മഹേഷ് ബാബുവിനൊപ്പം ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായി പൃഥ്വിരാജ് എത്തുമെന്ന് നേരത്തേ റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നു. എന്നാല്‍ ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും ഇതുവരെ എത്തിയിട്ടില്ല. എമ്പുരാന്‍ പ്രൊമോഷനിടെയും പൃഥ്വിരാജിനെത്തേടി ഇത് സംബന്ധിച്ച ചോദ്യങ്ങള്‍ എത്തിയിരുന്നു. ചര്‍ച്ചകള്‍ നടക്കുന്നതേയുള്ളൂ എന്നായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം. ആഫ്രിക്കന്‍ ജം​ഗിള്‍ അഡ്വഞ്ചര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രമാണ് ഇതെന്നാണ് ഇതിനകം പുറത്തെത്തിയ റിപ്പോര്‍ട്ടുകള്‍.

മണിച്ചിത്രത്താഴിലെ അല്ലി വീണ്ടും സിനിമയിലേക്ക് തിരിച്ചെത്തുന്നു

0
Spread the love

മലയാളത്തിലും തമിഴിലും തെലുങ്കിലുമെല്ലാം ഏറെ ശ്രദ്ധ നേടിയ നടി ആണ് രുദ്ര. ഒരു പക്ഷെ ഈ പേരുപറഞ്ഞാൽ ആളെ മനസിലാക്കാൻ അത്ര എളുപ്പമല്ല. എന്നാൽ മണിച്ചിത്രത്താഴിലെ അല്ലിയെ ഓർത്തെടുക്കാൻ മലയാളികൾക്ക് ഒരു പാടുമില്ല. മണിച്ചിത്രത്താഴിൽ മാത്രമല്ല, ആയുഷ് കാലം, പോസ്റ്റ് ബോക്സ് നമ്പർ 27, കൗരവർ, മലയാളമാസം ചിങ്ങം ഒന്നിന്, പിടക്കോഴി കൂവുന്ന നൂറ്റാണ്ട്, പവിത്രം, ബട്ടർഫ്ലൈസ്, ധ്രുവം എന്നിങ്ങനെ നിരവധി മലയാള ചിത്രങ്ങളിലും താരം ശ്രദ്ധേയമായ വേഷമിട്ടിട്ടുണ്ട്.
ഇപ്പോഴിതാ ഒരിടവേളയ്ക്ക് ശേഷം, അഭിനയത്തിലേക്ക് തിരിച്ചെത്തുകയാണ് രുദ്ര. ആമസോൺ പ്രൈം വീഡിയോയിൽ സ്ട്രീമിംഗ് ആരംഭിച്ച സുഴൽ: ദി വോർടെക്സ് സീസൺ 2ലൂടെയാണ് രുദ്ര അഭിനയത്തിലേക്ക് തിരിച്ചെത്തുന്നത്.

സുഴലിൽ ലാൽ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ഭാര്യയായാണ് രുദ്രയെത്തുന്നത്. മാലതി എന്നാണ് രുദ്രയുടെ കഥാപാത്രത്തിന്റെ പേര്. കതിർ, അമിത് ഭാർഗ്ഗവ്, ഐശ്വര്യ രാജേഷ് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ. കണ്ണൂർക്കാരിയാണ് രുദ്ര. ആർ വി അശ്വിനി എന്നാണ് രുദ്രയുടെ യഥാർത്ഥ പേര്. സിനിമയ്ക്കായി പേരു മാറ്റുകയായിരുന്നു നടി. ഭാരതി രാജയുടെ തമിഴ് ചിത്രം പുതുനെല്ല് പുതുനാത്തിലൂടെയായിരുന്നു രുദ്രയുടെ അരങ്ങേറ്റം.അനിൽ സംവിധാനം ചെയ്ത പോസ്റ്റ് ബോക്സ്നമ്പർ 27ൽ മുകേഷിന്റെ നായികയായി രുദ്ര മലയാളത്തിലും അരങ്ങേറ്റം കുറിച്ചു.
വിവാഹിതയായി സിംഗപ്പൂരിൽ സെറ്റിൽഡായ രുദ്ര അവിടെ ടീച്ചറായി ജോലി ചെയ്യുകയായിരുന്നു. 2019ൽ തമിഴ് സീരിയലുകളിലും രുദ്ര സജീവമായിരുന്നു.

