Home Blog Page 1602

നല്ല ചികിത്സ ലഭിച്ചിരുന്നെങ്കിൽ എനിക്കും രക്ഷപ്പെടാമായിരുന്നു .. ഫേസ്ബുക്ക് പോസ്റ്റിന് പിന്നാലെ യുവനടൻ വിടപറഞ്ഞു.

0
Spread the love

നല്ല ചികിത്സ ലഭിച്ചിരുന്നെങ്കിൽ എനിക്കും രക്ഷപ്പെടാമായിരുന്നു .. ഫേസ്ബുക്ക് പോസ്റ്റിന് പിന്നാലെ യുവനടൻ വിടപറഞ്ഞു.അഞ്ച് ദിവസങ്ങൾക്ക് മുൻപ് രാഹുൽ വോഹ്ര തനിക്ക് കോവിഡ് ആണെന്നും തൻറെ ഓക്സ്സിജൻ ലെവൽ താഴ്‌ന്നുകൊണ്ടിരിക്കുകയാണ് എന്നും ഞാൻ വളരെ നിസ്സഹായനായതിനാൽ ഇത് പോസ്റ്റുചെയ്യുന്നതെന്നും പറഞ്ഞു. എന്നാല് ഇന്നലെ അദ്ദേഹം തൻ്റെ ഫേസ്ബുക്കിൽ തനിക്ക് നല്ല ചികിത്സ ലഭിച്ചിരുന്നു എങ്കിൽ ഞൻ രക്ഷപ്പെട്ടെനേ എന്ന് പോസ്റ്റ് ചെയ്തതിനു പിന്നാലെ ഇന്ന് അദ്ദേഹം മരിച്ചു. ഞൻ വേഗം ജനിച്ച് നല്ല കാര്യങ്ങളും ചെയ്യുമെന്നും ഇപ്പൊൾ എനിക്കെൻ്റെ ധൈര്യം ചോർന്ന് പോയി എന്നും അദ്ധേഹം കുറിച്ചു…നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്ത “അൺഫ്രീഡം” എന്ന ചിത്രത്തിന്റെ ഭാഗമായിരുന്നു അദ്ദേഹം. കഴിഞ്ഞ 4 വർഷമായി അദ്ദേഹം ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിൽ വീഡിയോകൾ നിർമ്മിക്കുകയും വിവാഹമോചനത്തിലേക്ക് നയിക്കുന്ന ദമ്പതികൾ തമ്മിലുള്ള തെറ്റിദ്ധാരണകളെ അടിസ്ഥാനമാക്കിയുള്ള വിഷയം, ബന്ധം സംരക്ഷിക്കുന്നതിൽ രണ്ട് കുടുംബങ്ങളും എങ്ങനെ ഒരു പ്രധാന പങ്ക് വഹിക്കുന്നു എന്നിങ്ങനെയുള്ള സാമൂഹികവും സെൻസിറ്റീവുമായ വിഷയങ്ങൾ ഉന്നയിക്കുകയും ചെയ്യുന്നു ‘പാക്കിസ്ഥാനിലേക്ക് പോകുക’ , രണ്ട് സമുദായങ്ങളുടെയും തെറ്റിദ്ധാരണയുമായി ബന്ധപ്പെട്ട നിലവിലെ സാഹചര്യത്തെ അടിസ്ഥാനമാക്കിയായിരുന്നു ഇത്. ചില രാഷ്ട്രീയ നേതാക്കളുടെ രാഷ്ട്രീയ അജണ്ടകളെ (സമുദായങ്ങൾ തമ്മിലുള്ള ഭിന്നതയും ഭരണ തന്ത്രവും) അടിസ്ഥാനമാക്കിയുള്ള ഒരു വീഡിയോയും അദ്ദേഹം നിർമ്മിച്ചു, ‘വോ ഹുമറെ നഹിൻ ഹായ്’.അദ്ദേഹം തന്റെ YouTube, സോഷ്യൽ മീഡിയ ജീവിതം ആസ്വദിക്കുകയും കാഴ്ചക്കാർക്ക് ശക്തവും പ്രചോദനകരവുമായ ഉള്ളടക്കം വിതരണം ചെയ്യുകയും ചെയ്തു. എല്ലായ്‌പ്പോഴും കാഴ്ചപ്പാടുകൾ വലിയ തോതിൽ കാണുകയും അദ്ദേഹത്തിൻ്റെ ചാനലിൽ വളരെയധികം പ്രശംസ നേടുകയും ചെയ്തു. ഒരു മത്സര മണ്ഡലമാകാൻ YouTube- നും സോഷ്യൽ മീഡിയയ്ക്കും പൂർണ്ണമായ അർപ്പണബോധവും ബോധ്യവും ധാരണയും ആവശ്യമാണ്. ഇതാണ് രാഹുൽ വോഹ്ര ഇട്ടത്. അതിശയകരമായ ഉള്ളടക്കവും ആകർഷകമായ സ്ക്രിപ്റ്റും ഉപയോഗിച്ച് അദ്ദേഹം ഡിജിറ്റൽ പരിധി തകർത്തു. തന്റെ പ്രേക്ഷകരുമായി പ്രതിധ്വനിക്കുന്നതിനും അവരെ ഇടപഴകുന്നതിനും അവരുടെ നിലപാടുകൾ ആസൂത്രണം ചെയ്യുന്നതിനും അദ്ദേഹം പ്രവർത്തിച്ചു

എന്താണ് ബ്ലാക്ക് ഫംഗസ്, അത് മരണത്തിന് കാരണമാകുമോ?

0
Spread the love

എന്താണ് ബ്ലാക്ക് ഫംഗസ്, അത് മരണത്തിന് കാരണമാകുമോ?

