മത്സ്യത്തൊഴിലാളി ജാഗ്രത നിർദേശം കേരള, ലക്ഷദ്വീപ് തീരങ്ങളിൽ മൽത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ല. അടുത്ത 24 മണിക്കൂറിൽ (10.05.2021) കേരള – ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കി.മീ.വേഗത്തിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുണ്ട്.പ്രത്യേക ജാഗ്രത നിർദേശം 10-11-2021 മുതൽ 12.03.2021 വരെ തെക്കുപടിഞ്ഞാറൻ അറബിക്കടൽ, അതിനോട് ചേർന്നുള്ള തെക്ക് കിഴക്കൻ അറബിക്കടൽ എന്നീ സമുദ്ര മേഖലകളിൽ മണിക്കൂറിൽ 40 മുതൽ 50 കിമീ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.13.05.2021 തെക്കുപടിഞ്ഞാറൻ അറബിക്കടൽ, അതിനോട് ചേർന്നുള്ള തെക്ക് കിഴക്കൻ അറബിക്കടൽ എന്നീ സമുദ്ര മേഖലകളിൽ മണിക്കൂറിൽ 40 മുതൽ 50 കിമീ വരെയും ചില അവസരങ്ങളിൽ 60 കിമീ വരെ വേഗതയിലും വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.14 -05 -2021 തെക്ക് പടിഞ്ഞാറൻ അറബിക്കടൽ അതിനോട് ചേർന്നുള്ള തെക്ക് കിഴക്കൻ അറബിക്കടൽ എന്നീ സമുദ്ര മേഖലകളിൽ മണിക്കൂറിൽ 40 മുതൽ 50 കിമീ വരെയും ചില അവസരങ്ങളിൽ 60 കിമീ വരെ വേഗതയിലും വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.മത്സ്യതൊഴിലാളികൾ പ്രസ്‌തുത ദിവസം മേൽ പറഞ്ഞ പ്രദേശങ്ങളിൽ മൽത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ല.പുറപ്പെടുവിച്ച തീയ്യതി & സമയം: 10-05-2021, 1 PM
വിശ്വാസവോട്ട് തേടി നേപ്പാൾ പ്രധാനമന്ത്രി
നേപ്പാൾ :നേപ്പാളിൽ ഇന്ന് പ്രധാനമന്ത്രി കെ.പി.ശർമ ഓലി പാർലമെൻറിൽ വിശ്വാസവോട്ട് തേടും. പുഷ്പകർമൻ ദഹൽ നേതൃത്വം നൽകുന്ന
സിപിഎൻ (മാവോയിസ്റ്റ് സെൻറർ) കഴിഞ്ഞദിവസം സർക്കാരിനുള്ള പിന്തുണ പിൻവലിക്കുന്നു.

275 അംഗ പാർലമെന്റിൽ ഓലിയുടെ സിപിഎൻയുഎംഎ ൽ ന് 121 അംഗങ്ങളാണുള്ളത്. ഇതിൽ മാധവ്നേപ്പാളിന്റെ നേതൃത്വത്തിലുള്ള പാർട്ടിയിലെ വിമത വിഭാഗത്തിന് 21 പേരുടെ പിന്തുണയുണ്ട്. ഇവർ വിശ്വാസം വോട്ടിനു മുൻപ് രാജിവെക്കാനുള്ള സാധ്യതയുമുണ്ട്. കെ. പി.ശർമ ഓലിയുടെ നിർദ്ദേശപ്രകാരം പ്രസിഡൻറ് കഴിഞ്ഞ ഡിസംബറിൽ പാർലമെൻറ് പിരിച്ചുവിട്ടിരുന്നു.
എന്നാൽ ഫെബ്രുവരിയിൽ സുപ്രീംകോടതി ഇടപെട്ട് അത് റദ്ദാക്കുകയും പാർലമെൻറ് പുനഃസ്ഥാപിക്കുകയും ചെയ്തിരുന്നു. ചെറുകക്ഷികളുടെ പിന്തുണയിൽ വിശ്വാസവോട്ട് നേടാം എന്നുള്ള പ്രതീക്ഷയിലാണ് ഓലി.