ലാലേട്ടന്റെയും മമ്മൂക്കയുടെയും ഇന്നസെന്റിന്റെയും കുട്ടിക്കാല വീഡിയോ; വൈറൽ AI വീഡിയോ കണ്ടത് 59 ലക്ഷത്തോളം പേർ, കാണാം..

0
Spread the love

ഗുണങ്ങളുടെയും ദോഷങ്ങളുടെയുമായ ഇരു തലങ്ങളുള്ള ഒരു സാങ്കേതികവിദ്യയാണ് AI. ഇത്തരം സാങ്കേതികവിദ്യ ഉപയോഗിച്ച് പലതരം മോശ പ്രവർത്തനങ്ങൾ പലരും ചെയ്തു വിടുമ്പോഴും മനസ്സിന് കുളിർന്നുപകരുന്ന കാഴ്ചക്കാരിൽ അതീവ കൗതുകം ജനിപ്പിക്കുന്ന ചില കണ്ടന്റുകളും ഇതു വഴി പിറക്കാറുണ്ട് എന്ന് സമ്മതിക്കാതെ വയ്യ. അത്തരത്തിൽ ഒന്നാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ പ്രേക്ഷകർ ഏറ്റെടുത്തിരിക്കുന്നത്.

നമ്മളെ വിട്ടകന്ന അനുഗ്രഹീത നടൻ ഇന്നസെന്റിന്റെ ചെറുപ്പകാലത്തെ കുഞ്ഞൻ രൂപം എങ്ങനെ ഇരിക്കും എന്ന് നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചു നോക്കിയിട്ടുണ്ടോ? മോഹൻലാലിന്റെയോ മമ്മൂക്കയുടെയൊ കുട്ടിക്കാലത്തെ ഒരു വീഡിയോ നിങ്ങൾക്ക് എന്നെങ്കിലും കാണാൻ സാധിക്കുമൊ? എന്നാൽ ഇതിനൊക്കെ പരിഹാരമായി കിടിലൻ വീഡിയോയും ആയാണ് ഇത്തവണ AI സമ്മാനിച്ചിരിക്കുന്നത്. മമ്മൂക്കയ്ക്കും ലാലേട്ടനും ഇന്നസെന്റിനും പുറമേ നടന്മാരായ ബേസിൽ, ടോവിനോ, കലാഭവൻ മണി, സൗബിൻ ഷാഹിർ എന്നിവരുടെയും കുഞ്ഞൻ രൂപങ്ങൾ വീഡിയോയിൽ കാണിക്കുന്നുണ്ട്.

‘മക്കളെ ഇതൊരു കൈവിട്ട കളിയാ, കൂടെ നിന്നോണേ’ എന്ന തലക്കെട്ടോടെ അഖിൽ വിനായക് എന്ന എ.ഐ ക്രിയേറ്ററാണ് ‘കനവു കഥ’ എന്ന ഇൻസ്റ്റഗ്രാം പേജിലൂടെ വിഡിയോ പ്രസിദ്ധീകരിച്ചത്. 59 ലക്ഷത്തോളം പേരാണ് വിഡിയോ കണ്ടത്.

തനിക്ക് സാമൂഹിക പ്രതിബദ്ധത ഉണ്ടെന്ന് ആരു പറഞ്ഞെന്ന് ധ്യാൻ ശ്രീനിവാസൻ; വിയോജിപ്പുമായി നടൻ ജഗദീഷ്