ബ്ലാക്ക് ഫംഗസ് എല്ലാവരേയും ബാധിക്കുന്നില്ല. അപ്പോൾ ആരാണ് ഇതിനെക്കുറിച്ച് വിഷമിക്കേണ്ടത്? നിങ്ങൾ അറിയേണ്ടതെല്ലാം ഇവിടെയുണ്ട്. ബ്ലാക്ക് ഫംഗസ് അണുബാധ എന്നറിയപ്പെടുന്ന മ്യൂക്കോമൈക്കോസിസ്, COVID-19 അതിജീവിച്ചവരിൽ, പ്രധാനമായും ദില്ലി, മഹാരാഷ്ട്ര, ഗുജറാത്ത് എന്നിവിടങ്ങളിൽ നിന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.ബ്ലാക്ക് ഫംഗസ് എന്താണ്?മ്യൂക്കോമൈക്കോസിസ് അല്ലെങ്കിൽ കറുത്ത ഫംഗസ് ഗുരുതരമായതും എന്നാൽ അപൂർവവുമായ ഒരു ഫംഗസ് അണുബാധയാണ്, കാരണം മ്യൂക്കോർ എന്ന അപൂർവ കൊലയാളി ഫംഗസ് പരിസ്ഥിതിയിൽ നിലനിൽക്കുന്നു, ഇത് പലപ്പോഴും നനഞ്ഞ പ്രതലങ്ങളിൽ കാണപ്പെടുന്നു. കറുത്ത പൂപ്പൽ രൂപത്തിലാണ് ഇത് കാണപ്പെടുന്നത്. പരിസ്ഥിതിയിലെ ഫംഗസ് സ്വെർഡ്ലോവ്സുമായി സമ്പർക്കം പുലർത്തുന്നതിലൂടെ ആളുകൾക്ക് മ്യൂക്കോമൈക്കോസിസ് ലഭിക്കുന്നു. ഇപ്പോൾ വായുവിലൂടെയുള്ള COVID-19 അണുബാധയുമായി ബന്ധപ്പെട്ടിരിക്കുന്ന രോഗത്തിന് ഫംഗസ് കാരണമാകുന്നു. പാൻഡെമിക്കിന്റെ ആദ്യ ‘തരംഗ’ത്തിലാണ് അണുബാധ ആദ്യമായി വെളിച്ചത്തുവന്നത്. ഇത് മുമ്പ് സൈഗോമൈക്കോസിസ് എന്നറിയപ്പെട്ടിരുന്നു. ഗുജറാത്തിലെ COVID-19 അതിജീവിച്ചവരിൽ ബ്ലാക്ക് ഫംഗസ് കേസുകൾ, പലരും അന്ധതയ്ക്ക് കാരണമാകുന്നു.ബ്ലാക്ക് ഫംഗസിനായി ആരാണ് ശ്രദ്ധിക്കേണ്ടത്?പ്രമേഹം, വൃക്ക അല്ലെങ്കിൽ ഹൃദയസ്തംഭനം, ക്യാൻസർ, സ്റ്റിറോയിഡുകളുള്ള അല്ലെങ്കിൽ ട്രാൻസ്പ്ലാൻറ് ഉള്ള മറ്റ് കോമോർബിഡിറ്റികളുള്ള COVID-19 വീണ്ടെടുക്കപ്പെട്ട രോഗികളെ ബ്ലാക്ക് ഫംഗസ് സാധാരണയായി ബാധിക്കുന്നു. എന്നിരുന്നാലും, പ്രമേഹ രോഗികളിൽ ഇത് വളരെ സാധാരണമാണെന്ന് അമേരിക്കൻ ഐക്യനാടുകളിലെ സെന്റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (സിഡിസി) പറഞ്ഞു. കോവിഡ് കാലഘട്ടത്തിൽ, ബ്ലാക്ക് ഫംഗസ് വളരെ അപൂർവമായിരുന്നു, മാത്രമല്ല രോഗപ്രതിരോധശേഷിയില്ലാത്തവരിൽ മാത്രമേ ഇത് കാണപ്പെടുന്നുള്ളൂ. എന്നിരുന്നാലും, കൊറോണ വൈറസ് തന്നെ രോഗപ്രതിരോധ ശേഷി കുറയ്ക്കുകയും പ്രമേഹ രോഗികളെ കൂടുതലായി ബാധിക്കുകയും ഗുരുതരമാണെങ്കിൽ സ്റ്റിറോയിഡുകൾ ഉപയോഗിച്ച് ചികിത്സിക്കുകയും ചെയ്യുന്നു. തൽഫലമായി, COVID അതിജീവിച്ചവർ അണുബാധയ്ക്ക് ഇരയാകുന്നു, പ്രത്യേകിച്ച് കഠിനമായ രണ്ടാമത്തെ തരംഗത്തിൽ.
നേരത്തെയുള്ള കണ്ടെത്തൽ രോഗിയുടെ ഫംഗസ് അണുബാധയ്ക്കുള്ള മരുന്നിനും ബാധിത പ്രദേശത്തേക്കുള്ള ക്ലിനിക്കൽ ഇടപെടലിനും സഹായിക്കും. സാധാരണയായി, എം‌ആർ‌ഐ സ്കാനുകൾ ഫംഗസ് എത്രത്തോളം ഉണ്ട് എന്ന് നിർണ്ണയിക്കുന്നു. മ്യൂക്കോമൈക്കോസിസ്, രോഗനിർണയം നടത്തുകയോ ചികിത്സിക്കുകയോ ചെയ്തില്ലെങ്കിൽ, അന്ധത, മൂക്ക് നീക്കംചെയ്യൽ, താടിയെല്ല് അല്ലെങ്കിൽ മരണം എന്നിവയ്ക്ക് കാരണമാകാം.സാധാരണ ലക്ഷണങ്ങൾ മുഖത്തിന്റെ വീക്കം തലവേദന

നിങ്ങൾ പ്ലാസ്മ ദാനം ചെയ്യാൻ ആഗ്രഹിക്കുന്നോ എങ്കിൽ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കണം.