ഗുരുവായൂർ ക്ഷേത്ര പരിസരത്തും ബസ് സ്റ്റാന്റിലുമായി തെരുവോരങ്ങളിൽ കഴിഞ്ഞിരുന്ന 151 പേരെ മാറ്റി പാർപ്പിച്ചു.
ഗുരുവായൂർ ക്ഷേത്ര പരിസരത്തും ബസ് സ്റ്റാന്റിലുമായി തെരുവോരങ്ങളിൽ കഴിഞ്ഞിരുന്ന 151 പേരെ മാറ്റി പാർപ്പിച്ചു. ലോക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് തെരുവ് നിവാസികളെ നഗരസഭയുടെ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തില്‍ സുരക്ഷിത ക്യാമ്പിലേയ്ക്ക് മാറ്റിയത്. വൃദ്ധരും യുവാക്കളും യുവതികളുമടക്കമുള്ള ഈ 151 പേരെ ഗുരുവായൂര്‍ ദേവസ്വം ഇംഗ്ലീഷ് മീഡിയം സ്‌ക്കൂളിലേയ്ക്ക് മാറ്റി.
ഇവർക്കുള്ള ഭക്ഷണം കുടുംബശ്രീ ഹോട്ടലിൽ നിന്നും നൽകി വരുന്നു.
പൂക്കോട് കുടുംബാരോഗ്യ കേന്ദ്രവും, ഗുരുവായൂര്‍ നഗരസഭയും സംയുക്തമായി സംഘടിപ്പിച്ച് മാറ്റിപാര്‍പ്പിച്ച ശേഷം, അന്തേവാസികള്‍ക്ക് ജില്ല ആരോഗ്യ വിഭാഗം നോഡൽ ഓഫീസര്‍മാരുടെ നേതൃത്വത്തില്‍ ഡോ. അനു മേരി സാം ആന്റിജന്‍ പരിശോധന നടത്തിയതിൽ 17-പേര്‍ക്ക് കോവിഡ് പോസറ്റീവായി. രോഗികളെ അമ്പാടി ടൂറിസ്റ്റുഹോമില്‍ നഗരസഭ പ്രത്യേകം തയ്യാറാക്കിയ കെയര്‍ സെന്ററിലേയ്ക്ക് മാറ്റി താമസിപ്പിച്ചു.
നഗരസഭ ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ കെ സജീവ്, ആരോഗ്യവിഭാഗം ഉദ്യോഗസ്ഥരായ പി വി ജിജു, പി പി പ്രകാശന്‍ എന്നിവരുടെ നിര്‍ദ്ദേശപ്രകാരം ഗുരുവായൂർ ടെമ്പിള്‍ പോലീസ് എസ്ഐ ഗിരിയുടെ നേതൃത്വത്തിലുള്ള പോലീസിന്റെ സഹായത്തോടേയാണ് ഗുരുവായൂരിലും, പരിസരത്തും അലഞ്ഞുനടന്നിരുന്ന അന്തേവാസികളെ ദേവസ്വം ഇംഗ്ലീഷ് മീഡിയം സ്‌ക്കൂളിൽ എത്തിച്ചത്.