0
Spread the love

സിനിമയും സിനിമാതാരങ്ങളും പൊതുജനത്തെ സ്വാധീനിക്കുന്നുണ്ടോ? എന്ന വിഷയത്തിൽ വലിയ ചർച്ച നടന്നുകൊണ്ടിരിക്കുന്ന ഒരു കാലഘട്ടമാണിത്. സിനിമയും അതിലെ ഉള്ളടക്കങ്ങളും പ്രേക്ഷകരുടെ ദൈനംദിന ജീവിതത്തെ പോലും സ്വാധീനിക്കുന്നു എന്നും തങ്ങളുടെ ഇഷ്ട താരങ്ങളുടെ ചെയ്തികൾ ആരാധകരെയും സ്വാധീനിച്ചേക്കാം തുടങ്ങിയ സ്ഥലങ്ങളിലാണ് ചർച്ചകൾ പുരോഗമിക്കുന്നത്. ഈ സാഹചര്യത്തിലാണ് ഗെയിമിംഗ് ആപ്പിനെ പ്രമോട്ട് ചെയ്യുന്ന നടൻ ധ്യാൻ ശ്രീനിവാസന്റെ പരസ്യം ശ്രദ്ധേയമാകുന്നത്.

യുവതലമുറയെ വളരെ ദോഷകരമായി ബാധിക്കാൻ സാധ്യതയുള്ള ഒരു ഗെയിമിംഗ് ആപ്പിന്റെ പ്രമോഷൻ ഏറ്റെടുത്ത് അഭിനയിക്കുമ്പോൾ കൂടുതൽ ശ്രദ്ധിക്കണമായിരുന്നു എന്ന് ചുണ്ടി കാണിച്ച് നിരവധി പേരാണ് നടനെ സോഷ്യൽ മീഡിയകളിലും മറ്റും വിമർശിക്കുന്നത്. ഈ വിഷയം ഒരു അഭിമുഖ പരിപാടിയിൽ നടനോട് അവതാരകൻ തുറന്നു ചോദിച്ചപ്പോൾ നൽകിയ മറുപടിയും വിവാദമായിരുന്നു. സാമൂഹിക പ്രതിബദ്ധതയുള്ള ഒരു കലാകാരൻ എന്ന രീതിയിൽ ഇത്തരം പരസ്യങ്ങളിൽ അഭിനയിക്കുന്നത് ശരിയാണോ എന്നായിരുന്നു അവതാരകന്റെ ചോദ്യം. ഇതിന് ഉത്തരമായി ‘സാമൂഹിക പ്രതിബദ്ധ തനിക്ക് ഉണ്ടെന്ന് ആരു പറഞ്ഞു ഞാൻ എപ്പോഴെങ്കിലും പറഞ്ഞിട്ടുണ്ടോ’ എന്നായിരുന്നു ധ്യാനം പരിഹാസത്തിൽ കലർത്തിയ മറുപടി.

ഇപ്പോഴിതാ ഇക്കാര്യത്തിൽ പ്രതികരിച്ച് രംഗത്ത് തിരിയുകയാണ് നടൻ ജഗദീഷും.”കലാകാരന് സമൂഹത്തോട് ഒരുത്തരവാദിത്വമുണ്ട്. പണമിടപാടുകളുടെ പരസ്യത്തിലൊക്കെ അഭിനയിക്കുമ്പോൾ അതിന്റെ ആധികാരിക അന്വേഷിക്കേണ്ട ഉത്തരവാദിത്വം അതിന്റെ പരസ്യങ്ങളിൽ അഭിനയിക്കുന്നവർക്കുണ്ട്. അല്ലെങ്കിൽ നാളെ നിങ്ങൾ പറഞ്ഞിട്ടാണ് ഞങ്ങളതു വിശ്വസിച്ചത് എന്നു ആളുകൾ പറയും. അതുകൊണ്ട് ഇത്തരം പരസ്യങ്ങൾ ചെയ്യുമ്പോൾ സൂക്ഷിക്കണം. സമൂഹത്തോട് ഒരുത്തരവാദിത്വമുണ്ട്, അതിൽ നിന്നു ഒഴിഞ്ഞുമാറി നിൽക്കാനാവില്ല,” എന്നാണ് ജഗദീഷ് പറഞ്ഞത്.

118,800FansLike
97,086FollowersFollow
82,645FollowersFollow
89,036SubscribersSubscribe

Latest posts