0
Spread the love


നിങ്ങൾ പ്ലാസ്മ ദാനം ചെയ്യാൻ ആഗ്രഹിക്കുന്നു എങ്കിൽ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കേണ്ടതുണ്ട്. എന്താണ് പ്ലാസ്മ എന്നും അതെന്തിന് ഉപയോഗിക്കുന്നു എന്നും അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ് . വാക്സിനുകളുടെ വരവിനും മുൻപേ പ്രചാരത്തിലുള്ള ചികിത്സാ രീതിയാണ് കോൺവലസൻ്റ് പ്ലാസ്മ തെറാപ്പി. വൈറസ്ബാധയെ അതിജീവിച്ചവരിൽ ആൻ്റിബോഡികൾ രൂപപ്പെട്ടിട്ടുണ്ടാവും. രോഗം ഭേദമായാൽപോലും അൻ്റിബോഡികൾ ശരീരത്തിൽ പ്രവർത്തിക്കും. അവയ്ക്ക് കുറച്ച് കാലത്തേക്കോ ജീവിതകാലം മുഴുവനോ വൈറസിൽ നിന്നും രക്ഷിക്കാൻ ഉള്ള കഴിവുണ്ടായിരിക്കും . ആൻ്റിബോഡി സമ്പുഷ്ടമായ രക്തത്തിൽ നിന്നും വേർതിരിച്ച പ്ലാസ്‌മയാണ് ഇതിനായി ഉപയോഗിക്കുക. കോവിഡ് 19 ചികിത്സക്കും പ്ലാസ്മ ഉപയോഗിക്കാറുണ്ട് . പ്ലാസ്മ ദാനം ചെയ്യാൻ യോഗ്യതയുള്ളവർ ആരൊക്കെയാണെന്ന് നോക്കാം. നിങ്ങൾ കോവിഡ് വാക്സിൻ സ്വീകരിക്കാത്ത വ്യക്തിയായിരിക്കണം. നിങ്ങൾക്ക് 65 വയസിനു മുകളിൽ പ്രായം ഉണ്ടാവരുത്. ഗർഭിണി ആയിരിക്കരുത്. നിങ്ങൾക്ക് പ്രമേഹമോ ഉയർന്ന രക്തസമ്മർദ്ദമോ ഉണ്ടായിരിക്കരുത്. ഒരുമാസം മുൻപ് കൊറോണ പോസിറ്റീവ് ആയിരിക്കണം. നിങ്ങൾ എല്ലാ കോവിഡ് ലക്ഷണങ്ങളിൽ നിന്നും മുക്തമായിരിക്കണം.

ഡൽഹിയിലെ ദുരിതപൂർണമായ കോവിഡ് ദിനങ്ങൾ.

0
Spread the love

കോവിഡ് ബാധിച്ച് ഡൽഹിയിലെ ആശുപത്രിയിൽ കഴിഞ്ഞ എളമരം കരീം എംപിയുടെ പഴ്സണൽ സ്റ്റാഫ് രാഹുലിന്റെ അനുഭവക്കുറിപ്പ് ;

The miserable Kovid days in Delhi.

കോവിഡ് ബാധിച്ച് ഡൽഹിയിൽ അഡ്മിറ്റ് ആയ ദിവസങ്ങളിൽ അനുഭവിക്കേണ്ടിവന്ന കാര്യങ്ങൾ ഓർക്കുമ്പോൾ ഇപ്പോഴും ഉള്ളു പിടയുകയാണ്.മൂന്നുപേർ കൺമുമ്പിൽ വച്ച് വേണ്ടത്ര ചികിത്സ കിട്ടാത്തതുകൊണ്ട് മരിച്ചു വീഴുന്നത് കാണേണ്ടി വരിക, കൃത്യമായി ജോലി ചെയ്യാത്ത ആരോഗ്യപ്രവർത്തകർ കാരണം മലമൂത്രവിസർജനം പോലും നടത്താൻ പറ്റാത്ത ഒരു സമയത്ത് തന്റെ വിസർജനത്തിന്മേൽ രണ്ട് ദിവസത്തോളം ഇരിക്കേണ്ടിവരുക
ഇതെല്ലാം ഓർക്കുമ്പോൾ ഇപ്പോഴും ഉള്ള കാളും.
അവിടെ നിന്ന് രക്ഷപ്പെട്ടു കേരളത്തിലെത്തിയത് കൊണ്ട് മാത്രം ജീവൻ തിരിച്ചു കിട്ടിയ അനുഭവം.2 ആരോഗ്യ സംസ്കാരങ്ങളുടെയും സർക്കാർ മേഖലയിലെ ആരോഗ്യ പരിപാലന സംവിധാനങ്ങളുടെ കാര്യക്ഷമതയും ആരോഗ്യപ്രവർത്തകരുടെ പരിചരണത്തിലും പെരുമാറ്റത്തിലും ഉള്ള വ്യത്യാസത്തിന്റെ നേർസാക്ഷ്യമാണ്.


ഏപ്രിൽ 16ന് രാത്രി മുതലാണ് കൊറോണവൈറസ് എനിക്ക് സ്ഥിതീകരിച്ചത്.കൂടുതൽ ലക്ഷണങ്ങൾ കണ്ടുതുടങ്ങിയതോടെ ഡൽഹിയിലെ ആശുപത്രിയിൽ
പ്രവേശിച്ചു.
ശരീരമാസകലം വേദനയും വിറയലും തലവേദന കൊണ്ട് ഉറങ്ങാൻ പറ്റുന്നില്ല.
അങ്ങനെ ഞാനും വീണു.
ഡൽഹിയിലെ കോവിഡ് വ്യാപനത്തിന്റെ ഭീകരാവസ്ഥ ശരിക്കും മനസ്സിലാക്കിയ ദിവസങ്ങളായിരുന്നു പിന്നീട്.
എത്ര വലിയ ഇടപെടൽ നടത്തിയിട്ടും ഒരു ഓക്സിജൻ ബെഡ് പോലും കിട്ടാത്ത സാഹചര്യം.
ഓക്സിജൻ സപ്പോർട്ട് ഇല്ലാതെ ഒരു നിമിഷം പോലും ജീവൻ നിലനിർത്താൻ പറ്റില്ല എന്ന സാഹചര്യം വന്നു.ഒന്നാം ദിവസം തന്നെ ഇവിടെ കിടന്നാൽ അധികനാൾ ആയുസ്സ് ഉണ്ടാകില്ല എന്ന് ഉറപ്പായിരുന്നു.
വലിയ ഹാളിൽ നൂറുകണക്കിന് രോഗികൾ.ഡോക്ടർ, നഴ്സ് അറ്റൻഡർ,അങ്ങനെ ആരും സ്ഥിരമായി അതിനകത്ത് ഇല്ല.
രാവിലെയും ഉച്ചയ്ക്കും രാത്രിയും ഇഞ്ചക്ഷനും മരുന്നുകളും തന്ന് അവർ പോകും. അതിനിടയിൽ ആർക്ക് എന്തു പറ്റിയാലും ആരും അറിയുന്നില്ല. ഒന്നും പറ്റാത്ത ഒരാൾ ആണെങ്കിൽ അവിടെ കിടന്ന് ചക്രശ്വാസം വലിക്കുo, ഇതാണ് അവസ്ഥ.