എല്ലാ സ്വകാര്യ ആശുപത്രികളിലും കോവിഡ് ഒ പ്പി ; നിർദേശവുമായി സർക്കാർ
തിരുവനന്തപുരം: എല്ലാ സ്വകാര്യ ആശുപത്രികളിലും കോവിഡ് ഒ പ്പി തുടങ്ങണമെന്ന നിർദേശവുമായി സംസ്ഥാന സർക്കാർ.സ്വകാര്യ ആശുപത്രികളിലെ 50 ശതമാനം ഓക്സിജനും ഐസിയു കിടക്കകളും കോവിഡ് രോഗികൾക്കായി മാറ്റിവയ്ക്കണം എന്നാൽ 31വരെ ഗവൺമെൻറ് ആശുപത്രികൾ കോവിഡ് ചികിത്സയിൽ ശ്രദ്ധ കേന്ദ്രീകരിക്കണം എന്നും സംസ്ഥാന സർക്കാർ പുറത്തിറക്കിയ പുതിയ ചികിത്സാ മാർഗ്ഗ നിർദ്ദേശത്തിൽ പറയുന്നു.മറ്റ് ചികിത്സ
അടിയന്തര പ്രാധാന്യമുള്ള രോഗികൾക്ക് ആയിരിക്കണം.

പ്രാദേശിക, കുടുംബാരോഗ്യ കേന്ദ്രങ്ങൾ മരുന്ന് ഉറപ്പാക്കണം.എല്ലാ പനി ക്ലിനിക്കുകളും കോവിഡ് ക്ലിനിക്കുകൾ ആക്കുകയും ഇവിടെ കോവിഡ് പരിശോധന
നടത്തുകയും വേണം. താലൂക്ക് ആശുപത്രികളിൽ ഓക്സിജൻ കിടക്കകളും കുറഞ്ഞത് അഞ്ച് വെൻറിലേറ്ററുകളും സജ്ജീകരിക്കണം. താലൂക്ക് ആശുപത്രികളുമായി രണ്ടാം നിര കോവിഡ് കേന്ദ്രങ്ങൾ ബന്ധിപ്പിക്കണം.കിടപ്പുരോഗികൾക്ക് കോവിഡ് പിടിപെട്ടാൽ വാർഡ് തല സമിതികൾ വീട്ടിൽ ഓക്‌സിജൻ എത്തിക്കാനുള്ള സംവിധാനം ഏർപ്പെടുത്തണം മുതലായ നിർദേശങ്ങളാണ് സർക്കാർ പുറത്തിറക്കിയ പുതിയ ചികിത്സ നിർദ്ദേശങ്ങളിൽ
പുതിയ ചികിത്സ മാർഗനിർദേശങ്ങളിൽ
പെടുന്നത്.
പിറന്നാൾ പാർട്ടിക്കിടെ കൂട്ടക്കൊല ;യുവാവ് വെടിവെച്ചത് ആറുപേരെ
ഡെൻവർ:യുഎസിലെ
കൊളറാഡോയിലെ പിറന്നാൾ പാർട്ടിക്കിടെ കാമുകി അടക്കം ആറ് പേരെ വെടിവെച്ചു കൊന്ന് യുവാവ്. കൂട്ടക്കൊലക്ക് പിന്നാലെ സ്വയം വെടിയുതിർത്ത് യുവാവും ജീവനൊടുക്കി. സംഭവം ഞായറാഴ്ച പുലർച്ചെയാണ്. ഗുരുതരമായി പരിക്കേറ്റ ഒരാളെ പൊലീസ് ആശുപത്രിയിലേക്ക് മാറ്റി.

സംഭവ സ്ഥലത്തെത്തിയ പോലീസ് ആറു പേരുടെ മൃതദേഹങ്ങൾ കണ്ടെത്തുകയായിരു ന്നു.സമീപത്ത് പാർക്ക് ചെയ്തിരുന്ന ഒരു മൊബൈൽ ഹോം ട്രെയിലറിനുള്ളിൽ നിന്ന് കുറച്ചു കുട്ടികളെയും രക്ഷപ്പെടുത്തി. എന്നാൽ കുട്ടികൾക്ക് പരിക്കുകൾഒന്നും തന്നെ ഇല്ല എന്ന് പോലീസ് വ്യക്തമാക്കി.