           ഞങ്ങൾക്ക് കഴിക്കാനുള്ള ഭക്ഷണം കട്ടിലിനു മുകളിൽ സമയമാകുമ്പോൾ കൊണ്ടുവയ്ക്കും. കഴിച്ചാലും കഴിച്ചില്ലെങ്കിലും അത് പ്രശ്നമില്ല.

രോഗികൾക്ക് പുതുക്കാൻ പുതപ്പ് ഇല്ല.ശരീരം തളർന്നു തലകറങ്ങി കട്ടിലിലേക്ക് തന്നെ വീണു. പുതുതായി വന്ന അറ്റൻഡറോഡ് എസി ഓഫ് ചെയ്യാൻ കരഞ്ഞുപറഞ്ഞു. അതിന് അയാൾ പറഞ്ഞ മറുപടി ഇതൊന്നും എന്റെ ജോലി അല്ല എന്നായിരുന്നു.ഞാൻ ആ കോവിഡ് വാർഡിലേക്ക് കയറിയപ്പോൾ എതിർവശത്തെ കട്ടിലുങ്ങളിൽ ഉള്ള രണ്ടുപേരെ ശ്രദ്ധിച്ചിരുന്നു. ഒരാൾക്കു ഒരു 45 വയസ്സ് പ്രായം വരും മറ്റെയാൾ കുറച്ച് കൂടുതൽ പ്രായമുള്ള ആളാണ്.രണ്ടുപേരും കാഴ്ചയിൽ അത്ര വലിയ പ്രശ്നം ഉള്ളവർ അല്ല.ഇവർ രണ്ടുപേരുടെയും പിന്നെ എൻറെ ഇടതുവശത്ത് കിടക്കുന്ന ആളുടെയും മരണം കാണേണ്ടി വന്നതാണ് ഇപ്പോഴും മനസ്സിനെ ആസ്വസ്തമാകുന്നത്.രാവിലെ ജോലി തീർക്കാൻ വന്നവർ അത് കഴിഞ്ഞ് പോകുന്നു.

      മറ്റൊരു ഭീകരനായ അനുഭവം മൂന്നാമത്തെ മരണമാണ്. എൻറെ എതിർവശത്ത് കിടക്കുന്ന, കുറച്ചു പ്രായമുള്ള മനുഷ്യന്റെ മരണം. അദ്ദേഹം  നന്നായി ഭക്ഷണം കഴിക്കുകയും വീട്ടിലേക്ക് എല്ലാ ദിവസവും വിളിച്ച് സംസാരിക്കുകയും ചെയ്തിരുന്നു.ഒരു ദിവസം രാത്രി ഉറക്കത്തിനിടയിൽ അദ്ദേഹം ഓക്‌സിജൻ മാസ്ക് മാറ്റി. പിറ്റേദിവസം അദ്ദേഹം അബോധാവസ്ഥയിലായി.

ഒരു ദിവസം രണ്ട് ഡോക്ടർമാർ വന്ന് അദ്ദേഹത്തെ പരിശോധിച്ചു
കുറേ കഴിഞ്ഞ് അവർ അവരുടെ പാട്ടിനു പോയി. അബോധാവസ്ഥയിൽ കിടക്കുന്ന ആ മനുഷ്യന് ഓക്സിജൻ മാസ്ക്ക് ശരിയായി വച്ചു കൊടുക്കാൻ പോലും ആരും മനസ്സു കാണിച്ചില്ല.
അങ്ങനെ അദ്ദേഹം മരിക്കുകയും ചെയ്തു.ഓക്സിജൻ സപ്പോർട്ട് ഇല്ലാതെ ഒരു നിമിഷം പോലും ഇരിക്കാൻ പറ്റാത്ത അവസ്ഥയിലായിരുന്നു ഞാൻ. ഇത്രയും കാണുകയും അനുഭവിക്കുകയും ചെയ്തപ്പോൾ തന്നെ മാനസികമായി ഏറെ തളർന്നിരുന്നു ഞാൻ.കൃത്യമായ പരിചരണം കിട്ടാത്തതു മൂലം ശരീരം ആകെ തളർന്നിരുന്നു.
പതിവുപോലെ അവരുടെ സമയമാകുമ്പോൾ വന്ന് ഇഞ്ചക്ഷനും മരുന്നുകളും തന്ന് ഓക്സിജനും നോക്കി തിരിച്ചുപോകും.


അങ്ങനെയാണ് എങ്ങനെയെങ്കിലും നാട്ടിലേക്ക് എത്താനുള്ള ആലോചന വന്നത്.അഞ്ച് ദിവസത്തെ പരിശ്രമത്തിന് ശേഷം ഒരു എയർ ആംബുലൻസ് റെഡിയായി. അങ്ങനെ 1 ന് കാലത്ത് ഞാൻ ആർ എം ആശുപത്രിയിൽ നിന്ന് രക്ഷപ്പെട്ട് നേരെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക്. കേരളത്തിലെ ആരോഗ്യ സംരക്ഷണ സംവിധാനങ്ങളുടെ കാര്യക്ഷമതയും ആരോഗ്യപ്രവർത്തകരുടെ സ്നേഹവും മനസ്സിന് വല്ലാത്ത ബലം നൽകി.ഇവിടം സ്വർഗം ആയിരുന്നു.എന്തെങ്കിലും ബുദ്ധിമുട്ടുണ്ടെങ്കിൽ പറയണം കേട്ടോ എന്ന് സ്നേഹത്തോടെ പറഞ്ഞു അടുത്ത് വന്നിരുന്ന നഴ്സുമാർ.എൻറെ ഒരാഴ്ചത്തെ ദുരിതത്തിനു ശേഷം കൈവന്ന ഏറ്റവും സന്തോഷം തന്ന അനുഭവമായിരുന്നു അത്.