ബർത്ത്ഡേ പാർട്ടിക്കെത്തിയ ഒരു സ്ത്രീയുടെ കാമുകനാണ് പ്രതി.ഇയാൾ വീട്ടിലേക്ക് നടന്നെത്തിയ ശേഷം പാർട്ടിയിൽ പങ്കെടുത്തിരുന്ന ആളുകളെ വെടിവയ്ക്കുകയായിരുന്നു.ശേഷം ഇയാൾ സ്വയം ജീവനൊടുക്കി.വെടിവെപ്പിന്റെ കാരണം വ്യക്തമല്ല എന്ന് പോലീസ് പറഞ്ഞു.
കൊളറാഡോ സംസ്ഥാനത്തിന്റെ തലസ്ഥാനമായ ഡെൻവർ നഗരത്തിൽ നിന്ന് 110 കിലോമീറ്ററോളം അകലെ കൊളറാഡോ വിമാനത്താവളത്തോട് ചേർന്നാണ് സംഭവം നടന്നത്.സംഭവം അർദ്ധരാത്രിയോടെയായിരുന്നു എന്ന് മരിച്ച ഒരു സ്ത്രീയുടെ ബന്ധു പറയുന്നു.വെടിയൊച്ച കേട്ട് പരിസരവാസികൾ ഉണരുകയായിരുന്നു എന്ന് പ്രാദേശിക മാധ്യമങ്ങളുടെ റിപ്പോർട്ടിൽ പറയുന്നു.
വാക്സിൻ നയത്തിൽ സുപ്രീം കോടതി ഇടപെടേണ്ട ആവശ്യമില്ല ;സത്യവാങ്മൂലം സമർപ്പിച്ച് കേന്ദ്ര സർക്കാർ
ന്യൂഡൽഹി :വാക്സിൻ വിതരണ നയത്തിൽ സുപ്രീംകോടതിയുടെ ഇടപെടലുകളുടെ ആവശ്യമില്ല എന്ന് കേന്ദ്രസർക്കാർ.അസാധാരണ പ്രതിസന്ധിഘട്ടങ്ങളിൽ പൊതുതാൽപര്യം പരിഗണിച്ച് നയങ്ങൾ സ്വീകരിക്കാനുള്ള വിവേചനാധികാരം സർക്കാരിന് ഉണ്ടെന്ന് വ്യക്തമാക്കി കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു. രോഗവ്യാപന തോത്, വാക്‌സിൻ ലഭ്യതയുടെ പരിമിതി ഇവയുടെ അടിസ്ഥാനത്തിൽ എല്ലാവർക്കും ഒരുപോലെ വാക്സിൻ ലഭ്യമാക്കാൻ സാധിക്കില്ല എന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കി.വാക്സിൻ നയരൂപീകരണം, സംസ്ഥാന സർക്കാരുകൾ, വിദഗ്തർ,വാക്‌സിൻ നിർമാതാക്കൾ തുടങ്ങിയവരുമായി നിരവധി തവണ ചർച്ച നടത്തിയ ശേഷമായിരുന്നു.

സംസ്ഥാന സർക്കാരുകൾ സൗജന്യമായാണ് വാക്സിൻ നൽകുന്നത്. അതിനാൽ വിലയിലെ വ്യത്യാസം ജനങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കില്ല എന്നും സത്യവാങ്മൂലത്തിൽ കേന്ദ്രം വ്യക്തമാക്കുന്നു. പക്ഷപാത രഹിതമായി വാക്സിൻ വിതരണം ഇത് ഉറപ്പുവരുത്തുന്നതാണ് വാക്സിൻ നയം.പൊതുപണം വാക്സിൻ നിർമ്മാതാക്കൾക്ക് അനർഹമായി ലഭിക്കില്ല എന്ന് ഉറപ്പ് വരുത്തിയതായും കേന്ദ്രം വ്യക്തമാക്കി.വാക്‌സിൻ നിർമാണത്തിന്റെ സാമ്പത്തിക റിസ്ക് നിർമാതാക്കൾ ഏറ്റെടുത്തിട്ടുണ്ട്. എല്ലാ സംസ്ഥാനങ്ങൾക്കും വാക്സിൻ ഒരേ വിലയിൽ ലഭിക്കുമെന്ന് ഉറപ്പാക്കിയിട്ടുണ്ട്.യുക്തിപൂർണ്ണവും,പക്ഷപാത രഹിതമായ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ സംസ്ഥാന സംസ്ഥാനങ്ങൾക്ക് വാക്‌സിൻ ലഭിക്കുന്നു എന്നും ഉറപ്പു വരുത്തിയിട്ടുണ്ട്. സംസ്ഥാനങ്ങളേക്കാൾ ഉപരിയായി കേന്ദ്രം വാക്സിൻ വാങ്ങുന്നുണ്ട്, അതിനാലാണ് കേന്ദ്ര സംസ്ഥാന സർക്കാറിനുള്ള വിലയിൽ ചെറിയ വ്യത്യാസം പ്രതിഫലിക്കുന്നത്.
സർക്കാർ വാസ്‌സിൻ കേന്ദ്രങ്ങളിൽ സമ്മർദ്ദം കുറയ്ക്കാനായി 18നും 44 നും ഇടയിൽ പ്രായമുള്ളവർക്ക് സംസ്ഥാന സർക്കാറുകൾക്കായി നീക്കിവച്ചിരിക്കുന്ന വാക്സിന്റെ 50 ശതമാനം സ്വകാര്യ ആശുപത്രികൾക്ക് ലഭിക്കും.പണം നൽകി സ്വീകരിക്കാൻ കഴിയുന്നവർ സ്വാകാര്യ ആശുപത്രികളെ ആശ്രയിക്കും. ഈ കാര്യങ്ങളും സത്യവാങ്മൂലത്തിൽ വ്യക്തമാക്കുന്നു. കോടതി സ്വമേധയാ എടുത്ത കേസ് ഏപ്രിൽ 30ന് പരിഗണിക്കാനിരിക്കെ സർക്കാരിൻറെ വാക്സിൻ നയം പുനപരിശോധിക്കണമെന്ന് കോടതി അഭിപ്രായപ്പെട്ടിരുന്നു. കേന്ദ്രസർക്കാരിന്റെ സത്യവാങ്മൂലം ജസ്റ്റിസ് ഡി. വൈ.ചന്ദ്രചൂഡ് അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ച് ഇന്ന് പരിഗണിക്കും.
തൃശൂരിൽ കോവിഡ് മാനദണ്ഡം പാലിക്കാതെ രോഗിയുടെ സംസ്കാരം ചടങ്ങ്. കേസേടുത്തു…
തൃശൂരിൽ കോവിഡ് മാനദണ്ഡം പാലിക്കാതെ രോഗിയുടെ സംസ്കാരം ചടങ്ങ്. കേസേടുത്തു…
തൃശ്ശൂർ: മെഡിക്കൽ കോളേജ് ആശുപത്രിയിൽ കൊവിഡ് ബാധിച്ച് മരിച്ച വരവൂർ സ്വദേശിയായ 56 കാരിയുടെ മൃതദേഹമാണ്
കോവിഡ് മാനദണ്ഡം പാലിക്കാതെ സംസ്കാരം ചടങ്ങുകൾ നടത്താൻ ശ്രമിച്ചത്. ആശുപത്രിയിൽ നിന്നും പ്രത്യേകം പാക് ചെയ്ത് കൊടുത്തയച്ച മൃതദേഹം പള്ളിയിൽ എത്തി അഴിക്കുകയും കുളിപ്പികുകയും ചെയ്യുകയുണ്ടായി തുടർന്ന് ആരോഗ്യ പ്രവർത്തകരും കലക്ടർ എസ് ഷാനവാസും സ്ഥലത്തെത്തി മൃതദേഹം ഇനി ബന്ധുകൾക്ക് വിട്ടുനൽകാൻ സാധിക്കില്ല എന്നും കലക്ടർ അറിയിച്ചു .പള്ളികമ്മറ്റിക്കും ബന്ധുക്കൾക്കും ആംബുലൻസ് ഡ്രൈവർക്കും എതിരെ കേസ് എടുത്തു.