മെഡിക്കൽ കോളേജിൽ എന്നെ ഐസിയുവിലേക്ക് മാറ്റി. ഓരോ സമയത്തും എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടോ എന്ന് അടുത്ത് വന്ന് ചോദിക്കും,സ്നേഹത്തോടെ ഡോക്ടർമാർ കൃത്യമായി കാര്യങ്ങൾ അന്വേഷിക്കും, ടെസ്റ്റുകൾ നടത്തും,ഇപ്പോൾ ഇത്രെയെങ്കിലും ആരോഗ്യം വീണ്ടെടുക്കാൻ എനിക്ക് സാധിച്ചത് ആരോഗ്യ പ്രവർത്തകരുടെ സ്നേഹവും പരിചരണവും ഒന്നുകൊണ്ടുമാത്രമാണ്. മെഡിക്കൽ കോളേജ് ഐസിയുവിൽ കിടന്ന് നല്ല പരിചയം കിട്ടിയതോടെ ആരോഗ്യം നന്നായി മെച്ചപ്പെട്ടു.കോവിഡ് പരിശോധന നെഗറ്റീവ് ആയപ്പോൾ ഐ സി യുവിൽ നിന്ന് മാറ്റി.


മെഡിക്കൽ കോളേജ് ഐ സി എൽ ഞാൻ വന്നതിനു ശേഷം രണ്ട് മരണം നടന്നിരുന്നു. പ്രായമായ രണ്ടു പേർ. അത് തടയാൻ അവിടുത്തെ ആരോഗ്യ പ്രവർത്തകർ നടത്തിയ ശ്രമവും, ഡോക്ടർമാരും നഴ്സുമാരും കാണിച്ച് വെപ്രാളം ഒരു മനുഷ്യ ജീവൻ ഇവരെ സംബന്ധിച്ചിടത്തോളം എത്രമാത്രം പ്രാധാന്യമുള്ളതാണെന്ന് വെളിവാക്കുന്നു.


കേരളവും,ഡൽഹിയും ആരോഗ്യപരിപാലനത്തിൽ രണ്ടുതരത്തിലാണ്. മനുഷ്യ ജീവന് ഒരു വിലയും കല്പിക്കാത്ത സംവിധാനവും, ആരോഗ്യ പ്രവർത്തകനാണ് അവുടുത്തെ ശാപം.കേരളത്തിൽ ആകട്ടെ ഒരു നല്ല ആരോഗ്യ സംസ്കാരം ആണ്. കേരളത്തിലെ സർക്കാർ മെഡിക്കൽ കോളേജിലെ പരിചരണമാണ് ഞാൻ ഇന്ന് ജീവിച്ചിരിക്കുന്നതിന് കാരണം.ഇവിടെ സ്വകാര്യ ആശുപത്രിയിൽ പോലും പ്രതിഫലിക്കുന്നത് കേരളത്തിലെ ആരോഗ്യ സംസ്കാരമാണ്.

ദുബായിലെ തൊഴിലാളികൾക്കായി എക്സലൻസ് കാർഡുകൾ എത്തുന്നു.

0
Spread the love

ദുബായ് : ദുബായിലെ സർക്കാർഏജൻസിളി ലും,
മാളുകളിലും, ഇതര വ്യാപാരസ്ഥാപനങ്ങളിലും ഇളവുകളും ആനുകൂല്യങ്ങളും ലഭിക്കുന്ന എക്സലൻസ് കാർഡുകൾ എത്തുന്നു.
മികവുപുലർത്തുന്ന കമ്പനി തൊഴിലാളികൾക്കയാണ് ഇത് ഏർപ്പെടുത്തുന്നത്. രാജ്യത്ത് ഇതിന്റെ ആദ്യഘട്ടം.
നടപ്പാക്കാൻ പോകുന്നത് 2020-ലെ തഖ് ദീർ അവാർഡിൽ ആയിരിക്കും.നാല് അഞ്ച്
സ്റ്റാർ ലഭിച്ച് മികവ് തെളിയിച്ച കമ്പനിയിലെ ജീവനക്കാർക്കായിരിക്കും ഈ കാർഡ് നൽകുക.

എക്സലൻസ് കാർഡുകൾ


ദുബായ് കിരീടാവകാശിയും കൂടാതെ ദുബായ് എക്സിക്യൂട്ടീവ്
കൗൺസിൽ ചെയർമാനുമായഷെയ്ക് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തുവിന്റെ നേതൃത്വത്തിലാണ് തൊഴിലാളി ക്ഷേമം ലക്ഷ്യമിടുന്ന ഈ പദ്ധതി നടപ്പാക്കുന്നത്.


രണ്ട് തരം കാഡുകൾ ആണ് ഉണ്ടാവുക. ഒന്നാമത്തേത് 4,5 സ്റ്റാർ റേറ്റിംഗ് ലഭിച്ചവർക്കുള്ള ഗോൾഡൻ കാർഡ്. ഇവർക്ക് സർക്കാർ ആനുകൂല്യങ്ങൾ ലഭ്യമാകും.
രണ്ടാമത്തെ ബ്ലൂ കാർഡ്.ഇത് ഉപയോഗിച്ച് തൊഴിലാളികൾക്ക് തങ്ങളുടെ താമസസ്ഥലത്തിന്അടുത്തുള്ള മാളുകളിലും മറ്റും പ്രത്യേക
വിലക്കുറവിൽ സാധനം സ്വന്തമാക്കാൻ സാധിക്കും. ഈ മാസം 17 ദുബായി വേൾഡ് സെന്ററിലെ റാഷിദ് ഹാളിൽ നടക്കുന്ന അവാർഡ് ദാന ചടങ്ങിൽ ആയിരി ഇത് പ്രഖ്യാപിക്കുന്നത്.