മഹാബോധി ക്ഷേത്രവും ഗൗതമബുദ്ധനും….
ബുദ്ധന് വെളിപാടുണ്ടായി എന്ന് വിശ്വസിക്കുന്ന പരമപൂജനീയമായ ബുദ്ധക്ഷേത്രമാണ് മഹാബോധി ക്ഷേത്രം. കേവല ബുദ്ധനെ ശ്രീബുദ്ധനാക്കുന്നതില്‍ നിര്‍ണ്ണായക സാക്ഷ്യം വഹിച്ച ബോധിവൃക്ഷം ക്ഷേത്രത്തിന്റെ പടിഞ്ഞാറ് ഭാഗത്തായി നിലയുറപ്പിച്ചിട്ടുണ്ട്. അശോക ചക്രവര്‍ത്തി പണിത ഈ ക്ഷേത്രം ദ്രാവിഡ വാസ്തുകലയുടെ അനുപമ നിദര്‍ശനമാണ്.
ബുദ്ധമതത്തിന്റെ ആരംഭകാലത്ത് പണിയിക്കപ്പെട്ടതെന്ന് നിസ്സംശയം പറയാവുന്ന ഈ ക്ഷേത്രം മുഴുവനായും ചുട്ട ഇഷ്ടികകള്‍ കൊണ്ടാണ് പടുത്തുയര്‍ത്തിയിട്ടുള്ളത്. പ്രാരംഭരൂപത്തില്‍ തന്നെ ഇന്നും അത് നിലനില്‍ക്കുന്നുണ്ട്. ക്ഷേത്രത്തിന്റെ നടുഭാഗത്തായുള്ള സ്തൂപത്തിന് 55 മീറ്റര്‍ ഉയരമുണ്ട്. പത്തൊമ്പതാം നൂറ്റാണ്ടില്‍ ഇത് നവീകരിക്കപ്പെട്ടിട്ടുണ്ട്. വലിയ സ്തൂപത്തിന്റെ സമാന മാതൃകയില്‍ നാല് ചെറിയ സ്തൂപങ്ങളെ ഇതിന് ചുറ്റുമായി കാണാം. ക്ഷേത്രത്തിന് നാല് ചുറ്റും 2 മീറ്റര്‍ ഉയരമുള്ള കന്മതില്‍ അതിരിടുന്നുണ്ട്. മതിലിന്റെ ചിലഭാഗത്ത് താമരകളെയും മറ്റിടങ്ങളില്‍ സൂര്യഭഗവാന്‍, ലക്ഷ്മിദേവി പോലുള്ള ഹൈന്ദവ ദേവഗണങ്ങളുടെയും രൂപങ്ങള്‍ മുദ്രണം ചെയ്തിട്ടുണ്ട്.അബിഹാർ സംസ്ഥാനത്തിലെ ബോധ് ഗയ എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഒരു ബുദ്ധ ക്ഷേത്രമാണ് മഹാബോധി വിഹാർ. ബുദ്ധഗയയിലുള്ള ഈ മഹാബോധി ക്ഷേത്രം ബുദ്ധന്റെ ജീവിതവുമായി ബന്ധപ്പെട്ട നാല് പ്രധാന തീർത്ഥാടന കേന്ദ്രങ്ങളിൽ ഒന്നാണ്. ഇന്ത്യൻ വാസ്തുശില്പ കലയുടെ ഒരു മികച്ച മാതൃകയായ ഈ ക്ഷേത്രം ബോധിവൃക്ഷത്തിനു സമീപം നിലകൊള്ളുന്നു. 2002-ൽ മഹാബോധിക്ഷേത്രം ലോകപൈതൃകപ്പട്ടികയുടെ ഭാഗമായി.പറ്റ്നയിൽ നിന്നും 96 കി.മീ (314,961 അടി) ദൂരത്തിൽ സ്ഥിതിചെയ്യുന്ന ബോധ് ഗയയിൽ വച്ചാണ് സിദ്ധാർഥ ഗൗതമനു ബോധോധയം ഉണ്ടായത് എന്നാണു വിശ്വസിക്കപ്പെടുന്നത്.