ഉപയോക്താക്കളെ നഷ്ടപ്പെടുമെന്ന ഭീതി ;സ്വകാര്യ നയത്തിൽ നിന്ന് പിൻവാങ്ങി വാട്സാപ്പ്

0
Spread the love

വാട്സാപ്പിന്റെ പുതിയ സ്വകാര്യതാനയം അംഗീകരിക്കാത്ത ഉപയോക്താക്കളുടെ അക്കൗണ്ടുകൾ തൽക്കാലം മെയ്‌ 15 ന് ആക്കില്ലെന്ന് അറിയിപ്പുമായി വാട്സ്ആപ്പ്. ഫേസ്ബുക്കുമായി ഉപയോക്താക്കളുടെ ഡാറ്റാ പങ്കിടും എന്ന നിബന്ധനകൾ അംഗീകരിക്കാത്ത പുതിയ അപ്ഡേറ്റിന് എതിരെ ശക്തമായ പ്രതിഷേധം ലോകമെമ്പാടും ഉയർന്നതോടെയാണ് ഈ നടപടി.ഈ നയം പല ഉപഭോക്താക്കളും
അംഗീകരിച്ചിരുന്നു എന്നാൽ ചിലർക്ക് അതിന് അവസരം ലഭിച്ചില്ല.വരുന്ന ആഴ്ചകളിൽ സ്വകാര്യതാനയം അംഗീകരിക്കാത്തവക്ക് നോട്ടിഫിക്കേഷനുകൾ നൽകിക്കൊണ്ടിരിക്കും എന്ന് കമ്പനി അറിയിച്ചു. വാട്സാപ്പിലെ ഡേറ്റ ഫേസ്ബുക്കുമായി പങ്കുവയ്ക്കും എന്ന അഭ്യൂഹങ്ങൾ പരന്നതോടെ പല ഉപയോക്താക്കളും സിഗ്നൽ, ടെലിഗ്രാം തുടങ്ങിയ അപ്പുങ്ങളിലേക്ക് തിരിഞ്ഞിരുന്നു.
ഇത് വാട്ട്സ്ആപ്പിന്
ഉപയോക്താക്കളെ കുറയ്ക്കുമെന്ന ഭിതിയിലാണ് ഇപ്പോൾ കമ്പനി. എന്നാൽ ശ്രദ്ധിക്കേണ്ട ഒരു കാര്യം സ്വകാര്യതാനയം അംഗീകരിക്കാത്തവരുടെ അക്കൗണ്ട് ഒരിക്കലും ഡിലീറ്റ് ചെയ്യില്ലെന്ന് വാട്ട്സാപ്പ് അറിയിച്ചിട്ടില്ല. വരുംനാളുകളിൽ അവ ഡിലീറ്റ് ചെയ്യപ്പെട്ടേക്കാം.

Fear of losing users; WhatsApp pulls out of privacy policy

മറ്റു വഴികളില്ലാതെ വാട്സ്ആപ്പ്

മെയ് 15ന് വാട്സാപ്പിൽ വരുന്ന പുതിയ സ്വകാര്യത നയത്തെ ഭയന്ന് ഉപയോക്താക്കൾ മറ്റു ആപ്പുകളെ ആശ്രയിച്ചതാണ് ഈ പിൻമാറ്റത്തിന് കാരണമെന്ന് വ്യക്തം.കമ്പനി പുതിയ നയത്തിനെതിരെ കടുത്ത വിമർശനം നേരിട്ടിരുന്നു.ഇതിന് വിശദീകരണവുമായി വാട്സാപ്പ് രംഗത്ത് വന്നിരുന്നെങ്കിലും ഇത് ഫലം കാണാത്തതിനാൽ ആണ് കമ്പനി തൽക്കാലം കുറച്ചുകൂടി സാവകാശം എടുത്തത്.

സ്വകാര്യതാ നയത്തിൽ നിലപാട് തേടി കോടതി

ഇന്ത്യയിൽ
കോടതികളിൽ വാട്സാപ്പിലെ പുതിയ സ്വകാര്യതാ നയത്തിനെതിരെ ഹർജികൾ ഫയൽ ചെയ്തിട്ടുണ്ട്. രാജ്യത്തെ കോംമ്പറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യയോട് ഇതിനുള്ള നിലപാട് ഡൽഹി ഹൈക്കോടതി ചോദിച്ചിട്ടുണ്ട്.മെയ് 21 ന് മുൻപായി നിലപാട് അറിയിക്കണം എന്നാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്.

വിദഗ്ധരുടെ കർമ്മ സമിതി രൂപീകരിച്ച് സുപ്രീം കോടതി.

0
Spread the love

ന്യൂഡൽഹി :കോവിഡ് പ്രതിസന്ധിയിൽ സുപ്രീംകോടതിയുടെ
ഇടപെടലിന്റെ ഭാഗമായി വിദഗ്ധരുടെ കർമ്മ സമിതി രൂപീകരിച്ച് സുപ്രീം കോടതി. കേന്ദ്ര സർക്കാരിന് കീഴിൽ ദേശീയ കോവിഡ് കർമ്മസമിതി നിലനിൽക്കെയാണ് സുപ്രീംകോടതിയുടെ ഈ നടപടി.ഓക്സിജൻ ക്ഷാമം, ആവശ്യ മരുന്നുകളുടെ ലഭ്യത തുടങ്ങിയ പ്രശ്നങ്ങൾക്കാണ് ഈ 12 അംഗ സമിതി പ്രാധാന്യം നൽകുക. കേന്ദ്ര കാബിനറ്റ് സെക്രട്ടറിയും, ആരോഗ്യ സെക്രട്ടറിയും, വിവിധ മേഖലകളിൽ പ്രാഗത്ഭ്യം തെളിയിച്ച 10 പേരും അടങ്ങുന്നതാണ് സമിതി. ക്യാബിനറ്റ് സെക്രട്ടറിയാണ് കൺവീനർ.

വിദഗ്ധരുടെ കർമ്മ സമിതി രൂപീകരിച്ച് സുപ്രീം കോടതി.
    ഓക്സിജൻ ക്ഷാമം സംബന്ധിച്ച് വിവിധ    ഹർജികൾ പരിഗണിക്കുന്ന ജസ്റ്റിസുമാരായ ഡി. വൈ. ചന്ദ്രചൂഡ്,എം. ആർ.ഷാ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് ഇടക്കാല ഉത്തരവ്. 17നാണ് ഹർജി വീണ്ടും പരിഗണിക്കുക.സമിതിയുടെ പ്രധാന ചുമതല വിവിധ സംസ്ഥാനങ്ങൾക്ക് ആവശ്യമായ ഓക്സിജൻ  അനുപാതവും അനുമതിയും ഏകോപിപ്പിക്കുക, ആവശ്യ മരുന്നുകളുടെ ലഭ്യത ഉറപ്പാക്കുക 

എന്നിവയാണ്.ഭാവി മുന്നിൽ കണ്ടു കൊണ്ടുള്ള പ്രവർത്തനങ്ങൾ ആയിരിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.
നിർദേശങ്ങൾക്കൊപ്പം 12 ചുമതലകളും ഉത്തരവിൽ സൂചിപ്പിക്കുന്നു.മേഖല- വിഷയാടിസ്ഥാനത്തിൽ ഉപസമിതികൾ രൂപീകരിക്കാനും സമിതിക്ക് അധികാരമുണ്ടാകും. ഈ ഉത്തരവിനോട് പൂർണ്ണ സഹകരണം ഉണ്ടാകണമെന്ന് കേന്ദ്ര-സംസ്ഥാന സർക്കാരുകളോടും, സ്വകാര്യ ആശുപത്രികളോടും കോടതി ആവശ്യപ്പെട്ടു.

കന്നഡ ബിഗ്ബോസ്സ് നിർത്തുന്നു..

0
Spread the love

കന്നഡ ബിഗ്ബോസ്സ് നിർത്തുന്നതായി ചാനൽ മേധാവി പരമേശ്വർ ഗുണ്ട്കൽ തന്റെ ഫേസ്ബുക്ക് പേജിലൂടെ സ്ഥിരീകരിച്ചു.മെയ് 10 മുതൽ മെയ് 24 വരെ കർണാടകയിൽ കർശനമായ ലോക്ഡൗൺ പ്രഖ്യാപിച്ചതിനാൽ ആണ് ബിഗ്ബോസ് നിർത്തുന്നത്. കിച്ചാ സുദീപ് ആണ് ബിഗ്ബോസ്സ് ഹോസ്റ്റ് ചെയ്തിരുന്നത്. എന്നാൽ മൂന്നാഴ്ചകളായി അദ്ദേഹം ഷോയിൽ വന്നിരുന്നില്ല. ആരോഗ്യ കാരണങ്ങളാലും ലോക്ഡൗൺ സാഹചര്യവും കാരണം ആണ് അദ്ദേഹത്തിന് ഷോയിൽ വരാൻ സാധിക്കാതിരുന്നത്. കന്നഡ കൂടാതെ മലയാളം തമിഴ് തെലുങ്ക് മറാഠി ബംഗാളി ഹിന്ദി എന്നീ ഭാഷകളിലും ബിഗ്ബോസ് ഷോ നടക്കുന്നുണ്ട്. മലയാളം ബിഗ്ബോസ്സ് രണ്ടാമത്തെ സീസണും കൊറോണ കാരണം വേണ്ടെന്നുവച്ചിരുന്നു.

നൃത്തം നിങ്ങളുടെ വന്ധ്യതാ പ്രശ്നങ്ങൾ, പി‌സി‌ഒ‌ഡി‌എസ്, പി‌എം‌എസ്, സ്ത്രീകളെ ബാധിക്കുന്ന ഒരുപാട് കാര്യങ്ങൾ എന്നിവ പരിഹരിക്കുന്നു : ഉത്തര ഉണ്ണി

0
Spread the love


സ്ത്രീകളെ ബാധിക്കുന്ന വന്ധ്യതാ പ്രശ്നങ്ങൾ, പി‌സി‌ഒ‌ഡി‌എസ്, പി‌എം‌എസ് എന്നവയ്ക് ഡാൻസിലൂടെ പരിഹാരമുണ്ടെന്ന് പറയുകയാണ് നടിയും നർത്തകിയും ആയ ഉത്തര ഉണ്ണി.നടിയും നർത്തകിയും ആയ ഊർമിള ഉണ്ണിയുടെ മകളാണ് ഉത്തര. സോഷ്യൽ മീഡിയയിൽ സജീവമായ താരത്തിൻ്റെ വിവാഹം അടുത്തിടെയാണ് കഴിഞ്ഞത്.