കേരള സർക്കാർ വാങ്ങിയ ആദ്യ ബാച്ച് വാക്സിൻ ഇന്ന് കൊച്ചിയിൽ എത്തും..
കേരള സർക്കാർ വാങ്ങിയ ആദ്യ ബാച്ച് വാക്സിൻ ഇന്ന് കൊച്ചിയിൽ എത്തും..
കേരള സർക്കാർ വാങ്ങിച്ച മൂന്നരലക്ഷം കോവീഷീൾഡ് വാക്സിൻ ആണ് ഇന്ന് കൊച്ചിയിൽ എത്തുക. 18 വയസ്സിന് മുകളിലും 45 വയസ്സിന് താഴെയു്ളവർക്കും ആണ് ഈ വാക്സിൻ ഉപയോഗപ്പെടുത്തുക. ആദ്യഘട്ടത്തിൽ ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ സമൂഹവുമായി അടുതിടപഴകുന്നവർ എന്നിവർക്കാണ് മുൻഗണന. കോവിഡ് അവലോകന യോഗത്തിനു ശേഷം വാക്സിൻ വിതരണത്തിൻ്റെ നിർദ്ദേശങ്ങൾ ജനങ്ങൾക്ക് നല്കും. അതേസമയം അപ്പോളോ ആശുപത്രിയിൽ 18 നും 45 നു ഇടയിൽ പ്രായമുള്ളവർക്ക് വാക്സിൻ വിതരണം ആരംഭിച്ചു. ഒരു ദിവസം 150 ആളുകൾക്ക് വാക്സിൻ നല്കും 1250 രൂപയാണ് വില.
മാതൃ ദിനത്തിൽ വ്യത്യസ്തമായ പോസ്റ്റും ആയി സിന്ധു കൃഷ്ണ .
തൻ്റെ നാല് പെൺമക്കളെയും ഒക്കത്തെടുത്ത് കൊണ്ടാണ് സിന്ധു കൃഷ്ണയുടെ മാതൃദിനം. മാതൃ ദിനത്തിൽ ഇതിലും നല്ല ഒരു ചിത്രം ഇടാൻ ഇല്ല എന്നും സിന്ധു കൃഷ്ണ പറയുന്നു. കുറെ വർഷങ്ങൾ നിങ്ങളെ ഇതുപോലെ എടുക്കാൻ ഉള്ള എനർജി എനിക്ക് ഉണ്ടാവുമെന്ന് ഞാൻ വിചാരിക്കുന്നു. വ്യായാമം ചെയ്ത തടി കുറഞ്ഞിരികാനും അല്ലങ്കിൽ എൻ്റെ പുറം ഒടിയുമെന്നും സിന്ധുകൃഷ്ണ പറയുന്നു. എന്നാല് അഹാന ചോദിക്കുന്നത് അമ്മയെക്കാൾ വളരെ കുറച്ച് മാത്രം കനം കുറവുള്ള തന്നെ അമ്മ എങ്ങനെ എടുത്തുവെന്നാണ്. സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ് കൃഷ്ണകുമാറിൻ്റെ കുടുംബം. അഹാനയെ കൂടാതെ ഇഷാനി ദിയ ഹൻസിക എന്നീ മൂന്നുമക്കൾ കൂടി ഉണ്ട് അവർക്ക്. എല്ലാവർക്കും സ്വന്തമായി യൂട്യൂബ് ചാനലും ഉണ്ട്. വളരെയധികം ജനസ്വീകാര്യത ഉള്ള കുടുംബമാണ് കൃഷ്ണകുമാറിൻ്റെത്.