പോസ്റ്റ് വായിക്കാം :
ഇത് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുണ്ടോ എന്ന് എനിക്കറിയില്ല, പക്ഷേ നൃത്തം നിങ്ങളുടെ വന്ധ്യതാ പ്രശ്നങ്ങൾ, പി‌സി‌ഒ‌ഡി‌എസ്, പി‌എം‌എസ്, സ്ത്രീകളെ ബാധിക്കുന്ന ഒരുപാട് കാര്യങ്ങൾ എന്നിവ പരിഹരിക്കുന്നു. എനിക്കറിയാവുന്ന മിക്ക നർത്തകികൾക്കും സാധാരണ പ്രസവമാണ് . എപ്പിഡ്യൂറൽ അല്ലെങ്കിൽ അത്തരം നൂതന വൈദ്യസഹായം ഇതുവരെ ഇന്ത്യയിൽ ലഭ്യമല്ലാത്തപ്പോൾ ഏകദേശം 3 പതിറ്റാണ്ടുകൾക്ക് മുമ്പ് വേദനയില്ലാത്ത സാധാരണ പ്രസവം നടത്തിയ എന്റെ അമ്മ ഒരു മികച്ച ഉദാഹരണമാണ്. പ്രസവസമയത്ത് തനിക്ക് വേദന അനുഭവപ്പെട്ടിട്ടില്ലെന്ന് അവർ ഇപ്പോഴും പറയുന്നു. നമ്മളിൽ പലർക്കും വിശ്വസിക്കാൻ പ്രയാസമാണ്. ക്രമരഹിതമായ പിരീഡുകളും പി‌സി‌ഒ‌എസും ഉള്ള എൻറെ ധാരാളം വിദ്യാർത്ഥികൾ‌ എന്നോട് പറഞ്ഞു, കുറച്ച് മാസത്തെ നൃത്തത്തിന് ശേഷം അവർക്ക് ഇപ്പോൾ പതിവ് പീരിയഡുകൾ ഉണ്ട്. താങ്ങാനാവാത്ത വേദനാജനകമായ കാലഘട്ടങ്ങളിൽ ചിലർ എന്നോട് പറഞ്ഞിട്ടുണ്ട്, ഇത് ഇപ്പോൾ കുറയുന്നുവെന്നും അവർ മരുന്ന് കഴിക്കുന്നത് നിർത്തിയെന്നും. കഴിഞ്ഞ കുറച്ച് വർഷങ്ങളായി എൻറെ ധാരാളം വിദ്യാർത്ഥികൾ ഗർഭിണിയായി, ഡാൻസ് ക്ലാസുകൾ നിർത്തി. ഞാൻ ഒരു ഫെർട്ടിലിറ്റി ക്ലിനിക്കോ ഡാൻസ് ക്ലാസോ നടത്തുന്നുണ്ടോ എന്ന് ചോദിച്ച് ചില സുഹൃത്തുക്കൾ എന്നെ കളിയാക്കി. എന്നാൽ ഇന്ന് ഞാൻ വളരെ സന്തുഷ്ടയാണ്, എന്റെ വിദ്യാർത്ഥികളിൽ ഒരാൾ 8 വർഷത്തോളം ശ്രമിച്ചതിന് ശേഷം (4 വർഷത്തെ ചികിത്സയ്ക്ക് ശേഷം അവൾക്ക് ഗർഭം ധരിക്കാനാവില്ലെന്ന് ഡോക്ടർ പറഞ്ഞു, മറ്റ് ഓപ്ഷനുകൾ പരീക്ഷിക്കാൻ ആവശ്യപ്പെട്ടു) ഒരു വർഷത്തോളം ഓൺലൈനിൽ എന്റെ ക്ലാസ്സിൽ ചേർന്നതിനുശേഷം സ്വാഭാവികമായും ഗർഭം ധരിച്ചു. ഇത് ശുദ്ധമായ മാന്ത്രികമാണ്! നിങ്ങൾക്ക് ആവശ്യമുള്ളതെല്ലാം ഭരതനാട്യം സഹായിക്കുന്നു. ഇതുപോലുള്ള കാര്യങ്ങൾ കേൾക്കുമ്പോൾ ഞാൻ കൂടുതൽ സന്തോഷവതിയാവും. നൃത്തത്തിന് ഒരു വലിയ അർത്ഥമുണ്ടെന്ന് തോന്നുന്നു. തീർച്ചയായും ഇത് ഒരു സാർവത്രിക ദാനമാണ്.

ബിനീഷ് കോടിയേരിക്ക് ജാമ്യം നൽകാത്തതിൽ രൂക്ഷ വിമർശവുമായി ഹരീഷ് പേരടി.

0
Spread the love

ബിനീഷ് കോടിയേരിക്ക് ജാമ്യം നൽകാത്തതിൽ രൂക്ഷ വിമർശവുമായി എത്തിയിരിക്കുകയാണ് ഹരീഷ് പേരടി. സ്വന്തം അച്ഛനെ കാണാൻ പോലും പറ്റാത്ത എന്ത് കുറ്റമാണ് അയാളുടെ പേരിൽ ഉള്ളതെന്നും ഹരീഷ് പേരടി ചോദിക്കുന്നു. അയാൾ കുറ്റവാളിയാണെങ്കിൽ ശിക്ഷിക്കപെടണം…പക്ഷെ മനുഷ്യാവകാശം നിഷേധിക്കാൻ പാടില്ല എന്നും അദ്ദേഹം പറയുന്നു.

ഹരീഷിൻ്റെ കുറുപ്പ് വായിക്കാം…

ഇത് ബിനീഷ് കോടിയേരി…എന്താണ് ഇയാൾക്ക് ഇപ്പോഴും ജാമ്യം അനുവദിക്കാത്തത് ?..അസുഖ ബാധിതനായ സ്വന്തം അച്ഛനെ കാണാൻ പോലും പറ്റാത്ത എന്ത് കുറ്റമാണ് ഇയാളുടെ പേരിലുള്ളത്?..കോടതി പോലും കരുണയുടെ ഭാഷ കാണിച്ചിട്ടും അയാൾക്കത് കിട്ടാത്തതെന്താണ്?..നിയമത്തിൻ്റെ കണ്ണിൽ അയാൾ കുറ്റവാളിയാണെങ്കിൽ,പൊതുസമൂഹത്തിന് ഇത് ഒരു മനുഷ്യാവകാശ ലംഘനമാണോ എന്ന് അറിയാനുള്ള അവകാശമില്ലേ?..ഒരു പാട് മനുഷ്യാവകാശ മർദ്ധനങ്ങൾക്കു നടുവിലേക്ക് നെഞ്ചും വിരിച്ച് ചെന്ന ഒരു സഖാവിൻ്റെ മകനായി എന്നതാണോ അയാളുടെ കുറ്റം…പാർട്ടിയുടെ ചിലവിൽ വിദ്യാഭ്യാസം പൂർത്തിയാക്കിയ വക്കീലൻമാർ പോലും ഒന്നും മിണ്ടുന്നില്ല…ഒരു പാട് സാമ്പത്തിക ക്രിമനലുകൾ ഓണവും പെരുന്നാളും ക്രിസ്തുമസ്സും അഘോഷിച്ച് നമ്മുക്കിടയിൽ വിലസുമ്പോൾ സിദ്ധിഖ് കാപ്പന് വേണ്ടി പോസ്റ്റിടുന്നവർ പോലും ഈ മനുഷ്യൻ്റെ മനുഷ്യാവകാശത്തെ കാണുന്നില്ല…അയാൾ കുറ്റവാളിയാണെങ്കിൽ ശിക്ഷിക്കപെടണം…പക്ഷെ മനുഷ്യാവകാശം നിഷേധിക്കാൻ പാടില്ല …ഇന്നലെ എന്നെ എതിർത്തവർ എന്നെ ഇന്ന് അനുകൂലിച്ചാലും ഇന്നലെ എന്നെ അനൂകുലിച്ചവർ ഇന്ന് എന്നെ എതിർത്താലും ചോദ്യങ്ങൾ ബാക്കിയാണ്…❤️

118,800FansLike
97,086FollowersFollow
82,645FollowersFollow
89,036SubscribersSubscribe

Latest posts